മന്ത്രിമാര്‍ക്ക് സര്‍ക്കാര്‍ ചെലവില്‍ കേരളയാത്ര; തട്ടിക്കൂട്ട് പരിപാടികളില്‍ ഒന്നാമന്‍ മുഖ്യന്‍
കാസര്‍ഗോഡ്: സംസ്‌ഥാനത്തെ അഞ്ചു മന്ത്രിമാര്‍ക്കു സര്‍ക്കാര്‍ ചെലവില്‍ കേരളയാത്ര. കോണ്‍ഗ്രസിനെ ശക്‌തിപ്പെടുത്താന്‍ കെ.പി.സി.സി.യുടെ നേതൃത്വത്തില്‍ ആരംഭിച്ച കേരളയാത്രയില്‍ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള അഞ്ചു മന്ത്രിമാരാണു യാത്ര സര്‍ക്കാര്‍ ചെലവിലാക്കാന്‍ ജില്ലയില്‍ ചില പരിപാടികള്‍ തട്ടിക്കൂട്ടിയത്.
തട്ടിക്കൂട്ടലിന്റെ കാര്യത്തില്‍ മുഖ്യമന്ത്രി തന്നെയായിരുന്നു ഒന്നാമന്‍. മുഖ്യമന്ത്രിക്കു ജില്ലയില്‍ ആകെയുള്ള ഔദ്യോഗിക പരിപാടി കലക്‌ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലയിലെ വരള്‍ച്ചാസ്‌ഥിതി അവലോകനം മാത്രമായിരുന്നു. ഉച്ചയ്‌ക്ക് ഒരു മണിക്കു നിശ്‌ചയിച്ച പരിപാടി ആരംഭിച്ചത് ഒരു മണിക്കൂര്‍ െവെകിയാണ്. മന്ത്രി എ.പി. അനില്‍കുമാറിന്റെ ഔദ്യോഗിക പരിപാടി െവെകിട്ട് മൂന്നുമണിക്ക് മഞ്ചേശ്വരത്തായിരുന്നു.
അതുകഴിഞ്ഞ് നാലു മണിക്ക് കേരളയാത്ര ആരംഭിക്കുന്ന ഹൊസങ്കടിയില്‍ എത്താന്‍ 10 മിനുട്ട് ധാരാളം. അതിനു വേണ്ട രീതിയിലാണു ഗോവിന്ദെപെ സ്‌മാരക ഗവ.കോളജിനു സമീപത്തുള്ള പോസ്‌റ്റ് മെട്രിക് ഹോസ്‌റ്റലിന്റെ ഉദ്‌ഘാടനം തീരുമാനിച്ചത്. മന്ത്രി കെ.ബാബുവിനാകട്ടെ കാസര്‍ഗോഡ് തുറമുഖ ഓഫീസ് കെട്ടിടത്തിന്റെ ശിലാസ്‌ഥാപനവും കസബ ഫിഷറീസ് ഹാര്‍ബര്‍ മേല്‍പ്പുര നിര്‍മാണത്തിന്റെ ഉദ്‌ഘാടനവും മാത്രം. ഇതു 10 മണിക്കും 11 മണിക്കുമായിരുന്നു. പിന്നീട് െവെകിട്ട് അഞ്ചു വരെ കേരളയാത്രയുടെ ഉദ്‌ഘാടനച്ചടങ്ങ് തുടങ്ങുന്നതുംകാത്ത് മന്ത്രി വെറുതെയിരുന്നു. എന്നാല്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ കുറച്ചുകൂടി ഉത്തരവാദിത്തം കാണിച്ചുവെങ്കിലും െവെകിട്ട് മൂന്നു മണിക്കുള്ള പരിപാടി വച്ചത് ഹൊസങ്കടിക്ക് ഏതാനും കിലോമീറ്റര്‍ അകലെ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ