പശ്ചിമഘട്ടത്തില്‍നിന്ന് പുതിയ സസ്യം
നീനു മോഹന്‍ മാതൃഭുമി 23/6/2014
കലിക്കറ്റ് സര്‍വകലാശാല സസ്യശാസ്ത്രവിഭാഗം മുന്‍മേധാവി പ്രൊഫ.പി.വി. മധുസൂദനനോടുള്ള ബഹുമാനാര്‍ഥം അരിസീമ മധുവാനം എന്നാണ് പേരു നല്‍കിയത്.
സസ്യശാസ്ത്ര വര്‍ഗീകരണത്തിലെ അന്താരാഷ്ട്ര േജണലായ എഡിന്‍ബര്‍ഗ് ജേണല്‍ ഓഫ് ബോട്ടണിയുടെ ജൂണ്‍ ലക്കത്തിലാണ് ഇതേക്കുറിച്ചുള്ള കണ്ടെത്തലുകള്‍ ഉള്ളത്.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ബോട്ടണി വിഭാഗം പ്രൊഫ. സന്തോഷ് നമ്പിയും ഗവേഷകന്‍ കെ.എം.മനുദേവും ഉള്‍പ്പെടുന്ന സംഘമാണ് വാല്‍പ്പാറയ്ക്കടുത്തുള്ള ഊസിമലയില്‍ നിന്ന് അപൂര്‍വ സസ്യം കണ്ടെത്തിയത്.
ഇരുന്നൂറോളം ഇനങ്ങളുള്ള അരിസീമയുടെ 61 ഇനങ്ങളാണ് ഇന്ത്യയില്‍ കാണപ്പെടുന്നത്. കേരളത്തിന്റെ ഉള്‍വനങ്ങളിലും ഈ ഇനത്തില്‍പ്പെട്ട 15 ഓളം ജനുസ്സുകള്‍ ഉണ്ട്. കര്‍ണചീര, പാന്പിന്‍ പൂ ചേന എന്നിങ്ങനെയാണ് കേരളത്തില്‍ ഇവ അറിയപ്പെടുന്നത്.
ഒരു മീറ്ററോളം ഉയരത്തില്‍ വളരുന്ന സസ്യത്തിന് ഫണമുയര്‍ത്തി നില്‍ക്കുന്ന സര്‍പ്പത്തെ പോലുള്ള സഹപത്രങ്ങളാണ് ഉള്ളത്. പൂങ്കുലകളോട് കൂടിയ സസ്യം അലങ്കാരച്ചെടി എന്ന നിലയില്‍ പാശ്ചാത്യരാജ്യങ്ങളില്‍ പ്രചാരം നേടിയിട്ടുണ്ട്. കോബ്രലില്ലീസ് എന്ന് അറിയപ്പെടുന്ന ഈ ജനുസ്സിലെ ഒരു തൈയ്ക്ക് ആയിരങ്ങള്‍ വിലയുണ്ട്.
മണ്ണിനടിയിലെ ഗോളാകൃതിയില്‍ കാണപ്പെടുന്ന ഭൂകാണ്ഡത്തില്‍നിന്ന് മഴപെയ്യുന്നതോടെ മുളച്ചുവരുന്ന ചെടിയില്‍ പത്ത് മുതല്‍ പന്ത്രണ്ട് വരെ പത്രകങ്ങള്‍ കാണപ്പെടും. പൂങ്കുലകളെ പൊതിഞ്ഞുനില്‍ക്കുന്ന സഹപത്രങ്ങള്‍ക്ക് പച്ചയും വെള്ളയും ഇടകലര്‍ന്ന നിറമാണ്. ജൂണ്‍, ജൂലായ് മാസങ്ങളാണ് പുഷ്പകാലം. കേന്ദ്രശാസ്ത്ര സാങ്കേതിക വകുപ്പിന്റെ ധനസഹായത്തോടെയുള്ള പഠനത്തിലാണ് പുതിയ കണ്ടുപിടിത്തം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ