4/19/2016

കുട്ടികള്‍ ഇല്ലാത്തവര്‍ക്ക്

കുട്ടികള്‍ ഇല്ലാത്തവര്‍ക്ക്
ഇതും ഒന്ന് പരീക്ഷിക്കൂ

ഇലമുളച്ചി~

Suresh Anthavasi posted in 2 groups.
Suresh Anthavasi ~~ ഇലമുളച്ചി~~
ഉദ്യാനത്തിനു ഭംഗി പകരാന്‍ പൊതുവേ വെച്ചുപിടിപ്പിക്കപ്പെടുന്ന ഒരു സസ്യമാണ് ഇലമുളച്ചി. ഇലയില്‍ നിന്ന് ചെടി മുളയ്ക്കുന്നതു കൊണ്ടാണ് ഈ സസ്യത്തെ ഇലമുളച്ചി എന്ന് വിളിക്കുന്നത്‌. മനോഹരമായ പൂക്കള്‍ ഉണ്ടാകുന്നതു കൊണ്ടാണ് ഉദ്യാനസസ്യമായി ഈ ചെടി വെച്ചുപിടിപ്പിക്കുന്നത്. സത്യത്തില്‍ ഇലമുളച്ചി വെറുമൊരു ഉദ്യാനസസ്യമല്ല. മനുഷ്യന് ഏറ്റവും പ്രയോജനകാരിയായ ഒരു ഔഷധസസ്യമാണ് ഇലമുളച്ചി.
[*]
മൂത്രാശയക്കല്ലുകളെയും വൃക്കകളില്‍ ഉണ്ടാകുന്ന കല്ലുകളെയും ശമിപ്പിക്കാന്‍ ഇലമുളച്ചിയുടെ ഇലയ്ക്കു കഴിവുണ്ട്. തുടരെ അഞ്ചു ദിവസം വെറും വയറ്റില്‍ ഇലമുളച്ചിയുടെ ഓരോ ഇല മാത്രം മുടങ്ങാതെ കഴിച്ച് വൃക്കയിലെ കല്ലുകള്‍ ശമിച്ചതായി അനുഭവസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നു.
[*]
സന്ധികളില്‍ വരുന്ന വീക്കം, വേദന എന്നിവ ശമിക്കാന്‍ ഇലമുളച്ചിയുടെ ഇല മഞ്ഞളും ഉപ്പും ചേര്‍ത്ത് അരച്ചു പുരട്ടുന്നത് നല്ലതാണ്.
[*]
ശരീരത്തില്‍ ഉണ്ടാകുന്ന കുരുക്കള്‍ പൊട്ടിക്കാനും ഇലമുളച്ചിയുടെ ഇല അരച്ചുപുരത്തുന്നത് നല്ലതാണ്.
[*]
ഇലമുളച്ചിയുടെ ഇല ഉപ്പു ചേര്‍ത്തരച്ചു മുകളില്‍ പുരട്ടിയാല്‍ അരിമ്പാറ ശമിക്കും.
[*]
‪#‎plant_a_plant‬ ‪#‎urmponline‬ ‪#‎arogyajeeva

ജാമ്യവ്യവസ്ഥയ്ക്ക് പൊതുമാനദണ്ഡം കൊണ്ടുവരാന്‍ ആലോചന

നിശ്ചിതസ്വഭാവത്തിലുള്ള കുറ്റങ്ങള്‍ മാത്രമേ ജാമ്യത്തിന് പരിഗണിക്കാന്‍ പാടുള്ളൂവെന്ന നിബന്ധനയ്‌ക്കൊപ്പം ജാമ്യവ്യവസ്ഥയ്ക്ക് പൊതുവായ മാനദണ്ഡങ്ങളും കൊണ്ടുവന്നേക്കും
sadananda gowdaന്യൂഡല്‍ഹി: ക്രിമിനല്‍ കേസുകളില്‍ ജാമ്യം അനുവദിക്കുന്നതിനുള്ള വ്യവസ്ഥകള്‍ക്ക് പൊതുമാനദണ്ഡം ഉണ്ടാക്കാന്‍ ആലോചന. ജഡ്ജിമാരുടെ ഇഷ്ടാനിഷ്ടങ്ങളുടെ അടിസ്ഥാനത്തില്‍ ജാമ്യം അനുവദിക്കുന്നതും നിഷേധിക്കുന്നതും ഒഴിവാക്കുകയാണ് ലക്ഷ്യം.ഇതിനായി ക്രിമിനല്‍ നടപടി ചട്ടത്തിലെ 436(സാധാരണ ജാമ്യം), 437(മുന്‍കൂര്‍ ജാമ്യം) ചട്ടങ്ങള്‍ ഭേദഗതി ചെയ്യേണ്ടിവരും. അതിനു മുന്നോടിയായി സര്‍ക്കാര്‍ 'നിയമ കമ്മീഷന്റെ' അഭിപ്രായം തേടി.
 
നിശ്ചിതസ്വഭാവത്തിലുള്ള കുറ്റങ്ങള്‍ മാത്രമേ ജാമ്യത്തിന് പരിഗണിക്കാന്‍ പാടുള്ളൂവെന്ന നിബന്ധനയ്‌ക്കൊപ്പം ജാമ്യവ്യവസ്ഥയ്ക്ക് പൊതുവായ മാനദണ്ഡങ്ങളും കൊണ്ടുവന്നേക്കും.നിയമമന്ത്രി സദാനന്ദ ഗൗഡ പുതിയ ലോ കമ്മിഷന്‍ അധ്യക്ഷന്‍ ബി.എസ്. ചൗഹാനുമായി ഇതുസംബന്ധിച്ച് ചര്‍ച്ചനടത്തി. ജാമ്യത്തിന്റെ കാര്യത്തില്‍ പൊതുമാനദണ്ഡങ്ങള്‍ മുന്നോട്ടുവെക്കാന്‍ കമ്മിഷന് സാധിക്കുമോ എന്നാണ് സര്‍ക്കാര്‍ ആരാഞ്ഞത്. കമ്മിഷന്‍ സമര്‍പ്പിക്കുന്ന ശുപാര്‍ശയുടെ അടിസ്ഥാനത്തിലായിരിക്കും തുടര്‍നടപടികളുണ്ടാവുക.
 
ജാമ്യമില്ലാത്ത വകുപ്പനുസരിച്ച് എടുക്കുന്ന കേസുകളില്‍ ജഡ്ജിമാര്‍ അവരുടെ വിവേചനാധികാരം ഉപയോഗിച്ചാണ് ഇപ്പോള്‍ ജാമ്യം അനുവദിക്കാറുള്ളത്. പണവും സ്വാധീനവുമുള്ളവര്‍ എളുപ്പം ജാമ്യംനേടി പുറത്തിറങ്ങുകയും രണ്ടുമില്ലാത്ത പാവപ്പെട്ടവര്‍ വിചാരണകാത്ത് ജയിലുകളില്‍ കിടക്കുകയും ചെയ്യുന്ന അവസ്ഥയുണ്ട്. അതില്ലാതാക്കി പണക്കാരനും പാവപ്പെട്ടവനും ജാമ്യത്തിനുള്ള അവകാശം ഒരുപോലെയാക്കുകയാണ് ലക്ഷ്യം.
 
ജാമ്യം അവകാശമാണെന്ന് ഒട്ടേറെ കേസുകളില്‍ സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. ജാമ്യം ലഭിക്കാവുന്ന നിസ്സാരകുറ്റങ്ങളില്‍(ബെയ്‌ലബിള്‍ ഒഫന്‍സസ്) ഈ അവകാശം എളുപ്പം അനുവദിക്കുന്നുണ്ട്. ജാമ്യമില്ലാത്ത ഗുരുതരമായ കുറ്റങ്ങളുടെ കാര്യത്തിലാണ് ഇരട്ടസമീപനം പലപ്പോഴും പ്രകടമാവുന്നത്.
 
അവകാശമെന്ന നിലയ്ക്ക് സമീപിക്കുമ്പോള്‍ ചട്ടം പാവപ്പെട്ടവനും അല്ലാത്തവനും ഒരുപോലെ ബാധകമാകേണ്ടതുണ്ട്. എന്നാല്‍, ഒരേതരം കേസില്‍, ഒരുപോലുള്ള കാരണങ്ങള്‍ നിരത്തി സമര്‍പ്പിക്കുന്ന ജാമ്യാപേക്ഷകളില്‍ത്തന്നെ വ്യത്യസ്തതീരുമാനങ്ങള്‍ കോടതിയുടെ ഭാഗത്തുനിന്നുണ്ടാവുക പതിവാണ്. ലക്ഷങ്ങള്‍ മുടക്കി കേസുനടത്താന്‍ കഴിവുള്ളവര്‍ക്ക് ഒറ്റ അപേക്ഷയില്‍ത്തന്നെ ജാമ്യം ലഭിക്കുന്നു.
 
പാവപ്പെട്ട വലിയൊരു വിഭാഗത്തിന് ജാമ്യം ലഭിക്കുന്നത് 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കണമെന്ന വ്യവസ്ഥ പ്രോസിക്യൂഷന്‍ പാലിക്കാത്തതുകൊണ്ടുമാത്രമാണ്. 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ അറസ്റ്റിലായ ആള്‍ക്ക് ജാമ്യത്തിന് തനിയെ അര്‍ഹത ലഭിക്കും.
 
ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ തെളിവുകള്‍ പരിശോധിക്കാനും കേസിന്റെ വിശദാംശങ്ങളിലേക്കു പോകാനും പാടില്ലെന്നാണ് വ്യവസ്ഥ. എന്നാല്‍, മേല്‍ക്കോടതികളിലെത്തന്നെ ചില ജഡ്ജിമാര്‍ അവരുടെ വിവേചനാധികാരം ഉപയോഗിച്ച് കൂടുതല്‍ വിശദമായ ഉത്തരവുകള്‍ പുറപ്പെടുവിക്കാറുണ്ട്. പലപ്പോഴും കേസിന്റെ വസ്തുതകളിലേക്കും തെളിവുകളിലേക്കുമുള്ള കൈകടത്തലായി അത് വ്യാഖ്യാനിക്കപ്പെടാറുണ്ട്.

പി.എഫ് നിയമഭേദഗതി കേന്ദ്രം റദ്ദാക്കി

mathrubhumi.com


ന്യൂഡല്‍ഹി: പി.എഫ് നിയമ ഭേദഗതി റദ്ദാക്കിയതായി കേന്ദ്ര തൊഴില്‍ മന്ത്രി ബന്ദാരു ദത്താത്രേയ അറിയിച്ചു. പി.എഫ് ഭേദഗതിക്കെതിരെ ബെംഗളൂരുവില്‍ തൊഴിലാളികള്‍ നടത്തിയ പ്രതിഷേധത്തെ തുടര്‍ന്നാണ് നടപടി.
പൊതു ബജറ്റില്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റിലി പ്രഖ്യാപിച്ച നിര്‍ദേശമാണ് കേന്ദ്ര-സംസ്ഥാന ജീവനക്കാരുടേയും തൊഴിലാളികളുടേയും പ്രതിഷേധത്തെതുടര്‍ന്ന് റദ്ദാക്കിയത്. 58 വയസ് പൂര്‍ത്തിയാകുന്നതിന് മുന്‍പ് ജീവനക്കാരന് 100 ശതമാനം പിഎഫ് തുക പിന്‍വലിക്കാനാകില്ലെന്നായിരുന്നു നിര്‍ദേശം.
1952 ലെ ഇ.പി.എഫ് സ്‌കീം ഭേദഗതി ചെയ്ത് മാനദണ്ഡങ്ങള്‍ കര്‍ശനമാക്കാനായിരുന്നു സര്‍ക്കാര്‍ നീക്കം. കേന്ദ്ര-സംസ്ഥാന ജീവനക്കാരും തൊഴിലാളിസംഘടനകളും നിര്‍ദേശത്തിനെതിരേ രംഗത്തുവന്നു. പലയിടങ്ങളിലും സമരക്കാരെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തിചാര്‍ജ് നടത്തി.
പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലാണ് നിര്‍ദേശം റദ്ദാക്കിയതെന്ന് ബന്ദാരു ദത്താത്രേയ വിശദീകരിച്ചു. ഇക്കാര്യത്തില്‍ ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തുമെന്നും മന്ത്രി അറിയിച്ചു.
ഇതോടെ ഭവനനിര്‍മാണം, ചികിത്സാചെലവ്, മക്കളുടെ പ്രൊഫഷണല്‍ വിദ്യാഭ്യാസം, വിവാഹം തുടങ്ങിയ ആവശ്യങ്ങള്‍ക്ക് പിഎഫ് തുക പൂര്‍ണമായും പിന്‍വലിക്കാം.

4/18/2016

aarum kulichu pokum


പ്രതീക്ഷയുടെ ഇന്ത്യ

mathrubhumi.com


സജ്ന ആലുങ്ങൽ
dipa karmarkar
16 വര്‍ഷങ്ങള്‍ക്ക് മുമ്പ്, ത്രിപുരയുടെ ജിംനാസ്റ്റിക്സ് പരിശീലകന്‍ ബിശേശ്വര്‍ നന്തി ആറു വയസ്സുകാരിയായ ദീപയെ സായി സെന്ററില്‍ നിന്നും കണ്ടെത്തുമ്പോള്‍ തന്നെ അദ്ദേഹത്തിന് ഉറപ്പുണ്ടായിരുന്നു...അവള്‍ ലോകമറിയുന്ന ഒരു താരമാകുമെന്ന്...ഒളിംപിക്‌സിലേക്ക് യോഗ്യത നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമാകുന്നതിന് മുന്‍പേ ഈ ത്രിപുരക്കാരി  വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. ഓരോ ടൂര്‍ണമെന്റ് തീരുമ്പോഴും ദീപയിലൂടെ ഇന്ത്യയുടെ ജിംനാസ്റ്റിക്സ് ചരിത്രം മാറ്റി എഴുതപ്പെട്ടുകൊണ്ടേയിരുന്നു.
ഗ്ലാസ്‌ഗോ ഗെയിംസില്‍ വെങ്കല മെഡല്‍ നേടിയ ദീപ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മെഡല്‍ നേടുന്ന ആദ്യ വനിതാ ജിംനാസ്റ്റിക്സ് താരമായി. ഹിരോഷിമ വേദിയായ ഏഷ്യന്‍ ഗെയിംസിലും ദീപ മെഡല്‍നേട്ടം ആവര്‍ത്തിച്ചു. ജിംനാസ്റ്റിക്സിൽ അധികമൊന്നും പാരമ്പര്യം പറയാനില്ലാത്ത ഇന്ത്യയില്‍ നിന്നും വന്ന ദീപ, ജിംനാസ്റ്റിക്സിന്റെ പതിനെട്ടടവും പഠിച്ച ചൈനീസ് താരങ്ങളോടാണ് അന്ന് മത്സരിച്ചത്. ഹിരോഷിമയിലെ നേട്ടം വളരെ സന്തോഷമുള്ളതാണെന്നും ചൈനീസ് താരങ്ങളുടെ വെല്ലുവിളി അതിജീവിക്കാനായത് കരിയറിലെ നിര്‍ണായക നേട്ടമാണെന്നുമായിരുന്നു അന്ന് മത്സരശേഷം ദീപ പ്രതികരിച്ചത്.
എന്റെ അടുത്ത് വരുമ്പോള്‍ പരന്ന പാദമുള്ള കുട്ടിയായിരുന്നു ദീപ. ആ പാദവുമായി അവള്‍ക്കൊരിക്കലും ജിംനാസ്റ്റിക്സിൽ നേട്ടങ്ങളുണ്ടാക്കാനാകുമായിരുന്നില്ല. ജിംനാസ്റ്റിക്സിലെ സ്പ്രിങ് ബോര്‍ഡ് ജമ്പിനായി അവളുടെ പാദങ്ങള്‍ക്ക് ആകൃതി വരുത്താന്‍ വളരെയധികം പരിശ്രമിച്ചതായും ബിശേശ്വര്‍ നന്ദി ഓര്‍ത്തെടുക്കുന്നു.
dipa karmarkar
അന്ന് ബിശേശ്വര്‍ തന്റെ പാദങ്ങള്‍ ശരിയാക്കിയശേഷമാണ് ജിംനാസ്റ്റിക്സിന്റെ ഉയരങ്ങളിലേക്ക് താന്‍ പറയ്ക്കാന്‍ തുടങ്ങിയതെന്നും ദീപ പറയുന്നു. കരിയറിന്റെ തുടക്കകാലത്ത് ദീപയ്ക്ക് ജിംനാസ്റ്റിക്സിനോട് ഒട്ടും താത്പര്യമുണ്ടായിരുന്നില്ല. സായിയില്‍ പരിശീലകനായ അച്ഛന്റെ നിര്‍ബന്ധം മൂലമാണ് ദീപ പരിശീലനത്തിന് പോയത്. എന്നാല്‍ 2007ല്‍ ജൂനിയര്‍ നാഷണല്‍സില്‍ വിജയിയായതോടെ ജിംനാസ്റ്റിക്സിനോട് ദീപയ്ക്ക് ഇഷ്ടം തോന്നിത്തുടങ്ങി.
2010ലെ ഡല്‍ഹി കോമണ്‍വെല്‍ത്ത് ഗെയിംസിലുള്ള ഇന്ത്യന്‍ ടീമില്‍ ഇടം പിടിച്ചതാണ് ദീപയുടെ കരിയറില്‍ നിര്‍ണായകമായത്. അന്ന് ചരിത്രത്തിലാദ്യമായി ഗെയിംസില്‍ ജിംനാസ്റ്റിക്സിൽ മെഡല്‍ നേടിയ ആശിഷ് കുമാറിന്റെ പ്രകടനം കണ്ണടയ്ക്കാതെയാണ് ദീപ കണ്ടത്. അന്ന് അവള്‍ മനസ്സില്‍ ഉറപ്പിച്ചിതാണ് ഒരു ഗെയിംസ് മെഡല്‍. കൃത്യം നാല് വര്‍ഷങ്ങള്‍ക്ക് ശേഷം  ഗ്ലാസ്‌ഗോയില്‍ മെഡല്‍ നേടി അവള്‍ ആ വാക്ക് പാലിച്ചു. റിയോ ഒളിമ്പിക്‌സിലേക്ക് യോഗ്യത നേടിയതും ഈ വേദിയില്‍ വെച്ചു തന്നെയെന്നത് തികച്ചും യാദൃശ്ചികമാണ്.

22കാരിയായ ദീപ ജിംനാസ്റ്റിക്സിലെ മുതിര്‍ന്ന താരമാണ്. പതിനഞ്ചും പതിനാറും വയസ്സുള്ള താരങ്ങളോട് മത്സരിക്കുന്നത് ദീപയെ ബാധിക്കുന്ന കാര്യമല്ല. ''39 വയസ്സുള്ളപ്പോള്‍ കരിയറിലെ മികച്ച പോയിന്റ് നേടിയവരെ എനിക്ക് പരിചയമുണ്ട്. അത് കൊണ്ട് തന്നെ എന്റെ വയസ്സ് ഒരു പ്രശ്‌നമല്ല. അഞ്ച്, ആറ് വര്‍ഷം ഇനിയും ജിംനാസ്റ്റിക്സിൽ തുടരാം-ദീപ ആത്മവിശ്വാസത്തോടെ തന്നെ പറയുന്നു.
''അതിതീവ്രമായ ആഗ്രഹമുണ്ടെങ്കില്‍ നമുക്ക് എന്ത് നേട്ടങ്ങളും സ്വന്തമാക്കാനാകും. ദീപ അത്തരത്തില്‍ ചിന്തിക്കുന്നവളാണ്. നിങ്ങള്‍ എന്ത്  വേണമെങ്കിലും എന്നോട് ചെയ്യാൻ പറഞ്ഞോളൂ, ഞാന്‍ ഒരിക്കലും പറ്റില്ല എന്ന് പറയില്ല..ഇതൊരിക്കല്‍ അവളെന്നോട് പറഞ്ഞതാണ്. ആ വാക്ക് അവള്‍ പാലിക്കാറുമുണ്ട്. ദേഷ്യം പിടിച്ചിരിക്കുന്ന സമയമൊഴികെ''...ബിശ്വേശര്‍ ചിരിച്ചുകൊണ്ട് പറയുന്നു.
ബിശേശ്വറിന്റെ അഭിപ്രായത്തോട് ഒട്ടും വിയോജിപ്പില്ല ദീപയ്ക്ക്. പരിശീലനത്തില്‍ അലംഭാവം കാണിക്കുമ്പോള്‍ ബിശേശ്വര്‍ തന്നെ ചീത്ത പറയാറുണ്ട്. അപ്പോള്‍ ഞാന്‍ ദേഷ്യപ്പെട്ടിരിയ്ക്കും. ബിശേശ്വറാണ് തന്റെ അച്ഛനും അമ്മയും. സ്വന്തം അച്ഛനോടും അമ്മയോടും ഞാന്‍ ദേഷ്യം പിടിക്കാറില്ല. എന്നാല്‍ ബിശേശ്വറിന്റെ അടുത്ത് എനിക്ക് അതിനുള്ള സ്വാതന്ത്ര്യമുണ്ട്. ദീപയ്ക്ക് പരിശീലകനെ കുറിച്ച് പറയാന്‍ ഏറെയുണ്ട്.
dipa karmarkar
ഇന്ത്യയില്‍ അപരിചിതമായ കായിക ഇനങ്ങളില്‍ ഒന്നാണ് ജിംനാസ്റ്റിക്സും. ആശിഷിനെയും ദീപയെപ്പോലെയുമുള്ള താരങ്ങളുണ്ടാകുമ്പോൾ മാത്രമേ ഇത്തരം കായിക ഇനങ്ങള്‍ ഇന്ത്യയില്‍ അറിയപ്പെടുകയുള്ളൂ. അതുകൊണ്ടു തന്നെ ജിംനാസ്റ്റിക്സിന് ഏറെ കടമ്പകള്‍ കടയ്ക്കാനുണ്ടെന്നും 58കാരനായ ബിശ്വേശര്‍ പറയുന്നു. ഓരോരുത്തരും അവരവരുടെ പരിശീലനത്തിനുള്ള മാര്‍ഗം കണ്ടെത്തുകയാണ് ചെയ്യുന്നത്. ഫെഡറേഷനുമായി ഒരുപാട് അഭിപ്രായ വ്യത്യാസങ്ങളുണ്ട്. പരിശീലനത്തിനാവശ്യമായ ഉപകരണങ്ങളില്ലാത്തതിനാല്‍ എട്ട് മാസത്തെ പരിശീലനം ദീപയ്ക്ക് നഷ്ടപ്പെട്ടതിന്റെ രോഷവും ബിശ്വേശര്‍ മറച്ചു വെയ്ക്കുന്നില്ല. ജൂണില്‍ ആരംഭിച്ച സായിയുടെ രണ്ട് മാസത്തെ പരിശീലനം കൊണ്ട് മാത്രമാണ് ദീപയ്ക്ക് ഹിരോഷിമയില്‍ മെഡല്‍ നേടാനായതെന്നും ബിശേശ്വര്‍ പറയുന്നു.
ഗ്ലാസ്‌ഗോയ്ക്ക് മുന്‍പ് ആര്‍ക്കും ജിംനാസ്റ്റിക്‌സ്‌ എന്താണെന്ന് പോലും അറിയുമായിരുന്നില്ല. ആരോ ഒരാള്‍ മെഡല്‍ നേടിയിട്ടുണ്ടെന്ന് ഇപ്പോള്‍ എല്ലാവര്‍ക്കുമറിയാം. പക്ഷേ പലര്‍ക്കും തന്റെ പേരറിയില്ല. ദീപ കര്‍മാകറെന്ന ജിംനാസ്റ്റിക്സ്  താരമുണ്ടെന്ന് എല്ലാവരും പതുക്കെ പതുക്കെ മനസ്സിലാക്കിത്തടങ്ങും...ദീപ പ്രതീക്ഷ കൈവിടുന്നില്ല..മെയ്വഴക്കത്തോടെ വായുവില്‍ നൃത്തമാടി ഒരു ഒളിംപിക്‌സ് മെഡലുമായി താന്‍ റിയോയില്‍ നിന്നു മടങ്ങുമെന്ന പ്രതീക്ഷ...

4/17/2016

ikkil maaran

മാറുന്ന കാലഘട്ടത്തിൽ ആരോഗ്യത്തെ കുറിച്ചും അതുപോലെ ജീവിതത്തിൽഅറിഞ്ഞിരിക്കേണ്ടതുമായ എല്ലാ കാര്യങ്ങളെ കുറിച്ചും അറിയാന്‍ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു പേജിൽ ലൈക്‌ ചെയുക...- plez like n share this page...
https://www.facebook.com/ArogyamanuSambathu
please subscibe and promote our utube channel n show your support...videos will come soon...
login gmail account n click the below link and subscribe
https://www.youtube.com/channel/UC1rt_v7YwYkyQ5zDQsB9SZg

അനന്തപുരം ക്ഷേത്രത്തിലെ മുതല


കേരളത്തിലെ ഒരേ ഒരു തടാക ക്ഷേത്രം ആയ അനന്തപുരത്തെ
ബബ്ബിയ എന്ന മുതലക്കു പൂജയ്ക്ക് ശേഷം പൂജാരി പടച്ചോര്‍ നല്‍കുന്നു ,തികച്ചും ഒരു സസ്യഭുക്കാണ് ബബ്ബിയ എന്ന് പേരുള്ള ഈ മുതല ,വളരെ മുന്പ്പുണ്ടായിരുന്ന ബബ്ബിയ എന്ന മുതലയെ ബ്രിടീഷ് കാര്‍ വെടിവെച്ചു കൊന്നു അതിനു ശേഷം ഉണ്ടായതാണ് ഇപ്പോള്‍ ഉള്ള ഈ മുതല ഇതു എങ്ങനെ ഇവിടെ വന്നു എന്ന് ആര്‍ക്കും അറിയില്ല ,പഴയ മുതലയുടെ പേര് തന്നെ ആണ് ഏതിനും ഉള്ളത് ,പൂജ സമയം കഴിഞ്ഞു പൂജാരി പേര് വിളിച്ച ഇതു അടുത്ത്‌ വരുന്നത് പലപ്പോഴും കാണാന്‍ പറ്റുമായിരുന്നു .
കാസർഗോഡ് ജില്ലയിലുള്ള ഒരു ക്ഷേത്രമാണ് അനന്തപുര തടാക ക്ഷേത്രം (അനന്തപുര ലേക്ക് ടെമ്പിൾ). കേരളത്തിലെ ഏക തടാക ക്ഷേത്രമാണ് ഇത്. തിരുവനന്തപുരത്തെ അനന്തപത്മനാഭ സ്വാമിയുടെ (പത്മനാഭസ്വാമി ക്ഷേത്രം) മൂലസ്ഥാനമായി ഇത് കരുതപ്പെടുന്നു. മംഗലാപുരത്തിനടുത്തുള്ള കുംബ്ല എന്ന പട്ടണത്തിൽ നിന്നും 5 കി.മീ അകലെയാണ് ഈ ക്ഷേത്രം. അനന്തപദ്മനാഭൻ ഇവിടെയായിരുന്നു കുടികൊണ്ടിരുന്നത് എന്നാണ് സ്ഥലവാസികളുടെ വിശ്വാസം.
എത്തിച്ചേരാനുള്ള വഴി
കുംബ്ലയിലേക്ക് മംഗലാപുരത്തുനിന്നും ബസ്സ്, ട്രെയിൻ, ടാക്സി എന്നിവ ലഭ്യമാണ്.ഈ അടുത്ത കാലത്ത് ക്ഷേത്രം നവീകരിച്ച് കൂടുതൽ ഭംഗിയാക്കിയിട്ടുണ്ട്. വിദൂര സ്ഥലങ്ങളിൽ നിന്നും വരുന്നവർക്ക് വേണ്ടത്ര സൗകര്യങ്ങൾ ഇവിടെ ഇല്ല എന്ന ഒരു പോരായ്മ ഉണ്ട്. കേരളത്തിന്റെ തെക്ക് ഭാഗത്തുനിന്നു വരുന്നവർക്ക് കാസർഗോഡിൽ നിന്നും സീതാംഗോളി വഴി ഇവിടെ എത്തിച്ചേരാൻ സൗകര്യമുണ്ട്. അതാണ് എളുപ്പ മാർഗ്ഗം.

4/15/2016

rose ഉണ്ടാക്കാന്‍ പഠിക്കാം

rose ഉണ്ടാക്കാന്‍ പഠിക്കാം

ചൂട് അതികഠിനം; വീട്ടില്‍ വെറും നിലത്ത് ഓംലറ്റ് പാകം ചെയ്ത് വീട്ടമ്മ

mangalam.com

ഹൈദരാബാദ്: രാജ്യമെങ്ങും കടുത്ത വരള്‍ച്ചയെ നേരിടുകയാണ്. ഭക്ഷണം പാകം ചെയ്യാനുള്ള ചൂട് അന്തരീക്ഷത്തിലുണ്ടെന്ന് പറഞ്ഞാല്‍ അതിശയോക്തി ആകില്ല. ഇത് അക്ഷരാര്‍ത്ഥത്തില്‍ ശരിവയ്ക്കുന്ന ഒരു ദൃശ്യം തെലുങ്കാനയില്‍ നിന്ന്. കടിനമായ ചൂടില്‍ വീടിന്റെ തറയില്‍ ഓംലെറ്റ് പാകം ചെയ്യുന്ന വീട്ടമ്മയുടെ ദൃശ്യമാണ് പ്രചരിക്കുന്നത്.
വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയാണ് ദൃശ്യം പുറത്തു വന്നത്. വീടിന്റെ തറയില്‍ വീട്ടമ്മ മുട്ട കലക്കി ഒഴിക്കുന്നതും മിനിറ്റുകള്‍ക്കകം ഓംലെറ്റ് റെഡിയായി വരുന്നതുമാണ് ദൃശ്യത്തിലുള്ളത്. തെലുങ്കാനയിലെ കരിംനഗറില്‍ നിന്നുമാണ് ഈ വീഡിയോ ചിത്രീകരിച്ചിട്ടുള്ളത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.
PLEASE NOTE

അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

8.8 ബില്യൺ ഡോളറിന് ഫ്രാൻസിൽ നിന്ന് റഫേൽ ജെറ്റുകൾ വാങ്ങാൻ തീരുമാനം

manoramaonline.com


by സ്വന്തം ലേഖകൻ
ന്യൂഡൽഹി∙ ഫ്രാൻസിൽ നിന്ന് 36 ഫൈറ്റർ ജെറ്റുകൾ വാങ്ങുന്ന കാര്യത്തിൽ അന്തിമ തീരുമാനമായി. 8.8 ബില്യൺ ഡോളറിനാണ് ഇവ വാങ്ങുന്നത്. മൂന്നാഴ്ചയ്ക്കുള്ളിൽ കരാർ ഒപ്പിടും. ആദ്യ സെറ്റ് എയർക്രാഫ്റ്റ് 18 മാസങ്ങള്‍ക്കുള്ളിൽ ഇന്ത്യയിലെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ആയുധ സംവിധാനങ്ങളടങ്ങിയ 36 റഫേൽ വിമാനങ്ങൾക്ക് ആദ്യം 12 ബില്യൺ ആണ് ഫ്രാൻസ് ആവശ്യപ്പെട്ടിരുന്നത്.
കഴിഞ്ഞ വർഷം പ്രധാനമന്ത്രി നരേന്ദ്രമോയുടെ പാരിസ് സന്ദർശനത്തിലാണ് 36 റഫേൽ വിമാനങ്ങൾ ഇന്ത്യ വാങ്ങാൻ ധാരണയായത്. അതിനു മുൻപേ 120 എയർക്രാഫ്റ്റുകൾ വാങ്ങാനായിരുന്നു പ്രതിരോധമന്ത്രാലയത്തിന്റെ തീരുമാനം. എന്നാൽ വർഷങ്ങളായി വിലയെച്ചൊല്ലി ധാരണയിലെത്താത്തതിനാൽ 36 വിമാനങ്ങൾ വാങ്ങാൻ തീരുമാനിക്കുകയായിരുന്നു.
പാക്കിസ്ഥാൻ, ചൈന ഭീഷണിയെ മറികടക്കാൻ കാലാവധി കഴിഞ്ഞ ജെറ്റ് വിമാനങ്ങൾ 2017 മുതൽ സേനയിൽ നിന്നു മാറ്റണമെന്ന നിലപാട് വ്യോമസേന ശക്തമായി അറിയിച്ചിരുന്നു. ജനുവരിയിൽ ഫ്രഞ്ച് പ്രസിഡന്റ് ഫ്രൻസ്വെ ഒലോൻദിന്റെ ഇന്ത്യാ സന്ദര്‍ശന വേളയിലും തീരുമാനമായില്ല. ദീർഘമായ കൂടിയാലോചനകൾക്കുശേഷമാണ് പ്രതിരോധമന്ത്രി മനോഹർ പരീക്കർ അന്തിമതീരുമാനമെടുത്തത്.

ഇനി കൊച്ചിയിലും അതിവേഗ ഫ്രീ ഗൂഗിൾ വൈഫൈ

manoramaonline.com


by സ്വന്തം ലേഖകൻ
ഇന്റർനെറ്റ് ഭീമൻ ഗൂഗിളും ഇന്ത്യൻ റെയിൽവെയുമായി ചേർന്ന് നടപ്പിലാക്കുന്ന സൗജന്യ വൈഫൈ സേവനം ഏഴു സ്റ്റേഷനുകളിൽ കൂടി ഉടനെ ലഭിക്കും. നേരത്തെ മുംബൈ സെന്റ്രൽ സ്റ്റേഷനിൽ തുടക്കമിട്ട വൈഫൈ പദ്ധതി അടുത്ത ഒരു വർഷത്തിനകം 100 സ്റ്റേഷനുകളിൽ നടപ്പാക്കും.
ഫ്രീ വൈഫൈയുടെ രണ്ടാം ഘട്ടത്തിൽ പൂനെ, ഭുബനേശ്വർ, ഭോപാൽ, റാഞ്ചി, റായ്പൂർ, വിജയ്‌വാഡ, കച്ചെഗുഡ (ഹൈദരാബാദ്), എറണാകുളം ജങ്ഷൻ (കൊച്ചി), വിശാഖപട്ടണം എന്നീ സ്റ്റേഷനുകളിലാണ് ഫ്രീ വൈഫൈ ഉടനെ നടപ്പാക്കുന്നത്.
ഇന്ത്യന്‍ റെയില്‍വേയുമായി സഹകരിച്ച് വൈ ഫൈ സംവിധാനം ഏര്‍പ്പെടുത്തുന്ന ആദ്യ 100 റെയില്‍വേ സ്റ്റേഷനുകളുടെ മാപ്പ് ഗൂഗിൾ നേരത്തെ പുറത്തുവിട്ടിരുന്നു. ഇതിൽ കേരളത്തിലെ അഞ്ചു റെയിൽവേ സ്റ്റേഷനുകളാണ് ഉൾപ്പെടുന്നത്. കണ്ണൂർ, കൊച്ചി, തിരുവനന്തപുരം തൃശൂർ, കൊല്ലം എന്നീ സ്റ്റേഷനുകളിലാണ് മാപ്പിലുള്ളത്. ദിവസവും ഒരുകോടിയിലേറെ യാത്രക്കാര്‍ക്ക് ഉപകാരപ്രദമാകുന്ന രീതിയിലാണ് സ്റ്റേഷനുകള്‍ തെരഞ്ഞെടുത്തിരിക്കുന്നത്.
യുവ തലമുറയ്‌ക്കു റയിൽവേ സ്‌റ്റേഷനുകളിലേയ്‌ക്കു സ്വാഗതം. മുഴുനീള സിനിമകൾ നാലു മിനിറ്റ് കൊണ്ടു ഡൗൺലോഡ് ചെയ്യാൻ കെൽപുള്ള അതിവേഗ വൈഫൈ ഇന്റർനെറ്റായിരിക്കും രാജ്യത്തെ പ്രമുഖ സ്‌റ്റേഷനുകളിൽ വൈകാതെ ലഭ്യമാവുക.
മിഴിവുള്ള ദൃശ്യങ്ങൾ ഉറപ്പാക്കാൻ എച്ച്‌ഡി സൗകര്യം പുറമെ. ആദ്യ 30 മിനിറ്റ് വൈഫൈ സൗജന്യമായിരിക്കും. അതായത്, ഇഷ്‌ട സിനിമ ഡൗൺലോഡ് ചെയ്‌തു ദീർഘയാത്രകൾക്കു തയാറെടുക്കാം. രാജ്യത്തെ 500 റയിൽവേ സ്‌റ്റേഷനുകളിൽ നടപ്പാക്കുന്ന പദ്ധതിയിലെ ആദ്യ സ്‌റ്റേഷൻ മുംബൈ സെൻട്രൽ ആയിരിക്കുമെന്നു റയിൽവേ വെളിപ്പെടുത്തി. ഇവിടെ അടുത്ത മാസം മധ്യത്തോടെ സേവനം ലഭിച്ചു തുടങ്ങും. വർഷാവസാനത്തോടെ കൂടുതൽ സ്‌റ്റേഷനുകളിലേയ്‌ക്കു വ്യാപിപ്പിക്കും. സേവനം ലഭ്യമാക്കുന്നതു സംബന്ധിച്ചു റയിൽടെല്ലും ഗൂഗിളും തമ്മിൽ ധാരണയിലെത്തിയതായും റയിൽവേ അധികൃതർ അറിയിച്ചു. ‘റയിൽവയർ’ എന്ന പ്ലാറ്റ്‌ഫോമാണ് ഉപയോഗിക്കുക. ഡിജിറ്റൽ ഇന്ത്യയുടെ ഭാഗമായ പദ്ധതിയുമായി സഹകരിക്കാൻ ഗൂഗിൾ കഴിഞ്ഞ ദിവസം സന്നദ്ധതയറിയിച്ചിരുന്നു. എ വൺ, എ ടു സ്‌റ്റേഷനുകളാണു പദ്ധതിയിലുള്ളത്.
Google-WiFi-railways-India
കൂടുതൽ യാത്രക്കാർ വന്നു പോകുന്ന ഈ സ്‌റ്റേഷനുകളിൽ ട്രെയിനുകളുടെ നീക്കം കാര്യക്ഷമമാക്കാനും വെളിച്ച സംവിധാനങ്ങൾ മെച്ചപ്പെടുത്താനും വൈഫൈ സഹായകമാകുമെന്നാണു റയിൽവേയുടെ പ്രതീക്ഷ.

ഇനി സുരക്ഷിതമായി പണം അയക്കാം, മെസഞ്ചറിലൂടെ, ഫ്രീയായി

manoramaonline.com


by സ്വന്തം ലേഖകൻ
സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് ഭീമന്മാരായ ഫെയ്സ്ബുക്ക് പുതുമയുടെ കാര്യത്തില്‍ എന്നും മുന്നിലാണെന്ന് നിരന്തരം തെളിയിച്ചുകൊണ്ടിരിക്കുകയാണ്. ഇക്കൂട്ടത്തിലേയ്ക്ക് പുതുതായി എത്തുന്ന സംവിധാനമാണ് മൊബൈല്‍ മണി ട്രാന്‍സ്ഫര്‍. മെസഞ്ചര്‍ ആപ്പ് ഉപയോഗിച്ച് പണം അയക്കാനും സ്വീകരിക്കാനും ഇതിലൂടെ സാധിക്കും. തികച്ചും ഫ്രീ ആയ ഈ സംവിധാനം ഉപയോഗപ്പെടുത്താന്‍ ഡെബിറ്റ് കാര്‍ഡ് മാത്രം മതി. പേപാല്‍ പോലെ വളരെ ലളിതമായി ആര്‍ക്കും ഉപയോഗിക്കാവുന്ന തരത്തിലായിരിക്കും ഇതെന്ന് ഫെയ്സ്ബുക്ക് വക്താക്കള്‍ പറഞ്ഞു.
ഇപ്പോള്‍ നിലവില്‍ യുഎസില്‍ ഇങ്ങനെയുള്ള സംവിധാനം നിലവിലുണ്ട്. അധികം വൈകാതെ മറ്റു രാജ്യങ്ങളില്‍ കൂടി എത്തിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. സാമ്പത്തിക വിനിമയ രംഗത്തു കൂടി ഭാഗഭാക്കാകാനുള്ള ശ്രമമാണ് ഇതെന്ന് ഫെയ്സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ് പറഞ്ഞു. ലോകത്തെമ്പാടുമുള്ള ഫെയ്സ്ബുക്ക് മെസഞ്ചര്‍ ഉപഭോക്താക്കള്‍ക്ക് അധികം ബുദ്ധിമുട്ടുകള്‍ ഇല്ലാതെ തന്നെ പണം എവിടേയ്ക്കും അയക്കുന്നതിനുള്ള എളുപ്പവഴിയാണിത്.
മെസഞ്ചര്‍ പണമിടപാടുകള്‍ തികച്ചും സൗജന്യമായിരിക്കും. ഏറ്റവും സുരക്ഷിതമായിരിക്കും ഇതെന്ന് കമ്പനി അവകാശപ്പെടുന്നു. പിന്‍ ഉപയോഗിച്ചു മാത്രമേ ഉപയോഗിക്കാനാവൂ എന്നത് ഇതിന്റെ വിശ്വാസ്യത വര്‍ധിപ്പിക്കുന്നു. ഈ സൗകര്യം ഉപയോഗിക്കാനായി ആന്‍ഡ്രോയിഡില്‍ മെസഞ്ചര്‍ ആപ്പ് ആദ്യം ഡൗണ്‍ലോഡ് ചെയ്യണം. 'Profile' ഐക്കണില്‍ ഉപഭോക്താവിന്റെ ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ചേര്‍ക്കേണ്ടതുണ്ട്. ശേഷം താഴേയ്ക്ക് സ്‌ക്രോള്‍ ചെയ്ത് 'Payments' ഓപ്ഷന്‍ എടുക്കണം. ഇതില്‍ 'Add New Debit Card' ഓപ്ഷന്‍ ഉപയോഗിച്ച് കാര്‍ഡ് വിവരങ്ങള്‍ നല്‍കാം. പണം നല്‍കേണ്ടതോ വാങ്ങിക്കേണ്ടതോ ആയ വ്യക്തിയുമായി ചാറ്റ് ചെയ്യാനുള്ള ഓപ്ഷനും ഇതില്‍ത്തന്നെയുണ്ട്.- പണം സ്വീകരിക്കണമെങ്കില്‍ സ്‌ക്രീനിന്റെ മുകള്‍വശത്തുള്ള 'Request' പ്രസ് ചെയ്യുക. എന്തിനു വേണ്ടിയാണ് പണം ആവശ്യപ്പെടുന്നത് എന്ന് രേഖപ്പെടുത്തിയ ശേഷം വീണ്ടും 'Request' ബട്ടന്‍ ക്ലിക്ക് ചെയ്താല്‍ മതി.
facebook
മൊബൈല്‍ പേയ്‌മെന്റ് നടത്താനായി ആദ്യം 'Payment' ബട്ടന്‍ ക്ലിക്ക് ചെയ്യണം. അടുത്തതായി 'Next'ക്ലിക്ക് ചെയ്യുക. ഇപ്പോള്‍ പേയ്‌മെന്റ് നടത്തേണ്ട പേജില്‍ എത്തിച്ചേരും. ഇതില്‍ അയക്കേണ്ട തുക രേഖപ്പെടുത്താം. ഇതിനുശേഷം പണം എന്തിനു വേണ്ടി നല്‍കുന്നു എന്ന വിവരം നല്‍കുക. ശേഷം 'Pay' ഓപ്ഷന്‍ ക്ലിക്ക് ചെയ്താല്‍ ഉടനെ പണം കിട്ടേണ്ട വ്യക്തിക്കു ലഭിക്കും. എത്ര സിമ്പിള്‍, അല്ലേ !

അസ്ലന്‍ഷാ ഹോക്കി: മലേഷ്യയെ തകര്‍ത്ത് ഇന്ത്യ ഫൈനലില്‍

mathrubhumi.com


ക്വലാലംപൂര്‍: മലേഷ്യയില്‍ നടക്കുന്ന സുല്‍ത്താന്‍ അസ്ലന്‍ഷാ ഹോക്കി ടൂര്‍ണമെന്റില്‍ ഇന്ത്യ ഫൈനലില്‍. ആതിഥേയരായ മലേഷ്യയെ ഒന്നിനെതിരെ ആറു ഗോളുകള്‍ക്ക് തകര്‍ത്താണ് ഇന്ത്യ ഫൈനല്‍ ഉറപ്പിച്ചത്.
ഓസ്‌ട്രേലിയയാണ് ഫൈനലില്‍ ഇന്ത്യയുടെ എതിരാളികള്‍. ഫൈനല്‍ പ്രവേശത്തോടെ ഇന്ത്യ വെള്ളി ഉറപ്പാക്കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇന്ത്യ വെങ്കലം സ്വന്തമാക്കിയിരുന്നു.
ഇന്ന് നടന്ന മത്സരത്തില്‍ രമണ്‍ദീപ് സിങ് (25', 39') ഇന്ത്യക്കായി രണ്ട് ഗോളുകള്‍ നേടി. നിക്കിന്‍ തിമ്മയ്യ (മൂന്നാം മിനിറ്റ്), ഹര്‍ജീത് സിങ് (ഏഴാം മിനിറ്റ്), ഡാനിഷ് മുജ്തബ (27'), തല്‍വീന്ദര്‍ സിങ് (50') എന്നിവരാണ് ഇന്ത്യയുടെ മറ്റ് സ്‌കോറര്‍മാര്‍.
46-ാം മിനിറ്റില്‍ ഷഹ്‌രില്‍ സാബാഹ് ആണ് മലേഷ്യയുടെ ആശ്വാസ ഗോള്‍ കണ്ടെത്തിയത്.

‘മസാല’ കടപ്പത്രം: പരിധി 5000 കോടി രൂപ

manoramaonline.com


by സ്വന്തം ലേഖകൻ
മുംബൈ ∙ രൂപയിലുള്ള കടപ്പത്രങ്ങൾ പുറത്തിറക്കി ഇന്ത്യൻ കമ്പനികൾക്കു സമാഹരിക്കാവുന്ന തുകയുടെ പരിധി വർഷം 5000 കോടി രൂപയായി റിസർവ് ബാങ്ക് പുതുക്കി നിശ്ചയിച്ചു. നേരത്തെ 75 കോടി ഡോളർ എന്നായിരുന്നു പരിധി.
കമ്പനികളുടെ കടത്തിൽ വിദേശ നിക്ഷേപത്തിന്റെ പരിധി രൂപ അടിസ്ഥാനത്തിൽ നിർണയിക്കാൻ തുടങ്ങിയതിനാലാണ്, അതിൽപ്പെടുന്ന കടപ്പത്രങ്ങളുടെ അളവും രൂപയിലാക്കിയത്. വിദേശത്തുനിന്ന് പണം സമാഹരിക്കാൻ പുറപ്പെടുവിക്കുന്ന രൂപ അടിസ്ഥാനമായ കടപ്പത്രങ്ങളെ ‘മസാല’ ബോണ്ടുകൾ എന്നാണ് വിളിക്കുന്നത്.
ഒരു സാമ്പത്തിക വർഷത്തിൽ 5000 കോടിയിലേറെ രൂപ വിദേശത്തുനിന്നു സമാഹരിക്കണമെങ്കിൽ റിസർവ് ബാങ്കിന്റെ മുൻകൂർ അനുമതി വേണം. മസാല ബോണ്ടുകളുടെ കുറഞ്ഞ മെച്ചുരിറ്റി കാലാവധി മൂന്നു വർഷമാണ്.

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1