സ്റ്റിയറിംഗും ബ്രേക്കുമില്ലാത്ത കാറുമായി ഗൂഗിൾ
2 8 /5/ 2 0 1 4 /കൌമുദി
ലോസാഞ്ജലസ്: വാഹനത്തെ നേരായ ദിശയിൽ ഓടിക്കുന്നതിനും തിരിക്കുന്നതിനും വളയ്ക്കുന്നിനുമൊക്കെ സഹായിക്കുന്ന സ്റ്റിയറിംഗ് വീൽ വേണ്ടാത്ത കാറിനെ കുറിച്ച് ആലോചിച്ചു നോക്കൂ. ഒപ്പം ബ്രേക്ക് പെഡലുകളും ആക്സിലറേറ്ററും ഇല്ലാതിരുന്നാലോ? അങ്ങനെയാരു കാറാണ് ഗൂഗിൾ നിർമിക്കുന്നത്.
സ്റ്റിയറിംഗിനും ബ്രേക്കിനും പകരം വാഹനത്തിലുണ്ടാവുക ബട്ടണുകളായിരിക്കും. നിറുത്തണമെങ്കിലും ബട്ടൺ അമർത്തുക, മുന്നോട്ട് പോകണമെങ്കിലും ബട്ടൺ അമർത്തുക എന്നത് മാത്രമാണ് കാറിലിരിക്കുന്നവരുടെ ജോലി. ഇത്തരത്തിൽ നൂറു കാറുകൾ മാത്രമാണ് ഗൂഗിൾ നിർമിക്കുക.
രണ്ടു പേർക്കായിരിക്കും കാറിൽ സഞ്ചരിക്കാനാവുക. മറ്റു വാഹനങ്ങളിലേതു പോലെ സീറ്റ് ബെൽറ്റ് ഉണ്ടായിരിക്കും. ഇതോടൊപ്പം വാഹനത്തിന്റെ വഴി വ്യക്തമായി കാണിക്കുന്ന ഒരു സ്ക്രീനും കാറിലുണ്ടാവും. സെൻസറുകളും സോഫ്‌റ്റ്‌വെയറുകളും ചേർന്നാണ് കാറിന്റെ ഗതി നിർണയിക്കുന്നത്. രണ്ട് ഫുട്ബോൾ ഗ്രൗണ്ടുകളുടെ വലിപ്പത്തിലുള്ള തടസങ്ങളെ എല്ലാ ദിശകളിൽ നിന്നും സെൻസറുകളുടെ സഹായത്തോടെ തിരിച്ചറിയാനാവും. അത് സ്ക്രീനിൽ കാണാനും കഴിയും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ