ശ്രീശാന്തേ നീ ചെയ്തതാ ശരി .
കഴിഞ്ഞ എട്ടു
വര്ഷം കൊണ്ട് ഒരു ഇരുപത്തഞ്ചു കോടി രൂപയെങ്കിലും ശ്രീശാന്ത് ക്രിക്കറ്റിൽ നിന്ന്
ഉണ്ടാക്കിയിട്ടുണ്ടാകും .അതായതു വര്ഷം ശരാശരി മൂന്ന് കോടി രൂപ .മാസം ഇരുപത്തഞ്ചു
ലക്ഷം രൂപ .ഇത്രയും കിട്ടുന്ന എത്ര പേര് ഉണ്ട് ഈ കേരളത്തില്‍ .
പിന്നെ പത്തു
ലക്ഷം കോഴ വാങ്ങി അകത്തു പോയാല്‍ പോലും അവിടെ കൃത്യമായി ഭക്ഷണം കിട്ടും ആഴ്ചയില്‍ നാലു ദിവസം ഇറച്ചി
ഒരു ദിവസം മീന്‍ രണ്ടു ദിവസം പച്ചകറി
രാത്രി ചപ്പാത്തി രാവിലെയും . (ഗോവിന്ദ ചാമി യെ നോക്ക് എന്നും ബിരിയാണി വേണം എന്ന് പറഞ്ഞു സമരം നടത്തി അത്
നേടിയെടുത്തു എന്നാണ് തോനുന്നത് )വര്‍ഷത്തില്‍ മുന്നു ആഴ്ച പരോള്‍ .പോരെ .
നാട്ടുകാരേം
വീട്ടുകാരേം വിട്ടു ഗള്‍ഫില്‍ പോയി പണി എടുക്കുന്നവരുടെ അവസ്ത ഒന്ന് നോക്ക് .
രാവിലെ മുന്ന് മൂനര ക്ക് എഴുന്നേറ്റു അഞ്ചേകാലിനു സൈറ്റില്‍ ചെന്ന് ക്യു നിന്ന്
പഞ്ച് ചെയ്തു അഞ്ചരക്ക് ( ചില സ്ഥലങ്ങളില്‍ അഞ്ചു മണിക്ക് ) പണി തുടങ്ങണം. രാത്രി
7 .30 വരെ ആണ് ജോലി അത് കഴിഞ്ഞു റൂമില്‍ തിരിച്ചു എത്തുമ്പോള്‍ ഒന്‍പതു മണിയാകും
ഇങ്ങനെ ഒരു ദിവസം പോലും ഒഴിവില്ലാതെ പണി എടുത്തിട്ടാണ് ഗള്‍ഫ് കാര് നാട്ടിലക്ക്
15,000 -20,000 രൂപ മാസാമാസം അയക്കുന്നത് . നല്ലൊരു ഭക്ഷണം കഴിക്കുന്നത് സാലറി
കിട്ടുന്ന ആ ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം ആണ് .അത് കഴിഞ്ഞാല്‍ മിക്ക ആളുകളും കുപ്പുസു കഴിച്ചു ആണ് കഴിയുന്നത്
.ഇവിടെ ചുടു മെയ് മുതല്‍ ജൂലായ് വരെ 35 -40 ഡിഗ്രി ആണ് ജൂലൈ മുതല്‍ ഒക്ടോബര്‍
വരെ 40- 50 ഡിഗ്രി യാണ് ചില സമയങ്ങളില്‍ അന്‍പതിനു മേലെയും ആകും .കേരളത്തില്‍
പാലക്കാടാണ് ഏറ്റവും ഉയര്‍ന്ന ചുടു രേഖ പ്പെടുത്തിയിട്ടുള്ളത് 42. അപ്പോള്‍ ഇവിടെ
എന്താ അവസ്ഥ എന്ന് മനസിലാക്കുക . പിന്നെ പൊടിക്കാറ്റു , മഞ്ഞു ,മഴ ഇത് എല്ലാം
ഉള്ളപ്പോള്‍ അത് എല്ലാം കൊണ്ട് കൊണ്ടാണ് പണിയെടുക്കുന്നത് .പണി യെടുക്കാതിരിക്കാന്‍
പറ്റില്ല , ഇനി പണിക്കു വന്നില്ലങ്കില്‍ മുന്നു ദിവസം മുടങ്ങിയാല്‍ ആ മാസം സാലറി
കിട്ടില്ല . ഇതെല്ലം സഹിച്ചു ഗള്‍ഫുകാര്‍ വര്‍ഷത്തില്‍ ഒരു മാസമോ രണ്ടു വര്‍ഷത്തില്‍ കൂടി മൂന്ന് മാസമോ ആണ് ലീവ് കിട്ടി നാട്ടില്‍
വരുന്നത് നാട്ടുകാരേം വീട്ടുകാരേം കാണുന്നത് .( അപ്പോള്‍ പിരിവു കാരുടെയും
രാഷ്ട്രീയക്കാരുടെയും ശല്യം വേറെ ) ശ്രീശാന്തേ നിനക്ക് ജയിലില്‍ (പോകേണ്ടിവന്നാല്‍
) പരമ സുഖമായിരിക്കും ഗില്ഫ് പ്രവാസികളുടെ പോലെ അത്രയും സമയം പണിയെടുക്കേണ്ട ,
ച്ചുടില്ല , തണുപ്പില്ല ,പൊടിക്കാറ്റു ഇല്ല പോരാത്തതിനു സാലറി മുന്‍കൂട്ടി
വാങ്ങിയും കഴിഞ്ഞു .കൂടാതെ ലീവ് എപ്പോള്‍ വേണമെങ്കിലും കിട്ടും , വീട്ടുകാര്‍ക്
എപ്പോള്‍ വേണമെങ്കിലും കാണാം അപ്പോള്‍ ശ്രീ
ശാന്തേ നീ യാണ് ശരി. ഇനി ഈ കേസുകള്‍ എല്ലാം കഴിയുമ്പോള്‍ സമാധാനമായി ഒരു പണിയും
എടുക്കാതെ സുഖമായി ജീവിക്കാം ..........