ടി.വി. സംപ്രേഷണരീതി പുനഃപരിശോധിക്കുമെന്ന് ഫിഫ
19/6/2014
പോര്‍ട്ടോ അലഗ്രെ: ലോകകപ്പില്‍ പുതുതായി ഏര്‍പ്പെടുത്തിയ ഗോള്‍ലൈന്‍ ടെക്‌നോളജി സംവിധാനം വഴിയുള്ള വിവരങ്ങള്‍ ടെലിവിഷനില്‍ സംപ്രേഷണം ചെയ്യുന്ന രീതി പുനഃപരിശോധിക്കുമെന്ന് ഫിഫ. ഈ സംവിധാനമുപയോഗിച്ച് ഗോള്‍ നിര്‍ണയിക്കപ്പെട്ട ആദ്യമത്സരമായ ഫ്രാ!ന്‍സ്ഹോണ്ടുറാസ് പോരാട്ടത്തില്‍തന്നെ വിവാദമുയര്‍ന്ന സാഹചര്യത്തിലാണ് ഫിഫയുടെ ഈ നടപടി. സംശയമൊഴിവാക്കാന്‍ ഇനിമുതല്‍ ടെലിവിഷന്‍ സംപ്രേഷണത്തിലും മൈതാനത്തെ സ്‌ക്രീനുകളിലും സാങ്കേതികവിദ്യയുടെ അന്തിമഫലം മാത്രമുപയോഗിച്ചാല്‍ മതിയെന്നാണ് ഫിഫയുടെ നിലപാട്.
ഞായറാഴ്ച രാത്രി നടന്ന ഫ്രാന്‍സ്ഹോണ്ടുറാസ് മത്സരത്തിലെ രണ്ടാം ഗോളാണ് വിവാദത്തിനിടയാക്കിയത്. ഫ്രാന്‍സിന്റെ കരീം ബെന്‍സമയുടെ ഷോട്ട് ഹോണ്ടുറാസിന്റെ വലതുപോസ്റ്റിലിടിച്ച് ഗോള്‍ലൈനില്‍ വീണു. തുടര്‍ന്ന് കുതിച്ചുയര്‍ന്ന പന്ത് കൈപ്പിടിയിലൊതുക്കാനുള്ള ഹോണ്ടുറാസ് ഗോളി നോയല്‍ വലാഡെരസിന്റെ ശ്രമത്തിനിടെ ഗോളിയുടെ ദേഹത്തുതട്ടിയ പന്ത് ഒരിക്കല്‍ക്കൂടി തെറിച്ചു. എന്നാല്‍, ഗോള്‍വലയ്ക്കകത്ത് വീഴാതെ പന്ത് ഗോളി കൈക്കലാക്കുകയും ചെയ്തു. ഗോളിയുടെ ദോഹത്ത് തട്ടുംമുമ്പ് വരകടന്നില്ലെന്ന് ഗോള്‍ലൈന്‍ സാങ്കേതികവിദ്യ ആദ്യം നിര്‍ണയിച്ചപ്പോള്‍തന്നെ സ്റ്റേഡിയത്തിലെ സ്‌ക്രീനില്‍ എഴുതിക്കാണിക്കുകയും ടെലിവിഷനുകള്‍ ഇത് സംപ്രേഷണം ചെയ്യുകയും ചെയ്തതോടെ ഗോള്‍ നിഷേധിക്കപ്പെട്ടെന്ന പ്രതീതിയുയര്‍ന്നു. എന്നാല്‍, രണ്ടാം അവലോകനത്തില്‍ ഗോളിയുടെ ദേഹത്തുതട്ടിയ പന്ത് ഗോള്‍ലൈന്‍ കടന്നതായി സാങ്കേതികവിദ്യയിലൂടെ കണ്ടെത്തിയതോടെ സംഭവം ഗോളാണെന്ന് സ്‌ക്രീനില്‍ തെളിയുകയും ചെയ്തു. ഇത് മൈതാനത്ത് ഒഫീഷ്യലുകള്‍ക്കിടയിലും ആരാധകര്‍ക്കിടയിലും മാത്രമല്ല ടി.വി. പ്രേക്ഷകരിലും സംശയത്തിനിടയാക്കി. ഹോണ്ടുറാസ് താരങ്ങള്‍ റഫറിയുമായി തര്‍ക്കിക്കുകയും ഹോണ്ടുറാസിന്റെ കോച്ച് സുവാരസും ഫ്രഞ്ച് കോച്ച് ദിദിയര്‍ ദെഷാംപ്‌സും തമ്മില്‍ വാഗ്വാദത്തിന് ഇടയാക്കുകയും ചെയ്തു. പിന്നീട്, സംഭവത്തിന് വിശദീകരണവുമായി ഫിഫ എത്തിയതോടെയാണ് രംഗം ശാന്തമായത്. ബെന്‍സമയുടെ ഷോട്ടും ഗോളിയുടെ ദേഹത്തുതട്ടി പന്ത് നീങ്ങിയ രണ്ട് സാഹചര്യങ്ങളാണ് സാങ്കേതികവിദ്യവഴി പരിശോധിക്കപ്പെട്ടതെന്ന് ഫിഫ അറിയിച്ചു. ഇതില്‍ ആദ്യത്തെ സാഹചര്യം ഗോളായിരുന്നില്ലെന്നും രണ്ടാമത്തെ സാഹചര്യത്തില്‍ ഗോള്‍ലൈന്‍ കടന്നത് സ്ഥിരീകരിക്കപ്പെട്ടെന്നും ഇതാണ് രണ്ടുവട്ടം വിധിനിര്‍ണയിച്ചതായി തെറ്റിദ്ധരിക്കപ്പെട്ടതെന്നും ഫിഫ ചൂണ്ടിക്കാട്ടി. ഇതേത്തുടര്‍ന്നാണ് സാങ്കേതികവിദ്യയുടെ നിര്‍ണായകഫലം മാത്രം സംപ്രേഷണം ചെയ്താല്‍ മതിയെന്ന തീരുമാനത്തിന് ഫിഫയെ പ്രരിപ്പിച്ചത്.
ഗോള്‍ കണ്‍ട്രോള്‍ 4 ഡി പ്രവര്‍ത്തനം ഇങ്ങനെ
*മൈതാനത്തിന്റെ വിവിധ ഭാഗങ്ങളിലായി സ്ഥാപിച്ച 14 ക്യാമറകള്‍. ഇതില്‍ ഏഴെണ്ണം മുകളില്‍നിന്നുള്ള ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശേഷിയുള്ളത്
* മൂന്ന് വശങ്ങളില്‍നിന്നും പന്തിന്റെ ഗതി ഒപ്പിയെടുക്കുന്ന 3 ഡി ഇമേജാണ് നല്‍കുന്നത്
*ഗോള്‍ കണ്‍ട്രോള്‍ കംപ്യൂട്ടര്‍ സിസ്റ്റത്തില്‍ ദൃശ്യങ്ങള്‍ പരിശോധിച്ച് റഫറിക്കും ഒഫീഷ്യല്‍സിനും വിവരങ്ങള്‍ കൈമാറും
*മില്ലീമീറ്ററുകളിലുള്ള വ്യത്യാസംപോലും ശേഖരിക്കാനുള്ള ശേഷി ക്യാമറകള്‍ക്കുണ്ട്
*പന്ത് ഗോള്‍വര കടന്നാല്‍ സാങ്കേതികവിദ്യയിലൂടെ മനസ്സിലാക്കുന്ന കംപ്യൂട്ടര്‍ വിവരം റേഡിയോ തരംഗങ്ങള്‍ വഴി ഒരു സെക്കന്‍ഡിനുള്ളില്‍ റഫറിക്ക് കൈമാറും.
* ഏത് ക്യാമറാ ആംഗിളുകളില്‍നിന്നുള്ള ദൃശ്യങ്ങളും മൈതാനത്തെ സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കാനാ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ