6/03/2015

സ്വയംഭൂലിംഗം പൂര്‍ണരൂപത്തില്‍

അമര്‍നാഥ്: സ്വയംഭൂലിംഗം പൂര്‍ണരൂപത്തില്‍
T- T T+
ശ്രീനഗര്‍: അമര്‍നാഥ് തീര്‍ഥയാത്ര ആരംഭിക്കാന്‍ ഒരുമാസംമാത്രം ശേഷിച്ചിരിക്കെ ഗുഹാക്ഷേത്രത്തിലെ ഹിമ നിര്‍മിത സ്വയംഭൂലിംഗം പൂര്‍ണരൂപത്തിലായി. ക്ഷേത്രം സ്ഥിതിചെയ്യുന്ന മേഖലയില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി കനത്ത മഞ്ഞുവീഴ്ചയാണ് അനുഭവപ്പെടുന്നത്. പല ഭാഗങ്ങളിലും എട്ടടിവരെ കനത്തിലാണ് മഞ്ഞ് പെയ്തിരിക്കുന്നത്. ജൂലായ് രണ്ടിനാണ് 59 ദിവസം നീളുന്ന അമര്‍നാഥ് തീര്‍ഥയാത്ര ആരംഭിക്കുന്നത്

മഞ്ഞുവീഴ്ച തുടരുന്നത് തീര്‍ഥാടനകാലത്ത് സ്വയംഭൂലിംഗം കൂടുതല്‍ കാലം നിലനില്‍ക്കാന്‍ സഹായമാകും. തീര്‍ഥാടനകാലത്തിന് മുന്നോടിയായി തിങ്കളാഴ്ച അമര്‍നാഥ് ക്ഷേത്ര ബോര്‍ഡ് ചെയര്‍മാന്‍കൂടിയായ ഗവര്‍ണര്‍ എന്‍.എന്‍. വോറ പ്രദേശത്ത് വ്യോമനിരീക്ഷണം നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.

യാത്രാക്യാമ്പുകളായ പഞ്ചതന്ത്രിയിലും ശേഷ്‌നാഗിലും ഏഴടി ഉയരത്തില്‍വരെ മഞ്ഞ് കുമിഞ്ഞുകൂടിക്കിടക്കുകയാണെന്ന് അധികൃതര്‍ പറഞ്ഞു. തീര്‍ഥാടനം ആരംഭിക്കുന്നതിനുമുമ്പു തന്നെ ഇവിടത്തെ മഞ്ഞ് നീക്കി സൗകര്യമൊരുക്കാനുള്ള ശ്രമമാണ് നടക്കുന്നത്. തീര്‍ഥാടകര്‍ ആശ്രയിക്കുന്ന പഹല്‍ഗാം, ബാല്‍താല്‍ !പാതകളും മഞ്ഞുമൂടിക്കിടക്കുകയാണ്. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1