മൂന്നാമത് ഖത്തര്‍ സ്പോര്‍ട്സ് ഡേ ആഘോഷങ്ങള്‍
മൂന്നാമത് ഖത്തര്‍ സ്പോര്‍ട്സ് ഡേ ആഘോഷങ്ങള്‍
രാവിലെ 7 മണിക്ക് മുന്പായി വില്ലയില്‍ ബസ് വന്നു .എല്ലാവരും അതില്‍ കയറി 7.30 നു സ്കൌട്ടില്‍ എത്തി . അവിടെ ചെന്നപ്പോള്‍ എല്ലാവരും ബ്രേക്ക് ഫാസ്റ്റ് കഴിച്ചു കൊണ്ടിരിക്കുന്നു . ഞാനും കഴിച്ചു . നല്ല ഇഡലിയും ചമ്മന്തിയും സാമ്പാറും വടയും ഏലക്കയിട്ട ചായയും എല്ലാവരും വയറു നിറച്ചു കഴിച്ചു . അത് കഴിഞ്ഞപ്പോള്‍ ഉത്ഘാടന്ച്ചടങ്ങുകള്‍ക്കായി . താല്‍ക്കാലികമായി ഉണ്ടാക്കിയ അതിമനോഹരമായ ഓടിറ്റൊരിയത്തില്‍ നിരത്തി ഇട്ട ചെയരുകളില്‍ ഓരോരുത്തരും സ്ഥാനം പിടിച്ചു
|
ഉത്ഘാടന ചടങ്ങില്‍ നിന്ന് |
പ്രൌഡ ഗംബീരമായ ഉത്ഘടനത്തിനു ശേഷം 2014 എന്ന രൂപത്തില്‍ എല്ലാ അംഗങ്ങളും ഒത്തൊരുമിച്ചു നിന്ന ഫോട്ടോ സെഷന്‍ ആയിരുന്നു അടുത്തത്
|
ഫോട്ടോ സെഷനില്‍ നിന്ന് |
|
ഫോട്ടോ സെഷനില്‍ നിന്ന് |
ഓരോരോ കലാ കായിക മത്സരങ്ങള്‍ തുടങ്ങി . വോളിബോളില്‍ മാറ്റുരച്ച പ്രഗല്‍ബരായ1 6 ടീമുകളില്‍നിന്നും ഫൈനലില്‍ എത്തിയ രണ്ടു ടീമുകള്‍ ഇന്ന് ഏറ്റുമുട്ടി .
|
വോളി ബോള്‍ കളിയില്‍ നിന്ന് |
|
വോളിബോള്‍ കളിയില്‍ നിന്ന് |
|
വോളി ചാമ്പ്യന്‍ ടീം |
വോളിബോള്‍ കളികള്‍ക്ക് പതിനാറു ടീമില്‍ നിന്നാണ് മത്സരം തുടങ്ങിയത് . തുടങ്ങിയപ്പോള്‍ ഉണ്ടായിരുന്നവരല്ല ഓരോ റൌണ്ട് കഴിയുമ്പോളും ടീമുകളില്‍ ഉണ്ടായി കൊണ്ടിരുന്നത് ചിലര്‍ക്ക് കളി കഴിഞ്ഞപ്പോളാണ് ഏതു ടീമിലാണ് മത്സരിച്ചത് എന്നുപോലും മനസിലായത് .എന്തായാലുംആദ്യ റൌണ്ടില്‍ തോറ്റിട്ടും രണ്ടും മൂന്നും പ്രാവശ്യം പിന്നെയും കളിയ്ക്കാന്‍ ഭാഗ്യം കിട്ടിയവരുണ്ടെങ്കിലും ഫൈനല്‍ അതിഗംഭീരമായി .
ഇന്‍ ഡോര്‍ മത്സരങ്ങളില്‍ കുട്ടികളുടെ പെയിന്റിംഗ് മത്സരം നടക്കുമ്പോള്‍ പ്രധാന വേദിയില്‍ കാരംസ് മത്സരങ്ങള്‍ തകര്‍ത്തു കൊണ്ടിരുന്നു
|
കാരംസ് കളിയില്‍ നിന്ന്
വാശിയേറിയ കളിക്കിടയിലും പ്രാര്‍ത്ഥനയ്ക്ക് സമയം കണ്ടെത്തുന്ന ഒരു കളിക്കാരന്‍ |
|
കാരംസ് ചാമ്പ്യന്‍ ടീം |
ഇതിനോടൊപ്പം മറ്റൊരു പ്രധാന വേദിയില്‍ ചെസ്സ് നടക്കുന്നുണ്ടായിരുന്നു .
|
ചെസ്സ് |
കുട്ടികളുടെ മത്സരങ്ങളില്‍ നിന്ന്
അതിനു ശേഷം വനിതകളുടെ ഓട്ടം, സ്പൂണ്‍ ഓട്ടം , ബസ്കെറ്റ് ബോള്‍ , മ്യൂസിക് ചെയര്‍ മത്സരം , മുതലായ പല ഇനങ്ങളും ഉണ്ടായിരുന്നു .
ഇതെല്ലാം കഴിഞ്ഞപ്പോള്‍ എല്ലാവരും കാത്തിരുന്ന 10 0 മീറ്റര്‍ ഓട്ടമത്സരം വളരെ വാശി യേറിയത് ആയിരുന്നു
അതിനു ശേഷം മല്ലന്മാര്‍ ഏറ്റുമുട്ടിയ വടം വലി മത്സരമായിരുന്നു , പത്തു പേരുവീതം ഇരു വശത്തുമായി അണിനിരന്ന ആനകളുടെ തലയെടുപ്പോടെ ഇരുവശത്തേക്കും വലിച്ചപ്പോള്‍ പ്രകൃതി പോലും തണുപ്പിനെ തടുത്തു നിറുത്തിയോ എന്നുതോന്നി അത്രയ്ക്ക് ആവേശമായിരുന്നു . നാല് ടീമുകള്‍ ഏറ്റുമുട്ടിയപ്പോള്‍ ഭൂമിയവിടെ തരിച്ചുനിന്നു .
|
വടം വലി യില്‍ നിന്ന്
പിന്നെ കഴിഞ്ഞ ദിവസങ്ങളില്‍ ക്രിക്കറ്റും മറ്റും കഴിഞ്ഞിരുന്നു .
ഈ വര്‍ഷം മിനി മാരത്തോണ്‍ ഉണ്ടായിരുന്നു . ഒന്നാമതായിസ്പീഡില്‍ ഓടി എത്തിയത് വിനീത് ആണ് മറ്റുള്ളവര്‍ പതുക്കെ ഓടി ആയിരുന്നു വന്നുകൊണ്ടിരുന്നത് പിന്നെ നടന്നും
|
ക്രിക്കറ്റ് ചാമ്പ്യന്‍ ടീം അതിനു ശേഷം ക്വിസ് മത്സരം ഉണ്ടായിരുന്നു . തുടര്‍ന്ന് ജനറല്‍ മാനേജരുടെ ആയിരം റിയാലിന്റെ ഇന്‍സ്റ്റന്റ് ചോദ്യം ഉണ്ടായിരുന്നു . സമാപന സമ്മേളനത്തില്‍ കുട്ടികളുടെ ഡാന്‍സും പാട്ടും ഉണ്ടായിരുന്നു . ഈ വര്‍ഷത്തെ വ്യക്തിഘത ചാമ്പ്യനായി ആനകളിലെ മംഗലശ്ശേരി നീലകണ്ടനെ പോലെ ALBALAGH ലെചാമ്പ്യനുള്ള ട്രോഫി റോബി നേടി
വ്യക്തിഘത ചാമ്പ്യനായ റോബി ട്രോഫിയുമായി .
|
.
|
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ