അര്‍ബുദത്തിന് പാവയ്ക്ക നീര് സിദ്ധൌഷധം
സ്വന്തം ലേഖകന്മനോരമ 16/3/ 2013
ലണ്ടന്‍ . ആഗ്നേയ ഗ്രന്ഥിയിലു ണ്ടാകുന്ന അര്‍ബുദത്തിന് പാവയ്ക്ക നീര് സിദ്ധൌഷധമെ ന്ന് കണ്ടത്തല്‍. ഇന്ത്യയിലെയും ചൈനയിലെയും പരമ്പരാഗത വൈദ്യശാസ്ത്രത്തില്‍ പ്രമേഹത്തിന് മരുന്നായി പാവയ്ക്ക നീര് ഉപയോഗിക്കുന്ന തിനെ അടിസ്ഥാനമാക്കി കൊളറാഡോ സര്‍വകലാശാലയിലെ കാന്‍സര്‍ സെന്ററില്‍ ഇന്ത്യന്‍ വംശദനായ പ്രഫസര്‍ രാജേഷ് അഗര്‍വാളിന്രെ നേതൃത്വത്തില്‍ നടന്ന പഠനത്തിലാണ് ഈ കണ്ടെത്തല്‍.
ആഗ്നേയ ഗ്രന്ഥിയിലുണ്ടാകുന്ന കാന്‍സര്‍ കോശങ്ങള്‍ ഗ്ലൂക്കോസില്‍ നിന്ന് ഉപാപ ചയത്തിലൂടെ ഊര്‍ജം സ്വീകരിക്കുന്നത് തടയാനും അങ്ങനെ അതിന്റെ നാശത്തിനും പാവയ്ക്കാ നീരിന് കഴിയുന്നതായി ഗവേഷണത്തില്‍ കണ്ടെത്തി. കാന്‍സര്‍ കോശ ങ്ങള്‍ ഊര്‍ജത്തിന് പ്രധാനമായും ഗ്ലൂക്കോസിനെയാണ് ആശ്രയിക്കുന്നത്. മറ്റു തരത്തില്‍ ഊര്‍ജം ഉല്പാദിപ്പിക്കാന്‍ ഇവയ്ക്കു പ്രയാസമാണുതാനും.
മനുഷ്യന്റെ ആഗ്ഃയ ഗന്ഥി കാന്‍സര്‍ കോശങ്ങള്‍ എലികളിലേക്കു പകര്‍ന്ന് നടത്തിയ പരീക്ഷണത്തില്‍ 60% കാന്‍സര്‍ കോശങ്ങള്‍ക്കും ഊര്‍ജം ലഭിക്കുന്നതു തടയാന്‍ പാവയ്ക്ക നീരിന് കഴിയുന്നതായി കണ്ടത്തി. ലാബിലെ പെട്രി ഡിഷുകളില്‍ നടത്തിയ പരീക്ഷണത്തിലും സമാന ഫലം കാണാനായി. ആപ്പിളിന്റെ സിഇഒ സ്റ്റീവ് ജോബ്സിന്റെ മരണത്തിനിടയാക്കിയത് ആഗ്നേയ ഗ്രന്ഥിയിലെ അര്‍ബുദമായിരുന്നു.
ഇന്ത്യക്കാരില്‍ ലക്ഷത്തില്‍ ഒരാള്‍ക്ക് ആഗ്നേയ ഗ്രന്ഥി അര്‍ബുദം ഉണ്ടാകുന്നുണ്ട്. ഏറ്റവും മാരകമായ അര്‍ബുദങ്ങളിലൊന്നാണിത്. യുഎസില്‍ പ്രതിവര്‍ഷം 45,220 പേര്‍ക്ക് ആഗ്നേയ ഗ്രന്ഥി അര്‍ബുദം റിപ്പോര്‍ട്ട് തചെയ്യപ്പെടുന്നു. ഇതില്‍ 38,460 പേര്‍ മരണത്തിനു കീഴടങ്ങുന്നു. പാവയ്ക്ക നീരിന്റെ പുതിയ ഉപയോഗം ആഗ്നേയ ഗ്രന്ഥി അര്‍ബുദം ബാധിച്ചവര്‍ക്ക് ഏറെ ആശ്വാസം നല്‍കുന്ന വാര്‍ത്തയാണ്. 'കാര്‍സിനൊജനെസിസ് എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിട്ടുള്ളത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ