6/06/2015

പാതയോരങ്ങളിലെ സഹായഹസ്തങ്ങള്‍ക്കിനി വിലക്കില്ല

പാതയോരങ്ങളിലെ സഹായഹസ്തങ്ങള്‍ക്കിനി വിലക്കില്ലവി.വി. വിജു


matrubumi .LATEST NEWS
  Jun 06, 2015
റോഡപകടങ്ങളിലെ രക്ഷകരെ പീഡിപ്പിച്ചാല്‍ നടപടി
ഉത്തരവ് കേന്ദ്ര ഹൈവേ റോഡ് ഗതാഗതമന്ത്രാലയത്തിന്റേത്
ചികിത്സാച്ചെലവ് ഇടാക്കാന്‍ ആസ്പത്രികള്‍ ശ്രമിക്കരുത്
വ്യക്തിപരമായ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ നിര്‍ബന്ധിക്കരുത്
ശുശ്രൂഷ നല്‍കുന്നതില്‍ വീഴ്ച വരുത്തുന്ന ഡോക്ടര്‍മാര്‍ക്കെതിരെ നടപടി
സ്വയംസന്നദ്ധ സാക്ഷികളെ ബുദ്ധിമുട്ടിക്കരുത്
ചികിത്സയുടെ പേരില്‍ ഇവരില്‍ നിന്ന് പണം ആവശ്യപ്പെടരുത്
ഇക്കാര്യങ്ങളെല്ലാം പ്രാദേശികഭാഷകളില്‍ ആസ്പത്രിയില്‍ എഴുതിവെക്കണം

ന്യൂഡല്‍ഹി: പാതയോരങ്ങളിലെ സഹായഹസ്തങ്ങള്‍ക്ക് ഇനി വിലക്കിന്റെ വിലങ്ങുവീഴില്ല. റോഡപകടങ്ങളില്‍പ്പെടുന്നവരെ ആസ്പത്രിയിലെത്തിക്കുന്നവരെ അന്വേഷണവുമായോ ചികിത്സയുമായോ ബന്ധപ്പെട്ട് ശല്യംചെയ്യാനോ പീഡിപ്പിക്കാനോ ശ്രമിച്ചാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടിയെടുക്കാന്‍ കേന്ദ്ര ഹൈവേ റോഡ് ഗതാഗതമന്ത്രാലയത്തിന്റെ ഉത്തരവ്. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും ആസ്പത്രി അധികൃതര്‍ക്കുമാണ് ഈ മുന്നറിയിപ്പ്. ആസ്പത്രിയിലെത്തിച്ചയാളില്‍ നിന്ന് ചികിത്സാച്ചെലവ് ഈടാക്കരുത്. മറ്റു വ്യക്തിപരമായ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ നിര്‍ബന്ധിക്കരുത്.

റോഡപകടങ്ങളില്‍പ്പെടുന്നവരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഉത്തരവ്. പരിക്കേറ്റവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ആസ്പത്രിയില്‍ പേരും മേല്‍വിലാസവും നല്‍കിയാല്‍ പോകാം. അടുത്ത ബന്ധുക്കളല്ലെങ്കില്‍ മറ്റു ചോദ്യങ്ങളൊന്നും ചോദിക്കരുത്. ചികിത്സയുടെ പേരില്‍ ബില്ലടയ്ക്കാനോ മറ്റു ചെലവുകള്‍ ഈടാക്കാനോ പാടില്ല. രജിസ്‌ട്രേഷന്‍ ഫീസ്, പ്രവേശനച്ചെലവുകള്‍ എന്നിവയൊന്നും കൊടുക്കേണ്ടതില്ല. ഇക്കാര്യങ്ങള്‍ എല്ലാ സ്വകാര്യ-സര്‍ക്കാര്‍ ആസ്പത്രികളിലും ഇംഗ്ലീഷിലും ഹിന്ദിയിലും പ്രാദേശിക ഭാഷയിലും ആളുകള്‍ കാണത്തക്ക രീതിയില്‍ എഴുതിവെക്കണം. ആരെങ്കിലും പരിക്കേറ്റു കിടക്കുന്നതായി ഫോണില്‍ വിവരമറിയിക്കുന്നവരോടും പേരോ വിശദവിവരങ്ങളോ പറയാന്‍ നിര്‍ബന്ധിക്കരുത്.

"സംഭവത്തിന് സാക്ഷിയാകാന്‍ ആരെങ്കിലും സ്വയം സന്നദ്ധരായി വരികയാണെങ്കില്‍ ഇവരെ ഒറ്റത്തവണ മാത്രമേ വിളിച്ചുവരുത്താന്‍ പാടുള്ളൂ. സാക്ഷികളുടെ സൗകര്യം പരിഗണിച്ച് വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെയും തെളിവെടുക്കാം. ഉത്തരവ് പുറത്തുവന്ന് ഒരുമാസത്തിനകം ഇതിനായി മാതൃകാ അന്വേഷണരീതി തയ്യാറാക്കണം.

സ്വകാര്യ ആസ്പത്രിയായാലും സര്‍ക്കാര്‍ ആസ്പത്രിയായാലും പരിക്കേറ്റവര്‍ക്ക് അടിയന്തര ശുശ്രൂഷ നല്‍കുന്നതില്‍ വീഴ്ച വരുത്തുന്ന ഡോക്ടര്‍മാരെ തൊഴില്‍ സദാചാരം ലംഘിച്ചതിന്റെ പേരില്‍ നടപടിക്ക് വിധേയമാക്കാം. ഇതുമായി ബന്ധപ്പെട്ട് മന്ത്രാലയം പുറത്തിറക്കിയ ഉത്തരവ് സംസ്ഥാന സര്‍ക്കാറുകള്‍ എല്ലാ ആസ്പത്രികള്‍ക്കും നല്‍കണം. ഇവ പാലിക്കുന്നുവെന്ന് ഉറപ്പാക്കുകയും വേണം. പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുക്കുകയും വേണമെന്ന് ഉത്തരവില്‍ പറയുന്നു.

ഇതുമായി ബന്ധപ്പെട്ട് നേരത്തേ സേവ് ലൈഫ് ഫൗണ്ടേഷന്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഈ ഹര്‍ജിയില്‍ റോഡ് അപകടങ്ങളില്‍ രക്ഷകരായെത്തുന്നവരെ സംരക്ഷിക്കാന്‍ നിയമം നിര്‍മിക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ ഭാഗമാണ് കേന്ദ്ര സര്‍ക്കാറിന്റെ നടപടി. ഗുഡ് സമരിറ്റന്‍ ( നല്ല ശമരിയക്കാരന്‍) എന്നാണ് രക്ഷകരെ വിശേഷിപ്പിക്കുക.
രാജ്യത്ത് 1,50,000 പേര്‍ ഓരോ വര്‍ഷവും റോഡപകടങ്ങളില്‍ മരിക്കുന്നുണ്ട്. ഇതില്‍ അമ്പതുശതമാനവും അടിയന്തര ചികിത്സ കിട്ടിയാല്‍ ഒഴിവാക്കാവുന്നതാണെന്നാണ് സേവ് ലൈഫ് സംഘടന പറയുന്നത്."

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1