mathrubumi 10/7/13
ബലാത്സംഗക്കുറ്റം: യുവതിയും പോലീസും 'പാഠം' പഠിച്ചു
കൊച്ചി: ബലാത്സംഗ കുറ്റത്തിന് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ നിര്‍വചനങ്ങള്‍ കാറ്റില്‍പറത്തിക്കൊണ്ട് ജോസ് തെറ്റയിലിന് എതിരെ കേസ് എടുത്തപ്പോള്‍ പരാതിക്കാരിയായ യുവതിയും പോലീസും 'പാഠം' പഠിച്ചു.
ഒരു സ്ത്രീയുടെ സമ്മതമില്ലാതെ, അല്ലെങ്കില്‍ ഭീഷണിക്ക് വിധേയമാക്കി സമ്മതിപ്പിക്കുകയോ അവളുടെ ഇഷ്ടത്തിന് വിരുദ്ധമായോ നടത്തുന്ന കുറ്റകൃത്യമാണ് ബലാത്സംഗം. ആലുവയിലെ ഒരു ഫ്ലാറ്റില്‍ തനിയെ താമസിക്കുന്ന 30 വയസ്സുകാരിയായ യുവതി തന്റെ കിടപ്പറയിലേക്ക് എം.എല്‍.എ.യെ കൂട്ടിക്കൊണ്ടുവന്ന് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു. ഇക്കാര്യം ആലുവ റൂറല്‍ പോലീസ് സൂപ്രണ്ടിന് നല്‍കിയ പരാതിയില്‍ യുവതി സമ്മതിച്ചിട്ടുണ്ട്. എം.എല്‍.എ. ബലപ്രയോഗം നടത്തിയതായോ ഭീഷണിപ്പെടുത്തി താനുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതായോ ആരോപിക്കുന്നില്ല. മാത്രമല്ല ഭയവും നീരസവും തോന്നിയെങ്കിലും എം.എല്‍.എ.യുടെ ചെയ്തികള്‍ മുറിയില്‍ ഘടിപ്പിച്ചിരുന്ന വെബ് ക്യാമറയില്‍ പകര്‍ത്തണമെന്ന ആഗ്രഹത്തോടെ താന്‍ കാര്യമായ എതിര്‍പ്പൊന്നും പ്രകടിപ്പിക്കാതെ നിന്നുവെന്നും യുവതി പോലീസിന് നല്‍കിയ പരാതിയില്‍ പറഞ്ഞു. ബലാത്സംഗ കുറ്റം എങ്ങനെ എം.എല്‍.എ.യ്ക്ക് എതിരെ നിലനില്‍ക്കുമെന്ന സംശയം ഹൈക്കോടതി ചൊവ്വാഴ്ചയും ഉന്നയിച്ചത് അതുകൊണ്ടാണ്.
'എം.എല്‍.എ.യുടെ മകനുമായി വിവാഹം യുവതിക്ക് ആലോചിച്ചിരുന്നു. എന്നാല്‍ അതില്‍ നിന്ന് പിന്മാറിയ എം.എല്‍.എ. തന്നെ വഞ്ചിക്കുകയാണെന്ന് തോന്നി. അതിനുശേഷം തന്നെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചത് സഹിക്കാന്‍ കഴിഞ്ഞില്ല. വല്ലാത്ത നിരാശ തോന്നി. അവസരം കിട്ടിയാല്‍ എം.എല്‍.എ.യെ ഒരു പാഠം പഠിപ്പിക്കണമെന്ന് തോന്നി'. യുവതി പോലീസ് മുമ്പാകെ നല്‍കിയ പരാതിയില്‍ പറഞ്ഞു. അങ്ങനെ പരാതി നല്‍കിയ യുവതിയും കേസ് എടുത്ത പോലീസും ചൊവ്വാഴ്ച ഉണ്ടായ ഹൈക്കോടതി ഉത്തരവോടെ 'പാഠം' പഠിക്കുകയും ചെയ്തു.
എം.എല്‍.എ.യെ യുവതി ഫ്ലാറ്റിലേക്ക് കൂട്ടിക്കൊണ്ടുവന്നത് സ്വന്തം ഇഷ്ടപ്രകാരമാണെന്നും വെബ്ക്യാമറ കിടപ്പുമുറിയില്‍ ഘടിപ്പിച്ചത് കരുതിക്കൂട്ടി എം.എല്‍.എ.യെ കുടുക്കാനാണെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ എം.കെ. ദാമോദരന്‍ വാദിച്ചിരുന്നു.
സ്വന്തം കിടപ്പറ രഹസ്യം വെബ്ക്യാമറയില്‍ പകര്‍ത്തി അത് പുറത്തുവിടുന്ന യുവതിയുടെ കേസ് ഒരു പക്ഷേ ഇന്ത്യയില്‍ തന്നെ ആദ്യത്തേതായിരിക്കുമെന്ന് അഡ്വ. ദാമോദരന്‍ കേസ് വാദത്തിനിടയില്‍ പറഞ്ഞിരുന്നു.
യുവതി പരാതിയില്‍ ഉന്നയിക്കുന്ന കാര്യങ്ങളില്‍ പലതും വിശ്വസനീയമായി ഹൈക്കോടതിക്കും തോന്നിയില്ല. പൊള്ളയായ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് എടുത്ത പോലീസ് നടപടിയിലും ഹൈക്കോടതി അതൃപ്തി പ്രകടിപ്പിച്ചു.
ബലാത്സംഗ കുറ്റം നിലനില്‍ക്കില്ലെന്ന് ബോധ്യപ്പെട്ട പോലീസ് എം.എല്‍.എ.ക്ക് എതിരെ ഇന്ത്യന്‍ ശിക്ഷാനിയമം 354ാം വകുപ്പ് അനുസരിച്ച് (സ്ത്രീത്വത്തെ അപമാനിക്കല്‍) കേസ് എടുക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ചൊവ്വാഴ്ച ഉണ്ടായ ഉത്തരവോടെ അതും ഉപേക്ഷിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ