ഗൾഫ് തൊഴിലാളികളുടെ മനസ്സിൽ സ്ഥാനം തേടി നരേന്ദ്ര മോദി ലേബർ ക്യാംപിൽ( manorama )
അബുദാബി ∙ സുരക്ഷയും കീഴ്‌വഴങ്ങളും അതിജീവിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറങ്ങി ചെന്നത് ഗൾഫിലെ തൊഴിലാളികളുടെ മനസ്സിലേക്ക്. തിരഞ്ഞെടുത്ത 250 തൊഴിലാളികൾക്കാണു മോദിയെ കാണാൻ അവസരം ലഭിച്ചത്. സുരക്ഷാ നിബന്ധനകൾ കാര്യമാക്കാതെ അവർക്കൊപ്പം നിന്നു ചിത്രമെടുത്തും അവരോടു കുശലം ചോദിച്ചും തൊഴിലാളികളെ കയ്യിലെടുക്കാൻ പ്രധാനമന്ത്രിക്കായി. വെറും പതിനഞ്ചു മിനിറ്റു മാത്രം നീണ്ടു നിന്ന സന്ദർശനത്തിലൂടെ മോദി രചിച്ചത് ചരിത്രം. ഇതാദ്യമായാണു ഒരു പ്രധാനമന്ത്രി ഗൾഫിലെ ലേബർ ക്യാംപ് സന്ദർശിക്കുന്നത്.
അറുപതോളം രാജ്യങ്ങളിൽ നിന്നുള്ള എൺപതിനായിരത്തോളം തൊഴിലാളികളാണ് ഐക്കാട് റസിഡൻഷ്യൽ സിറ്റി ലേബർ ക്യാംപിലുള്ളത്. ഇതിൽ വിവിധ കമ്പനികളിലെ 250 പേർക്കായിരുന്നു അവസരം ലഭിച്ചത്. കൂടുതലും ഉത്തരേന്ത്യക്കാർ ആയിരുന്നെങ്കിലും മലയാളികളുടെ സംഘവുമുണ്ടായിരുന്നു. ലേബർ ക്യാംപിലെ ഇൻഡോർ സ്പോർട്സ് ഹാളായിരുന്നു വേദി. മോദിയുടെ സന്ദർശനം ഏഴുമണിക്കായിരുന്നു നിശ്ചയിച്ചിരുന്നതെങ്കിലും അഞ്ചു മണിക്കു മുമ്പു തന്നെ തൊഴിലാളികളെല്ലാം ഹാളിലെത്തി. കനത്ത സുരക്ഷാ പരിശോധനയ്ക്കു ശേഷമായിരുന്നു മാധ്യമപ്രവർത്തകർ ഉൾപ്പടെയുള്ളവരെ ഹാളിലേക്കു കടത്തി വിട്ടത്.
യുഎഇ സന്ദർശനവേളയിൽ സെൽഫിയെടുക്കുന്ന നരേന്ദ്ര മോദി
സ്പോർട്സ് ഹാളിലെ രണ്ടു വശത്തെയും പടികളിൽ കാത്തിരുന്ന തൊഴിലാളികൾക്കിടയിലേക്ക് ഏഴേകാലോടെ വെള്ളക്കുർത്തയും ചുവന്ന കരയുള്ള ഷാളും ധരിച്ച് മോദിയെത്തി. നിർത്താതെയുള്ള കയ്യടികളോടെയായിരുന്നു തൊഴിലാളികൾ അദ്ദേഹത്തെ സ്വാഗതം ചെയ്തത്. ഔപചാരിക സ്വീകരണമൊന്നുമില്ലാതെ മോദി നേരിട്ട് തൊഴിലാളികൾക്ക് അടുത്തേക്കെത്തി. ഒരു വശത്തു നിന്ന് തൊഴിലാളികളോടു കുശല പ്രശ്നങ്ങളുമായി നീങ്ങി. ഇടയ്ക്കിടെ അവർക്കൊപ്പം നിന്നു ഫോട്ടോയെടുത്തു. ചിലർ കൂപ്പു കൈകളോടെ നിന്നപ്പോൾ മറ്റു ചിലർ കാലിൽ തൊട്ടായിരുന്നു ആദരവ് പ്രകടിപ്പിച്ചത്.
പ്രധാനമന്ത്രി നരന്ദ്രേ മോദി എക്കൊഡ് റസിഡൻഷ്യൽ സിറ്റിയിലെ ലബേർ ക്യാംപ് സന്ദർശിച്ചപ്പോൾ.
ഇതിനിടെ മാധ്യമപ്രവർത്തകരും സുരക്ഷാ ഉദ്യോഗസ്ഥരും മോദിക്കൊപ്പം നീങ്ങിയതോടെ ആൾക്കൂട്ടത്തിനു നടുവിലായി അദ്ദേഹം. സുഖമാണോ, വീട്ടിലേക്കു എല്ലാ ദിവസവും വിളിക്കാറുണ്ടോ, ജോലി എങ്ങനെയുണ്ട് തുടങ്ങിയ ചോദ്യങ്ങളോടെയുള്ള പ്രധാനമന്ത്രിയുടെ കുശലത്തിനു മിക്കവരും അതീവ സന്തോഷത്തോടെയാണു മറുപടി നൽകിയത്.
പതിനഞ്ചു മിനിറ്റു കൊണ്ടു മോദി സന്ദർശനം പൂർത്തിയാക്കി ഹാൾ വിട്ടിറങ്ങിയെങ്കിലും അത്ഭുതവും സന്തോഷവും കൊണ്ടു തൊഴിലാളികൾ പുറത്തേക്കിറങ്ങാതെ കുറച്ചു നേരം കൂടി അവിടെ തുടർന്നു. ഇതിനിടെ പുറത്തു നിന്നെത്തിയവരും ചേർന്നതോടെ മോദിക്കു ജയ് വിളികൾ മുഴങ്ങി. ഇതു ചിത്രീകരിക്കാൻ ചാനലുകാർ മൽസരിച്ചതോടെ ആവേശം ഉയർന്നു. ഇതോടെ സുരക്ഷാ ഉദ്യോഗസ്ഥർ തൊഴിലാളികളെ നിർബന്ധിച്ചു പുറത്തിറക്കുകയായിരുന്നു.
റസിഡൻഷ്യൽ സിറ്റിയുടെ ഒന്നാം നമ്പർ കോംപ്ലക്സിലായിരുന്നു സന്ദർശന വേദി. ഇവിടേക്കു മറ്റു തൊഴിലാളികളെ കടത്തി വിടുന്നതിനു നിയന്ത്രണം ഉണ്ടായിരുന്നു. എന്നാൽ മോദിയെ ദൂരെ നിന്നു കാണാം എന്ന ആഗ്രഹത്തിൽ ഗേറ്റുകൾക്കു മുന്നിലും വഴിയിലുമായി ഒട്ടേറെ പേർ കാത്തു നിന്നിരുന്നു. യുഎഇ തൊഴിൽ മന്ത്രി സഖർ അൽ ഗൊബാഷും യുഎഇയിലെ ഉന്നത ഉദ്യോഗസ്ഥരും പ്രധാനമന്ത്രിയെ സ്വീകരിക്കാൻ ലേബർ ക്യാംപിലെത്തിയിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ