നിയമം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
നിയമം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

6/06/2016

ചൈനയില്‍ റംസാന്‍ വ്രതത്തിന് നിരോധനം

mathrubhumi.com

ചൈനയില്‍ റംസാന്‍ വ്രതത്തിന് നിരോധനം

ബെയ്ജിംഗ്: ലോകമെമ്പാടുമുള്ള ഇസ്ലാം മതവിശ്വാസികള്‍ റംസാന്‍ വ്രതാനുഷ്ഠാനങ്ങളില്‍ മുഴുകിയപ്പോള്‍ മൂന്നര കോടിയോളം മുസ്ലീം മതവിശ്വാസികളുള്ള ചൈനയില്‍ റംസാന്‍ വ്രതത്തിന് വിലക്ക്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ് സര്‍ക്കാര്‍ ജീവനക്കാരെയും പ്രായപൂര്‍ത്തിയാവത്തവരെയും റംസാന്‍ വ്രതം എടുക്കുന്നതില്‍നിന്ന് വിലക്കിയത്.
പാര്‍ട്ടി അംഗങ്ങള്‍, നേതാക്കള്‍, സര്‍ക്കാര്‍ ജീവനക്കാര്‍, വിദ്യാര്‍ത്ഥികള്‍, കുട്ടികള്‍ തുടങ്ങിയവര്‍ ഒരു കാരണവശാലും  വ്രതം എടുക്കരുതെന്നും മതപരമായ ചടങ്ങുകളില്‍ പങ്കെടുക്കരുതെന്നും പ്രാദേശിക ഭരണകൂടങ്ങള്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.  റംസാന്‍ മാസത്തില്‍ ഹോട്ടലുകള്‍ അടച്ചിടാന്‍ പാടില്ലെന്നും ഭക്ഷണവും പാനീയവും എപ്പോഴും ലഭ്യമായിരിക്കണമെന്നും നിര്‍ദേശമുണ്ട്.
മുസ്ലീം ഭൂരിപക്ഷപ്രദേശങ്ങളായ സിന്‍ജിയാംഗിലും മറ്റും കര്‍ശന നിയന്ത്രണമാണ് റംസാന്‍ വ്രതനുഷ്ഠാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. റംസാന്‍ വ്രതങ്ങള്‍ക്കുള്ള നിയന്ത്രണവും നിരോധനവും സംബന്ധിച്ച ഉത്തരവുകള്‍ സര്‍ക്കാര്‍ വെബ്സൈറ്റുകളിലും പൊതുഇടങ്ങളിലും പ്രദര്‍ശിപ്പിച്ചിട്ടുമുണ്ട് .
വിദ്യാര്‍ഥികളും കുട്ടികളും പള്ളികളില്‍ പോകുന്നില്ലെന്നും മതപരമായ ചടങ്ങുകളില്‍ പങ്കെടുക്കുന്നില്ലെന്നും ഉറപ്പാക്കാനും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം ലഭിച്ചിട്ടുണ്ട്. മതവിശ്വാസത്തിന് രാജ്യത്ത് കൂടുതല്‍ പ്രചാരം ലഭിക്കുന്നതില്‍ വലിയ ആശങ്കയാണ് ചൈനീസ് ഭരണകൂടത്തിനുള്ളത്. നിരീശ്വവാദത്തില്‍ അടിയുറച്ച് നില്‍ക്കുന്ന ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സിന്‍ജിയാംഗ് അടക്കമുള്ള പ്രദേശങ്ങളില്‍ ഇസ്ലാം മതം ശക്തിപ്രാപിക്കുന്നതില്‍ അതൃപ്തരാണ്.
മതവിശ്വാസികള്‍ കൂടുതലുള്ള ചൈനീസ് പ്രവിശ്യകളില്‍ സുരക്ഷ ഉദ്യോഗസ്ഥരും നാട്ടുകാരും തമ്മില്‍ സംഘര്‍ഷമുണ്ടാക്കുന്നത് പതിവ് സംഭവമാണ്. സ്വയംഭരണം ആവശ്യപ്പെട്ടും ചൈനയില്‍ നിന്ന് സ്വാതന്ത്ര്യം തേടിയും ഈ പ്രദേശങ്ങളില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ ഗൗരവത്തോടെയാണ് അധികാരികള്‍ കാണുന്നത്. അതേസമയം തങ്ങളുടെ പൗരന്‍മാര്‍ക്ക് ആവശ്യമായ മതസ്വാതന്ത്ര്യം അനുവദിച്ചു കൊടുത്തിട്ടുണ്ടെന്നാണ് ചൈനയുടെ ഔദ്യോഗിക നിലപാട്.

5/30/2016

എന്താണീ എൽഎൻജി ടെർമിനൽ? എന്താണീ പെട്രോനെറ്റ്? ഏന്താണീ ഗെയിൽ പൈപ്പ്‌ലൈൻ? മോദിയെക്കണ്ട് മുഖ്യമന്ത്രി ഉറപ്പുകൊടുത്തത് എന്തുകൊണ്ട്?

എന്താണീ എൽഎൻജി ടെർമിനൽ? എന്താണീ പെട്രോനെറ്റ്? ഏന്താണീ ഗെയിൽ പൈപ്പ്‌ലൈൻ? മോദിയെക്കണ്ട് മുഖ്യമന്ത്രി ഉറപ്പുകൊടുത്തത് എന്തുകൊണ്ട്? ഉമ്മൻ ചാണ്ടിയെ വെല്ലുന്ന വികസന നായകനാകാൻ പിണറായി: ആ ഭരണം തുടരാതെ തന്നെ ഈ നാട് വളരുന്നതിങ്ങനെ

തിരുവനന്തപുരം: അഴിമതിയും സ്വജനപക്ഷപാതവും പെൺവിഷയങ്ങളും അലട്ടിയിട്ടും ഉമ്മൻ ചാണ്ടി ഭരണത്തുടർച്ചയെന്ന ആത്മവിശ്വാസത്തിൽ തുടർന്നത് കേരളംകണ്ട ഏറ്റവും വലിയ പല വികസന പദ്ധതികളുടേയും തുടക്കക്കാരൻ എന്ന നിലയിലായിരുന്നു. കൊച്ചി മെട്രോയും വിഴിഞ്ഞംതുറമുഖവും കണ്ണൂർ വിമാനത്താവളവുമൊക്കെ 'വളരണം ഈ നാട് തുടരണം ഈ ഭരണം' എന്ന ഈ മുദ്രാവാക്യത്തിന് അടിത്തറ നൽകി. വെള്ളാപ്പള്ളി ഉയർത്തിയ ഭൂരിപക്ഷ ധ്രുവീകരണം തിരിച്ചടിച്ചില്ലായിരുന്നെങ്കിൽ ഒരുപക്ഷെ, ഈ ആത്മവിശ്വാസം വിജയിക്കുകയും ചെയ്യുമായിരുന്നു.
ഇടതുപക്ഷത്തിനെതിരെ ഉയർത്തിയ ഏറ്റവും വലിയ വെല്ലുവിളി അവർ വികസന വിരോധികൾ എന്നായിരുന്നു. വൻകിട പദ്ധതികൾ അട്ടിമറിക്കുമെന്ന് കമ്പ്യൂട്ടറിനെതിരെ സമരം നടത്തിയ കഥപറഞ്ഞ് ഇടതുപക്ഷത്തെ അവർ ആക്രമിച്ചുകൊണ്ടിരുന്നു. അതിനെ പ്രതിരോധിക്കാൻ സിപിഐ(എം) വേണ്ടവിധം വിജയിച്ചുമില്ല. എന്നാൽ ഭരണം തുടങ്ങി ഒരാഴ്ച തികയുംമുമ്പ് പിണറായിവിജയൻ വികസനകാര്യത്തിൽ ഉമ്മൻ ചാണ്ടിയെ മൂലയ്ക്കിരുത്തുന്ന ലക്ഷണമാണ് കാട്ടുന്നത്. അതിന്റെ ലക്ഷണങ്ങളാണ് അതിരപ്പിള്ളി മുതൽ ഗെയിൽ പൈപ്പ്‌ലൈൻ വരെയുള്ള ഉറച്ച നിലപാടുകൾ.
ഇക്കൂട്ടത്തിൽ ഗെയിലിനോടുള്ള പിണറായിയുടെ അടുപ്പം വളരെ പഴയതാണ്. ഉമ്മൻ ചാണ്ടിയെന്ന വികസന നായകന് ഇല്ലാത്ത ഇച്ഛാശക്തിയാണ് ഗെയിൽ പദ്ധതിയുടെ നടത്തിപ്പിൽ പിണറായി കാണിക്കുന്നത്. ആദ്യ ഡൽഹി സന്ദർശനത്തിൽത്തന്നെ ഗെയിൽ നടപ്പിലാക്കാനുള്ള മുഖ്യമന്ത്രിയുടെ ഉറച്ച തീരുമാനം വ്യാവസായിക വൃത്തങ്ങളെ ആവേശഭരിതമാക്കിയിരിക്കുകയാണ്. ചോദിച്ചതിനേക്കാൾ കൂടുതൽ കൊടുക്കാൻ മോദിയെ പ്രേരിപ്പിച്ചതും ഈ നിശ്ചയദാർഢ്യത്തിനുള്ള അംഗീകാരമായി വിലയിരുത്തപ്പെടുന്നു.
2015 ഓഗസ്റ്റ് ഒമ്പതിന് ഫേസ്‌ബുക്കിൽ പിണറായി കുറിച്ചത്
 'കേരളത്തിന്റെ ഊർജരംഗത്തെ സ്വപ്‌നപദ്ധതിയാണ് എൽഎൻജി ടെർമിനൽ. കൊച്ചിയിലെ പുതുവൈപ്പിനിൽ ടെർമിനൽ സ്ഥാപിച്ചിട്ട് രണ്ടുവർഷം പിന്നിട്ടു. അതിന്റെ ശേഷിയുടെ പത്തുശതമാനം മാത്രമെ ഇപ്പോൾ ഉപയോഗിക്കപ്പെടുന്നുള്ളു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ യോഗം വിളിച്ചതുകൊണ്ട് പരിഹരിക്കാനാവുന്നതല്ല ഈ പ്രശ്‌നം. അതിന് ഇച്ഛാശക്തിയോടെയുള്ള ഇടപെടലും തുടർച്ചയായ പരിശോധനകളും ആവശ്യമാണ്. ഇവിടെ വികസനം മുടക്കികൾ ആരുമില്ല. കേരളത്തിന്റെ ഇപ്പോഴത്തെ പ്രശ്‌നം വികസനപദ്ധതികൾ നടപ്പാക്കാൻ അതിന് ചുമതലപ്പെട്ടവർക്ക് വേണ്ട മുൻകൈ ഇല്ല എന്നതാണ്.' ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞവർഷം ഓഗസ്റ്റ് 9ന് നൽകിയ ഫേസ്‌ബുക്ക് പോസ്റ്റിലെ വരികളാണിത്.
മുഖ്യമന്ത്രിയായശേഷമുള്ള തന്റെ ആദ്യ ഡൽഹിയാത്രയിൽത്തന്നെ പെട്രോനെറ്റ് മേധാവിയെക്കണ്ട് പ്രകൃതിവാതക പദ്ധതി ഉടൻ പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരിന്റെ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്യുമ്പോൾ പിണറായി താൻ മുൻപു പറഞ്ഞ നയങ്ങൾ ഇച്ഛാശക്തിയോടെ നടപ്പാക്കുമെന്ന് അടിവരയിട്ട് ഉറപ്പിക്കുന്നു.
കേരളത്തിന്റെ വികസനസാധ്യതകൾക്ക് വൻ കുതിപ്പേകമെന്ന പ്രതീക്ഷയിൽ കൊച്ചിയിൽ സ്ഥാപിച്ച എൽഎൻജി ടെർമിനൽ നോക്കുകുത്തിയായിട്ട് മൂന്നുവർഷം പിന്നിടുന്നു. കൊച്ചിയിൽനിന്ന് മംഗലാപുരത്തേക്കും ബാംഗഌരിലേക്കമുള്ള പ്രകൃതിവാതക പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനുള്ള സ്ഥലമേറ്റെടുക്കലിൽ നിന്ന് യുഡിഎഫ് സർക്കാർ പിന്നോക്കംപോയതോടെ സംസ്ഥാനത്തിന് ഉണ്ടാകുന്ന വാർഷിക നഷ്ടം 400 കോടി രൂപ.
വലിയ പ്രതീക്ഷയിൽ കേരളത്തിലേക്ക് പദ്ധതിയുമായെത്തിയ പെട്രോനെറ്റ് പൈപ്പിടൽ പാതിവഴിയിൽ നിലച്ചുപോയതോടെ ത്രിശങ്കുവിലായി നിൽക്കുന്ന വേളയിലാണ് ഇപ്പോൾ മുഖ്യമന്ത്രി പിണറായി അവർക്കു വേണ്ടതെല്ലാം ചെയ്തുതരാമെന്ന വാഗ്ദാനവമായി എത്തുന്നത്. വികസന അജൻഡ മുദ്രാവാക്യമാക്കി നിലകൊണ്ട ഉമ്മൻ ചാണ്ടി സർക്കാർ എന്തുകൊണ്ട് പെട്രോനെറ്റിനും കേരളത്തിലെ പ്രകൃതിവാതക പൈപ്പ്‌ലൈൻ സ്ഥാപിക്കലിനും എതിരായി?
വികസനക്കുതിപ്പിൽ കേരളം നഷ്ടപ്പെടുത്തിയത് ഒമ്പതുവർഷങ്ങൾ
കേരളത്തിലും ഗുജറാത്തിലും പ്രകൃതി വാതക പൈപ്പ്‌ലൈൻ സ്ഥാപിക്കാൻ ഗ്യാസ് അഥോറിറ്റി ഓഫ് ഇന്ത്യ (ഗെയിൽ) പദ്ധതിയിടുന്നത് 2007 ലാണ്. ഒമ്പതു വർഷം കഴിഞ്ഞ് 2016 ആകുമ്പോൾ കേരളത്തിൽ നടപ്പായതുകൊച്ചിയിൽ സ്ഥാപിതമായ എൽഎൻജി ടെർമിനൽ മാത്രം. അതോടെ തീർന്നു വികസനം. പദ്ധതി കൃത്യമായി നടപ്പാക്കി 2013ൽ കമ്മീഷൻ ചെയ്ത ഗുജറാത്ത് ഇതിനകം 5000 കോടി രൂപയുടെ അധിക വരുമാനമുണ്ടാക്കി രാജ്യത്തെ വികസന ഭൂപടത്തിൽ മുന്നിലെത്തി നിൽക്കുന്നു. തുടക്കകാലത്ത് ടെർമിനൽ സ്ഥാപിക്കാനും മംഗലാപുരത്തേക്കും ബാംഗഌരിലേക്കുമുള്ള പൈപ്പ്‌ലൈൻ സ്ഥാപിക്കുന്നതിനും അന്നത്തെ ഇടതുസർക്കാർ നടപടിയെടുത്തെങ്കിലും പിന്നീട് യുഡിഎഫ് അധികാരത്തിലെത്തിയതോടെ എല്ലാം പാതിവഴിയിൽ നിലച്ചു. 2013ൽ കൊച്ചിയിലെ ടെർമിനൽ കമ്മീഷൻ ചെയ്‌തെങ്കിലും പദ്ധതിയോട് സംസ്ഥാന സർക്കാർ കാട്ടുന്ന അലംഭാവം പെട്രോനെറ്റ് പലതവണ ചൂണ്ടിക്കാട്ടിയിരുന്നു.
ടെർമിനലിന്റെ പത്തുശതമാനം പോലും ഉപയോഗിക്കാൻ കഴിയാതായതോടെ വൻ നഷ്ടമാണുണ്ടാകുന്നതെന്നും ഈ പദ്ധതിയുമായി ഏറെനാൾ മുന്നോട്ടുപോകാൻ ആകില്ലെന്നുമായിരുന്നു അന്നത്തെ സിഇഒ എ.കെ ബല്യാൻ വ്യക്തമാക്കിയത്. സർക്കാർ സ്ഥലമേറ്റെടത്തു നൽകിയാൽ ഏഴോ എട്ടോ മാസത്തിനകം പദ്ധതി പ്രവർത്തനക്ഷമമാക്കാമെന്നും അദ്ദേഹം പറഞ്ഞെങ്കിലും ഉമ്മൻ ചാണ്ടി സർക്കാർ അതിന് നടപടിയെടുത്തില്ല. കേരളത്തിന് 1500 കോടി രൂപയുടെ അധികവരുമാനം വർഷംതോറും ലഭിക്കുമെന്ന വിലയിരുത്തപ്പെട്ട പദ്ധതി അതോടെ പെരുവഴിയിലായി. പ്രകൃതിവാതകം എൽപിജിപോലെ അപകടകാരിയല്ലെന്ന അടിസ്ഥാന വസ്തുത ജനങ്ങളെ ബോധ്യപ്പെടുത്താൻ യുഡിഎഫ് സർക്കാർ ശ്രമിക്കാതിരുന്നതാണ് പദ്ധതിയുടെ മുന്നോട്ടുപോക്കിന് പ്രധാന തടസ്സമായത്. ഇന്ത്യയിൽ 15 സംസ്ഥാനങ്ങളിൽ പ്രകൃതിവാതകം ഇന്ധനമായി ഉപയോഗിച്ച് തുടങ്ങിയിട്ട് വർഷങ്ങളായി. പ്രധാന മെട്രോനഗരങ്ങളിൽ പൈപ്പുകൾ വഴി കുടിവെള്ളം പോലെ പ്രകൃതിവാതകം വീടുകളിൽ എത്തിച്ച് പാചകത്തിനായി ഉപയോഗിക്കുന്നു. അതും എൽപിജിയെക്കാൾ കുറഞ്ഞ നിരക്കിൽ.
505 കിലോമീറ്റർ പൈപ്പ് ലൈൻ വലിക്കേണ്ട പദ്ധതി കൊച്ചിയിൽ അമ്പതുമീറ്റർ പൈപ്പിട്ടതോടെ നിലച്ചു. എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ മാത്രമാണ് സർവേയെങ്കിലും പൂർത്തിയായത്. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒരു വിഭാഗം ശക്തമായി എതിർത്തതോടെ പൈപ്പിടൽ പ്രവർത്തനം തുടക്കത്തിലേ മുടങ്ങി. നൂറുകണക്കിന് കുടുംബങ്ങൾ കുടിയൊഴിക്കപ്പെടുമെന്നും ഏക്കറുകണക്കിന് കൃഷിയിടങ്ങൾ ഏറ്റെടുക്കുമെന്നുമെല്ലാമുള്ള തെറ്റായ പ്രചരണങ്ങളാണ് ജനങ്ങളുടെ എതിർപ്പ് വ്യാപകമാകുന്നതിന് കാരണമായത്. പ്രകൃതിവാതക പൈപ്പ്‌ലൈൻ കടന്നുപോകുന്ന പ്രദേശം അത്യന്തം സുരക്ഷാഭീഷണി നേരിടുമെന്നും എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കുമെന്നുമെല്ലാം വാദമുയർന്നതോടെ ജനങ്ങൾ പൈപ്പ്‌ലൈനിനെതിരെ ഭീതിയോടെ നിലകൊണ്ടു. മലബാറിലെ ചില പ്രാദേശിക രാഷ്ട്രീയ പാർട്ടികളും ചില എൻജിഒകളുംമെല്ലാം നടത്തിയ പ്രചരണങ്ങൾക്കെതിരെ സത്യാവസ്ഥ ബോധ്യപ്പെടുത്തുന്ന നീക്കങ്ങൾ സർക്കാരും നടത്തിയില്ല.
എന്നാൽ ഇതിലൊരു വാസ്തവവും ഇല്ലെന്നതാണ് യഥാർത്ഥ വസ്തുത. പ്രകൃതിവാതകം എൽപിജിപോലെ അപകടകാരിയല്ലെന്ന അടിസ്ഥാന വസ്തുത ജനങ്ങളെ ബോധ്യപ്പെടുത്താൻ യുഡിഎഫ് സർക്കാർ ശ്രമിക്കാതിരുന്നതാണ് പദ്ധതിയുടെ മുന്നോട്ടുപോക്കിന് പ്രധാന തടസ്സമായത്. ഇന്ത്യയിൽ 15 സംസ്ഥാനങ്ങളിൽ പ്രകൃതിവാതകം ഇന്ധനമായി ഉപയോഗിച്ച് തുടങ്ങിയിട്ട് വർഷങ്ങളായി. പ്രധാന മെട്രോനഗരങ്ങളിൽ പൈപ്പുകൾ വഴി കുടിവെള്ളം പോലെ പ്രകൃതിവാതകം വീടുകളിൽ എത്തിച്ച് പാചകത്തിനായി ഉപയോഗിക്കുന്നു. അതും എൽപിജിയെക്കാൾ കുറഞ്ഞ നിരക്കിൽ.
പാവം ഗ്യാസിനെ വില്ലനാക്കിയത് തിരിച്ചടിയായി
കേരളത്തിൽ ഏഴ് ജില്ലകളിലൂടെയാണ് പൈപ്പ്‌ലൈൻ കടന്നുപോകുന്നത്. എറണാകുളത്തുകൊച്ചിയിൽ നിന്നാരംഭിക്കുന്ന പൈപ്പ്‌ലൈൻ 15.55 കിലോമീറ്റർ ദൂരത്തിലാണ് സ്ഥാപിക്കുക്. തൃശൂരിലിത് 72.45 കിലോമീറ്റർ. മഠത്തുംപടി, പുമംഗലം, കാരളം, അന്നകം, ചൊവ്വന്നൂർ, പെരുമ്പിലാവ് എന്നിവിടങ്ങളിലൂടെയാണ് പൈപ്പ് കടന്നുപോകുന്നത്. പാലക്കാട് ജില്ലയിൽ ചാലിശ്ശേരി, ഷൊർണ്ണൂർ, പള്ളൂർ, വാണിയംകുളം, ലക്കിടി, പേരൂർ, മുണ്ടൂർ, മലമ്പുഴ, പുതുശ്ശേരി എന്നിവിടങ്ങളിലൂടെയാണ് 118.74 കിലോമീറ്ററാണ് പൈപ്പ് സ്ഥാപിക്കേണ്ടി വരിക.
മംഗലൂരുവലേക്കുള്ള ലൈനിൽ മലപ്പുറത്താകട്ടെ 58.54 കി. മീറ്റർ ദൂരത്താണ്് പൈപ്പ് സ്ഥാപിക്കേണ്ടത്. കീഴ്പറമ്പ്, അരീക്കോട്, കാവന്നൂർ, പുൽപ്പറ്റ പൂക്കോട്ടൂർ, മലപ്പുറം, കോട്ടൂർ, പൊന്മലവ, മറാക്കര, എടയൂർ, വളാഞ്ചേരി, ഇരിമ്പിളിയം എന്നിവിടങ്ങളിലാണ് ഇത്. കോഴിക്കോട് ജില്ലയിൽ 79.5 കിലോമീറ്റർ പൈപ്പ് വരും. കാരശ്ശേരി മുക്കം, ഓമശ്ശേരി, കൊടുവള്ളി, താമരശ്ശേരി, ഉണ്ണികുളം, പനങ്ങാട്, കോട്ടൂർ, നടുവണ്ണൂർ, നൊച്ചാട്, പേരാമ്പ്ര, ചെറുവണ്ണൂർ, വളയം, ആയഞ്ചേരി, പുറമേരി, നാദാപുരം, തൂണേരി എന്നീ പ്രദേശങ്ങളിൽ. കണ്ണൂരിൽ 83.5 കിലോമീറ്റർ ദൂരം ഇരവട്ടി, തട്ടിയോട്, മുണ്ടേരി, പരിയാരം കരുവേലി എന്നിവിടങ്ങളിലൂടെ പോകും. കാസർകോട് 81 കിലോമീറ്റർ പിന്നിട്ട് പൈപ്പ് മംഗലാപുരത്തെത്തും. മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഒരുവിഭാഗം എതിർപ്പുമായെത്തിയതോടെ യുഡിഎഫ് പതിയെ പദ്ധതിയിൽ നിന്ന് പിന്നോക്കം പോകുകയായിരുന്നു. എറണാകുളം, തൃശൂർ, പാലക്കാട്, കാസർകോട് ജില്ലകളിൽ പ്രാരംഭ പ്രവർത്തനങ്ങളായിട്ടുണ്ട്.
ഭൂമിയുടെ ഉടമസ്ഥാവകാശം നഷ്ടപ്പെടും, ഭൂമിയിൽ കൃഷി ചെയ്യാൻ പറ്റില്ല, സമീപത്തുള്ള വീടുകൾ അടക്കം ഒഴിയേണ്ടിവരും, എപ്പോഴും പൊട്ടിത്തെറിക്കാം എന്നിങ്ങനെ പ്രചരണം നടന്നതോടെയാണ് സ്ഥലമേറ്റെടുക്കൽ നിലച്ചത്. എന്നാൽ വസ്തുതകൾ മറിച്ചാണ് എൽപിജിയേക്കാൾ ഏറെ സുരക്ഷിതമാണ് പ്രകൃതി വാതകം. സ്ഥലമെടുപ്പിന്റെ കാര്യത്തിലും കേരളത്തിന് ഇളവുണ്ട്. 10 മീറ്റർ ആയി കുറച്ചാണ് സ്ഥലമേറ്റെടുക്കൽ. ഇതിന്റെ ഉടമസ്ഥാവകാശമല്ല ഉപയോഗിക്കാനുള്ള അവകാശം മാത്രമാണ് പദ്ധതിക്ക് വിട്ടുനൽകുന്നത്. മറ്റു സംസ്ഥാനങ്ങളിൽ 30 മീറ്ററാണിത്. ന്യായവിലയുടെ 50 ശതമാനം നൽകുമെന്നും കമ്പനി ഉറപ്പു നൽകുന്നു. ഈ കാര്യത്തിൽ മാത്രമാണ് സംസ്ഥാന സർക്കാർ കമ്പനിക്ക് സഹായം ചെയ്തു നൽകേണ്ടതും.
മാത്രമല്ല, നഷ്ടപരിഹാരത്തുക അന്തിമമായി സംസ്ഥാന സർക്കാരിന് നിശ്ചയിക്കാൻ കഴിയുമെന്നതും ഗുണകരമാണ്. ആകെ പൈപ്പിടുന്ന 505 കിലോമീറ്ററിന് 1250 ഏക്കർ സ്ഥലമാണ് പൈപ്പിടാൻ ആവശ്യം. പൈപ്പ് ലൈനിനടുത്തു തന്നെ കൃഷി ചെയ്യുന്നതിന് തടസ്സമില്ല. 300 മീറ്റർ മാറിയേ നിർമ്മാണ പ്രവൃത്തി നടത്താവൂ എന്ന നിബന്ധനയും തെറ്റാണെന്ന് കമ്പനി വ്യക്തമാക്കുന്നു. മാത്രമല്ല, പൈപ്പ് ലൈനിടാൻ വേണ്ടി രാജ്യത്തെ ഒരു വീടുപോലും പൊളിക്കേണ്ടി വന്ന ചരിത്രമില്ലെന്നും അവർ ഉറപ്പുനൽകുന്നു. ഇക്കാര്യങ്ങളെല്ലാം സംസ്ഥാന സർക്കാരിന് പരിശോധിക്കാമെന്നിരിക്കെ പദ്ധതിക്ക് യുഡിഎഫ് സർക്കാർ വിലക്കേർപ്പെടുത്തിയത് മലപ്പുറത്തും കോഴിക്കോട്ടും പൈപ്പ് വലിക്കുന്നതിനെതിരെ മുസ്‌ളീം ലീഗിൽ നിന്നുള്ള സമ്മർദ്ദത്തെ തുടർന്നാണെന്നും ആക്ഷേപമുയർന്നിരുന്നു. ഭൂമിയുടെ ഉടമസ്ഥാവകാശം നഷ്ടപ്പെടും, ഭൂമിയിൽ കൃഷി ചെയ്യാൻ പറ്റില്ല, സമീപത്തുള്ള വീടുകൾ അടക്കം ഒഴിയേണ്ടിവരും, എപ്പോഴും പൊട്ടിത്തെറിക്കാം എന്നിങ്ങനെ പ്രചരണം നടന്നതോടെയാണ് സ്ഥലമേറ്റെടുക്കൽ നിലച്ചത്. എന്നാൽ വസ്തുതകൾ മറിച്ചാണ് എൽപിജിയേക്കാൾ ഏറെ സുരക്ഷിതമാണ് പ്രകൃതി വാതകം. സ്ഥലമെടുപ്പിന്റെ കാര്യത്തിലും കേരളത്തിന് ഇളവുണ്ട്.
ഭൂമി ഏറ്റെടുക്കലിന് മറ്റൊരു തടസ്സം വിലയാണ്. ഏറ്റെടുക്കുന്ന ഭൂമിയിൽ വൻ വൃക്ഷങ്ങൾ നടാനാവില്ല. വൻ കെട്ടിടങ്ങൾക്കും നിയന്ത്രണമുണ്ടാകും. ഏറ്റെടുക്കുന്ന പത്തുമീറ്റർ ഭൂമിക്ക് ന്യായവിലയുടെ 50 ശതമാനം നൽകാമെന്ന് കമ്പനി പറയുന്നുണ്ടെങ്കിലും മാർക്കറ്റ് വില വേണമെന്ന് ആവശ്യപ്പെട്ടതോടെ കണ്ണൂരിലുൾപ്പെടെ ചിലയിടങ്ങളിൽ സ്ഥലമേറ്റെടുക്കൽ തടസ്സപ്പെട്ടിരുന്നു. പുതിയ എൽഡിഎഫ് സർക്കാർ ഇക്കാര്യത്തിൽ എന്തുനിലപാട് സ്വീകരിക്കുമെന്നത് പ്രധാനമാണ്. റോഡുപോലെ തന്നെ, ഒരുപക്ഷേ, അതിലുപരി സംസ്ഥാനത്തിന് ഗുണകരമാകുന്ന പദ്ധതിക്കായി സർക്കാർ പണംമുടക്കാൻ തയ്യാറായേക്കും എന്നുതന്നെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണങ്ങളിൽ നിന്നുള്ള സൂചനകൾ. പൈപ്പ് ലൈൻ സ്ഥാപിക്കപ്പെട്ട ഡൽഹി 25 വർഷമായി അതിന്റെ ഗുണം അനുഭവിക്കുന്നു എന്ന വസ്തുതപോലും മുൻ സർക്കാർ കണക്കിലെടുത്തില്ലെന്ന ആരോപണമാണ് ഉയരുന്നത്.
ഒമ്പതുവർഷം നഷ്ടമാക്കിയ കേരളം ഉണരുമ്പോൾ
ഇന്ന് കേരളത്തിൽ യാതൊരു താമസവുമില്ലാതെ പൈപ്പലൈൻ സ്ഥാപിക്കാൻ സ്ഥലമേറ്റെടുത്ത് നൽകാമെന്ന് ഡൽഹിയിൽ പെട്രോനെറ്റ് മേധാവിക്ക് ഉറപ്പുനൽകി മടങ്ങുമ്പോഴേക്കും കേരളം നഷ്ടമാക്കിയ ഒമ്പതുവർഷത്തെ വികസനം ചോദ്യചിഹ്നമായി അവശേഷിക്കുന്നു.
മധ്യപ്രദേശിൽ 2034 കിലോ മീറ്റർ, യുപി (2016), ഹരിയാന(524), രാജസ്ഥാൻ (750), ഡൽഹി (117), പഞ്ചാബ് (215), മഹാരാഷ്ട്ര (733), കർണാടക (694), ആന്ധ്ര (877), തമിഴ്‌നാട് (276), അസം (70), ത്രിപുര (126), ഉത്തരാഞ്ചൽ (74), ഗോവ (36) എന്നിങ്ങനെ പൈപ്പ് ലൈനുകൾ സ്ഥാപിച്ചുകഴിഞ്ഞു രാജ്യത്തുടനീളം. 77 നഗരങ്ങളിൽ ഗ്യാസ് കണക്ഷൻ നൽകാൻ പൈപ്പുകളായി. എന്നാൽ കേരളത്തിലെ 500 കിലോ മീറ്റർ പദ്ധതി എട്ടു വർഷം കഴിഞ്ഞിട്ടും 89 കിലോമീറ്ററിൽ ഒതുങ്ങിക്കിടക്കുന്നു. കൊച്ചിയിൽ അടുത്തിടെ പരീക്ഷണാടിസ്ഥാനത്തിൽ ഗാർഹിക കണക്ഷനുകൾ നൽകിയതു മാത്രമാണ് പുരോഗതി. കേരളത്തിനോടൊപ്പം പദ്ധതി തുടങ്ങിയ ഗുജറാത്തിൽ 1785 കി. മീറ്റർ പൈപ്പ് ലൈൻ സ്ഥാപിച്ചുകഴിഞ്ഞു.പരിസ്ഥിതിയോട് എറ്റവും ഇണങ്ങിനിൽക്കുന്ന ഇന്ധനമാണ് പ്രകൃതിവാതകം. ഭൂമിക്കടിയിലെ ജൈവ ഫോസിലുകളിൽ നിന്നും കുഴിച്ചെടുക്കുന്ന കൽക്കരി, അസംസ്‌കൃത എണ്ണ എന്നിവയെപ്പോലെ തന്നെയാണ് പ്രകൃതിവാതകവും ലഭിക്കുന്നത്. കപ്പലിൽ കൊച്ചിയിലെത്തുന്ന പ്രകൃതിവാതകം പൈപ്പ്‌ലൈനിലൂടെ പാലക്കാട്ടേക്കും മംഗലാപുരത്തേക്കും എത്തിക്കുന്നതാണ് ഗെയിലിന്റെ കേരളത്തിലെ പദ്ധതി. കടന്നുപോകുന്ന പ്രധാന നഗരങ്ങളിൽ പാചകവാതകമായും വാഹനങ്ങളിൽ ഇന്ധനമായും ഇതുപയോഗിക്കാൻ കഴിയും. ഭാവിയിൽ തലസ്ഥാന നഗരംവരെയും കൊച്ചിയിൽ നിന്ന് ലൈൻ എത്തിക്കാനായാൽ കേരളംമുഴുവൻ പാചകവാതക ക്ഷാമം തീരെ ഇല്ലാതാകും.
ഡൽഹി നഗരത്തിൽ മാത്രം 26 ലക്ഷം ഉപഭോക്താക്കൾ കാാൽനൂറ്റാണ്ടായി അപകടരഹിതമായി പ്രകൃതിവാതകം ഉപയോഗിക്കുന്നു. വൻകിട ഫ്‌ളാറ്റുകളിലും വീടുകളിലും പൈപ്പ്‌ലൈൻ വഴി പ്രകൃതിവാതകം എത്തുന്നു. വീടുകളിലേക്ക് എംപിപി ലൈനുകളിലൂടെ എത്തുന്ന വാതകം ജിഐ പൈപ്പുകളിലൂടെ ഗ്യാസ് അടുപ്പുകളിലേക്ക് ബന്ധിപ്പിക്കുന്നു. വെള്ളത്തിന്റേതെന്ന പോലെ ഉപയോഗിക്കുന്ന വാതകത്തിന് മാത്രമായി പണമടക്കാൻ കഴിയുന്ന തരത്തിൽ മീറ്റർ ഘടിപ്പിക്കും. എൽപിജിയേക്കാൾ വൻ ലാഭമാണ് പ്രകൃതിവാതകത്തിന്. ഗ്യാസിനായുള്ള കാത്തിരിപ്പും ഉണ്ടാവില്ല. അന്തരീക്ഷ മലിനീകരണം കുറവായതിനാൽ ഡൽഹി ട്രാൻപോർട്ട് കോർപ്പറേഷൻ മുഴുവൻ ബസുകളിലും ഉപയോഗിക്കുന്നത് പ്രകൃതിവാതകം തന്നെ. പൈപ്പ് ലൈനിനെതിരെ ഇവിടെ രാഷ്ട്രീയ കക്ഷികളും നേതാക്കളും ശബ്ദമുയർത്തുമ്പോൾ ഡൽഹിയിൽ തന്റെ പ്രദേശത്ത് ലൈൻ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് നേതാക്കൾ പ്രതിഷേധിക്കുന്നതെന്നാണ് മറ്റൊരു വിരോധാഭാസം. കേരളത്തിൽ പൈപ്പിടീൽ നടപ്പായാൽ ഈ ഗുണങ്ങളെല്ലാം സംസ്ഥാനത്തും ലഭിക്കും. ഈ ഗ്യാസ് ഉപയോഗിച്ചുള്ള വൈദ്യുതി പദ്ധതി ചീമേനിയിൽ സ്ഥാപിക്കാനും സംസ്ഥാനം ലക്ഷ്യമിടുന്നുണ്ട്. അതോടെ ഊർജപ്രതിസന്ധി പരിഹരിക്കുന്നതിനും ഈ പദ്ധതി വഴി കഴിയും.
പ്രകൃതിവാതകം അഥവാ എൽഎൻജി
പരിസ്ഥിതിയോട് എറ്റവും ഇണങ്ങിനിൽക്കുന്ന ഇന്ധനമാണ് പ്രകൃതിവാതകം. ഭൂമിക്കടിയിലെ ജൈവ ഫോസിലുകളിൽ നിന്നും കുഴിച്ചെടുക്കുന്ന കൽക്കരി, അസംസ്‌കൃത എണ്ണ എന്നിവയെപ്പോലെ തന്നെയാണ് പ്രകൃതിവാതകവും ലഭിക്കുന്നത്. കപ്പലിൽ കൊച്ചിയിലെത്തുന്ന പ്രകൃതിവാതകം പൈപ്പ്‌ലൈനിലൂടെ പാലക്കാട്ടേക്കും മംഗലാപുരത്തേക്കും എത്തിക്കുന്നതാണ് ഗെയിലിന്റെ കേരളത്തിലെ പദ്ധതി. കടന്നുപോകുന്ന പ്രധാന നഗരങ്ങളിൽ പാചകവാതകമായും വാഹനങ്ങളിൽ ഇന്ധനമായും ഇതുപയോഗിക്കാൻ കഴിയും. ഭാവിയിൽ തലസ്ഥാന നഗരംവരെയും കൊച്ചിയിൽ നിന്ന് ലൈൻ എത്തിക്കാനായാൽ കേരളംമുഴുവൻ പാചകവാതക ക്ഷാമം തീരെ ഇല്ലാതാകും. റോഡുവഴി കണ്ടെയ്‌നറുകളിൽ എൽപിജി കൊണ്ടുപോകുമ്പോഴുണ്ടാകുന്ന അപകടങ്ങൾ നിരന്തരം കാണുന്ന കേരളത്തിന് ഇത്തരത്തിൽ ഒരപകടംപോലും ഭാവിയിൽ നേരിടേണ്ടിവരില്ല. അത്രയ്ക്കും സുരക്ഷിതമായതിനാൽത്തന്നെ ലോകമെമ്പാടും എൽഎൻജിക്ക് വൻ സ്വീകാര്യതയുണ്ട്. വിലക്കുറവും മുടങ്ങാത്ത ലഭ്യതയും കുറഞ്ഞ മലിനീകരണവുമാണ് പ്രകൃതിവാതകത്തിന്റെ മേന്മകൾ. ഹരിതവാതകം എന്ന പേരിലും ഇതറിയപ്പെടുന്നതും പരിസ്ഥിതി സൗഹൃദമായതിനാലാണ്.
' വൈദ്യുതി ഉൽപാദനരംഗത്തും വ്യവസായ വികസനത്തിലും വലിയ മാറ്റങ്ങളുണ്ടാക്കുന്ന ഈ പദ്ധതി തീർത്തും നിസാരമായി അവഗണിക്കുന്ന അനുഭവമാണ് ഉള്ളത്. 7500 കോടി രൂപ ഇതുവരെ മുടക്കിയെന്നും 2000 കോടി രൂപയുടെ പൈപ്പുകൾ വാങ്ങിയിട്ടുണ്ടെന്നും പറയുന്നു. പലിശയിനത്തിൽതന്നെ വലിയ നഷ്ടം പെട്രോനെറ്റ് എൽഎൻജിക്കും ഗ്യാസ് അഥോറിറ്റിക്കും വരുന്നു. സംസ്ഥാനത്തിനാണെങ്കിൽ ഈ പദ്ധതിയുടെ പൂർത്തീകരണത്തോടെ വർഷത്തിൽ വാറ്റിനത്തിൽ മാത്രം 1000 കോടി രൂപയെങ്കിലും ലഭിക്കും എന്ന കണക്കും വന്നിട്ടുണ്ട്. ഇതെല്ലാമായിട്ടും എന്തുകൊണ്ട് തടസ്സങ്ങൾ നീക്കി പദ്ധതി മുന്നോട്ടുകൊണ്ടുപോകാൻ സർക്കാർ ശ്രമിക്കുന്നില്ല' - ഒരുവർഷം മുമ്പ് നൽകിയ ഫേസ്‌ബുക്ക് പോസ്റ്റിൽ പിണറായി ഇങ്ങനെ ചോദിക്കുന്നു. ഇപ്പോൾ പെട്രോനെറ്റ് അധികൃതരുമായി ചർച്ചനടത്തി പദ്ധതി വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ടതിലൂടെ പദ്ധതി ലക്ഷ്യത്തിലെത്തിക്കാൻ സംസ്ഥാന സർക്കാർ മുന്നിലുണ്ടാകുമെന്ന സന്ദേശമാണ് പിണറായി നൽകുന്നതെന്ന് വ്യക്തം.

എല്ലാ മന്ത്രിമാരുടെയും ഇമെയിൽ വിലാസവും ഫോൺ നമ്പരുകളും

മറക്കാതെ ഈ നമ്പരുകൾ മൊബൈൽ ഫോണിൽ സേവ് ചെയ്യൂ; ആവശ്യം വന്നാൽ ഏതു മന്ത്രിയെയും വിളിക്കാം; എല്ലാ മന്ത്രിമാരുടെയും ഇമെയിൽ വിലാസവും ഫോൺ നമ്പരുകളും അറിയാം

തിരുവനന്തപുരം: ഒരാവശ്യത്തിനു മന്ത്രിതന്നെ ഇടപെടണമെന്നു വന്നാൽ എന്തുചെയ്യും. മടിക്കേണ്ട. നേരിട്ടുതന്നെ വിളിച്ചോളൂ. ഇല്ലെങ്കിൽ ഇമെയിൽ അയക്കുകയുമാകാം.
മന്ത്രിമാരുടെയെല്ലാം ഫോൺ നമ്പരുകളും ഇമെയിൽ വിലാസങ്ങളും ഇതാ. മറക്കാതെ മൊബൈൽ ഫോണിൽ സേവ് ചെയ്‌തോളൂ..
മുഖ്യമന്ത്രി പിണറായി വിജയൻ
പൊതുഭരണം, ആഭ്യന്തരം, വിജിലൻസ്, ഐടി, ആസൂത്രണം, ശാസ്ത്രസാങ്കേതികം, പരിസ്ഥിതി, ജയിൽ, മറ്റെവിടെയും പരാമർശിക്കാത്തവ.
ഔദ്യോഗിക വസതി: ക്ലിഫ് ഹൗസ് നന്ദൻകോട്. ഫോൺ: 2318406, 2314853.
ഓഫീസ് നമ്പർ: 0471-2332812, 2333682
മെയിൽ: chiefminister@kerala.gov.in
ഡോ. ടിഎം തോമസ് ഐസക്ക്
ധനകാര്യം, കയർ, ലോട്ടറി, ടാക്സ്
ഔദ്യോഗിക വസതി: മന്മോഹൻ ബംഗ്ലാവ് കവടിയാർ-0471-2329117, 2311238
ഓഫീസ്: സെക്രട്ടേറിയറ്റിലെ നോർത്ത് ബ്ലോക്ക്
മൊബൈൽ നമ്പർ: 9447733600
മെയിൽ: ministerfinance@kerala.gov.in
ഇ.പി. ജയരാജൻ
വ്യവസായം, കായികം
ഔദ്യോഗിക വസതി: സാനഡു വഴുതക്കാട്-0471-2334133, 2334144
ഓഫീസ്: സെക്രട്ടേറിയറ്റ് നോർത്ത് ബ്ലോക്ക്-
മൊബൈൽ നമ്പർ: 9447087633
മെയിൽ: min.ind@kerala.@gov.in
പ്രഫ. സി. രവീന്ദ്രനാഥ്
വിദ്യാഭ്യാസം, കോളേജ് വിദ്യാഭ്യാസം, പ്രവേശന പരീക്ഷ.
ഔദ്യോഗിക വസതി: പൗർണമി നന്ദൻകോട്: ഫോൺ: 0471-2313530
ഓഫീസ്: സെക്രട്ടേറിയറ്റ് അനക്സ്-
മൊബൈൽ നമ്പർ: 9349759468
മെയിൽ: min.edu@kerala.gov.in
കടകംപള്ളി സുരേന്ദ്രൻ
വൈദ്യുതി, ദേവസ്വം.
ഔദ്യോഗിക വസതി: കവടിയാർ ഹൗസ്-ഫോൺ: 0471-2316035, 2316045.
ഓഫീസ്: സെക്രട്ടേറിയറ്റ് സൗത്ത് ബ്ലോക്ക്-
മൊബൈൽ നമ്പർ: 9447048543
മെയിൽ: min.pwr@kerala.gov.in
എ.കെ. ബാലൻ
നിയമം, സാംസ്‌കാരികം, പട്ടികജാതി ക്ഷേമം, പിന്നാക്ക ക്ഷേമം, പാർലമെന്ററി കാര്യം
ഔദ്യോഗിക വസതി: പമ്പ നന്ദൻകോട്. ഫോൺ: 0471-2310664
ഓഫീസ്: സെക്രട്ടേറിയറ്റ് നോർത്ത് ബ്ലോക്ക്:
മൊബൈൽ നമ്പർ 9447733900
മെയിൽ: minister.wst.ya@kerala.gov.in
എ.സി. മൊയ്തീൻ
സഹകരണം, ടൂറിസം
ഔദ്യോഗിക വസതി: പെരിയാർ നന്ദൻകോട് ഫോൺ: 0471-2727711, 2727713.
ഓഫീസ്: സെക്രട്ടേറിയറ്റ് സൗത്ത് ബ്ലോക്ക്.
മൊബൈൽ നമ്പർ: 9447390239.
മെയിൽ: minister.cooperation@kerala.gov.in
ഡോ. കെ.ടി ജലീൽ
തദ്ദേശ സ്വയം ഭരണം, ഗ്രാമ വികസനം
ഔദ്യോഗിക വസതി: ഗംഗ നന്ദൻകോട്. ഫോൺ: 0471-2723181, 2720451
ഓഫീസ്: സെക്രട്ടേറിയറ്റ് അനക്സ്.
മൊബൈൽ നമ്പർ: 9895073107
മെയിൽ: minister.urbanaffairs@kerala.gov.in
ടി.പി. രാമകൃഷ്ണൻ
എക്സൈസ്, തൊഴിൽ
ഔദ്യോഗിക വസതി: എസെൻഡേൻ നന്ദൻകോട്. ഫോൺ: 0471-2317651, 2318601.
ഓഫീസ്: സെക്രട്ടേറിയറ്റ് മെയിൻ ബ്ലോക്ക്.
മൊബൈൽ നമ്പർ: 9446485543
മെയിൽ: minister.labour@kerala.gov.in
ജി. സുധാകരൻ
പൊതുമരാമത്ത്, രജിസ്ട്രേഷൻ
ഔദ്യോഗിക വസതി: നെസ്റ്റ് നന്ദൻകോട്. ഫോൺ: 0471-2312330, 2312331.
ഓഫീസ്: സെക്രട്ടേറിയറ്റ് നോർത്ത് ബ്ലോക്ക്.
മൊബൈൽ നമ്പർ: 9496433350
മെയിൽ: minister.pwd@kerala.gov.in,
pwdminister@kerala.gov.in
ജെ. മെഴ്സിക്കുട്ടിയമ്മ
ഫിഷറീസ്, പരമ്പരാഗത വ്യവസായം, കശുവണ്ടി.
ഔദ്യോഗിക വസതി: ഉഷസ് നന്ദൻകോട് ഫോൺ: 0471-2725671, 2725673.
ഓഫീസ്: സെക്രട്ടേറിയറ്റ് സൗത്ത് സാന്റ് വിച്ച് ബ്ലോക്ക്.
മൊബൈൽ നമ്പർ: 9447024855
കെ.കെ. ശൈലജ ടീച്ചർ
ആരോഗ്യം, സാമൂഹ്യക്ഷേമം, കുടുംബ ക്ഷേമം.
ഔദ്യോഗിക വസതി: നിള നന്ദൻകോട്. ഫോൺ: 0471-2721272
ഓഫീസ്: നോർത്ത് സാന്റ് വിച്ച് ബ്ലോക്ക്.
മൊബൈൽ നമ്പർ: 9447694326.
മെയിൽ: min.hith@kerala.gov.in
ഇ. ചന്ദ്രശേഖരൻ
റവന്യു, ഭവന നിർമ്മാണം, സർവ്വേ ഓഫ് ലാൻഡ് റെക്കോർഡ്സ്, സർവ്വേ ഓഫ് ലാൻഡ് റിഫോംസ്.
ഔദ്യോഗിക വസതി: ലിൻഡ്ഹേഴ്സ്റ്റ് നന്ദൻകോട്. ഫോൺ: 0471-2314652, 2318602.
ഓഫീസ്: സെക്രട്ടേറിയറ്റ് നോർത്ത് ബ്ലോക്ക്.
മൊബൈൽ നമ്പർ: 9447551498
വി എസ്. സുനിൽകുമാർ
കൃഷി വകുപ്പ്, അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി, വെറ്ററിനറി യൂണിവേഴ്സിറ്റി.
ഔദ്യോഗിക വസതി: ഗ്രേസ് പാളയം. ഫോൺ: 0471-2314435, 2314436.
ഓഫീസ്: സെക്രട്ടേറിയറ്റ് സൗത്ത് ബ്ലോക്ക്.
മൊബൈൽ നമ്പർ: 9447319239
മെയിൽ: min.agri@kerala.gov.in
പി. തിലോത്തമൻ
ഭക്ഷ്യം, സിവിൽ സപ്ലൈസ്, ലീഗൽ മെട്രോളജി.
ഔദ്യോഗിക വസതി: അശോക നന്ദൻകോട്. ഫോൺ: 0471-2312326.
ഓഫീസ്: സെക്രട്ടേറിയറ്റ് സൗത്ത് സാന്റ് വിച്ച് ബ്ലോക്ക്.
മൊബൈൽ നമ്പർ: 9497245656
മെയിൽ: ministerfood@kerala.gov.in
അഡ്വ. കെ. രാജു
വനം, വന്യജീവി, അനിമൽ ഹസ്ബൻഡറി, ഡയറി ഡവലപ്പ്മെന്റ്, ഡയറി കോർപ്പറേഷൻ, മൃഗശാല
ഔദ്യോഗിക വസതി: അജന്ത കവടിയാർ. ഫോൺ: 0471-2317952.
ഓഫീസ്: സെക്രട്ടേറിയറ്റ് അനക്സ്.
മൊബൈൽ നമ്പർ: 9447864486
മെയിൽ: ministerforest@kerala.gov.in
അഡ്വ. മാത്യു ടി തോമസ്
ജലവിഭവം, ശുദ്ധജലവിതരണം.
ഔദ്യോഗിക വസതി: പ്രശാന്ത് നന്ദൻകോട്. 0471-2312329, 2313347.
ഓഫീസ്: നോർത്ത് സാന്റ് വിച്ച് ബ്ലോക്ക്.
മൊബൈൽ നമ്പർ: 9447802865
മെയിൽ: min.irr@kerala.gov.in
കടന്നപ്പള്ളി രാമചന്ദ്രൻ
തുറമുഖം, പുരാവസ്തു വകുപ്പ്.
ഔദ്യോഗിക വസതി: റോസ് ഹൗസ് വഴുതക്കാട്. ഫോൺ: 0471-2337088.
ഓഫീസ്: സെക്രട്ടേറിയറ്റ് സൗത്ത് ബ്ലോക്ക്.
മൊബൈൽ നമ്പർ: 9447754400
എ.കെ ശശീന്ദ്രൻ
ഗതാഗതം, ജലഗതാഗതം.
ഔദ്യോഗിക വസതി: കാവേരി കന്റോൺമെന്റ് ഹൗസിനു സമീപം ഫോൺ: 0471-2310532, 2727072.
ഓഫീസ്: സെക്രട്ടേറിയറ്റ് മെയിൻ ബ്ലോക്ക്.
മൊബൈൽ നമ്പർ: 9847001879
പി. ശ്രീരാമകൃഷ്ണൻ
സ്പീക്കർ
ഔദ്യോഗിക വസതി: നീതി ലെജിസ്ലേച്ചർ കോംപ്ലക്സ്, വികാസ് ഭവൻ. ഫോൺ: 0471-2302698, 2513014.
ഓഫീസ്: റൂം നമ്പർ 515. ഫസ്റ്റ് ഫ്ളോർ അസംബ്ലി ബിൽഡിങ്
മൊബൈൽ നമ്പർ: 9447799329
മെയിൽ: speaker@niyamasabha.org.

5/06/2016

ഭൂപടം തെറ്റിയാല്‍ നൂറു കോടി പിഴ

ഇന്ത്യയുടെ ഭൂപടം തെറ്റിച്ച് പ്രസിദ്ധീകരിക്കുന്നവർക്ക് ഏഴുവർഷം വരെ തടവു ശിക്ഷയും ഒരു കോടി മുതൽ നൂറുകോടി രൂപ വരെ പിഴയും വ്യവസ്ഥ ചെയ്യുന്ന ബില്ലിന്റെ കരട് കേന്ദ്രസർക്കാർ തയ്യാറാക്കി. ജമ്മു കാശ്‌മീരിനെ അധിനിവേശ കാശ്‌മീരിന്റെയും അരുണാചൽ പ്രദേശിനെ ചൈനയുടെയും ഭാഗമായി ചിത്രീകരിച്ച ഭൂപടങ്ങൾ ചില ഓൺലൈൻ സൈറ്റുകൾ പ്രസിദ്ധീകരിച്ച സാഹചര്യത്തിലാണ് കേന്ദ്രസർക്കാർ കർശന നിയമം ആവിഷ്‌കരിക്കുന്നത്.
സാറ്റലൈറ്റ്, ബലൂൺ, ആളില്ലാ വിമാനം തുടങ്ങിയവയുടെ സഹായത്തോടെ ചിത്രമെടുത്ത് ഭൂപടം ഉണ്ടാക്കുന്നവരെയാണ് നിയമം ലക്ഷ്യമിടുന്നത്. ഇങ്ങനെയുണ്ടാക്കുന്ന ഭൂപടങ്ങൾ പ്രസിദ്ധീകരിക്കാൻ ലൈസൻസ് നിർബന്ധമാക്കും. ഇതിനായി രൂപീകരിക്കുന്ന പ്രത്യേക അതോറിട്ടിക്ക് ഫീസടച്ച് അപേക്ഷിക്കണം. ഗൂഗിൾ അടക്കമുള്ള കമ്പനികൾക്ക് ഇതു ബാധകമാകുമെന്നും കരടിൽ പറയുന്നു. - See more at: http://news.keralakaumudi.com/beta/news.php?NewsId=TkRMSDAwMDgzNzc=&xP=RExZ&xDT=MjAxNi0wNS0wNiAwMDoxMDowMA==&xD=MQ==&cID=NA==#sthash.DuPl7Niv.dpuf

4/28/2016

നീറ്റ്; ചരിത്രം തിരുത്തുന്ന വിധി

നീറ്റ്; ചരിത്രം തിരുത്തുന്ന വിധി

നിലവില്‍ അതാത് സംസ്ഥാനങ്ങളില്‍ സര്‍ക്കാര്‍ പരീക്ഷ നടത്തും. അതുപോലെ സ്വകാര്യ മെഡിക്കല്‍ കോളജ് അസോസിയേഷനും പ്രവേശന പരീക്ഷ നടത്തുന്നു. വിദ്യാര്‍ഥികളില്‍ ഭൂരിഭാഗം പേരും ഈ പരീക്ഷകള്‍ എഴുതാറുണ്ട്.
രാജ്യത്ത് മെഡിക്കല്‍ പ്രവേശനത്തിന് ഏകീകൃത പരീക്ഷയായ നീറ്റ് (നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ്- NEET) നടപ്പിലാക്കാന്‍ സുപ്രീംകോടതി വിധി പുറപ്പെടുവിച്ചിരിക്കുന്നു. ഏറെ നാള്‍ നീണ്ടുനിന്ന നിയമപോരാട്ടത്തിനിടയില്‍ സുപ്രീംകോടതിയുടെ തന്നെ മുമ്പത്തെ വിധി തള്ളിയാണ് ഇപ്പോള്‍ ഭരണഘടനാ ബെഞ്ച് ഏകീകൃത പരീക്ഷയ്ക്ക് അനുമതി നല്‍കിയിരിക്കുന്നത്. മെഡിക്കല്‍ പ്രവേശനത്തില്‍ രാജ്യത്തൊട്ടാകെ നിലനില്‍ക്കുന്ന വൈരുധ്യങ്ങളും സീറ്റ് കൊള്ളയും അവസാനിപ്പിക്കുന്ന സുപ്രധാനമായ വിധിയാണ് സുപ്രീംകോടതിയുടേത്.
നിലവില്‍ സംസ്ഥാന സര്‍ക്കാരുകളാണ് അതാത് സംസ്ഥാനങ്ങളില്‍ പ്രവേശന പരീക്ഷ നടത്തുന്നത്. അതുപോലെ സ്വകാര്യ മെഡിക്കല്‍ കോളജ് അസോസിയേഷനും പ്രവേശന പരീക്ഷ നടത്തുന്നുണ്ട്. മെഡിക്കല്‍ കോഴ്‌സുകള്‍ നടത്തുന്ന കല്‍പ്പിത സര്‍വകലാശാലകള്‍ അവരുടേതായ കോമണ്‍ എന്‍ട്രന്‍സ് ടെസ്റ്റും (സി.ഇ.ടി) നടത്തുന്നുണ്ട്. വിദ്യാര്‍ഥികളില്‍ ഭൂരിഭാഗം പേരും ഈ പരീക്ഷകള്‍ എഴുതാറുണ്ട്.
വ്യത്യസ്ത സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനത്തിന് വ്യത്യസ്ത പരീക്ഷകള്‍ എഴുതേണ്ടിവരുന്നത് വിദ്യാര്‍ത്ഥികള്‍ക്ക് കാര്യമായ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. മെറിറ്റിടിസ്ഥാനത്തില്‍ തന്നെ പ്രവേശനം നേടാന്‍ പലതരത്തിലുള്ള പ്രവേശന പരീക്ഷകളാണ് രാജ്യത്ത് നിലവിലിരുന്നത്. രാജ്യത്തൊട്ടാകെ ഇത്തരത്തില്‍ തൊണ്ണൂറിലേറെ പരീക്ഷകളുണ്ടെന്നാണ് കണക്ക്. ഇതെല്ലാം പരിഗണിച്ചാണ് ഏകീകൃത പരീക്ഷ എന്ന ആവശ്യമുയര്‍ന്നത്.
2013ല്‍ നീറ്റ് എക്സാം നടത്തി എം.ബി.ബി.എസ്,പിജി കോഴ്സുകളിലേക്ക് പ്രവേശനം നടത്തിയിരുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാരുകളുടെയും സ്വകാര്യ കോളേജുകളുടെയും ന്യൂനപക്ഷ സ്ഥാപനങ്ങളുടെയും എതിര്‍പ്പിനെ തുടര്‍ന്ന് നീറ്റ് റദ്ദാക്കുകയായിരുന്നു.
ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് സ്വന്തം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിക്കാനും നിയന്ത്രിക്കാനുമുള്ള ഭരണഘടനാ അവകാശത്തെ പൊതുപ്രവേശന പരീക്ഷ ഹനിക്കുന്നു എന്നായിരുന്നു മൂന്നംഗ ബെഞ്ചിന്റെ വിധി. എന്നാല്‍ ഇപ്പോഴത്തെ വിധിയില്‍ ഭരണഘടനാ ബെഞ്ച് ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്കും പുതിയ വിധി ബാധകമാണെന്ന് എടുത്തുപറഞ്ഞിട്ടുണ്ട്.
അതേസമയം, 2013ല്‍ സുപ്രീംകോടതി രാജ്യവ്യാപകമായി സര്‍ക്കാര്‍ കോളേജുകളിലേക്ക് ഏകീകൃത പരീക്ഷ നടത്താന്‍ സി.ബി.എസ്.ഇക്ക് അനുമതി നല്‍കുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് സി.ബി.എസ്.ഇ. അഖിലേന്ത്യ മെഡിക്കല്‍ പ്രവേശന പരീക്ഷ നടത്തിവരികയായിരുന്നു. ഇത്തവണത്തെ പരീക്ഷ മേയ് ഒന്നിന് നടക്കേണ്ടതായിരുന്നു.
എന്നാല്‍ 2013-ലെ വിധിക്കെതിരെ സങ്കല്‍പ്പ് ചാരിറ്റബിള്‍ സൊസൈറ്റി എന്ന സര്‍ക്കാരിതര സംഘടന സുപ്രീം കോടതിയെ വീണ്ടും സമീപിച്ചതോടെയാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്. 2013ല്‍ നീറ്റ് റദ്ദാക്കിയ വിധി സുപ്രീംകോടതി ഏപ്രില്‍ 11-ന് റദ്ദാക്കി.
ജസ്റ്റിസ്. എ.ആര്‍. ദാവെ, ശിവ കീര്‍ത്തി, എ.കെ. ഗോയല്‍ എന്നിവരുള്‍പ്പെട്ട ബഞ്ചായിരുന്നു കേസ് പരിഗണിച്ചിരുന്നത്. പരീക്ഷ നടപ്പിലാക്കുന്നതില്‍ മെഡിക്കല്‍ കൗണ്‍സിലും സി.ബി.എസ്.ഇയും പരാജയപ്പെട്ടാല്‍ വിദ്യാര്‍ഥികള്‍ നിരവധി പരീക്ഷകള്‍ക്ക് വിധേയരാകാന്‍ നിര്‍ബന്ധിക്കപ്പടും എന്ന് സങ്കല്‍പ്പ് ചാരിറ്റബിള്‍ സൊസൈറ്റി ചൂണ്ടിക്കാട്ടി.
ലക്ഷക്കണക്കിന് രൂപയാണ് വിദ്യാര്‍ഥികള്‍ക്ക് ചിലവഴിക്കേണ്ടി വരുന്നതെന്നും നീറ്റ് പ്രാബല്യത്തില്‍ വരുത്താന്‍ നിലവില്‍ യാതൊരു തടസവുമില്ലെന്നും സംഘടന കോടതിയില്‍ ചൂണ്ടിക്കാട്ടി. അതിനാല്‍ ഇക്കാര്യത്തില്‍ നീറ്റ് നടപ്പിലാക്കാന്‍ മെഡിക്കല്‍ കൗണ്‍സിലിനേയും സി.ബി.എസ്.ഇയേയും  നിര്‍ബന്ധിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ നടപടിയുണ്ടാവണമെന്നും സംഘടന കോടതിയില്‍ ആവശ്യപ്പെട്ടു. മാത്രമല്ല ഈ വര്‍ഷം തന്നെ നീറ്റ് നടത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു.
വാദങ്ങള്‍ അംഗീകരിച്ച കോടതി നീറ്റ് നടപ്പിലാക്കാന്‍ ഉത്തരവിടുകയായിരുന്നു. ഏകീകൃത പ്രവേശന പരീക്ഷ നടത്താന്‍ തയാറാണെന്ന് കേന്ദ്ര സര്‍ക്കാരും സി.ബി.എസ്.ഇയും ബുധനാഴ്ച ഭരണഘടനാ ബെഞ്ചിനെ അറിയിച്ചിരുന്നു.
രാജ്യത്താകമാനം എഴുപതിനായിരം എം.ബി.ബി.എസ്. സീറ്റുകളാണ് പ്രവേശനത്തിനായി കാത്തിരിക്കുന്നത്. ഇതില്‍ സ്വാശ്രയ മാനേജ്മെന്റുകളുടെ സീറ്റുകളും ഉള്‍പ്പെടും. അതിനാല്‍ സീറ്റുകള്‍ വിറ്റഴിക്കുന്ന പ്രവണതയ്ക്ക് അറുതി വരുത്തി പൂര്‍ണമായും മെറിറ്റിന് പ്രാധാന്യം നല്‍കുന്ന നീക്കമാണ് കോടതി നല്‍കിയിരിക്കുന്നത്. സ്വാശ്രയ മാനേജ്മെന്റുകള്‍ക്കും മേനേജ്മെന്റ് ക്വാട്ടയില്‍ പ്രവേശനം നടത്താനും നീറ്റ് ഫലം പരിഗണിക്കേണ്ടതായി വരും എന്നതാണ് വിധിയുടെ സവിശേഷത.
മേയ് ഒന്നിന് നടക്കാനിരുന്ന അഖിലേന്ത്യാ മെഡിക്കല്‍ എന്‍ട്രന്‍സ് ഒന്നാം ഘട്ട പരീക്ഷയായി കണക്കാക്കാനുള്ള തീരുമാനം സ്വാഗതാര്‍ഹമാണ്. നിലവില്‍ ഇതിനായി തയ്യാറെടുത്തിരുന്ന ലക്ഷക്കണക്കിന് വിദ്യാര്‍ഥികളെ പരിഗണിച്ചാണ് തീരുമാനം. ബാക്കിയുള്ളവര്‍ക്ക് നീറ്റിനായി തന്നെ ഉടന്‍ രജിസ്റ്റര്‍ ചെയ്യാനും സമയം നല്‍കും. ഇവര്‍ക്കായി ജൂലൈ 24ന് പരീക്ഷ നടത്തും. ആഗസ്ത് 17ന് ഫലം പ്രസിദ്ധീകരിച്ച് സപ്തംബര്‍ 30ന് പ്രവേശനം പൂര്‍ത്തിയാക്കാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.
എം.ബി.ബി.എസ്, ബി.ഡി.എസ് കോഴ്‌സുകള്‍ക്കാണ് നീറ്റ് പരീക്ഷ നടപ്പിലാക്കുന്നത്. സുപ്രീം കോടതി വിധിയോടെ സംസ്ഥാന സര്‍ക്കാരിന്റെ മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍നിന്ന് ഇവയുടെ ഫലങ്ങള്‍ പരിഗണിക്കില്ല. എന്നാല്‍ ആയുര്‍വേദം, ഹോമിയോ, വെറ്റിനറി തുടങ്ങിയ മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളിലേക്ക് സംസ്ഥാന എന്‍ട്രന്‍സില്‍നിന്നു തന്നെയാകും പ്രവേശനം അനുവദിക്കുക. ഭാവിയില്‍ ഇതും നീറ്റിനു കീഴില്‍ എത്തുമെന്ന് പ്രതീക്ഷിക്കാം.

4/21/2016

നായ്‌കളെ സൂക്ഷിക്കുക; കുട്ടികളുണ്ട്‌ |

mangalam.com

 mangalam.com

mangalam malayalam online newspaperതിരുവനന്തപുരം: കുട്ടികളുടെ സുരക്ഷയ്‌ക്ക് ഭീഷണിയായി നായ്‌ക്കളെ അലക്ഷ്യമായി വളര്‍ത്തുന്നവര്‍ക്ക്‌ മുന്നറിയിപ്പ്‌. നായകളെ അഴിച്ചുവിടുകയും അവ കുട്ടികളെ ഉപദ്രവിക്കുകയും ചെയ്‌താല്‍ ഉടമയ്‌ക്കെതിരെ നടപടി സ്വീകരിക്കും. ഇന്ത്യന്‍ ശിക്ഷാ നിയമം 289, 336, 337, 338 എന്നീ വകുപ്പുകളും കേരള പോലിസ്‌ നിയമം 118(ഇ) വകുപ്പുംചേര്‍ത്താകും പ്രാസിക്യൂഷന്‍ നടപടി സ്വീകരിക്കുക. സംസ്‌ഥാന പോലിസ്‌ മേധാവി എല്ലാ ജില്ലാ പോലീസ്‌ മേധാവികള്‍ക്കും ഇത്‌ സംബന്ധിച്ച്‌ നിര്‍ദേശം നല്‍കി.
കുട്ടികളുടെ സുരക്ഷയ്‌ക്ക് ഭീഷണിയായി നായ്‌ക്കളെ അലക്ഷ്യമായി വളര്‍ത്തുകയും. നായകള്‍ കുട്ടികളെ ഉപദ്രവിക്കുകയും ചെയ്‌താല്‍ ഉടമക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമം അനുശാസിക്കുന്ന പ്രോസിക്യൂഷന്‍ നടപടി സ്വീകരിക്കണമെന്ന സംസ്‌ഥാന ബാലാവകാശസംരക്ഷണ കമ്മീഷന്റെ നിര്‍ദേശത്തിന്റെ അടിസ്‌ഥാനത്തിലാണ്‌ നടപടി.
നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

4/20/2016

നിയമത്തിനും മുകളിലല്ല രാഷ്ട്രപതിയെന്ന് ഉത്തരാഖണ്ഡ് ഹൈക്കോടതി

mathrubhumi.com


ഉത്തരാഖണ്ഡ്: നിയമത്തിനും മുകളിലല്ല രാഷ്ട്രപതിയുടെ ഉത്തരവെന്ന് ഉത്തരാഖണ്ഡ് ഹൈക്കോടതി. രാഷ്ട്രപതിയുടെ ഉത്തരവും നിയമപരിശോധനയ്ക്ക് വിധേയമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഉത്തരാഖണ്ഡില്‍ സര്‍ക്കാര്‍ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ടുള്ള കേസിന്റെ വാദത്തിലാണ് ഇങ്ങനെയൊരു പ്രതികരണം.
രാഷ്ട്രപതിയുടെ ഉത്തരവിനെ കോടതിക്ക് ചോദ്യം ചെയ്യാനാകില്ല എന്ന് കേന്ദ്രസര്‍ക്കാര്‍ വാദിച്ചു. എന്നാല്‍ രാജാവിന്റെ തീരുമാനം പോലെ നിയമത്തിനും മുകളിലല്ല രാഷ്ട്രപതിയുടെ ഉത്തരവെന്ന് കോടതി പറഞ്ഞു. രാഷ്ട്രപതിക്കും തെറ്റുപറ്റാം. എല്ലാം നിയമത്തിന് വിധേയമാണ്. നമ്മുടെ ഭരണഘടനയുടെ പ്രത്യേകതയും അതുതന്നെയാണ്. രാഷ്ട്രപതിയുടെ വിവേകത്തെ ചോദ്യം ചെയ്യുകയല്ല, മറിച്ച് എല്ലാം നിയമത്തിന്റെ കീഴിലൂടെയാണ് കടന്നുപോകുന്നതെന്ന് ഉറപ്പാക്കുകയാണെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
തിരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരിന്റെ അധികാരങ്ങളെ കേന്ദ്രസര്‍ക്കാര്‍ കവരുകയാണെന്നും ഡല്‍ഹിയിലിരുന്ന് ഇവിടെ ( ഉത്തരാഖണ്ഡ്) എന്താണ് സംഭവിക്കുന്നതെന്ന് പറയാനാവില്ല എന്നും കഴിഞ്ഞ ദിവസം കോടതി വിമര്‍ശിച്ചിരുന്നു. ഒമ്പത് വിമത എം.എല്‍.എമാര്‍ കൂറുമാറിയതിനെ തുടര്‍ന്നാണ് ഉത്തരാഖണ്ഡില്‍ ഭരണപ്രതിസന്ധിയുണ്ടായത്. രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനുള്ള കേന്ദ്രസര്‍ക്കാരിന്റെ ശുപാര്‍ശ ഒരുമാസം മുമ്പാണ് രാഷ്ട്രപതി അംഗീകരിച്ചത്.

4/19/2016

ജാമ്യവ്യവസ്ഥയ്ക്ക് പൊതുമാനദണ്ഡം കൊണ്ടുവരാന്‍ ആലോചന

നിശ്ചിതസ്വഭാവത്തിലുള്ള കുറ്റങ്ങള്‍ മാത്രമേ ജാമ്യത്തിന് പരിഗണിക്കാന്‍ പാടുള്ളൂവെന്ന നിബന്ധനയ്‌ക്കൊപ്പം ജാമ്യവ്യവസ്ഥയ്ക്ക് പൊതുവായ മാനദണ്ഡങ്ങളും കൊണ്ടുവന്നേക്കും
sadananda gowdaന്യൂഡല്‍ഹി: ക്രിമിനല്‍ കേസുകളില്‍ ജാമ്യം അനുവദിക്കുന്നതിനുള്ള വ്യവസ്ഥകള്‍ക്ക് പൊതുമാനദണ്ഡം ഉണ്ടാക്കാന്‍ ആലോചന. ജഡ്ജിമാരുടെ ഇഷ്ടാനിഷ്ടങ്ങളുടെ അടിസ്ഥാനത്തില്‍ ജാമ്യം അനുവദിക്കുന്നതും നിഷേധിക്കുന്നതും ഒഴിവാക്കുകയാണ് ലക്ഷ്യം.ഇതിനായി ക്രിമിനല്‍ നടപടി ചട്ടത്തിലെ 436(സാധാരണ ജാമ്യം), 437(മുന്‍കൂര്‍ ജാമ്യം) ചട്ടങ്ങള്‍ ഭേദഗതി ചെയ്യേണ്ടിവരും. അതിനു മുന്നോടിയായി സര്‍ക്കാര്‍ 'നിയമ കമ്മീഷന്റെ' അഭിപ്രായം തേടി.
 
നിശ്ചിതസ്വഭാവത്തിലുള്ള കുറ്റങ്ങള്‍ മാത്രമേ ജാമ്യത്തിന് പരിഗണിക്കാന്‍ പാടുള്ളൂവെന്ന നിബന്ധനയ്‌ക്കൊപ്പം ജാമ്യവ്യവസ്ഥയ്ക്ക് പൊതുവായ മാനദണ്ഡങ്ങളും കൊണ്ടുവന്നേക്കും.നിയമമന്ത്രി സദാനന്ദ ഗൗഡ പുതിയ ലോ കമ്മിഷന്‍ അധ്യക്ഷന്‍ ബി.എസ്. ചൗഹാനുമായി ഇതുസംബന്ധിച്ച് ചര്‍ച്ചനടത്തി. ജാമ്യത്തിന്റെ കാര്യത്തില്‍ പൊതുമാനദണ്ഡങ്ങള്‍ മുന്നോട്ടുവെക്കാന്‍ കമ്മിഷന് സാധിക്കുമോ എന്നാണ് സര്‍ക്കാര്‍ ആരാഞ്ഞത്. കമ്മിഷന്‍ സമര്‍പ്പിക്കുന്ന ശുപാര്‍ശയുടെ അടിസ്ഥാനത്തിലായിരിക്കും തുടര്‍നടപടികളുണ്ടാവുക.
 
ജാമ്യമില്ലാത്ത വകുപ്പനുസരിച്ച് എടുക്കുന്ന കേസുകളില്‍ ജഡ്ജിമാര്‍ അവരുടെ വിവേചനാധികാരം ഉപയോഗിച്ചാണ് ഇപ്പോള്‍ ജാമ്യം അനുവദിക്കാറുള്ളത്. പണവും സ്വാധീനവുമുള്ളവര്‍ എളുപ്പം ജാമ്യംനേടി പുറത്തിറങ്ങുകയും രണ്ടുമില്ലാത്ത പാവപ്പെട്ടവര്‍ വിചാരണകാത്ത് ജയിലുകളില്‍ കിടക്കുകയും ചെയ്യുന്ന അവസ്ഥയുണ്ട്. അതില്ലാതാക്കി പണക്കാരനും പാവപ്പെട്ടവനും ജാമ്യത്തിനുള്ള അവകാശം ഒരുപോലെയാക്കുകയാണ് ലക്ഷ്യം.
 
ജാമ്യം അവകാശമാണെന്ന് ഒട്ടേറെ കേസുകളില്‍ സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. ജാമ്യം ലഭിക്കാവുന്ന നിസ്സാരകുറ്റങ്ങളില്‍(ബെയ്‌ലബിള്‍ ഒഫന്‍സസ്) ഈ അവകാശം എളുപ്പം അനുവദിക്കുന്നുണ്ട്. ജാമ്യമില്ലാത്ത ഗുരുതരമായ കുറ്റങ്ങളുടെ കാര്യത്തിലാണ് ഇരട്ടസമീപനം പലപ്പോഴും പ്രകടമാവുന്നത്.
 
അവകാശമെന്ന നിലയ്ക്ക് സമീപിക്കുമ്പോള്‍ ചട്ടം പാവപ്പെട്ടവനും അല്ലാത്തവനും ഒരുപോലെ ബാധകമാകേണ്ടതുണ്ട്. എന്നാല്‍, ഒരേതരം കേസില്‍, ഒരുപോലുള്ള കാരണങ്ങള്‍ നിരത്തി സമര്‍പ്പിക്കുന്ന ജാമ്യാപേക്ഷകളില്‍ത്തന്നെ വ്യത്യസ്തതീരുമാനങ്ങള്‍ കോടതിയുടെ ഭാഗത്തുനിന്നുണ്ടാവുക പതിവാണ്. ലക്ഷങ്ങള്‍ മുടക്കി കേസുനടത്താന്‍ കഴിവുള്ളവര്‍ക്ക് ഒറ്റ അപേക്ഷയില്‍ത്തന്നെ ജാമ്യം ലഭിക്കുന്നു.
 
പാവപ്പെട്ട വലിയൊരു വിഭാഗത്തിന് ജാമ്യം ലഭിക്കുന്നത് 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കണമെന്ന വ്യവസ്ഥ പ്രോസിക്യൂഷന്‍ പാലിക്കാത്തതുകൊണ്ടുമാത്രമാണ്. 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ അറസ്റ്റിലായ ആള്‍ക്ക് ജാമ്യത്തിന് തനിയെ അര്‍ഹത ലഭിക്കും.
 
ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ തെളിവുകള്‍ പരിശോധിക്കാനും കേസിന്റെ വിശദാംശങ്ങളിലേക്കു പോകാനും പാടില്ലെന്നാണ് വ്യവസ്ഥ. എന്നാല്‍, മേല്‍ക്കോടതികളിലെത്തന്നെ ചില ജഡ്ജിമാര്‍ അവരുടെ വിവേചനാധികാരം ഉപയോഗിച്ച് കൂടുതല്‍ വിശദമായ ഉത്തരവുകള്‍ പുറപ്പെടുവിക്കാറുണ്ട്. പലപ്പോഴും കേസിന്റെ വസ്തുതകളിലേക്കും തെളിവുകളിലേക്കുമുള്ള കൈകടത്തലായി അത് വ്യാഖ്യാനിക്കപ്പെടാറുണ്ട്.

4/15/2016

ഡിഎന്‍എ ടെസ്റ്റ് എന്ത്, എന്തിന്

mathrubhumi.com


സ്വന്തം ലേഖകന്‍
പരവൂര്‍ വെടിക്കെട്ട് ദുരന്തത്തില്‍ മരിച്ചവരില്‍ തിരിച്ചറിയാനുളളവരുടെ ഡിഎന്‍എ പരിശോധന ഇന്ന് തിരുവനന്തപുരത്ത് ആരംഭിക്കുകയാണ്. 13 മൃതദേഹങ്ങള്‍ ഇനിയും തിരിച്ചറിയാനുളളത്. 17 പേരെക്കുറിച്ച് ഇപ്പോഴും ഒരു വിവരവുമില്ല. അവരുടെ മൃതദേഹങ്ങള്‍ സഫോടനത്തില്‍ ചിതറിപ്പോയതാകാമെന്ന് പോലീസ് പറയുന്നു.
മൃതദേഹങ്ങള്‍ തിരിച്ചറിയാനും കാണാതായവരെക്കുറിച്ചറിയാനും അധികൃതര്‍ക്കും ബന്ധുക്കള്‍ക്കും മുന്നിലുള്ളത് ഡിഎന്‍എ ടെസ്റ്റാണ്. അതാണ് ഇന്ന് തിരുവനന്തപുരം രാജിവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയില്‍ ഇന്ന് ആരംഭിക്കുന്നത്.
ഇതിനായി ബന്ധുക്കളോട് ഡിഎന്‍എ ടെസ്റ്റിന് കൊല്ലത്ത് എത്തിചേരാന്‍ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. രക്തസാമ്പിളുകളും മറ്റും ശേഖരിക്കാനാണിത്. കൊല്ലം ജില്ലാആസ്പത്രിയില്‍ വെച്ച് ബന്ധുക്കളുടെ രക്തസാമ്പിളുകള്‍ ശേഖരിച്ച് തിരുവനന്തപുരത്ത് രാജിവ് ഗാന്ധി സെന്ററില്‍ എത്തിക്കും.
ദുരന്തത്തില്‍ പെട്ടവരെ തിരിച്ചറിയാന്‍ സഹായിക്കുന്ന ഡിഎന്‍എ പരിശോധന എന്താണെന്ന് നോക്കാം -
മനുഷ്യരുള്‍പ്പടെ എല്ലാ ജിവികളുടെയും കോശമര്‍മത്തില്‍ സ്ഥിതിചെയ്യുന്ന നീളന്‍ തന്മാത്രയാണ് ഡിഎന്‍എ. ഒരു ജീവിയുടെ ജനിതകവിവരങ്ങള്‍ മുഴുവന്‍ രേഖപ്പെടുത്തിയിരിക്കുന്നത് ഡീഓക്‌സീ റൈബോന്യൂക്ലിക് ആസിഡ് എന്ന ഡിഎന്‍എ തന്മാത്രയിലാണ്. അതില്‍ അതിന് 'ജീവന്റെ തന്മാത്ര'യെന്നും പേരുണ്ട്.
കുറ്റവാളികളെ കണ്ടെത്താനുള്ള ഫോറന്‍സിക് പരിശോധനകളിലും പിതൃത്വം തെളിയിക്കേണ്ടി വരുന്ന സാഹചര്യത്തിലും ജീന്‍ തെറാപ്പികള്‍ക്കുമൊക്കെയാണ് സാധാരണയായി ഡിഎന്‍എ ടെസ്റ്റ് നടത്തുന്നത്. മനുഷ്യപരിണാമത്തിന്റെ പൂര്‍വ്വചരിത്രം കണ്ടെത്താനും ഇന്ന് ഡിഎന്‍എ പരിശോധന സഹായമേകുന്നു.
ഡിഎന്‍എ പരിശോധന എങ്ങനെ 
ഡിഎന്‍എ സാമ്പിള്‍ ഉപയോഗിച്ചാണ് പരിശോധന നടത്തുക. അതിനായി രക്തസാമ്പിള്‍ ഉപയോഗിക്കാം. അതല്ലെങ്കില്‍ മോണയില്‍ നിന്ന് പഞ്ഞി ഉപയോഗിച്ച് എടുക്കുന്ന കോശങ്ങളോ, ശരീരകോശപാളികളുടെ ഭാഗങ്ങളോ, എന്തിന് മുടിയിഴകള്‍ പോലുമോ ഉപയോഗിക്കാം. പരവൂര്‍ ദുരന്തത്തില്‍ രക്തസാമ്പിളുകള്‍ ഉപയോഗിച്ചുളള ഡിഎന്‍എ ടെസ്റ്റാണ് നടത്തുന്നത്.
രണ്ടുപേരുടെ ഡിഎന്‍എ പരിശോധിച്ചാല്‍ അതില്‍ 99.9 ശതമാനവും സമാനമായിരിക്കും. 0.1 ശതമാനം ഡിഎന്‍എ ശ്രേണി മാത്രമാണ് വ്യത്യാസം കാണാനാവുക. വ്യത്യാസമുള്ള ഇത്തരം ഡിഎന്‍എ ശ്രേണികള്‍ക്ക് 'ജനറ്റിക് മാര്‍ക്കറുകള്‍' ( genetic markers ) എന്നാണ് പേര്. ഡിഎന്‍എ പരിശോധനാവേളയില്‍ ഗവേഷകര്‍ ഉപയോഗിക്കുന്നത് ഈ ജനറ്റിക് മാര്‍ക്കറുകളാണ്.
ഇരട്ടക്കുട്ടികളുടെ കാര്യത്തില്‍ മാത്രമേ ഒരേ പോലുള്ള ജനറ്റിക് മാര്‍ക്കറുകള്‍ കാണാനാകൂ. എന്നാല്‍, അടുത്ത ബന്ധുക്കളുടെ ജനറ്റിക് മാര്‍ക്കറുകളില്‍ ചിലത് സമാനമായിരിക്കും.
ഡിഎന്‍എയിലെ കോടിക്കണക്കിന് രാസാക്ഷരങ്ങള്‍ പരിശോധിച്ച് അതിലെ ജനറ്റിക് മാര്‍ക്കറുകള്‍ക്ക് രണ്ടുപേരുടെ കാര്യത്തില്‍ എത്രത്തോളം സമാനതയുണ്ടെന്ന് ഒത്തുനോക്കുകയാണ് ഡിഎന്‍എ ടെസ്റ്റില്‍ ചെയ്യുക.
രണ്ട് സാമ്പിളുകളിലെ ജനറ്റിക് മാര്‍ക്കറുകള്‍ ഇത്തരത്തില്‍ താരതമ്യം ചെയ്യുമ്പോള്‍, ആരില്‍നിന്നാണ് ആ സാമ്പിളുകള്‍ എത്തിയത് അവര്‍ തമ്മിലുള്ള ബന്ധവും ബന്ധമില്ലായ്മയും വ്യക്തമാകും (കടപ്പാട്: ബിബിസി). 

4/08/2016

400 വർഷം പഴക്കമുള്ള ആചാരം വഴിമാറി; ശനി ഷിൻഗ്നാപുർ ക്ഷേത്രത്തിൽ സ്ത്രീകൾ പ്രവേശിച്ചു

manoramaonline.com


by സ്വന്തം ലേഖകൻ
മുംബൈ∙ 400 വർഷത്തിനു ശേഷം മഹാരാഷ്ട്രയിലെ ശനി ഷിൻഗ്നാപുർ ക്ഷേത്രത്തിന്റെ ശ്രീകോവിലിൽ സ്ത്രീകൾ പ്രവേശിക്കുകയും പ്രാർഥന നടത്തുകയും ചെയ്തു. സ്ത്രീകൾ പ്രവേശിക്കരുതെന്ന വിലക്ക് നീക്കി മണിക്കൂറുകൾക്കുള്ളിലായിരുന്നു രണ്ടു സ്ത്രീകൾ ശ്രീകോവിലിൽ പ്രവേശിച്ചത്. ശനി ഷിൻഗ്നാപുർ ക്ഷേത്രത്തിലെ നിയന്ത്രണങ്ങള്‍ അധികൃതര്‍ ഒരു ദിവസത്തേക്കായിരുന്നു നീക്കിയത്. മഹാരാഷ്ട്രയിലെ ഹിന്ദു കലണ്ടര്‍ അനുസരിച്ചുള്ള നവവല്‍സര ദിനമായ ഗുഡി പാഡ്‌വ ദിവസങ്ങളില്‍ എല്ലാവര്‍ക്കും ശ്രീകോവിലില്‍ പ്രവേശിക്കാമെന്ന് ക്ഷേത്രം അധികൃതര്‍ വ്യക്തമാക്കി.
ഭക്തര്‍ക്ക് വിലക്കുണ്ടായിരുന്ന ശ്രീകോവിലില്‍ പുരുഷന്‍മാര്‍ പ്രവേശിച്ചത് വിവാദമായ പശ്ചാത്തലത്തിലാണ് എല്ലാവര്‍ക്കും പ്രവേശനം അനുവദിച്ചത്. നടപടിയെ സ്വാഗതം ചെയ്ത ഭൂമാതാ ബ്രിഗേഡ് സംഘടന എല്ലാ ദിവസവും പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് ക്ഷേത്രത്തിലെത്തി ആരാധന നടത്തി. ഇത് സ്ത്രീകളുടെ ജയമാണെന്നും നേട്ടത്തിൽ വലിയ സന്തോഷമുണ്ടെന്നും ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി പ്രതികരിച്ചു. മറ്റു ക്ഷേത്രങ്ങളിലും സ്ത്രീകളെ കയറ്റുന്നതിനുള്ള പോരാട്ടം തുടരും. ഇക്കാര്യം ആവശ്യപ്പെട്ട് പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവരെ കാണുമെന്നും തൃപ്തി പറഞ്ഞു.
പുരുഷന്‍മാര്‍ക്ക് പ്രവേശനമുള്ള ഇടങ്ങളില്‍ സ്ത്രീകളെ വിലക്കരുതെന്ന് ബോംബൈ ഹൈക്കോടതിയും സംസ്ഥാന സര്‍ക്കാരും നേരത്തേ നിലപാടെടുത്തിരുന്നു. ക്ഷേത്ര പ്രവേശനത്തിനു പുറമെ, പുരുഷന്മാർക്കു ശ്രീകോവിലിൽ (ചൗഥാര) ആരാധനാനുമതി ഉള്ള ക്ഷേത്രങ്ങളിൽ സ്ത്രീകൾക്ക് അതിനും അനുമതി നൽകണമെന്നും അതുറപ്പാക്കേണ്ടതു സർക്കാരാണെന്നുമാണ് കോടതി വിധി.
400 വർഷം പഴക്കമുള്ള ക്ഷേത്രത്തിൽ ശനീശ്വര പ്രതിഷ്ഠയ്ക്കു ചുറ്റും ഭിത്തിയോ മേൽക്കൂരയോ ഇല്ല. ഒരു കിലോമീറ്റർ ചുറ്റളവിലുള്ള വീടുകൾക്കും കടകൾക്കുമൊന്നും പൂട്ടില്ല. ആരെങ്കിലും മോഷണത്തിനു മുതിർന്നാൽ അവരെ ശനിദേവൻ ശിക്ഷിക്കുമെന്നാണത്രേ നാട്ടുകാരുടെ വിശ്വാസം.

4/07/2016

നിയമസഭാ തെരഞ്ഞെടുപ്പിലെ കൊട്ടിക്കലാശം റോഡിലും നാൽക്കവലയിലും ആക്കാൻ സാധിക്കില്ല; അങ്ങനെ ചെയ്താൽ സ്ഥാനാർത്ഥികൾക്ക് അയോഗ്യത വരെ വന്നേക്കും;

marunadanmalayali.com


 പാതയോരങ്ങളിൽ പൊതുയോഗങ്ങൾ പാടില്ലെന്ന കോടതി വിധി കർശനമായി നടപ്പാക്കണമെന്ന് ഇലക്ഷൻ കമ്മീഷനോട് ഹൈക്കോടതി: രാഷ്ട്രീയപാർട്ടികൾക്ക് കനത്ത ആഘാതം

April 07, 2016 | 08:01 PM | Permalink


മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: റോഡരികിലും പാതയോരങ്ങളും നാൽക്കവലകളിലും പൊതുയോഗങ്ങൾ നടത്തി ഗതാഗത തടസം ഉണ്ടാക്കുന്ന വിധത്തിൽ തിരഞ്ഞെടുപ്പ് പ്രചരണം നടത്തുന്ന രീതിക്ക് തടയിട്ട് ഹൈക്കോടതിയും ഇലക്ഷൻ കമ്മീഷനും. പാതയോരങ്ങളിലും നാൽക്കവലകളിലും പൊതുയോഗങ്ങൾ തടഞ്ഞുകൊണ്ടുള്ള നിയമം കർശനമാക്കി ഈ നിയമസഭാ തിരഞ്ഞെടുപ്പിലും നടപ്പിലാക്കണമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനോട് കേരള ഹൈക്കോടതി നിർദേശിച്ചു. കോട്ടയത്തെ സെന്റർ ഫോർ കൺസ്യൂമർ എഡ്യൂക്കേഷന് ചെയർമാൻ കെ സി ചാക്കോ സമർപ്പിച്ച ഹർജിയിലാണ് അതിനിർണ്ണായകമായ ഈ ഉത്തരവ് ഉണ്ടായത്. ഇതോടെ തെരഞ്ഞെടുപ്പിലെ മിക്ക രാഷ്ട്രീയ പാർട്ടികൾക്കും ഇനി തെരഞ്ഞെടുപ്പ് പൊതുയോഗങ്ങൾ നടത്തുന്നതിനും മറ്റും പ്രത്യേകം വേദികൾ തേടേണ്ടി വരും. രാഷ്ട്രീയക്കാരെ സംബന്ധിച്ചടത്തോളം കനത്ത ആഘാതമാണിത്.
റോഡരികിലും നാൽക്കവലകളിലും നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണങ്ങളുടെ ഭാഗമായുള്ള പൊതുയോഗങ്ങൾ സംഘടിപ്പിച്ചാൽ അത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാർഗ്ഗനിർദേശങ്ങളുടെ ലംഘനമാകുമെന്നാണ് ഹൈക്കോടി ചൂണ്ടിക്കാട്ടിയത്. ഇത്തരം സംഭവങ്ങൾ ഉണ്ടായാൽ തെരഞ്ഞെടുപ്പ് കമ്മീഷന് സ്ഥാനാർത്ഥികളെ അയോഗ്യരാക്കാൻ പോലും അധികാരമുണ്ടാകുമെന്നും കോടതി ചൂണ്ടിക്കാട്ടി. പാതയോരങ്ങളിലും റോഡുകളും റാലികൾ പാടില്ല എന്ന സുപ്രീംകോടതി വിധി നിരന്തരമായി ലംഘിക്കപ്പെടുന്ന കാര്യം ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി സമർപ്പിക്കപ്പെട്ടത്.
ഹർജിയിൽ വാദം കേട്ട ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് നിർണ്ണായകമായ ഉത്തരവ് പുറപ്പെടുവിച്ചത്. ചൊവ്വാഴ്‌ച്ച കേസ് പരിഗണിച്ചപ്പോൾ തെരഞ്ഞെടുപ്പ് കമ്മീഷനോട് ഇത് സംബന്ധിച്ച സത്യവാങ്മൂലം സമർപ്പിക്കാൻ ആവശ്യപ്പെട്ടിരുന്നു. ഇത് പ്രകാരം ഇന്ന് കോടതി കേസ് പരിഗണിച്ചപ്പോൾ സത്യവാങ്മൂലം കോടതി മുമ്പാകെ സമർപ്പിക്കപ്പെട്ടു. പാതയോരത്തെ പൊതുയോഗ നിരോധനവുമായി ബന്ധപ്പെട്ട ഇപ്പോൾ നിലവിലുള്ള എല്ലാ വിധികളും പാലിക്കപ്പെടുന്നുണ്ട് എന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ഉറപ്പു വരുത്തുമെന്ന് ചീഫ് ജസ്റ്റിസ് അശോക് ഭൂഷൻ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. നിയമങ്ങൾ പാലിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനും കോടതിയിൽ ഉറപ്പു നൽകി.
അഡ്വ. ജോൺസൺ മനയാനി, അഡ്വ. ജീവൻ മാത്യു മനയനാനി എന്നിവർ മുഖേനയാണ് ഹർജി സമർപ്പിക്കപ്പെട്ടത്. ആറ് വർഷം നീണ്ട നിയമയുദ്ധത്തിന് ഒടുവിലാണ് അതി നിർണ്ണായകമായ വിധി ഉണ്ടായിരിക്കുന്നത്. 2010ൽ ജസ്റ്റിസ് സിഎൻ രാമചന്ദ്രൻ നായർ അടങ്ങുന്ന ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് പാതയോരങ്ങളിൽ പൊതുയോഗങ്ങൾ നിരോധിച്ച വിധി പുറപ്പെടുവിച്ചത്. തുടർന്ന് ഈ കോടതി വിധി സുപ്രീം കോടതി ശരിവെക്കുകയും ഉണ്ടായി. ഈ ഉത്തരവിനെതിരെ രാഷ്ട്രീയക്കാർ തന്നെ എതിർപ്പുയർത്തിയതിനെ തുടർന്ന് വിധിയെ മറികടക്കാൻ സംസ്ഥാന നിയമസഭ നിയമനിർമ്മാണം നടത്തുകയുമുണ്ടായി. എന്നാൽ, ഈ നിയമ നിർമ്മാണത്തെ ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പാതയോരങ്ങളിൽ മീറ്റിങ് നടത്താം എന്ന നിയമം അസാധുവാക്കിയിരുന്നു.
എന്നാൽ, ഈ വിധി നിലനിൽക്കേ തന്നെ രാഷ്ട്രീയക്കാർ പലപ്പോഴും തെരഞ്ഞെടുപ്പ് വേളയിൽ പാതയോരങ്ങളും നാൽക്കവലകളിലും പൊതുയോഗങ്ങൽ നടത്തിപ്പോന്നു. ഇപ്പോൾ ഇക്കാര്യത്തിൽ കർശന തീരുമാനം കൈക്കൊള്ളണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് ഹൈക്കോടതി നിർദേശിച്ചതോടെ ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ കൊട്ടിക്കലാശം നടുറോഡിൽ ആക്കാൻ സാധിക്കില്ലെന്നത് ഉറപ്പായി. ഇതോടെ തെരഞ്ഞെടുപ്പിന് പൊതുയോഗം സംഘടിപ്പിക്കാൻ മറ്റ് വേദികൾ തേടേണ്ടി വരും. ഗ്രൗണ്ടുകളോ മറ്റ് വേദികളോടെ സ്ഥാനാർത്ഥികൾക്ക് കണ്ടെത്തേണ്ടി വരും.
വോട്ടഭ്യർത്ഥിച്ചു കൊണ്ട് റോഡരികിൽ ഫ്‌ളാക്‌സുകൾ സ്ഥാപിക്കുന്നത് കർശനമായ തടയണമെന്ന് ഹൈക്കോടതി അടുത്തിടെ ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് നിർണ്ണായകമായി ഈ കോടതി വിധിയും ഉണ്ടായിരിക്കുന്നത്. മുൻകാലങ്ങളിൽ കേരള ഹൈക്കോടതിയിൽ നിന്നും അടക്കം പാതയോരങ്ങളിൽ യോഗം സംഘടിപ്പിക്കുന്നതിന് നിരോധനമുള്ള കാര്യം ചൂണ്ടിക്കാട്ടിയാണ് ഇലക്ഷൻ കമ്മീഷന് പരാതി നൽകിയിരുന്നത്. ഇലക്ഷൻ കമ്മീഷൻ കൂടാതെ കേരളാ ചീഫ് സെക്രട്ടറി, ട്രാൻസ് പോർട്ട് കമ്മീഷർ, തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, നാഷണൽ ഹൈവേസ് അതോരിറ്റി ഓഫ് ഇന്ത്യ എന്നിവരെ എതിർ കക്ഷികളാക്കിയുമായിരുന്നു ഹർജി.
സെന്റർ ഫോർ കൺസ്യൂമർ എഡ്യൂക്കേഷന്റെ ഇടപെടലിനെ തുടർന്നാണ് നേരത്തെ റോഡിന്റെ 50 മീറ്റർ ദൂരപരിധിയിൽ ഫ്‌ളാ്‌സ് നിരോധിച്ചു കൊണ്ടുള്ള ഉത്തരവു കർശനമായി നടപ്പിലാക്കണമെന്ന് നിർദ്ദേശിച്ചത്. നിലവിലുള്ള നിയമത്തിന് അനുകൂലമായേ കമ്മീഷൻ നിലപാട് എടുക്കൂ എന്നാണു സൂചന. അങ്ങനെയാണെങ്കിലും റോഡിൽ നിന്ന് 50 മീറ്റർ അകലെ ഫ്‌ളാ്‌സ് വയ്ക്കുന്നതു തെരഞ്ഞെടുപ്പു പെരുമാറ്റ ചട്ടലംഘനമായി മാറും.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മറുനാടൻ മലയാളിയുടേതല്ല. സോഷ്യല്‍ നെറ്റവര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ

4/02/2016

എന്‍.ഐ.ടി പ്രവേശനം: പ്ലസ്ടു മാര്‍ക്കിന് ഇനി 'വില'യില്ല

mathrubhumi.com


ന്യൂഡല്‍ഹി:  എന്‍.ഐ.ടി പ്രവേശനത്തിന് പ്ലസ് ടൂവിന് കിട്ടുന്ന മാര്‍ക്കിന്റെ 40% വെയിറ്റേജ് നല്‍കുന്ന നിബന്ധന വേണ്ടെന്ന് വയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം.  നിലവില്‍ രാജ്യത്തെ 31 എന്‍.ഐടികളിലും പ്രവേശനം നേടുന്നതിന് ജോയിന്റ് എന്‍ട്രന്‍സ് പരീക്ഷ(ജെ.ഇ.ഇ)യില്‍ 60% വെയിറ്റേജ് മാര്‍ക്കും പ്ലസ്ടു മാര്‍ക്കിന്റെ 40 ശതമാനം വെയിറ്റേജുമാണ് കണക്കാക്കിയിരുന്നത്. ഇതില്‍  ഭേദഗതി വരുത്താനാണ് കേന്ദ്ര മാനവവിഭവശേഷി വകുപ്പിന്റെ തീരുമാനം. തീരുമാനം നടപ്പാക്കിക്കൊണ്ടുള്ള നോട്ടിഫിക്കേഷന്‍ ഉടന്‍ പുറത്തിറങ്ങുമെന്നാണ് വിവരം. 2017ല്‍ തീരുമാനം നടപ്പാക്കാനാണ് മന്ത്രി സ്മൃതി ഇറാനിയുടെ അധ്യക്ഷതയില്‍ കൂടിയ എന്‍.ഐ.ടി കൗണ്സിലിന്റെ തീരുമാനം
ഇനി മുതല്‍ പ്രവേശനത്തിനായി ഐ.ഐ.ടികള്‍ തുടരുന്ന രീതിയാകും എന്‍.ഐ.ടികളും പിന്തുടരുക. ജോയിന്റ് എന്‍ട്രന്‍സ് പരീക്ഷയില്‍(ജെ.ഇ.ഇ) നിശ്ചിത ശതമാനം മാര്‍ക്ക് നേടുന്നവര്‍ക്കാണ് ഐ.ഐ.ടികളില്‍ പ്രവേശനം. ഇതേരീതി അനുവര്‍ത്തിക്കാനാണ് എന്‍.ഐ.ടി കൗണ്‍സിലിന്റെ തീരുമാനം. രണ്ട് എന്‍ട്രന്‍സുകളാണ് ജെ.ഇ.ഇക്കുള്ളത്. ജെ.ഇ.ഇ മെയിന്‍, ജെ.ഇ.ഇ അഡ്വാന്‍സ് എന്നിങ്ങനെ. ഇതില്‍ ജെ.ഇ.ഇ. മെയിനില്‍ നിശ്ചിത ശതമാനം മാര്‍ക്ക് നേടുന്നവര്‍ക്കായിരിക്കും ജെ.ഇ.ഇ. അഡ്വാന്‍സ് എഴുതാന്‍ സാധിക്കുക. ഈ കടമ്പയും കടക്കുന്നവരില്‍നിന്ന് തയ്യാറാക്കുന്ന റാങ്ക് പട്ടികയില്‍നിന്നാണ് പ്രവേശനം നടത്തുക.
യു.പി.എ. സര്‍ക്കാരിന്റെ കാലത്താണ് ഇതുസംബന്ധിച്ച തീരുമാനങ്ങള്‍ എടുക്കുന്നതിനായി പ്രത്യേക സമിതിയെ നിയോഗിച്ചത്. സമിതിയുടെ ശുപാര്‍ശകള്‍ പ്രകാരം ഈ വര്‍ഷം മുതല്‍ ഇത് നടപ്പാക്കേണ്ടതായിരുന്നു. കഴിഞ്ഞ ഒക്ടോബറില്‍ ഇതിനായി കൂടിയ എന്‍.ഐ.ടി. കൗണ്‍സിലില്‍ അധ്യക്ഷയായ  മന്ത്രി സ്മൃതി ഇറാനി പരിഷ്‌കാരത്തിന് അനുമതി നല്‍കിയില്ല. പകരം അടുത്ത വര്‍ഷം മുതല്‍ പുതിയ രീതിയില്‍ പ്രവേശനം നടത്താമെന്നാണ് മന്ത്രി നിലപാടെടുത്തത്. മാത്രമല്ല എന്‍ട്രന്‍സ് പരീക്ഷകള്‍ക്കായി തയ്യാറെടുക്കുന്ന വിദ്യാര്‍ഥികള്‍ കൂടുതലായി കോച്ചിങ് സെന്ററുകളെ ആശ്രയിക്കുന്നത് ഒഴിവാക്കാനായി പ്ലസ്ടു സിലബസ് അനുസരിച്ച് ചോദ്യങ്ങള്‍ കൊണ്ടുവരാനും  എന്‍.ഐ.ടി കൗണ്‍സില്‍ തീരുമാനിച്ചിട്ടുണ്ട്.

3/31/2016

നികുതി ബാധകമല്ലാത്ത വസ്തുക്കള്‍ക്ക് ഇനി മുതല്‍ കസ്റ്റംസ് ഫോം വേണ്ട

mathrubhumi.com


ന്യൂഡല്‍ഹി: വിമാനമാര്‍ഗം വിദേശത്തുനിന്ന് ഇന്ത്യയിലെത്തുമ്പോള്‍, നികുതി ബാധകമായ സാധനങ്ങള്‍ കൈവശമില്ലെങ്കില്‍ ഇനി മുതല്‍ കസ്റ്റംസ് ഡിക്ലറേഷന്‍ ഫോം പൂരിപ്പിക്കേണ്ടതില്ല. ഇന്ത്യക്കാര്‍ക്ക് നല്‍കിയിരുന്ന ഡ്യൂട്ടി ഫ്രീ അലവന്‍സും വര്‍ദ്ധിപ്പിച്ചതായും അധികൃതര്‍ അറിയിച്ചു. ഏപ്രില്‍ ഒന്നുമുതലാണ് മാറ്റങ്ങള്‍ നിലവില്‍ വരിക.  2016-17 ബജറ്റില്‍ ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പ്രഖ്യാപിച്ച  ഇളവുകളാണ് നടപ്പിലാക്കുന്നത്.
നേരത്തെ വിദേശത്തുനിന്ന് എത്തിച്ചേരുന്നവരെല്ലാം നിര്‍ബന്ധമായും ഫോം പൂരിപ്പിച്ചു നല്‍കണമായിരുന്നു. നികുതിബാധകമായ ഉത്പന്നങ്ങളുമായി എത്തിച്ചേരുന്നവര്‍ക്ക് ഇനി മുതല്‍ വിമാനത്തില്‍ വെച്ചുതന്നെ കസ്റ്റംസ് ഡിക്ലറേഷന്‍ ഫോം പൂരിപ്പിക്കാമെന്ന് ന്യൂഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തിലെ കസ്റ്റംസ് കമ്മീഷണര്‍ സഞ്ജയ് മംഗള്‍ അറിയിച്ചു. എല്ലാ വിമാനക്കമ്പനികളെയും ഇക്കാര്യം അറിയിച്ചിട്ടുണ്ട്. വിമാനത്താവളത്തില്‍ എത്തിച്ചേര്‍ന്ന ശേഷം നീണ്ട ക്യൂവില്‍ നില്‍ക്കുന്ന ബുദ്ധിമുട്ട് ഇതോടെ യാത്രികര്‍ക്ക് ഒഴിവാക്കാനാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നിലവില്‍ ഒരിന്ത്യാക്കാരന് വിദേശരാജ്യങ്ങളില്‍ നിന്ന് 45,000 രൂപയുടെ ഉത്പന്നങ്ങള്‍ വരെ നികുതിയില്ലാതെ ഇന്ത്യയിലേക്ക് കൊണ്ടുവരാം. ഏപ്രില്‍ ഒന്നുമുതല്‍ 50,000 രൂപയുടെ സാധനങ്ങള്‍ക്കു വരെ നികുതിയിളവ് ലഭ്യമാകും. ഇന്ത്യന്‍ പൗരന് ചൈനയില്‍ നിന്നു വരുമ്പോള്‍ 6000 രൂപയാണ് ഡ്യൂട്ടി ഫ്രീ അലവന്‍സ് അനുവദിക്കാറ്. ഇതും ഭേദഗതി ചെയ്തിട്ടുണ്ട്.
ഇതോടൊപ്പം വിദേശീയര്‍ക്ക് നല്‍കിയിരുന്ന ഡ്യൂട്ടി ഫ്രീ അലവന്‍സ് പരിധി 8000 രൂപയില്‍ നിന്ന് 15000 രൂപയാക്കി ഉയര്‍ത്തി. രണ്ടു ലിറ്റര്‍ മദ്യം, 125 സിഗററ്റ്, 50 സിഗാര്‍, 125 ഗ്രാം പുകയില എന്നീ പരിധികള്‍ അതേപോലെ നിലനിര്‍ത്തുമെന്നും അധികൃതര്‍ അറിയിച്ചു.
ആകാശയാത്രയ്ക്കു മാത്രമേ ഈ ഇളവുകള്‍ ബാധകമാകുകയുള്ളൂ. കര-ജല മാര്‍ഗങ്ങളിലൂടെ ഇന്ത്യയില്‍ പ്രവേശിക്കുന്നവര്‍ക്ക് പഴയ രീതിയില്‍ തന്നെ നികുതി അടയ്‌ക്കേണ്ടിവരും.

3/27/2016

ഖത്തറില്‍ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ബേബി പൗഡര്‍ നിരോധിച്ചു

mangalam.com


ദോഹ: കാന്‍സറിന് കാരണമാകുമെന്ന കണ്ടെത്തലിനെ തുടര്‍ന്ന് ഖത്തറില്‍ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ബേബി പൗഡറിന്റെ വില്‍പന നിരോധിച്ചു. നിരോധനത്തെ തുടര്‍ന്ന് വിവിധ കേന്ദ്രങ്ങളില്‍ വില്‍പന നിര്‍ത്തി. അമേരിക്കയില്‍ മധ്യവയസ്‌കയുടെ മരണത്തിന് കാരണമായത് ജോണ്‍സണ്‍ ബേബി പൗഡറാണെന്ന ഹര്‍ജിയെ തുടര്‍ന്ന് കമ്പനിക്കെതിരെ വിധി വന്ന സാഹചര്യത്തിലാണ് നടപടി.
ബേബി പൗഡറിന്റെ സുരക്ഷ പരിശോധിക്കാനുള്ള സമിതിയെ നിയോഗിക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ബേബി പൗഡറുകള്‍ക്കു മാത്രമാണു നിരോധനം ഏര്‍പ്പെടുത്തിയത്. ലോഷനുകളും ബോഡിവാഷുകളും മറ്റ് ഉല്‍പ്പന്നങ്ങളും വില്‍പ്പന നടക്കുന്നുണ്ട്. അതേസമയം തങ്ങളുടെ ബേബി പൗഡര്‍ സുരക്ഷിതമാണെന്ന് തെളിയിക്കുമെന്ന് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

3/19/2016

'കൂളാണ്‌' ഈ കൂളര്‍; സൗരോര്‍ജ എയര്‍ കൂളറുമായി യുവശാസ്‌ത്രജ്‌ഞന്‍

mangalam.com


alantechnologies.net

mangalam malayalam online newspaperമാരാരിക്കുളം:എയര്‍ കണ്ടീഷണറുകളും കൂളറുകളും തുടര്‍ച്ചയായി ഉപയോഗിച്ച്‌ കൂടിയ കറന്റ്‌ ബില്ല്‌ കണ്ട്‌ ഇനി ഞെട്ടേണ്ടിവരില്ല. സൗരോര്‍ജ എയര്‍ കൂളറുമായി എത്തിയിരിക്കുകയാണ്‌ ഒരു യുവശാസ്‌ത്രജ്‌ഞന്‍. ഗ്രാമീണ കണ്ടുപിടിത്തങ്ങള്‍ക്ക്‌ രാഷ്‌ട്രപതിയുടെ പുരസ്‌കാരം ലഭിച്ച മുഹമ്മ ചിറയില്‍ സി.എസ്‌. ഋഷികേശാണ്‌ സൗരോര്‍ജ എയര്‍കൂളറിനു പിന്നില്‍.
സോളാര്‍ പാനലില്‍നിന്നു ലഭിക്കുന്ന വൈദ്യുതോര്‍ജത്തെ മൈക്രോ കണ്‍ട്രോള്‍ ചിപ്പുകള്‍ അടങ്ങിയ ഇലക്‌ട്രോണിക്‌ സര്‍ക്യൂട്ടുകള്‍ റഗുലേറ്റ്‌ ചെയ്‌ത്‌ ബാറ്ററി ചാര്‍ജാക്കാനും ബ്ലോവര്‍ പ്രവര്‍ത്തിപ്പിക്കാനും ഉപയോഗിക്കും.
കൂളിങ്‌ യൂണിറ്റിന്റെ മുകളിലത്തെ കണ്ടയ്‌നറിലേയ്‌ക്ക്‌ തണുത്ത വെള്ളമോ ഐസോ ഇട്ടുകൊടുക്കണം. ഇതില്‍നിന്നു പുറത്തേക്കുള്ള എക്‌സ്‌ഹോസ്‌റ്റ്‌ പൈപ്പിലൂടെ വിദേശനിര്‍മിത ഇവാപ്പറേറ്റ്‌ കോയിലിലേക്ക്‌ തണുത്തവെള്ളമെത്തി ഇതിലെ ഫിന്‍സ്‌, എയര്‍ കണ്ടീഷണറുകളേക്കാള്‍ വേഗം തണുക്കും. ഈ സമയം ഓട്ടോമാറ്റിക്‌ കണ്‍ട്രോള്‍ സര്‍ക്യൂട്ടുകള്‍ കൂളറിലെ നാലു ചെറിയ ബ്ലോവര്‍ ഫാനുകളെ പ്രവര്‍ത്തിപ്പിക്കുകയും ചെയ്യും.
മുറിക്കുള്ളിലെ വായു ഇവാപ്പറേറ്റുകളിലൂടെ കടന്നുവരുമ്പോള്‍ വായു പെട്ടെന്നു തണുക്കുകയും ബ്ലോവര്‍ ഫാനുകള്‍ ഈ തണുത്ത വായുവിനെ മുറിയിലേക്കു വ്യാപിപ്പിക്കുകയും ചെയ്യും.വൈദ്യുതിയില്‍നിന്നു ബാറ്ററി ചാര്‍ജ്‌ ചെയ്യാന്‍ 55 പൈസയുടെ ചെലവേയുള്ളു. ഫുള്‍ ചാര്‍ജായ ബാറ്ററിയില്‍നിന്ന്‌ ഒന്നര ദിവസത്തോളം തുടര്‍ച്ചയായി കൂളര്‍ പ്രവര്‍ത്തിപ്പിക്കാനാകുമെന്നും ഋഷികേശ്‌ അവകാശപ്പെടുന്നു.
സോളാര്‍ പാനലും ബാറ്ററിയും മറ്റു സര്‍ക്യൂട്ടുകളും ഉള്‍പ്പെടെ കൂളര്‍ നിര്‍മിക്കാന്‍ 17,000 രൂപ ചെലവാകും. സോളാര്‍ പാനലും ബാറ്ററിയുമില്ലാതെ നേരിട്ട്‌ വൈദ്യുതിയില്‍ പ്രവര്‍ത്തിപ്പിച്ചാല്‍ ചെലവ്‌ 9,000 രൂപയായി കുറയ്‌ക്കാം. പേറ്റന്റിനുള്ള നടപടി തുടങ്ങിയിട്ടുണ്ട്‌. മുഹമ്മ ചിറയില്‍ പരേതരായ സുകുമാരന്റെയും രത്‌നമ്മയുടെയും മകനാണ്‌ ഋഷികേശ്‌.
നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

സ്വകാര്യ ഫ്‌ളാറ്റില്‍ നഗ്നനൃത്തം ചെയ്യുന്നത് കുറ്റമല്ലെന്ന് ബോംബെ ഹൈക്കോടതി

mangalam.com


മുംബൈ: സ്വകാര്യ ഫ്‌ളാറ്റില്‍ നഗ്നനൃത്തം ചെയ്യുന്നത് നിയമപരമായി കുറ്റകരമല്ലെന്ന് ബോംബെ ഹൈക്കോടതി. ജസ്റ്റിസ് എന്‍.എച്ച് പാട്ടീല്‍, എ.എം ബഹാദൂര്‍ എന്നിവര്‍ അധ്യക്ഷരായ ബെഞ്ചിന്റേതാണ് നിര്‍ണായക വിധി. ഫ്‌ളാറ്റില്‍ നഗ്നനൃത്തം ചെയ്തുവെന്ന് ആരോപിച്ച് അന്ധേരി പോലീസ് രജിസ്റ്റര്‍ ചെയ്ത കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഒരു സംഘം യുവാക്കള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ്.
കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഫ്‌ളാറ്റില്‍ മദ്യലഹരിയിലായിരുന്ന പതിമൂന്ന് യുവാക്കളും അല്‍പ്പ വസ്ത്രധാരികളായ യുവതികളും ചേര്‍ന്ന് നഗ്നനൃത്തം ചെയ്തുവെന്നാണ് കേസ്. ഡാന്‍സ് ചെയ്തിരുന്ന യുവതികര്‍ക്ക് യുവാക്കള്‍ പണം എറിഞ്ഞു നല്‍കിയിരുന്നതായും കേസിന്റെ കുറ്റപത്രത്തില്‍ പറയുന്നു. ഒരു മാധ്യമപ്രവര്‍ത്തകന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.
ഈ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആരോപണവിധേയര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി കുറ്റപത്രം റദ്ദാക്കിയത്. പൊതുസ്ഥലത്തെ അശ്ലീല പ്രദര്‍ശനം തടയുന്നതിനുള്ള ഐ.പി.സി 294 വകുപ്പ് പ്രകാരമാണ് കേസെടുത്തത്. ഫ്‌ളാറ്റ് സ്വകാര്യ സ്ഥലമായി കണക്കാക്കാനാകില്ലെന്നും പൊതുസ്ഥലമായി പരിഗണിക്കണമെന്നും ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ അഡ്വക്കേറ്റ് രാജേന്ദ്ര ശിരോദ്കര്‍ ഉന്നയിച്ച വാദം കോടതി തള്ളി.
നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.
PLEASE NOTE

അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

പ്ലാസ്റ്റിക് മാലിന്യ നിയന്ത്രണം ഗ്രാമങ്ങളിലേക്കും

ചടങ്ങുകളുടെ സംഘാടകരും പരിധിയില്‍; ചട്ടലംഘനത്തിന് പിഴ
plastic waste
 
ന്യൂഡല്‍ഹി: പ്ലാസ്റ്റിക് മാലിന്യങ്ങള്‍ക്കുള്ള നിയന്ത്രണം കേന്ദ്ര വനംപരിസ്ഥിതിമന്ത്രാലയം കര്‍ശനമാക്കി. ഇപ്പോള്‍ നഗരങ്ങളില്‍മാത്രമുള്ള പ്ലാസ്റ്റിക് മാലിന്യനിയന്ത്രണച്ചട്ടങ്ങള്‍ ഗ്രാമങ്ങളിലേക്കും വ്യാപിപ്പിച്ചു. പ്ലാസ്റ്റിക് ക്യാരി ബാഗുകളുടെ കുറഞ്ഞ കനം 40 മൈക്രോണില്‍ നിന്ന് 50 മൈക്രോണായി വര്‍ധിപ്പിച്ചിട്ടുമുണ്ട്. പൊതിയാന്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഷീറ്റുകളുടെ കനം 50 മൈക്രോണായി നിജപ്പെടുത്തും.

2011-ലെ പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്‌മെന്റ് ആന്‍ഡ് ഹാന്‍ഡ്‌ലിങ് ചട്ടങ്ങള്‍ ഭേദഗതി ചെയ്താണ് കര്‍ശനവ്യവസ്ഥകള്‍ കൊണ്ടുവന്നത്. പരിസ്ഥിതിമന്ത്രി പ്രകാശ് ജാവദേക്കര്‍ പുതുക്കിയ ചട്ടം(പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്‌മെന്റ് ആന്‍ഡ് ഹാന്‍ഡ്‌ലിങ് ചട്ടം-2016) പുറത്തിറക്കി.
പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ ഗ്രാമങ്ങളിലും വ്യാപകമായ പശ്ചാത്തലത്തിലാണ് ചട്ടം വിപുലീകരിച്ചത്. രാജ്യത്ത് 15,000 ടണ്‍ പ്ലാസ്റ്റിക് മാലിന്യങ്ങളാണ് പ്രതിദിനം ഉണ്ടാകുന്നതെന്ന് മന്ത്രി പറഞ്ഞു. ഇതില്‍ ഒമ്പതിനായിരം ടണ്‍മാത്രമാണ് ശേഖരിക്കാന്‍ കഴിയുന്നത്. ബാക്കി 6000-ടണ്ണും മാലിന്യമായി അവശേഷിക്കുകയാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

വിവാഹം, മത-രാഷ്ട്രീയ-സാമൂഹിക പരിപാടികള്‍ എന്നിവയുടെ സംഘാടകര്‍ക്ക് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കംചെയ്യാനുള്ള ഉത്തരവാദിത്വം പുതുക്കിയ ചട്ടത്തില്‍ വ്യവസ്ഥചെയ്യുന്നു. ആദ്യമായാണ് ചടങ്ങുകളുടെ സംഘാടകരെ ചട്ടങ്ങളുടെ പരിധിയില്‍ ഉള്‍പ്പെടുത്തുന്നത്.

പ്ലാസ്റ്റിക് മാലിന്യം കൈകാര്യം ചെയ്യുന്നതിന് ഫീസ് ചുമത്താനും ചട്ടലംഘനങ്ങള്‍ക്ക് പിഴ ഈടാക്കാനും വ്യവസ്ഥയുണ്ട്. പ്ലാസ്റ്റിക് ഉത്പാദകര്‍, പ്രാദേശിക ഭരണകൂടങ്ങള്‍, ഗ്രാമപഞ്ചായത്തുകള്‍, നിര്‍മാതാക്കള്‍, കയറ്റുമതി ഇടപാടുകാര്‍ തുടങ്ങിയവര്‍ക്കും പുതുക്കിയ ചട്ടം ബാധകമായിരിക്കും.

കനം വര്‍ധിപ്പിക്കുന്നതോടെ ക്യാരി ബാഗുകളുടെ നിര്‍മാണച്ചെലവ് 20 ശതമാനത്തോളം കൂടും. ഇതോടെ സൗജന്യമായി ഇവ നല്‍കാനുള്ള പ്രവണത കുറയുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. ഇതിലൂടെ പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം നിയന്ത്രിക്കാമെന്നാണ് ധാരണ.

പ്ലാസ്റ്റിക്കിന് ബദലായി പരിസ്ഥിതിസൗഹൃദ ഉത്പന്നങ്ങള്‍ ഇതുവരെ കണ്ടു പിടിക്കാത്തതിനാല്‍, സമ്പൂര്‍ണപ്ലാസ്റ്റിക് നിരോധനം പ്രായോഗികമല്ലെന്നാണ് സര്‍ക്കാറിന്റെ നിലപാട്.
 
പുതുക്കിയ ചട്ടങ്ങളുടെ മറ്റ് പ്രധാന വ്യവസ്ഥകള്‍ :
  • മാലിന്യം കൈകാര്യംചെയ്യാന്‍ സംവിധാനമുണ്ടാക്കുന്നതിന് പ്ലാസ്റ്റിക് ബാഗുകളുടെ ഉത്പാദകര്‍, ഇറക്കുമതിക്കാര്‍ എന്നിവരില്‍നിന്ന് പ്രീ-രജിസ്‌ട്രേഷന്‍മുഖേന പ്ലാസ്റ്റിക് മാലിന്യ മാനേജ്‌മെന്റ് ഫീ ഈടാക്കും.
 
  • ക്യാരി ബാഗുകളുടെ ഉത്പാദകരും ഇറക്കുമതിക്കാരും ബ്രാന്‍ഡ് ഉടമകളും അവരുടെ ഉത്പന്നങ്ങള്‍ മൂലമുണ്ടാകുന്ന മാലിന്യങ്ങള്‍ തിരിച്ചെടുക്കാനുള്ള സംവിധാനം സ്ഥാപിക്കണം. വിജ്ഞാപനം പുറത്തിറങ്ങി ആറ് മാസങ്ങള്‍ക്കുള്ളില്‍ പദ്ധതി സജ്ജമാക്കണം. പദ്ധതിക്ക് മലിനീകരണനിയന്ത്രണ ബോര്‍ഡുകളുടെ അംഗീകാരം നേടണം.
 
  • പുനരുപയോഗ സാധ്യതയില്ലാത്ത പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ നിര്‍മാണവും ഉപയോഗവും രണ്ട് വര്‍ഷങ്ങള്‍ക്കുള്ളില്‍ നിര്‍ത്തലാക്കണം.
  • പൊതുസ്ഥലങ്ങളില്‍ പ്ലാസ്റ്റിക് പാത്രങ്ങളില്‍ ഭക്ഷണവിതരണം ഉള്‍പ്പെടെ നടത്തുന്ന ചടങ്ങുകളുടെ സംഘാടകര്‍ മാലിന്യം കൈകാര്യം ചെയ്യാന്‍ സംവിധാനമുണ്ടാക്കണം.

  • ചട്ടലംഘനങ്ങള്‍ക്ക് യൂസര്‍ ഫീസ് അല്ലെങ്കില്‍ തല്‍സ്ഥലപിഴ ഈടാക്കും. തദ്ദേശ സ്ഥാപനങ്ങള്‍ക്കാണ് ഫീസ് പിരിക്കാനും പിഴചുമത്താനുമുള്ള അധികാരം.
  • ഉത്പാദകരും ബ്രാന്‍ഡ് ഉടമകളും പ്രാദേശികഭരണകൂടവുമായി ചര്‍ച്ച ചെയ്ത് ആറു മാസത്തിനുള്ളില്‍ മാലിന്യം കൈകാര്യംചെയ്യാന്‍ സംവിധാനം ഉണ്ടാക്കണം.
 
  • സംസ്ഥാന നഗരവികസനവകുപ്പ് രണ്ടുവര്‍ഷത്തിനുള്ളില്‍ ഇത് നടപ്പിലാക്കണം.
 
  • പ്ലാസ്റ്റിക് മാലിന്യങ്ങള്‍ റോഡ് നിര്‍മാണത്തിന് ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കണം.
 
  • പ്ലാസ്റ്റിക് മാലിന്യം കൈകാര്യം ചെയ്യാന്‍ പ്ലാസ്റ്റിക് ബാഗുകളുടെ ഉത്പാദകര്‍, ഇറക്കുമതിക്കാര്‍, വില്‍പനക്കാര്‍ എന്നിവരില്‍നിന്ന് തദ്ദേശസ്ഥാപനങ്ങള്‍ പ്രതിമാസം നാലായിരംരൂപ എന്ന ക്രമത്തില്‍ ഈടാക്കണം.
  •         ഈ തുക നിര്‍മാണത്തോത് അനുസരിച്ച് വര്‍ധിപ്പിക്കാം.
 
  • സമാനമായി, കച്ചവടക്കാരും തെരുവു വ്യാപാരികളും ഈ ഫീസ് അടച്ച് തദ്ദേശസ്ഥാപനങ്ങളില്‍ രജിസ്റ്റര്‍ചെയ്യണം. ഇതോടെ ക്യാരി ബാഗുകള്‍ക്ക് ഉപയോക്താക്കളില്‍ നിന്ന് വില ഈടാക്കി വില്‍ക്കാന്‍ വ്യാപാരികള്‍ നിര്‍ബന്ധിതരാകുമെന്നും ജനങ്ങള്‍ മറ്റ് ബാഗുകള്‍ ഉപയോഗിക്കാന്‍ ഇടയാകുമെന്നുമാണ് സര്‍ക്കാര്‍ ധാരണ.

  • തദ്ദേശസ്ഥാപനങ്ങളില്‍ ഫീസ് അടച്ച് രജിസ്റ്റര്‍ചെയ്ത കച്ചവടക്കാര്‍ക്കും തെരുവു വ്യാപാരികള്‍ക്കുംമാത്രമേ പ്ലാസ്റ്റിക് ബാഗുകള്‍ ഉപയോക്താക്കള്‍ക്ക് നല്‍കാന്‍ അധികാരമുണ്ടാവുകയുള്ളു.
 
  • വിലയ്ക്കാണ് ക്യാരിബാഗുകള്‍ നല്‍കുന്നതെന്ന് കടകളില്‍ എഴുതി പ്രദര്‍ശിപ്പിക്കണം.
 
  • ചട്ടപ്രകാരം നിര്‍മിക്കാത്ത ക്യാരിബാഗുകള്‍ വില്‍ക്കാന്‍ പാടില്ല.

3/18/2016

സാധാരണക്കാരന് ഇരുട്ടടി; നിക്ഷേപ പദ്ധതികളുടെ പലിശ നിരക്ക് കേന്ദ്രം വെട്ടിക്കുറച്ചു

manoramaonline.com
ന്യൂഡൽഹി ∙ സാധാരണക്കാരുടെ നിക്ഷേപ പദ്ധതികളുടെ പലിശ നിരക്കുകൾ കുത്തനെ വെട്ടിക്കുറച്ച് കേന്ദ്ര സർക്കാർ നടപടി. പിപിഎഫ്, കിസാൻ വികാസ് പത്ര, പോസ്റ്റ് ഒാഫിസ് നിക്ഷേപത്തിനുള്ള പലിശ, സുകന്യ സമൃദ്ധി യോജന, മുതിർന്ന പൗരൻമാരുടെ നിക്ഷേപം തുടങ്ങിയവയുടെ പലിശ നിരക്കാണ് കേന്ദ്രം വെട്ടിക്കുറച്ചത്.
പിപിഎഫ് പലിശനിരക്ക് 8.7 ൽ നിന്ന് 8.1 ശതമാനമായും കിസാൻ വികാസ് പത്ര പലിശ 8.7 ൽ നിന്ന് 7.8 ശതമാനമായുമാണ് കുറച്ചത്. പോസ്റ്റ് ഒാഫിസ് നിക്ഷേപത്തിനുള്ള പലിശ 8.5 ൽ നിന്ന് 7.9 ശതമാനമാക്കിയും കുറച്ചു.
പെൺകുട്ടികൾക്കുള്ള പദ്ധതിയായ സുകന്യ സമൃദ്ധി യോജനയുടെ പലിശ നിരക്ക് 9.2 ൽ നിന്ന് 8.6 ആക്കിയാണ് കുറച്ചിരിക്കുന്നത്. മുതിർന്ന പൗരൻമാരുടെ നിക്ഷേപത്തിന്റേത് 9.3 ൽ നിന്ന് 8.6 ആക്കി. കോടിക്കണക്കിന് വരുന്ന സാധാരണക്കാരുടെ നിക്ഷേപ പദ്ധതികളുടെ പലിശ നിരക്കുകൾ വെട്ടിക്കുറച്ച നടപടി വരും ദിവസങ്ങളിൽ രാജ്യത്ത് വൻ പ്രതിഷേധത്തിന് ഇടയാക്കുമെന്ന് ഉറപ്പാണ്.
ബജറ്റിൽ പിഫ് തുകയുടെ 60 ശതമാനത്തിന് നികുതി ഏർപ്പെടുത്താനുള്ള കേന്ദ്ര നീക്കം വൻ പ്രതിഷേധത്തെ തുടർന്നാണ് സർക്കാർ പിൻവലിച്ചത്. ഇതിനു പിന്നാലെയാണ് നിക്ഷേപ പദ്ധതികളുടെ പലിശ നിരക്കുകൾ കുത്തനെ വെട്ടിക്കുറച്ചത്.

മായം: വെളിച്ചെണ്ണ ബ്രാന്‍ഡ് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കുന്നു

വെളിച്ചെണ്ണയില്‍ പലതും നിലവാരം കുറഞ്ഞതും മായം കലര്‍ന്നതും
കൊച്ചി: മായം കലര്‍ത്തുന്നത് തടയാന്‍ വെളിച്ചെണ്ണയുടെ ബ്രാന്‍ഡുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ സംസ്ഥാന ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ ടി.വി. അനുപമ നിര്‍ദേശം നല്‍കി. രജിസ്റ്റര്‍ ചെയ്യാത്ത വെളിച്ചെണ്ണ ബ്രാന്‍ഡുകളുടെ ഉത്പാദനവും സംഭരണവും വിതരണവും വില്പനയും ഒരു മാസത്തിനുള്ളില്‍ ഭക്ഷ്യസുരക്ഷാ നിയമമനുസരിച്ച് നിരോധിക്കും.

നിരോധനം ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിച്ചിട്ടും വിപണിയില്‍ കിട്ടുന്ന വെളിച്ചെണ്ണയില്‍ പലതും നിലവാരം കുറഞ്ഞതും മായം കലര്‍ന്നതുമാണ്. ഈ പശ്ചാത്തലത്തിലാണ് കമ്മിഷണറുടെ തീരുമാനം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിവിധ പേരുകളില്‍ ഇത്തരം വെളിച്ചെണ്ണ വന്‍ തോതില്‍ വില്‍ക്കുന്നുണ്ട്.

നാളികേര വികസന ബോര്‍ഡ്, ഭക്ഷ്യസുരക്ഷാ വകുപ്പ് എന്നിവയുടെ ലബോറട്ടറി പരിശോധനാ ഫലങ്ങള്‍ വ്യക്തമാക്കുന്നത്, ഇവയില്‍ ഭൂരിപക്ഷവും മായം കലര്‍ന്നതു തന്നെയാണെന്നാണ്. ഭക്ഷ്യസുരക്ഷാ നിയമ പ്രകാരം ഇവ ഉണ്ടാക്കുന്നവര്‍ക്കും മറ്റുമെതിരെ കേസെടുത്തിട്ടുണ്ടെങ്കിലും പൂര്‍ണമായും ഫലം കണ്ടിട്ടില്ല. മായം കലര്‍ന്നതും നിലവാരമില്ലാത്തതുമാണെന്ന് കണ്ടെത്തിയ വ്യത്യസ്ത ബ്രാന്‍ഡ് വെളിച്ചെണ്ണകളുടെ ഉത്പാദനവും വില്പനയും സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ വകുപ്പ് നിരോധിച്ചിരുന്നു. എന്നാല്‍ ഇവയുടെ നിര്‍മാതാക്കളാകട്ടെ, ഉടമയുടെ പേരോ, ബ്രാന്‍ഡിന്റെ പേരോ, പാക്കിങ് രീതിയോ മാറ്റി അതേ വെളിച്ചെണ്ണ തന്നെ ഉണ്ടാക്കി വില്‍ക്കുന്നതായി പിന്നീട് കണ്ടെത്തി.

ഈ സാഹചര്യത്തിലാണ് ബ്രാന്‍ഡുകളുടെ പേര് രജിസ്റ്റര്‍ ചെയ്യാനും ലൈസന്‍സില്‍ അത് കൂട്ടിച്ചേര്‍ക്കാനും കമ്മിഷണര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയത്. രജിസ്റ്റര്‍ ചെയ്ത ബ്രാന്‍ഡുകള്‍ ഉണ്ടാക്കാനും വില്‍ക്കാനുമാണ് ലൈസന്‍സ് നല്‍കുക. ഇപ്പോള്‍ നിര്‍മാണക്കമ്പനിയാണ് രജിസ്റ്റര്‍ ചെയ്തുവരുന്നത്. ലൈസന്‍സുണ്ടെങ്കില്‍ അവര്‍ക്ക് തോന്നിയ പേരുകളില്‍ വെളിച്ചെണ്ണയുണ്ടാക്കാം, വില്‍ക്കാം. ഒന്നു പിടിച്ചാല്‍ അതുതന്നെ മറ്റൊരു പേരില്‍ ഇറക്കാം. ഇനി അതു നടക്കില്ലെന്ന് സാരം.

ഇതിനകം പതിനഞ്ചോളം ബ്രാന്‍ഡുകളില്‍ മായം കണ്ടെത്തിയിട്ടുണ്ട്. ചിലത് നിരോധിച്ചു. നിരോധനം നീക്കാന്‍ വേണ്ടി ഉത്പാദകരില്‍ ചിലര്‍ കോടതിയെ സമീപിക്കുമ്പോള്‍ മറ്റു ചിലര്‍ ബ്രാന്‍ഡിന്റെ പേരുമാറ്റി, മറ്റൊരു പേരില്‍ അതേ വെളിച്ചെണ്ണ തന്നെ എത്തിക്കുന്നു. അങ്ങനെ പുതിയ പേരില്‍ വീണ്ടും ജനങ്ങളിലെത്തുന്നത് മായം കലര്‍ന്നതും നിലവാരം കുറഞ്ഞതുമായ വെളിച്ചെണ്ണ തന്നെ.

കബോട്ടാഷ് നിയമത്തില്‍ ഇളവ്; വിഴിഞ്ഞത്തിനുനേട്ടം

mathrubhumi.com


പി.കെ. മണികണ്ഠന്‍
ന്യൂഡല്‍ഹി: വിഴിഞ്ഞമടക്കമുള്ള തുറമുഖ പദ്ധതികള്‍ക്ക് ഗുണകരമാവുന്ന വിധത്തില്‍ കബോട്ടാഷ് നിയമം ഇളവുചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. അമ്പതുശതമാനത്തില്‍ കുറയാത്ത ചരക്കുഗതാഗതം നടക്കുന്ന തുറമുഖങ്ങള്‍ക്ക് കബോട്ടാഷ് നിയന്ത്രണത്തില്‍ ഇളവു നല്‍കി കേന്ദ്ര തുറമുഖ മന്ത്രാലയം ഉത്തരവിറക്കി. ഇന്ത്യയ്ക്കുള്ളില്‍ ഒരു തുറമുഖത്തുനിന്നും മറ്റൊരു തുറമുഖത്തേക്ക് വിദേശകപ്പലുകള്‍ ചരക്കുകടത്താന്‍ പാടില്ലെന്നതാണ് കബോട്ടാഷ് നിയമം.
   വിഴിഞ്ഞം തുറമുഖത്തിന് കബോട്ടാഷ് ഇളവു നല്‍കണമെന്നാണ് കേരളത്തിന്റെ ഏറെക്കാലമായുള്ള ആവശ്യം. നിയന്ത്രണത്തിലെ ഇളവ് സംസ്ഥാനത്തിനു കൂടുതല്‍ ഗുണകരമാവും. കയറ്റുമതി-ഇറക്കുമതി ചരക്കുകപ്പലുകളുടെ ഏകോപനം സാധ്യമാക്കാന്‍ ഇളവ് ഉപകരിക്കുമെന്ന് മന്ത്രാലയം അഭിപ്രായപ്പെട്ടു.
   പ്രധാന കപ്പല്‍ചാലുകളിലേക്ക് ഒഴിഞ്ഞ കണ്ടെയ്നറുകള്‍ എത്തിച്ച് നിലവിലുള്ള ചരക്കുഗതാഗതം കാര്യക്ഷമമാക്കാനും ഇത് സഹായിക്കും. വിദേശകപ്പലുകള്‍ക്ക് ഇന്ത്യയിലെ ഏതു തുറമുഖത്തും ചരക്കുഗതാഗതത്തിനും ഒഴിഞ്ഞ കണ്ടെയ്നറുകള്‍ എത്തിക്കാനും ഇളവ് സൗകര്യമാവും. ചരക്കു ഗതാഗതത്തിലെ ചെലവുകുറച്ച് ഇന്ത്യന്‍ തുറമുഖങ്ങള്‍ക്ക് കൂടുതല്‍ അവസരമൊരുക്കാനും തീരുമാനം സഹായിക്കും.
കബോട്ടാഷ് ഇളവ് ആവശ്യപ്പെടുന്ന തുറമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ 50 ശതമാനമോ അതില്‍ കൂടുതലോ ചരക്കുഗതാഗതമെന്ന ലക്ഷ്യം പൂര്‍ത്തീകരിക്കണം. പുതിയ തുറമുഖങ്ങള്‍ക്കും ഒരു വര്‍ഷത്തെ കാലാവധി നല്‍കും. വ്യവസ്ഥ പാലിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍  ഇളവ് അസാധുവാക്കും. ആ തുറമുഖത്തിന് അടുത്ത മൂന്നു വര്‍ഷത്തേക്ക് ഇളവിന് അര്‍ഹതയുണ്ടാവില്ല.
ഇപ്പോഴുള്ള ഇളവ് പ്രയോജനപ്പെടുത്തുന്ന ഓരോ തുറമുഖവും ചരക്കുഗതാഗതത്തെക്കുറിച്ചുള്ള വിശദാംശങ്ങളുള്ള റിപ്പോര്‍ട്ട് ഓരോ മാസവും തുറമുഖമന്ത്രാലയത്തിനും തുറമുഖ ഡയറക്ടറേറ്റ് ജനറലിനും സമര്‍പ്പിക്കണം.
കബോട്ടാഷ് നിയന്ത്രണം നിലവിലുണ്ടായിരുന്നതിനാല്‍ ഇന്ത്യയിലേക്കുള്ള ചരക്കുകപ്പലുകള്‍ തൊട്ടടുത്തുള്ള വിദേശ തുറമുഖങ്ങളില്‍ എത്തിച്ച് ചരക്കുഗതാഗതം നടത്തണമായിരുന്നു. ഇത് ഗതാഗതച്ചെലവ് കൂട്ടി. കേരളത്തിലെ ചരക്കു ഗതാഗതത്തെയും ഇതു സാരമായി ബാധിച്ചിരുന്നു. വിഴിഞ്ഞം തുറമുഖം നടപ്പാവുന്ന പശ്ചാത്തലത്തില്‍ കബോട്ടാഷ് ഇളവ് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നിരന്തരം കേന്ദ്രത്തെ സമീപിച്ചിരുന്നു. വിഴിഞ്ഞത്തിന് ഏറെ ഉപകാരപ്പെടുന്നതാണ് ഈ ഇളവെന്ന് ഔദ്യോഗികവൃത്തങ്ങള്‍ 'മാതൃഭൂമി'യോടു പറഞ്ഞു. 

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1