10/22/2012

പെട്രോളിനു പകരം മാലിന്യം!


പെട്രോളിനു പകരം മാലിന്യം!



പെട്രോളിനും ഡീസലിനും വില കൂടിക്കൊണ്ടേയിരിക്കുന്നു. ആശങ്ക വേണ്ട. പെട്രോളിനു പകരം ഉപയോഗിക്കാവുന്ന ഒരു ഇന്ധനം എത്തിക്കഴിഞ്ഞു. മനുഷ്യ മാലിന്യം ആണു വാഹനങ്ങളില്‍ ഇന്ധനമാകുന്നത്. മൂന്നു വര്‍ഷത്തിനുള്ളില്‍ കാറുകളെല്ലാം ഓടുന്നത് മനുഷ്യമാലിന്യത്തിന്റെ ഉപോല്‍പ്പന്നം ഉപയോഗിച്ചാകും.

കാറുല്‍പാദകരായ ടൊയോട്ട വിളിച്ചുചേര്‍ത്ത ഒരു കണ്‍സോര്‍ഷ്യം, ഫ്യുവല്‍ സെല്‍ വാഹനങ്ങളില്‍ ഇന്ധനമാക്കാനായി മാലിന്യത്തില്‍ നിന്നു ഹൈഡ്രജന്‍ ഉല്‍പാദിപ്പിക്കാനുള്ള പ്രക്രിയയെക്കുറിച്ച് ചര്‍ച്ച ചെയ്തു.

വൈദ്യുതി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വാഹനങ്ങളെക്കാള്‍ ഫ്യുവല്‍ സെല്‍ വാഹനങ്ങള്‍ എന്ത് കൊണ്ടും മെച്ചമാണ്. ഹൈഡ്രജനും ഒക്സിജനും തമ്മിലുള്ള രാസപ്രവര്‍ത്തനം വഴി വൈദ്യുതി ഉണ്ടാകുന്നു. ഇതിന്റെ ഫലമായി പുറന്തള്ളപ്പെടുന്ന ഉപോല്‍പ്പന്നം ജലമാണ്. പുകക്കുഴലിലൂടെ വെള്ളം പുറത്തുവരുകയും ചെയîുന്നു. ഫ്യുവല്‍ സെല്‍ വാഹനങ്ങളെ വ്യാപാരാടിസ്ഥാനത്തില്‍ ഇറക്കാനുള്ള പ്രധാന തടസം ഹൈഡ്രജന്‍ ഉല്‍പ്പാദിപ്പിക്കാനുള്ള പ്രക്രിയയാണ്.

ഫോസില്‍ ഫ്യുവലില്‍ നിന്നോ ലിക്വിഫൈഡ് നാചുറല്‍ ഗ്യാസില്‍ നിന്നോ ഹൈഡ്രജന്‍ ഉല്‍പാദിപ്പിക്കുക എന്ന പരമ്പരാഗത വഴി ചെലവു കൂടിയതും സങ്കീര്‍ണവുമാണു. മാലിന്യത്തില്‍ നിന്നു ഹൈഡ്രജന്‍ ഉല്‍പാദിപ്പിക്കുക എന്നത് പരമ്പരാഗത രീതികളെക്കാള്‍ ചെലവു കുറഞ്ഞതും പരിസ്ഥിതി സൌഹൃദവും ആണെന്ന് കണ്‍സോര്‍ഷ്യം പറഞ്ഞു. 2015 ഓടെ ഈ രീതി വ്യാപകമാക്കാനാണു കണ്‍സോര്‍ഷ്യം ലക്ഷ്യമിടുന്നത്.
ബുദ്ധിമുട്ടുകള്‍ അനവധി ഉണ്ടെങ്കിലും കാര്‍ നിര്‍മാതാക്കള്‍ ആയ ടൊയോട്ട, ഹോണ്ട, ഹ്യുന്‍ഡായ്, നിസ്സാന്‍, മെര്‍സിഡസ് ബെന്‍സ് ഇവരെല്ലാം ഫ്യുവല്‍ സെല്‍ വാഹനങ്ങളാണു പുറത്തിറക്കുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1