9/26/2014

ലോക സമ്പത്തിന്റെ കാൽഭാഗം ഉണ്ടായിരുന്ന ഭാരതത്തെ കൊള്ളയടിച്ച് വളർന്ന നിങ്ങൾക്ക് ഇന്ത്യയെ അപമാനിക്കാൻ എന്ത് അവകാശം? ലണ്ടനിൽ എത്തിയ ശശി തരൂരിന്റെ ചോദ്യത്തിന് മുന്നിൽ പകച്ച് സായിപ്പന്മാർ


ലോക സമ്പത്തിന്റെ കാൽഭാഗം ഉണ്ടായിരുന്ന ഭാരതത്തെ കൊള്ളയടിച്ച് വളർന്ന നിങ്ങൾക്ക് ഇന്ത്യയെ അപമാനിക്കാൻ എന്ത് അവകാശം? ലണ്ടനിൽ എത്തിയ ശശി തരൂരിന്റെ ചോദ്യത്തിന് മുന്നിൽ പകച്ച് സായിപ്പന്മാർ




സ്വന്തം ലേഖകൻ


സമ്പന്നതയുടെ മറുവാക്കയാണ് ലോക രാജ്യങ്ങൾക്കിടയിൽ ബ്രിട്ടന്റെ സ്ഥാനം. അടുത്ത കാലത്തായി ഈ നിലയ്ക്ക് അൽപ്പം ഇടിവ് ഉണ്ടായിട്ടുണ്ടെങ്കിലും ബ്രിട്ടന്റെ കരുതൽ ധനം ഇന്നും ഊഹിക്കാൻ കഴിയുന്നതിലും വലുതാണ്. ഈ ധനം മുഴുവൻ എവിടെ നിന്ന് വന്നു എന്ന് ഏവർക്കും അറിവുള്ള കാര്യവും ആണ്. എന്നാൽ പതിനാറാം നൂറ്റാണ്ടിൽ ലോകത്തെ ധന ശേഖരത്തിൽ 23% കൈവശം വച്ചിരുന്ന ഇന്ത്യയുടെ സമ്പത്തിൽ 200 വർഷത്തെ അടിച്ചമർത്തലിന് ശേഷം ബ്രിട്ടൺ മടങ്ങുമ്പോൾ ഇന്ത്യയുടെ ധന വിഹിതം വെറും 4% ആയി കുറയുക ആയിരുന്നു. ഈ തുകയത്രയും ബ്രിട്ടൺ കൊള്ളയടിക്കുക ആയിരുന്നു എന്നാണ് കഴിഞ്ഞ ആഴ്ച ലണ്ടനിൽ നടന്ന ഒരു സംവാദത്തിൽ ഐക്യ രാഷ്ട്ര സഭ മുൻ അണ്ടർ സെക്രട്ടറി ജനറലും തിരുവനന്തപുരം എംപിയുമായ ശശി തരൂർ വ്യക്തമാക്കിയിരിക്കുന്നത്.

നാനൂറു വർഷം മുൻപ് ബ്രിട്ടന്റെ കൈവശം ഉണ്ടായിരുന്നത് 6000 മില്ല്യൻ ഡോളർ ആയിരുന്നെ ങ്കിൽ ഇന്ത്യയുടെ കൈവശം ഉണ്ടായിരുന്നത് 74250 മില്യൻ ഡോളർ ആയിരുന്നു. ബ്രിട്ടനെക്കാൾ സാമ്പത്തികമായി പത്തിരട്ടി മുന്നിലായിരുന്നു അന്ന് ഇന്ത്യ എന്ന് ചുരുക്കം. സ്വർണ്ണങ്ങളും രത്‌നങ്ങളും നിറഞ്ഞ ഇന്ത്യയുടെ അക്ഷയ ഖനികൾ മുഴുവൻ വൈദേശിക ആക്രമണത്തിൽ കൊള്ളയടിക്കപ്പെട്ടതോടെയാണ് ഇന്ത്യ ദാരിദ്ര്യത്തിലേക്ക് തള്ളിയിടപ്പെട്ടത്. രണ്ടു നൂറ്റാണ്ടിലെ കൊളോണിയൽ ഭരണ ശേഷം ബ്രിട്ടന്റെ ആസ്തി ഒരു ലക്ഷം മില്യൻ ഡോളർ ആയി ഉയരുക ആയിരുന്നു. ലോകത്തെ ആകെ ധന വിഹിതത്തിൽ ഒരു ശതമാനം മാത്രം കൈവശം വച്ചിരുന്ന ബ്രിട്ടന്റെ വളർച്ച 9 ശതമാനം ആയി ഉയർന്നു. ഇന്നത്തെ ലോക ക്രമത്തിൽ ഇന്ത്യ ഇവ്വിധം  കൊള്ളയടിക്കപ്പെട്ടില്ലാ യിരുന്നുവെങ്കിൽ ഏതു സ്ഥാനം വഹിച്ചേനെ എന്ന ചോദ്യമാണ് പ്രസക്തം ആകുന്നത്.


ഇന്ത്യയിലെ ബ്രിട്ടീഷ് സാന്നിധ്യത്തിന്റെ 400 വാർഷികം പ്രമാണിച്ച് നടന്ന സംവാദത്തിലാണ് ചരിത്രത്തിന്റെ ഏടുകളിൽ മറഞ്ഞു കിടന്ന സത്യങ്ങൾ ഒരിക്കൽ കൂടി ഓർമ്മിപ്പിക്കാൻ തരൂർ തയ്യാറായത്. ജഹാംഗീറിന്റെ കൊട്ടാരത്തിൽ 1614 ലിൽ കിങ് ജെയിംസ് ഒന്നാമന്റെ ദൂതനായി സർ തോമസ് റോ എത്തിയതിന്റെ വാർഷികം പ്രമാണിച്ച് നടന്ന സംവാദത്തിൽ ആണ് തരൂർ ബ്രിട്ടന്റെ അധിനിവേശം ഇന്ത്യയെ സാമ്പത്തികമായി എത്രത്തോളം തകർത്തു എന്ന് ചൂണ്ടിക്കാട്ടിയത്. ബ്രിട്ടൺ ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്‌നത്തെ കുറിച്ച് ഏറെ സംവാദങ്ങൾ നടന്നിട്ടുണ്ടെങ്കിലും യഥാർത്ഥത്തിൽ കൊള്ളയടിക്കപ്പെട്ട മുതലിനെ കുറിച്ച് ഇന്നും വേണ്ടത്ര ചർച്ചകൾ നടന്നിട്ടില്ല എന്നതിലേക്ക് കൂടി വിരൽ ചൂണ്ടുകയാണ് ശശി തരൂരിന്റെ വാക്കുകൾ. ഇൻഡോ ബ്രിട്ടീഷ് ഹെറിറെജ്ജ് മുൻകൈ എടുത്തു ബ്രിട്ടീഷ് സുപ്രീം കോടതി ചേംബറിൽ സംഘടിപ്പിച്ചതാണ് സംവാദം.

പ്രഭാഷണത്തിന്റെ ചില സന്ദർഭങ്ങളിൽ തരൂർ ശക്തമായ ഭാഷയിലാണ് ബ്രിട്ടണെ വിമർശിച്ചത്. താൻ നിൽക്കുന്ന ഈ കെട്ടിടത്തിൽ ഉള്ളവർ പോലും ബ്രിട്ടന്റെ കൊളോനിയസം വഴി ഇന്ത്യക്ക് ഏറെ ഗുണം കിട്ടി എന്ന് വിശ്വസിക്കുന്നവരാണ്. എന്നാൽ കിട്ടിയതുമായി താരതമ്യം ചെയ്യുമ്പോൾ നഷ്ടം ആയതിന് തന്നെയാണ് മുൻതൂക്കം. ഇന്ത്യ വിരുദ്ധർ എന്നറിയപ്പെടുന്ന എഴുത്തുകാരനായ വില്യം ഡാല്രിമ്പിൽ, നിക്ക് റോബിൻസ്, എഡിറ്റർ കൂടിയായ പാക്കിസ്ഥാൻ വംശജ ആയ നിലോഫർ ഭക്ത്യാർ, മുൻ ബിബിസി ലേഖകൻ മാർട്ടിൻ ബെൽ, കൺസർവേറ്റീവ് പാർട്ടി എംപിയും ആഫ്രികാൻ വംശജനും ആയ ക്വാസി ക്വർറെൻഗ് എന്നിവരായിരുന്നു പ്രധാന പ്രസംഗികർ.

കീത്ത്‌വ്യാസ് എംപി പ്രധാന റോൾ ഏറ്റെടുത്ത ചടങ്ങിൽ തുടക്കത്തിൽ ബ്രിട്ടീഷ് അനുകൂലികൾക്ക് മുൻതൂക്കം ലഭിച്ചെങ്കിലും തരൂർ ഉൾപ്പെടെയുള്ളവരുടെ പ്രസംഗം അവസാനിച്ചപ്പോൾ ബ്രിട്ടീഷ് കോളനി വാഴ്ചയെ എതിർക്കുന്നവർക്കായി മുൻതൂക്കം. തുടക്കത്തിൽ 35, 28 എന്ന നിലയിൽ നിന്ന വോട്ടിങ് അവസാന ഘട്ടത്തിൽ 26, 42 എന്നതിലേക്ക് തകിടം മറിഞ്ഞു. തന്റെ വാദമുഖങ്ങൾ ശക്തമായി തരൂരിന് അവതരിപ്പിക്കാൻ കഴിഞ്ഞതോടെ ബ്രിട്ടീഷ് അനുകൂലികൾക്ക് മൊഴി മുട്ടുക ആയിരുന്നു. ഇന്ത്യയുടെ ഭരണകാലം ബ്രിട്ടനെ സംബന്ധിച്ചിടത്തോളം സ്വത്തു സംമ്പാദനത്തിനുള്ള അവസരം ആയി മാറുക ആയിരുന്നു എന്ന് തരൂർ വ്യക്തമാക്കി. യൂറോപ്പ് മുഴുവൻ ചേർന്നാലും ലഭ്യമയതിനെക്കാൾ അധികം പണം ഇന്ത്യയിൽ ഉണ്ടായിരുന്നു. എന്നാൽ ബ്രിട്ടൺ ഉപേക്ഷിച്ച ഇന്ത്യ സാമ്പത്തികമായി തകർന്ന നിലയിലായിരുന്നു. ബ്രിട്ടൺ ഇക്കാലത്ത് വ്യാവസായികമായി മുന്നേറിയപ്പോൾ ഇന്ത്യ വ്യാവസായികമായി തകരുക ആയിരുന്നു എന്നദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ വസ്ത്ര വ്യവസായം ബ്രിട്ടണിലേക്ക് പറിച്ചു നട്ടു അസംസ്‌കൃത വസ്തുക്കൾ ഇവടെ എത്തിച്ചു വീണ്ടും ഉൽപ്പന്നം ഇന്ത്യയിലേക്ക് കയറ്റി അയക്കുന്ന കൗശലം ആണ് ബ്രിട്ടൺ കാട്ടിയത്. ബംഗാളിലെ നെയ്ത്തുകാർ ലോകത്തിലെ ഏറ്റവും മികച്ച വസ്ത്രങ്ങൾ ആയിരുന്നു നെയ്തിരുന്നത്. എന്നാൽ നെയ്ത്തുകാരുടെ കൈവിരലുകൾ മുറിച്ചു മാറ്റുന്ന ക്രൂരതയാണ് ബ്രിട്ടൺ പകരം നൽകിയത്. കൂടാതെ ഇന്ത്യയിൽ ഉൽപ്പാദിപ്പിക്കുന്ന വസ്ത്രങ്ങൾക്ക് നികുതിയും ഓർപ്പെടുത്തി.

നെയ്ത്തുകാരെ ഭിക്ഷാടകരാക്കി മാറ്റുവാൻ ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിന് സാധിച്ചു. ധാക്ക കേന്ദ്രമാക്കി ഉണ്ടായിരുന്ന വസ്ത്ര നിർമ്മാണം 90% തകർന്നു. മികച്ച വസ്ത്രങ്ങൾ കയറ്റി അയച്ചിരുന്ന ഇന്ത്യ ഇതോടെ വസ്ത്രങ്ങൾ ഇറക്കുമതി ചെയ്യുന്ന അവസ്ഥയിലയി. ലോക വസ്ത്ര നിർമ്മാണത്തിൽ 27% പങ്ക് ഉണ്ടായിരുന്ന രാജ്യത്തിന് പിന്നീട് അത് കേവലം 2% ആയി മാറിയത് കണ്ടു നിൽക്കേണ്ടി വന്നു. ഇത് ഒരുദാഹരണം മാത്രം. തരൂർ വാക്കുകകൾ കോർത്തിണക്കി കേൾവിക്കാരെ ഒരു കാലഘട്ടത്തിലേക്ക് കൂട്ടിക്കൊണ്ടു പോകുക ആയിരുന്നു.

പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനം ആയപ്പോഴേക്കും സകലതും ഉയർന്ന വിലയ്ക്ക് ബ്രിട്ടണിൽ നിന്നും തള്ളുന്ന കമ്പോളം ആയി ഇന്ത്യ മാറിക്കഴിഞ്ഞിരുന്നു. ഉയർന്ന ശമ്പളം നൽകി സർക്കാർ ജീവനക്കാരെ സ്വന്തം ചെലവിൽ നിയമികേണ്ടി വന്നു ഇന്ത്യക്ക്. ഒരർത്ഥത്തിൽ അസ്വാതന്ത്ര്യത്തിന് വില പണമായി തന്നെ നൽകുക എന്ന അസാധാരണ പ്രതിഭാസമാണ് ബ്രിട്ടീഷ് ഇന്ത്യയിൽ നടന്നിരുന്നത്, എല്ലാം മർക്കട ഭരണത്തിന്റെ സ്വാധീനം മൂലം. ഇത്തരത്തിൽ ചൂഷണം ചെയ്തിട്ടും മൂന്നു കോടിയോളം ജനങ്ങൾ പട്ടിണി മരണത്തിന് വിധേയരായത് കണ്ട് നിൽക്കുക ആയിരുന്നു ബ്രിട്ടീഷ് ഭരണക്കാർ. ഇത്തരം മരണം അതിന് മുൻപോ പിൻപോ ഇന്ത്യയിൽ ഉണ്ടായിട്ടില്ല.

1943 ലെ കുപ്രസിദ്ധ ബംഗാളിന്റെ പട്ടിണി ബ്രിട്ടീഷ് പ്രധാനമന്ത്രി ആയിരുന്ന വിൻസന്റ് ചർച്ചിലിന്റെ സൃഷ്ടി ആല്ലാതെ മറ്റൊന്നായിരുന്നില്ല. മരണത്തിന്റെ വ്യാപ്തി വളരെ വലുതാണെന്ന് ഇന്ത്യയിൽ നിന്ന് ഉദ്യോഗസ്ഥർ ചർച്ചിലെ കമ്പിയടിച്ചു അറിയിച്ചപ്പോൾ പരിഹാസ രൂപത്തിൽ എത്തിയ മറുപടി എങ്കിൽ എന്തുകൊണ്ട് ഗാന്ധി ഇതുവരെ മരിച്ചില്ല എന്നായിരുന്നു. തന്റെ പ്രസംഗത്തിൽ ഉടനീളം ആക്രമണ ശൈലിയിൽ ആയിരുന്നു ശശി തരൂർ. ബ്രിട്ടീഷ് പക്ഷക്കാർക്ക് ഒരു ഘട്ടത്തിലും അദ്ദേഹത്തിന്റെ വാക്കുകള ഖണ്ഡിക്കാൻ കഴിഞ്ഞില്ല എന്നതാണ് വാസ്തവം.

ഒരു മണിക്കൂറിലെ നീണ്ട പ്രസംഗത്തിൽ സ്‌കോട്ട്‌ലന്റ് ബ്രിട്ടണിൽ നിന്ന് വിട്ടു പോകാൻ നടത്തിയ ശ്രമത്തെയും പരാമർശിച്ചു. ഇന്ത്യൻ ഭരണം വഴി സമ്പന്നം ആയ സ്‌കോട്ട്‌ലന്റ് സാമ്പത്തിക ക്ഷയം അനുഭവപ്പെട്ടു തുടങ്ങിയതോടെ ആണ് ബ്രിട്ടീഷ് ബന്ധം അവസാനിപ്പിക്കാൻ തയ്യാറായത്. ഒരു കാലം ലോകത്തിന്റെ നല്ല പങ്ക് അടക്കി വാണ ബ്രിട്ടണ് ഇനി ഒരിക്കലും സ്വന്തം രാജ്യ പ്രവിശ്യകളെ പോലും പിടിച്ചു നിർത്താൻ കഴിഞ്ഞേക്കില്ല എന്ന സൂചനയും താക്കീത് രൂപത്തിൽ നൽകിയാണ് അദ്ദേഹം തന്റെ വാക്കുകൾ അവസാനിപ്പിച്ചത്.

9/19/2014

ചരിത്രം കുറിക്കുന്ന വിധി


ഉറവിടം വ്യക്തമാക്കാത്ത സിഡികളും ടേപ്പുകളും തെളിവായി സ്വീകരിക്കില്ല; ഏറനാട് എംഎൽഎയ്‌ക്കെതിരെയുള്ള പരാതി തള്ളി സുപ്രീം കോടതി നടത്തിയത് ചരിത്രം കുറിക്കുന്ന വിധി



ന്യൂഡൽഹി: ഉറവിടം വ്യക്തമാക്കാത്ത ഇലക്ട്രോണിക് രേഖകൾ കേസിന്റെ തെളിവായി പരിഗണിക്കാനാകില്ലെന്ന് സുപ്രീം കോടതി നിരീക്ഷണം. ഏറനാട് എംഎൽഎ പി കെ ബഷീറിന്റെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതി സുപ്രധാന വിധി പുറപ്പെടുവിച്ചത്.

സ്വതന്ത്ര സ്ഥാനാർഥിയായ പി വി അൻവറാണ് ബഷീറിനെതിരായി ഹർജി സമർപ്പിച്ചത്. ഈ ഹർജി പിഴയോടെ കോടതി തള്ളുകയും ചെയ്തു.


സിബിഐ ഡയറക്ടറുടെ സന്ദർശക ഡയറി നൽകിയതാരെന്ന് വെളിപ്പെടുത്താനാവില്ലെന്ന് സുപ്രീംകോടതിയിൽ പ്രശാന്ത് ഭൂഷൺ ; പേരു പുറത്തുപറഞ്ഞാൽ നൽകിയ ആളുടെ ജീവന് ഭീഷണിയെന്ന് വിശദീകരണം.
തെരഞ്ഞെടുപ്പിൽ വ്യക്തിഹത്യ നടത്തുന്ന രീതിയിൽ പ്രചാരണം നടത്തിയെന്നായിരുന്നു അൻവറിന്റെ ആരോപണം. തെളിവായി അൻവർ കോടതിയിൽ സിഡി സമർപ്പിച്ചിരുന്നു. മനാഫ് എന്ന യുവാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ തന്നെ കോടതി കുറ്റവിമുക്തനാക്കിയിട്ടും അത് മറച്ചുവച്ച് ലഘുലേഖകളും മറ്റും ബഷീർ വിതരണംചെയ്‌തെന്ന് അൻവർ ആരോപിച്ചിരുന്നു. എന്നാൽ ഇത് തെളിയിക്കാൻ നൽകിയ സിഡികളുടെ ഉറവിടം കോടതിയിൽ വ്യക്തമാക്കിയിരുന്നില്ല.

അതിനാൽ ഈ സിഡി തെളിവായി സ്വീകരിക്കാൻ കോടതി തയ്യാറായില്ല. ഉറവിടം വ്യക്തമാക്കാത്തതിനാലാണ് കോടതി സിഡി സ്വീകരിക്കാതിരുന്നത്. ഉറവിടം വ്യക്തമാക്കാത്ത ഇലക്ട്രോണിക് രേഖകൾ തെളിവായി സ്വീകരിക്കാനാകില്ലെന്ന് വ്യക്തമാക്കിയാണ് ചീഫ് ജസ്റ്റിസ് ആർ എം ലോധയുടെ നേതൃത്വത്തിലുള്ള ബഞ്ച് ഹർജി തള്ളിയത്.

നേരത്തെ ഹൈക്കോടതിയും അൻവറിന്റെ ഹർജി തള്ളിയിരുന്നു. തെരഞ്ഞെടുപ്പു ക്രമക്കേടിന്റെ പേരിൽ വിജയം റദ്ദാക്കണമെന്നും ഹർജിക്കാരനെ വിജയിയായി പ്രഖ്യാപിക്കണമെന്നുമുള്ള ആവശ്യം അനുവദിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു. തുടർന്നാണ് അൻവർ സുപ്രീംകോടതിയെ സമീപിച്ചത്.

9/13/2014

malayali വിദ്യാര്‍ഥി കളുടെ അത്ഭുത കണ്ടുപിടുത്തം


ആംഫി ബിഎക്സ് കരയിലല്ല വെള്ളത്തിലും ഓടും
 എം.എ. അനൂജ്
 മനോരമ 13 സെപ് 2014


കരയിലും വെള്ളത്തിലും ഓടിക്കാവുന്ന ആംഫി ബിഎക്സ് എന്ന വാഹനവുമായി നൂറനാട് അര്‍ച്ചന കോളജ് ഓഫ് എന്‍ജിനീയറിങ്ങിലെ മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍
ആലപ്പുഴ . ആലപ്പുഴ - ചങ്ങനാശേരി റോഡില്‍ സായിപ്പു നീന്തുന്ന പടം കണ്ടപ്പോള്‍ കരുതിയിട്ടില്ലേ, മഴക്കാലത്തു വെള്ളത്തിലൂടെ ഓടുന്ന ബൈക്ക് ഉണ്ടായിരുന്നെങ്കിലെന്ന്? ആ ആഗ്രഹം സഫലമാക്കുകയാണ് നൂറനാട് അര്‍ച്ചന കോളജ് ഓഫ് എന്‍ജിനീയറിങ്ങിലെ മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥികളായ കെ.എ. അബുതാഹിര്‍, കെ.വി. അഖില്‍, കെ.വി. അനില്‍, അരുണ്‍ ബാബു, കെ.കെ. നവീന്‍, നിതിന്‍ മാത്യു തോമസ് എന്നിവര്‍. 200 കിലോഗ്രാം വരെ ഭാരവുമായി കരയിലും വെള്ളത്തിലും സുഖമായി ഓടിക്കാവുന്ന ആംഫി ബിഎക്സ് എന്ന വാഹനമാണ് ഈ സംഘം വികസിപ്പിച്ചത്.

150 സിസി ബൈക്കിനുപയോഗിക്കുന്ന പെട്രോള്‍ എന്‍ജിന്‍  ആണ് ആംഫി ബിഎക്സിനെ റോഡില്‍ പറപ്പിക്കുക. വെള്ളത്തിലെത്തുമ്പോള്‍ ബിവെല്‍ ഗിയര്‍ ഉപയോഗിച്ചു ഡ്രൈവിങ് ഷാഫ്റ്റിനോടു ബന്ധിപ്പിച്ചിട്ടുള്ള പ്രൊപ്പല്ലര്‍ പണിതുടങ്ങും. ഗാല്‍വനൈസ്ഡ് ഇരുമ്പിന്റെ സ്ക്വയര്‍ ട്യൂബ് ആണ് ഫ്രെയിം നിര്‍മിക്കാന്‍ ഉപയോഗിച്ചത്. പ്രാദേശികമായി ലഭിച്ച വസ്തുക്കളും വിലകുറഞ്ഞതുമായ അസംസ്കൃതവസ്തുക്കള്‍ കൊണ്ടാണ് വിദ്യാര്‍ഥികള്‍ ഈ വാഹനം നിര്‍മിച്ചത്. ഏതാണ്ട് 70,000 രൂപ ചെലവായി.

കുട്ടനാട് പോലെയുള്ള ഒരു പ്രദേശത്തു പൊലീസിനും ഇത്തരം വാഹനങ്ങള്‍ പ്രയോജനപ്പെടും. കള്ളന്മാര്‍ റോഡിലൂടെ ഓടിയശേഷം ആറ്റിലേക്കു ചാടി നീന്തിയാല്‍ ബൈക്കില്‍ പിന്തുടരുന്ന പൊലീസിനു നിഷ്പ്രയാസം വെള്ളത്തിലേക്കു ബൈക്ക് ചാടിച്ചു പ്രതികളെ പിടികൂടാന്‍ കഴിയുമെന്നു നിര്‍മാണത്തിനു മേല്‍നോട്ടം വഹിച്ച വിദ്യാര്‍ഥികള്‍ പറയുന്നു. കോളജിലെ മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിഭാഗം അസിസ്റ്റന്റ് പ്രഫസര്‍ ജി. രാജേഷ് ആണ് പ്രോജക്ടിനു മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയത്.

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1