7/28/2014

60 രൂപാ നാണയം വരുന്നു.


60 രൂപാ നാണയം വരുന്നു; സ്വന്തമാക്കി അഭിമാനിക്കാം
മനോരമ 28/7/14
കൊച്ചി . അറുപതു രൂപയുടെ നാണയം കണ്ടിട്ടുണ്ടോ? തട്ടിപ്പല്ല, റിസര്‍വ് ബാങ്കിന്റെ ഒറിജിനല്‍ നാണയം. നമ്മുടെ സ്വന്തം കയര്‍ ബോര്‍ഡിന്റെ വജ്ര ജൂബിലിയുടെ ഭാഗമായി പുറത്തിറക്കുന്ന 60 രൂപയുടെ വെളളി നാണയവും 10 രൂപയുടെ ഇരട്ട ലോഹ നാണയവും സ്വന്തമാക്കാന്‍ ആഗ്രഹമുള്ളവര്‍ക്ക് അവസരം ഇനി രണ്ടു ദിവസം കൂടി മാത്രം.

കേന്ദ്ര സര്‍ക്കാരിന്റെ മുംബൈ മിന്റില്‍ നിന്നു പുറത്തിറക്കുന്ന ഈ സ്മാരക നാണയങ്ങള്‍ ഈ മാസം
30 വരെ ബുക്ക് ചെയ്യാം. ആറു മാസത്തിനുള്ളില്‍, തൊണ്ടോടു കൂടിയ നാളികേരം മുറിച്ചുവച്ച ചിഹ്നം പതിച്ച സുന്ദരമായ നാണയങ്ങള്‍ നിങ്ങളെത്തേടിയെത്തും. എല്ലാ സ്മാരക നാണയങ്ങളുമെന്നപോലെ ഇവയും വിനിമയത്തിനുണ്ടാവില്ല. വിലയേറിയ സമ്പാദ്യമായി സൂക്ഷിച്ചുവയ്ക്കാം എന്നു മാത്രം.

പക്ഷേ 60 രൂപയുടേയും 10 രൂപയുടേയും നാണയങ്ങള്‍ ചേര്‍ത്ത് 70 രൂപയ്ക്കു വാങ്ങാമെന്നാണ് കണക്കുകൂട്ടലെങ്കില്‍ തെറ്റി. മിന്റില്‍ ആദ്യം അടിക്കുന്ന മികച്ച ഗുണനിലവാരമുള്ള പ്രൂഫ് സെറ്റിന് 3295 രൂപയും അതിനു പിന്നാലെയുള്ള അണ്‍ സര്‍ക്കുലേറ്റഡ് (യുഎന്‍സി) സെറ്റിന് 2769 രൂപയുമാണു വില. പക്ഷേ ലിമിറ്റഡ് എഡിഷന്‍ ആയതിനാല്‍ കാലമേറുന്നതോടെ അപൂര്‍വമായി മാറുന്ന ഇവയ്ക്ക് നാണയശേഖരക്കാരുടെ മാര്‍ക്കറ്റില്‍ വില പതിന്‍മടങ്ങാകും.

കേരളത്തില്‍ നിന്നടക്കം ഒട്ടേറെപ്പേരാണ് ഈ നാണയങ്ങള്‍ക്കായി ബുക്ക് ചെയ്തു കാത്തിരിക്കുന്നത്. മുംബൈ മിന്റിന്റെ ന്ദന്ദന്ദ.ദ്ധദ്ദണ്ഡണ്ഡഗ്മണ്ഡ്വന്റദ്ധ.ന്ഥണ്മണ്ഡ്യദ്ധl.്യഗ്നണ്ഡ എന്ന വെബ്സൈറ്റ് വഴി നാണയങ്ങള്‍ ബുക്ക് ചെയ്യാം.  നാണയങ്ങളുടെ ലോഹ ഘടന സംബന്ധിച്ച വിവരങ്ങള്‍ പുറത്തു വന്നിട്ടില്ലെങ്കിലും 60 രൂപ നാണയം സാധാരണ സ്മാരക നാണയങ്ങളുടെ പോലെ 60% വെള്ളിയില്‍ തീര്‍ത്തതാവുമെന്നാണ് കണക്കുകൂട്ടല്‍. ഇരട്ട ലോഹത്തില്‍ ഇതിനകം ഇറങ്ങിയിട്ടുള്ള 10 രൂപാ നാണയങ്ങളുടെ അതേ രൂപത്തിലാണ് കയര്‍ ബോര്‍ഡ് സ്പെഷല്‍ 10 രൂപയും.

60 രൂപ നാണയങ്ങള്‍ വിനിമയത്തിലില്ലാത്ത ഇന്ത്യയില്‍ പുറത്തിറങ്ങുന്ന രണ്ടാമത്തെ 60 രൂപ നാണയമാണിത്. കൊല്‍ക്കത്ത മിന്റിന്റെ വജ്ര ജൂബിലിയുടെ ഭാഗമായി രണ്ടു വര്‍ഷം മുന്‍പാണ് ആദ്യ 60 രൂപ സ്മാരക നാണയം പുറത്തിറക്കിയത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1