http://www.mathrubhumi.com/story.php?id=410866
മനുഷ്യന്‍ ചിമ്പാന്‍സിയുടെയും പന്നിയുടെയും സങ്കരസന്തതിയെന്ന് യു.എസ്. ശാസ്ത്രജ്ഞന്‍ ട ട ട+
ന്യൂയോര്‍ക്ക്:മ നുഷ്യന്‍ എന്ന ജീവി ഉടലെടുത്തത് പെണ്‍ ചിമ്പാന്‍സി ആണ്‍ പന്നിയുമായി ഇണചേര്‍ന്നപ്പോഴാണെന്ന് യു.എസ്. ജനിതക ശാസ്ത്രജ്ഞന്‍. ജോര്‍ജിയ യൂണിവേഴ്‌സിറ്റിയിലെ ഡോ. യൂജിന്‍ മക്കാര്‍ത്തിയാണ് ഇക്കാര്യം അവകാശപ്പെടുന്നത്. ജീവികളിലെ സങ്കരവര്‍ഗങ്ങളെക്കുറിച്ചു പഠനം നടത്തുന്ന ലോകത്തെ മുന്‍നിര ഗവേഷകരിലൊരാളാണ് മക്കാര്‍ത്തി.
തന്റെ വെബ്‌സൈറ്റിലാണ് മക്കാര്‍ത്തി ഈ സിദ്ധാന്തം അവതരിപ്പിച്ചത്. തന്‍േറത് അനുമാനങ്ങള്‍ മാത്രമാണെന്നു പറയുന്ന മക്കാര്‍ത്തി ഇതിനാധാരമായ തെളിവുകളും നിരത്തുന്നുണ്ട്. മക്കാര്‍ത്തി പറയുന്നതിങ്ങനെ: ചിമ്പാന്‍സികളിലെ പല സ്വഭാവങ്ങളും മനുഷ്യനില്‍ കാണാം. എന്നാല്‍, മറ്റൊരു ആള്‍ക്കുരങ്ങുകളിലും കാണാത്ത പല സ്വഭാവങ്ങളും മനുഷ്യനിലുണ്ട്. മനുഷ്യരിലെ സ്വഭാവവൈവിധ്യം സൂചിപ്പിക്കുന്നത് അത് ഒരു സങ്കര ഇനമാണെന്നാണ്. പന്നിക്കും മനുഷ്യനുമിടയിലും ഒരുപാട് സമാനതകളുണ്ട്. ഇതാണ് തന്റെ വാദങ്ങള്‍ക്ക് ബലമേകുന്നത്.
മനുഷ്യന്റെ തൊലിയുടെ ഘടന, ചില അവയവങ്ങള്‍ എന്നിവ പന്നിയുടേതിന് സമാനമാണ്. ചിമ്പാന്‍സികള്‍ക്കും പന്നികള്‍ക്കുമിടയില്‍ നിരവധി തലമുറകളുടെ സങ്കര പ്രത്യുത്പാദനം നടന്നിരിക്കാം. ഇത്തരം സങ്കരസന്തതികള്‍ വീണ്ടും വീണ്ടും ഇണചേര്‍ന്നത് മനുഷ്യന്റെ ആവിര്‍ഭാവത്തിന് കാരണമായിട്ടുണ്ടാവാം.
മക്കാര്‍ത്തിയുടെ സിദ്ധാന്തത്തിന് ഏറെ എതിര്‍പ്പുകളും ഇതിനകം വന്നുകഴിഞ്ഞു. ചിമ്പാന്‍സിക്കും പന്നിക്കും തമ്മില്‍ ഇണചേരാനാവില്ലെന്നതാണ് അതില്‍ പ്രധാനം.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ