ഭൂഖണ്ഡാന്തര തുരങ്കത്തിലൂടെ തീവണ്ടികള്‍ ഓടിത്തുടങ്ങി മാതൃഭൂമി 31/10/2013
ഇസ്താംബൂള്‍ : ഏഷ്യയേയും യൂറോപ്പിനേയും ബന്ധിപ്പിച്ച് തുര്‍ക്കിയില്‍ കടലിനടിയിലൂടെ നിര്‍മിച്ച തുരങ്കത്തിലൂടെ തീവണ്ടികള്‍ ഓടിത്തുടങ്ങി. എന്നാല്‍ ബുധനാഴ്ച സര്‍വീസിനിടെ വൈദ്യുതി വിച്ഛേദിക്കപ്പെട്ടത് കല്ലുകടിയായി.
രണ്ട് ഭൂഖണ്ഡങ്ങളെ ബന്ധിപ്പിച്ച് കടലിനടിയിലൂടെയുള്ള തുരങ്കം ലോകത്ത് ആദ്യമാണ്. നൂറ്റാണ്ടിലെ പദ്ധതി എന്നാണ് ഇതറിയപ്പെടുന്നത്.
13.6 കിലോമീറ്ററുള്ള ഇതിന്റെ നിര്‍മാണത്തിന് 400 കോടി ഡോളര്‍ ചെലവായി. തുര്‍ക്കി റിപ്പബ്ലിക്കായതിന്റെ നവതി ആഘോഷിച്ച ചൊവ്വാഴ്ച തന്നെയാണ് തുരങ്കത്തിന്റെ ഉദ്ഘാടനവും നടന്നത്.
150 വര്‍ഷം മുമ്പ് സുല്‍ത്താന്‍ അബ്ദുല്‍ മെദ്ജിദ് ആണ് തുരങ്കമെന്ന ആശയം ആദ്യം ഉയര്‍ത്തിയത്. പക്ഷെ, നിര്‍മാണം തുടങ്ങാനായത് 2004 ല്‍ മാത്രമാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ