ജന്തുലോകത്തെ എല്ലാ അംഗങ്ങളെയും ഒരു ക്ലാസ് മുറിയില്‍ പിടിച്ചിരുത്തി അറ്റന്‍ഡന്‍സ് എടുക്കുന്നു എന്നു കരുതുക. എങ്കില്‍ ആദ്യം പേരു വിളിക്കുക ആഡ്വാക്കിന്‍േറതായിരിക്കും.
പേരില്‍ ഒന്നാമനെങ്കിലും അതിന്‍െറ അഹങ്കാരമൊന്നും ഇവനില്ല. ആളൊരു നാണംകുണുങ്ങിയാണ്. നാലാളുടെ മുന്നില്‍ പകല്‍വെളിച്ചത്ത് പുറത്തിറങ്ങുക പോലുമില്ല. ജീവലോകത്തെക്കുറിച്ച് വലിയ പിടിപാടൊന്നുമില്ലാത്ത ഏതൊരു മനുഷ്യന്‍െറയും മുഖത്തു നോക്കിവേണമെങ്കില്‍ ആഡ്വാക്കിന് ഇങ്ങനെ പറയാം: 'നിങ്ങള്‍ക്ക് എന്നെക്കുറിച്ച് ഒരു ചുക്കുമറിയില്ല! സത്യമാണ്. മനുഷ്യന് ഏറ്റവും കുറച്ചറിയാവുന്ന സസ്തനികളിലൊന്നാണ് ഈ ജീവി. പന്നിയുടെ മൂക്ക്, മുയലിന്‍െറ ചെവി, കങ്കാരുവിന്‍േറതുപോലുള്ള വാല്, വലുപ്പം നായയോളം. എന്നാല്‍, ഇവയൊന്നിന്‍െറയും കുടുംബക്കാരനല്ല താനും. വിശാലമായ ഈ ലോകത്ത് ആഡ്വാക്കിന് ബന്ധുക്കളെന്നു പറയാന്‍ ആകെയുള്ളത് ആഡ്വാക്ക് മാത്രം!
ആഡ്വാക്കിനെ കാണാന്‍ ആഫ്രിക്കവരെ പോകണം. സഹാറ മരുഭൂമിയുടെ തെക്കുഭാഗത്തുമാത്രം കാണപ്പെടുന്ന ഇവന്‍െറ ഇഷ്ടഭക്ഷണം ഉറുമ്പും ചിതലുമാണ്. ഒത്തുകിട്ടിയാല്‍ ഒറ്റരാത്രികൊണ്ട് അരലക്ഷത്തോളം ഉറുമ്പിനെത്തിന്നും! അതിനായി മനുഷ്യര്‍ കണ്ടുപിടിച്ച ഏതൊരു യന്ത്രത്തേക്കാളും സ്പീഡില്‍ ഇവന്‍ ഭൂമി തുരന്നുകളയും.
പകല്‍ മുഴുവന്‍ റെസ്റ്റ്. രാത്രി എല്ലുമുറിയെ പണിയെടുത്ത് പല്ലു മുറിയെത്തീറ്റ. ആഡ്വാക്കിന്‍െറ ജീവിതം ഒറ്റവാചകത്തില്‍ ഇങ്ങനെ പറയാം: ഭൂമിതുരക്കണം, ശാപ്പാടടിക്കണം, കിടന്നുറങ്ങണം! ഒന്നോര്‍ത്താല്‍ മനുഷ്യന്‍ ആഡ്വാക്കിനെ അധികം കാണാത്തത് നന്നായി. അതുകൊണ്ടാവണം ഇന്ന് വംശനാശം നേരിടുന്ന മൃഗങ്ങളുടെ പട്ടികയില്‍ ഈ ജീവി ഉള്‍പ്പെട്ടിട്ടില്ല.
പേര്: ആഡ്വാക്ക്
കുടുംബം:
മറ്റു പേരുകള്‍: ആന്‍റ് ബെയര്‍, എര്‍ത്ത് പിഗ്