7/31/2014

ആംബുലന്‍സുകള്‍ ഇനി നാലുതരം


ആംബുലന്‍സുകള്‍ ഇനി നാലുതരം മാതൃഭുമി 31/7/14
ആലപ്പുഴ: ആംബുലന്‍സുകള്‍ക്ക് കോഡുകള്‍ നല്‍കി അടിമുടി പരിഷ്‌കരിക്കുന്നു. ഉപയോഗത്തിന്റെ അടിസ്ഥാനത്തില്‍ എ,ബി,സി,ഡി എന്നിങ്ങനെ നാല് വിഭാഗമായാണ് ആംബുലന്‍സുകളെ തരംതിരിക്കുന്നത്. ഇപ്പോള്‍ സര്‍വീസ് നടത്തുന്ന ആംബുലന്‍സുകളെ ഇത് ബാധിക്കില്ല.
അപകടം ഉണ്ടാകുമ്പോള്‍ സ്ഥലത്ത് പാഞ്ഞ് എത്തുന്നത് ഇനി 'എ' വിഭാഗത്തിലെ ആംബുലന്‍സ് ആയിരിക്കും. ഇതില്‍ അത്യാവശ്യം വേണ്ടുന്ന സജ്ജീകരണങ്ങള്‍ ഉണ്ടാകും. രോഗികളെ കൊണ്ടു പോകുന്നത് 'ബി' വിഭാഗത്തിലെ ആംബുലന്‍സില്‍ ആയിരിക്കണം. ഓക്‌സിജന്‍ ഉള്‍പ്പെടെ
ജീവന്‍ രക്ഷിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങളോട് കൂടിയ ആംബുലന്‍സാണ് 'സി' വിഭാഗത്തില്‍പ്പെട്ടത്. അത്യാസന്നരായ രോഗികളെ ഒരു ആസ്പത്രിയില്‍ നിന്ന് മറ്റൊരു ആസ്പത്രിയിലേക്ക് കൊണ്ടുപോകുന്നതിനായിരിക്കും ഇത് ഉപയോഗിക്കുന്നത്. ഇതില്‍ സ്റ്റാഫും ഉണ്ടായിരിക്കണമെന്നതാണ് ചട്ടം.
ഏറ്റവും ആധുനിക സജ്ജീകരണങ്ങളോടുകൂടിയ ആംബുലന്‍സാണ് 'ഡി' വിഭാഗത്തില്‍പ്പെടുന്നത്. ഐ.സി.യു. ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഇതില്‍ ഉണ്ടായിരിക്കും.
ആംബുലന്‍സ് പരിഷ്‌കരിക്കുന്നതിനെ സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം നല്‍കിക്കഴിഞ്ഞു. പുതിയതായി രജിസ്റ്റര്‍ ചെയ്യുന്ന ആംബുലന്‍സുകളെ ഇനി മുതല്‍ ഈ വിഭാഗത്തിലായിരിക്കും ഉള്‍പ്പെടുത്തുക. ഉടമസ്ഥര്‍ ആവശ്യപ്പെടുന്നതനുസരിച്ച് ആംബുലന്‍സിന്റെ സൗകര്യങ്ങള്‍ പരിഗണിച്ച് ഒരോ വിഭാഗത്തില്‍പ്പെടുത്തി പെര്‍മിറ്റ് നല്‍കും.

7/28/2014

60 രൂപാ നാണയം വരുന്നു.


60 രൂപാ നാണയം വരുന്നു; സ്വന്തമാക്കി അഭിമാനിക്കാം
മനോരമ 28/7/14
കൊച്ചി . അറുപതു രൂപയുടെ നാണയം കണ്ടിട്ടുണ്ടോ? തട്ടിപ്പല്ല, റിസര്‍വ് ബാങ്കിന്റെ ഒറിജിനല്‍ നാണയം. നമ്മുടെ സ്വന്തം കയര്‍ ബോര്‍ഡിന്റെ വജ്ര ജൂബിലിയുടെ ഭാഗമായി പുറത്തിറക്കുന്ന 60 രൂപയുടെ വെളളി നാണയവും 10 രൂപയുടെ ഇരട്ട ലോഹ നാണയവും സ്വന്തമാക്കാന്‍ ആഗ്രഹമുള്ളവര്‍ക്ക് അവസരം ഇനി രണ്ടു ദിവസം കൂടി മാത്രം.

കേന്ദ്ര സര്‍ക്കാരിന്റെ മുംബൈ മിന്റില്‍ നിന്നു പുറത്തിറക്കുന്ന ഈ സ്മാരക നാണയങ്ങള്‍ ഈ മാസം
30 വരെ ബുക്ക് ചെയ്യാം. ആറു മാസത്തിനുള്ളില്‍, തൊണ്ടോടു കൂടിയ നാളികേരം മുറിച്ചുവച്ച ചിഹ്നം പതിച്ച സുന്ദരമായ നാണയങ്ങള്‍ നിങ്ങളെത്തേടിയെത്തും. എല്ലാ സ്മാരക നാണയങ്ങളുമെന്നപോലെ ഇവയും വിനിമയത്തിനുണ്ടാവില്ല. വിലയേറിയ സമ്പാദ്യമായി സൂക്ഷിച്ചുവയ്ക്കാം എന്നു മാത്രം.

പക്ഷേ 60 രൂപയുടേയും 10 രൂപയുടേയും നാണയങ്ങള്‍ ചേര്‍ത്ത് 70 രൂപയ്ക്കു വാങ്ങാമെന്നാണ് കണക്കുകൂട്ടലെങ്കില്‍ തെറ്റി. മിന്റില്‍ ആദ്യം അടിക്കുന്ന മികച്ച ഗുണനിലവാരമുള്ള പ്രൂഫ് സെറ്റിന് 3295 രൂപയും അതിനു പിന്നാലെയുള്ള അണ്‍ സര്‍ക്കുലേറ്റഡ് (യുഎന്‍സി) സെറ്റിന് 2769 രൂപയുമാണു വില. പക്ഷേ ലിമിറ്റഡ് എഡിഷന്‍ ആയതിനാല്‍ കാലമേറുന്നതോടെ അപൂര്‍വമായി മാറുന്ന ഇവയ്ക്ക് നാണയശേഖരക്കാരുടെ മാര്‍ക്കറ്റില്‍ വില പതിന്‍മടങ്ങാകും.

കേരളത്തില്‍ നിന്നടക്കം ഒട്ടേറെപ്പേരാണ് ഈ നാണയങ്ങള്‍ക്കായി ബുക്ക് ചെയ്തു കാത്തിരിക്കുന്നത്. മുംബൈ മിന്റിന്റെ ന്ദന്ദന്ദ.ദ്ധദ്ദണ്ഡണ്ഡഗ്മണ്ഡ്വന്റദ്ധ.ന്ഥണ്മണ്ഡ്യദ്ധl.്യഗ്നണ്ഡ എന്ന വെബ്സൈറ്റ് വഴി നാണയങ്ങള്‍ ബുക്ക് ചെയ്യാം.  നാണയങ്ങളുടെ ലോഹ ഘടന സംബന്ധിച്ച വിവരങ്ങള്‍ പുറത്തു വന്നിട്ടില്ലെങ്കിലും 60 രൂപ നാണയം സാധാരണ സ്മാരക നാണയങ്ങളുടെ പോലെ 60% വെള്ളിയില്‍ തീര്‍ത്തതാവുമെന്നാണ് കണക്കുകൂട്ടല്‍. ഇരട്ട ലോഹത്തില്‍ ഇതിനകം ഇറങ്ങിയിട്ടുള്ള 10 രൂപാ നാണയങ്ങളുടെ അതേ രൂപത്തിലാണ് കയര്‍ ബോര്‍ഡ് സ്പെഷല്‍ 10 രൂപയും.

60 രൂപ നാണയങ്ങള്‍ വിനിമയത്തിലില്ലാത്ത ഇന്ത്യയില്‍ പുറത്തിറങ്ങുന്ന രണ്ടാമത്തെ 60 രൂപ നാണയമാണിത്. കൊല്‍ക്കത്ത മിന്റിന്റെ വജ്ര ജൂബിലിയുടെ ഭാഗമായി രണ്ടു വര്‍ഷം മുന്‍പാണ് ആദ്യ 60 രൂപ സ്മാരക നാണയം പുറത്തിറക്കിയത്.

7/16/2014

വെളിച്ചം ഉപയോഗിച്ച് ഡേറ്റാ ട്രാന്‍സ്ഫര്‍; വൈ - ഫൈക്ക് പകരക്കാരന്‍ ലൈ - ഫൈ സ്വന്തം ലേഖകന്‍ മനോരമ 1 6 / 7 / 1 4


വെളിച്ചം ഉപയോഗിച്ച് ഡേറ്റാ ട്രാന്‍സ്ഫര്‍; വൈ - ഫൈക്ക് പകരക്കാരന്‍ ലൈ - ഫൈ
 സ്വന്തം ലേഖകന്‍ മനോരമ 1 6 / 7 / 1 4

 വാഷിങ്ടണ്‍. എല്‍ഇഡി ബള്‍ബുകളില്‍ നിന്നു പുറത്തുവരുന്ന വെളിച്ചം ഉപയോഗിച്ച് ഓഡിയോ, വിഡിയോ, ഇന്റര്‍നെറ്റ് തുടങ്ങിയവ കടത്തിവിടാന്‍ കഴിഞ്ഞതായി മെക്സിക്കന്‍ സോഫ്റ്റ്വെയര്‍ കമ്പനി. സെക്കന്‍ഡില്‍ 10 ജിഗാബൈറ്റ്സ് (ജിബിപിഎസ്) എന്ന നിരക്കിലാണ് ഇവ കടത്തിവിട്ടത്. ലൈറ്റ് ഫിഡെലിറ്റി അഥവാ ലൈ - ഫൈ   (വിസിബിള്‍ ലൈറ്റ് കമ്മ്യൂണിക്കേഷന്‍ - വിഎല്‍സി) എന്നറിയപ്പെടുന്ന ഈ സാങ്കേതിക വിദ്യ വയര്‍ലെസ് ഫിഡെലിറ്റി അഥവാ വൈ - ഫൈ  യ്ക്ക് പകരക്കാരനാണ്.

മെക്സിക്കോയിലെ സിസോഫ്റ്റ് എന്ന കമ്പനിയുടെ സിഇഒ ആയ അര്‍ട്ടോ കാംപൊസ് ഫെന്‍ടെന്‍സ് ആണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ വൈ - ഫൈയുടെ ഡേറ്റാ ട്രാന്‍സ്ഫര്‍ നിരക്ക് ഏറ്റവും കൂടിയത് സെക്കന്‍ഡില്‍ 54 മെഗാബൈറ്റ്സ് (എംബിപിഎസ്) ആണ്. എന്നിരുന്നാലും 30 എംബിപിഎസ്സാണ് പ്രയോഗത്തിലുള്ളത്.

ലൈ - ഫൈ ഉപകരണം എല്‍ഇഡി ബള്‍ബുകള്‍ പുറത്തുവിടുന്ന വെളിച്ചത്തിലാണ് ഫയലുകള്‍ ട്രാന്‍സ്ഫര്‍ ചെയ്യുന്നത്. 10 ജിബിപിഎസ് എന്നത് മനുഷ്യന്റെ കണ്ണുകള്‍ കൊണ്ട് കാണാന്‍ കഴിയാത്ത വേഗമാണ്. വൈ - ഫൈ കണക്ഷനുകള്‍ സ്ഥാപിക്കണമെങ്കില്‍ കേബിളുകള്‍ ആവശ്യമാണ്. എന്നാല്‍ ലൈ - ഫൈക്ക് എല്‍ഇഡി ബള്‍ബുകള്‍ സ്ഥാപിച്ചാല്‍ മതി. ലൈ - ഫൈ സിഗ്നലുകള്‍ ഹാക്ക് ചെയ്യാന്‍ കഴിയില്ല. ഇന്റര്‍നെറ്റ് സിഗ്നല്‍ ലഭിക്കാത്ത സ്ഥലങ്ങളിലോ റേഡിയേഷന്‍ ഭീതിമൂലം ഇവ ഒഴിവാക്കുന്ന ആശുപത്രികളിലെ ലൈ - ഫൈ സ്ഥാപിക്കുന്നതിനു കഴിയും.

7/11/2014

6 0 വയസ്സായാല്‍ എല്ലാവര്‍ക്കും പെന്‍ഷന്‍

ഒരു പെന്‍ഷനും ഇല്ലാത്ത അറുപതു വയസ്സ് കഴിഞ്ഞ
ഇന്‍കം ടാക്സ് അടക്കാത്ത എല്ലാവര്‍ക്കും
മാസം ആയിരം രൂപ
പെന്‍ഷനായി കൊടുക്കാനുള്ള ഒരു പദ്ധതി നടപ്പാക്കേണ്ടത്      അത്യാവശ്യമാണ് .
അത് അടുത്ത ബജറ്റില്‍ ഉള്‍പെടുത്തണം 

7/07/2014

ശരി അത്ത് കോടതികള്‍ക്ക് നിയമസാധുതയില്ല


ശരി അത്ത് കോടതികള്‍ക്ക് നിയമസാധുതയില്ല മാതൃഭുമി 7 /7 /1 4

ന്യൂഡല്‍ഹി: ശരി അത്ത് കോടതികള്‍ക്ക് നിയമസാധുതയില്ലെന്ന് സുപ്രീംകോടതി. ജനജീവിതത്തെ ബാധിക്കുന്ന ഫത്‌വകള്‍ അനുവദിക്കാനാകില്ലെന്നും ഉത്തരവില്‍ കോടതി പറയുന്നു. ഉത്തര്‍പ്രദേശില്‍ ഒരു വീട്ടമ്മ ബലാത്സംഗം ചെയ്യപ്പെട്ട കേസിലെ ഫത്‌വ ചൂണ്ടിക്കാട്ടി ദാരുല്‍ ഖസ, ദാരുള്‍ ഇഫ്ത എന്നീ സ്ഥാപനങ്ങള്‍ക്കെതിരെ ഡല്‍ഹിയിലെ അഭിഭാഷകനായ വിശ്വ ലോചന്‍ മദന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. രാജ്യത്ത് സമാന്തരകോടതി അംഗീകരിക്കാനാകില്ലെന്ന് സുപ്രീംകോടതി ഉത്തരവില്‍ വ്യക്തമാക്കി.വിവിധ ശരി അത്ത് കോടതികള്‍ ഇതിനകം ആയരിത്തലധികം ഫത്‌വകള്‍ പുറപ്പെടുവിച്ചിട്ടുണ്ടാകാം. മൗലിക അവകാശത്തെ ഹനിക്കുന്ന ഈ ഫത്‌വകള്‍ക്കൊന്നും നിയമപ്രാബല്യമുണ്ടാവില്ലെന്നും കോടതി പറഞ്ഞു. എന്നാല്‍ ഇരകള്‍ ആവശ്യപ്പെട്ടാല്‍ ഫത്‌വ പുറപ്പെടുവിക്കാം. രണ്ട് മുസ്‌ലിങ്ങള്‍ മധ്യസ്ഥതയ്ക്ക് തയാറായാല്‍ അതിനെ വിലക്കാനാകില്ല. ഭര്‍ത്താവിനെ ഉപേക്ഷിച്ച് തന്നെ ബലാത്സംഗം ചെയ്ത ഭര്‍തൃപിതാവിനൊപ്പം ജീവിക്കണമെന്നായിരുന്നു പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് ശരി അത്ത് കോടതിയുടെ ഫത്‌വയെന്ന് അഭിഭാഷകന്‍ കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നിരുന്നു. ഇക്കാര്യത്തില്‍ അതി നാടകീയത വേണ്ടെന്ന് പറഞ്ഞ കോടതി എല്ലാ ഫത്‌വകളും യുക്തിരഹിതമാണ് താങ്കള്‍ അനുമാനിക്കുകയാണെന്ന് ഹര്‍ജിക്കാരനോട് പറഞ്ഞു. ചില ഫത്‌വകള്‍ വിവേകത്തോടെയുള്ളതാകാം ചിലപ്പോള്‍ പൊതുവില്‍ ഉചിതവുമാകാം. രാജ്യത്തെ ജനങ്ങളും വിവേകമുള്ളവരാണ്. രണ്ട് മുസ് ലിങ്ങള്‍ മധ്യസ്ഥതയ്ക്ക് തയാറായാല്‍ അതിനെ വിലക്കേണ്ടതില്ല. അത് മധ്യസ്ഥതയില്‍ ഏര്‍പ്പെടുന്ന രണ്ട് പേര്‍ക്ക് മാത്രമാണ് ബാധമാകുകയെന്നും കോടതി പറഞ്ഞു.

ദാരിദ്ര്യരേഖയ്ക്ക് പുതിയ മാനദണ്ഡം: ഗ്രാമങ്ങളില്‍ 32 //രൂപ പരിധി


ദാരിദ്ര്യരേഖയ്ക്ക് പുതിയ മാനദണ്ഡം: ഗ്രാമങ്ങളില്‍ 32  //രൂപ പരിധി  മാതൃഭുമി  7/7/1 4

ന്യൂഡല്‍ഹി: ദാരിദ്ര്യരേഖയ്ക്ക് പുതിയ മാനദണ്ഡം നിശ്ചയിച്ച് രംഗരാജന്‍ കമ്മിറ്റി റിപ്പോര്‍ട്ട്. ഗ്രാമങ്ങളില്‍ 32 രൂപയും നഗരങ്ങളില്‍ 47 രൂപയും പ്രതിദിനം ചിലവിടാന്‍ ശേഷിയുള്ളവര്‍ ഇനിമുതല്‍ ദരിദ്രരല്ല.

റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ സി രംഗരാജന്‍ അധ്യക്ഷനായ വിദഗ്ധ സമതിയാണ് ദാരിദ്ര്യരേഖയ്ക്ക് പുതിയ മാനദണ്ഡം നിശ്ചയിച്ചത്. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് കഴിഞ്ഞയാഴ്ച ബി.ജെ.പി സര്‍ക്കാരിന് സമര്‍പ്പിച്ചു.

നഗരങ്ങളില്‍ 33 രൂപയും ഗ്രാമങ്ങളില്‍ 27 രൂപയും ശേഷിയുള്ളവരെ ദാരിദ്ര്യരേഖയ്ക്ക് മുകളില്‍ പെടുത്തി 201112 കാലത്ത് സുരേഷ് തെണ്ടുല്‍ക്കര്‍ പാനല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് വന്‍ വിമര്‍ശനമുണ്ടാക്കിയിരുന്നു. വിമര്‍ശനം ഉയര്‍ന്നതിനെ തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാര്‍ രംഗരാജന്‍ സമിതിയെ മാനദണ്ഡം നിശ്ചയിക്കാന്‍ നിയോഗിച്ചത്. ഇതില്‍ വലിയ മാറ്റങ്ങള്‍ വരുത്താതെയാണ് രംഗരാജന്‍ സമിതിയും റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.

രാജ്യത്ത് 29.5 ശതമാനം ആളുകള്‍ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരെന്നാണ് ഈ റിപ്പോര്‍ട്ടില്‍ പറയുന്നറിപ്പോര്‍ട്ട് കഴിഞ്ഞയാഴ്ച ബി.ജെ.പി സര്‍ക്കാരിന് സമര്‍പ്പിച്ചു.


ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1