കാലടി: പാചകാവശ്യത്തിന് ചെലവുകുറഞ്ഞ ഖര ഇന്ധനവുമായി കാലടി വാസുദേവന്‍. കരിയില ഉപയോഗിച്ച് നിര്‍മിക്കുന്ന ഖരഇന്ധനമാണ് ഇദ്ദേഹം അവതരിപ്പിച്ചിരിക്കുന്നത്. ഇത് ഉണ്ടാക്കുന്നതിനുള്ള രീതിക്ക് 2006ല്‍ ഇദ്ദേഹത്തിന് ഭാരതസര്‍ക്കാറില്‍നിന്നും പേറ്റന്റ് ലഭിച്ചിട്ടുണ്ടെന്ന് കാലടി വാസുദേവന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
കരിയില പൊടിച്ച് ചില മിശ്രണങ്ങള്‍ ചേര്‍ത്ത് കൈപ്പത്തികൊണ്ട് പിടിക്കാവുന്ന വണ്ണത്തില്‍ കട്ടിയുള്ള കുറ്റിപോലെ നിര്‍മിച്ചെടുക്കും. ഇതിന് നിര്‍മാണച്ചെലവ് തീരെ ഇല്ല. പുകയും കുറവാണ്. എവിടേയും കൊണ്ടുനടക്കാം.
വനങ്ങളിലും പ്ലാന്റേഷനുകളിലുമെല്ലാം കൊഴിഞ്ഞുവീഴുന്ന കരിയിലകള്‍ മൊത്തമായി ശേഖരിച്ച് ഈവിധം രൂപപ്പെടുത്തിയെടുത്താല്‍ പാചകഇന്ധന പ്രതിസന്ധി പരിഹരിക്കാനാവുമെന്ന് കാലടി വാസുദേവന്‍ പറഞ്ഞു. ഇത് ക്യാമ്പുകളിലും മറ്റും തങ്ങുന്നവര്‍ക്കും പട്ടാളക്കാര്‍ക്കുമെല്ലാമാകും. ബാഗുകളില്‍ കൊണ്ടുനടക്കാമെന്നതാണ് സൗകര്യം. കരിയില ഖരഇന്ധനം പെട്ടെന്ന് കത്തിത്തീരുന്നില്ല. നല്ല ചൂടുമുണ്ടാകും. ഒരു ചെറിയ കുടുംബത്തിന് അരി പാകംചെയ്യാന്‍ 2 രൂപയുടെ ഇ
ന്ധനം മതിയാകും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ