ഫേസ്ബുക്കിന്രെ പ്രവർത്തനം നിലച്ചു, പിന്നെ പുന:സ്ഥാപിച്ചു
19/6/2014
ന്യൂയോർക്ക്: ലോകത്തെ ഏറ്റവും വലിയ സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റായ ഫേസ്ബുക്കിന്രെ പ്രവർത്തനം അരമണിക്കൂറോളം നിശ്ചലമായതിന് ശേഷം പിന്നെ പ്രവർത്തനം പുനസ്ഥാപിച്ചു. ഉച്ചയ്ക്ക് 1.30 ഓടെയാണ് അതിന്രെ പ്രവർത്തനം സ്തംഭിച്ചത്. ഫേസ്ബുക്കിലേയ്ക്ക് ലോഗിൻ ചെയ്യുമ്പോൾ ചില തെറ്റുകൾ ഉണ്ടെന്നാണ് ഹോം പേജിൽ കാണിച്ചിരുന്നത്.
ലോകം മുഴുവൻ പ്രവർത്തനം സ്തംഭിച്ചതോടെ വിശദീകരണവുമായി ഫേസ്ബുക്ക് രംഗത്തെത്തിയിരുന്നു. തകരാർ വേഗം പരിഹരിക്കുമെന്നുമായിരുന്നു വിശദീകരണം. യു.എസ്, ബ്രിട്ടൺ തുടങ്ങിയ രാജ്യങ്ങൾക്ക് പുറമേ ഏഷ്യയിലും ഫേസ്ബുക്കിന്റെ പ്രവർത്തനം നിശ്ചലമായിരുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ