ആംബുലന്‍സുകള്‍ ഇനി നാലുതരം മാതൃഭുമി 31/7/14
ആലപ്പുഴ: ആംബുലന്‍സുകള്‍ക്ക് കോഡുകള്‍ നല്‍കി അടിമുടി പരിഷ്‌കരിക്കുന്നു. ഉപയോഗത്തിന്റെ അടിസ്ഥാനത്തില്‍ എ,ബി,സി,ഡി എന്നിങ്ങനെ നാല് വിഭാഗമായാണ് ആംബുലന്‍സുകളെ തരംതിരിക്കുന്നത്. ഇപ്പോള്‍ സര്‍വീസ് നടത്തുന്ന ആംബുലന്‍സുകളെ ഇത് ബാധിക്കില്ല.
അപകടം ഉണ്ടാകുമ്പോള്‍ സ്ഥലത്ത് പാഞ്ഞ് എത്തുന്നത് ഇനി 'എ' വിഭാഗത്തിലെ ആംബുലന്‍സ് ആയിരിക്കും. ഇതില്‍ അത്യാവശ്യം വേണ്ടുന്ന സജ്ജീകരണങ്ങള്‍ ഉണ്ടാകും. രോഗികളെ കൊണ്ടു പോകുന്നത് 'ബി' വിഭാഗത്തിലെ ആംബുലന്‍സില്‍ ആയിരിക്കണം. ഓക്‌സിജന്‍ ഉള്‍പ്പെടെ
ജീവന്‍ രക്ഷിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങളോട് കൂടിയ ആംബുലന്‍സാണ് 'സി' വിഭാഗത്തില്‍പ്പെട്ടത്. അത്യാസന്നരായ രോഗികളെ ഒരു ആസ്പത്രിയില്‍ നിന്ന് മറ്റൊരു ആസ്പത്രിയിലേക്ക് കൊണ്ടുപോകുന്നതിനായിരിക്കും ഇത് ഉപയോഗിക്കുന്നത്. ഇതില്‍ സ്റ്റാഫും ഉണ്ടായിരിക്കണമെന്നതാണ് ചട്ടം.
ഏറ്റവും ആധുനിക സജ്ജീകരണങ്ങളോടുകൂടിയ ആംബുലന്‍സാണ് 'ഡി' വിഭാഗത്തില്‍പ്പെടുന്നത്. ഐ.സി.യു. ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഇതില്‍ ഉണ്ടായിരിക്കും.
ആംബുലന്‍സ് പരിഷ്‌കരിക്കുന്നതിനെ സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം നല്‍കിക്കഴിഞ്ഞു. പുതിയതായി രജിസ്റ്റര്‍ ചെയ്യുന്ന ആംബുലന്‍സുകളെ ഇനി മുതല്‍ ഈ വിഭാഗത്തിലായിരിക്കും ഉള്‍പ്പെടുത്തുക. ഉടമസ്ഥര്‍ ആവശ്യപ്പെടുന്നതനുസരിച്ച് ആംബുലന്‍സിന്റെ സൗകര്യങ്ങള്‍ പരിഗണിച്ച് ഒരോ വിഭാഗത്തില്‍പ്പെടുത്തി പെര്‍മിറ്റ് നല്‍കും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ