7/31/2015

.ഒരു പുതുചൈതന്യം കൈവരിക്കുന്നു

ഒരു പുതുചൈതന്യം കൈവരിക്കുന്നു നമ്മുടെ നാട്ടില്‍ ഒരോ മിനിട്ടിലും ഓരോ അപകടം ദിനംപ്രതി സംഭവിച്ചുകൊണ്ടിരിക്കുന്നു. റോഡപകടങ്ങളില്‍ ഓരോ നാല് മിനിട്ടിലും ഒരു മരണം സംഭവിച്ചുകൊണ്ടിരിക്കുന്നു. ഏറ്റവും കൂടുതല്‍ വിഷമിപ്പിക്കുന്ന കാര്യം മറ്റൊന്നാണ്, മരണം സംഭവിക്കുന്നവരില്‍ ഏകദേശം മൂന്നിലൊന്നുപേരും 15നും 25നും മധ്യേ പ്രായമുള്ള യുവാക്കളാണ്. ഈ ഓരോ മരണവും ഒരു കുടുംബത്തെ മുഴുവനായും പിടിച്ചുലയ്ക്കുന്നു. സര്‍ക്കാരുകള്‍ ഈ വിഷയത്തില്‍ ചെയ്യേണ്ട ഉചിതമായ കാര്യങ്ങള്‍ ചെയ്യുകതന്നെ വേണം. പ്രധാനമന്ത്രി നരേന്ദ്രമോദി 2015 ജൂലൈ 26ന് ഭാരത ജനതയോട് ആകാശവാണിയിലൂടെ നടത്തിയ മന്‍ കീ ബാത്തിന്റെ മലയാള പരിഭാഷ
എന്റെ പ്രിയപ്പെട്ട ദേശവാസികളേ നിങ്ങള്‍ക്ക് എന്റെ നമസ്‌ക്കാരം. ഇക്കൊല്ലം മഴയുടെ തുടക്കം നന്നായിരുന്നു. അത് നമ്മുടെ കര്‍ഷകസഹോദരങ്ങള്‍ക്ക് ഖാരിഫ് വിള നന്നായി ഉത്പാദിപ്പിക്കുന്നതിന് സഹായകരമായിരിക്കും.എന്റെ ശ്രദ്ധയില്‍ മറ്റൊരു കാര്യംകൂടി വരുന്നു. നമ്മുടെ രാജ്യത്ത് ഭക്ഷ്യധാന്യങ്ങളുടെയും എണ്ണക്കുരുക്കളുടെയും പയറുവര്‍ഗ്ഗങ്ങളുടെയും കമ്മി അനുഭവപ്പെടുന്നുണ്ട്. പാവപ്പെട്ടവര്‍ക്ക് കഴിക്കാന്‍ ഭക്ഷ്യധാന്യങ്ങള്‍ ആവശ്യമാണ്. പച്ചക്കറികള്‍ പാകംചെയ്യുന്നതിന് എണ്ണയും ആവശ്യമാണ്. എന്നാല്‍, ഇപ്രാവശ്യത്തെ വിളകള്‍ വളരെയധികം സന്തോഷം പ്രദാനംചെയ്യുന്നുണ്ട്. ഇക്കൊല്ലം ഭക്ഷ്യവിളകളില്‍ ഏകദേശം 50 ശതമാനവും, എണ്ണക്കുരുക്കളില്‍ 33 ശതമാനവും വര്‍ദ്ധനയുണ്ടായിരിക്കുന്നു. അതിന് കാരണക്കാരായ എന്റെ കര്‍ഷകസഹോദരീസഹോദരങ്ങളെ ഞാന്‍ പ്രത്യേകം അഭിനന്ദിക്കുന്നു. പ്രിയപ്പെട്ട എന്റെ നാട്ടുകാരേ, ജൂലൈ 26 നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തില്‍ കാര്‍ഗില്‍ വിജയദിനമായി രേഖപ്പെടുത്തിയിട്ടുള്ളതാണ്. രാജ്യത്തെ കര്‍ഷകന് ഭൂമിയുമായി എത്രമാത്രം ബന്ധമാണോ ഉള്ളത് അത്രത്തോളം തന്നെയുണ്ട് സൈനികനും രാജ്യവുമായുള്ള ബന്ധവും. കാര്‍ഗില്‍ യുദ്ധത്തില്‍ നമ്മുടെ ഓരോ സൈനികനും നൂറ് ശത്രുസൈനികരെയെങ്കിലും വകവരുത്തിയിട്ടുണ്ട്. സ്വന്തം പ്രാണനെപ്പോലും തൃണവല്‍ഗണിച്ച് ശത്രുസൈന്യത്തിന്റെ മുന്നേറ്റം ചെറുത്ത ആ വീരസൈനികര്‍ക്ക് എന്റെ നൂറുനൂറ് അഭിവാദ്യങ്ങള്‍. കാര്‍ഗില്‍ യുദ്ധം രാജ്യാതിര്‍ത്തിയില്‍മാത്രം നടന്ന ഒരു യുദ്ധമായിരുന്നില്ല. ഭാരതത്തിലെ ഓരോ നഗരവും ഗ്രാമവും ഈ യുദ്ധത്തില്‍ പങ്കുചേര്‍ന്നിരുന്നു. ഈ യുദ്ധത്തില്‍ ഭാരതത്തിലെ ഓരോ അമ്മമാരും സഹോദരിമാരും പങ്കെടുത്തിരുന്നു. അവരുടെയൊക്കെ യുവാക്കളായ മക്കളോ സഹോദരന്മാരോ ആണ് കാര്‍ഗിലില്‍ ശത്രുക്കളെ തുരത്തിയത്. മാംഗല്യത്തിന്റെ മൈലാഞ്ചിപോലും മാഞ്ഞുപോകാത്ത അനേകം പെണ്‍കൊടികളും ഈ യുദ്ധത്തില്‍ പങ്കാളികളായി. യുവാക്കളായ സ്വന്തം മക്കള്‍ ചെയ്യുന്ന യുദ്ധം കണ്ട അവരുടെ പിതാക്കന്മാരും ഈ യുദ്ധത്തില്‍ പങ്കാളികളായി. അതുപോലെതന്നെ സ്വന്തം പിതാവിന്റെ കൈവിരല്‍തുമ്പുവിട്ട് നടക്കാന്‍പോലും പ്രാപ്തരാകാത്ത പിഞ്ചുമക്കളും ഈ യുദ്ധത്തിന് ആവേശം പകര്‍ന്നിരുന്നു. ഇവരുടെയെല്ലാം കൂട്ടായ ത്യാഗങ്ങളുടെ ഫലമായിട്ട് മാത്രമാണ് ഭാരതത്തിന് ഇന്ന് ലോകത്തിന്റെ മുന്നില്‍ ശിരസ്സുയര്‍ത്തി സംസാരിക്കുവാന്‍ കഴിയുന്നത്. ഇതൊക്കെകൊണ്ടുതന്നെ കാര്‍ഗില്‍ വിജയദിനമായ ഇന്ന് നമ്മുടെ ധീരരായ സൈനികര്‍ക്ക് എന്റെ നൂറുനൂറു അഭിവാദ്യങ്ങള്‍. മറ്റൊരു വിഷയത്തിലും ജൂലൈ 26ന് പ്രാധാന്യമുണ്ട്. 2014ല്‍ ഈ സര്‍ക്കാര്‍ നിലവില്‍വന്ന് മാസങ്ങള്‍ക്കുശേഷം ജൂലൈ 26ന് My gov.’ ആരംഭിച്ചുവല്ലോ. ജനാധിപത്യത്തില്‍ ജനപങ്കാളിത്തം വര്‍ദ്ധിപ്പിക്കുക, രാജ്യത്തിന്റെ വികസനത്തില്‍ ജനപങ്കാളിത്തം ഉറപ്പാക്കുക തുടങ്ങിയവ നമ്മുടെ തീരുമാനങ്ങളായിരുന്നു. ഒരു വര്‍ഷം തികയുന്ന ഇന്ന്, വളരെ അഭിമാനപൂര്‍വ്വം എനിക്ക് പറയാന്‍ കഴിയും ഏകദേശം രണ്ടുകോടിയോളം ജനങ്ങള്‍ My gov.’ കണ്ടിരിക്കുന്നു. ഏകദേശം അഞ്ചര ലക്ഷത്തിലധികം ആളുകള്‍ തങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്തുകഴിഞ്ഞു. എന്നാല്‍ ഏറ്റവുമധികം സന്തോഷമുളവാക്കുന്ന കാര്യം, അമ്പതിനായിരത്തിലേറെ ജനങ്ങള്‍‘PMO ആപ്ലിക്കേഷനില്‍ മനസ്സിരുത്താന്‍ സമയം കണ്ടെത്തി, ഇതിനെ പ്രശംസനീയമാക്കി. കാണ്‍പൂരിലുള്ള അഖിലേഷ് വാജ്‌പേയിയുടെ നിര്‍ദ്ദേശം ശ്രദ്ധിക്കൂ, ഭിന്നശേഷിയുള്ളവര്‍ക്ക് റെയില്‍വേയുടെ IRCTC വെബ്‌സൈറ്റിലൂടെ അര്‍ഹതയുള്ള ടിക്കറ്റ് വാങ്ങുവാന്‍ അനുവദിക്കാതിരുന്നത് എന്തുകൊണ്ട്? ഭിന്നശേഷിയുള്ളവര്‍ക്ക് ടിക്കറ്റെടുക്കാന്‍ ഇപ്പോഴുള്ള ബുദ്ധിമുട്ടുകള്‍ ഒഴിവാക്കിയാല്‍ എത്ര നന്നായിരിക്കും. കാര്യം വളരെ നിസ്സാരമായി തോന്നാം. എന്നാല്‍ സര്‍ക്കാരിന്റെയോ മറ്റാരുടെയെങ്കിലുമോ ശ്രദ്ധ ഈ വിഷയത്തില്‍ പതിക്കുകയോ ഇതിനെക്കുറിച്ച് ഗൗരവപൂര്‍വ്വം ചിന്തിക്കുകയോ ചെയ്തിട്ടില്ല. എന്നാല്‍, അഖിലേഷ് വാജ്‌പേയിയുടെ നിര്‍ദ്ദേശം സര്‍ക്കാര്‍ ഗൗരവപൂര്‍വ്വം പരിഗണിച്ച് ഭിന്നശേഷിയുള്ളവര്‍ക്ക് സൗകര്യപ്രദമായി ടിക്കറ്റെടുക്കാവുന്ന സമ്പ്രദായം നടപ്പിലാക്കിയിരിക്കുന്നു. ഇന്ന് ലോഗോ’ തയ്യാറാക്കുമ്പോഴും‘Tagline’ ഉണ്ടാക്കുമ്പോഴും കാര്യപരിപാടികള്‍ തയ്യാറാക്കുമ്പോഴും നയങ്ങള്‍ രൂപീകരിക്കുമ്പോഴുമൊക്കെ “My gov.’.’ല്‍ ധാരാളം ക്രിയാത്മക നിര്‍ദ്ദേശങ്ങള്‍ ലഭിക്കുന്നുണ്ട്. ഭരണരീതികളില്‍ കൂടുതല്‍ ശുദ്ധവായു കടന്നുവരുന്നതായി അനുഭവപ്പെടുന്നു. ഒരു പുതുചൈതന്യം കൈവരിക്കുന്നു. ആഗസ്റ്റ് 15ന് ഞാന്‍ എന്തായിരിക്കണം പ്രസംഗിക്കേണ്ടത് എന്നതിനെക്കുറിച്ചാണ് ഈ അടുത്ത ദിവസങ്ങളില്‍ “My gov.”ല്‍വന്നുകൊണ്ടിരിക്കുന്ന നിര്‍ദ്ദേശങ്ങളില്‍ പ്രധാനമായും. ചെന്നൈയിലുള്ള സുചിത്രാരാഘവാചാരി ധാരാളം നിര്‍ദ്ദേശങ്ങള്‍ അയച്ചിട്ടുണ്ട്.‘ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ’, ‘Clean Ganga’, ‘സ്വച്ഛ് ഭാരത്’ തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് പ്രസംഗിക്കണം. ഇതിന്റെയൊക്കെ അടിസ്ഥാനത്തില്‍ ഞാന്‍ ഒരു തീരുമാനം എടുത്തു കഴിഞ്ഞിട്ടുണ്ട്. ഈ വരുന്ന ആഗസ്റ്റ് 15ന് ഞാനെന്താണു പ്രസംഗിക്കേണ്ടതെന്ന് താങ്കള്‍ക്കും എന്തെങ്കിലും വിഷയം വേണമെങ്കില്‍ നിര്‍ദ്ദേശിക്കാം. ഹൃഘസ്ര ഭസല്‍.യ്ത്തലേക്ക് തീര്‍ച്ചയായും അയയ്ക്കണം. ആകാശവാണിയിലേക്ക് കത്തുകളായി അയയ്ക്കാം. പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് നേരിട്ടും കത്തയയ്ക്കാം. ജനങ്ങളില്‍നിന്ന് അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ലഭിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ എന്റെ സ്വാതന്ത്ര്യദിനപ്രസംഗത്തിന് രൂപംനല്‍കുന്നത് നന്നായിരിക്കുമെന്ന് ഞാന്‍ കരുതുന്നു. നിങ്ങളെല്ലാവരും നല്ല നിര്‍ദ്ദേശങ്ങള്‍ അയച്ചുതരുമെന്നുതന്നെ ഞാന്‍ വിശ്വസിക്കുന്നു. ഒരു കാര്യത്തില്‍ എന്റെ കാഴ്ചപ്പാട് വ്യക്തമാക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എന്തെങ്കിലും ഉപദേശങ്ങള്‍ ആര്‍ക്കെങ്കിലും നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അതേസമയം, സംസ്ഥാന സര്‍ക്കാരുകളെയോ, കേന്ദ്രസര്‍ക്കാരിനെയോ, തദ്ദേശസ്വയംഭരണസ്ഥാപനങ്ങളെയോ അവരുടെ ചുമതലകളില്‍നിന്നും ഒഴിഞ്ഞു മാറാനുള്ള വഴികള്‍ കണ്ടുപിടിക്കുന്നുമില്ല. രണ്ടു ദിവസങ്ങള്‍ക്ക് മുമ്പ് ദില്ലിയിലുണ്ടായ ഒരു വാഹനാപകടത്തിന്റെ ദൃശ്യം ഞാന്‍ ശ്രദ്ധിക്കുകയുണ്ടായി. അപകടം നടന്ന് 10 മിനിറ്റിനുശേഷവും സ്‌കൂട്ടര്‍യാത്രക്കാരന്‍ വഴിയില്‍കിടന്ന് പിടയ്ക്കുകയായിരുന്നു. അയാള്‍ക്ക് ഒരുവിധസഹായവും ലഭിക്കുകയുണ്ടായില്ല. അതുപോലെതന്നെ ധാരാളം ആളുകള്‍ ഇമ്മാതിരി വിഷയങ്ങളെ അധികരിച്ച് എനിയ്‌ക്കെഴുതാറുണ്ട്, താങ്കള്‍ റോഡുസുരക്ഷാ വിഷയങ്ങളെക്കുറിച്ച് സംസാരിച്ച് സാമാന്യജനങ്ങളെ ബോധവാന്മാരാക്കുക. ബംഗളൂരിലെ ഹോസ്‌കോട്ട് നിവാസി അക്ഷയ് ആവട്ടെ, കര്‍ണ്ണാടകയിലെ മുഡുബിദ്രിയിലെ പ്രസന്നകാകുഞ്‌ജേ ആവട്ടെ മ്ള ആളുകള്‍ വളരെയധികമുണ്ട്, എല്ലാവരുടെയും പേരുകള്‍ എനിക്ക് ഓര്‍മ്മയില്ല മ്ള ഇക്കാര്യത്തിലുള്ള തങ്ങളുടെ വേവലാതി രേഖപ്പെടുത്തിയിരുന്നു. എല്ലാവരുടെയും വേവലാതികള്‍ യഥാര്‍ത്ഥമാണ്. സ്ഥിതിവിവരക്കണക്കുകള്‍ ശ്രദ്ധിച്ചാല്‍ ഹൃദയം വിറങ്ങലിച്ചുപോകും. നമ്മുടെ നാട്ടില്‍ ഒരോ മിനിട്ടിലും ഓരോ അപകടം ദിനംപ്രതി സംഭവിച്ചുകൊണ്ടിരിക്കുന്നു. റോഡപകടങ്ങളില്‍ ഓരോ നാല് മിനിട്ടിലും ഒരു മരണം സംഭവിച്ചുകൊണ്ടിരിക്കുന്നു. ഏറ്റവും കൂടുതല്‍ വിഷമിപ്പിക്കുന്ന കാര്യം മറ്റൊന്നാണ്, മരണം സംഭവിക്കുന്നവരില്‍ ഏകദേശം മൂന്നിലൊന്നുപേരും 15നും 25നും മധ്യേ പ്രായമുള്ള യുവാക്കളാണ്. ഈ ഓരോ മരണവും ഒരു കുടുംബത്തെ മുഴുവനായും പിടിച്ചുലയ്ക്കുന്നു. സര്‍ക്കാരുകള്‍ ഈ വിഷയത്തില്‍ ചെയ്യേണ്ട ഉചിതമായ കാര്യങ്ങള്‍ ചെയ്യുകതന്നെ വേണം. എന്നാല്‍, മാതാപിതാക്കളോട് എന്റെ വിനീതമായ ഒരു അഭ്യര്‍ത്ഥന മ്ള ടൂ വീലറും ഫോര്‍ വീലറും ഓടിക്കുന്ന തങ്ങളുടെ മക്കളെ റോഡുസുരക്ഷ സംബന്ധിച്ചുള്ള നിയമങ്ങളും നിയന്ത്രണങ്ങളും പാലിക്കുന്ന ശീലം വീട്ടില്‍നിന്നുതന്നെ പഠിപ്പിച്ചുതുടങ്ങണം. ചിലപ്പോള്‍, പപ്പാ, വേഗം വീട്ടിലെത്തണം. എന്ന് പിന്നില്‍ എഴുതിവെച്ചിരിക്കുന്ന ഓട്ടോറിക്ഷകള്‍ കാണാറുണ്ട്. അതു വായിക്കുമ്പോള്‍ മര്‍മ്മഭേദിയായി അനുഭവപ്പെടാറുണ്ട്. അതുകൊണ്ട് ഞാന്‍ പറയാം, സര്‍ക്കാര്‍ ചില പുതിയ നടപടികള്‍ സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നു. റോഡ് സുരക്ഷയ്ക്കുവേണ്ടി പുതിയ ബോധവത്ക്കരണരീതികളോ റോഡു നിര്‍മ്മാണ സാങ്കേതികവിദ്യയോ ആവിഷ്‌ക്കരിക്കും. പുതിയ നിയമങ്ങള്‍ നടപ്പിലാക്കുന്നതിലോ അല്ലെങ്കില്‍ അപകടത്തില്‍പ്പെട്ടവര്‍ക്ക് അടിയന്തിരസഹായങ്ങള്‍ ചെയ്യുന്ന കാര്യത്തിലോ പൂര്‍ണ്ണമായി ശ്രദ്ധവച്ചുകൊണ്ട് റോഡുഗതാഗത സുരക്ഷാ ബില്‍ പ്രാവര്‍ത്തികമാക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നുണ്ട്. സമീപദിവസങ്ങളില്‍തന്നെ  റോഡ് ഗതാഗത നയവും റോഡ് സുരക്ഷാ കര്‍മ്മ പദ്ധതിയും  നടപ്പില്‍ വരുത്തുവാനുള്ള ചുവടുവയ്പ്പുകള്‍ ആരംഭിക്കുന്ന വിചാരം സജീവമാണ്. മറ്റൊരു പ്രോജക്ടും സര്‍ക്കാരിന്റെ പരിഗണനയില്‍ ഉണ്ട് മ്ള ഫ്രഇദറമവഫററ ര്‍ഴഫദര്‍ശഫഷര്‍യ്ത്ത. ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത് ആദ്യ 50 മണിക്കൂറുകളില്‍ പൈസയുണ്ടോ ഇല്ലയോ, പൈസ ആരു തരും, തരാതിരിക്കും ഇങ്ങനെയുള്ള കാര്യങ്ങള്‍ നോക്കാതെതന്നെ റോഡപകടങ്ങളില്‍പ്പെടുന്നവര്‍ക്ക് ഉചിതമായ ഉത്തമപരിചരണം എങ്ങനെ ലഭ്യമാക്കാം? ആശ്വാസം എങ്ങനെ പ്രദാനം ചെയ്യാം? എന്നിങ്ങനെയുള്ള കാര്യങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുന്നു. രാജ്യം മുഴുവനുമായി ഉപയോഗിക്കുവാന്‍ 1033 ടോള്‍ ഫ്രീ നമ്പര്‍, ആംബുലന്‍സ് സൗകര്യങ്ങള്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടും. എന്നാല്‍ ഈ പറഞ്ഞ കാര്യങ്ങളൊക്കെയും അപകടങ്ങള്‍ സംഭവിച്ചതിനുശേഷമുള്ളവയാണ്. അപകടങ്ങള്‍ ഒരിക്കലും ഉണ്ടാകാതിരിക്കാന്‍ ജാഗരൂകരായിരിക്കേണ്ടത് അനിവാര്യമാണ്. അപകടങ്ങളില്‍ പൊലിയുന്ന ഓരോ ജീവനും വിലപ്പെട്ടതാണ്, പ്രിയപ്പട്ടതാണ്. അതുകൊണ്ട് ഓരോ ജീവനക്കാരനും ഓര്‍മ്മയില്‍ സൂക്ഷിക്കേണ്ട ഒരു കാര്യമുണ്ട് മ്ള ഫ്രകര്‍മ്മചാരി കര്‍മ്മയോഗിയ്ത്തയായിരിക്കണം. ഇക്കാര്യം ഞാന്‍ പലവുരു പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലെ ചില സംഭവങ്ങള്‍ എന്റെ ഓര്‍മ്മയില്‍ വരുന്നുണ്ട്. അവയെക്കുറിച്ച് നിങ്ങളോട് സംസാരിക്കുന്നത് നന്നായിരിക്കുമെന്ന് ഞാന്‍ കരുതുന്നു. ചിലപ്പോള്‍ ജോലി ചെയ്തുചെയ്ത് മനുഷ്യര്‍ ക്ഷീണിതരാകാറുണ്ട്. വര്‍ഷങ്ങളുടെ ജോലിക്കുശേഷവും ശമ്പളവും ആനുകൂല്യങ്ങളും കൃത്യമായും കൈപ്പറ്റുന്നുണ്ടാകും. അതുകൊണ്ട് നമ്മള്‍ ജോലി ചെയ്യുന്നുവെന്ന് ഭാവിക്കുന്നു. എന്നാല്‍, കഴിഞ്ഞ ദിവസങ്ങളില്‍ എനിക്ക് റെയില്‍വേയിലെ ജീവനക്കാരെ സംബന്ധിച്ചുള്ള ചില വിവരങ്ങള്‍ ലഭിച്ചിരുന്നു. നാഗ്പൂര്‍ ഡിവിഷനിലെ ടടന വിജയ് ബിസ്വാലിന് പെയിന്റിംഗില്‍ അഭിരുചിയുണ്ട്. പെയിന്റിംഗ് ഏതു വിഷയത്തിലും എന്തിനെക്കുറിച്ചുമാകാം. പക്ഷേ, അദ്ദേഹം റെയില്‍വേയെത്തന്നെ തന്റെ ഇഷ്ടവിഷയമാക്കി. അങ്ങനെ അദ്ദേഹം റെയില്‍വേയില്‍ ജോലിചെയ്തുകൊണ്ട് റെയില്‍വേയുമായി ബന്ധപ്പെട്ട വിവിധ ദൃശ്യങ്ങള്‍ തന്റെ പെയിന്റിംഗുകളില്‍ ആവിഷ്‌ക്കരിക്കുന്നു. അദ്ദേഹത്തിന് അതില്‍നിന്ന് സന്തോഷം ലഭിക്കുന്നതിനോടൊപ്പം തന്റെ ജോലിയോടുള്ള ആഭിമുഖ്യവും വര്‍ദ്ധിക്കുന്നു. സ്വന്തം ജോലിയില്‍ എങ്ങനെ പുതുജീവന്‍ കൊണ്ടുവരാം എന്നുള്ളതിന്റെ ഒരു നല്ല ഉദാഹരണമാണിത്. തന്നിലുള്ള കലാവാസനയേയും താല്‍പര്യത്തേയും തന്റെ കഴിവിനേയും സ്വന്തം ഉദ്യോഗവുമായി എങ്ങനെ ബന്ധിപ്പിക്കാമെന്ന് ഇവിടെ നമുക്ക് മനസ്സിലാക്കിത്തരുന്നു, വിജയ് ബിസ്വാല്‍. വരും ദിവസങ്ങളില്‍ വിജയ് ബിസ്വാലിന്റെ പെയിന്റിംഗ് തീര്‍ച്ചയായും ചര്‍ച്ചാവിഷയമാകും. എന്റെ മനസ്സില്‍ പെട്ടെന്ന് ഓര്‍മ്മവരുന്ന മറ്റൊരു കാര്യം മധ്യപ്രദേശിലെ ഹര്‍ദാ ജില്ലയിലെ ഒരു ചെറുസംഘം സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടേതാണ്. അവര്‍ ചെയ്യുന്ന ജോലി എന്റെ മനസ്സിനെ വല്ലാതെ സ്പര്‍ശിച്ചു. ആ ജോലി എനിക്ക് ശരിക്കും ഇഷ്ടമായി. അവര്‍ ഫ്രഓപ്പറേഷന്‍ മല്ലയുദ്ധ്യ്ത്ത ആരംഭിച്ചു. ഇതു കേള്‍ക്കുമ്പോള്‍ നടക്കുന്ന കാര്യമാണോ എന്നു തോന്നാം. പക്ഷേ, അവര്‍ ഫ്രസ്വച്ഛ ഭാരത യജ്ഞയ്ത്തത്തിന് ഒരു പുതിയ വഴിത്തിരിവുണ്ടാക്കുകയും ജില്ലയില്‍ മുഴുവനും യജ്ഞം നടപ്പാക്കുകയും ചെയ്തു. ‘Brother No. 1 ഒരു ഉത്തമ സഹോദരന്‍ തന്റെ സഹോദരിക്ക് രക്ഷാബന്ധന്‍ ദിവസം സമ്മാനമായി ഒരു ശൗചാലയം കൊടുക്കാം. ഇങ്ങനെയുള്ള എല്ലാ സഹോദരന്മാരെയും പ്രേരിപ്പിച്ച് അവരുടെ സഹോദരിമാര്‍ക്ക് ടോയ്‌ലറ്റ് ഉണ്ടാക്കിക്കൊടുപ്പിക്കുക. അങ്ങനെ മുഴുവന്‍ ജില്ലയിലും അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും തുറസ്സായ സ്ഥലത്ത് മലമൂത്രവിസര്‍ജ്ജനം നടത്തേണ്ടിവരില്ല. രക്ഷാബന്ധന്‍ ദിവസം ഈ മഹത്തായ സംരംഭം നടക്കാന്‍ പോകുകയാണ്. ഇവിടെ രക്ഷാബന്ധന്റെ അര്‍ത്ഥം തന്നെ മാറിപ്പോയി. ഇക്കാര്യത്തില്‍ ഹര്‍ദാ ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസര്‍മാരുടെ ടീമുകളെയും ഞാന്‍ പ്രത്യേകം അഭിനന്ദിക്കുന്നു.
ജന്മഭൂമി: JULY 31

.500 സ്‌ക്വയര്‍മീറ്ററില്‍ കൂടുതലുള്ള കെട്ടിടങ്ങള്‍ റിയല്‍ എസ്റ്റേറ്റ് ബില്ലിന്റെ പരിധിയില്‍

500 സ്‌ക്വയര്‍മീറ്ററില്‍ കൂടുതലോ, എട്ട് ഫ്ലൂറ്റുകളില്‍ക്കൂടുതലോ ഉള്ള റിയല്‍ എസ്റ്റേറ്റ് പദ്ധതികള്‍ റിയല്‍ എസ്റ്റേറ്റ് ബില്ലിന്റെ പരിധിയില്‍കൊണ്ടുവരണമെന്ന് പാര്‍ലമെന്ററി സമിതി. വീടുവാങ്ങുന്നവരുടെ ആശങ്ക പങ്കുവെച്ചാണ് റിയല്‍ എസ്റ്റേറ്റ് ബില്‍ സംബന്ധിച്ച പാര്‍ലമെന്ററി സെലക്ട് സമിതി തങ്ങളുടെ റിപ്പോര്‍ട്ടില്‍ ഇക്കാര്യം ശുപാര്‍ശ ചെയ്തിരിക്കുന്നത്.

റിയല്‍ എസ്റ്റേറ്റ് പദ്ധതികളില്‍ വീടുവാങ്ങുന്നവര്‍ നിക്ഷേപിക്കുന്ന പണത്തിന്റെ 50 ശതമാനം പ്രത്യേക അക്കൗണ്ടില്‍ സൂക്ഷിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇക്കാര്യങ്ങളില്‍ വീഴ്ച വരുത്തുന്നവര്‍ക്കുള്ള ശിക്ഷാ വ്യവസ്ഥകളും പറഞ്ഞിട്ടുണ്ട്.

ബി.ജെ.പി. എം.പി അനില്‍ മാധവ് ദാവേയുടെ നേതൃത്വത്തിലുള്ള 21 അംഗ സമിതിയാണ് ബില്‍ പരിശോധിച്ചത്. റിയല്‍ എസ്റ്റേറ്റ് മേഖലയുടെ നിയന്ത്രണത്തിനും പ്രോത്സാഹനത്തിനുംവേണ്ടി റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി സ്ഥാപിക്കുന്നതിനുദ്ദേശിച്ചുള്ളതാണ് ബില്‍.

7/29/2015

മരണത്തിനുമുമ്പും മനുഷ്യത്വം വിടാതെ കലാം

താങ്ക്‌ യൂ ബഡ്‌ഡീ... മരണത്തിനുമുമ്പും മനുഷ്യത്വം വിടാതെ കലാം
 'താങ്ക്‌ യു ബഡ്‌ഡീ... ക്ഷീണിച്ചോ? ഭക്ഷണമെന്തെങ്കിലും നല്‍കട്ടേ? സുദീര്‍ഘയാത്രയില്‍ വാഹനത്തില്‍ ഒരേനില്‍പില്‍ എനിക്കു സുരക്ഷയൊരുക്കേണ്ടിവന്നതില്‍ ക്ഷമചോദിക്കുന്നു' നരവീണ മുടിയിഴകള്‍ മാടിയൊതുക്കി ഹസ്‌തദാനം ചെയ്‌ത്‌ നിറഞ്ഞമനസോടെയുള്ള നിഷ്‌കളങ്കമായ ചോദ്യത്തില്‍ അമ്പരന്ന്‌ ഉത്തരംമുട്ടിയ അവസ്‌ഥയിലായിരുന്നു യുവസൈനികന്‍. വാക്കുകള്‍ക്കായി പരതിയ സൈനികന്‍ മറുപടി നല്‍കിയത്‌ ഇപ്രകാരം: 'സര്‍, താങ്കള്‍ക്കായി ആറുമണിക്കൂര്‍ വേണമെങ്കിലും നില്‍ക്കാന്‍ ഞാന്‍ തയാറാണ്‌'. മുന്‍ രാഷ്‌ട്രപതി എ.പി.ജെ. അബ്‌ദുള്‍ കലാമിന്റെ സന്തത സഹചാരിയായിരുന്ന ശ്രിജന്‍ പാല്‍ അദ്ദേഹത്തിന്റെ അവസാന മണിക്കൂറുകള്‍ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പിലൂടെ പങ്കുവയ്‌ക്കുന്നു. ഷില്ലോങ്ങിലേക്കുള്ള തന്റെ യാത്ര സുരക്ഷിതമാക്കാന്‍ രണ്ടരമണിക്കൂറോളം പൈലറ്റ്‌ വാഹനത്തില്‍ ആയുധവുമേന്തി ഒരേനില്‍പ്പു നിന്ന യുവസൈനികനെ യാത്രയ്‌ക്കൊടുവില്‍ കാണാന്‍ താല്‍പര്യം പ്രകടിപ്പിച്ചപ്പോള്‍ കലാമിനെ അടുത്തറിയാവുന്നവര്‍ക്ക്‌ അതില്‍ യാതൊരു അമ്പരപ്പും തോന്നാതിരുന്നത്‌ സ്വാഭാവികം. ഏഴോളം കാറുകളുടെ അകമ്പടിയിലായിരുന്നു യാത്ര. രണ്ടാമത്തെ കാറിലായിരുന്നു കലാമും ശ്രിജനും. തൊട്ടുമുന്നിലെ തുറന്ന ജിപ്‌സിയില്‍ എഴുന്നേറ്റുനിന്ന്‌ ചുറ്റുപാടും വീക്ഷിച്ച്‌ ജാഗരൂകനായ സൈനികന്റെ അവസ്‌ഥ കലാമിനെ ഒട്ടൊന്നുമല്ല വിഷമിപ്പിച്ചത്‌. അതു ജോലിയല്ല ഒരുതരം ശിക്ഷയാണെന്നു പ്രതികരിച്ച കലാം സൈനികനോട്‌ ഇരിക്കാന്‍ വയര്‍ലസില്‍ നിര്‍ദേശം നല്‍കാനും ആവശ്യപ്പെട്ടു. ഡ്യൂട്ടിയുടെ ഭാഗമാണെന്നും സുരക്ഷയില്‍ വിട്ടുവീഴ്‌ചയ്‌ക്ക് അവര്‍ തയാറാകില്ലെന്നു കലാമിനെ ബോധ്യപ്പെടുത്താനും താന്‍ ഏറെ പണിപ്പെട്ടെന്ന്‌ ശ്രിജന്‍ പറയുന്നു. അതിനുശേഷമാണ്‌ യാത്രയ്‌ക്കൊടുവില്‍ സൈനികനുമായുള്ള കൂടിക്കാഴ്‌ചയൊരുക്കാന്‍ ആവശ്യപ്പെട്ടത്‌. രാമേശ്വരത്തെ കടത്തുകാരന്റെ മകന്‍ ജീവിതത്തില്‍ ഉയരങ്ങള്‍ കീഴടക്കുമ്പോഴും ലാളിത്യവും എളിമയും സഹജീവിസ്‌നേഹവും വിസ്‌മരിക്കാന്‍ തയാറായിരുന്നില്ലെന്നതിന്‌ ഉദാഹരണംകൂടിയായി ഈ സംഭവം.


അവസാന നാളുകളില്‍ കലാമിന്റെ സഹായിയും ഉപദേശകനും പുസ്‌തകമെഴുത്തില്‍ കൂട്ടാളിയുമൊക്കെയായിരുന്നു ശ്രിജന്‍പാല്‍. പ്രത്യേകതകളൊന്നുമില്ലാത്ത മറ്റേതൊരു ദിനത്തിനും സമാനമായിരുന്നു ശ്രിജന്‍ പാലിന്‌ തിങ്കളാഴ്‌ചയും. കലാമിനൊപ്പം ഷില്ലോങ്ങിലേക്കുള്ള യാത്രയ്‌ക്ക് അതുകൊണ്ടുതന്നെ പതിവു തയാറെടുപ്പുകള്‍ മാത്രം. ഉച്ചയ്‌ക്ക് പന്ത്രണ്ടുമണിയോടെ ഡല്‍ഹിയില്‍നിന്ന്‌ വിമാനം കയറിയപ്പോള്‍ അത്‌ കലാമിനൊപ്പമുള്ള അവസാനയാത്രയാകുമെന്ന്‌ ശ്രീജന്‍ സ്വപ്‌നേപി ചിന്തിച്ചിരുന്നില്ല. മണ്‍സൂണ്‍ കാലാവസ്‌ഥയില്‍ വിമാനയാത്ര ഭയപ്പെട്ടിരുന്ന തന്നെ പതിവുപോലെ കളിയാക്കി ഇനി പേടിക്കേണ്ടെന്നു പറഞ്ഞ കലാമിന്റെ വാക്കുകള്‍ ശ്രീജന്‍ പാലിന്റെ കാതുകളില്‍ ഇപ്പോഴും മുഴങ്ങുന്നു. വിമാനയാത്രയ്‌ക്കു ശേഷം ഐ.ഐ.എമ്മിലേക്കുള്ള രണ്ടരമണിക്കൂര്‍ കാര്‍യാത്രയിലായിരുന്നു സുരക്ഷാഭടന്റെ നില്‍പ്പ്‌ കലാമിനെ വിഷമിപ്പിച്ചത്‌. കാര്‍ യാത്രയ്‌ക്കിടയ്‌ക്ക് പഞ്ചാബിലെ ഭീകരാക്രമണത്തെക്കുറിച്ച്‌ കലാം ദുഃഖം പങ്കുവച്ചു. ജനാധിപത്യത്തിന്റെ ശ്രീകോവിലായ പാര്‍ലമെന്റില്‍ അരങ്ങേറുന്ന സംഭവങ്ങളെക്കുറിച്ചുള്ള ആകുലതകള്‍ സംഭാഷണത്തിനു വിഷയമായി. വികസനോന്മുഖ രാഷ്‌ട്രീയത്തിലൂന്നിയുള്ള ക്രിയാത്മക സെഷനുകള്‍ ഇന്ത്യന്‍ പാര്‍ലമെന്റില്‍ എന്നുണ്ടാകുമെന്ന ചോദ്യവും ഇടയ്‌ക്ക് അദ്ദേഹം ഉന്നയിച്ചു. സൃഷ്‌ടിപരവും സക്രിയവുമായ പാര്‍ലമെന്റിന്റെ പ്രവര്‍ത്തനത്തിനു മൂന്നു നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ പ്രബന്ധാവതരണത്തിനുശേഷം ഐ.ഐ.എമ്മിലെ വിദ്യാര്‍ഥികള്‍ക്ക്‌ അപ്രതീക്ഷിത അസൈന്‍മെന്റ്‌ നല്‍കാമെന്ന നിര്‍ദേശം അദ്ദേഹം മുന്നോട്ടുവച്ചു. അതിനൊരുത്തരം നല്‍കാന്‍ തനിക്കു കഴിയാത്ത സാഹചര്യത്തില്‍ അത്തരമൊരു ചോദ്യം ചോദിക്കുന്നതിലെ സാംഗത്യമെന്താണെന്നായിരുന്നു അടുത്ത ചോദ്യം. ഷില്ലോങ്ങിലിറങ്ങി സൈനികനുമായുള്ള കൂടിക്കാഴ്‌ചയ്‌ക്കുശേഷം അല്‍പസമയം വിശ്രമിച്ച്‌ കൃത്യസമയത്തു തന്നെ കലാം ഐ.ഐ.എമ്മിലേക്കു യാത്രയായി. വിദ്യാര്‍ഥികളെ കാത്തിരിപ്പിക്കരുതെന്നു പലകുറി ആവര്‍ത്തിച്ച തത്വം ഊട്ടിയുറപ്പിച്ച്‌. പ്രബന്ധാവതരണത്തിനുമുമ്പ്‌ ഇരുണ്ടനിറത്തിലുള്ള 'കലാം സ്യൂട്ടി'ല്‍ മൈക്ക്‌ ഘടിപ്പിക്കുമ്പോള്‍ ശ്രിജനോടുള്ള കലാമിന്റെ സ്‌നേഹാന്വേഷണം വീണ്ടും: ' രസികാ... സുഖമായിരിക്കുന്നോ?' പുഞ്ചിരിച്ചുകൊണ്ട്‌ 'യെസ്‌' എന്നു മറുപടി പറയുമ്പോള്‍ അതു യാത്രാമൊഴിയാകുമെന്ന്‌ ശ്രീജന്‍ ഒരിക്കലും വിചാരിച്ചിരുന്നില്ല. പ്രബന്ധാവതരണം തുടങ്ങി രണ്ടുമിനിട്ട്‌ പിന്നിട്ടപ്പോള്‍ കലാം പെട്ടെന്ന്‌ നിര്‍ത്തി. പിന്നീട്‌ അദ്ദേഹം കുഴഞ്ഞുവീഴുന്നതാണു കണ്ടതെന്നും ശ്രിജന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു

7/23/2015

ഇലക്ട്രോണിക്‌സില്‍ വിപ്ലവം സൃഷ്ടിക്കാന്‍ ദ്രവ്യമാനമില്ലാത്ത വിചിത്രകണം

ഇലക്ട്രോണിക്‌സില്‍ വിപ്ലവം സൃഷ്ടിക്കാന്‍ ദ്രവ്യമാനമില്ലാത്ത വിചിത്രകണം
 മാതൃഭുമി  . 23/7/2015/                                                                                          ശാസ്ത്രലോകം നീണ്ട 85 വര്‍ഷത്തെ തിരച്ചിലിനൊടുവിലാണ് 'വെയ്ല്‍ ഫെര്‍മിയോണ്‍' എന്ന വിചിത്രകണം കണ്ടെത്തിയിരിക്കുന്നത്. സാധാരണ ഇലക്ട്രോണുകളക്കാള്‍ ആയിരം മടങ്ങ് വേഗത്തില്‍ ചാര്‍ജ് വഹിക്കാന്‍ കഴിവുള്ള ഈ കണം ഇലക്ട്രോണിക് രംഗത്ത് പുതിയ വിപ്ലവം സൃഷ്ടിച്ചേക്കും



1929 മുതല്‍ ശാസ്ത്രലോകം തിരച്ചില്‍ തുടങ്ങിയതാണ്. എട്ടര പതിറ്റാണ്ട് നീണ്ട അന്വേഷണത്തിന് വിരാമമിട്ടുകൊണ്ട് 'വെയ്ല്‍ ഫെര്‍മിയോണ്‍' (  Weyl fermion ) എന്ന ദ്രവ്യമാനമില്ലാത്ത (പിണ്ഡമില്ലാത്ത) കണം ഗവേഷകര്‍ കണ്ടെത്തി. 

ഒരു ക്രിസ്റ്റലിനുള്ളില്‍ ദ്രവ്യവും പ്രതിദ്രവ്യവുമായി (  matter and anti-matter  ) പെരുമാറാന്‍ കഴിയുന്ന ഈ വിചിത്രകണം, ഇലക്ട്രോണിക്‌സിന്റെ പുത്തന്‍യുഗം സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഇത് വെറുമൊരു കണത്തിന്റെ കണ്ടെത്തലോ സ്ഥിരീകരണമോ അല്ലെന്ന്, കണ്ടെത്തലിന് നേതൃത്വം നല്‍കിയ യു.എസില്‍ പ്രിന്‍സ്റ്റണ്‍ സര്‍വകലാശാലയിലെ ഗവേഷകന്‍ എം.സാഹിദ് ഹസന്‍ അറിയിച്ചു. കൂടുതല്‍ ക്ഷമതയേറിയ ഇലക്ട്രോണിക് ഉപകരണങ്ങളുടെ വരവിനും, പുതിയ തരം ക്വാണ്ടം കമ്പ്യൂട്ടിങിനും ഇത് വഴിതെളിക്കുംഅദ്ദേഹം പറഞ്ഞു.

ഇലക്ട്രോണിക്‌സില്‍ നമ്മള്‍ അനുഭവിക്കുന്ന ഇലക്ട്രോണുകളുടെ ട്രാഫിക് ജാം പഴങ്കഥയാക്കാന്‍ വെയ്ല്‍ ഫെര്‍മിയോണുകള്‍ക്ക് കഴിയുംഹസന്‍ പറഞ്ഞു. 'ഇലക്ട്രോണുകളെക്കാള്‍ അച്ചടക്കത്തോടെയും ക്ഷമതയോടെയും സഞ്ചരിക്കാന്‍ അവയ്ക്ക് സാധിക്കും'. 'വെയ്ല്‍ട്രോണിക്‌സ്' ( ''Weyltronics'  ) എന്ന പുതിയ ഇലക്ട്രോണിക്‌സ് വിഭാഗം തന്നെ ആരംഭിക്കാന്‍ ഈ കണ്ടെത്തല്‍ വഴിതുറക്കുമെന്ന് അദ്ദേഹം അറിയിച്ചു.

വെയ്ല്‍ ഫെര്‍മിയോണിന്റെ കഥയാരംഭിക്കുന്നത്, രണ്ടാം ന്യൂട്ടനെന്ന് വിശേഷിപ്പിക്കപ്പെടുന്ന ബ്രിട്ടീഷ് ഗവേഷകന്‍ പോള്‍ ഡിറാക് തന്റെ വിഖ്യാതമായ 'ഇലക്ട്രോണ്‍ സമവാക്യം' 1928 ല്‍ പ്രസിദ്ധീകരിക്കുന്നതോടെയാണ്.

ഇലക്ട്രോണിന്റെ വിപരീതകണമായ (പ്രതിദ്രവ്യകണമായ) പോസിട്രോണുകളെക്കുറിച്ച് ആ സമവാക്യം പ്രവചിച്ചത് സത്യമാണെന്ന്, 1932 ല്‍ അമേരിക്കന്‍ ഗവേഷകനായ കാള്‍ ആന്‍ഡേഴ്‌സണ്‍ പൊസിട്രോണ്‍ കണ്ടെത്തിയതോടെ തെളിഞ്ഞു. ദ്രവ്യം മാത്രമല്ല, പ്രതിദ്രവ്യവും ചേര്‍ന്നതാണ് പ്രപഞ്ചമെന്ന സുപ്രധാനമായ തിരിച്ചറിവിലേക്ക് അതോടെ ശാസ്ത്രലോകമെത്തി.

ജര്‍മന്‍ ഗണിതശാസ്ത്രജ്ഞന്‍ ഹെര്‍മാന്‍ വെയ്ല്‍ 1929 ല്‍ 'ഡിറാക് സമവാക്യ'മുപയോഗിച്ച് മറ്റൊരു പ്രവചനം നടത്തി. ദ്രവ്യമാനമില്ലാത്ത 'വെയ്ല്‍ ഫെര്‍മിയോണുകളെ'ക്കുറിച്ചുള്ളതായിരുന്നു ആ പ്രവചനം.

ഒരു വര്‍ഷത്തിന് ശേഷം ന്യൂട്രിനോ എന്ന ദ്രവ്യമാനമില്ലാത്ത കണത്തെക്കുറിച്ച് വൂള്‍ഫാങ് പൗളി പ്രവചിച്ചു. അമേരിക്കന്‍ ഗവേഷകരായ ഫ്രെഡറിക് റീനിസ്, ക്ലൈഡ് കൊവാന്‍ എന്നിവര്‍ ചേര്‍ന്ന് 1957 ല്‍ ന്യൂട്രിനോ കണ്ടുപിടിച്ചതോടെ പൗളിയുടെ പ്രവചനം ശരിയായി.

പൊസിട്രോണും ന്യൂട്രിനോയും കണ്ടെത്തിയെങ്കിലും, വെയ്ല്‍ ഫെര്‍മിയോണ്‍ ശാസ്ത്രത്തിന് പിടികൊടുക്കാതെ ദുരൂഹമായി തുടര്‍ന്നു. ആ ദുരൂഹതയ്ക്കാണ് ഇപ്പോള്‍ അന്ത്യമാകുന്നത്.

എന്താണ് വെയ്ല്‍ ഫെര്‍മിയോണ്‍
പ്രപഞ്ചം ആറ്റങ്ങളാല്‍ നിര്‍മിച്ചിരിക്കുന്നു എന്നാണല്ലോ നമ്മള്‍ സ്‌കൂള്‍തലത്തില്‍ പഠിച്ചിട്ടുള്ളത്. കണികാശാസ്ത്രത്തിന്റെ കണ്ണിലൂടെ നോക്കിയാല്‍ പ്രപഞ്ചമെന്നത് അടിസ്ഥാനതലത്തില്‍ രണ്ടുതരം കണങ്ങളാലാണ് രൂപപ്പെട്ടിരിക്കുന്നത്ഫെര്‍മിയോണുകളും ബോസോണുകളും കൊണ്ട്.

ഇലക്ട്രോണുകള്‍ പോലെ ദ്രവ്യത്തിന്റെ അടിസ്ഥാനഘടകങ്ങളാണ് ഫെര്‍മിയോണുകള്‍; ഫോട്ടോണുകള്‍പോലെ ബലങ്ങള്‍ക്ക് അടിസ്ഥാനമായവ ബോസോണുകളും.

നിലവിലുള്ള ഇലക്ട്രോണിക്‌സിന്റെ നട്ടെല്ല് ഇലക്ട്രോണുകളാണ്. പക്ഷേ, പരസ്പരം ഇടിച്ച് ചിതറുന്ന സ്വഭാവമുള്ളതിനാല്‍ ഇലക്ട്രോണുകള്‍ പ്രവഹിക്കുമ്പോള്‍ ഊര്‍ജം നഷ്ടപ്പെടുകയും ചൂടുണ്ടാവുകയും ചെയ്യും. ഇലക്ട്രോണുകളെ അപേക്ഷിച്ച് ഏറെ അച്ചടക്കത്തോടെ പ്രവഹിക്കാന്‍ ദ്രവ്യമാനമില്ലാത്ത ഫെര്‍മിയോണുകള്‍ക്ക് സാധിക്കുമെന്ന് ഹെര്‍മാന്‍ വെയ്ല്‍ 1929 ല്‍ പറഞ്ഞു.

പ്രിന്‍സ്റ്റണ്‍ സര്‍വകലാശാലയിലെ ഗവേഷകരുടെ ശ്രമഫലമായി വെയ്ല്‍ ഫെര്‍മിയോണുകള്‍ യാഥാര്‍ഥ്യം തന്നെയാണെന്ന് ഇപ്പോള്‍ തെളിഞ്ഞിരിക്കുകയാണ്. അര്‍ധചാലകങ്ങളില്‍ ഇലക്ട്രോണുകള്‍ പ്രവഹിക്കുന്നതിലും ആയിരംമടങ്ങ് വേഗത്തില്‍, തങ്ങള്‍ പരീക്ഷണം നടത്തിയ മാധ്യമത്തില്‍ ( test medium ) ഈ വിചിത്രകണങ്ങള്‍ സഞ്ചരിക്കുന്നതായി ഗവേഷകര്‍ കണ്ടു. അതേസമയം, ഗ്രാഫീന്‍ (  graphene ) എന്ന അത്ഭുതവസ്തുവില്‍ ഈ കണങ്ങള്‍ അതിലും ഇരട്ടി വേഗത്തില്‍ സഞ്ചരിക്കും.

പര്‌സപരം കൂട്ടിയിടിച്ച് ചിതറാതെ സഞ്ചരിക്കുന്നത് കാണുമ്പോള്‍ ഇവ സ്വന്തം ജിപിഎസ് ഉപയോഗിച്ച് നീങ്ങുന്നത് പോലെയാണ് തോന്നുക ഹസന്‍ പറഞ്ഞു. ഈ കണത്തിന്റെ ക്വാണ്ടംമെക്കാനിക്കല്‍ ഗുണമായ സ്പിന്‍, അതിന്റെ സഞ്ചാരഗതിയുടെ അതേ ദിശയിലാണ്. അതുകൊണ്ടാണ് ഈ കണത്തിന് ഇത്ര ചലനവേഗം സാധ്യമാകുന്നത്.

വെയ്ല്‍ ഫെര്‍മിയോണുകള്‍ വളരെ വിചിത്രസ്വഭാവമുള്ള കണങ്ങളാണെന്നും, സങ്കല്‍പ്പാതീതമായ പല സവിശേഷതകളും അതിനുണ്ടാകാമെന്നും ഹസന്‍ അറിയിച്ചു.

ഹിഗ്ഗ്‌സ് ബോസോണ്‍ പോലുള്ള പുതിയ കണങ്ങള്‍ കണ്ടെത്തിയത് ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡര്‍ പോലുള്ള ശക്തിയേറിയ കണികാത്വരകങ്ങളിലാണ്. അതേസമയം, ഒരു കൃത്രിമക്രിസ്റ്റലുപയോഗിച്ചാണ് വെയ്ല്‍സ് ഫെര്‍മിയോണ്‍ കണ്ടെത്തിയത്. അനായാസം ഈ ഗവേഷണം ആവര്‍ത്തിക്കാനാകുമെന്നതാണ് ഇതിനര്‍ഥം.

'ടാന്റലം അഴ്‌സനൈഡ്' ( tantalum arsenide ) എന്നു പേരുള്ള ഒരു അര്‍ധലോക ക്രിസ്റ്റലായിരുന്നു കണ്ടുപിടിത്തത്തിനുപയോഗിച്ച മാധ്യമം. ആ ക്രിസ്റ്റലില്‍ 'വെയ്ല്‍ ഫെര്‍മിയോണ്‍' കണ്ടെത്താനായേക്കുമെന്ന് ചൈനയില്‍ നടന്ന ഗവേഷണത്തിലാണ് ആദ്യം സൂചന ലഭിച്ചത്. പിന്നീട് ആ ക്രിസ്റ്റലുകള്‍ കാലിഫോര്‍ണിയയില്‍ ലോറന്‍സ് ബര്‍ക്ക്‌ലി നാഷണല്‍ ലബോറട്ടറിയിലെത്തിച്ച് പരീക്ഷണം തുടര്‍ന്നു.

ഉന്നതോര്‍ജ ഫോട്ടോണ്‍ ധാരകളെ ക്രിസ്റ്റലുകള്‍ക്കുള്ളിലൂടെ കടത്തിവിട്ടായിരുന്നു പരീക്ഷണം. വെയ്ല്‍ ഫെര്‍മിയോണുകള്‍ അതിലുണ്ടെന്ന്, ക്രിസ്റ്റലിലൂടെ കടന്നെത്തിയ ഫോട്ടോണ്‍ ധാരകള്‍ തെളിവുനല്‍കി.

'ക്വാസികണങ്ങള്‍' ( quasiparticles ) എന്ന വിഭാഗത്തിലാണ് വെയ്ല്‍ ഫെര്‍മിയോണുകള്‍ പെടുന്നത്. ക്രിസ്റ്റല്‍ പോലുള്ള ഒരു ഖരവസ്തുവിനുള്ളില്‍ മാത്രമേ അവയ്ക്ക് നിലനില്‍ക്കാനാകൂ.

വെയ്ല്‍ ഫെര്‍മിയോണുകളെ നിരീക്ഷിച്ചതിന്റെ ഫലങ്ങള്‍ രണ്ട് അന്തരാഷ്ട്ര ഗവേഷണസംഘങ്ങള്‍ വെവ്വേറെ പ്രബന്ധങ്ങളായി 'സയന്‍സ് ജേര്‍ണലി'ന്റെ പുതിയ ലക്കത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

7/20/2015

ഓടു നിര്‍മാണത്തെ പറ്റി മനസിലാക്കാം

ഓട് നിർമാണം ഇങ്ങനെ...








പശിമയുള്ള കളിമണ്ണ് roof-tile-production-processes-1

 


 

കളിമണ്ണിൽനിന്ന് ഓട് നിർമിക്കുന്നത് എങ്ങനെയെന്ന് അറിയേണ്ടേ? ഓട് ഫാക്ടറിയിലെ വിവിധ ദൃശ്യങ്ങൾ...

നല്ല പശിമയുള്ള കളിമണ്ണ് ശേഖരിച്ച് സൂക്ഷിക്കുന്നതാണ് ഓട് നിർമാണത്തിന്റെ ആദ്യപടി. മണ്ണിന്റെ പുളിപ്പുരസം മാറാനായി മഴയും വെയിലും കൊള്ളിച്ച് സീസൺ ചെയ്യും.
roof-tile-production-processes-2










മണ്ണ് ഗോഡൗണിലേക്ക് എത്തിക്കുന്നു. ഇതിൽ നിശ്ചിത അനുപാതത്തിൽ പൂഴി കലർന്ന മണ്ണ് കൂടി ചേർത്ത് വെള്ളം നനച്ച് ഒരാഴ്ചയോളം സൂക്ഷിക്കും.roof-tile-production-processes-3






മണ്ണ് പ്രീമിക്സർ മെഷീനിലേക്ക് ഇടുന്നു. വലിയ തരികളും മറ്റും അരിച്ചു മാറ്റപ്പെട്ട് കൺവെയർ റോളർ വഴി മണ്ണ് റോളർ ഗ്രൈൻഡറിലേക്ക് എത്തുന്നു.

roof-tile-production-processes-4




മണ്ണ് നല്ലവണ്ണം അരിച്ചെടുക്കുന്ന പ്രക്രിയയാണ് റോളർ ഗ്രൈൻഡറിൽ നടക്കുന്നത്. തരികളൊന്നും ഇല്ലാതെ മണ്ണ് പൾപ്പ് രൂപത്തിലാകുന്നു.

roof-tile-production-processes-5



അരച്ച മണ്ണ് ‘പഗ് മിൽ’ വഴി സ്ലാബ് രൂപത്തിൽ പുറത്തേക്ക് വരും. ഇതിനിടയിൽ ‘ഡീ എയറിങ് മെഷീൻ’ വഴി മണ്ണിലെ വായു നീക്കം ചെയ്തിരിക്കും.

roof-tile-production-processes-6



‘കേക്ക്’ എന്ന പേരിലറിയപ്പെടുന്ന സ്ലാബ് ഓടിന്റെ അളവിൽ മുറിച്ചെടുക്കുന്നു. ഏത് ആകൃതിയിലേക്കും മാറ്റാവുന്ന രീതിയിൽ ‘ഫ്ളെക്സിബിൾ’ ആയിരിക്കും ഇത്.


roof-tile-production-processes-7



ക്ലേ സ്ലാബ് റിവോൾവിങ് പ്രസ് മെഷീനിൽ വയ്ക്കുന്നു. ലിവർ അമർത്തുന്നതോടെ മെഷീനിലെ അച്ചിന്റെ ആകൃതിയിലുള്ള ഓട് തയാറാകുന്നു.

roof-tile-production-processes-8



1.റിവോൾവിങ് പ്രസ് മെഷീനിൽനിന്ന് കൺവെയർ ബെൽറ്റിലേക്ക് ഓട് എത്തുന്നു. ഈ അവസ്ഥയിൽ ഓടിൽ തട്ടുകയോ താഴെ വീഴുകയോ ചെയ്താൽ ഉടഞ്ഞു പോകും.

roof-tile-production-processes-9




കൺവെയർ ബെൽറ്റിലൂടെ എത്തുന്ന ഓട് ഫാക്ടറിക്കുള്ളിലെ തട്ടുകളിൽ ഉണങ്ങാൻ വയ്ക്കുന്നു. അഞ്ച് മുതൽ ഏഴ് ദിവസം വരെ ഓട് ഇവിടെ സൂക്ഷിക്കും.

roof-tile-production-processes-10



തണലിൽ ഉണക്കിയെടുത്ത ഓട് ചൂളയിൽ വയ്ക്കുന്നതാണ് അടുത്ത ഘട്ടം. ഇതിനു മുന്നോടിയായി ഓട് ഡ്രയിങ് റൂമിൽ വച്ച് ചൂടാക്കിയെടുക്കും.

roof-tile-production-processes-11



ഓട് ചൂളയിൽ അടുക്കിയ ശേഷം തീ കൊടുക്കുന്നു. ഇതാണ് ഓട് നിർമാണത്തിലെ അവസാനഘട്ടം. നാല് മുതൽ അഞ്ച് ദിവസം വരെ ഓട് ചൂളയ്ക്കുള്ളിൽ ഇരിക്കും.

roof-tile-production-processes-12



ചൂളയിൽനിന്ന് പുറത്തെടുത്ത ഓട് തരംതിരിച്ച് അടുക്കി സൂക്ഷിക്കും. കേടുപാടുകൾ ഉള്ള ഓട് നീക്കം ചെയ്താണ് വിൽപ്പനയ്ക്ക് തയാറാക്കുന്നത്.


കടപ്പാട് : സെന്റ് ജോസഫ്സ് ക്ലേ വർക്,കാലടി. കടപ്പാട് മനോരമ

ഇന്ത്യന്‍ കാറുകള്‍ക്ക് വിധിയെഴുതാന്‍ ക്രാഷ് ടെസ്റ്റ് കേന്ദ്രം സജ്ജമായി

ഇന്ത്യന്‍ കാറുകള്‍ക്ക് വിധിയെഴുതാന്‍ ക്രാഷ് ടെസ്റ്റ് കേന്ദ്രം സജ്ജമായി 

ലോകത്തിലെ ഏറ്റവും വലിയ കാര്‍ വിപണികളിലൊന്നാണ് ഇന്ത്യ. എന്നാല്‍ ഇവിടെ പുറത്തിറങ്ങുന്ന കാറുകള്‍ സുരക്ഷിതമാണോ?
2013ല്‍ ആഗോള സുരക്ഷാ ഏജന്‍സിയായ ഗ്ലോബല്‍ എന്‍ക്യാപ് ഇതേക്കുറിച്ച് ഒരു പഠനം നടത്തി. ഇന്ത്യയില്‍ നിന്ന് അഞ്ച് കാറുകളുടെ രണ്ടു ബേസ് മോഡലുകള്‍ വീതം ജര്‍മനിയില്‍ എത്തിച്ചായിരുന്നു പരീക്ഷണം. ഇന്ത്യയിലെ പ്രധാന വാഹന നിര്‍മാതാക്കളും ക്രാഷ് ടെസ്റ്റ് വേദിയില്‍ സന്നിഹിതരായിരുന്നു.

ടെസ്റ്റ് റിപ്പോര്‍ട്ട് ഞെട്ടിക്കുന്നതായിരുന്നു. പങ്കെടുത്ത ഒരു വാഹനത്തിനും വിജയിക്കാനായില്ല.ഹ്യുണ്ടായ് ഐ 10 ഇന്ത്യയില്‍ മാത്രമാണ് നിര്‍മ്മിച്ചിരുന്നത്. യൂറോപ്യന്‍ യൂണിയനിലേക്കുള്ള ഐ 10, ഗ്ലോബല്‍ എന്‍ക്യാപിന്റെ ഫൈവ് സ്റ്റാര്‍ സുരക്ഷാ റേറ്റിങ് നേടിയിരുന്നു. ചെന്നൈയിലെ പ്ലാന്റിലാണ് ഇതും നിര്‍മ്മിച്ചിരുന്നത്. ഇവിടെത്തന്നെ നിര്‍മ്മിച്ച ഇന്ത്യന്‍ വേര്‍ഷന്‍ ടെസ്റ്റില്‍ പരാജയപ്പെട്ടു. അതിനു ശേഷമാണ് കാര്‍ സുരക്ഷയ്ക്കായി ക്രാഷ് ടെസ്റ്റ് ഏര്‍പ്പെടുത്തുന്നതിനെ കുറിച്ച് ഇന്ത്യ ഗൗരവമായി ആലോചിച്ചു തുടങ്ങിയത്.
എന്നാല്‍ ക്രാഷ് ടെസ്റ്റിനായി ഇന്ത്യയില്‍ കേന്ദ്രം ഇല്ലാതിരുന്നത് ഇതു നടപ്പാക്കാന്‍ തടസ്സമായി. ഇപ്പോഴിതാ ആ തടസ്സവും നീങ്ങുകയാണ്. ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യ (എ.ആര്‍.എ.ഐ.) പൂണെയ്ക്കടുത്ത് കാറുകളുടെ ക്രാഷ് ടെസ്റ്റിനായുള്ള കേന്ദ്രം തുടങ്ങിയിരിക്കുന്നു.

എ.ആര്‍.എ.ഐ. യുടെ ചകനിലുള്ള പാസീവ് സേഫ്റ്റി ലാബിനോടു ചേര്‍ന്നാണ് പുതിയ സംവിധാനം. 3.5 ടണ്‍ വഹിക്കാന്‍ കഴിയുന്ന ഇലക്ട്രിക് എസി മോട്ടോര്‍ സംവിധാനത്തോടെയാണ് കേന്ദ്രം സജ്ജമാക്കിയിരിക്കുന്നത്. വാഹനത്തെ 80 കിലോമീറ്റര്‍ വേഗത്തില്‍ മുന്നോട്ടു ചലിപ്പിക്കാന്‍ ഈ മോട്ടോറിനു കഴിയും. മണിക്കൂറില്‍ 48.3 കിലോമീറ്റര്‍ മുതല്‍ 53 കിലോമീറ്റര്‍ വരെ വേഗത്തിലുള്ള ക്രാഷ് ടെസ്റ്റിന് ഇവിടെ സൗകര്യമുണ്ടാകും. ഫുള്‍ ഫ്രണ്ട് ക്രാഷ് ടെസ്റ്റ്, സൈഡ് ഇംപാക്ട് ടെസ്റ്റ്, ഓഫ്‌സെറ്റ് ഫ്രണ്ടല്‍ ക്രാഷ് ടെസ്റ്റ് എന്നിവയ്ക്കുള്ള സൗകര്യമാണ് കേന്ദ്രത്തില്‍ ഒരുക്കിയിട്ടുള്ളത്. 

സീറ്റ്, ഡോര്‍ ലോക്കുകള്‍, സീറ്റ് ബെല്‍റ്റ്, ലഗേജ് റീട്ടെന്‍ഷന്‍ എന്നിവ പരിശോധിക്കുന്നതിനും കേന്ദ്രത്തില്‍ സംവിധാനമുണ്ടായിരിക്കും. എയര്‍ബാഗ് ഇസിയു കാലിബ്രേഷന്‍ ടെസ്റ്റിനും സൗകര്യമുണ്ട്.കേന്ദ്രത്തില്‍ സ്ഥാപിച്ചിട്ടുള്ള ഹൈ സ്പീഡ് ക്യാമറ ടെസ്റ്റ് തത്സമയം ഷൂട്ട് ചെയ്യും. സെക്കന്‍ഡില്‍ 2000 ഫ്രെയിം വരെ ലഭിക്കുന്ന ക്യാമറയാണിത്. കേന്ദ്രം പ്രവര്‍ത്തനസജ്ജമായതോടെ ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്ന കാറുകള്‍ക്ക് ക്രാഷ് ടെസ്റ്റ് നിര്‍ബന്ധമാക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ ത്വരപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

7/19/2015

മനസ്സിനും ശരീരത്തിനും സൗഖ്യം തരുന്ന ഔഷധസസ്യങ്ങൾ

ഉടലിനും ഉയിരിനും സൗഖ്യം തരുന്ന ഔഷധസസ്യങ്ങൾ

 




തുളസി

പവിത്രതയ്ക്കും നൈർമല്യത്തിനും പര്യായമായി എന്നും വാഴ്ത്തിപ്പോരുന്ന തുളസി രണ്ടിനമുണ്ട്. കറുത്ത കൃഷ്ണ തുളസിയും വെളുത്ത രാമ തുളസിയും. വസൂരി, ചിക്കൻപോക്സ് എന്നിവയുടെ ചികിൽസയ്ക്കു തുളസി ഉപയോഗിക്കാറുണ്ട്. മഞ്ഞപ്പിത്തത്തിനും മലേറിയക്കും തുളസിയിലച്ചാറു കഴിക്കാറുണ്ട്. തുളസിയിലച്ചാറ് തലവേദന മാറ്റാനും മുഖക്കുരു മാറ്റാനും നല്ലത്. കൃഷ്ണ തുളസിക്കാണ് ഒൗഷധമൂല്യം കൂടുതൽ.


ശംഖുപുഷ്പം


ശംഖുപുഷ്പം കണ്ണെഴുതുമ്പോൾ എന്ന പാ‍ട്ട് അറിയാം, പക്ഷെ ശംഖു പുഷ്പം ഏതെന്ന് അറിയാത്തവരാണു കൂടുതലും. നീലയും വെള്ളയും എന്നിങ്ങനെ രണ്ടിനത്തിലാണ് ഇൗ വള്ളിച്ചെടി. ശംഖുപുഷ്പത്തിന്റെ വേര് വെണ്ണ ചേർത്ത് എന്നും രാവിലെ വെറും വയറ്റിൽ കഴിച്ചാൽ ബുദ്ധി കൂടുമത്രെ. മൂർഖൻ പാമ്പിന്റെ വിഷം നിർവീര്യമാക്കാൻ ഇതിന്റെ വേരിനു കഴിവുണ്ടെന്നും ഗ്രന്ഥങ്ങളിൽ പറയുന്നു. മാനസിക രോഗ ചികിൽസയ്ക്കും ശംഖുപുഷ്പം ഉപയോഗിക്കാറുണ്ട്.

തഴുതാമ

തഴുതാമയുടെ എല്ലാ ഭാഗവും ഔഷധമാണ്. വേര് അരച്ച് എണ്ണയിൽ കാച്ചി തേച്ചാൽ തലകറക്കം മാറും. തഴുതാമ തോരൻ കാഴ്ച ശക്തി വർധിപ്പിക്കും. മൂത്ര തടസ്സം, നീർക്കെട്ടുകൾ എന്നിവ മാറ്റും. രക്തത്തിലെ കൊഴുപ്പിന്റെ അളവു കുറയ്ക്കും. രക്ത സമ്മർദം, ഹൃദ്‌രോഗം എന്നിവയുടെ ചികിൽസയിലും ഉപയോഗിക്കുന്നു. കൺപോളകളുടെ കീഴിലുണ്ടാകുന്ന നീര് ഇല്ലാതാക്കാനും തഴുതാമ നീര് രാവിലെയും വൈകിട്ടും ഉപയോഗിക്കുന്നതു നല്ലതാണ്. പുനർനവ എന്നാണു സംസ്കൃതത്തിലെ പേര്.


ശവക്കോട്ടപ്പച്ച

എവിടെയും വളരുന്നതിനാലാണ് ഇൗ പേര്. അർബുദ രോഗത്തിനുള്ള ഔഷധമാണിത്. പ്രമേഹ ചികിൽസയ്ക്കും രക്ത സമ്മർദം കുറയ്ക്കാനും ഉപയോഗിക്കുന്നു. കഷായമാക്കി കഴിച്ചാൽ പ്രമേഹം കുറയ്ക്കും. ഇല ഇടിച്ചു പിഴിഞ്ഞ നീരു കഴിച്ചാൽ മൂത്രാശയ രോഗങ്ങൾ മാറും. ചെടി ഉണക്കിപ്പൊടിച്ചു പാലിൽ ചേർത്തു കഴിക്കുന്നതു രക്താർബുദത്തിനു മരുന്നാണെന്നും ആയുർവേദ ഗ്രന്ഥങ്ങളിൽ കാണുന്നു. കാട്ടു റോസ് എന്നും ഇതിനു പേരുണ്ട്.
ശവക്കോട്ടപ്പച്ച



സർപ്പഗന്ധി

രക്ത സമ്മർദം മൂലം ക്ലേശിക്കുന്നുണ്ടോ? എങ്കിൽ സർപ്പഗന്ധിയിലൊരു കണ്ണുവച്ചോ. സർപ്പഗന്ധിയുടെ വേരിൽ നിന്നാണു രക്തസമ്മർദത്തിനുള്ള മരുന്ന്. മറ്റു ചികിൽസാ രീതികളും സർപ്പഗന്ധിയുടെ കഴിവ് അംഗീകരിച്ചിട്ടുണ്ട്. ഉറക്കമുണ്ടാക്കാനുള്ള മരുന്നായും ഇത് ഉപയോഗിക്കുന്നു.








തൊട്ടാവാടി

ആളൊരു തൊട്ടാവാടിയാണെന്നൊക്കെ നാം ചിലരെക്കുറിച്ചു പറയാറുണ്ടെങ്കിലും തൊട്ടാവാടിച്ചെടിക്ക് അത്ര നാണമില്ല. ഒന്നു തൊട്ടാൽ അപ്പോൾ ഇലകൾ കൂപ്പി വിനയാന്വിതനാവുമെങ്കിലും തണ്ടിൽ നിറയെ മുള്ളുണ്ട്. ആസ്മ, അലർജി എന്നിവയുടെ ചികിൽസയ്ക്ക് ഉത്തമം. കുട്ടികളിലെ ശ്വാസംമുട്ടലിനു തൊട്ടാവാടി ഇല പിഴിഞ്ഞു കരിക്കിൻ വെള്ളത്തിൽ ചേർത്തു കൊടുക്കാം. പ്രമേഹ രോഗ ചികിൽസയ്ക്കും ഉപയോഗിക്കാറുണ്ട്.

തുമ്പ

വയറ്റിലെ കുഴപ്പങ്ങൾക്കു തുമ്പനീര് നല്ലതാണ്. തേൾ വിഷത്തിനു തുമ്പയും പച്ചമഞ്ഞളും അരച്ചു മുറിവിൽ തേച്ചാൽ മതിയെന്നു പറയുന്നു. തുമ്പത്തളിർ ചതച്ചു വെളിച്ചെണ്ണയിൽ ചാലിച്ചു പുരട്ടിയാൽ കുഴിനഖം മാറും. അണുനാശക ശക്തിയും കൊതുകിനെ തുരത്താനുള്ള ശക്തിയും തുമ്പയ്ക്കുണ്ട്.








ഉലുവ



ഭക്ഷണത്തിനു രുചിയും ഗുണവും നൽകുന്ന പയറു വർഗത്തിൽപ്പെട്ട സസ്യം. കർക്കടകത്തിലെ ഉലുവക്കഞ്ഞിക്ക് ഇന്നും ഡിമാൻഡുണ്ട്. ഉലുവ പൊടിച്ചു പാലിൽച്ചേർത്തു കഴിച്ചാൽ പ്രമേഹത്തിന് ഉത്തമം. രക്ത സമ്മർദവും കൊളസ്ട്രോളും കുറയ്ക്കാൻ ഉലുവ ഉപയോഗിക്കുന്നു. വയറിളക്കത്തിനും വയറുകടിക്കും ഔഷധമാണ്. ഉലുവ വറുത്തുപൊടിച്ചു കാപ്പിപ്പൊടിക്കു പകരം ഉപയോഗിക്കാം. ഉലുവപൊടിച്ചു തലയിൽ തേയ്ക്കുന്നതു മുടികൊഴിച്ചിൽ മാറ്റാനും താരനും പ്രതിവിധിയാണ്.

മുക്കുറ്റി

വഴിവക്കിൽ കുടചൂടി പൂവിരിച്ചു നിൽക്കുന്ന ചെടിയാണു മുക്കുറ്റി. മഞ്ഞപ്പൂക്കൾ. ഇല അരച്ച് മോരിൽ കാച്ചി കുടിച്ചാൽ വയറിളക്കം പോകും. വിത്ത് അരച്ചു വ്രണത്തിൽ പുരട്ടിയാൽ പൊറുക്കും. ചെടി അരച്ചു തേനിൽ ചേർത്തു കഴിച്ചാൽ ചുമയും കഫക്കെട്ടും ഇല്ലാതാവും. ചെടി വെള്ളം ചേർക്കാതെ അരച്ചു മുറിവിൽ കെട്ടുന്നതു മുറിവുണക്കാൻ നല്ലത്.








ഒാരില


ദശമൂല സസ്യങ്ങളിലെ ഒരിനമാണ് ഒാരില. വേര് ഹൃദ്‌രോഗ ചികിൽസയ്ക്ക് ഉപയോഗിക്കുന്നു. വാതം, പിത്തം, കഫം എന്നിങ്ങനെ ശരീരത്തിന്റെ മൂന്നു ദോഷങ്ങൾക്കും ശമനമുണ്ടാക്കുന്നു. ഹൃദയ പേശികളെ ബലപ്പെടുത്തും. ഒരില വേര് ചില പ്രത്യേക സമയങ്ങളിൽ ശേഖരിച്ചാൽ മാത്രമേ ഔഷധ ഗുണമുള്ളൂ എന്നു ശാസ്ത്ര ഗ്രന്ഥങ്ങളിൽ കാണുന്നു.

                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                    മുത്തങ്ങ

പുല്ലേ എന്നു പറയാൻ വരട്ടെ, വയറിളക്കം, ദഹനക്കുറവ്, ഗ്രഹണി എന്നിവയ്ക്കു മുത്തങ്ങ കിഴങ്ങ് നല്ലതാണ്. അരച്ചു തേനിൽച്ചാലിച്ചു കഴിക്കാം. കുട്ടികൾക്കു വിരശല്യം, ജ്വരം, രുചിയില്ലായ്മ എന്നിവയ്ക്കു മുത്തശ്ശിമാർ പണ്ടുമുതലേ ഉപയോഗിച്ചു വരുന്ന മരുന്നാണിത്.










കുറുന്തോട്ടി
കുറുന്തോട്ടിക്കും വാതമോ എന്ന ചോദ്യത്തിൽ തന്നെ കുറുന്തോട്ടിയുടെ ഔഷധ മേൻമയുണ്ട്. രണ്ടിനം, വെള്ള കുറുന്തോട്ടിയും ആന കുറുന്തോട്ടിയും. കുറുന്തോട്ടി വേര് അരച്ചുകലക്കി പാലും എണ്ണയും ചേർത്തു തലയിൽ പുരട്ടിയാൽ വാതം പടികടക്കുമെന്നാണു ശാസ്ത്രം. കുറുന്തോട്ടി താളി തലമുടിക്കു കരുത്തു നൽകും. മുടി വളരാനും ഉത്തമം. കുറുന്തോട്ടിവേരു ചതച്ച് പാലിൽ ചേർത്തു കഴിച്ചാൽ രക്ത സമ്മർദ്ദം കുറയും. കുറുന്തോട്ടി കഷായം പനിക്കും ഉത്തമം. ആയുർവേദത്തിൽ ബല എന്ന പേരിൽ അറിയപ്പെടുന്ന കുറുന്തോട്ടി ശ്വാസ തടസ്സം ഇല്ലാതാക്കാനും നല്ലതാണ്.

കടലാടി


പൂർണമായും ഔഷധ യോഗ്യം. മൂത്ര തടസ്സം, വൃക്ക രോഗങ്ങൾ എന്നിവയ്ക്ക് ഉപയോഗിക്കുന്നു. വേര് ഉണക്കിപ്പൊടിച്ചു തേനിൽ ചാലിച്ചു കഴിച്ചാൽ വയറുവേദന മാറും. കടലാടി വേരു ചതച്ചു പല്ലുതേച്ചാൽ പല്ലുകൾ വെളുക്കും.







കറുക

ദശമൂലങ്ങളിൽ പെടുന്ന പുല്ലുവർഗത്തിലെ ചെടി. പലതരം വിറ്റാമിനുകളും ലവണങ്ങളും കറുകയിലുണ്ട്. വെള്ളക്കറുകയെന്നും നീലക്കറുകയെന്നും വേർതിരിവുണ്ട് ചെടികൾക്ക്. തണ്ട് നോക്കിയാൽ ഇതറിയാം. വയറു വേദനയ്ക്കും പ്രമേഹത്തിനും കറുക ഔഷധമാണ്. തീപ്പൊള്ളലിനു കറുക നീരു പുരട്ടാറുണ്ട്. കറുകനീരിൽ ഇരട്ടിമധുരം അരച്ചു കലക്കി വെളിച്ചെണ്ണ ചേർത്തു കാച്ചിപ്പുരട്ടിയാൽ വ്രണം പൊറുക്കും. അപസ്മാര ചികിൽസയ്ക്കും കറുക ഉപയോഗിക്കാറുണ്ട്.

കീഴാർനെല്ലി

നെല്ലിയുടെ കുടുംബക്കാരനാണെങ്കിലും വഴിവക്കിലാണു വാസം. നെല്ലിയിലകൾ പോലെ ഇലയും നെല്ലിക്കാ പോലുള്ള ചെറു കായ്കളും ഇതിലുണ്ടാവും. മഞ്ഞപ്പിത്തത്തിന് ഏറ്റവും ഫലപ്രദമായ ഔഷധം. കരൾ രോഗങ്ങൾക്കും മൂത്ര തടസ്സത്തിനും ഉത്തമം. കീഴാർനെല്ലി ചതച്ചു താളിയാക്കി തലയിൽ തേച്ചാൽ താരനും മുടികൊഴിച്ചിലും മാറും. വിപണിയിൽ ഇന്നു ലഭിക്കുന്ന മിക്കവാറും എണ്ണകളിൽ കീഴാർ നെല്ലിയുണ്ട്. ഏറ്റവും കൂടുതൽ ഗവേഷണം നടക്കുന്ന ചെടികളിൽ ഒന്നാണിത്.


ബ്രഹ്മി
ബ്രഹ്മി
ഒാർമ വർധിപ്പിക്കുമെന്ന ഗുണമുള്ളതിനാൽ ബ്രഹ്മി മരുന്നുകൾ മക്കൾക്കു വാങ്ങി നൽകാൻ മാതാപിതാക്കൾക്കു വലിയ ഉൽസാഹമാണ്. എന്നാൽ മുറ്റത്തു നിൽക്കുന്ന ഇൗ ലഘു സസ്യമാണു ബ്രഹ്മിയെന്ന് അറിയുന്നവർ എത്ര. പാട വരമ്പിലും ജലാശയങ്ങൾക്കു ചുറ്റും ബ്രഹ്മി ധാരാളമായുണ്ടാവും. ബ്രഹ്മി നീര് അത്രയും അളവു വെണ്ണയും ചേർത്തു പതിവായി രാവിലെ കുട്ടികൾക്കു കൊടുത്താൽ ഒാർമശക്തി കൂടും. ഉൻമാദം, അപസ്മാരം, എന്നീ രോഗങ്ങളുടെ ചികിൽസയ്ക്കും ബ്രഹ്മി ഉപയോഗിക്കാറുണ്ട്.

ആടലോടകം

ആടലോടകത്തിന്റെ ഇലയിൽ നിന്നു തയാറാക്കുന്ന വാസിസൈൻ എന്ന മരുന്നു രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം വർധിപ്പിക്കുമെന്നു കണ്ടെത്തിയിട്ടുണ്ട്. ആടലോടകത്തിന്റെ ഇല പിഴിഞ്ഞ നീരിൽ ആട്ടിൻപാൽ ചേർത്തുകഴിച്ചാൽ ആസ്മ, ചുമ, ശ്വാസംമുട്ടൽ എന്നിവ ശമിക്കും. പനി, ചുമ, കഫക്കെട്ട്, രക്തം ഛർദിക്കൽ എന്നിവയ്ക്കും ആടലോടകം ഫലപ്രദമാണ്.


ആവണക്ക്

വെള്ള ആവണക്കാണ് ഒൗഷധ സസ്യം. വേരും വിത്തും ഉപയോഗിക്കാം. ആവണക്കിൻ വേരുകൊണ്ടുള്ള കഷായം വയറുവേദന, കൃമിശല്യം, മൂത്രാശയ രോഗങ്ങൾ വാത രോഗങ്ങൾ എന്നിവയ്ക്ക് ഉപയോഗിക്കാറുണ്ട്. ആവണക്കിൻ വേര് അരച്ചു കവിളിൽ പുരട്ടിയാൽ പല്ലുവേദന കുറയും. കൈകാൽ വേദന, തൊണ്ടകുത്തി ചുമ, കാൽ വിണ്ടുകീറൽ, മുടികൊഴിച്ചിൽ, നര എന്നിവയ്ക്കും ഒൗഷധമായി ഉപയോഗിക്കുന്നു. വിഷാംശം അകത്തുചെന്നാൽ ആവണക്കെണ്ണ കഴിച്ച് വയറിളക്കാറുണ്ട്.

നിലപ്പന

പനയുടെ ചെറുപതിപ്പാണു നിലപ്പന. നീണ്ട ഇലകളും കിഴങ്ങും ഉണ്ട്. കിഴങ്ങ് അരച്ചു പാലിൽച്ചേർത്തു കഴിക്കുന്നതു മഞ്ഞപ്പിത്തം ഇല്ലാതാക്കും. നിലപ്പന കിഴങ്ങ് അരച്ച് എണ്ണകാച്ചി തലയിൽ തേച്ചു കുളിക്കാറുണ്ട്. ശരീരത്തിലെ നീരു കുറയ്ക്കാൻ നിലപ്പന കിഴങ്ങും വേപ്പെണ്ണയും ചേർത്ത മിശ്രിതം തേയ്ക്കാറുണ്ട്.

കയ്യുണ്യം

പാടവരമ്പിൽ സാധാരണ കാണുന്ന നാട്ടുചെടി. മുടിയുടെ വളർച്ചകൂട്ടാൻ പേരുകേട്ട ചെടിയാണിത്. വെളിച്ചെണ്ണയിൽ മൂപ്പിച്ചു തലയിൽ തേച്ചാൽ നല്ല കുളിർമ ലഭിക്കും. ഭൃംഗരാജൻ എന്നാണ് ആയുർവേദത്തിലെ പേര്. വണ്ടിന്റെ കറുപ്പുപോലെ മുടി കറുത്തുവരും. മറ്റു എണ്ണകൾക്കു കൂടുതൽ തണുപ്പുള്ളതിനാൽ, തലനീരിറക്കം ഉള്ളവർക്ക് ഉത്തമം കയ്യുണ്യം കാച്ചിയ എണ്ണയാണ്. കരളിന്റെ പ്രവർത്തനം കൂട്ടുകയും കാഴ്ച ശക്തി വർധിപ്പിക്കുകയും ചെയ്യും.




ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1