സ്വന്തം പണം: കേറി കിടന്നാൽ പാർട്ടിക്കെന്ത് ചേതം? 19/10/2013
അഗർത്തല: ബാങ്കിൽനിന്ന് പണം പിൻവലിച്ച് നോട്ടുകെട്ടുകൾ കിടക്കയാക്കിയ പാർട്ടി നേതാവിന്റെ പ്രവൃത്തി അധാർമ്മികമെന്ന് സി.പി.എം.ത്രിപുരയിൽ പാർട്ടിയുടെ ജോഗേന്ദ്രനഗർ കമ്മിറ്റിയംഗം സമർ ആചാർജിയാണ് വിമർശനത്തിന് വിധേയനായിരിക്കുന്നത്. സമർ സ്വന്തം ബാങ്ക് അക്കൗണ്ടിൽനിന്ന് 20 ലക്ഷം പിൻവലിച്ചശേഷം അതെല്ലാം നോട്ടുകെട്ടുകളടങ്ങുന്ന കിടക്കയാക്കുകയും അതിന്മേൽ കയറിക്കിടന്ന് വീഡിയോയിൽ പകർത്തുകയും ചെയ്തു. തന്റെ ജീവിതാഭിലാഷമാണിതെന്ന് പറഞ്ഞുകൊണ്ടായിരുന്നു ഇങ്ങനെ ചെയ്തത്. ജോഗേന്ദ്രനഗറിൽ കരാറുകാരനാണ് സമർ.പക്ഷേ ഈ ദൃശ്യങ്ങൾ ആരോ ഒരു ടിവി ചാനലിന് നൽകിയതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്. ചാനൽ ഇത് സംപ്രേഷണം ചെയ്തു. തന്രെ ജീവിതാഭിലാഷം പൂർത്തീകരിച്ചു എന്ന് ദൃശ്യങ്ങളിൽ സമർ പറയുകയും ചെയ്യുന്നുണ്ടായിരുന്നു.സമർ പക്ഷേ ഇക്കാര്യത്തിൽ പശ്ചാത്താപമൊന്നും പ്രകടിപ്പിച്ചില്ലെന്നു മാത്രമല്ല സ്വന്തം നേതാക്കൾക്കിട്ട് കുത്തുകയും ചെയ്തതോടെ സംഗതി വഷളായി. തൊഴിലാളി സ്‌നേഹികളായി അഭിനയിക്കുന്ന മറ്റുള്ള പണക്കാരായ പാർട്ടിയംഗങ്ങളെപ്പോലെ തനിക്ക് കാപട്യമില്ലെന്ന് സമർ ഒരു ടിവി ചാനലിൽ വച്ചുകാച്ചി.ഇതിനെതിരെ പാർട്ടി സംസ്ഥാന സെക്രട്ടറി ബിജൻ ധർ രംഗത്തുവരികയും ഇത്തരം അധാർമ്മികമായ നടപടികളെ പിന്തുണക്കുന്നില്ലെന്ന് അദ്ദേഹത്തിന് പറയുകയും ചെയ്യേണ്ടിവന്നു. ഏതായാലും സംഭവത്തെക്കുറിച്ച് പാർട്ടി അന്വേഷണം ഏർപ്പെടുത്തിയിട്ടുണ്ട്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ