12/28/2014

60 കഴിഞ്ഞോ, നേടാം നിങ്ങള്‍ക്കും സര്‍ക്കാര്‍ പെന്‍ഷന്‍


60 കഴിഞ്ഞോ, നേടാം നിങ്ങള്‍ക്കും സര്‍ക്കാര്‍ പെന്‍ഷന്‍
മാതൃഭുമി 2 8 / 1 2 / 2 0 1 4

എസ്. രാജ്യശ്രീ


സര്‍ക്കാര്‍ ജോലിയില്ലെന്ന വിഷമം വേണ്ട, മരണംവരെ നിങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാരിന്റെ പെന്‍ഷന്‍ ഉറപ്പാക്കാന്‍ ഇപ്പോള്‍ അവസരം ഉണ്ട്. വയസ് 60 കഴിയണം എന്നു മാത്രം. വാര്‍ധക്യജീവിതത്തിനായി സ്ഥിരതയുള്ള വരുമാനം ആഗ്രഹിക്കുന്നവര്‍ക്കായി മോദി സര്‍ക്കാര്‍ അവതരിപ്പിച്ചിരിക്കുന്ന നിക്ഷേപ പദ്ധതിയാണ് വരിഷ്ട പെന്‍ഷന്‍ ബീമ യോജനവിപിബിവൈ. 60 കഴിയാത്തവര്‍ക്ക് മാതാപിതാക്കള്‍ക്കള്‍ക്ക് സമ്മാനിക്കാവുന്ന നല്ലൊരു പദ്ധതിയായും ഇതിനെ വിനിയോഗിക്കാം.

നിക്ഷേപിക്കുന്ന തുകയ്ക്ക് 9.38 % വാര്‍ഷിക പലിശ ഉറപ്പാണെന്നതാണ് ഏറ്റവും വലിയ ആകര്‍ഷണീയത. പലിശ നിരക്കിലെ ചാഞ്ചാട്ടം വരുമാനത്തെ ബാധിക്കില്ലെന്നര്‍ത്ഥം. ജീവിതാവസാനം വരെ സ്ഥിരതയുള്ള പെന്‍ഷനുറപ്പ്.മാത്രമല്ല നിക്ഷേപിക്കുന്ന തുക മരണാന്തരം അനന്തരാവകാശിക്കു ലഭിക്കുകയും ചെയ്യും. മോദി സര്‍ക്കാര്‍ അധികാരമേറ്റ ശേഷമുള്ള ആദ്യ സ്വാതന്ത്ര്യദിനത്തിലാണ് വിപിബിവൈ അവതരിപ്പിച്ചത്.

വാര്‍ധക്യത്തിലേയ്ക്ക് കടന്ന താഴ്ന്ന വരുമാനക്കാരായ കോടിക്കണക്കിനു സാധാരണക്കാര്‍ക്ക് സ്ഥിരവരുമാനം ഉറപ്പാക്കുകയെന്നതാണ് ലക്ഷ്യം. സര്‍ക്കാര്‍ പദ്ധതിയായതിനാല്‍ നിക്ഷേപത്തിനും വരുമാനത്തിനും ഉറപ്പുണ്ട്. നിലവില്‍ 2015 ആഗസ്ത് വരെ നിക്ഷേപം നടത്താം.

നടത്തിപ്പ് ചുമതല എല്‍ഐസിക്കായതിനാല്‍ എല്‍ഐസി ഓഫീസുകള്‍ വഴിയോ ഏജന്റുമാര്‍ വഴിയോ പദ്ധതിയില്‍ ചേരാം. 3% ത്തോളം സര്‍വീസ് ചാര്‍ജുണ്ട് . പെന്‍ഷന്‍ പണം ബാങ്ക് അക്കൗണ്ടിലേയ്ക്ക് വരും. മാസം 500 രൂപ കിട്ടാന്‍ 66665 രൂപ ഇടണം. പരമാവധി നിക്ഷേപമായ 6.66 ലക്ഷം രൂപയ്ക്ക് മാസം 5000 രൂപ വീതം കിട്ടും. 60 കഴിഞ്ഞാല്‍ ആര്‍ക്കും ചേരാമെങ്കിലും ഒരു കുടുംബത്തിന് പരമാവധി മാസം 5000 രൂപയെ പെന്‍ഷനായി കിട്ടൂ. മാസം തോറുമോ മൂന്ന്, ആറ്, മാസത്തിലൊ വര്‍ഷത്തിലൊ പെന്‍ഷന്‍ കൈപറ്റാം. ഈ കാലയളവ് തെരഞ്ഞെടുക്കുന്നതനുസരിച്ച് പെന്‍ഷന്‍ കിട്ടി തുടങ്ങും. പ്രതിമാസ പെന്‍ഷനാണെങ്കില്‍ പണമിട്ട് ഒരു മാസം കഴിയുമ്പോള്‍ പെന്‍ഷന്‍ കിട്ടിതുടങ്ങും.

നിക്ഷേപകന്റെ മരണാനന്തരം നിക്ഷേപതുക അന്തരാവകാശിക്ക് കിട്ടും. 15 വര്‍ഷം കഴിഞ്ഞാല്‍ വേണമെങ്കില്‍ പിന്‍വലിക്കാം. അതിനു മുമ്പ് പിന്‍വലിച്ചാല്‍ രണ്ടു ശതമാനം പിഴയുണ്ട്. മൂന്നു വര്‍ഷം കഴിഞ്ഞാല്‍ നിക്ഷേപത്തിന്റെ 75 % വരെ വായ്പയായി എടുക്കാം. ഇതിന്റെ പലിശ കഴിച്ചുള്ള തുകയേ പിന്നെ പെന്‍ഷനായി കിട്ടൂ. പോളിസിയുടമയുടെ മരണാന്തരം, അല്ലെങ്കില്‍ നിക്ഷേപം പിന്‍വലിക്കുമ്പോള്‍ വായ്പ തുക എടുത്ത ശേഷം ബാക്കിയുള്ളത് തിരിച്ചു കിട്ടും. വാര്‍ധക്യ കാലവരുമാനം കിട്ടുന്ന പോസ്റ്റ് ഓഫീസ് , ബാങ്ക് പദ്ധതികളെ അപേക്ഷിച്ച് ചില മികവുകളുണ്ടിതിന്. ഒരു തവണ നിക്ഷേപിച്ചാല്‍ ജീവിതകാലം മുഴുവന്‍ സ്ഥിരതയുള്ള പെന്‍ഷന്‍ ഉറപ്പാക്കാം. പലിശ നിരക്കിലെ ചാഞ്ചാട്ടം വരുമാനത്തെ ബാധിക്കില്ല. പലിശ വരുമാനത്തിന് ആദായനികുതി നല്‍കണമെങ്കിലും പെന്‍ഷന്‍ പദ്ധതിയില്‍ നികുതി ടിഡിഎസായി പിടിക്കില്ല.

പക്ഷേ നിക്ഷേപിക്കുന്ന തുകയ്ക്ക് നികുതി ഇളവു കിട്ടില്ലെന്നു മാത്രമല്ല കിട്ടുന്ന പലിശയ്ക്ക് നികുതി ബാധകവുമാണ്. അതിനാല്‍ നികുതി ദായകരായവര്‍ക്ക് അത്ര ആകര്‍ഷകമല്ല. എന്നാല്‍ 6.6 ലക്ഷത്തോളം രൂപ നിക്ഷേപിച്ചാല്‍ ആജീവനനാന്തം 5000 രൂപ പെന്‍ഷന്‍ കിട്ടുന്ന, 9.38 % വാര്‍ഷിക പലിശ ഉറപ്പാക്കാവുന്ന മറ്റൊരു സുരക്ഷിത പദ്ധതി കണ്ടെത്താന്‍ പ്രയാസമാണെന്നതു പരിഗണിക്കുമ്പോള്‍ ഇടത്തരകാര്‍ക്കും സമ്പന്നര്‍ക്കും ഈ അവസരം ഉപയോഗപ്പെടുത്താവുന്നതാണ്.

12/27/2014

ഇന്റര്‍നെറ്റ് വിളി വെറുതെ നടപ്പില്ല


ഇന്റര്‍നെറ്റ് വിളി വെറുതെ നടപ്പില്ല
 സ്വന്തം ലേഖകന്‍
മനോരമ 2 7 / 1 2 / 2 0 1 4

ന്യൂഡല്‍ഹി . സ്കൈപ്, വൈബര്‍, ലൈന്‍ തുടങ്ങിയ ഇന്റര്‍നെറ്റ് ആപ്ളിക്കേഷനുകള്‍ ഉപയോഗിച്ചുള്ള ഫോണ്‍വിളികള്‍ക്കു പ്രത്യേക നിരക്കുമായി മൊബൈല്‍ സേവനദാതാക്കളായ എയര്‍ടെല്‍. 75 രൂപയ്ക്ക് 250 മിനിറ്റു വരെ ഇന്റര്‍നെറ്റ് വിളി നടത്താവുന്ന ഓഫര്‍ പാക്കുകളാണ് ആദ്യഘട്ടത്തില്‍ കമ്പനി അവതരിപ്പിക്കുന്നത്.

ഇതിന് 75 എംബി പരിധിയുമുണ്ടാകും. ഈ നിരക്കില്‍ ഒരു ജിബി ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ 10,24 രൂപ ചെലവാകും. ഒരു ജിബിയില്‍ ഏകദേശം 10 മണിക്കൂര്‍ സംസാര സമയം ലഭിക്കും.

നിലവില്‍ എയര്‍ടെല്ലിന്റെ ത്രി ജി ഇന്റര്‍നെറ്റ് ഒരു ജിബിക്ക് 249 രൂപയാണ് ഈടാക്കുന്നത്. ഇത്തരം സാധാരണ ഇന്റര്‍നെറ്റ് പാക്കില്‍ സൌജന്യമായി നടത്തിയിരുന്ന വിളികള്‍ക്കാണു പുതിയ തീരുമാനപ്രകാരം അധിക നിരക്കു നല്‍കേണ്ടിവരിക. ഇതോടെ, സാധാരണ ഇന്റര്‍നെറ്റ് പാക്കുകള്‍ ബ്രൌസിങ്ങിനു മാത്രമുള്ളതാകും. ഇന്ത്യയില്‍ ആദ്യമായാണ് ഇന്റര്‍നെറ്റ് ഫോണ്‍വിളികള്‍ക്കു പ്രത്യേക നിരക്ക് ഈടാക്കുന്നത്. വാട്സ് ആപ് ഉപയോഗത്തിനു നിരക്ക് ഈടാക്കണമെന്നു മുന്‍പു ടെലികോം കമ്പനികള്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ട്രായ് ഇതിന് അനുകൂല തീരുമാനമെടുത്തിരുന്നില്ല.

12/26/2014

HAPPY NEW YEAR 2015

എല്ലാവര്‍ക്കും നന്മകളുടെയും പ്രതീക്ഷകളുടെയും പുതിയൊരു വര്‍ഷത്തിലേക്ക് സ്വാഗതം
എല്ലാവര്‍ക്കും ഊഷ്മളമായ പുതു വത്സരാശംസകള്‍  2 0 1 5 

12/22/2014

കൈവിട്ട ആയുധവും ഇനി കൈപ്പിടിയിലൊതുക്കാം


കൈവിട്ട ആയുധവും ഇനി കൈപ്പിടിയിലൊതുക്കാംട ട ട+

കൈവിട്ട ആയുധം തിരിച്ചെടുക്കാനാകില്ലെന്ന പഴമൊഴി തിരുത്തിക്കുറിക്കുന്ന ഗവേഷണമാണ് അമേരിക്കയിലെ ഡിഫന്‍സ് അഡ്വാന്‍സ്ഡ് റിസര്‍ച്ച് പ്രോജക്ട് ഏജന്‍സിയില്‍ (ഡി.എ.ആര്‍.പി.എ.) നടക്കുന്നത്. തോക്കില്‍ നിന്ന് ഉതിര്‍ക്കുന്ന വെടിയുണ്ടയെ പാതിവഴിയില്‍ വെച്ച് ശത്രുവിനെ തകര്‍ക്കാനുള്ള മറ്റൊരു ലക്ഷ്യത്തിലേക്ക് വഴി തിരിച്ചുവിടുന്ന സംവിധാനമാണ് ഇവിടെ വികസിപ്പിച്ചു കൊണ്ടിരിക്കുന്നത്.

ദി എക്‌സ്ട്രീം ആക്യുറസി ടാസ്‌ക്ഡ് ഓര്‍ഡനന്‍സ് (എക്‌സാറ്റോ) എന്ന പേരിലാണ് ഗവേഷണം നടക്കുന്നത്. പോയിന്റ് 50 തോക്കിന്‍ കുഴലില്‍ നിന്ന് ഉതിര്‍ത്ത വെടിയുണ്ടയെ മറ്റൊരു ലക്ഷ്യ സ്ഥാനത്തേക്ക് വഴിതിരിച്ചു വിടുന്നതിലാണ് ഗവേഷകര്‍ വിജയം കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍, ഇതിന്റെ പ്രവര്‍ത്തനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇപ്പോഴും രഹസ്യമാക്കി വെച്ചിരിക്കുകയാണ്.

ഒളിപ്പോര്‍ പോരാളികള്‍ക്ക് ഏറെ ഉപകാരപ്പെടുന്നതാണ് പുതിയ കണ്ടുപിടിത്തമെന്ന് ഡി.എ.ആര്‍.പി.എ.യുടെ വെബ്‌സൈറ്റില്‍ പറയുന്നു. ഗവേഷണഫലം മെച്ചപ്പെടുത്താനുള്ള കൂടുതല്‍ പരീക്ഷണങ്ങള്‍ തുടരുകയാ

ബുള്ളറ്റ് ട്രെയിനിനെ വെല്ലാന്‍ സൂപ്പര്‍ട്യൂബ്; വേഗം മണിക്കൂറില്‍ 1223 കി.മീ.


ബുള്ളറ്റ് ട്രെയിനിനെ വെല്ലാന്‍ സൂപ്പര്‍ട്യൂബ്; വേഗം മണിക്കൂറില്‍ 1223 കി.മീ.ട ട ട+



ന്യൂയോര്‍ക്ക്: വേഗത്തിന്റെ കാര്യത്തില്‍ ബുള്ളറ്റ് തീവണ്ടിയെ പിന്നിലാക്കുന്ന സാങ്കേതികവിദ്യയുമായി സൂപ്പര്‍ട്യൂബെത്തുന്നു. മണിക്കൂറില്‍ 1223 കി.മീ. വേഗമുള്ള ആദ്യ സൂപ്പര്‍!ട്യൂബ് പത്തുവര്‍ഷത്തിനകം സാന്‍ഫ്രാന്‍സിസ്‌കോയ്ക്കും ലോസ്ആഞ്ജലിസിനും ഇടയില്‍ ഓടിത്തുടങ്ങും.

ഇപ്പോള്‍ തീവണ്ടി 12 മണിക്കൂറും കാര്‍ ആറ് മണിക്കൂറും (റോഡും കാറും അമേരിക്കയിലേതാണെന്ന് മറക്കരുത്) എടുക്കുന്ന ദൂരം സൂപ്പര്‍ട്യൂബ് 35 മിനിറ്റില്‍ പാഞ്ഞെത്തും. നിലവില്‍ ബുള്ളറ്റ് തീവണ്ടിയുടെ പരമാവധി വേഗം മണിക്കൂറില്‍ 430 കി.മീ. ആണ്. ബോയിങ് വിമാനത്തിന്റേത് 485 കി.മീറ്ററും.

ആറോ എട്ടോ യാത്രക്കാര്‍ക്ക് കയറാവുന്നതാണ് സൂപ്പര്‍ട്യൂബിന്റെ ക്യാപ്‌സൂള്‍ (ബോഗി). ഇത്തരം മൂന്ന് ക്യാപ്‌സൂളാണ് ഒരു ട്രെയിനില്‍ ഉണ്ടാവുക. പരമ്പരാഗത പാളത്തിനുപകരം ഒരു വലിയ കൂഴലിലൂടെയാണ് ഈ ക്യാപ്‌സൂളുകള്‍ സഞ്ചരിക്കുക. കടുത്ത ചൂടും സമ്മര്‍ദവും താങ്ങാന്‍ ശേഷിയുള്ള 'ഇന്‍കണല്‍' എന്ന ലോഹക്കൂട്ടാണ് ക്യാപ്‌സൂളിന്റെ നിര്‍മാണത്തിന് ഉപയോഗിക്കുക. കാന്തിക ശക്തിയാണ് ക്യാപ്‌സൂളിനെ കുഴലിലൂടെ തെന്നിനീങ്ങാന്‍ സഹായിക്കുന്നത്. കുഴലിനുള്ളിനുള്ളില്‍ ക്യാപ്‌സൂളിന് മുന്നിലുള്ള വായുവിനെ കംപ്രസ്സര്‍ വഴി ക്യാപ്‌സൂളിനു പിന്നിലേക്ക് നീക്കിയാണ് വേഗത്തിലുള്ള യാത്ര സാധ്യമാക്കുന്നത്.

അമേരിക്കയിലെ 'സ്‌പേസ് എക്‌സ്' എന്ന സ്ഥാപന ഉടമയും ടെസ്ല മോട്ടോഴ്‌സ് സി.ഇ.ഒ.യുമായ എലണ്‍ മസ്‌ക് എന്ന 43കാരനാണ് ഈ സ്വപ്‌നപദ്ധതിയുടെ ഉപജ്ഞാതാവ്. മസ്‌കിന്റെ സ്വപ്‌നം യാഥാര്‍ഥ്യമാക്കാനുള്ള ഹൈപ്പര്‍ ലൂപ്പ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സാങ്കേതികവിദ്യയുടെ പണിപ്പുരയിലാണ് നൂറോളം എന്‍ജിനീയര്‍മാര്‍.

12/12/2014

കണക്കു ഇനി കൂട്ടണ്ട വരച്ചു കാണാം

http://www.youtube.com/watch?v=icpJi8_mmvo

പുതിയ രക്ത ഗ്രൂപ്പ് കണ്ടെത്തി


ബോംബെ രക്ത ഗ്രൂപ്പുമായി ജനിച്ച യുപി ബാലന്റെ ശസ്ത്രക്രിയ വിജയം
 മനോരമ 12/12/1/4/

മുംബൈ. അപൂര്‍വ രക്ത ഗ്രൂപ്പായ ബോംബെ ഗ്രൂപ്പുള്ള 15 മാസം പ്രായമായ കുഞ്ഞിന്റെ ശസ്ത്രക്രിയ വിജയകരം. ഉത്തര്‍പ്രദേശിലെ ഘൊരഗ്പൂറില്‍ കര്‍ഷകനായ സന്ദേശ് കുമാറിന്റെ മകന്‍ അരുണാണ് ഈ അപൂര്‍വ രക്ത ഗ്രൂപ്പുമായി ജനിച്ചത്. ഹൃദയത്തില്‍ തകരാറുണ്ടായിരുന്ന കുട്ടിയെ ഉടന്‍ തന്നെ ശസ്ത്രക്രിയ ചെയîണമെന്നായിരുന്നു ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ അപൂര്‍വ രക്ത ഗ്രൂപ്പ് വിലങ്ങുതടിയായി.

ഡല്‍ഹിയിലെ ഒരു ബ്ലഡ് ബാങ്കിലും ബോംബെ ഗ്രൂപ്പിന്റെ ഒരു യൂണിറ്റ് പോലുമില്ലായിരുന്നു. ചിലര്‍ അങ്ങനെയൊരു രക്തഗ്രൂപ്പിനെ കുറിച്ച് കേട്ടിട്ടു പോലുമില്ലായിരുന്നെന്ന് സന്ദേശ് കുമാര്‍ പറഞ്ഞു. തുടര്‍ന്ന് സന്ദേശ് കുമാറിന്റെ അഭ്യുദയകാംക്ഷികള്‍ ഓണ്‍ലൈനിലൂടെ നടത്തിയ തിരച്ചിലില്‍ മഹാരാഷ്ട്രയിലെ സന്നദ്ധ സംഘടനയായ തിങ്ക് ഫൌണ്ടേഷനും പങ്കുകൊണ്ടു.

തിരച്ചിലിന് ഫലം കണ്ടു. മഹാരാഷ്ട്രയില്‍ നിന്നുള്ള മൂന്നുപേര്‍ രക്തം ദാനം ചെയ്യാന്‍ തയാറായി. പുണെയില്‍ നിന്നുള്ള പ്രബോധ് യത്നല്‍കര്‍, ചെമ്പൂരില്‍ നിന്നുള്ള അലക്സ് ഫെര്‍ണാണ്ടസ്, ബോറിവില്ലിയില്‍ നിന്നുള്ള മെഹുല്‍ ഭേല്‍ക്കര്‍ എന്നിവരാണ് ഡല്‍ഹി എഐഐഎംഎസില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടിക്ക് രക്തം ദാനം ചെയ്തത്. യത്നല്‍ക്കര്‍ ആദ്യമായാണ് രക്തദാനം ചെയîുന്നത്. ഫെര്‍ണാണ്ട്സ് സ്ഥിരമായി രക്തദാനം ചെയîുന്നയാളാണ്.

ബോംബെ രക്ത ഗ്രൂപ്പ്
. എച്ച്/എച്ച് ബ്ലഡ് ഗ്രൂപ്പ്, ബോംബെ ബ്ലഡ് ഗ്രൂപ്പ് എന്ന പേരുകളില്‍ അറിയപ്പെടുന്നു.
. ആദ്യം കണ്ടെത്തിയത് 1952ല്‍ മുംബൈയില്‍.
. മറ്റേതെങ്കിലും രക്തഗ്രൂപ്പില്‍ നിന്ന് രക്തം സ്വീകരിക്കാനോ രക്തം കൊടുക്കാനോ കഴിയില്ല.
. ഇന്ത്യയില്‍ 17,600 പേരില്‍ ഒരാള്‍ക്കും ലോകത്ത് 25,000 പേരില്‍ ഒരാള്‍ക്കുമാണ് ഈ രക്തഗ്രൂപ്പ് കാണുന്നത്.
. ഇന്ത്യയില്‍ ഇതുവരെ ബോംബെ ഗ്രൂപ്പുള്ള 190 പേരെയാണ് കണ്ടെത്തിയിരിക്കുന്നത്.

12/07/2014

യുടുബിനെ തകര്‍ത്ത പാട്ട്


യൂട്യൂബിന്റെ പരിധിയും കടന്ന് 'ഗന്നം സ്‌റ്റൈല്‍'!
  മാതൃഭുമി 7/12/2014


എന്തി നും ഒരു പരിധിയുണ്ടെന്ന് പറയാറില്ലേ. അതുപോലെ യൂട്യൂബിനുമുണ്ടായിരുന്നു പരിധി. ഒരു വീഡിയോ 2,147,483,647 തവണ പ്ലേ ചെയ്യുന്നത് സൂചിപ്പിക്കാനേ കഴിയൂ എന്നതായിരുന്നു ആ പരിധി.

സൈ ( ഛറസ്ര ) എന്ന ദക്ഷിണകൊറിയന്‍ ഗായകന്റെ 'ഗന്നം സ്‌റ്റൈല്‍' എന്ന മ്യൂസിക് വീഡിയോ '32ബിറ്റ് പരിധി' ( 32ധയര്‍ വയശയര്‍ ) എന്നറിയപ്പെടുന്ന ആ യൂട്യൂബ് പരിധി കടന്നിരിക്കുന്നു എന്നതാണ് പുതിയ വാര്‍ത്ത.

'ഗന്നം സ്‌റ്റൈല്‍' വീഡിയോ ആ പരിധി കടന്നതിനെ തുടര്‍ന്ന്, പരമാവധി വ്യൂ പരിധി 9,223,372,036,854,775,808 ആയി യൂട്യൂബ് പുതുക്കിനിശ്ചയിച്ചു.

2012 ല്‍ യൂട്യൂബിലെത്തിയ 'ഗന്നം സ്‌റ്റൈല്‍' ജനപ്രീതിയുടെ കാര്യത്തില്‍ മുമ്പ് തന്നെ റിക്കോര്‍ഡിട്ട വീഡിയോ ആണ്. ഇപ്പോള്‍ യൂട്യൂബിനെക്കൊണ്ട്, അതിന്റെ വ്യൂ പരിധി തന്നെ മാറ്റിച്ചിരിക്കുകയാണ് ആ മ്യൂസിക് വീഡിയോ.

യൂട്യൂബിന്റെ കൗണ്ടര്‍ ഉപയോഗിച്ചിരുന്നത് ഒരു 32ബിറ്റ് സംഖ്യയാണ്. അതുപ്രകാരം യൂട്യൂബിന് എണ്ണാന്‍ കഴിയുന്ന പരമാവധി വ്യൂ എണ്ണം 2,147,483,647 ആയിരുന്നു.


32ബിറ്റ് സംഖ്യയെക്കാള്‍ കൂടുതല്‍ തവണ ഒരു വീഡിയോ പ്ലേ ചെയ്യുമെന്ന് ഞങ്ങളൊരിക്കലും കരുതിയില്ലെന്ന് ഡിസംബര്‍ ഒന്നിന് യൂട്യൂബ് പോസ്റ്റ് ചെയ്ത ഒരു പ്രസ്താവന പറയുന്നു. 'അതുപക്ഷേ, ഞങ്ങള്‍ സൈ യെ കാണുംമുമ്പായിരുന്നു'.

ഗൂഗിളിന്റെ വീഡിയോ പങ്കിടല്‍ സര്‍വീസാണ് യൂട്യൂബ്. ഗൂഗിളിലെ എന്‍ജിനിയര്‍മാര്‍ ഏതാനും മാസങ്ങള്‍ക്ക് മുമ്പുതന്നെ 'ഗന്നം സ്റ്റൈല്‍' പരിധി ലംഘിക്കാന്‍ പോകുന്ന കാര്യം ശ്രദ്ധിച്ചിരുന്നു. അതെ തുടര്‍ന്ന്, യുൂട്യൂബിലെ വീഡിയോ കൗണ്ടര്‍ 64ബിറ്റ് സംഖ്യയായിക്കി പരിഷ്‌ക്കരിക്കുകയായിരുന്നു.



എന്നുവെച്ചാല്‍, 9.22 ക്വാഡ്രില്യണ്‍ (9,223,372,036,854,775,808) തവണ വരെ വീഡിയോ പ്ലേ ചെയ്ത കാര്യം യൂട്യൂബില്‍ ഇനി കാണാന്‍ കഴിയും.

'ഗന്നം സ്റ്റൈല്‍' കഴിഞ്ഞാല്‍ യൂട്യൂബില്‍ ഏറ്റവും കൂടുതല്‍ തവണ പ്ലേ ചെയ്യപ്പെട്ട വീഡിയ 'ആദധസ്ര ധസ്ര കന്റര്‍യഷ ആയഫധഫഴ' ആണ്. അതുപക്ഷേ, 'ഗന്നം സ്റ്റൈലി'നെക്കാള്‍ വളരെ പിന്നിലാണ്. ഇതെഴുതുന്ന വേളയില്‍ 1,117,692,273 തവണ അത് യൂട്യൂബില്‍ പ്ലേ ചെയ്തുകഴിഞ്ഞു.

12/03/2014

പോളിഹൌസ് ഉണ്ടാക്കാം ഏകദേശം രണ്ട് ലക്ഷം രൂപ ചെലവ് വരും.


പച്ചക്കറി കൃഷികൊണ്ട് പണമുണ്ടാക്കാന്‍ പോളിഫാമിങ്?
 സ്വന്തം ലേഖകന്‍
 മനോരമ 3/12/2014/
ഇന്ന് കേരളത്തില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെടുന്ന കൃഷിരീതിയായ പോളിഫാമിങ്ങിനെക്കുറിച്ച് കൂടുതല്‍ അറിയാം.

പച്ചക്കറികള്‍ ഭൂമിയിലാണോ വിളയുന്നത്? പച്ചക്കറികള്‍ക്കെല്ലാം വിത്തുണ്ടോ? പച്ചക്കറികള്‍ ഉണ്ടാക്കാന്‍ ഹൈടെക് വിദ്യകള്‍ വേണ്ടേ? ഇന്നലെവരെ ഇങ്ങനെയെല്ലാം ചോദിച്ചുനടന്നവര്‍പോലും ഇപ്പോള്‍ കൃഷിക്കാരായിക്കൊണ്ടിരിക്കുകയാണ്. കാരണം 'ഹൌ ഓള്‍ഡ് ആര്‍ യൂ എന്ന സിനിമ തന്നെ. നായികയായ നിരുപമ കൃഷ്ണന്‍ ഇനിയെന്ത് എന്ന ചോദ്യവുമായി ടെറസിലിരുന്നപ്പോള്‍ കിട്ടിയ ഉത്തരം പച്ചക്കറിക്കൃഷി എന്നതായിരുന്നു. നിരുപമ കൃഷ്ണന്റെ മാത്രമല്ല, മറ്റൊട്ടനവധിപേരുടെ ജീവിതത്തെ സ്വാധീനിച്ചു ഈ സിനിമ. പക്ഷേ, സിനിമ കണ്ടിറങ്ങിയപ്പോഴും ഈ പോളിഫാമിങ് എന്താണ് എന്ന സംശയം ബാക്കിയായി. പക്ഷേ, പോളിഫാമിങ് ജനകീയമാകുന്നതിനു മുമ്പുതന്നെ പലരും ഇതിന്റെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുന്നുണ്ടായിരുന്നു. വീട്ടിലേക്കു വേണ്ട പച്ചക്കറി എന്നതിലുപരി, പച്ചക്കറിക്കൃഷികൊണ്ട് പണമുണ്ടാക്കാമെന്നു തെളിയിച്ചു ജനപ്രിയമായിക്കൊണ്ടിരിക്കുന്നു ഈ കൃഷിരീതി.

എന്തിന് പോളിഫാമിങ്?
. കൂടുതല്‍ വിളവ്.
. വിത്തിട്ട് വിളവെടുപ്പുവരെയുള്ള കാലയളവ് കുറവുമതി.
. കീടബാധയും അണുബാധയും കുറവ്.
. ജൈവകീടനാശിനികളും ജൈവവളങ്ങളും വളരെ ഫലപ്രദം.
. കടുത്ത മഴയോ വെയിലോ വിളവിനെ ബാധിക്കുന്നില്ല.
. ഏതു സീസണിലും ഏതുതരം പച്ചക്കറിയും കൃഷിചെയ്യാം.
ഇതെല്ലാമാണ് പോളിഫാമിങ്ങിന്റെ പ്രധാന ആകര്‍ഷണങ്ങള്‍.

അത്യുല്‍പാദനശേഷിയുള്ള വിത്ത്, ആവശ്യത്തിന് സൂര്യപ്രകാശം, കൃത്യമായ ഇടവേളകളില്‍ വെള്ളവും വളവും, കീടങ്ങളില്‍ നിന്നു സംരക്ഷണം ഇത്രയേ ആവശ്യമുള്ളൂ പച്ചക്കറിക്കൃഷി വിജയിപ്പിക്കാന്‍. ഈ നിബന്ധനകളെല്ലാം കൃത്യമായി പാലിക്കാനുള്ള സൌകര്യമൊരുക്കിക്കൊടുക്കുന്നതാണ് പോളിഫാമിങ് കൊണ്ട് ഉദ്ദേശിക്കുന്നത്. പോളിഹൌസ് എന്ന ഒരു കൂടാരത്തിനുള്ളില്‍ കൃഷി ചെയ്ത് കൂടുതല്‍ വിളവുണ്ടാക്കിയെടുക്കലാണ് പോളിഫാമിങ്.

വെറും അഞ്ച് സെന്റ് മതി
 
പോളിഫാമിങ് ചെയ്യാന്‍ ചുരുങ്ങിയത് അഞ്ച് സെന്റ് സ്ഥലം മതി. അഞ്ചു സെന്റ് സ്ഥലത്ത് 200 സ്ക്വയര്‍മീറ്റര്‍ കൃഷിസ്ഥലം ലഭിക്കും. ടെറസിലോ പറമ്പിലോ ആകാമിത്.

പോളിഹൌസിനകം വൃത്തിയാക്കി, തടം കോരി പച്ചക്കറി വിത്തു നടാം. വിളയുടെ സ്വഭാവമനുസരിച്ച് വിത്ത് നേരിട്ടോ തൈ ആക്കിയോ നടാം. പോളിഹൌസില്‍ നടാനുള്ള വിത്തു തിരഞ്ഞെടുക്കുമ്പോഴും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ക്ളോസ്ഡ് പോളി ഹൌസ് ആണെങ്കില്‍ പുറത്തുനിന്ന് പരാഗണം നടക്കില്ല എന്നതു കണക്കിലെടുക്കേണ്ടതുണ്ട്. പോളിനേറ്റഡ് വിത്തുകള്‍ ഈ ആവശ്യത്തിനായി പ്രത്യേകം ലഭിക്കും. വഴുതിന, പയര്‍, സാലഡ് കുക്കുംബര്‍, തക്കാളി, കാപ്സിക്കം തുടങ്ങിയ പച്ചക്കറികളെല്ലാം പോളിഹൌസില്‍ വളര്‍ത്തിയെടുക്കാം. നാടന്‍ അല്ലാത്ത പച്ചക്കറികളും പോളിഹൌസില്‍ നന്നായി വളരും. ഇവയില്‍ പയറിനു മാത്രം പുറത്തുനിന്ന് പോളിനേഷന്‍ ആവശ്യമില്ല. അതുകൊണ്ട് പയറുമാത്രം അത്യുല്‍പാദന ശേഷിയുള്ള സാധാരണതന്നെ വിത്ത് ഉപയോഗിക്കാം.

വിത്തു നടാനുള്ള തടമൊരുക്കുമ്പോള്‍ ചകിരിച്ചോറ്, ചാണകപ്പൊടി, വെര്‍മി കമ്പോസ്റ്റ്, വേപ്പിന്‍ പിണ്ണാക്ക് ഇവ കൂട്ടിയിളക്കിവേണം തടമൊരുക്കാന്‍. ഡ്രിപ് ഇറിഗേഷനാണ് പോളിഫാമിങ്ങില്‍ ഉപയോഗിക്കുന്നത്. തടമെടുത്ത ശേഷം നനയ്ക്കുള്ള പൈപ്പ് ഘടിപ്പിക്കണം. അതിനു മുകളില്‍ സോയില്‍ കവര്‍കൂടി പിടിപ്പിച്ചതിനുശേഷം വിത്തു നടാന്‍ ഉദ്ദേശിക്കുന്നിടത്ത് ദ്വാരങ്ങള്‍ ഉണ്ടാക്കി വിത്തിടാം. മുകളില്‍ കുമിള്‍നാശിനികളായ അസോഫോയിലോ സ്യൂഡോമോണാസോ കലക്കിയൊഴിക്കുന്നത് അണുബാധയേല്‍ക്കാതിരിക്കാന്‍ സഹായിക്കും. 30 സെമീ അകലത്തില്‍ വേണം വിത്തിടാന്‍, പയറിനാണെങ്കില്‍ 40 സെമീ വേണം അകലം.

ടെറസിലാണെങ്കില്‍ ഗ്രോബാഗുകളില്‍ വളര്‍ത്തുന്നതാണുത്തമം. ബാഗില്‍ ചകിരിച്ചോറും വെര്‍മികമ്പോസ്റ്റും ചാണകപ്പൊടിയുമിട്ട് അതില്‍ വിത്തു നടാം. വിത്തു നട്ടാല്‍ പിന്നെയുള്ള വളര്‍ച്ച പെട്ടെന്നാണ്. മൂന്നാംപക്കം മുളയ്ക്കും, അഞ്ചാം പക്കം പൂവിടും എന്ന രീതിയില്‍ ദ്രുതഗതിയിലാണ് കാര്യങ്ങളുടെ പോക്ക്.

പുറത്തു നടുന്ന പച്ചക്കറികളേക്കാള്‍ മൂന്നിരട്ടി വിളവാണ് പോളിഫാമിങ്ങിലൂടെ ലഭിക്കുന്നത്. മഴ കൂടുന്നതുകൊണ്ടോ വെയില്‍ കൂടുന്നതുകൊണ്ടോ ഉണ്ടാകുന്ന പ്രശ്നങ്ങളും പോളിഫാമിങ്ങില്‍ ബാധകമല്ല. കീടങ്ങളുടെ ആക്രമണവും കുറവാണ്.

പോളിഹൌസ് ഉണ്ടാക്കാം

'ടി സ്ട്രക്ചറിലാണ് സാധാരണയായി പോളിഹൌസ് ഉണ്ടാക്കുന്നത്. ജിഐ പൈപ്പ് ഉപയോഗിച്ച് ഫ്രെയിമും അലൂമിനിയം സെക്ഷനുകളുമുണ്ടാക്കി അതില്‍ അള്‍ട്രാവയലറ്റ് (ള്ളര്‍) സ്റ്റെബിലൈസ്ഡ് ഫിലിം കൊണ്ട് മറയുണ്ടാക്കുകയാണ് പോളിഹൌസ് നിര്‍മാണത്തിന്റെ ആദ്യപടി. ക്ളിയര്‍, മാറ്റ് ഫിനിഷുകളിലുള്ള യുവി ഫിലിം വിപണിയില്‍ ലഭ്യമാണ്. സ്ക്വയര്‍മീറ്ററിന് 30 രൂപയാണ് ഏകദേശവില. മാറ്റ് ഫിനിഷ്ഡ് യുവി ഫിലിം ഉപയോഗിക്കുന്നത് ചൂടു കുറയ്ക്കാന്‍ സഹായിക്കും. സള്‍ഫര്‍ കോട്ടിങ്ങുള്ള യുവി ഫിലിമും വിപണിയിലുണ്ട്. ഇതിനു വില കൂടും. ചെറിയ രീതിയില്‍ പോളിഫാമിങ് ചെയ്യാന്‍ ക്ളിയര്‍-മാറ്റ് ഫിനിഷുകള്‍ മതിയാകും.

പോളിഫാമിങ് രണ്ടു തരത്തിലുള്ളവയുണ്ട്. ഓപന്‍ പോളിഹൌസ് ഉപയോഗിച്ചുള്ളതും ക്ളോസ്ഡ് പോളിഹൌസ് ഉപയോഗിച്ചുള്ളതും. മുകള്‍വശം പോലെത്തന്നെ മറ്റു നാലുവശവും പോളിഷീറ്റ് ഉപയോഗിച്ചു മൂടുന്നതാണ് ക്ളോസ്ഡ് പോളിഹൌസ് കൊണ്ടുദ്ദേശിക്കുന്നത്. മേല്‍ക്കൂര മാത്രം യുവി ഷീറ്റ് കൊണ്ടുണ്ടാക്കി നാലുവശവും തുറന്നിരിക്കുന്നത് ഓപന്‍ പോളിഹൌസ്. അഞ്ച് സെന്റില്‍ പോളിഹൌസ് ഉണ്ടാക്കാന്‍ ഏകദേശം രണ്ട് ലക്ഷം രൂപ ചെലവ് വരും.

ജൈവവളം ധാരാളം

കൃത്യമായ ഇടവേളകളില്‍ വളം ചെയ്യണം. രാസവളവും ജൈവവളവും പോളിഫാമിങ്ങില്‍ അനുയോജ്യമാണ്. ജൈവവളം ഉപയോഗിക്കുകയാണെങ്കില്‍ ചാണകം, ഗോമൂത്രം എന്നിവ ചേര്‍ത്തുണ്ടാക്കുന്ന പഞ്ചഗവ്യം, അമൃതം ലായനി എന്നിവയെല്ലാം അനുയോജ്യമാണ്. കമ്പോസ്റ്റും പിണ്ണാക്ക് വളങ്ങളും ഉപയോഗിക്കാം. കീടങ്ങളെ തുരത്താന്‍ വേപ്പെണ്ണയും പുകയിലക്കഷായവും മറ്റും തന്നെയാണ് ഉപയോഗിക്കുന്നത്.

രാസവളം ചേര്‍ക്കാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ നനയ്ക്കൊപ്പംതന്നെ അതും നല്‍കാം. മോട്ടോറിനൊപ്പം ഘടിപ്പിക്കാവുന്ന വെന്‍ച്വറിഫിറ്റ് രാസവളം കലര്‍ത്തിവച്ച ബക്കറ്റില്‍ മുക്കിവച്ച് വളം ഡ്രിപ്പിനൊപ്പം ഒരുമിച്ചു നല്‍കാം.

ക്ളോസ്ഡ് പോളിഫാമിങ്ങാണെങ്കില്‍ കഴിവതും ഒരാള്‍ മാത്രം പരിചരണത്തിനു നില്‍ക്കുന്നതാണു നല്ലത്. പോളിഹൌസിനകത്തേക്കു കടക്കുന്നവര്‍ ഇതിനായി അണുബാധയില്ലാത്ത പ്രത്യേക വസ്ത്രങ്ങള്‍ കരുതേണ്ടതാണ്. കൈകളും കാലുകളും പൊട്ടാസ്യം പെര്‍മാന്‍ഗനേറ്റ് ലായനിയില്‍ മുക്കി അണുവിമുക്തമാക്കിയതിനു ശേഷം വേണം അകത്തുകയറാന്‍.

വളരെയധികം ശ്രദ്ധിക്കണമെങ്കിലും മുഴുവന്‍ സമയവും പോളിഫാമിങ്ങിനായി നീക്കിവയ്ക്കണമെന്നില്ല. രാവിലെയും വൈകിട്ടും ഒന്നോ ഒന്നരയോ മണിക്കൂര്‍ മതി കൃഷിക്കുവേണ്ടി. പോളിഹൌസ് നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ ആദ്യം ഏതെങ്കിലും ട്രെയിനിങ്ങിനു പോകുന്നതു നല്ലതാണ്.

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1