7/08/2015

വിദ്യാര്‍ത്ഥി സംഘര്‍ഷം ക്യാമ്പസിന് പുറത്തായാലും പ്രിന്‍സിപ്പലിന് നടപടി എടുക്കാം: ഹൈക്കോടതി

വിദ്യാര്‍ത്ഥി സംഘര്‍ഷം ക്യാമ്പസിന് പുറത്തായാലും പ്രിന്‍സിപ്പലിന് നടപടി എടുക്കാം: ഹൈക്കോടതി  മാതൃഭുമി
കൊച്ചി: വിദ്യാര്‍ത്ഥി സംഘര്‍ഷവും അക്രമവും കോളേജ് ക്യാമ്പസിന് പുറത്തുവച്ചായാലും പ്രിന്‍സിപ്പലിന് അവര്‍ക്ക് എതിരെ അച്ചടക്ക നടപടി എടുക്കാമെന്ന് ഹൈക്കോടതി വിധിച്ചു.

രണ്ട് വിഭാഗം വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ക്യാമ്പസിന് പുറത്ത് വെച്ച് തമ്മിലടിയും സംഘര്‍ഷവുമായിരുന്നു കാരണം. മൂന്ന് വിദ്യാര്‍ത്ഥികളെ പ്രിന്‍സിപ്പല്‍ സസ്‌പെന്റ് ചെയ്തു. കേരള യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള ഒരു സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജിലാണ് സംഭവം ഉണ്ടായത്.

വിദ്യാര്‍ത്ഥികളുടെ ഭാഗത്ത് നിന്നുണ്ടായ അച്ചടക്കരാഹിത്യവും പെരുമാറ്റദൂഷ്യവുമാണ് അതെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രിന്‍സിപ്പല്‍ നടപടി എടുത്തത്. ഇത്തരത്തിലുള്ള അച്ചടക്കരാഹിത്യം ശ്രദ്ധയില്‍പ്പെട്ടാല്‍ പ്രിന്‍സിപ്പലിന് നടപടി എടുക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. അതിനാല്‍ പ്രിന്‍സിപ്പലിന്റെ നടപടിയുമായി ഇടപെടാന്‍ കഴിയില്ലെന്ന് കോടതി പറഞ്ഞു. ക്യാമ്പസിന് പുറത്തുള്ള സംഘര്‍ഷമായതിനാല്‍ പ്രിന്‍സിപ്പലിന് നടപടി എടുക്കാന്‍ കഴിയില്ലെന്നുള്ള വിദ്യാര്‍ത്ഥിയുടെ വാദം കോടതി നിരസിച്ചു. സംഘര്‍ഷവും തമ്മിലടിയും ഉണ്ടായത് കോടതി ഗേറ്റില്‍ വെച്ചായിരുന്നുവെന്ന് പ്രിന്‍സിപ്പല്‍ വ്യക്തമാക്കി. അല്ലെങ്കില്‍ കൂടി അച്ചടക്കത്തെ പ്രതികൂലമായി ബാധിക്കുന്നതാണ് സംഭവമെന്നുള്ള പ്രിന്‍സിപ്പലിന്റെ വാദം കോടതി സ്വീകരിച്ചു. അധ്യയന അന്തരീക്ഷം സുഗമമാക്കാനുള്ള അധികാരം പ്രിന്‍സിപ്പലിനുണ്ടെന്ന് കോടതി വ്യക്തമാക്കി.

വിദ്യാര്‍ത്ഥികളെ പ്രിന്‍സിപ്പല്‍ സസ്‌പെന്റ് ചെയ്തിരുന്നു. പെരുമാറ്റദൂഷ്യത്തിന് വിദ്യാര്‍ത്ഥികള്‍ നേരത്തെ നടപടികള്‍ക്ക് വിധേയമായിരുന്നവരാണ്. സസ്‌പെന്‍ഷന്‍ പ്രിന്‍സിപ്പലിന് ബോധ്യപ്പെട്ടിട്ടുള്ളതാണ്. അതിനാല്‍ അദ്ദേഹത്തിന്റെ നടപടി അതിര് കടന്നതാണെന്ന് പറയാന്‍ കഴിയില്ലെന്നും ഹൈക്കോടതി പറഞ്ഞു.

കോടതിക്ക് പുറത്തുവെച്ചായാലും പെരുമാറ്റദൂഷ്യം അച്ചടക്കത്തെ പ്രതികൂലമായി ബാധിക്കുന്ന ഒന്നായാല്‍ പ്രിന്‍സിപ്പലിന് നടപടി എടുക്കാന്‍ പൂര്‍ണ്ണ അധികാരമുണ്ടെന്നും ഹൈക്കോടതി ആവര്‍ത്തിച്ച് പ്രഖ്യാപിച്ചു.

വിദ്യാര്‍ത്ഥി അച്ചടക്കത്തിന്റെ കാര്യത്തില്‍ ഈ വിധി വഴിത്തിരിവാകുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1