ഓട് നിർമാണം ഇങ്ങനെ...
പശിമയുള്ള കളിമണ്ണ്
കളിമണ്ണിൽനിന്ന് ഓട് നിർമിക്കുന്നത് എങ്ങനെയെന്ന് അറിയേണ്ടേ? ഓട് ഫാക്ടറിയിലെ വിവിധ ദൃശ്യങ്ങൾ...
നല്ല പശിമയുള്ള കളിമണ്ണ് ശേഖരിച്ച് സൂക്ഷിക്കുന്നതാണ് ഓട് നിർമാണത്തിന്റെ ആദ്യപടി. മണ്ണിന്റെ പുളിപ്പുരസം മാറാനായി മഴയും വെയിലും കൊള്ളിച്ച് സീസൺ ചെയ്യും.
മണ്ണ് ഗോഡൗണിലേക്ക് എത്തിക്കുന്നു. ഇതിൽ നിശ്ചിത അനുപാതത്തിൽ പൂഴി കലർന്ന മണ്ണ് കൂടി ചേർത്ത് വെള്ളം നനച്ച് ഒരാഴ്ചയോളം സൂക്ഷിക്കും.
മണ്ണ് പ്രീമിക്സർ മെഷീനിലേക്ക് ഇടുന്നു. വലിയ തരികളും മറ്റും അരിച്ചു മാറ്റപ്പെട്ട് കൺവെയർ റോളർ വഴി മണ്ണ് റോളർ ഗ്രൈൻഡറിലേക്ക് എത്തുന്നു.
മണ്ണ് നല്ലവണ്ണം അരിച്ചെടുക്കുന്ന പ്രക്രിയയാണ് റോളർ ഗ്രൈൻഡറിൽ നടക്കുന്നത്. തരികളൊന്നും ഇല്ലാതെ മണ്ണ് പൾപ്പ് രൂപത്തിലാകുന്നു.
അരച്ച മണ്ണ് ‘പഗ് മിൽ’ വഴി സ്ലാബ് രൂപത്തിൽ പുറത്തേക്ക് വരും. ഇതിനിടയിൽ ‘ഡീ എയറിങ് മെഷീൻ’ വഴി മണ്ണിലെ വായു നീക്കം ചെയ്തിരിക്കും.
‘കേക്ക്’ എന്ന പേരിലറിയപ്പെടുന്ന സ്ലാബ് ഓടിന്റെ അളവിൽ മുറിച്ചെടുക്കുന്നു. ഏത് ആകൃതിയിലേക്കും മാറ്റാവുന്ന രീതിയിൽ ‘ഫ്ളെക്സിബിൾ’ ആയിരിക്കും ഇത്.
ക്ലേ സ്ലാബ് റിവോൾവിങ് പ്രസ് മെഷീനിൽ വയ്ക്കുന്നു. ലിവർ അമർത്തുന്നതോടെ മെഷീനിലെ അച്ചിന്റെ ആകൃതിയിലുള്ള ഓട് തയാറാകുന്നു.
1.റിവോൾവിങ് പ്രസ് മെഷീനിൽനിന്ന് കൺവെയർ ബെൽറ്റിലേക്ക് ഓട് എത്തുന്നു. ഈ അവസ്ഥയിൽ ഓടിൽ തട്ടുകയോ താഴെ വീഴുകയോ ചെയ്താൽ ഉടഞ്ഞു പോകും.
കൺവെയർ ബെൽറ്റിലൂടെ എത്തുന്ന ഓട് ഫാക്ടറിക്കുള്ളിലെ തട്ടുകളിൽ ഉണങ്ങാൻ വയ്ക്കുന്നു. അഞ്ച് മുതൽ ഏഴ് ദിവസം വരെ ഓട് ഇവിടെ സൂക്ഷിക്കും.
തണലിൽ ഉണക്കിയെടുത്ത ഓട് ചൂളയിൽ വയ്ക്കുന്നതാണ് അടുത്ത ഘട്ടം. ഇതിനു മുന്നോടിയായി ഓട് ഡ്രയിങ് റൂമിൽ വച്ച് ചൂടാക്കിയെടുക്കും.
ഓട് ചൂളയിൽ അടുക്കിയ ശേഷം തീ കൊടുക്കുന്നു. ഇതാണ് ഓട് നിർമാണത്തിലെ അവസാനഘട്ടം. നാല് മുതൽ അഞ്ച് ദിവസം വരെ ഓട് ചൂളയ്ക്കുള്ളിൽ ഇരിക്കും.
ചൂളയിൽനിന്ന് പുറത്തെടുത്ത ഓട് തരംതിരിച്ച് അടുക്കി സൂക്ഷിക്കും. കേടുപാടുകൾ ഉള്ള ഓട് നീക്കം ചെയ്താണ് വിൽപ്പനയ്ക്ക് തയാറാക്കുന്നത്.
കടപ്പാട് : സെന്റ് ജോസഫ്സ് ക്ലേ വർക്,കാലടി. കടപ്പാട് മനോരമ

വളരെ നല്ല അറിവുകള്‍ താങ്ക്സ്....
മറുപടിഇല്ലാതാക്കൂഫോട്ടോകളും വിവരണവും എന്‍റെ ഫെയിസ്ബുക്ക് വാളിലേക്ക് ഞാന്‍ കോപ്പി ചെയ്യുന്നു( വിത്ത് കടപ്പാട് )