ജനപ്രതിനിധികളുടെ കേസുകള്‍ ഒരുവര്‍ഷത്തിനകം തീര്‍പ്പാക്കണം മാതൃഭുമി 10/3/2014/
ന്യൂഡല്‍ഹി: രാജ്യത്തെ എംപിമാരും എംഎല്‍എമാരും ഉള്‍പ്പെട്ട കേസുകള്‍ ഒരുവര്‍ഷത്തിനകം തീര്‍പ്പാക്കണമെന്ന് കീഴ്‌ക്കോടതികളോട് സുപ്രീംകോടതിയുടെ നിര്‍ദ്ദേശം. വിചാരണകളെല്ലാം പെട്ടെന്ന് നടപ്പാക്കണം. കാലതാമസം നീതിനിഷേധമാണെന്നും കോടതി വ്യക്തമാക്കി.
ജനപ്രതിനിധികള്‍ ഉള്‍പ്പെട്ട കേസുകള്‍ക്ക് പ്രത്യേകപരിഗണന കൊടുത്ത് എല്ലാ ദിവസവും വാദംകേള്‍ക്കണം. ഓരോകേസിലെയും പുരോഗതിയെ കുറിച്ച് കീഴ്‌ക്കോടതി ജഡ്ജിമാരും വിചാരണക്കോടതി ജഡ്ജിമാരും അതാത് ഹൈക്കോടതി ജഡ്ജിമാര്‍ക്ക് റിപ്പോര്‍ട്ട് നല്‍കണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു.
ഇപ്പോള്‍ കോടതികളില്‍ കെട്ടിക്കിടക്കുന്ന കേസുകള്‍ക്കാണ് ഒരുവര്‍ഷത്തെ അന്ത്യശാസനം നല്‍കിയത്. പുതിയകേസുകളും ഒരുവര്‍ഷത്തിനകം വിചാരണപൂര്‍ത്തിയാക്കി വിധിപ്രസ്താവിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ