6/25/2015

ഡിജിറ്റല്‍ ലോക്കര്‍: അറിയേണ്ട ഏഴ് കാര്യങ്ങള്‍

ഡിജിറ്റല്‍ ലോക്കര്‍: അറിയേണ്ട ഏഴ് കാര്യങ്ങള്‍

Posted on: 25 Jun 2015






ഡിജിറ്റല്‍ ലോക്കര്‍ സംവിധാനം സര്‍ക്കാര്‍ അവതരിപ്പിച്ചു. ഇനിമുതല്‍ വിലപ്പെട്ട രേഖകളും ഡിജിറ്റല്‍ ലോക്കറില്‍ സൂക്ഷിക്കാം. ആധാര്‍ നമ്പറും മൊബൈല്‍ ഫോണുമുണ്ടെങ്കില്‍ ആര്‍ക്കും ലോക്കറില്‍ ഒരിടം നേടാം. ക്ലൗഡ് സാങ്കേതികവിദ്യയിലാണ് ഓരോ വ്യക്തികള്‍ക്കും സ്‌റ്റോറേജ് ലഭിക്കുക.


സവിശേഷതകള്‍:


1. സര്‍ക്കാര്‍ രേഖകള്‍, സ്‌കൂള്‍-കോളേജ് സര്‍ട്ടിഫിക്കറ്റുകള്‍, പാസ്‌പോര്‍ട്ട്, തിരഞ്ഞെടുപ്പ് ഐഡി കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ് തുടങ്ങിയവയുടെ ഡിജിറ്റല്‍ കോപ്പികളാണ് ലോക്കറില്‍ സൂക്ഷിക്കാന്‍ കഴിയുക.

2. https://digitallocker.gov.in/-സൈറ്റില്‍ ആധാര്‍ കാര്‍ഡ് നല്‍കിയാല്‍ നിങ്ങള്‍ക്കും ലോക്കറില്‍ പ്രവേശിക്കാം. സര്‍ട്ടിഫിക്കറ്റുകളും പ്രധാനപ്പെട്ട രേഖകളും അപ് ലോഡ് ചെയ്യാം. ആവശ്യമുള്ളപ്പോള്‍ ഓണ്‍ലൈനിലൂടെതന്നെ ഇത് ഉപയോഗിക്കുകയും ചെയ്യാം.

3. ലോഗിന്‍ ചെയ്ത് ആധാര്‍ നമ്പര്‍ നല്‍കിയാല്‍ മൊബൈല്‍, ഇ-മെയില്‍ എന്നിവയില്‍ ലഭിക്കുന്ന വണ്‍ ടൈം പാസ് വേഡ് നല്‍കി ഡാഷ്‌ബോര്‍ഡില്‍ കയറാം. തുടര്‍ന്ന് രേഖകള്‍ അപ് ലോഡ് ചെയ്യാം.

4. പേപ്പര്‍ രൂപത്തില്‍ സര്‍ട്ടിഫിക്കറ്റുകള്‍ സൂക്ഷിക്കുന്നത് ഒഴിവാക്കാന്‍ ലോക്കര്‍ സഹായിക്കും. വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍, തൊഴില്‍ ദാതാക്കള്‍ എന്നിവര്‍ക്ക് പരിശോധിക്കാന്‍ പേപ്പര്‍ രേഖകള്‍ക്കുപകരം ഡിജിറ്റല്‍ സംവിധാനത്തിലുള്ള ഡോക്യുമെന്റുകളുടെ ലിങ്കുകള്‍ കൈമാറാം.

5. എവിടെനിന്നും എപ്പോള്‍ വേണമെങ്കിലും രേഖകള്‍ കൈമാറാനും പരിശോധിക്കാനും സൗകര്യം.

6. രേഖകള്‍ക്ക് ഇ-സിഗ്നേച്ചര്‍ സംവിധാനത്തിനും സൗകര്യമുണ്ട്.

7. പത്ത് എംബിവരെയുള്ള ഫയലുകള്‍ മാത്രം അപ് ലോഡ് ചെയ്യാനാണ് സൗകര്യമുള്ളത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1