ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെട്ട എം.എൽ.എമാർക്കും എം.പിമാർക്കും തുടരാനാവില്ല: സുപ്രീംകോടതി 10/7/ 2013
ന്യൂഡൽഹി: ക്രിമിനൽ കേസുകളിൽ വിചാരണക്കോടതി ശിക്ഷിച്ച എം.എൽ.എമാർക്കും എം.പിമാർക്കും തുടരാനാവില്ലെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. ഇത്തരക്കാരെ ശിക്ഷിക്കപ്പെട്ട ദിവസം തന്നെ അയോഗ്യരാക്കാമെന്നും കോടതി ചൂണ്ടിക്കാട്ടി. ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെടുന്നവർക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് പരിരക്ഷ നൽകുന്ന ജനപ്രാതിനിധ്യ നിയമത്തിലെ 8(4) ചട്ടം റദ്ദാക്കി കൊണ്ടാണ് കോടതിയുടെ ഉത്തരവ്.
എന്നാൽ സുപ്രീംകോടതിയുടെ ഈ വിധി വരുന്നതിന് തന്നെ ശിക്ഷിച്ചതിനെതിരെ മേൽക്കോടതികളിൽ അപ്പീൽ നൽകിയ എം.പിമാർ, എം.എൽ.എമാർ മറ്റു ജനപ്രതിനിധികൾ എന്നിവർക്ക് ഈ ഉത്തരവ് ബാധകമല്ലെന്ന് ജസ്റ്റീസുമാരായ എ.കെ.പട്നായ്ക്, എസ്.ജെ.മുഖോപദ്ധ്യായ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
സുപ്രീംകോടതിയുടെ വിധിയോടെ നിലവിൽ ഏതെങ്കിലും ജനപ്രതിനിധി ക്രിമിനൽ കേസിൽ രണ്ടു വർഷത്തിൽ കൂടുതൽ ശിക്ഷിക്കപ്പെടുകയും കോടതി ഉത്തരവിന് മുന്പ് അപ്പീൽ നൽകാതിരിക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ അംഗത്വം നഷ്ടമാകും. നിലവിൽ ജനപ്രതിനിധികളുടെ അപ്പീലിൽ സുപ്രീംകോടതിയുടെ അന്തിമ വിധി വരുന്നത് വരെ അധികാരത്തിൽ തുടരാമെന്ന അവസ്ഥയാണുള്ളത്.
ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെട്ടവരെ മത്സരിക്കുന്നതിൽ നിന്ന് വിലക്കണമെന്ന് ആവശ്യപ്പെട്ട് ലില്ലി തോമസ് എന്ന സ്ത്രീയും എൻ.ജി.ഒ സംഘടനയായ ലോക് പ്രഹരിയും നൽകിയ ഹർജിയിന്മേലാണ് കോടതിയുടെ ഈ നടപടി.
അങ്ങനെ ഞാൻ പറഞ്ഞ പത്തിൽ ഒരു കാര്യം നിയമമായി . സുപ്രീം കോടതി നിയമമാക്കി
മറുപടിഇല്ലാതാക്കൂ