7/12/2013

കസ്റ്റഡിയിലും ജയിലിലുമുള്ളവര്‍ക്ക് മത്സരിക്കാനാവില്ല


12/7/2013കസ്റ്റഡിയിലും ജയിലിലുമുള്ളവര്‍ക്ക് മത്സരിക്കാനാവില്ലസുപ്രീം കോടതി

ന്യൂഡല്‍ഹി: ജയിലിലോ പോലീസ് കസ്റ്റഡിയിലോ ഉള്ളവര്‍ക്കും തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെട്ടാല്‍ നിയമനിര്‍മാണസഭകളിലെ പ്രതിനിധികളുടെ അംഗത്വം റദ്ദാകുമെന്ന ഉത്തരവിന് പിന്നാലെയാണ് മറ്റൊരു കേസിലെ വിധി.

2004ല്‍ പട്‌ന ഹൈക്കോടതി പുറപ്പെടുവിച്ച വിധി ശരിവെച്ചുകൊണ്ടാണ് ജസ്റ്റിസുമാരായ എ.കെ. പട്‌നായിക്ക്, എസ്.ജെ. മുഖോപാധ്യായ എന്നിവരടങ്ങുന്ന ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്. കുറ്റപത്രംപോലും ലഭിച്ചിട്ടില്ലാത്ത നിരവധി രാഷ്ട്രീയക്കാര്‍ ജയിലിലുണ്ടായിരിക്കെ രാഷ്ട്രീയ ശത്രുക്കള്‍ പുതിയ വിധി ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്ന് നിരീക്ഷകര്‍ കരുതുന്നു.

ജയിലില്‍ കഴിയുന്ന ഒരാള്‍ക്ക് വോട്ടു ചെയ്യാന്‍ അവകാശമില്ലെങ്കില്‍ ജയിലിലുള്ള വ്യക്തിക്ക് മത്സരിക്കാനും അവകാശമില്ലെന്ന് കോടതി പറഞ്ഞു. ജയിലിലുള്ളവരുടെ പേരുകള്‍ വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കം ചെയ്യണമെന്ന പട്‌ന ഹൈക്കോടതി നിര്‍ദേശത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി തീരുമാനം. ജയിലിലും കസ്റ്റഡിയിലുമുള്ളവരുടെ പേരുകള്‍ അവസാനനിമിഷം വോട്ടര്‍പട്ടികയില്‍ നിന്നൊഴിവാക്കണമെന്ന നിര്‍ദേശം പ്രായോഗികമല്ലെന്നായിരുന്നു കമ്മീഷന്റെ വാദം.

1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ 62ാം വകുപ്പില്‍ അഞ്ചാം ഉപവകുപ്പ് പ്രകാരം വോട്ടുചെയ്യാന്‍ ഒരു വ്യക്തിക്ക് അവകാശമില്ലെങ്കില്‍, പാര്‍ലമെന്റിലേക്കോ നിയമസഭയിലേക്കോ മത്സരിക്കാനും അവകാശമില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. കരുതല്‍ തടങ്കല്‍ ഒഴിച്ച് ജയിലിലും പോലീസ് കസ്റ്റഡിയിലുമുള്ളവര്‍ക്ക് വോട്ടു ചെയ്യാന്‍ അവകാശമില്ലെന്നാണ് ഈ വകുപ്പില്‍ പറയുന്നത്.

''നിയമമാണ് അവകാശം നല്‍കുന്നത്. തിരിച്ചെടുക്കുന്നതും നിയമമാണ്. കുറ്റം ചെയ്തുവെന്ന് തെളിഞ്ഞാല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പറ്റില്ല. ഭരണഘടനയും നിയമവും വ്യാഖ്യാനിച്ചാല്‍ പോലീസിന്റെ കസ്റ്റഡിയിലുള്ളവര്‍ക്ക് 1951ലെ നിയമപ്രകാരം വോട്ടു ചെയ്യാന്‍ അവകാശമില്ല. ആ സാഹചര്യത്തില്‍ മത്സരിക്കാനും അവകാശമില്ല. തിരഞ്ഞെടുപ്പ് രംഗത്തേക്ക് പോകുന്നതില്‍ നിന്ന് ഇത്തരക്കാര്‍ക്കുള്ള അവകാശം നിയമം തത്കാലത്തേക്ക് എടുത്തുകളയുകയാണ്''കോടതി ചൂണ്ടിക്കാട്ടി.

പേര് വോട്ടര്‍പട്ടികയില്‍ നിന്നൊഴിവാക്കിയില്ലെങ്കിലും വോട്ടു ചെയ്യാനുള്ള യോഗ്യത പോലീസ് കസ്റ്റഡിയിലാകുമ്പോള്‍ ഇല്ലാതാവുകയാണെന്ന പട്‌ന ഹൈക്കോടതിയുടെ കണ്ടെത്തലും സുപ്രീം കോടതി ശരിവെച്ചു.

    ഞാൻ പറഞ്ഞ പത്തിൽ രണ്ടാമത്തെ കാര്യമാണ് ഇപ്പോൾ  സുപ്രീം കോടതിയിലൂടെ നിയമമാകുന്നത് . ബാക്കി ഉള്ളത് കൂടി നിയമമകട്ടെ ,തീര്ച്ചയായും ജനാധിപത്യം രക്ഷപ്പെടും ഇന്നല്ലെങ്കിൽ നാളെ മറ്റുള്ളവയും നിയമമാകും  

1 അഭിപ്രായം:

  1. ഞാൻ പറഞ്ഞ പത്തിൽ രണ്ടാമത്തെ കാര്യമാണ് ഇപ്പോൾ സുപ്രീം കോടതിയിലൂടെ നിയമമാകുന്നത് . ബാക്കി ഉള്ളത് കൂടി നിയമമകട്ടെ ,തീര്ച്ചയായും ജനാധിപത്യം രക്ഷപ്പെടും ഇന്നല്ലെങ്കിൽ നാളെ മറ്റുള്ളവയും നിയമമാകും

    മറുപടിഇല്ലാതാക്കൂ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1