ഗ്രഫീൻ, നാളെയുടെ പദാർത്ഥം
കൌമുദി
ന്യൂയോർക്ക്: ഇലക്ട്രോണിക് വ്യവസായ മേഖലയിൽ വിപ്ളവകരമായ മാറ്റം വരുത്താൻ എത്തുകയായി നാളെയുടെ പദാർത്ഥം എന്ന് ശാസ്ത്രജ്ഞർ വിശേഷിപ്പിക്കുന്ന ഗ്രഫീൻ. ഭൂമിയിലെ ഏറ്റവും നേർത്തതും ശക്തിയേറിയതുമായ പദാർത്ഥവുമായ ഗ്രഫീൻ കാർബണിന്റെ രൂപഭേദമാണ്.
ഒരേസമയം സുതാര്യവും വൈദ്യുതിയുടെ ചാലകവും വഴങ്ങുന്നതുമായ അപൂർവം പദാർത്ഥങ്ങളിലൊന്നാണ് ഗ്രാഫീനെന്ന് മാഞ്ചസ്റ്റർ യൂണിവേഴ്സിറ്റിയിലെ നാനോ മെറ്റീരിയൽ വിഭാഗം ലക്ചറർ ആയ ഡോ.അരവിന്ദ് വിജയരാഘവൻ പറഞ്ഞു. ഈ മൂന്നു സവിശേഷതകളും ഒരു പദാർത്ഥത്തിൽ കാണുക എന്നത് തന്നെ അപൂർവമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏതാണ്ട് ഒരു ദശാബ്ദം മുന്പേ തന്നെ ഗ്രാഫീൻ കണ്ടുപിടിക്കപ്പെട്ടിരുന്നു. എന്നാൽ 2010ൽ മാഞ്ചസ്റ്റർ യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞർക്ക് ഇതുമായി ബന്ധപ്പെട്ട പഠനങ്ങൾക്ക് നോബൽ സമ്മാനം ലഭിക്കുന്നതോടെയാണ് ഗ്രാഫീൻ ശാസ്ത്രലോകത്തിന്റെ ശ്രദ്ധയിൽ വന്നുതുടങ്ങിയത്. അടുത്തിടെ ഗ്രാഫീൻ വ്യാവസായികമായി എങ്ങനെ ഉല്പാദിപ്പിക്കാമെന്നും കണ്ടെത്തി.
സ്റ്റീലിനെക്കാൾ ഇരുന്നൂറ് മടങ്ങ് ശക്തിയേറിയ ഒരൗൺസ് ഗ്രഫീൻ 28 ഫുട്ബോൾ ഗ്രൗണ്ടിൽ പടർന്നു കിടക്കാൻതക്ക വളരെ നേർത്തതുമാണ്. ഗ്രഫീൻ ഉപയോഗിച്ച് ചൈനയിലെ ശാസത്രജ്ഞർ അടുത്തിടെ ഗ്രഫീൻ എയ്റോജെൽ വികസിപ്പിച്ചെടുക്കുന്നതിന് വായുവിന്റെ ഏഴിലൊന്ന് ഭാരം മാത്രമെയുള്ളു. ഒരു ക്യുബിക് ഇഞ്ച് ജെൽ ഒരു പുൽക്കൊടിയിൽ വീണാലും പുൽക്കൊടി അനങ്ങില്ല.
ഗ്രഫീൻ കൊണ്ട് എന്തു ചെയ്യാം?
സിലിക്കൺ അടിസ്ഥാനമാക്കി നിർമിക്കപ്പെടുന്ന ഉല്പന്നങ്ങളെക്കാൾ നേർത്തതും ചെലവ് കുറഞ്ഞ രീതിയിലും ഗ്രഫീന്രെ സഹായത്താൽ ഇലക്ട്രോണിക് ഉപകരണങ്ങൾ നിർമിക്കാം. ദീർഘകാലം ഈടു നിൽക്കുന്ന ബാറ്ററികളും വെള്ളത്തിൽ വീണാലും കേടുപാട് സംഭവിക്കാത്ത ഈടുറ്റ ബാറ്ററികൾ നിർമിക്കാൻ ഗ്രഫീൻ സഹായകമാണ്.
2011ൽ നോർത്ത് വെസ്റ്റേൺ യൂണിവേഴ്സിറ്റി ഗ്രാഫീനും സിലിക്കണും ചേർത്ത് മൊബൈൽ ഫോണിൽ ഉപയോഗിക്കാവുന്ന ബാറ്ററി നിർമിച്ചിരുന്നു. ഒരാഴ്ചചയിൽ കൂടുതൽ ചാർജ് ബാറ്ററിയിൽ നിന്നു എന്നു മാത്രമല്ല 15 മിനിട്ടിനുള്ളിൽ പൂർണമായും ചാർജ് ചെയ്തെടുക്കാനും സാധിച്ചു. ഗ്രഫീൻ ഉപയോഗിച്ച് ടച്ച് ഫോൺ മൊബൈൽ ഫോണുകൾ നിർമിക്കാനാവും.
മൊബൈൽ ഫോൺ രംഗത്തെ അതികായന്മാരായ സാംസങ്, ഗുണമേന്മേറിയ ട്രാൻസിസ്റ്ററുകളുടെ നിർമാണത്തിന് ഗ്രാഫീൻ ഉപയോഗിക്കാമെന്ന് കണ്ടെത്തിയിരുന്നു. ഐ.ബി.എം, നോക്കിയ, സാൻ ഡിസ്ക് എന്നീ കന്പനികളും ഗ്രഫീൻ സെൻസർ, ട്രാൻസിസ്റ്റർ, മെമ്മറി കാർഡ് എന്നിവ നിർമിക്കാൻ പരീക്ഷണങ്ങളും ഗവേഷണങ്ങളുമായി സജീവമായി രംഗത്തുണ്ട്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ