8/10/2013

കേരളത്തിൽ ഉടനെ

കേരളത്തിൽ ഉടനെ ജപ്പാനിലെ വന്‍കിട വാഹനക്കമ്പനികള്‍ ഇപ്പോള്‍ ഒരു കാര്യത്തിനു വേണ്ടി ശത്രുത മറന്ന് ഒന്നിച്ചിരിക്കുന്നുരാജ്യത്തുടനീളം വൈദ്യുതവാഹനങ്ങള്‍ ചാര്‍ജ് ചെയ്യാനുള്ള ഇലക്ട്രിക് പമ്പുകള്‍ തുറക്കണം. അതിന് ഒത്തൊരുമിച്ചുള്ള ഭഗീരഥപ്രയത്‌നം തുടങ്ങിക്കഴിഞ്ഞു അവര്‍. ഒപ്പം സര്‍വ പിന്തുണയുമായി സര്‍ക്കാരുമുണ്ട്.


ടൊയോട്ട, നിസ്സാന്‍, ഹോണ്ട, മിത്സുബിഷി എന്നീ കമ്പനികളാണ് കൂടുതല്‍ ചാര്‍ജിങ് കേന്ദ്രങ്ങള്‍ തുറക്കുന്നതിനുള്ള പദ്ധതികളുമായി രംഗത്തുവന്നിട്ടുള്ളത്. ഇപ്പോള്‍ 5000 ചാര്‍ജിങ് സ്‌റ്റേഷനുകളാണ് രാജ്യത്ത് ആകെ ഉള്ളത്. ഇത് 12000 ആക്കി ഉയര്‍ത്താനുള്ള ശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.


ചാര്‍ജിങ് കേന്ദ്രങ്ങളുടെ അഭാവം മൂലമാണ് ആളുകള്‍ ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങാന്‍ മടിക്കുന്നത്. ഇലക്ട്രിക് പമ്പുകള്‍ ധാരാളമായി വന്നുകഴിഞ്ഞാല്‍ ഇലക്ട്രിക് മോട്ടോര്‍ വാഹനങ്ങളുടെ വില്‍പനയും കൂടുമെന്നാണ് വാഹനക്കമ്പനികളുടെ കണക്കുകൂട്ടല്‍.
http://www.mathrubhumi.com/auto/story.php?id=382623

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1