നിഷേധ വോട്ടിനു കളമായി
സ്വന്തം ലേഖകന്‍
മനോരമ
ന്യൂഡല്‍ഹി . നിഷേധ വോട്ട് രേഖപ്പെടുത്താന്‍ വോട്ടര്‍മാര്‍ക്കു സൌകര്യം ചെയ്യണമെന്ന സുപ്രീം കോടതി നിര്‍ദേശാനുസരണം തിരഞ്ഞെടുപ്പു നടപടിക്രമ ചട്ടങ്ങള്‍ പരിഷ്കരിച്ചു തിരഞ്ഞെടുപ്പു കമ്മിഷന്‍ നിര്‍ദേശമിറക്കി. ബാലറ്റ് പേപ്പര്‍ ഉപയോഗിക്കുന്ന സ്ഥലങ്ങളില്‍, വോട്ടര്‍ വോട്ട് രേഖപ്പെടുത്താതെ തിരികെ നല്‍കുന്ന ബാലറ്റ് പേപ്പര്‍ രഹസ്യമായി സൂക്ഷിക്കുന്ന രീതി തുടരും.
മണ്ഡലത്തില്‍ ഭൂരിപക്ഷവും നിഷേധ വോട്ടാണെങ്കിലും ഏറ്റവും കൂടുതല്‍ വോട്ട് നേടുന്ന സ്ഥാനാര്‍ഥിയെയാണു വിജയിയായി പ്രഖ്യാപിക്കേണ്ടതെന്നു സംസ്ഥാനങ്ങളിലെ മുഖ്യ തിരഞ്ഞെടുപ്പ് ഒാഫിസര്‍മാര്‍ക്കു കമ്മിഷന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.എഫ്. വില്‍ഫ്രഡ് അയച്ച കത്തില്‍ വ്യക്തമാക്കുന്നു.
പീപ്പിള്‍ യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസിന്റെ (പിയുസിഎല്‍) കേസില്‍ കഴിഞ്ഞ മാസം 27നു നല്‍കിയ വിധിയിലാണു നിഷേധവോട്ടിനു വ്യവസ്ഥചെയ്യാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചത്. മല്‍സരിക്കുന്ന സ്ഥാനാര്‍ഥികളിലാര്‍ക്കും വോട്ട് ചെയ്യാന്‍ വോട്ടര്‍ താല്‍പര്യപ്പെടുന്നില്ലെങ്കില്‍ ആ നടപടിയുടെ രഹസ്യാത്മകത ഇപ്പോഴത്തെ സംവിധാനത്തില്‍ സംരക്ഷിക്കപ്പെടുന്നില്ലെന്നാണു ഹര്‍ജിക്കാര്‍ വാദിച്ചത്. വോട്ടിങ് യന്ത്രത്തില്‍ത്തന്നെ നിഷേധ വോട്ടിനു വ്യവസ്ഥ ചെയ്താല്‍ രഹസ്യാത്മകത ഉറപ്പാക്കാനാകുമെന്നു കോടതി വിലയിരുത്തി.
വോട്ടിങ് യന്ത്രത്തില്‍, മണ്ഡലത്തിലെ എല്ലാ സ്ഥാനാര്‍ഥികളുടെയും പേരിനുശേഷം, മുകളിലുള്ള ആരുമല്ല (നണ്‍ ഒാഫ് ദി എബവ് - നോട്ട) എന്നു രേഖപ്പെടുത്തിയിരിക്കും. അതാണു നിഷേധ വോട്ടിനുള്ള സ്ഥാനം. ഉദാഹരണത്തിന്, 12 സ്ഥാനാര്‍ഥികളുണ്ടെങ്കില്‍ 13-ാമതായിരിക്കും നിഷേധ വോട്ടിന്റെ ഇടം.
നിലവില്‍ ഒരു വോട്ടിങ് യന്ത്രത്തില്‍ പരമാവധി 16 സ്ഥാനാര്‍ഥികളുടെ പേരുകളാണ് ഉള്‍പ്പെടുത്താനാവുക. അപ്പോള്‍, മണ്ഡലത്തില്‍ 16 സ്ഥാനാര്‍ഥികളുണ്ടെങ്കില്‍ രണ്ടു ബാലറ്റ് യൂണിറ്റ് വേണ്ടിവരും. ആദ്യത്തേതില്‍ സ്ഥാനാര്‍ഥികളുടെ പേര്, രണ്ടാമത്തേതില്‍ നിഷേധ വോട്ടിനുള്ള ഇടം.
സ്ഥാനാര്‍ഥികളുടെ പേരിന്റെ അതേ വലുപ്പത്തിലും ഭാഷയിലുമായിരിക്കണം നിഷേധവോട്ടിന്റെ ഇടം വ്യക്തമാക്കേണ്ടത്. വോട്ടെണ്ണുമ്പോള്‍ സ്ഥാനാര്‍ഥികളുടെ വോട്ടിനൊപ്പം നിഷേധ വോട്ടിന്റെ എണ്ണവും രേഖപ്പെടുത്തണം. ഡല്‍ഹി, മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, മിസോറം സംസ്ഥാനങ്ങളില്‍ അടുത്ത രണ്ടു മാസങ്ങളിലായി നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ നിഷേധ വോട്ടിന് അവസരമുണ്ടാവ
നിഷേധ വോട്ട് ആണ് ബൂരിപക്ഷമെങ്കില്‍ അത് അങ്ങീകരിക്കണം , അവിടെ മത്സരിച്ചവരെ അയോഗ്യരാക്കി വേറെ ആളുകളെ നിര്‍ത്തി വീണ്ടും മത്സരിപ്പിക്കണം . എങ്കിലേ മാറ്റി നിര്‍ത്തണം എന്ന് വിജാരിക്കുന്ന വ്യക്തികളെ ജനങ്ങള്‍ക്ക് മാറ്റി നിര്‍ത്താന്‍ പറ്റുകയുള്ളു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ