10/01/2013

അയേണ്‍ ഗുളിക കഴിച്ച വിദ്യാര്‍ത്ഥികള്‍ ആസ്‌പത്രിയില്‍


അസമില്‍ അയേണ്‍ ഗുളിക കഴിച്ച വിദ്യാര്‍ത്ഥികള്‍ ആസ്‌പത്രിയില്‍കെ.ശ്രീജിത്ത്‌ മാതൃഭൂമി
ഗുവാഹാട്ടി: സംസ്ഥാനത്തെ നല്‍ബാരി ജില്ലയിലെ കൊയ്താല്‍കുച്ചി ഹൈസ്‌കൂളില്‍ അയേണ്‍ ഗുളിക കഴിച്ച അമ്പതോളം വിദ്യാര്‍ത്ഥികളെ ശാരീരികാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ദേശീയ ഗ്രാമീണ ആരോഗ്യ മിഷന്റെ ഒരു പദ്ധതിയുമായി ബന്ധപ്പെട്ട് സ്‌കൂളിലെ അധ്യാപകരാണ് ഇവര്‍ക്ക് ഗുളിക നല്‍കിയത്. ഗുളിക കഴിച്ചതിനെത്തുടര്‍ന്ന് വയറുവേദനയും തലവേദനയും അനുഭവപ്പെട്ട വിദ്യാര്‍ത്ഥികളെ അധ്യാപകരും നാട്ടുകാരും ചേര്‍ന്ന് ഉടന്‍തന്നെ അടുത്തുള്ള ആസ്പത്രിയിലെത്തിക്കുകയായിരുന്നു.

കുട്ടികളുടെ നില ഭേദപ്പെട്ടെന്നും ചികിത്സ തുടരുകയാണെന്നും ആസ്പത്രി വൃത്തങ്ങള്‍ അറിയിച്ചു. ഒഴിഞ്ഞ വയറില്‍ ഗുളിക കഴിച്ചതാണ് വയറുവേദനയ്ക്ക് കാരണമെന്ന് ആസ്പത്രി സൂപ്രണ്ട് എ.ആര്‍.ശര്‍മ പറഞ്ഞു.

എന്നാല്‍ കുട്ടികള്‍ ഭക്ഷണം കഴിച്ചെന്ന് ഉറപ്പ് പറഞ്ഞതിനെത്തുടര്‍ന്നാണ് അധ്യാപകര്‍ ഗുളിക നല്‍കിയതെന്ന് നല്‍ബാരി ഡെപ്യൂട്ടി കമ്മീഷണര്‍ ഓംപ്രകാശ് പറഞ്ഞു. ആസ്പത്രിയിലെത്തിയ രക്ഷിതാക്കളോട് ചോദിച്ചപ്പോഴും കുട്ടികള്‍ ഭക്ഷണം കഴിച്ച ശേഷമാണ് സ്‌കൂളില്‍ വന്നതെന്നായിരുന്നു ഉത്തരമെന്നും ഓംപ്രകാശ് പറഞ്ഞു.

ദേശീയ ഗ്രാമീണ ആരോഗ്യ മിഷന്റെ ' നാഷണല്‍ അയേണ്‍ പ്ലസ് ഇനീഷ്യേറ്റീവ്' എന്ന പദ്ധതിയ്ക്ക് കീഴിലാണ് വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളുകളില്‍ അയേണ്‍ ഗുളിക നല്‍കിത്തുടങ്ങിയത്. സപ്തംബര്‍ ഒന്നിന് ഗുവാഹാട്ടിയില്‍ കേന്ദ്ര ആരോഗ്യമന്ത്രി ഗുലാം നബി ആസാദ് ആണ് ഈ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചത്. പത്തിനും പത്തൊമ്പത് വയസ്സിനുമിടയിലുള്ള കുട്ടികളിലെ രക്തക്കുറവ് പരിഹരിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. സര്‍ക്കാര്‍ സ്‌കൂളുകളിലെയും സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളിലെയും ആറാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് അയേണ്‍ ഗുളിക നല്‍കുന്നത്. നേരത്തെ സോനിത്പൂര്‍, ദരങ് ജില്ലകളിലെ മുന്നൂറോളം കുട്ടികള്‍ക്കും അയേണ്‍ ഗുളിക കഴിച്ചതിനുശേഷം ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു.                                        ഇതിനെ കുറിച്ച് മോഹനന്‍ വൈദ്യര്‍               പറയുന്നത് കേള്‍ക്കൂ http://www.youtube.com/watch?v=bywb52PpCqs&list=PLan8QKlBh1Y8T1KMfEHNM9tNq8Md7r4j2

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1