10/31/2013

ഭൂഖണ്ഡാന്തര തുരങ്കത്തിലൂടെ തീവണ്ടികള്‍ ഓടിത്തുടങ്ങി


ഭൂഖണ്ഡാന്തര തുരങ്കത്തിലൂടെ തീവണ്ടികള്‍ ഓടിത്തുടങ്ങി മാതൃഭൂമി 31/10/2013


ഇസ്താംബൂള്‍ : ഏഷ്യയേയും യൂറോപ്പിനേയും ബന്ധിപ്പിച്ച് തുര്‍ക്കിയില്‍ കടലിനടിയിലൂടെ നിര്‍മിച്ച തുരങ്കത്തിലൂടെ തീവണ്ടികള്‍ ഓടിത്തുടങ്ങി. എന്നാല്‍ ബുധനാഴ്ച സര്‍വീസിനിടെ വൈദ്യുതി വിച്ഛേദിക്കപ്പെട്ടത് കല്ലുകടിയായി. 

രണ്ട് ഭൂഖണ്ഡങ്ങളെ ബന്ധിപ്പിച്ച് കടലിനടിയിലൂടെയുള്ള തുരങ്കം ലോകത്ത് ആദ്യമാണ്. നൂറ്റാണ്ടിലെ പദ്ധതി എന്നാണ് ഇതറിയപ്പെടുന്നത്. 

13.6 കിലോമീറ്ററുള്ള ഇതിന്റെ നിര്‍മാണത്തിന് 400 കോടി ഡോളര്‍ ചെലവായി. തുര്‍ക്കി റിപ്പബ്ലിക്കായതിന്റെ നവതി ആഘോഷിച്ച ചൊവ്വാഴ്ച തന്നെയാണ് തുരങ്കത്തിന്റെ ഉദ്ഘാടനവും നടന്നത്. 

150 വര്‍ഷം മുമ്പ് സുല്‍ത്താന്‍ അബ്ദുല്‍ മെദ്ജിദ് ആണ് തുരങ്കമെന്ന ആശയം ആദ്യം ഉയര്‍ത്തിയത്. പക്ഷെ, നിര്‍മാണം തുടങ്ങാനായത് 2004 ല്‍ മാത്രമാണ്.

10/19/2013

നോട്ടിന്റെ പുറത്തു കിടക്കുന്ന നേതാവ്


സ്വന്തം പണം: കേറി കിടന്നാൽ പാർട്ടിക്കെന്ത് ചേതം?​ 19/10/2013



അഗർത്തല: ബാങ്കിൽനിന്ന് പണം പിൻവലിച്ച് നോട്ടുകെട്ടുകൾ കിടക്കയാക്കിയ പാർട്ടി നേതാവിന്റെ പ്രവൃത്തി അധാർമ്മികമെന്ന് സി.പി.എം.ത്രിപുരയിൽ പാർട്ടിയുടെ ജോഗേന്ദ്രനഗർ കമ്മിറ്റിയംഗം സമർ ആചാ‌ർജിയാണ് വിമർശനത്തിന് വിധേയനായിരിക്കുന്നത്. സമർ സ്വന്തം ബാങ്ക് അക്കൗണ്ടിൽനിന്ന് 20 ലക്ഷം പിൻവലിച്ചശേഷം അതെല്ലാം നോട്ടുകെട്ടുകളടങ്ങുന്ന കിടക്കയാക്കുകയും അതിന്മേൽ കയറിക്കിടന്ന് വീഡിയോയിൽ പകർത്തുകയും ചെയ്തു. തന്റെ ജീവിതാഭിലാഷമാണിതെന്ന് പറഞ്ഞുകൊണ്ടായിരുന്നു ഇങ്ങനെ ചെയ്തത്. ജോഗേന്ദ്രനഗറിൽ കരാറുകാരനാണ് സമർ.പക്ഷേ ഈ ദൃശ്യങ്ങൾ ആരോ ഒരു ടിവി ചാനലിന് നൽകിയതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്. ചാനൽ ഇത് സംപ്രേഷണം ചെയ്തു. തന്രെ ജീവിതാഭിലാഷം പൂർത്തീകരിച്ചു എന്ന് ദൃശ്യങ്ങളിൽ സമർ പറയുകയും ചെയ്യുന്നുണ്ടായിരുന്നു.സമർ പക്ഷേ ഇക്കാര്യത്തിൽ പശ്ചാത്താപമൊന്നും പ്രകടിപ്പിച്ചില്ലെന്നു മാത്രമല്ല സ്വന്തം  നേതാക്കൾക്കിട്ട് കുത്തുകയും ചെയ്തതോടെ സംഗതി വഷളായി.   തൊഴിലാളി സ്‌നേഹികളായി അഭിനയിക്കുന്ന മറ്റുള്ള പണക്കാരായ പാർട്ടിയംഗങ്ങളെപ്പോലെ തനിക്ക് കാപട്യമില്ലെന്ന് സമർ ഒരു ടിവി ചാനലിൽ വച്ചുകാച്ചി.ഇതിനെതിരെ പാ‌ർട്ടി സംസ്ഥാന സെക്രട്ടറി ബിജൻ ധർ രംഗത്തുവരികയും ഇത്തരം അധാർമ്മികമായ നടപടികളെ പിന്തുണക്കുന്നില്ലെന്ന് അദ്ദേഹത്തിന് പറയുകയും ചെയ്യേണ്ടിവന്നു. ഏതായാലും സംഭവത്തെക്കുറിച്ച് പാർട്ടി അന്വേഷണം ഏർപ്പെടുത്തിയിട്ടുണ്ട്.

10/18/2013

കറിക്കരിയുമ്പോള്‍ പേറ്റുനോവ്; ബിജിക്ക് വീട്ടില്‍ സുഖപ്രസവം


കറിക്കരിയുമ്പോള്‍ പേറ്റുനോവ്; ബിജിക്ക് വീട്ടില്‍ സുഖപ്രസവംസെലിം മാതൃഭുമി  18/10/2013
കോട്ടയം: പ്രകൃതിയോട് അലിഞ്ഞുചേര്‍ന്ന ജീവിതത്തിന് പ്രസവവും ഒരു സ്വാഭാവിക പ്രക്രിയയാണ്. പേറ്റുനോവിനുമുമ്പേ ലേബര്‍ റൂമിലേക്ക് എത്തുന്ന തലമുറയ്ക്ക് ഒരുപക്ഷേ, വിശ്വസിക്കാനേ പറ്റില്ലായിരിക്കും. പക്ഷേ, ബിജിയെന്ന എന്‍ജിനിയറിങ് ഡിപ്ലോമക്കാരിക്ക് പ്രസവം പ്രകൃതിജന്യമായ ഒരു ശാരീരികാവസ്ഥയാണ്. നാലാമത്തെ കുഞ്ഞിന് ബിജി ജന്മം നല്‍കിയത് തന്റെ വീടിന്റെ സുരക്ഷയിലാണ്; ഒരു വയറ്റാട്ടിയുടെ സഹായംപോലും ഇല്ലാതെ. കൂട്ടുകാരി മാത്രമായിരുന്നു ഒപ്പം. ഭര്‍ത്താവും പ്രകൃതികൃഷിയുടെ പ്രചാരകനുമായ ഹിലാല്‍ അപ്പോള്‍ യാത്രയിലായിരുന്നു.

'കഴിഞ്ഞ 13ന് ഉച്ചയ്ക്ക് ചോറിന് അവിയല്‍ കൂട്ടാനുണ്ടാക്കാന്‍വേണ്ടി കറിക്കരിഞ്ഞുകൊണ്ടിരുന്നപ്പോഴാ എനിക്ക് നോവ് തുടങ്ങീത്. അപ്പോള്‍ത്തന്നെ അടുത്തുള്ള ഒരു കൂട്ടുകാരിയെ വിളിച്ചു. ഇരുപത് മിനുട്ടുകൊണ്ട് പ്രസവം നടന്നു...' ബിജി പറഞ്ഞു.

'ഞാന്‍ യാത്രയിലായിരുന്നു. അവളുടെ പരിചയത്തില്‍പ്പെട്ട ഒരു പെണ്‍കുട്ടി മാത്രമേ സഹായത്തിനായുണ്ടായിരുന്നുള്ളൂ... അല്ലെങ്കില്‍ത്തന്നെ പ്രസവിക്കുക എന്ന പ്രകൃതിജന്യമായ ശാരീരികാവസ്ഥയെ എന്തിനാണ് പേടിക്കുന്നത്? ' ഹിലാല്‍ ചോദിക്കുന്നു.

അങ്ങനെ നോനുവിനും നൈനയ്ക്കും നൈസയ്ക്കും പിന്‍ഗാമിയായി ഒരാണ്‍കുഞ്ഞുകൂടി ഹിലാല്‍ബിജി ദമ്പതിമാര്‍ക്ക്. ഗര്‍ഭിണിയായപ്പോള്‍ അത് ഉറപ്പാക്കാന്‍ ആസ്പത്രിയില്‍ പോയില്ല, സ്‌കാന്‍ ചെയ്തില്ല, മരുന്ന് കഴിച്ചില്ല, വിശ്രമമെടുത്തില്ല. പേറ്റുനോവ് ഉണ്ടായപ്പോള്‍ വേദനയൊഴിവാക്കാന്‍ സിസേറിയനെപ്പറ്റി ചിന്തിച്ചില്ല. ഡ്രിപ്പിടാന്‍ ഒരാസ്പത്രിയെയും സമീപിച്ചില്ല.

'പ്രസവം പേടിക്കേണ്ട ഒന്നല്ല. ആള്‍ക്കാര്‍ പറഞ്ഞുപേടിപ്പിക്കുകയാണ്. വീട്ടുജോലികള്‍ ചെയ്യുക, കൃഷിപ്പണികള്‍ ചെയ്യുക, നന്നായി ഉറങ്ങുക, പഴങ്ങളും പച്ചക്കറികളും കൂടുതലായി കഴിക്കുക...'

ഹിലാലിന്റെ അഭിപ്രായങ്ങള്‍തന്നെയാണ് ഭാര്യ ബിജിക്കുമുള്ളത്. പ്രസവദിവസം കരിക്കിന്‍വെള്ളം മാത്രം കുടിക്കുക. കടയില്‍നിന്ന് വാങ്ങുന്ന 'വിഷം ചേര്‍ത്ത' പഴങ്ങളെ മാത്രം ആശ്രയിക്കാതെ ഓരോ കാലത്തും നമ്മുടെ തൊടിയില്‍ കിട്ടുന്ന വാഴപ്പഴമോ ചക്കപ്പഴമോ മാമ്പഴമോ കഴിക്കുക. ഗര്‍ഭിണിയായിക്കഴിഞ്ഞശേഷം 'നോണ്‍വെജ്' ആവരുത്. പശുവിന്‍പാലും ഒഴിവാക്കണം.

'പശുവിന്‍പാല്‍ മനുഷ്യശരീരത്തില്‍ ദഹിക്കില്ല... എന്റെ കുഞ്ഞുങ്ങള്‍ക്കൊരാള്‍ക്കും കൊടുത്തിട്ടുമില്ല...' ഹിലാല്‍ പറഞ്ഞു.
ഇവരുടെ മറ്റു കുഞ്ഞുങ്ങള്‍ ജനിച്ചത് ആസ്പത്രിയില്‍വച്ചാണെങ്കിലും മരുന്നോ ഡ്രിപ്പോ പോലും ബിജി സ്വീകരിച്ചില്ല. എല്ലാം സ്വാഭാവിക പ്രസവത്തിലൂടെയായിരുന്നു. ഹിലാല്‍ ആരാണെന്നറിയേണ്ടേ...? എറണാകുളത്ത് 'ലെമണ്‍ ഗ്രാഫിക്‌സ്' എന്ന ഗ്രാഫിക്‌സ് ഡിസൈനിങ് സ്ഥാപനം തുടങ്ങി, ഒടുവില്‍ കമ്പ്യൂട്ടറുകള്‍ 'ഷട്ട്ഡൗണ്‍' ചെയ്ത് പാടത്തിറങ്ങി പ്രകൃതികൃഷിരീതിയുടെ പ്രചാരകനായി മാറിയ ആലപ്പുഴക്കാരന്‍.

മാത്രമല്ല, കോട്ടയത്ത് പഠിക്കാനെത്തിയപ്പോള്‍ എസ്.എഫ്.ഐ.യുടെ ജില്ലാ പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. മക്കളെ ആരെയും നിലവിലുള്ള സ്‌കൂള്‍ പഠനരീതിക്ക് വിട്ടിട്ടില്ല.

'ഒരു സ്‌കൂളിലും എന്റെ മക്കള്‍ പഠിച്ചിട്ടില്ല. ഇനി പഠിക്കുകയുമില്ല. അവര്‍ പ്രകൃതിയില്‍നിന്ന് തനിയെ അറിഞ്ഞ് ജീവിക്കാന്‍ പഠിക്കുന്നു. ഒരസുഖത്തിനും അവര്‍ക്കിതുവരെ മരുന്നും വാങ്ങിച്ചിട്ടില്ല. വാക്‌സിനേഷനും നല്‍കിയിട്ടില്ല.'

പ്രകൃതിയോടുള്ള ഈ അടുപ്പംമൂലം സാക്ഷാല്‍ മമ്മൂട്ടിപോലും തന്റെ കുമരകം ചീര്‍പ്പുങ്കലിലെ 17 ഏക്കറില്‍ പ്രകൃതികൃഷിക്കായി കണ്ടെത്തിയതും ഹിലാലിനെത്തന്നെ. കുഞ്ഞുണ്ടായതിന്റെ ഔദ്യോഗികരേഖകള്‍ ശരിയാക്കാന്‍ അയര്‍ക്കുന്നം പഞ്ചായത്തില്‍ ഭാര്യയെയും കുട്ടികളെയും കൂട്ടി അടുത്ത ദിവസംതന്നെ പോകുമെന്നും ഹിലാല്‍ പറഞ്ഞു.

ലൈഫൈ ഇന്റര്‍നെറ്റ് കണക്ടിവിറ്റിക്ക് എല്‍ഇഡി വിദ്യ


ലൈഫൈ  ഇന്റര്‍നെറ്റ് കണക്ടിവിറ്റിക്ക് എല്‍ഇഡി വിദ്യ
    മാതൃഭുമി  18/10/2013


ഇന്‍ര്‍നെറ്റ് കണക്ടിവിറ്റിക്ക് വൈഫൈയ്ക്ക് പകരം ചെലവുകുറഞ്ഞ പുതിയൊരു വിദ്യ ചൈനീസ് ഗവേഷകര്‍ വികസിപ്പിച്ചതായി റിപ്പോര്‍ട്ട്. പരമ്പരാഗത റേഡിയോ ഫ്രീക്വന്‍സിക്ക് പകരം ബള്‍ബുകളിലെ പ്രകാശമുപയോഗിച്ച് കണക്ടിവിറ്റി സാധ്യമാക്കുന്ന നൂതനമാര്‍ഗമാണത്.

ഒരു വാട്ട് എല്‍ഇഡി ബള്‍ബുപയോഗിച്ച് നാല് കമ്പ്യൂട്ടറുകളെ ഇന്റര്‍നെറ്റുമായി ബന്ധിപ്പിക്കാന്‍ തങ്ങള്‍ക്ക് കഴിഞ്ഞതായി, ഷാങ്ഹായിയില്‍ ഫ്യൂഡന്‍ സര്‍വകലാശാലയിലെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി പ്രൊഫസര്‍ ചി നാന്‍ അറിയിച്ചു.

വൈഫൈ പോലുള്ള പരമ്പരാഗത സാങ്കേതികവിദ്യക്ക് പകരമുള്ള സംഭവമാകയാല്‍ അതിന് 'ലൈഫൈ' ( ഗയഎയ ) എന്നാണ് പേരിട്ടിരിക്കുന്നത്. ചൈനീസ് അക്കാദമി ഓഫ് സയന്‍സസിലെ ഷാങ്ഹായി ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ടെക്‌നിക്കല്‍ ഫിസിക്‌സിലെ ഗവേഷകരും ഈ മുന്നേറ്റത്തില്‍ പങ്കാളിയായി.

മൈക്രോചിപ്പ് പതിപ്പിച്ച എല്‍ഇഡി ബള്‍ബുകള്‍ക്ക് സെക്കന്‍ഡില്‍ 150 മെഗാബൈറ്റ്‌സ് ഡേറ്റ വീതം വിനിമയം ചെയ്യാന്‍ കഴിവുണ്ടെന്ന് ഗവേഷകര്‍ പറയുന്നു. ഇത് ചൈനയിലെ ശരാശരി ബ്രോഡ്ബാന്‍ഡിന്റെ ഡേറ്റാവിനിമയ ശേഷിയെക്കാള്‍ കൂടുതലാണ്  ചി പറഞ്ഞു.

വൈഫൈ പോലെ നെറ്റ്‌വര്‍ക്കിങിനും, മൊബൈലിനും വേഗമേറിയ കമ്മ്യൂണിക്കേഷന്‍ മാര്‍ഗം തുറന്നു തരുന്ന പുതിയ വിദ്യയ്ക്ക് എഡിന്‍ബറോ സര്‍വകലാശാലയിലെ ഹരാള്‍ഡ് ഹാസ് ആണ് 'ലൈഫൈ' എന്ന പേരിട്ടത്. ദൃശ്യപ്രകാശത്തെ കമ്യൂണിക്കേഷന്‍ ആവശ്യങ്ങള്‍ക്കുപയോഗിക്കാന്‍ സഹായിക്കുന്ന സാങ്കേതികവിദ്യ ( ല്‍യറയധവഫ വയഭമര്‍ ഋസശശന്‍ഷയഋദര്‍യസഷ ര്‍ഫഋമഷസവസഭസ്ര ) ആണിത്.

നിലവിലുള്ള വയര്‍ലെസ്സ് സിഗ്നല്‍ വിനിമയ ഉപകരണങ്ങള്‍ വളരെ ചെലവുകൂടിയതും ക്ഷമത കുറഞ്ഞവയുമാണ്  ചി ചൂണ്ടിക്കാട്ടി.

'സെല്‍ഫോണുകളുടെ കാര്യത്തില്‍ സിഗ്നലുകള്‍ ശക്തിപ്പെടുത്താനായി ലക്ഷക്കണക്കിന് ബേസ് സ്റ്റെഷനുകള്‍ ലോകത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. അത്തരം ബേസ് സ്റ്റേഷനുകളില്‍ ഏറ്റവുമധികം ഊര്‍ജം ഉപയോഗിക്കപ്പെടുന്നത് അവയിലെ ശീതീകരണ സംവിധാനത്തിലാണ്'അവര്‍ പറഞ്ഞു.

ബേസ് സ്റ്റേഷനുകളുമായി താരതമ്യം ചെയ്താല്‍ , ഉപയോഗിക്കാന്‍ കഴിയുന്ന ലൈറ്റ് ബള്‍ബുകളുടെ എണ്ണം പ്രായോഗികമായി എണ്ണമറ്റതാണ്. 'എവിടെ ഒരു എല്‍ഇഡി ബള്‍ബ് ഓണാക്കുന്നോ, അവിടെ ഇന്‍ര്‍നെറ്റ് സിഗ്നലുമുണ്ടാകും. ബള്‍ബ് അണയ്ക്കുമ്പോള്‍ സിഗ്നലും പോകും'ചി വിശദീകരിച്ചു. 'പ്രകാശം തടസ്സപ്പെടുത്തിയാലും സിഗ്നല്‍ നഷ്ടമാകും'.

ഇപ്പോള്‍ പ്രാരംഭഘട്ടമേ ആയിട്ടുള്ളു. ലൈഫൈ വിദ്യ വാണിജ്യാടിസ്ഥാനത്തില്‍ രംഗത്തെത്തിക്കാന്‍ ഇനിയും ഏറെ മുന്നേറേണ്ടതായിട്ടുണ്ട്. ഷാങ്ഹായിയില്‍ നടക്കുന്ന ചൈന ഇന്റര്‍നാഷണല്‍ ഇന്‍ഡസ്ട്രി ഫെയറില്‍ അടുത്ത മാസം പുതിയ സാങ്കേതികവിദ്യ പ്രദര്‍ശിപ്പിക്കും.

10/17/2013

ഇതാണ് കാർബൈക്ക്


ഇതാണ് കാർബൈക്ക്


ലണ്ടൻ : ഇത് കാറാണോ? അല്ല. എങ്കിൽപ്പിന്നെ ബൈക്കാണോ? അതുമല്ല. കാറും ബൈക്കും ചേർന്ന ഒരു ഐറ്റം. ടൊയോട്ട പുറത്തിറക്കുന്ന മുച്ചക്ര വാഹനമാണ് കാണുന്നവരെ അത്ഭുതംകൊണ്ട് കണ്ണ് തള്ളിക്കുന്നത്. ടൊയോട്ട ഐ റോഡ് എന്നാണ് ഈ ഇലക്ട്രിക് വാഹനത്തിന്റെ പേര്. എത്ര കിടിലൻ ട്രാഫിക് ബ്ളോക്കായാലും ഒരു ബൈക്കിന്റെ സൗകര്യത്തോടെ അതിനിടയിലൂടെ ഈസിയായി നുഴഞ്ഞുകയറാം. ഒപ്പം മഴയും വെയിലും മഞ്ഞുമൊന്നും കൊള്ളാതെ കാറിലിരിക്കുന്നതുപോലെ രണ്ടുപേർക്ക് യാത്ര ചെയ്യാനുമാകും. ഹെൽമറ്റും വേണ്ട.

കാര്യങ്ങൾ ഇങ്ങനെയാണെങ്കിലും ഇതിന് സാധാരണ ബൈക്കിനെക്കാൾ അല്പംപോലും വീതികൂടുതലില്ല. ആക്ടീവ്‌ ലീൻ എന്ന ടെക്നോളജി ഉപയോഗിച്ച് പ്രവർത്തിക്കുന്ന വാഹനമാണിത്. കൊടുംവളവുകളിലും മറ്റും മുൻ വീലുകളെ മുകളിലേക്കും താഴേക്കും അഡ്ജസ്റ്റ് ചെയ്ത് വാഹനമോടിക്കാൻ ഈ സാങ്കേതികവിദ്യ സഹായിക്കുന്നു. കാറിനെപ്പോലെ ഓടിക്കുമ്പോൾ തന്നെ ബൈക്കിനെപ്പോലെ വാഹനം നിയന്ത്രിക്കാൻ ഈ സംവിധാനം സഹായിക്കുന്നു. ചുരുക്കത്തിൽ ബാലൻസിനെക്കുറിച്ച് ഒട്ടും ആശങ്ക വേണ്ടെന്നർത്ഥം. 2.35 മീറ്റർ നീളവും 1.45 മീറ്റർ ഉയരവുമുള്ള ഈ വാഹനത്തിന് 85 സെന്റീമീറ്റർ മാത്രമാണ് വീതി.
ഒരുതവണ ചാർജ്ജ് ചെയ്താൽ മുപ്പതു മൈൽ വരെ ഇത് ഓടിക്കാനാവും. മണിക്കൂറിൽ 60 കിലോമീറ്ററാണ് പരമാവധി വേഗം. ഈ വാഹനം ഓടിക്കാൻ പ്രത്യേക പരിശീലനമൊന്നും വേണ്ട. വളവുകളിൽ വാഹനം എത്രത്തോളം ചരിയണമെന്നത് സ്റ്റിയറിംഗിന്റെ ചലനത്തിൽ നിന്ന് എൻജിൻ യൂണിറ്റ് കൃത്യമായി മനസ്സിലാക്കും. അതുപോലെ എങ്ങനെയുള്ള വഴിയിലും വാഹനം നിറുത്തുകയുമാവാം.
എന്നുമുതൽ വാഹനം പുറത്തിറങ്ങുമെന്നോ അതിന്റെ വില എത്രയാണെന്നതിനെപ്പറ്റിയോ ഉള്ള കൂടുതൽ വിവരങ്ങൾ വ്യ

10/13/2013

നിഷേധ വോട്ട് രേഖപ്പെടുത്താന്‍ വോട്ടര്‍മാര്‍ക്കു സൌകര്യം


നിഷേധ വോട്ടിനു കളമായി
 സ്വന്തം ലേഖകന്‍
 മനോരമ


ന്യൂഡല്‍ഹി . നിഷേധ വോട്ട് രേഖപ്പെടുത്താന്‍ വോട്ടര്‍മാര്‍ക്കു സൌകര്യം ചെയ്യണമെന്ന സുപ്രീം കോടതി നിര്‍ദേശാനുസരണം തിരഞ്ഞെടുപ്പു നടപടിക്രമ ചട്ടങ്ങള്‍ പരിഷ്കരിച്ചു തിരഞ്ഞെടുപ്പു കമ്മിഷന്‍ നിര്‍ദേശമിറക്കി. ബാലറ്റ് പേപ്പര്‍ ഉപയോഗിക്കുന്ന സ്ഥലങ്ങളില്‍, വോട്ടര്‍ വോട്ട് രേഖപ്പെടുത്താതെ തിരികെ നല്‍കുന്ന ബാലറ്റ് പേപ്പര്‍ രഹസ്യമായി സൂക്ഷിക്കുന്ന രീതി തുടരും.

മണ്ഡലത്തില്‍ ഭൂരിപക്ഷവും നിഷേധ വോട്ടാണെങ്കിലും ഏറ്റവും കൂടുതല്‍ വോട്ട് നേടുന്ന സ്ഥാനാര്‍ഥിയെയാണു വിജയിയായി പ്രഖ്യാപിക്കേണ്ടതെന്നു സംസ്ഥാനങ്ങളിലെ മുഖ്യ തിരഞ്ഞെടുപ്പ് ഒാഫിസര്‍മാര്‍ക്കു കമ്മിഷന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.എഫ്. വില്‍ഫ്രഡ് അയച്ച കത്തില്‍ വ്യക്തമാക്കുന്നു.

പീപ്പിള്‍ യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസിന്റെ (പിയുസിഎല്‍) കേസില്‍ കഴിഞ്ഞ മാസം 27നു നല്‍കിയ വിധിയിലാണു നിഷേധവോട്ടിനു വ്യവസ്ഥചെയ്യാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചത്. മല്‍സരിക്കുന്ന സ്ഥാനാര്‍ഥികളിലാര്‍ക്കും വോട്ട് ചെയ്യാന്‍ വോട്ടര്‍ താല്‍പര്യപ്പെടുന്നില്ലെങ്കില്‍ ആ നടപടിയുടെ രഹസ്യാത്മകത ഇപ്പോഴത്തെ സംവിധാനത്തില്‍ സംരക്ഷിക്കപ്പെടുന്നില്ലെന്നാണു ഹര്‍ജിക്കാര്‍ വാദിച്ചത്. വോട്ടിങ് യന്ത്രത്തില്‍ത്തന്നെ നിഷേധ വോട്ടിനു വ്യവസ്ഥ ചെയ്താല്‍ രഹസ്യാത്മകത ഉറപ്പാക്കാനാകുമെന്നു കോടതി വിലയിരുത്തി.

വോട്ടിങ് യന്ത്രത്തില്‍, മണ്ഡലത്തിലെ എല്ലാ സ്ഥാനാര്‍ഥികളുടെയും പേരിനുശേഷം, മുകളിലുള്ള ആരുമല്ല (നണ്‍ ഒാഫ് ദി എബവ് - നോട്ട) എന്നു രേഖപ്പെടുത്തിയിരിക്കും. അതാണു നിഷേധ വോട്ടിനുള്ള സ്ഥാനം. ഉദാഹരണത്തിന്, 12 സ്ഥാനാര്‍ഥികളുണ്ടെങ്കില്‍ 13-ാമതായിരിക്കും നിഷേധ വോട്ടിന്റെ ഇടം.

നിലവില്‍ ഒരു വോട്ടിങ് യന്ത്രത്തില്‍ പരമാവധി 16 സ്ഥാനാര്‍ഥികളുടെ പേരുകളാണ് ഉള്‍പ്പെടുത്താനാവുക. അപ്പോള്‍, മണ്ഡലത്തില്‍ 16 സ്ഥാനാര്‍ഥികളുണ്ടെങ്കില്‍ രണ്ടു ബാലറ്റ് യൂണിറ്റ് വേണ്ടിവരും. ആദ്യത്തേതില്‍ സ്ഥാനാര്‍ഥികളുടെ പേര്, രണ്ടാമത്തേതില്‍ നിഷേധ വോട്ടിനുള്ള ഇടം.

സ്ഥാനാര്‍ഥികളുടെ പേരിന്റെ അതേ വലുപ്പത്തിലും ഭാഷയിലുമായിരിക്കണം നിഷേധവോട്ടിന്റെ ഇടം വ്യക്തമാക്കേണ്ടത്. വോട്ടെണ്ണുമ്പോള്‍ സ്ഥാനാര്‍ഥികളുടെ വോട്ടിനൊപ്പം നിഷേധ വോട്ടിന്റെ എണ്ണവും രേഖപ്പെടുത്തണം. ഡല്‍ഹി, മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, മിസോറം സംസ്ഥാനങ്ങളില്‍ അടുത്ത രണ്ടു മാസങ്ങളിലായി നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ നിഷേധ വോട്ടിന് അവസരമുണ്ടാവ
നിഷേധ വോട്ട് ആണ് ബൂരിപക്ഷമെങ്കില്‍ അത് അങ്ങീകരിക്കണം , അവിടെ മത്സരിച്ചവരെ അയോഗ്യരാക്കി വേറെ ആളുകളെ നിര്‍ത്തി വീണ്ടും മത്സരിപ്പിക്കണം . എങ്കിലേ മാറ്റി നിര്‍ത്തണം എന്ന് വിജാരിക്കുന്ന വ്യക്തികളെ ജനങ്ങള്‍ക്ക്‌ മാറ്റി നിര്‍ത്താന്‍ പറ്റുകയുള്ളു

10/01/2013

അയേണ്‍ ഗുളിക കഴിച്ച വിദ്യാര്‍ത്ഥികള്‍ ആസ്‌പത്രിയില്‍


അസമില്‍ അയേണ്‍ ഗുളിക കഴിച്ച വിദ്യാര്‍ത്ഥികള്‍ ആസ്‌പത്രിയില്‍കെ.ശ്രീജിത്ത്‌ മാതൃഭൂമി
ഗുവാഹാട്ടി: സംസ്ഥാനത്തെ നല്‍ബാരി ജില്ലയിലെ കൊയ്താല്‍കുച്ചി ഹൈസ്‌കൂളില്‍ അയേണ്‍ ഗുളിക കഴിച്ച അമ്പതോളം വിദ്യാര്‍ത്ഥികളെ ശാരീരികാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ദേശീയ ഗ്രാമീണ ആരോഗ്യ മിഷന്റെ ഒരു പദ്ധതിയുമായി ബന്ധപ്പെട്ട് സ്‌കൂളിലെ അധ്യാപകരാണ് ഇവര്‍ക്ക് ഗുളിക നല്‍കിയത്. ഗുളിക കഴിച്ചതിനെത്തുടര്‍ന്ന് വയറുവേദനയും തലവേദനയും അനുഭവപ്പെട്ട വിദ്യാര്‍ത്ഥികളെ അധ്യാപകരും നാട്ടുകാരും ചേര്‍ന്ന് ഉടന്‍തന്നെ അടുത്തുള്ള ആസ്പത്രിയിലെത്തിക്കുകയായിരുന്നു.

കുട്ടികളുടെ നില ഭേദപ്പെട്ടെന്നും ചികിത്സ തുടരുകയാണെന്നും ആസ്പത്രി വൃത്തങ്ങള്‍ അറിയിച്ചു. ഒഴിഞ്ഞ വയറില്‍ ഗുളിക കഴിച്ചതാണ് വയറുവേദനയ്ക്ക് കാരണമെന്ന് ആസ്പത്രി സൂപ്രണ്ട് എ.ആര്‍.ശര്‍മ പറഞ്ഞു.

എന്നാല്‍ കുട്ടികള്‍ ഭക്ഷണം കഴിച്ചെന്ന് ഉറപ്പ് പറഞ്ഞതിനെത്തുടര്‍ന്നാണ് അധ്യാപകര്‍ ഗുളിക നല്‍കിയതെന്ന് നല്‍ബാരി ഡെപ്യൂട്ടി കമ്മീഷണര്‍ ഓംപ്രകാശ് പറഞ്ഞു. ആസ്പത്രിയിലെത്തിയ രക്ഷിതാക്കളോട് ചോദിച്ചപ്പോഴും കുട്ടികള്‍ ഭക്ഷണം കഴിച്ച ശേഷമാണ് സ്‌കൂളില്‍ വന്നതെന്നായിരുന്നു ഉത്തരമെന്നും ഓംപ്രകാശ് പറഞ്ഞു.

ദേശീയ ഗ്രാമീണ ആരോഗ്യ മിഷന്റെ ' നാഷണല്‍ അയേണ്‍ പ്ലസ് ഇനീഷ്യേറ്റീവ്' എന്ന പദ്ധതിയ്ക്ക് കീഴിലാണ് വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളുകളില്‍ അയേണ്‍ ഗുളിക നല്‍കിത്തുടങ്ങിയത്. സപ്തംബര്‍ ഒന്നിന് ഗുവാഹാട്ടിയില്‍ കേന്ദ്ര ആരോഗ്യമന്ത്രി ഗുലാം നബി ആസാദ് ആണ് ഈ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചത്. പത്തിനും പത്തൊമ്പത് വയസ്സിനുമിടയിലുള്ള കുട്ടികളിലെ രക്തക്കുറവ് പരിഹരിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. സര്‍ക്കാര്‍ സ്‌കൂളുകളിലെയും സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളിലെയും ആറാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് അയേണ്‍ ഗുളിക നല്‍കുന്നത്. നേരത്തെ സോനിത്പൂര്‍, ദരങ് ജില്ലകളിലെ മുന്നൂറോളം കുട്ടികള്‍ക്കും അയേണ്‍ ഗുളിക കഴിച്ചതിനുശേഷം ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു.                                        ഇതിനെ കുറിച്ച് മോഹനന്‍ വൈദ്യര്‍               പറയുന്നത് കേള്‍ക്കൂ http://www.youtube.com/watch?v=bywb52PpCqs&list=PLan8QKlBh1Y8T1KMfEHNM9tNq8Md7r4j2

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1