6/28/2015

ഹാൻഡഡ് ബാഗേജ് എട്ടു കിലോയായി എയർ ഇന്ത്യ കർശനമാക്കി


ഹാൻഡഡ് ബാഗേജ് എട്ടു കിലോയായി എയർ ഇന്ത്യ കർശനമാക്കി


by സ്വന്തം ലേഖകൻ

Air_India_Boeing
ദുബായ്∙ എയർ ഇന്ത്യാ വിമാനങ്ങളിൽ ഡ്യൂട്ടി ഫ്രീ ഉൾപ്പെടെ ഹാന്‍ഡ് ബാഗേജ് എട്ട് കിലോയിൽ കൂടാൻ അനുവദിക്കില്ല. യുഎഇയിലെ എല്ലാ വിമാനത്താവളങ്ങളിലെയും ബോർ‍ഡിങ് ഗേറ്റുകളിൽ ഹാൻഡ് ബാഗേജ് ഭാരം നോക്കാനുള്ള സംവിധാനം ഏർപ്പെടുത്താൻ തീരുമാനിച്ചതായും അധികൃതർ അറിയിച്ചു. ഡ്യൂട്ടി ഫ്രീ ഷോപ്പിൽ നിന്ന് വാങ്ങിക്കുന്ന സാധനങ്ങൾ ഉൾപ്പെടെയാണ് എട്ട് കിലോ ബാഗേജ് കർശനമാക്കിയത്. ഇതിൽ കൂടിയാൽ പണമടക്കേണ്ടി വരും. ഹാന്‍ഡ് ബാഗേജ് (കാരിയോൺ ബാഗ്) 55 സെ.മീറ്റർ(22 ഇഞ്ച്) x 40 സെ.മീറ്റർ(16 ഇഞ്ച്) x 20 സെന്റീ മീറ്റർ(എട്ട് ഇഞ്ച്) വലിപ്പത്തിലുള്ളതായിരിക്കണം.
ഹാൻഡ് ബാഗേജിന് പുറമെ, ലേഡീസ് ഹാൻഡ് ബാഗ്, ഒാവർകോട്ട് അല്ലെങ്കിൽ കമ്പിളി പുതപ്പ്, പുതപ്പ്, ക്യാമറ അല്ലെങ്കില്‍ ബൈനാക്കുലർ, ലാപ്ടോപ്, പുസ്തകങ്ങളോ വായിക്കാനുള്ള മറ്റു ഉപകരണങ്ങളോ, കുഞ്ഞുങ്ങളുണ്ടെങ്കിൽ അവരുടെ ഭക്ഷണം, കുട്ടികളെ എടുക്കാനുള്ള ബാസ്കറ്റ്, ഫീഡിങ് ബോട്ടിൽ, മടക്കിവയ്ക്കാവുന്ന വീൽചെയർ, ഉൗന്നുവടി, മടക്കിവയ്ക്കാവുന്ന കുട, ആസ്ത്മ രോഗികൾക്കും മറ്റും ഉപയോഗിക്കാവുന്ന മരുന്ന് എന്നിവ അനുവദിക്കും. എന്നാൽ, ഇവയൊക്കെയും കര്‍ശനമായ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും അധികൃതർ അറിയിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1