8/23/2013

ഫോണ്‍ കോളിന് 5000 രൂപ സമ്മാനം


അനാവശ്യ കോളുകള്‍ക്ക്   കമ്പനികള്‍ 5000 രൂപ                      പിഴ നല്‍കണം  

ന്യൂഡല്‍ഹി: അനാവശ്യ കോളുകള്‍ക്കും എസ്.എം.എസ് സന്ദേശങ്ങള്‍ക്കും മൊബൈല്‍ കമ്പനികളില്‍ നിന്ന് പിഴ ഈടാക്കാന്‍ ട്രായ്(ടെലികോം റെഗുലേറ്ററി അതോറിറ്റി) തീരുമാനിച്ചു. ഇത്തരം കോളുകള്‍ക്കും സന്ദേശങ്ങള്‍ക്കും 5000 രൂപ വീതം പിഴ ഈടാക്കാനാണ് ട്രായ് തീരുമാനം. 


ഇത്തരം കോളുകള്‍ക്കെതിരായ നിരോധനം നിലനില്‍ക്കെ വീണ്ടും കോളുകളും സന്ദേശങ്ങളും അയക്കുന്ന ബാങ്കുകള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍, ഫ്ലാറ്റ് നിര്‍മ്മാതാക്കള്‍ എന്നിവരെ ബ്ലാക്ക്‌ലിസ്റ്റ് ചെയ്യും.


ഉപഭോക്താക്കളുടെ അനുമതിയില്ലാതെ മാര്‍ക്കറ്റിങ് കോളുകളും സന്ദേശങ്ങളും പതിവായതോടെയാണ് ട്രായ് പിഴ ഈടാക്കാന്‍ തീരുമാനിച്ചത്. എല്ലാ മാസവും 15 ാം തീയതിയോടെ തൊട്ടുതലേമാസം എത്ര ബള്‍ക്ക് കണക്ഷനുകള്‍ നല്‍കി എന്നും ട്രായിയെ അറിയിക്കണം. 


പിഴ ഈടാക്കുമെന്ന വ്യവസ്ഥ ആഗസ്ത് 22 വ്യാഴാഴ്ച മുതല്‍ നിലവില്‍ വന്നു. അതായത് ഇനി മുതല്‍ ഉപഭോക്താക്കള്‍ക്ക് അവരുടെ മൊബൈലിലേക്ക് താത്പര്യപ്പെടാതെ എത്തുന്ന മാര്‍ക്കറ്റിങ് കോളുകളെക്കുറിച്ചും എസ്.എം.എസ്സുകളെക്കുറിച്ചും പരാതി നല്‍കാം. 


പരാതി സത്യമാണെന്ന് തെളിഞ്ഞാല്‍ ഓരോ കോളിനും 5000 രൂപ വീതം കമ്പനികള്‍ പിഴ നല്‍കേണ്ടി വരും. ടെലിമാര്‍ക്കറ്റിങ് കോളുകളെക്കുറിച്ച് വ്യാപകമായി പരാതികള്‍ ഉയര്‍ന്നതോടെ കഴിഞ്ഞ നവംബറിലാണ് കര്‍ശന നിയന്ത്രണങ്ങള്‍ കൊണ്ടുവന്നത്. 


അതിന് ശേഷവും ഇത് തുടര്‍ന്നതോടെയാണ് പിഴ കര്‍ശനമാക്കാന്‍ ട്രായ് തീരുമാനിച്ചത്. അനാവശ്യ എസ്.എം.എസ് സന്ദേശങ്ങള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി നവംബറില്‍ എസ്.എം.എസ് പരിധി ദിവസവും 100 വീതമാക്കി ആക്കി കുറിച്ചിരുന്നു

8/10/2013

കേരളത്തിൽ ഉടനെ

കേരളത്തിൽ ഉടനെ ജപ്പാനിലെ വന്‍കിട വാഹനക്കമ്പനികള്‍ ഇപ്പോള്‍ ഒരു കാര്യത്തിനു വേണ്ടി ശത്രുത മറന്ന് ഒന്നിച്ചിരിക്കുന്നുരാജ്യത്തുടനീളം വൈദ്യുതവാഹനങ്ങള്‍ ചാര്‍ജ് ചെയ്യാനുള്ള ഇലക്ട്രിക് പമ്പുകള്‍ തുറക്കണം. അതിന് ഒത്തൊരുമിച്ചുള്ള ഭഗീരഥപ്രയത്‌നം തുടങ്ങിക്കഴിഞ്ഞു അവര്‍. ഒപ്പം സര്‍വ പിന്തുണയുമായി സര്‍ക്കാരുമുണ്ട്.


ടൊയോട്ട, നിസ്സാന്‍, ഹോണ്ട, മിത്സുബിഷി എന്നീ കമ്പനികളാണ് കൂടുതല്‍ ചാര്‍ജിങ് കേന്ദ്രങ്ങള്‍ തുറക്കുന്നതിനുള്ള പദ്ധതികളുമായി രംഗത്തുവന്നിട്ടുള്ളത്. ഇപ്പോള്‍ 5000 ചാര്‍ജിങ് സ്‌റ്റേഷനുകളാണ് രാജ്യത്ത് ആകെ ഉള്ളത്. ഇത് 12000 ആക്കി ഉയര്‍ത്താനുള്ള ശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.


ചാര്‍ജിങ് കേന്ദ്രങ്ങളുടെ അഭാവം മൂലമാണ് ആളുകള്‍ ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങാന്‍ മടിക്കുന്നത്. ഇലക്ട്രിക് പമ്പുകള്‍ ധാരാളമായി വന്നുകഴിഞ്ഞാല്‍ ഇലക്ട്രിക് മോട്ടോര്‍ വാഹനങ്ങളുടെ വില്‍പനയും കൂടുമെന്നാണ് വാഹനക്കമ്പനികളുടെ കണക്കുകൂട്ടല്‍.
http://www.mathrubhumi.com/auto/story.php?id=382623

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1