ആയുര്‍വേദം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ആയുര്‍വേദം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

6/01/2016

മുട്ട് വേദന മാറാന്‍



ഇന്ന് 45 കഴിഞ്ഞ സ്ത്രീകള്‍ ക്ക് കാണുന്ന മുട്ട വേദനകള്‍ ക്ക ഔഷദം ചങ്ങലംപരണ്ടാ ആണ് .തോരന്‍ ആയും ചടനി ആയും ശീലം ആക്കിയാല് 40 കഴിഞ്ഞ്‌ വേദന ഇല്ലാതെ ജീവിക്കാം

5/31/2016

ആളിക്കത്തുന്ന തീ അണയ്ക്കാൻ

Healthy Keralam
പെപ്സിയും കൊക്കകോളയും എല്ലാം ആളിക്കത്തുന്ന തീ അണയ്ക്കാൻ വളരെ ഫലപ്രദമാണ് എന്നറിയാമോ ? തീയാളികത്തുമ്പോൾ അടുത്ത കോളയുണ്ട് എങ്കിൽ എടുത്ത് നന്നായി കുലുക്കി സ്പ്രേ ചെയ്‌താൽ മതി.. ഈ അറിവ് പലർക്കും പുതിയതാണ്.. ഓർത്തിരിക്കുക
പൊതുസമൂഹത്തിന്റെ അറിവിലേക്കായി ഈ ഇൻഫർമേഷൻ ഷെയർ ചെയ്യുക.. അനേകം പേർക്ക് ഇത് പ്രയോജനപ്പെടും..
ആരോഗ്യത്തെ ക്കുറിച്ചുള്ള ഏറ്റവും പുതിയതും രസകരവുമായ അറിവിനും വിവരണങ്ങൾക്കും മലയാളത്തിലെ നമ്പർ വൺ ഹെൽത്ത്‌ പേജായ Ethnic Health Court ലൈക്‌ ചെയ്യുക
Like
Comment

നേദ്യച്ചോര്‍ സ്ഥിരമായി കഴിച്ചാല്‍

Gopu Kodungallur
ിലെ നേദ്യച്ചോര്‍ സ്ഥിരമായി കഴിച്ചാല്‍ ഒരുരോഗവും വരില്ല.തവിട് കളയാത്ത ഉണക്കലരി--അമ്പലപച്ച-എന്നും പറയും അതാണ്‌ നേദ്യ-ച്ചോര്‍.നെല്ല് പുഴുങ്ങുന്നില്ല ഉണക്കികുത്തിയെടുത്ത്തവിട് കളയുന്നില്ല,- അരിയില്‍നിന്ന് ഒന്നും തന്നെ നഷ്ടപ്പെടുന്നില്ല. കഞ്ഞിവെള്ളം ഊറ്റികളയുന്നില്ല-കഞ്ഞിവെള്ളത്തില്‍ കിടന്ന് വറ്റി ചോര്‍ ആകുന്നു .വിറക് കത്തിക്കുന്നു, അടച്ചിട്ട് വേവിക്കാത്തത്കൊണ്ട് നീരാവി പുറത്തേക്ക് പോകുന്നു .അത് കൊണ്ട് ആവി തണുത്ത് വെള്ളം വീണ്ടും പാത്ര ത്തി ലേക്ക് വീഴുന്നില്ല,ഓട്ടുഉരുളിയില്‍ പാചകംചെയിതാല്‍ ഒരുദോഷഫലവും വരില്ല ,അലുമിനിയംപാത്രം അപകട കാരി ആണ്, ഓട്ടുചട്ടകവും ഇരുമ്പ് ചട്ടകവുംകൊണ്ട് ഇളക്കുന്നത് ഗുണംചെയ്യും .അതുപോലെതന്നെ മലിന മല്ലാ ത്ത കിണറ്റിലെവെള്ളവുംഅമ്പല കിണര്‍ .വിശപ്പ്‌ നമുക്ക് വിശപ്പ്‌ മാറാന്‍ ഹോട്ടലിലെ ചോറ് ആയാലും മതി ,ഭഗവാന് നേദിച്ച അന്നം എന്നത്കൊ ണ്ട് ഭഗവല്‍പ്രീതി കൂടി കിട്ടുംഎന്നവിശ്വാസം കൂടിഉണ്ട്. നേദ്യ ചോറ്ഉ ണ്ണാന്‍ കറി വേണംഎന്ന്നിര്‍ബന്ധമില്ല.ഒരിത്തിരി മോരും ഒരു പച്ചമുളകും മതി-ഇഞ്ചി കൂടി ഉണ്ടങ്കില്‍ ഇഞ്ചിതൈര് ആയി ,ആയിരം കറികള്‍ക്ക്തുല്യം ആണ് ഇഞ്ചിതൈര് .,കൂടാതെ തുളസിഇലയും മരുന്ന്ചെത്തി പുവ്വും വീണാല്‍ ആഔഷധഗുണം ഒന്ന് വേറെ തന്നെ യാണ് .അമ്പലനേദ്യ ചോറ് മാത്രം കഴിക്കുന്ന ഒരുപാട് പൂജാരിമാര്‍ ഉണ്ട് ,അവര്‍ ആസ്പത്രികളില്‍ രോഗം വന്ന്കി ടക്കാറില്ല .രാവിലെ നാല് മണിക്ക് എഴുന്നേറ്റ് കുളിച്ച്ക്ഷേ ത്രത്തി ലേക്കുള്ള നടത്തം മുതല്‍ മുറ തെറ്റാതെയുള്ള ജീവിത രീതി- -അതാണവരുടെ ആരോഗ്യ രഹസ്യം. നേദ്യ ചോറില്‍ ഈശ്വരചൈതന്യം ഇല്ലായിരിക്കാം ,അതില്‍ വീഴുന്നനെയ്യ് പോലുള്ളവയുടെഔഷധ ഗുണം തള്ളിക്കള-യാന്‍ ആര്‍ക്കും പറ്റില്ല.ഓട്ടുഉരുളി--ഓട്ടു ചട്ടകം--ഇരുമ്പ് ചട്ടകംഇവയുടെ ഗുണത്തെആധുനിക വൈദ്യശാസ്ത്രം ഏറെ പ്രകീര്‍ത്തിച്ചിട്ടുണ്ട്--നാം കഴിക്കുന്ന ഭക്ഷണം തന്നെയാണ് മരുന്ന്, അത് എല്ലാവര്‍ക്കുംഅറിയാം .അറിഞ്ഞുകൊണ്ട് വിഷംകഴിക്കുന്നവര്‍ നമ്മള്‍-എന്നിട്ട് തമിഴനെയും കര്‍ണാടകക്കാരെയും കുറ്റം പറയും ബംഗാളിഇല്ലങ്കില്‍ ഒരു ചായ കൂടികിട്ടാത്ത സ്ഥിതി കേരളത്തില്‍ വരും-ബിവരേജില്‍ ക്യു നില്‍ക്കാന്‍ കൂടി ബംഗാളി വേണം. കുടിക്കാന്‍ കുലിക്ക് ആളെ വിളിക്കില്ലന്നുസമാധാനിക്കാം--കുടിയന്മാര്‍ എന്നോട് പൊറുക്കേണമേ

5/30/2016

എന്താണീ എൽഎൻജി ടെർമിനൽ? എന്താണീ പെട്രോനെറ്റ്? ഏന്താണീ ഗെയിൽ പൈപ്പ്‌ലൈൻ? മോദിയെക്കണ്ട് മുഖ്യമന്ത്രി ഉറപ്പുകൊടുത്തത് എന്തുകൊണ്ട്?

എന്താണീ എൽഎൻജി ടെർമിനൽ? എന്താണീ പെട്രോനെറ്റ്? ഏന്താണീ ഗെയിൽ പൈപ്പ്‌ലൈൻ? മോദിയെക്കണ്ട് മുഖ്യമന്ത്രി ഉറപ്പുകൊടുത്തത് എന്തുകൊണ്ട്? ഉമ്മൻ ചാണ്ടിയെ വെല്ലുന്ന വികസന നായകനാകാൻ പിണറായി: ആ ഭരണം തുടരാതെ തന്നെ ഈ നാട് വളരുന്നതിങ്ങനെ

തിരുവനന്തപുരം: അഴിമതിയും സ്വജനപക്ഷപാതവും പെൺവിഷയങ്ങളും അലട്ടിയിട്ടും ഉമ്മൻ ചാണ്ടി ഭരണത്തുടർച്ചയെന്ന ആത്മവിശ്വാസത്തിൽ തുടർന്നത് കേരളംകണ്ട ഏറ്റവും വലിയ പല വികസന പദ്ധതികളുടേയും തുടക്കക്കാരൻ എന്ന നിലയിലായിരുന്നു. കൊച്ചി മെട്രോയും വിഴിഞ്ഞംതുറമുഖവും കണ്ണൂർ വിമാനത്താവളവുമൊക്കെ 'വളരണം ഈ നാട് തുടരണം ഈ ഭരണം' എന്ന ഈ മുദ്രാവാക്യത്തിന് അടിത്തറ നൽകി. വെള്ളാപ്പള്ളി ഉയർത്തിയ ഭൂരിപക്ഷ ധ്രുവീകരണം തിരിച്ചടിച്ചില്ലായിരുന്നെങ്കിൽ ഒരുപക്ഷെ, ഈ ആത്മവിശ്വാസം വിജയിക്കുകയും ചെയ്യുമായിരുന്നു.
ഇടതുപക്ഷത്തിനെതിരെ ഉയർത്തിയ ഏറ്റവും വലിയ വെല്ലുവിളി അവർ വികസന വിരോധികൾ എന്നായിരുന്നു. വൻകിട പദ്ധതികൾ അട്ടിമറിക്കുമെന്ന് കമ്പ്യൂട്ടറിനെതിരെ സമരം നടത്തിയ കഥപറഞ്ഞ് ഇടതുപക്ഷത്തെ അവർ ആക്രമിച്ചുകൊണ്ടിരുന്നു. അതിനെ പ്രതിരോധിക്കാൻ സിപിഐ(എം) വേണ്ടവിധം വിജയിച്ചുമില്ല. എന്നാൽ ഭരണം തുടങ്ങി ഒരാഴ്ച തികയുംമുമ്പ് പിണറായിവിജയൻ വികസനകാര്യത്തിൽ ഉമ്മൻ ചാണ്ടിയെ മൂലയ്ക്കിരുത്തുന്ന ലക്ഷണമാണ് കാട്ടുന്നത്. അതിന്റെ ലക്ഷണങ്ങളാണ് അതിരപ്പിള്ളി മുതൽ ഗെയിൽ പൈപ്പ്‌ലൈൻ വരെയുള്ള ഉറച്ച നിലപാടുകൾ.
ഇക്കൂട്ടത്തിൽ ഗെയിലിനോടുള്ള പിണറായിയുടെ അടുപ്പം വളരെ പഴയതാണ്. ഉമ്മൻ ചാണ്ടിയെന്ന വികസന നായകന് ഇല്ലാത്ത ഇച്ഛാശക്തിയാണ് ഗെയിൽ പദ്ധതിയുടെ നടത്തിപ്പിൽ പിണറായി കാണിക്കുന്നത്. ആദ്യ ഡൽഹി സന്ദർശനത്തിൽത്തന്നെ ഗെയിൽ നടപ്പിലാക്കാനുള്ള മുഖ്യമന്ത്രിയുടെ ഉറച്ച തീരുമാനം വ്യാവസായിക വൃത്തങ്ങളെ ആവേശഭരിതമാക്കിയിരിക്കുകയാണ്. ചോദിച്ചതിനേക്കാൾ കൂടുതൽ കൊടുക്കാൻ മോദിയെ പ്രേരിപ്പിച്ചതും ഈ നിശ്ചയദാർഢ്യത്തിനുള്ള അംഗീകാരമായി വിലയിരുത്തപ്പെടുന്നു.
2015 ഓഗസ്റ്റ് ഒമ്പതിന് ഫേസ്‌ബുക്കിൽ പിണറായി കുറിച്ചത്
 'കേരളത്തിന്റെ ഊർജരംഗത്തെ സ്വപ്‌നപദ്ധതിയാണ് എൽഎൻജി ടെർമിനൽ. കൊച്ചിയിലെ പുതുവൈപ്പിനിൽ ടെർമിനൽ സ്ഥാപിച്ചിട്ട് രണ്ടുവർഷം പിന്നിട്ടു. അതിന്റെ ശേഷിയുടെ പത്തുശതമാനം മാത്രമെ ഇപ്പോൾ ഉപയോഗിക്കപ്പെടുന്നുള്ളു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ യോഗം വിളിച്ചതുകൊണ്ട് പരിഹരിക്കാനാവുന്നതല്ല ഈ പ്രശ്‌നം. അതിന് ഇച്ഛാശക്തിയോടെയുള്ള ഇടപെടലും തുടർച്ചയായ പരിശോധനകളും ആവശ്യമാണ്. ഇവിടെ വികസനം മുടക്കികൾ ആരുമില്ല. കേരളത്തിന്റെ ഇപ്പോഴത്തെ പ്രശ്‌നം വികസനപദ്ധതികൾ നടപ്പാക്കാൻ അതിന് ചുമതലപ്പെട്ടവർക്ക് വേണ്ട മുൻകൈ ഇല്ല എന്നതാണ്.' ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞവർഷം ഓഗസ്റ്റ് 9ന് നൽകിയ ഫേസ്‌ബുക്ക് പോസ്റ്റിലെ വരികളാണിത്.
മുഖ്യമന്ത്രിയായശേഷമുള്ള തന്റെ ആദ്യ ഡൽഹിയാത്രയിൽത്തന്നെ പെട്രോനെറ്റ് മേധാവിയെക്കണ്ട് പ്രകൃതിവാതക പദ്ധതി ഉടൻ പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരിന്റെ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്യുമ്പോൾ പിണറായി താൻ മുൻപു പറഞ്ഞ നയങ്ങൾ ഇച്ഛാശക്തിയോടെ നടപ്പാക്കുമെന്ന് അടിവരയിട്ട് ഉറപ്പിക്കുന്നു.
കേരളത്തിന്റെ വികസനസാധ്യതകൾക്ക് വൻ കുതിപ്പേകമെന്ന പ്രതീക്ഷയിൽ കൊച്ചിയിൽ സ്ഥാപിച്ച എൽഎൻജി ടെർമിനൽ നോക്കുകുത്തിയായിട്ട് മൂന്നുവർഷം പിന്നിടുന്നു. കൊച്ചിയിൽനിന്ന് മംഗലാപുരത്തേക്കും ബാംഗഌരിലേക്കമുള്ള പ്രകൃതിവാതക പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനുള്ള സ്ഥലമേറ്റെടുക്കലിൽ നിന്ന് യുഡിഎഫ് സർക്കാർ പിന്നോക്കംപോയതോടെ സംസ്ഥാനത്തിന് ഉണ്ടാകുന്ന വാർഷിക നഷ്ടം 400 കോടി രൂപ.
വലിയ പ്രതീക്ഷയിൽ കേരളത്തിലേക്ക് പദ്ധതിയുമായെത്തിയ പെട്രോനെറ്റ് പൈപ്പിടൽ പാതിവഴിയിൽ നിലച്ചുപോയതോടെ ത്രിശങ്കുവിലായി നിൽക്കുന്ന വേളയിലാണ് ഇപ്പോൾ മുഖ്യമന്ത്രി പിണറായി അവർക്കു വേണ്ടതെല്ലാം ചെയ്തുതരാമെന്ന വാഗ്ദാനവമായി എത്തുന്നത്. വികസന അജൻഡ മുദ്രാവാക്യമാക്കി നിലകൊണ്ട ഉമ്മൻ ചാണ്ടി സർക്കാർ എന്തുകൊണ്ട് പെട്രോനെറ്റിനും കേരളത്തിലെ പ്രകൃതിവാതക പൈപ്പ്‌ലൈൻ സ്ഥാപിക്കലിനും എതിരായി?
വികസനക്കുതിപ്പിൽ കേരളം നഷ്ടപ്പെടുത്തിയത് ഒമ്പതുവർഷങ്ങൾ
കേരളത്തിലും ഗുജറാത്തിലും പ്രകൃതി വാതക പൈപ്പ്‌ലൈൻ സ്ഥാപിക്കാൻ ഗ്യാസ് അഥോറിറ്റി ഓഫ് ഇന്ത്യ (ഗെയിൽ) പദ്ധതിയിടുന്നത് 2007 ലാണ്. ഒമ്പതു വർഷം കഴിഞ്ഞ് 2016 ആകുമ്പോൾ കേരളത്തിൽ നടപ്പായതുകൊച്ചിയിൽ സ്ഥാപിതമായ എൽഎൻജി ടെർമിനൽ മാത്രം. അതോടെ തീർന്നു വികസനം. പദ്ധതി കൃത്യമായി നടപ്പാക്കി 2013ൽ കമ്മീഷൻ ചെയ്ത ഗുജറാത്ത് ഇതിനകം 5000 കോടി രൂപയുടെ അധിക വരുമാനമുണ്ടാക്കി രാജ്യത്തെ വികസന ഭൂപടത്തിൽ മുന്നിലെത്തി നിൽക്കുന്നു. തുടക്കകാലത്ത് ടെർമിനൽ സ്ഥാപിക്കാനും മംഗലാപുരത്തേക്കും ബാംഗഌരിലേക്കുമുള്ള പൈപ്പ്‌ലൈൻ സ്ഥാപിക്കുന്നതിനും അന്നത്തെ ഇടതുസർക്കാർ നടപടിയെടുത്തെങ്കിലും പിന്നീട് യുഡിഎഫ് അധികാരത്തിലെത്തിയതോടെ എല്ലാം പാതിവഴിയിൽ നിലച്ചു. 2013ൽ കൊച്ചിയിലെ ടെർമിനൽ കമ്മീഷൻ ചെയ്‌തെങ്കിലും പദ്ധതിയോട് സംസ്ഥാന സർക്കാർ കാട്ടുന്ന അലംഭാവം പെട്രോനെറ്റ് പലതവണ ചൂണ്ടിക്കാട്ടിയിരുന്നു.
ടെർമിനലിന്റെ പത്തുശതമാനം പോലും ഉപയോഗിക്കാൻ കഴിയാതായതോടെ വൻ നഷ്ടമാണുണ്ടാകുന്നതെന്നും ഈ പദ്ധതിയുമായി ഏറെനാൾ മുന്നോട്ടുപോകാൻ ആകില്ലെന്നുമായിരുന്നു അന്നത്തെ സിഇഒ എ.കെ ബല്യാൻ വ്യക്തമാക്കിയത്. സർക്കാർ സ്ഥലമേറ്റെടത്തു നൽകിയാൽ ഏഴോ എട്ടോ മാസത്തിനകം പദ്ധതി പ്രവർത്തനക്ഷമമാക്കാമെന്നും അദ്ദേഹം പറഞ്ഞെങ്കിലും ഉമ്മൻ ചാണ്ടി സർക്കാർ അതിന് നടപടിയെടുത്തില്ല. കേരളത്തിന് 1500 കോടി രൂപയുടെ അധികവരുമാനം വർഷംതോറും ലഭിക്കുമെന്ന വിലയിരുത്തപ്പെട്ട പദ്ധതി അതോടെ പെരുവഴിയിലായി. പ്രകൃതിവാതകം എൽപിജിപോലെ അപകടകാരിയല്ലെന്ന അടിസ്ഥാന വസ്തുത ജനങ്ങളെ ബോധ്യപ്പെടുത്താൻ യുഡിഎഫ് സർക്കാർ ശ്രമിക്കാതിരുന്നതാണ് പദ്ധതിയുടെ മുന്നോട്ടുപോക്കിന് പ്രധാന തടസ്സമായത്. ഇന്ത്യയിൽ 15 സംസ്ഥാനങ്ങളിൽ പ്രകൃതിവാതകം ഇന്ധനമായി ഉപയോഗിച്ച് തുടങ്ങിയിട്ട് വർഷങ്ങളായി. പ്രധാന മെട്രോനഗരങ്ങളിൽ പൈപ്പുകൾ വഴി കുടിവെള്ളം പോലെ പ്രകൃതിവാതകം വീടുകളിൽ എത്തിച്ച് പാചകത്തിനായി ഉപയോഗിക്കുന്നു. അതും എൽപിജിയെക്കാൾ കുറഞ്ഞ നിരക്കിൽ.
505 കിലോമീറ്റർ പൈപ്പ് ലൈൻ വലിക്കേണ്ട പദ്ധതി കൊച്ചിയിൽ അമ്പതുമീറ്റർ പൈപ്പിട്ടതോടെ നിലച്ചു. എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ മാത്രമാണ് സർവേയെങ്കിലും പൂർത്തിയായത്. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒരു വിഭാഗം ശക്തമായി എതിർത്തതോടെ പൈപ്പിടൽ പ്രവർത്തനം തുടക്കത്തിലേ മുടങ്ങി. നൂറുകണക്കിന് കുടുംബങ്ങൾ കുടിയൊഴിക്കപ്പെടുമെന്നും ഏക്കറുകണക്കിന് കൃഷിയിടങ്ങൾ ഏറ്റെടുക്കുമെന്നുമെല്ലാമുള്ള തെറ്റായ പ്രചരണങ്ങളാണ് ജനങ്ങളുടെ എതിർപ്പ് വ്യാപകമാകുന്നതിന് കാരണമായത്. പ്രകൃതിവാതക പൈപ്പ്‌ലൈൻ കടന്നുപോകുന്ന പ്രദേശം അത്യന്തം സുരക്ഷാഭീഷണി നേരിടുമെന്നും എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കുമെന്നുമെല്ലാം വാദമുയർന്നതോടെ ജനങ്ങൾ പൈപ്പ്‌ലൈനിനെതിരെ ഭീതിയോടെ നിലകൊണ്ടു. മലബാറിലെ ചില പ്രാദേശിക രാഷ്ട്രീയ പാർട്ടികളും ചില എൻജിഒകളുംമെല്ലാം നടത്തിയ പ്രചരണങ്ങൾക്കെതിരെ സത്യാവസ്ഥ ബോധ്യപ്പെടുത്തുന്ന നീക്കങ്ങൾ സർക്കാരും നടത്തിയില്ല.
എന്നാൽ ഇതിലൊരു വാസ്തവവും ഇല്ലെന്നതാണ് യഥാർത്ഥ വസ്തുത. പ്രകൃതിവാതകം എൽപിജിപോലെ അപകടകാരിയല്ലെന്ന അടിസ്ഥാന വസ്തുത ജനങ്ങളെ ബോധ്യപ്പെടുത്താൻ യുഡിഎഫ് സർക്കാർ ശ്രമിക്കാതിരുന്നതാണ് പദ്ധതിയുടെ മുന്നോട്ടുപോക്കിന് പ്രധാന തടസ്സമായത്. ഇന്ത്യയിൽ 15 സംസ്ഥാനങ്ങളിൽ പ്രകൃതിവാതകം ഇന്ധനമായി ഉപയോഗിച്ച് തുടങ്ങിയിട്ട് വർഷങ്ങളായി. പ്രധാന മെട്രോനഗരങ്ങളിൽ പൈപ്പുകൾ വഴി കുടിവെള്ളം പോലെ പ്രകൃതിവാതകം വീടുകളിൽ എത്തിച്ച് പാചകത്തിനായി ഉപയോഗിക്കുന്നു. അതും എൽപിജിയെക്കാൾ കുറഞ്ഞ നിരക്കിൽ.
പാവം ഗ്യാസിനെ വില്ലനാക്കിയത് തിരിച്ചടിയായി
കേരളത്തിൽ ഏഴ് ജില്ലകളിലൂടെയാണ് പൈപ്പ്‌ലൈൻ കടന്നുപോകുന്നത്. എറണാകുളത്തുകൊച്ചിയിൽ നിന്നാരംഭിക്കുന്ന പൈപ്പ്‌ലൈൻ 15.55 കിലോമീറ്റർ ദൂരത്തിലാണ് സ്ഥാപിക്കുക്. തൃശൂരിലിത് 72.45 കിലോമീറ്റർ. മഠത്തുംപടി, പുമംഗലം, കാരളം, അന്നകം, ചൊവ്വന്നൂർ, പെരുമ്പിലാവ് എന്നിവിടങ്ങളിലൂടെയാണ് പൈപ്പ് കടന്നുപോകുന്നത്. പാലക്കാട് ജില്ലയിൽ ചാലിശ്ശേരി, ഷൊർണ്ണൂർ, പള്ളൂർ, വാണിയംകുളം, ലക്കിടി, പേരൂർ, മുണ്ടൂർ, മലമ്പുഴ, പുതുശ്ശേരി എന്നിവിടങ്ങളിലൂടെയാണ് 118.74 കിലോമീറ്ററാണ് പൈപ്പ് സ്ഥാപിക്കേണ്ടി വരിക.
മംഗലൂരുവലേക്കുള്ള ലൈനിൽ മലപ്പുറത്താകട്ടെ 58.54 കി. മീറ്റർ ദൂരത്താണ്് പൈപ്പ് സ്ഥാപിക്കേണ്ടത്. കീഴ്പറമ്പ്, അരീക്കോട്, കാവന്നൂർ, പുൽപ്പറ്റ പൂക്കോട്ടൂർ, മലപ്പുറം, കോട്ടൂർ, പൊന്മലവ, മറാക്കര, എടയൂർ, വളാഞ്ചേരി, ഇരിമ്പിളിയം എന്നിവിടങ്ങളിലാണ് ഇത്. കോഴിക്കോട് ജില്ലയിൽ 79.5 കിലോമീറ്റർ പൈപ്പ് വരും. കാരശ്ശേരി മുക്കം, ഓമശ്ശേരി, കൊടുവള്ളി, താമരശ്ശേരി, ഉണ്ണികുളം, പനങ്ങാട്, കോട്ടൂർ, നടുവണ്ണൂർ, നൊച്ചാട്, പേരാമ്പ്ര, ചെറുവണ്ണൂർ, വളയം, ആയഞ്ചേരി, പുറമേരി, നാദാപുരം, തൂണേരി എന്നീ പ്രദേശങ്ങളിൽ. കണ്ണൂരിൽ 83.5 കിലോമീറ്റർ ദൂരം ഇരവട്ടി, തട്ടിയോട്, മുണ്ടേരി, പരിയാരം കരുവേലി എന്നിവിടങ്ങളിലൂടെ പോകും. കാസർകോട് 81 കിലോമീറ്റർ പിന്നിട്ട് പൈപ്പ് മംഗലാപുരത്തെത്തും. മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഒരുവിഭാഗം എതിർപ്പുമായെത്തിയതോടെ യുഡിഎഫ് പതിയെ പദ്ധതിയിൽ നിന്ന് പിന്നോക്കം പോകുകയായിരുന്നു. എറണാകുളം, തൃശൂർ, പാലക്കാട്, കാസർകോട് ജില്ലകളിൽ പ്രാരംഭ പ്രവർത്തനങ്ങളായിട്ടുണ്ട്.
ഭൂമിയുടെ ഉടമസ്ഥാവകാശം നഷ്ടപ്പെടും, ഭൂമിയിൽ കൃഷി ചെയ്യാൻ പറ്റില്ല, സമീപത്തുള്ള വീടുകൾ അടക്കം ഒഴിയേണ്ടിവരും, എപ്പോഴും പൊട്ടിത്തെറിക്കാം എന്നിങ്ങനെ പ്രചരണം നടന്നതോടെയാണ് സ്ഥലമേറ്റെടുക്കൽ നിലച്ചത്. എന്നാൽ വസ്തുതകൾ മറിച്ചാണ് എൽപിജിയേക്കാൾ ഏറെ സുരക്ഷിതമാണ് പ്രകൃതി വാതകം. സ്ഥലമെടുപ്പിന്റെ കാര്യത്തിലും കേരളത്തിന് ഇളവുണ്ട്. 10 മീറ്റർ ആയി കുറച്ചാണ് സ്ഥലമേറ്റെടുക്കൽ. ഇതിന്റെ ഉടമസ്ഥാവകാശമല്ല ഉപയോഗിക്കാനുള്ള അവകാശം മാത്രമാണ് പദ്ധതിക്ക് വിട്ടുനൽകുന്നത്. മറ്റു സംസ്ഥാനങ്ങളിൽ 30 മീറ്ററാണിത്. ന്യായവിലയുടെ 50 ശതമാനം നൽകുമെന്നും കമ്പനി ഉറപ്പു നൽകുന്നു. ഈ കാര്യത്തിൽ മാത്രമാണ് സംസ്ഥാന സർക്കാർ കമ്പനിക്ക് സഹായം ചെയ്തു നൽകേണ്ടതും.
മാത്രമല്ല, നഷ്ടപരിഹാരത്തുക അന്തിമമായി സംസ്ഥാന സർക്കാരിന് നിശ്ചയിക്കാൻ കഴിയുമെന്നതും ഗുണകരമാണ്. ആകെ പൈപ്പിടുന്ന 505 കിലോമീറ്ററിന് 1250 ഏക്കർ സ്ഥലമാണ് പൈപ്പിടാൻ ആവശ്യം. പൈപ്പ് ലൈനിനടുത്തു തന്നെ കൃഷി ചെയ്യുന്നതിന് തടസ്സമില്ല. 300 മീറ്റർ മാറിയേ നിർമ്മാണ പ്രവൃത്തി നടത്താവൂ എന്ന നിബന്ധനയും തെറ്റാണെന്ന് കമ്പനി വ്യക്തമാക്കുന്നു. മാത്രമല്ല, പൈപ്പ് ലൈനിടാൻ വേണ്ടി രാജ്യത്തെ ഒരു വീടുപോലും പൊളിക്കേണ്ടി വന്ന ചരിത്രമില്ലെന്നും അവർ ഉറപ്പുനൽകുന്നു. ഇക്കാര്യങ്ങളെല്ലാം സംസ്ഥാന സർക്കാരിന് പരിശോധിക്കാമെന്നിരിക്കെ പദ്ധതിക്ക് യുഡിഎഫ് സർക്കാർ വിലക്കേർപ്പെടുത്തിയത് മലപ്പുറത്തും കോഴിക്കോട്ടും പൈപ്പ് വലിക്കുന്നതിനെതിരെ മുസ്‌ളീം ലീഗിൽ നിന്നുള്ള സമ്മർദ്ദത്തെ തുടർന്നാണെന്നും ആക്ഷേപമുയർന്നിരുന്നു. ഭൂമിയുടെ ഉടമസ്ഥാവകാശം നഷ്ടപ്പെടും, ഭൂമിയിൽ കൃഷി ചെയ്യാൻ പറ്റില്ല, സമീപത്തുള്ള വീടുകൾ അടക്കം ഒഴിയേണ്ടിവരും, എപ്പോഴും പൊട്ടിത്തെറിക്കാം എന്നിങ്ങനെ പ്രചരണം നടന്നതോടെയാണ് സ്ഥലമേറ്റെടുക്കൽ നിലച്ചത്. എന്നാൽ വസ്തുതകൾ മറിച്ചാണ് എൽപിജിയേക്കാൾ ഏറെ സുരക്ഷിതമാണ് പ്രകൃതി വാതകം. സ്ഥലമെടുപ്പിന്റെ കാര്യത്തിലും കേരളത്തിന് ഇളവുണ്ട്.
ഭൂമി ഏറ്റെടുക്കലിന് മറ്റൊരു തടസ്സം വിലയാണ്. ഏറ്റെടുക്കുന്ന ഭൂമിയിൽ വൻ വൃക്ഷങ്ങൾ നടാനാവില്ല. വൻ കെട്ടിടങ്ങൾക്കും നിയന്ത്രണമുണ്ടാകും. ഏറ്റെടുക്കുന്ന പത്തുമീറ്റർ ഭൂമിക്ക് ന്യായവിലയുടെ 50 ശതമാനം നൽകാമെന്ന് കമ്പനി പറയുന്നുണ്ടെങ്കിലും മാർക്കറ്റ് വില വേണമെന്ന് ആവശ്യപ്പെട്ടതോടെ കണ്ണൂരിലുൾപ്പെടെ ചിലയിടങ്ങളിൽ സ്ഥലമേറ്റെടുക്കൽ തടസ്സപ്പെട്ടിരുന്നു. പുതിയ എൽഡിഎഫ് സർക്കാർ ഇക്കാര്യത്തിൽ എന്തുനിലപാട് സ്വീകരിക്കുമെന്നത് പ്രധാനമാണ്. റോഡുപോലെ തന്നെ, ഒരുപക്ഷേ, അതിലുപരി സംസ്ഥാനത്തിന് ഗുണകരമാകുന്ന പദ്ധതിക്കായി സർക്കാർ പണംമുടക്കാൻ തയ്യാറായേക്കും എന്നുതന്നെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണങ്ങളിൽ നിന്നുള്ള സൂചനകൾ. പൈപ്പ് ലൈൻ സ്ഥാപിക്കപ്പെട്ട ഡൽഹി 25 വർഷമായി അതിന്റെ ഗുണം അനുഭവിക്കുന്നു എന്ന വസ്തുതപോലും മുൻ സർക്കാർ കണക്കിലെടുത്തില്ലെന്ന ആരോപണമാണ് ഉയരുന്നത്.
ഒമ്പതുവർഷം നഷ്ടമാക്കിയ കേരളം ഉണരുമ്പോൾ
ഇന്ന് കേരളത്തിൽ യാതൊരു താമസവുമില്ലാതെ പൈപ്പലൈൻ സ്ഥാപിക്കാൻ സ്ഥലമേറ്റെടുത്ത് നൽകാമെന്ന് ഡൽഹിയിൽ പെട്രോനെറ്റ് മേധാവിക്ക് ഉറപ്പുനൽകി മടങ്ങുമ്പോഴേക്കും കേരളം നഷ്ടമാക്കിയ ഒമ്പതുവർഷത്തെ വികസനം ചോദ്യചിഹ്നമായി അവശേഷിക്കുന്നു.
മധ്യപ്രദേശിൽ 2034 കിലോ മീറ്റർ, യുപി (2016), ഹരിയാന(524), രാജസ്ഥാൻ (750), ഡൽഹി (117), പഞ്ചാബ് (215), മഹാരാഷ്ട്ര (733), കർണാടക (694), ആന്ധ്ര (877), തമിഴ്‌നാട് (276), അസം (70), ത്രിപുര (126), ഉത്തരാഞ്ചൽ (74), ഗോവ (36) എന്നിങ്ങനെ പൈപ്പ് ലൈനുകൾ സ്ഥാപിച്ചുകഴിഞ്ഞു രാജ്യത്തുടനീളം. 77 നഗരങ്ങളിൽ ഗ്യാസ് കണക്ഷൻ നൽകാൻ പൈപ്പുകളായി. എന്നാൽ കേരളത്തിലെ 500 കിലോ മീറ്റർ പദ്ധതി എട്ടു വർഷം കഴിഞ്ഞിട്ടും 89 കിലോമീറ്ററിൽ ഒതുങ്ങിക്കിടക്കുന്നു. കൊച്ചിയിൽ അടുത്തിടെ പരീക്ഷണാടിസ്ഥാനത്തിൽ ഗാർഹിക കണക്ഷനുകൾ നൽകിയതു മാത്രമാണ് പുരോഗതി. കേരളത്തിനോടൊപ്പം പദ്ധതി തുടങ്ങിയ ഗുജറാത്തിൽ 1785 കി. മീറ്റർ പൈപ്പ് ലൈൻ സ്ഥാപിച്ചുകഴിഞ്ഞു.പരിസ്ഥിതിയോട് എറ്റവും ഇണങ്ങിനിൽക്കുന്ന ഇന്ധനമാണ് പ്രകൃതിവാതകം. ഭൂമിക്കടിയിലെ ജൈവ ഫോസിലുകളിൽ നിന്നും കുഴിച്ചെടുക്കുന്ന കൽക്കരി, അസംസ്‌കൃത എണ്ണ എന്നിവയെപ്പോലെ തന്നെയാണ് പ്രകൃതിവാതകവും ലഭിക്കുന്നത്. കപ്പലിൽ കൊച്ചിയിലെത്തുന്ന പ്രകൃതിവാതകം പൈപ്പ്‌ലൈനിലൂടെ പാലക്കാട്ടേക്കും മംഗലാപുരത്തേക്കും എത്തിക്കുന്നതാണ് ഗെയിലിന്റെ കേരളത്തിലെ പദ്ധതി. കടന്നുപോകുന്ന പ്രധാന നഗരങ്ങളിൽ പാചകവാതകമായും വാഹനങ്ങളിൽ ഇന്ധനമായും ഇതുപയോഗിക്കാൻ കഴിയും. ഭാവിയിൽ തലസ്ഥാന നഗരംവരെയും കൊച്ചിയിൽ നിന്ന് ലൈൻ എത്തിക്കാനായാൽ കേരളംമുഴുവൻ പാചകവാതക ക്ഷാമം തീരെ ഇല്ലാതാകും.
ഡൽഹി നഗരത്തിൽ മാത്രം 26 ലക്ഷം ഉപഭോക്താക്കൾ കാാൽനൂറ്റാണ്ടായി അപകടരഹിതമായി പ്രകൃതിവാതകം ഉപയോഗിക്കുന്നു. വൻകിട ഫ്‌ളാറ്റുകളിലും വീടുകളിലും പൈപ്പ്‌ലൈൻ വഴി പ്രകൃതിവാതകം എത്തുന്നു. വീടുകളിലേക്ക് എംപിപി ലൈനുകളിലൂടെ എത്തുന്ന വാതകം ജിഐ പൈപ്പുകളിലൂടെ ഗ്യാസ് അടുപ്പുകളിലേക്ക് ബന്ധിപ്പിക്കുന്നു. വെള്ളത്തിന്റേതെന്ന പോലെ ഉപയോഗിക്കുന്ന വാതകത്തിന് മാത്രമായി പണമടക്കാൻ കഴിയുന്ന തരത്തിൽ മീറ്റർ ഘടിപ്പിക്കും. എൽപിജിയേക്കാൾ വൻ ലാഭമാണ് പ്രകൃതിവാതകത്തിന്. ഗ്യാസിനായുള്ള കാത്തിരിപ്പും ഉണ്ടാവില്ല. അന്തരീക്ഷ മലിനീകരണം കുറവായതിനാൽ ഡൽഹി ട്രാൻപോർട്ട് കോർപ്പറേഷൻ മുഴുവൻ ബസുകളിലും ഉപയോഗിക്കുന്നത് പ്രകൃതിവാതകം തന്നെ. പൈപ്പ് ലൈനിനെതിരെ ഇവിടെ രാഷ്ട്രീയ കക്ഷികളും നേതാക്കളും ശബ്ദമുയർത്തുമ്പോൾ ഡൽഹിയിൽ തന്റെ പ്രദേശത്ത് ലൈൻ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് നേതാക്കൾ പ്രതിഷേധിക്കുന്നതെന്നാണ് മറ്റൊരു വിരോധാഭാസം. കേരളത്തിൽ പൈപ്പിടീൽ നടപ്പായാൽ ഈ ഗുണങ്ങളെല്ലാം സംസ്ഥാനത്തും ലഭിക്കും. ഈ ഗ്യാസ് ഉപയോഗിച്ചുള്ള വൈദ്യുതി പദ്ധതി ചീമേനിയിൽ സ്ഥാപിക്കാനും സംസ്ഥാനം ലക്ഷ്യമിടുന്നുണ്ട്. അതോടെ ഊർജപ്രതിസന്ധി പരിഹരിക്കുന്നതിനും ഈ പദ്ധതി വഴി കഴിയും.
പ്രകൃതിവാതകം അഥവാ എൽഎൻജി
പരിസ്ഥിതിയോട് എറ്റവും ഇണങ്ങിനിൽക്കുന്ന ഇന്ധനമാണ് പ്രകൃതിവാതകം. ഭൂമിക്കടിയിലെ ജൈവ ഫോസിലുകളിൽ നിന്നും കുഴിച്ചെടുക്കുന്ന കൽക്കരി, അസംസ്‌കൃത എണ്ണ എന്നിവയെപ്പോലെ തന്നെയാണ് പ്രകൃതിവാതകവും ലഭിക്കുന്നത്. കപ്പലിൽ കൊച്ചിയിലെത്തുന്ന പ്രകൃതിവാതകം പൈപ്പ്‌ലൈനിലൂടെ പാലക്കാട്ടേക്കും മംഗലാപുരത്തേക്കും എത്തിക്കുന്നതാണ് ഗെയിലിന്റെ കേരളത്തിലെ പദ്ധതി. കടന്നുപോകുന്ന പ്രധാന നഗരങ്ങളിൽ പാചകവാതകമായും വാഹനങ്ങളിൽ ഇന്ധനമായും ഇതുപയോഗിക്കാൻ കഴിയും. ഭാവിയിൽ തലസ്ഥാന നഗരംവരെയും കൊച്ചിയിൽ നിന്ന് ലൈൻ എത്തിക്കാനായാൽ കേരളംമുഴുവൻ പാചകവാതക ക്ഷാമം തീരെ ഇല്ലാതാകും. റോഡുവഴി കണ്ടെയ്‌നറുകളിൽ എൽപിജി കൊണ്ടുപോകുമ്പോഴുണ്ടാകുന്ന അപകടങ്ങൾ നിരന്തരം കാണുന്ന കേരളത്തിന് ഇത്തരത്തിൽ ഒരപകടംപോലും ഭാവിയിൽ നേരിടേണ്ടിവരില്ല. അത്രയ്ക്കും സുരക്ഷിതമായതിനാൽത്തന്നെ ലോകമെമ്പാടും എൽഎൻജിക്ക് വൻ സ്വീകാര്യതയുണ്ട്. വിലക്കുറവും മുടങ്ങാത്ത ലഭ്യതയും കുറഞ്ഞ മലിനീകരണവുമാണ് പ്രകൃതിവാതകത്തിന്റെ മേന്മകൾ. ഹരിതവാതകം എന്ന പേരിലും ഇതറിയപ്പെടുന്നതും പരിസ്ഥിതി സൗഹൃദമായതിനാലാണ്.
' വൈദ്യുതി ഉൽപാദനരംഗത്തും വ്യവസായ വികസനത്തിലും വലിയ മാറ്റങ്ങളുണ്ടാക്കുന്ന ഈ പദ്ധതി തീർത്തും നിസാരമായി അവഗണിക്കുന്ന അനുഭവമാണ് ഉള്ളത്. 7500 കോടി രൂപ ഇതുവരെ മുടക്കിയെന്നും 2000 കോടി രൂപയുടെ പൈപ്പുകൾ വാങ്ങിയിട്ടുണ്ടെന്നും പറയുന്നു. പലിശയിനത്തിൽതന്നെ വലിയ നഷ്ടം പെട്രോനെറ്റ് എൽഎൻജിക്കും ഗ്യാസ് അഥോറിറ്റിക്കും വരുന്നു. സംസ്ഥാനത്തിനാണെങ്കിൽ ഈ പദ്ധതിയുടെ പൂർത്തീകരണത്തോടെ വർഷത്തിൽ വാറ്റിനത്തിൽ മാത്രം 1000 കോടി രൂപയെങ്കിലും ലഭിക്കും എന്ന കണക്കും വന്നിട്ടുണ്ട്. ഇതെല്ലാമായിട്ടും എന്തുകൊണ്ട് തടസ്സങ്ങൾ നീക്കി പദ്ധതി മുന്നോട്ടുകൊണ്ടുപോകാൻ സർക്കാർ ശ്രമിക്കുന്നില്ല' - ഒരുവർഷം മുമ്പ് നൽകിയ ഫേസ്‌ബുക്ക് പോസ്റ്റിൽ പിണറായി ഇങ്ങനെ ചോദിക്കുന്നു. ഇപ്പോൾ പെട്രോനെറ്റ് അധികൃതരുമായി ചർച്ചനടത്തി പദ്ധതി വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ടതിലൂടെ പദ്ധതി ലക്ഷ്യത്തിലെത്തിക്കാൻ സംസ്ഥാന സർക്കാർ മുന്നിലുണ്ടാകുമെന്ന സന്ദേശമാണ് പിണറായി നൽകുന്നതെന്ന് വ്യക്തം.

അതിർത്തി കടന്ന് സൈന്യം പകരം വീട്ടി

അതിർത്തി കടന്ന് സൈന്യം പകരം വീട്ടി

ന്യൂദൽഹി: ഭാരത സൈനികർ മ്യാൻമർ അതിർത്തി പ്രദേശത്ത് കടന്ന് എട്ട് കലാപകാരികളെ വധിച്ചു. മണിപ്പൂരിൽ ആസാം റൈഫിളിന് നേരെ മെയ് 22ന് ആക്രമണം നടത്തിയ കോർ കമ്മിറ്റി സംഘടനയിൽപ്പെട്ട ഭീകരരെയാണ് സൈന്യം അതിർത്തിയിൽ പ്രവേശിച്ച് കൊലപ്പെടുത്തിയത്.
എട്ട് പേരെ കൊലപ്പെടുത്തിയതിനു പുറമെ സൈന്യം 18 ഭീകരരെ പിടികൂടി മ്യാൻമർ അധികൃതർക്ക് കൈമാറിയെന്നും എക്കണോമിക്സ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ദൽഹിയിൽ നടന്ന ഉന്നത സൈനിക ഉദ്യോഗസ്ഥരുടെ ചർച്ചയ്ക്ക് ശേഷമാണ് മ്യാൻമറിൽ പ്രവേശിച്ച് കലാപകാരികളെ വധിക്കാൻ ആസാം റൈഫിൾസിന് നിർദ്ദേശം ലഭിച്ചത്.
മ്യാൻമർ അതിർത്തിയിൽ നിന്നും 16 കിലോമീറ്റർ ഉള്ളിൽ വച്ചാണ് സൈന്യം ഭീകരരുടെ ക്യാമ്പിൽ കയറി ആക്രമണം നടത്തിയത്. കൃത്യമായി എത്ര പേർ കൊല്ലപ്പെട്ടുവെന്ന് അന്വോഷിച്ചു വരികയാണെന്ന് സൈനിക വക്താക്കൾ അറിയിച്ചു.
കഴിഞ്ഞ വർഷം മെയ് 22ന് കലാപകാരികളുടെ ആക്രമണത്തിൽ 17 ആസാം റൈഫിൾസ് ജവാൻമാർ കൊല്ലപ്പെടുകയും 16 പേർക്ക് ഗുരുതരമായി പരിക്കുമേറ്റിരുന്നു. ഇതിനു പുറമെ ചന്ദേൽ ജില്ലയിൽ ഭീകരർ നടത്തിയ ബോംബാക്രമണത്തിൽ ആറ് സൈനികർക്കാണ് ജീവൻ നഷ്ടപ്പെട്ടത്.
എന്നാൽ മ്യാൻമർ അധികൃതർ ഇതിനെ കുറിച്ച് പ്രതികരിച്ചിട്ടില്ല. മുൻപൊരിക്കൽ സൈന്യം ഇത്തരത്തിൽ അതിർത്തി പ്രദേശത്ത് കയറി ഭീകരരെ വധിച്ചിരുന്നു.

പതിന‍ഞ്ചുകാരന്റെ വയറ്റിൽ കുഞ്ഞ് !

മൊഹമ്മദ് സുൽ ഷാഹ്റിൽ സെയ്ദീൻ
മൊഹമ്മദ് സുൽ ഷാഹ്റിൽ സെയ്ദീൻ

പതിന‍ഞ്ചുകാരന്റെ വയറ്റിൽ കുഞ്ഞ് !

വയറുവേദന മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ച കൗമാരക്കാരന്റെ വയറ്റിൽ കുഞ്ഞിനെ കണ്ടെത്തി. മലേഷ്യയിൽ നിന്നാണ് ഞെട്ടിക്കുന്ന വാർത്ത പുറത്തു വന്നിരിക്കുന്നത്. പതിനഞ്ചുകാരനായ മൊഹമ്മദ് സുൽ ഷാഹ്റിൽ സെയ്ദീൻ എന്ന ആൺകുട്ടിയുടെ വയറ്റിൽ നിന്നുമാണ് പൂർണ വളർച്ചയെത്താത്ത ഭ്രൂണത്തെ കണ്ടെടുത്തത്. പതിനഞ്ചു വർഷത്തോളം ഭ്രൂണത്തെയും പേറി ജീവിച്ച ഷാഹ്റിലിന് കഴിഞ്ഞ നാലുമാസം മുമ്പു മാത്രമാണ് വയറിന് അസ്വസ്ഥതകൾ അനുഭവപ്പെട്ടു തുടങ്ങിയത്.
മൊഹമ്മദ് സുൽ ഷാഹ്റിൽ സെയ്ദീൻ
ഷാഹ്റിൽ ജനിച്ചപ്പോൾ മുതൽ ഭ്രൂണവും കൂടെയുണ്ട്, അതായത് ഭ്രൂണത്തിനുള്ളിൽ ഭ്രൂണം ഇരിക്കുന്ന അവസ്ഥ. അഞ്ചുലക്ഷത്തിൽ ഒരാൾക്കു മാത്രം സംഭവിക്കുന്ന അവസ്ഥയാണ് ഇതെന്നും മലേഷ്യയിൽ ഇത് ആദ്യത്തെ അനുഭവമാണെന്നും ഡോകടർമാർ പറയുന്നു. മുടിയും കൈകാലുകളും ജനനേന്ദ്രിയവുമെല്ലാം ഉള്ള ഭ്രൂണത്തിനു മൂക്കും വായയവും മാത്രമായിരുന്നു അപൂർണമായിരുന്നത്. കുഞ്ഞുങ്ങൾ മരിച്ചാൽ സ്വീകരിക്കുന്ന എല്ലാ ആചാരങ്ങളോടും കൂടിയാണ് ഭ്രൂണത്തെ സംസ്കരിച്ചതെന്ന് ഷാഹ്റിലിന്റെ മാതാവ് ഹസ്മാ അഹമ്മദ് പറഞ്ഞു. ഹസ്മയുടെ എട്ടു മക്കളിൽ അ‍ഞ്ചാമനാണ് ഷാഹ്റിൽ.
ഇരട്ടക്കുട്ടികളെ ഗർഭം ധരിക്കുന്ന അവസരങ്ങളിലാണ് ഇത്തരം പ്രതിഭാസം ഉണ്ടാകുന്നത്. ഒരു ഭ്രൂണം അടുത്ത ഭ്രൂണത്തെ മൂടുകയാണിവിടെ. ഇത്തരം സാഹചര്യങ്ങളിൽ വലിയ ഭ്രൂണത്തെ ആശ്രയിച്ചു നിലകൊള്ളുന്ന ഭ്രൂണം ജനനത്തിനു മുമ്പേ മരിക്കുകയാണു ചെയ്യുന്നത്.  

ബ്രഡ് നമ്മളെ കൊല്ലുന്നത് ഇങ്ങനെയാണ്‌


ബ്രഡ് നമ്മളെ കൊല്ലുന്നത് ഇങ്ങനെയാണ്‌



ബ്രഡുകളില്‍ ഭൂരിഭാഗം ബ്രാന്‍ഡുകളിലും കാന്‍സറിനു വരെ കാരണമാകുന്ന പൊട്ടാസ്യം ബ്രോമേറ്റ്, പൊട്ടാസ്യം അയോഡേറ്റ് എന്നിവ അടങ്ങിയതായാണ് ചൊവ്വാഴ്ച കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ കണക്കില്‍ പറയുന്നത്.
May 25, 2016, 08:51 PM IST
കേരളത്തിലെ തീന്‍മേശകളിലും പ്രഭാത ഭക്ഷണത്തിനായി ഇന്ന് ദോശയും ഇഡ്ഡലിയുമൊന്നും കാണാനില്ല.. പകരം പാകം ചെയ്യാതെ എളുപ്പത്തില്‍ ചൂടാക്കി കഴിക്കാവുന്ന ബ്രഡാണ് എവിടെയും താരം. എന്നാല്‍  38 ബ്രഡ് ബ്രാന്‍ഡുകളില്‍ ഭൂരിഭാഗം ബ്രാന്‍ഡുകളിലും കാന്‍സറിനു വരെ കാരണമാകുന്ന പൊട്ടാസ്യം ബ്രോമേറ്റ്, പൊട്ടാസ്യം അയോഡേറ്റ് എന്നിവ അടങ്ങിയതായാണ് ചൊവ്വാഴ്ച കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ കണക്കില്‍ പറയുന്നത്.
ഈ രാസ വസ്തുക്കളെല്ലാം നിരോധിക്കാനൊരുങ്ങുകയാണ് സര്‍ക്കാര്‍.  രാസവസ്തുക്കള്‍ നിരോധിച്ചാലും ഇല്ലെങ്കിലും ബ്രഡ് കഴിക്കാതിരിക്കാനുള്ള അഞ്ച് കാരണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
രക്തത്തില്‍ പഞ്ചസാരയുടെ അളവു കൂടുന്നു
ബ്രഡ് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവു കൂടാന്‍ കാരണമാകും. കാരണം ധാന്യങ്ങള്‍ പൊടിച്ച് ഉപയോഗിക്കുന്നതിനാല്‍ അത് ശരീരം പെട്ടെന്ന് സ്വീകരിക്കുകയും രക്തത്തിലെ പഞ്ചസാരയുടെയും ഇന്‍സുലിന്റെയും അളവു വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ദിവസവും കല്‍ക്കണ്ടം കഴിച്ചാലുണ്ടാകുന്നതിനേക്കാള്‍ വേഗത്തില്‍ ബ്രഡിലൂടെ ശരീരത്തില്‍  പഞ്ചസാരയുടെ അളവ് വര്‍ധിക്കുന്നു.
പോഷകാംശത്തിന്റെ കുറവ്
മറ്റു ഭക്ഷ്യ ഉല്‍പ്പന്നങ്ങളെ അപേക്ഷിച്ച് ബ്രഡില്‍ പോഷകാംശം വളരെ കുറവായി കാണപ്പെടുന്നു. ശരീരത്തിന് അത്യാവശ്യമായ യാതൊരു പോഷക ഗുണങ്ങളും ബ്രഡില്‍ അടങ്ങിയിട്ടില്ല.
കൊളസ്‌ട്രോള്‍ 
അറുപത് ശതമാനത്തോളമാണ്. ബ്രഡുകളില്‍ ഹൃദ്രോഗത്തിന്‌ കാരണമാകുന്ന കൊളസ്‌ട്രോളിന്റെ അളവ്.  ഇത് ആളുകളെ രോഗിയാക്കുന്നതിന്റെ വേഗം വര്‍ധിപ്പിക്കുന്നു
പശപശപ്പുള്ള ഭക്ഷണം
ബ്രഡ് വളരെയധികം പശപശപ്പുള്ള ഭക്ഷണ വിഭവമാണ്. ഇത് ശരീരത്തിനെ പലപ്പോഴും അസുഖകരമായ അവസ്ഥയിലേക്ക് തള്ളിവിടുന്നു. ആമാശയ രോഗങ്ങള്‍ക്ക് ഇത് മുഖ്യകാരണമാണ്.
രാസപദാര്‍ത്ഥങ്ങള്‍
ബ്രഡില്‍ അപകടകരമായ രാസപദാര്‍ത്ഥങ്ങളുടെ അതിപ്രസരമാണെന്ന് അടുത്തിടെ പുറത്തു വന്ന വാര്‍ത്തകള്‍ വ്യക്തമാക്കുന്നുണ്ട്. ഇത്തരം രാസപദാര്‍ത്ഥങ്ങള്‍ കാന്‍സറിനു വരെ കാരണമാകുന്നവയാണ്.

ഗംഗാജലം വീട്ടിലെത്തിക്കാന്‍ തപാല്‍ വകുപ്പ്

ഗംഗാജലം വീട്ടിലെത്തിക്കാന്‍ തപാല്‍ വകുപ്പ്


ഹരിദ്വാര്‍, ഋഷികേശ് എന്നിവിടങ്ങളില്‍നിന്നുള്ള ഗംഗാജലം തപാല്‍ വകുപ്പ് വഴി വിതരണം ചെയ്യുന്നതാണ് പദ്ധതി
May 30, 2016, 07:02 PM IST
ന്യൂഡല്‍ഹി: ഗംഗാജലം ആവശ്യക്കാരുടെ വീടുകളിലെത്തിക്കാനുള്ള പദ്ധതിയുമായി തപാല്‍ വകുപ്പ്. കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദാണ് തപാല്‍ വകുപ്പിന്റെ പുതിയ പദ്ധതി സംബന്ധിച്ച് വിവരങ്ങള്‍ പുറത്തുവിട്ടത്.
രാജ്യത്തെമ്പാടുമുള്ള തപാല്‍ ശൃംഖല ഉപയോഗപ്പെടുത്തി, ഗംഗാജലം ആവശ്യക്കാര്‍ക്ക് എത്തിച്ചു കൊടുക്കുന്ന പദ്ധതി ആരംഭിക്കുന്നതിനെക്കുറിച്ച് നിരവധി നിര്‍ദ്ദേശങ്ങള്‍ തനിക്കു ലഭിച്ചിരുന്നതായി അദ്ദേഹം പറഞ്ഞു. ഓണ്‍ലൈന്‍ വ്യാപാരത്തിന്റെ ഭാഗമായി ഇലക്ട്രോണിക് ഉപകരണങ്ങള്‍, വസ്ത്രം തുടങ്ങിയവ തപാല്‍ വകുപ്പ് എത്തിച്ചുകൊടുക്കുന്നുണ്ട്. ഈ രീതിയില്‍ത്തന്നെ ഗംഗാജലവും വിതരണം ചെയ്യാനാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഹരിദ്വാര്‍, ഋഷികേശ് എന്നിവിടങ്ങളില്‍നിന്നുള്ള ഗംഗാജലം തപാല്‍ വകുപ്പ് വഴി വിതരണം ചെയ്യുന്നത് സംബന്ധിച്ച് വകുപ്പിന് നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞതായി അദ്ദേഹം വ്യക്തമാക്കി. രാജ്യത്തിന്റെ സാംസ്‌കാരികമായ ആവശ്യങ്ങള്‍ കൂടി നിറവേറ്റുന്നതിനാണ് ഇത്തരമൊരു പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വാട്ട്സാപ്പിനെ പൂട്ടാൻ ഗൂഗിൾ

WRITTEN by web desk30/05/2016ColumnsPage Views 30
WRITTEN by web desk30/05/2016ColumnsPage Views 30

വാട്ട്സാപ്പിനെ പൂട്ടാൻ ഗൂഗിൾ

അരുൺ ശങ്കർ
.
വാട്സാപ്പിനെ വെല്ലാൻ പുതിയ ഇൻസ്റ്റന്റ് മെസേജിംഗ് സെർവീസുമായി ഗൂഗിൾ വരുന്നു. ഗൂഗിളിന്റെ ഹെഡ്ക്വാർട്ടേഴ്സായ കാലിഫോർണിയയിലെ മൗണ്ടൻ വ്യൂവിൽ നടക്കുന്ന ഗൂഗിൾ I/O 2016ലാണ് പുതിയ സർവീസുകളെ പറ്റിയുള്ള വിവരങ്ങൾ ഗൂഗിൾ പുറത്തുവിട്ടത്.
“ആല്ലോ“(Allo) എന്ന് പേരിട്ടിരിക്കുന്ന ടെക്സ്റ്റ് മെസേജിംഗ് സർവീസും “ഡ്യുവോ“ (Duo) എന്ന വീഡിയോ ചാറ്റ് സർവീസുമാണ് ഗൂഗിൾ അവതരിപ്പിക്കുന്നത്. ആൻഡ്രോയ്ഡിലും ഐഒഎസിലും ഈ ആപ്പുകൾ ലഭ്യമാകും.
ഗൂഗിളിന്റെ പഴയ മെസേജിംഗ് സർവീസുകളായ ഗൂഗിൾ ടാക്ക്, ഗൂഗിൾ മെസഞ്ചർ, ഗൂഗിൾ ഹാങൗട്ട് എന്നിവയിൽ നിന്ന് വിഭിന്നമായി ഗൂഗിൾ അക്കൗണ്ടുമായി ബന്ധപ്പെടുത്തിയല്ല ആല്ലോ പ്രവർത്തിക്കുക. ഉപയോക്താവിന്റെ ഫോൺ നമ്പറുമായാണ് ആല്ലോ ബന്ധിപ്പിക്കപ്പെടുന്നത്. അതെ, വാട്സാപ്പ് പോലെ തന്നെ! വാട്സാപ്പുമായി ഒരു പ്രത്യക്ഷമത്സരം തന്നെയാണ് ഗൂഗിൾ ഉദ്ദേശിക്കുന്നത് എന്ന് വ്യക്തം!
“ആല്ലോ“യുടെ ഏറ്റവും മികച്ച പ്രത്യേകതയായി ഗൂഗിൾ എടുത്തു കാട്ടുന്നത് അതിൽ ഇണക്കിച്ചേർത്തിരിക്കുന്ന ഗൂഗിൾ അസിസ്റ്റന്റ് ആണ്. എന്നാൽ ഗൂഗിളിന്റെ പഴയ മെസേജിംഗ് സർവീസായ ഹാങൗട്ടിനു പകരമായല്ല “ആല്ലോ“ വരുന്നത്. ഗൂഗിളിനെ പുതിയ വാർത്താവിനിമയ വിഭാഗത്തിന്റെ (Communication Division) പതാകാവാഹകനായാണ് “ആല്ലോ“യുടെ രംഗപ്രവേശം.
“ആദ്യം മുതൽ തുടങ്ങുക എന്നത് ചിലപ്പോഴൊക്കെ വളരെ സ്വാതന്ത്ര്യം നൽകുന്നതാണ്“ എന്നാണ് എന്തുകൊണ്ട് ഹാങൗട്ടിൽ മാറ്റം വരുത്താതെ ഒരു പുതിയ ആപ്ലിക്കേഷൻ നിർമ്മിച്ചത് എന്ന ചോദ്യത്തോട് ഗൂഗിളിന്റെ കമ്മ്യൂണിക്കേഷൻ ഉത്പന്ന വിഭാഗം ഡയറക്ടറായ എറിക് കേ പ്രതികരിച്ചത്.
വാട്സാപ്പ്, ടെലഗ്രാം, ഹൈക്ക് മുതലായവയിലെ പോലെ തന്നെ, നമ്മുടെ ഫോൺ നമ്പർ ഉപയോഗിച്ചാണ് “ആല്ലോ“യിലും സൈൻ-അപ് ചെയ്യേണ്ടത്. സൈൻ അപ് ചെയ്യുന്ന ഫോൺ നമ്പർ ഗൂഗിൾ അക്കൗണ്ടുമായി ബന്ധിപ്പിക്കാനുള്ള അവസരം ഉണ്ട് എങ്കിലും അത് നിർബന്ധമല്ല. സൈൻ-അപ് ചെയ്താൽ ഒരു സാധാരണ ചാറ്റ് ആപ്ലിക്കേഷനിലുള്ള എല്ലാ സൗകര്യങ്ങളും നമുക്ക് കാണാനാകും – ടെക്സ്റ്റ് മെസേജുകൾ, ഇമോജികൾ, സ്റ്റിക്കറുകൾ, റിസീവ്/റീഡ് ഇൻഡിക്കേറ്ററുകൾ മുതലായവ. ഓരോ രാജ്യത്തും ആ രാജ്യങ്ങളുടെ പ്രത്യേകതകൾ ഉൾക്കൊള്ളുന്ന സ്റ്റിക്കറുകൾ ഡൗൺലോഡ് ചെയ്യാനുള്ള അവസരവുമുണ്ട്. (ഹൈക്ക് ആപ്പ് ഉപയോഗിച്ചവർക്ക് ആ സൗകര്യം അറിവുണ്ടാകും).
എന്നാൽ ഇപ്പോൾ മറ്റു ആപ്ലിക്കേഷനുകളിൽ ലഭ്യമല്ലാത്ത ചില സൗകര്യങ്ങൾ കൂടി ഗൂഗിൾ അവതരിപ്പിക്കുന്നു. ഉദാഹരണത്തിന്, ഒരു ചിത്രം അയയ്ക്കുമ്പോൾ ആ ചിത്രത്തിനു മേൽ കുറിപ്പുകൾ സ്വന്തം കൈപ്പടയിൽ എഴുതുവാനുള്ള സൗകര്യം, അക്ഷരങ്ങളുടെ വലിപ്പം കൂട്ടിയും കുറച്ചും അയയ്ക്കുവാനുള്ള സൗകര്യമായ “വിസ്പർ-ഷൗട്ട്“ മുതലായവ.
പക്ഷേ ഈ സൗകര്യങ്ങൾ കൊണ്ട് മാത്രം മറ്റു ചാറ്റിംഗ് ആപ്ലിക്കേഷനുകളുടെ മാർക്കറ്റ് ഷെയറിലേക്ക് കടക്കാനാവില്ല എന്ന് ഗൂഗിളിനറിയാം. ഇത്രയധികം ഉപയോക്താക്കളെ ആകർഷിക്കണമെങ്കിൽ ഒരു ശക്തമായ ആയുധം തന്നെ വേണം. അതിനു ഗൂഗിൾ പ്രയോഗിച്ച ആയുധം ഗൂഗിളിനെ തന്നെ “ആല്ലോ“യിൽ ഉൾപ്പെടുത്തുക എന്നതാണ്. കൂടുതൽ കൃത്യമായി പറഞ്ഞാൽ, “ഗൂഗിൾ അസിസ്റ്റന്റ്“ ഉൾപ്പെടുത്തുക എന്നതാണ്.
@google എന്ന ചാറ്റ് ഐഡിയോട് ചോദ്യങ്ങൾ ചോദിച്ചാൽ അതിന്റെ ഉത്തരങ്ങൾ നൽകുന്ന ഒരു സാങ്കേതികവിദ്യയാണ് ഗൂഗിൾ അസിസ്റ്റന്റ്. ഉദാഹരണത്തിന് ഒരു ചരിത്ര സ്മാരകത്തിന്റെ ഫോട്ടോ എടുത്ത് ഗൂഗിൾ അസിസ്റ്റന്റിനോട് “Who built this monument” എന്ന് ചോദിച്ചാൽ ആ ചരിത്ര സ്മാരകം നിർമ്മിച്ച വ്യക്തിയുടെ പേര് ഉത്തരമായി തരും. അടുത്തതായി “When was he born” എന്ന് ചോദിച്ചാൽ ആ വ്യക്തിയെ പറ്റി ആണ് ചോദ്യം എന്ന് മനസിലാക്കി ഉത്തരം നൽകാനുള്ള കഴിവുണ്ട് ഗൂഗിൾ അസിസ്റ്റന്റിന്. അതായത് ഒരു സംഭാഷണം പോലെ തുടർച്ചയുള്ള സെർച്ച് അനുഭവം പ്രദാനം ചെയ്യും ഗൂഗിൾ അസിസ്റ്റന്റ്.
ഈ സർവീസിനെ “ആല്ലോ“യിൽ ഉൾപ്പെടുത്തുക വഴി ചാറ്റിംഗിൽ ഒരു വിപ്ലവം കൊണ്ടുവരാം എന്ന് ഗൂഗിൾ പ്രതീക്ഷിക്കുന്നു. നിങ്ങളുടെ സുഹൃത്തുമായി ചാറ്റ് ചെയ്യുമ്പോൾ ആ സുഹൃത്തുമായുള്ള നിങ്ങളുടെ സംഭാഷണരീതി പഠിച്ച് നിങ്ങൾ ടൈപ്പ് ചെയ്യാൻ സാധ്യതയുള്ള വാചകങ്ങളെ ആപ്ലിക്കേഷൻ കാട്ടിത്തരുന്നത് ഒന്നുഹിച്ചു നോക്കൂ! സയൻസ് ഫിക്ഷൻ ചിത്രങ്ങളിൽ കണ്ടിരുന്ന ആ സൗകര്യമാണ് ഗൂഗിൾ അസിസ്റ്റന്റ് വഴി “ആല്ലോ“ നിങ്ങൾക്ക് നൽകുക.
ഗൂഗിൾ ഈ സൗകര്യം പ്രദർശിപ്പിച്ചത് ഒരു ബിരുദദാനച്ചടങ്ങിന്റെ ചിത്രം ഉപയോഗിച്ചാണ്. ആ ചിത്രം ചാറ്റിൽ വന്നപ്പോൾ “ആല്ലോ“ നൽകിയ മറുപടികൾ “Congratulations!“, “You look great!“ എന്നിങ്ങനെയായിരുന്നു. മറ്റൊരു വിധത്തിൽ ഒരു സുഹൃത്ത് നമുക്ക് ഒരു ചലച്ചിത്രത്തിന്റെ പേര് അയച്ചുതന്നാൽ തിരികെ “Review?” എന്ന മറുപടി കൊണ്ട് നമുക്ക് ആ ചിത്രത്തിന്റെ റേറ്റിംഗും റിവ്യൂവും കാണുവാൻ കഴിയും.
സ്വകാര്യതയെ പറ്റി ഉയർന്ന സംശയങ്ങളെ ഗൂഗിൾ നേരിടുന്നത് എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ കൊണ്ടാണ്. അതായത് ഗൂഗിൾ “ആല്ലോ“ നിങ്ങൾക്ക് രണ്ട് തരത്തിൽ ഉപയോഗിക്കാം. “ഓൺ ദ വയർ“ എൻക്രിപ്ഷനും “എൻഡ്-ടു-എൻഡ്“ എൻക്രിപ്ഷനും. ആദ്യത്തേതിൽ നിങ്ങൾ അയയ്ക്കുന്ന മെസേജുകൾ ഗൂഗിൾ സെർവറിന് വായിക്കുവാനാകും. ഗൂഗിൾ അസിസ്റ്റന്റിന്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ വേണ്ടിയാണ് അത്തരത്തിൽ ചെയ്യുക എന്നും ഒരു തരത്തിലുള്ള ഡാറ്റയും ഗൂഗിൾ സെർവറിൽ സൂക്ഷിക്കപ്പെടുകയില്ല എന്നും ഗൂഗിൾ ഉറപ്പു തരുന്നുണ്ട്.
അത്തരത്തിൽ പോലും തങ്ങളുടെ മെസേജുകൾ വായിക്കപ്പെടുന്നില്ല എന്ന് ഉറപ്പുവരുത്താൻ ഒരു “ഇൻകോഗ്നിറ്റോ മോഡും“ ആല്ലോ നൽകുന്നുണ്ട്. ഇൻകോഗ്നിറ്റോ മോഡിൽ എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ സാങ്കേതികവിദ്യ ഉപയോഗിച്ചിരിക്കുന്നതിനാൽ അയയ്ക്കുന്നയാൾക്കും സ്വീകരിക്കുന്നയാൾക്കുമല്ലാതെ മറ്റാർക്കും മെസേജ് വായിക്കാനാകില്ല എന്നുറപ്പു വരുത്താം. എന്നാൽ ഇൻകോഗ്നിറ്റോ മോഡ് ഉപയോഗിക്കുമ്പോൾ ഗൂഗിൾ അസിസ്റ്റന്റിന്റെ സേവനം കൃത്യമാവില്ല എന്നു മാത്രം. ഒരു നിശ്ചിത സമയത്തിനു ശേഷം സ്വയം ഡിലീറ്റ് ആവുന്ന മെസേജുകൾ ഇൻകോഗ്നിറ്റോ മോഡിൽ വരും എന്നും ഗൂഗിൾ പറയുന്നു.
ഒരു കാലത്ത് ഇൻസ്റ്റന്റ് മെസേജിംഗിന്റെ പര്യായമായിരുന്നു ഗൂഗിൾ ടാക്ക്. സാങ്കേതികവിദ്യയുടെ കുത്തൊഴുക്കിൽ ഇൻസ്റ്റന്റ് മെസേജിംഗ് രംഗത്ത് ഗൂഗിളിനു കാലിടറി. പിന്നീട് വന്ന ഗൂഗിൾ ഹാങ്ങൗട്ടിനും മത്സരത്തിൽ പിടിച്ചു നിൽക്കാനായില്ല. ഇത്തവണ ഗൂഗിളിന്റെ ഏറ്റവും പുതിയ പരീക്ഷണത്തിനു മത്സരിക്കേണ്ടി വരിക നൂറുകോടിയിലധികം ഉപയോക്താക്കളുള്ള വാട്സാപ്പിനോടും ഫേസ്ബുക്ക് മെസഞ്ചറിനോടും സ്നാപ്ചാറ്റിനോടൂമൊക്കെയാണ്. അതികായന്മാരോട് മത്സരിക്കാനുള്ള ആയുധങ്ങൾ “ആല്ലോ“യ്ക്ക് ഗൂഗിൾ നൽകിയിരിക്കും എന്ന് പ്രതീക്ഷിക്കാം. കളി നേരിൽ കാണാൻ അല്പകാലം കാത്തിരിക്കണമെന്ന് മാത്രം. ഗൂഗിൾ “ആല്ലോ“ സർവീസ് ജൂൺ അവസാനത്തോടെ മാത്രമേ ലഭ്യമാകുകയുള്ളൂ. എന്നാൽ ആപ്പ് പ്രീ-റജിസ്റ്റർ ചെയ്യാനുള്ള സൗകര്യം ഗൂഗിൾ ഒരുക്കിയിട്ടുണ്ട്.
ഏ ആർ റഹ്മാന് ഫുക്കുവോക്ക പുരസ്കാരം

5/27/2016

ആയുര്‍വേദം കണ്ടതും കാണാത്തതുമായ നൂറിനു മേല്‍ സസ്യങ്ങള്‍

ആയുര്‍വേദം കണ്ടതും കാണാത്തതുമായ  നൂറിനു മേല്‍ സസ്യങ്ങള്‍ തെറ്റുണ്ടെങ്കില്‍ തിരുത്തുക നല്ല ഫോട്ടോകള്‍ ഉണ്ടെങ്കില്‍ അയച്ചു തരിക കൂടുതല്‍ സസ്യങ്ങള്‍ ഉണ്ടെങ്കില്‍ കൂട്ടിച്ചേര്‍ക്കുക












































































































ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1