7/12/2013

കസ്റ്റഡിയിലും ജയിലിലുമുള്ളവര്‍ക്ക് മത്സരിക്കാനാവില്ല


12/7/2013കസ്റ്റഡിയിലും ജയിലിലുമുള്ളവര്‍ക്ക് മത്സരിക്കാനാവില്ലസുപ്രീം കോടതി

ന്യൂഡല്‍ഹി: ജയിലിലോ പോലീസ് കസ്റ്റഡിയിലോ ഉള്ളവര്‍ക്കും തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെട്ടാല്‍ നിയമനിര്‍മാണസഭകളിലെ പ്രതിനിധികളുടെ അംഗത്വം റദ്ദാകുമെന്ന ഉത്തരവിന് പിന്നാലെയാണ് മറ്റൊരു കേസിലെ വിധി.

2004ല്‍ പട്‌ന ഹൈക്കോടതി പുറപ്പെടുവിച്ച വിധി ശരിവെച്ചുകൊണ്ടാണ് ജസ്റ്റിസുമാരായ എ.കെ. പട്‌നായിക്ക്, എസ്.ജെ. മുഖോപാധ്യായ എന്നിവരടങ്ങുന്ന ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്. കുറ്റപത്രംപോലും ലഭിച്ചിട്ടില്ലാത്ത നിരവധി രാഷ്ട്രീയക്കാര്‍ ജയിലിലുണ്ടായിരിക്കെ രാഷ്ട്രീയ ശത്രുക്കള്‍ പുതിയ വിധി ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്ന് നിരീക്ഷകര്‍ കരുതുന്നു.

ജയിലില്‍ കഴിയുന്ന ഒരാള്‍ക്ക് വോട്ടു ചെയ്യാന്‍ അവകാശമില്ലെങ്കില്‍ ജയിലിലുള്ള വ്യക്തിക്ക് മത്സരിക്കാനും അവകാശമില്ലെന്ന് കോടതി പറഞ്ഞു. ജയിലിലുള്ളവരുടെ പേരുകള്‍ വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കം ചെയ്യണമെന്ന പട്‌ന ഹൈക്കോടതി നിര്‍ദേശത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി തീരുമാനം. ജയിലിലും കസ്റ്റഡിയിലുമുള്ളവരുടെ പേരുകള്‍ അവസാനനിമിഷം വോട്ടര്‍പട്ടികയില്‍ നിന്നൊഴിവാക്കണമെന്ന നിര്‍ദേശം പ്രായോഗികമല്ലെന്നായിരുന്നു കമ്മീഷന്റെ വാദം.

1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ 62ാം വകുപ്പില്‍ അഞ്ചാം ഉപവകുപ്പ് പ്രകാരം വോട്ടുചെയ്യാന്‍ ഒരു വ്യക്തിക്ക് അവകാശമില്ലെങ്കില്‍, പാര്‍ലമെന്റിലേക്കോ നിയമസഭയിലേക്കോ മത്സരിക്കാനും അവകാശമില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. കരുതല്‍ തടങ്കല്‍ ഒഴിച്ച് ജയിലിലും പോലീസ് കസ്റ്റഡിയിലുമുള്ളവര്‍ക്ക് വോട്ടു ചെയ്യാന്‍ അവകാശമില്ലെന്നാണ് ഈ വകുപ്പില്‍ പറയുന്നത്.

''നിയമമാണ് അവകാശം നല്‍കുന്നത്. തിരിച്ചെടുക്കുന്നതും നിയമമാണ്. കുറ്റം ചെയ്തുവെന്ന് തെളിഞ്ഞാല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പറ്റില്ല. ഭരണഘടനയും നിയമവും വ്യാഖ്യാനിച്ചാല്‍ പോലീസിന്റെ കസ്റ്റഡിയിലുള്ളവര്‍ക്ക് 1951ലെ നിയമപ്രകാരം വോട്ടു ചെയ്യാന്‍ അവകാശമില്ല. ആ സാഹചര്യത്തില്‍ മത്സരിക്കാനും അവകാശമില്ല. തിരഞ്ഞെടുപ്പ് രംഗത്തേക്ക് പോകുന്നതില്‍ നിന്ന് ഇത്തരക്കാര്‍ക്കുള്ള അവകാശം നിയമം തത്കാലത്തേക്ക് എടുത്തുകളയുകയാണ്''കോടതി ചൂണ്ടിക്കാട്ടി.

പേര് വോട്ടര്‍പട്ടികയില്‍ നിന്നൊഴിവാക്കിയില്ലെങ്കിലും വോട്ടു ചെയ്യാനുള്ള യോഗ്യത പോലീസ് കസ്റ്റഡിയിലാകുമ്പോള്‍ ഇല്ലാതാവുകയാണെന്ന പട്‌ന ഹൈക്കോടതിയുടെ കണ്ടെത്തലും സുപ്രീം കോടതി ശരിവെച്ചു.

    ഞാൻ പറഞ്ഞ പത്തിൽ രണ്ടാമത്തെ കാര്യമാണ് ഇപ്പോൾ  സുപ്രീം കോടതിയിലൂടെ നിയമമാകുന്നത് . ബാക്കി ഉള്ളത് കൂടി നിയമമകട്ടെ ,തീര്ച്ചയായും ജനാധിപത്യം രക്ഷപ്പെടും ഇന്നല്ലെങ്കിൽ നാളെ മറ്റുള്ളവയും നിയമമാകും  

7/10/2013

ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെട്ട എം.എൽ.എമാർക്കും എം.പിമാർക്കും തുടരാനാവില്ല: സുപ്രീംകോടതി 10/7/ 2013


ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെട്ട എം.എൽ.എമാർക്കും എം.പിമാർക്കും തുടരാനാവില്ല: സുപ്രീംകോടതി 10/7/ 2013 

ന്യൂഡൽഹി: ക്രിമിനൽ കേസുകളിൽ വിചാരണക്കോടതി ശിക്ഷിച്ച എം.എൽ.എമാർക്കും എം.പിമാർക്കും തുടരാനാവില്ലെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. ഇത്തരക്കാരെ ശിക്ഷിക്കപ്പെട്ട ദിവസം തന്നെ അയോഗ്യരാക്കാമെന്നും കോടതി ചൂണ്ടിക്കാട്ടി. ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെടുന്നവർക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് പരിരക്ഷ നൽകുന്ന ജനപ്രാതിനിധ്യ നിയമത്തിലെ 8(4)​ ചട്ടം റദ്ദാക്കി കൊണ്ടാണ് കോടതിയുടെ ഉത്തരവ്.

എന്നാൽ സുപ്രീംകോടതിയുടെ ഈ വിധി വരുന്നതിന് തന്നെ ശിക്ഷിച്ചതിനെതിരെ മേൽക്കോടതികളിൽ അപ്പീൽ നൽകിയ എം.പിമാർ,​ എം.എൽ.എമാർ മറ്റു ജനപ്രതിനിധികൾ എന്നിവർക്ക് ഈ ഉത്തരവ് ബാധകമല്ലെന്ന് ജസ്റ്റീസുമാരായ എ.​കെ.പട്നായ്ക്,​ എസ്.ജെ.മുഖോപദ്ധ്യായ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.  

സുപ്രീംകോടതിയുടെ വിധിയോടെ നിലവിൽ ഏതെങ്കിലും ജനപ്രതിനിധി ക്രിമിനൽ കേസിൽ രണ്ടു വർഷത്തിൽ കൂടുതൽ ശിക്ഷിക്കപ്പെടുകയും കോടതി ഉത്തരവിന് മുന്പ് അപ്പീൽ നൽകാതിരിക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ അംഗത്വം നഷ്ടമാകും. നിലവിൽ ജനപ്രതിനിധികളുടെ അപ്പീലിൽ സുപ്രീംകോടതിയുടെ അന്തിമ വിധി വരുന്നത് വരെ അധികാരത്തിൽ തുടരാമെന്ന അവസ്ഥയാണുള്ളത്.

ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെട്ടവരെ മത്സരിക്കുന്നതിൽ നിന്ന് വിലക്കണമെന്ന് ആവശ്യപ്പെട്ട് ലില്ലി തോമസ് എന്ന സ്ത്രീയും എൻ.ജി.ഒ സംഘടനയായ ലോക് പ്രഹരിയും നൽകിയ ഹർജിയിന്മേലാണ് കോടതിയുടെ ഈ നടപടി.

ബലാത്സംഗക്കുറ്റം: യുവതിയും പോലീസും 'പാഠം' പഠിച്ചു

mathrubumi 10/7/13
ബലാത്സംഗക്കുറ്റം: യുവതിയും പോലീസും 'പാഠം' പഠിച്ചു
കൊച്ചി: ബലാത്സംഗ കുറ്റത്തിന് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ നിര്‍വചനങ്ങള്‍ കാറ്റില്‍പറത്തിക്കൊണ്ട് ജോസ് തെറ്റയിലിന് എതിരെ കേസ് എടുത്തപ്പോള്‍ പരാതിക്കാരിയായ യുവതിയും പോലീസും 'പാഠം' പഠിച്ചു.

ഒരു സ്ത്രീയുടെ സമ്മതമില്ലാതെ, അല്ലെങ്കില്‍ ഭീഷണിക്ക് വിധേയമാക്കി സമ്മതിപ്പിക്കുകയോ അവളുടെ ഇഷ്ടത്തിന് വിരുദ്ധമായോ നടത്തുന്ന കുറ്റകൃത്യമാണ് ബലാത്സംഗം. ആലുവയിലെ ഒരു ഫ്ലാറ്റില്‍ തനിയെ താമസിക്കുന്ന 30 വയസ്സുകാരിയായ യുവതി തന്റെ കിടപ്പറയിലേക്ക് എം.എല്‍.എ.യെ കൂട്ടിക്കൊണ്ടുവന്ന് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു. ഇക്കാര്യം ആലുവ റൂറല്‍ പോലീസ് സൂപ്രണ്ടിന് നല്‍കിയ പരാതിയില്‍ യുവതി സമ്മതിച്ചിട്ടുണ്ട്. എം.എല്‍.എ. ബലപ്രയോഗം നടത്തിയതായോ ഭീഷണിപ്പെടുത്തി താനുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതായോ ആരോപിക്കുന്നില്ല. മാത്രമല്ല ഭയവും നീരസവും തോന്നിയെങ്കിലും എം.എല്‍.എ.യുടെ ചെയ്തികള്‍ മുറിയില്‍ ഘടിപ്പിച്ചിരുന്ന വെബ് ക്യാമറയില്‍ പകര്‍ത്തണമെന്ന ആഗ്രഹത്തോടെ താന്‍ കാര്യമായ എതിര്‍പ്പൊന്നും പ്രകടിപ്പിക്കാതെ നിന്നുവെന്നും യുവതി പോലീസിന് നല്‍കിയ പരാതിയില്‍ പറഞ്ഞു. ബലാത്സംഗ കുറ്റം എങ്ങനെ എം.എല്‍.എ.യ്ക്ക് എതിരെ നിലനില്‍ക്കുമെന്ന സംശയം ഹൈക്കോടതി ചൊവ്വാഴ്ചയും ഉന്നയിച്ചത് അതുകൊണ്ടാണ്.

'എം.എല്‍.എ.യുടെ മകനുമായി വിവാഹം യുവതിക്ക് ആലോചിച്ചിരുന്നു. എന്നാല്‍ അതില്‍ നിന്ന് പിന്മാറിയ എം.എല്‍.എ. തന്നെ വഞ്ചിക്കുകയാണെന്ന് തോന്നി. അതിനുശേഷം തന്നെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചത് സഹിക്കാന്‍ കഴിഞ്ഞില്ല. വല്ലാത്ത നിരാശ തോന്നി. അവസരം കിട്ടിയാല്‍ എം.എല്‍.എ.യെ ഒരു പാഠം പഠിപ്പിക്കണമെന്ന് തോന്നി'. യുവതി പോലീസ് മുമ്പാകെ നല്‍കിയ പരാതിയില്‍ പറഞ്ഞു. അങ്ങനെ പരാതി നല്‍കിയ യുവതിയും കേസ് എടുത്ത പോലീസും ചൊവ്വാഴ്ച ഉണ്ടായ ഹൈക്കോടതി ഉത്തരവോടെ 'പാഠം' പഠിക്കുകയും ചെയ്തു.

എം.എല്‍.എ.യെ യുവതി ഫ്ലാറ്റിലേക്ക് കൂട്ടിക്കൊണ്ടുവന്നത് സ്വന്തം ഇഷ്ടപ്രകാരമാണെന്നും വെബ്ക്യാമറ കിടപ്പുമുറിയില്‍ ഘടിപ്പിച്ചത് കരുതിക്കൂട്ടി എം.എല്‍.എ.യെ കുടുക്കാനാണെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ എം.കെ. ദാമോദരന്‍ വാദിച്ചിരുന്നു.

സ്വന്തം കിടപ്പറ രഹസ്യം വെബ്ക്യാമറയില്‍ പകര്‍ത്തി അത് പുറത്തുവിടുന്ന യുവതിയുടെ കേസ് ഒരു പക്ഷേ ഇന്ത്യയില്‍ തന്നെ ആദ്യത്തേതായിരിക്കുമെന്ന് അഡ്വ. ദാമോദരന്‍ കേസ് വാദത്തിനിടയില്‍ പറഞ്ഞിരുന്നു.

യുവതി പരാതിയില്‍ ഉന്നയിക്കുന്ന കാര്യങ്ങളില്‍ പലതും വിശ്വസനീയമായി ഹൈക്കോടതിക്കും തോന്നിയില്ല. പൊള്ളയായ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് എടുത്ത പോലീസ് നടപടിയിലും ഹൈക്കോടതി അതൃപ്തി പ്രകടിപ്പിച്ചു.

ബലാത്സംഗ കുറ്റം നിലനില്‍ക്കില്ലെന്ന് ബോധ്യപ്പെട്ട പോലീസ് എം.എല്‍.എ.ക്ക് എതിരെ ഇന്ത്യന്‍ ശിക്ഷാനിയമം 354ാം വകുപ്പ് അനുസരിച്ച് (സ്ത്രീത്വത്തെ അപമാനിക്കല്‍) കേസ് എടുക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ചൊവ്വാഴ്ച ഉണ്ടായ ഉത്തരവോടെ അതും ഉപേക്ഷിച്ചു.

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1