3/11/2013

ഉദരാരോഗ്യത്തിന് പച്ചില പച്ചക്കറികള്‍


ഉദരാരോഗ്യത്തിന് പച്ചില പച്ചക്കറികള്‍


മെല്‍ബണ്‍ . പച്ചിലകള്‍ അടങ്ങു ന്ന സസ്യാഹാരം ആമാശയ ആരോഗ്യം മെച്ചപ്പെടുത്തുമെന്നും പ്രതിരോധശേഷി വര്‍ധിപ്പിക്കുമെന്നും പുതിയ പഠനം. ആമാശയത്തിന്റെ ഉള്‍ഭിത്തിയില്‍ കാണപ്പെടുകയും  ദോഷകരമായ ബാക്ടീരിയകളില്‍ നിന്ന് ഉദരത്തെ രക്ഷിക്കുകയും ചെയ്യുന്ന ഇന്നേറ്റ് ലിംഫോയ്ഡ് സെല്‍സ ്(ഐഎല്‍സി) എന്നു വിളിക്കുന്ന പ്രതിരോധ കോശങ്ങളുടെ വളര്‍ച്ചയ്ക്ക്  പച്ചിലകളുടെ സസ്യാഹാരം  ഗുണകരമാണെന്നാണ് കണ്ടെത്തല്‍.

ഭക്ഷ്യവസ്തുകക്കളുണ്ടാക്കുന്ന അലര്‍ജി, വയറെരിച്ചില്‍, അമിതവണ്ണം തുടങ്ങിയ ശാരീരിക പ്രശ്നങ്ങളെ നിയന്ത്രിക്കുന്നതിനും ഉദര കാന്‍സറിനെ പ്രതിരോധിക്കുന്നതിനും ഐഎല്‍സി സഹായിക്കുന്നു.

വാള്‍ട്ടര്‍ ആന്‍ഡ് എലീസ ഹാള്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ മോളിക്യുലാര്‍ ഇമ്യുണോളജി വിഭാഗത്തിലെ ഡോ. ഗബ്രിയേല്‍ പെല്‍സ്, ലൂസി റാന്‍കിന്‍, ഡോ. ഡൊവാന ഗ്രൂം എന്നിവരുടെ നേതൃത്വത്തില്‍ നടന്ന പഠനത്തിലാണ് ഇൌ കണ്ടെത്തല്‍.

ഐഎല്‍സി പ്രതിരോധ കോശങ്ങളുടെ ഉല്പാദനം ടി-ബെറ്റ് എന്ന ജീനുമായി ബന്ധപ്പെട്ടാണെന്നും നാം കഴിക്കുന്ന ഭക്ഷണത്തിന് ഇൌ ജീനിന്റെ പ്രവര്‍ത്തനവുമായി ബന്ധമുണ്ടെന്നും അവര്‍ കണ്ടെത്തി. ദഹനവ്യവസ്ഥയിലൂടെ ശരീരത്തെ ബാധിക്കുന്ന  എല്ലാ രോഗങ്ങളെയും പ്രതിരോധിക്കുന്നതില്‍ ഐഎല്‍സിക്കു നിര്‍ണായക പങ്കുണ്ട്.

പച്ച ഇലകളോടു കൂടിയ പച്ചക്കറികളില്‍ കാണപ്പെടുന്ന പ്രത്യേകതരം പ്രോട്ടീന്‍ കോശസ്തരങ്ങളിലെ സ്വീകരണികളുമായ പ്രവര്‍ത്തിച്ച് ടി-ബെറ്റായി മാറുകയും അത് രോഗപ്രതിരോധ കോശങ്ങളുടെ നിര്‍മാണത്തെ സഹായിക്കുകയുമാണ് ചെയ്യുന്നതെന്ന് ഡോ. ബെല്‍സ് പറഞ്ഞു.

ടി-ബെറ്റിന്റെ അഭാവം ഉദരത്തില്‍ ഒട്ടേറെ ദോഷകരമായ ബാക്ടീരിയകളുടെ വളര്‍ച്ചയ്ക്ക് ഇടയാക്കും. ഗുണകരമായ ഐഎല്‍സി പ്രതിരോധ കോശങ്ങളുടെ വളര്‍ച്ചയെ സഹായിക്കുന്ന ടി-ബെറ്റിന്റെ ഉല്പാദനത്തിനു സഹായിക്കുന്ന പച്ചക്കറികള്‍ കഴിക്കുന്നത് ഉദരാരോഗ്യം മെച്ചപ്പെടുത്തുകയും രോഗപ്രതിരോധശേഷി കൂട്ടുകയും ചെയ്യും. 'നേച്ചര്‍ ഇമ്യൂണോളജി എന്ന ജേണലാണ് പഠനം പ്രസിദ്ധീകരിച്ചത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1