ശരി അത്ത് കോടതികള്‍ക്ക് നിയമസാധുതയില്ല മാതൃഭുമി 7 /7 /1 4
ന്യൂഡല്‍ഹി: ശരി അത്ത് കോടതികള്‍ക്ക് നിയമസാധുതയില്ലെന്ന് സുപ്രീംകോടതി. ജനജീവിതത്തെ ബാധിക്കുന്ന ഫത്‌വകള്‍ അനുവദിക്കാനാകില്ലെന്നും ഉത്തരവില്‍ കോടതി പറയുന്നു. ഉത്തര്‍പ്രദേശില്‍ ഒരു വീട്ടമ്മ ബലാത്സംഗം ചെയ്യപ്പെട്ട കേസിലെ ഫത്‌വ ചൂണ്ടിക്കാട്ടി ദാരുല്‍ ഖസ, ദാരുള്‍ ഇഫ്ത എന്നീ സ്ഥാപനങ്ങള്‍ക്കെതിരെ ഡല്‍ഹിയിലെ അഭിഭാഷകനായ വിശ്വ ലോചന്‍ മദന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. രാജ്യത്ത് സമാന്തരകോടതി അംഗീകരിക്കാനാകില്ലെന്ന് സുപ്രീംകോടതി ഉത്തരവില്‍ വ്യക്തമാക്കി.വിവിധ ശരി അത്ത് കോടതികള്‍ ഇതിനകം ആയരിത്തലധികം ഫത്‌വകള്‍ പുറപ്പെടുവിച്ചിട്ടുണ്ടാകാം. മൗലിക അവകാശത്തെ ഹനിക്കുന്ന ഈ ഫത്‌വകള്‍ക്കൊന്നും നിയമപ്രാബല്യമുണ്ടാവില്ലെന്നും കോടതി പറഞ്ഞു. എന്നാല്‍ ഇരകള്‍ ആവശ്യപ്പെട്ടാല്‍ ഫത്‌വ പുറപ്പെടുവിക്കാം. രണ്ട് മുസ്‌ലിങ്ങള്‍ മധ്യസ്ഥതയ്ക്ക് തയാറായാല്‍ അതിനെ വിലക്കാനാകില്ല. ഭര്‍ത്താവിനെ ഉപേക്ഷിച്ച് തന്നെ ബലാത്സംഗം ചെയ്ത ഭര്‍തൃപിതാവിനൊപ്പം ജീവിക്കണമെന്നായിരുന്നു പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് ശരി അത്ത് കോടതിയുടെ ഫത്‌വയെന്ന് അഭിഭാഷകന്‍ കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നിരുന്നു. ഇക്കാര്യത്തില്‍ അതി നാടകീയത വേണ്ടെന്ന് പറഞ്ഞ കോടതി എല്ലാ ഫത്‌വകളും യുക്തിരഹിതമാണ് താങ്കള്‍ അനുമാനിക്കുകയാണെന്ന് ഹര്‍ജിക്കാരനോട് പറഞ്ഞു. ചില ഫത്‌വകള്‍ വിവേകത്തോടെയുള്ളതാകാം ചിലപ്പോള്‍ പൊതുവില്‍ ഉചിതവുമാകാം. രാജ്യത്തെ ജനങ്ങളും വിവേകമുള്ളവരാണ്. രണ്ട് മുസ് ലിങ്ങള്‍ മധ്യസ്ഥതയ്ക്ക് തയാറായാല്‍ അതിനെ വിലക്കേണ്ടതില്ല. അത് മധ്യസ്ഥതയില്‍ ഏര്‍പ്പെടുന്ന രണ്ട് പേര്‍ക്ക് മാത്രമാണ് ബാധമാകുകയെന്നും കോടതി പറഞ്ഞു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ