ഹാസ്യം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ഹാസ്യം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

6/14/2016

നമ്മള്‍ ഒരു പാട് ആളുകളുടെ ഒരുപാട് ഡാന്‍സ് കണ്ടി ട്ടുണ്ടായിരിക്കാം പക്ഷെ ഇത് പോലെ വേറെ എവിടെയും കണ്ടിട്ടുണ്ടാകില്ല . തീര്‍ച്ച . അങ്ങനെ യുള്ള ആ ഡാന്‍സ് കാണാന്‍ നമ്മള്‍ക്ക് തയ്യാറാകാം

നമ്മള്‍  ഒരു പാട്  ആളുകളുടെ  ഒരുപാട്  ഡാന്‍സ്  കണ്ടി ട്ടുണ്ടായിരിക്കാം  പക്ഷെ  ഇത് പോലെ  വേറെ  എവിടെയും  കണ്ടിട്ടുണ്ടാകില്ല  . തീര്‍ച്ച  . അങ്ങനെ യുള്ള  ആ ഡാന്‍സ്  കാണാന്‍  നമ്മള്‍ക്ക്  തയ്യാറാകാം ...

ഓരോ പഞ്ചായത്തിലും ഹെലിപാഡുകൾ


രാജ്യത്തിന് പുതിയ മുഖം നൽകാൻ കേന്ദ്രത്തിന്റെ 'സ്വപ്നം 2035'


ന്യൂഡൽഹി ∙ ഓരോ പഞ്ചായത്തിലും ഹെലിപാഡുകൾ, ഓരോ ജില്ലയിലും മൾട്ടി സ്പെഷ്യൽറ്റി ആശുപത്രിയും എയർ ആംബുലൻസ് സൗകര്യവും, ഇന്ത്യ വികസിപ്പിച്ച വിമാനങ്ങളിൽ‌ കുറഞ്ഞ ചെലവിൽ യാത്ര – സ്വപ്നമല്ല, 2035ൽ ഇതെല്ലാം യാഥാർഥ്യമാക്കുമെന്നു കേന്ദ്രസർക്കാർ. സാങ്കേതിക വിദ്യയുടെ കൈപിടിച്ച്, ഇന്ത്യക്കാരുടെ സ്വപ്നങ്ങൾ അടുത്ത രണ്ടു പതിറ്റാണ്ടിനുള്ളിൽ യാഥാർഥ്യമാകുമെന്നു കേന്ദ്ര ശാസ്ത്ര–സാങ്കേതിക മന്ത്രാലയമാണു പ്രതീക്ഷിക്കുന്നത്.
മന്ത്രാലയത്തിനു കീഴിലുള്ള ടെക്നോളജി ഇൻഫർമേഷൻ ഫോർകാസ്റ്റിങ് ആൻഡ് അസസ്മെന്റ് കൗൺസിലാണു (ടിഫാക്) ജനജീവിതം 2035ൽ എങ്ങനെയാകുമെന്നു പ്രവചിക്കുന്നത്. ഡോ. അനിൽ കകോദ്കറാണു ടിഫാകിന്റെ അധ്യക്ഷൻ. സാങ്കേതികവിദ്യ പ്രായോഗിക തലത്തിൽ ഉപയോഗിക്കുന്നതിലൂടെയാണു പുതിയ സംവിധാനങ്ങൾ സാധ്യമാകുന്നത്. അനുബന്ധമായി ‘ടെക്നോളജി വിഷൻ 2035’ എന്ന റിപ്പോർട്ടും പുറത്തിറക്കിയിട്ടുണ്ട്.
റിപ്പോർട്ടിൽ പറയുന്നത്:
∙ ഇന്ത്യക്കാർ 2035ൽ സമ്പൂർണ സാക്ഷരത നേടും. അക്ഷരജ്ഞാനം മാത്രമല്ല, ഇലക്ട്രോണിക് ഉപകരണങ്ങളിലും മറ്റു യന്ത്രസംവിധാനങ്ങളിലും സാക്ഷരരാകും.
∙ പിഴവുകളില്ലാത്തതും അതിവേഗത്തിലുമുള്ള കുറ്റാന്വേഷണവും നീതിനിർവഹണവും സാധ്യമാകും.
∙ ബുദ്ധിമുട്ടുള്ള സ്ഥലങ്ങളിൽ ഉൾപ്പെടെ എല്ലാ വീടുകളിലും ശുദ്ധജലം ലഭ്യമാകും.
∙ ഗ്രാമപഞ്ചായത്തുകളിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളും ആധുനിക സൗകര്യങ്ങളോടെ ജില്ലാ തലത്തിലെ ആശുപത്രികളും വികസിപ്പിക്കും. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ വിദഗ്ധ സഹായം ലഭ്യമാക്കും. അടിയന്തര സാഹചര്യങ്ങളിൽ രോഗികളെ ഹെലികോപ്റ്ററിൽ എത്തിക്കാനാണു ഹെലിപാഡുകൾ നിർമിക്കുന്നത്. അപകടം നടന്ന് ഒരു മണിക്കൂറിനുള്ളിൽ വിദഗ്ധ വൈദ്യസേവനം ലഭ്യമാക്കും.
∙ എല്ലാ കാലാവസ്ഥയെയും അതിജീവിക്കുന്ന റോഡുകൾ എല്ലാ പഞ്ചായത്തുകളിലും നിർമിക്കും. വീട്ടിൽ നിന്നു പരമാവധി ഒരു കിലോമീറ്റർ ദൂരത്തിൽ പൊതുഗതാഗത സംവിധാനം ലഭ്യമാകും.
∙ കാലാവസ്ഥാ വ്യതിയാനത്തെയും ദുരന്തങ്ങളെയും അതിജീവിക്കുന്ന വീടുകൾ നിർമിക്കും.
∙ നഗര അടിസ്ഥാന സകൗര്യ വികസനപദ്ധതി അടുത്ത 20 വർഷത്തിൽ വിപുലപ്പെടുത്തും.
∙ നിലവിലെ കൃഷിരീതി അടിമുടി പരിഷ്കരിക്കും. വെർട്ടിക്കൽ ഫാമിങ് വ്യാപകമാക്കും.
∙ വൈദ്യുതി ഉൽപാദനം 1000 ഗിഗാവാട്ടാകും (10 ലക്ഷം മെഗാവാട്ട്). എല്ലാ വീടുകളിലും വൈദ്യുതി.
∙ ചേരികളുടെ നാടെന്ന ഇന്ത്യയുടെ ദുഷ്പേര് ഇല്ലാതാക്കും.

6/10/2016

ഓണമിന്നല്ലെങ്കിലും ഇനിയെനിക്കെന്നും പൊന്നോണം


കാഞ്ഞിരത്തിന്‍ കുരുവിനൊക്കെ മധുരം ഇന്ന് മധുരം 
കാരിരുമ്പിന്‍ കൊളുത്തുകളിന്നു മൃദുലം ഇന്ന് മൃദുലം 
കാട്ടുപൂവിന്‍ ചെണ്ടിനൊക്കെ സുഗന്ധം ഇന്ന് സുഗന്ധം 
കാത്തിരിക്കും നിമിഷമെല്ലാം ആനന്ദം ഇന്ന് ആനന്ദം 
അറിഞ്ഞ വാര്‍ത്തകള്‍ നിറഞ്ഞത്‌ മനം നിറഞ്ഞത്‌
അറിയാത്തവാര്‍ത്തകള്‍ തേനൂറും വാര്‍ത്തകള്‍ ആണെനിക്ക്‌ ഇന്ന് തേനൂറും വാര്‍ത്തകള്‍ ആണെനിക്ക്‌
കണ്ട നേരമെന്റെ നാട് സ്വര്‍ഗമാകും ഇന്നെന്റെ നാട് സ്വര്‍ഗമാകും
ഉണ്ടനേരമെന്റെ വീട് കൊട്ടാരമാകും ഇന്നെന്റെ വീട് രാജ കൊട്ടാരമാകും
തൊട്ടനേരമെന്റെ ഭാര്യ എന്താകും എല്ലാമാകും ഇന്നെല്ലാമാകും
കവിളത്തൊരു നുള്ള് കൊടുത്തനേരം എന്റെ മകന്‍ രാജകുമാരനാകും ഇന്ന് രാജകുമാരനാകും
ഓണമിന്നല്ലെങ്കിലും ഇനിയെനിക്കെന്നും പൊന്നോണം ഇനിയെനിക്കെന്നും പൊന്നോണം
നാട്ടിലെത്തും പ്രവാസിഞാന്‍ വെറും പ്രവാസി ഞാന്‍
ഓരോശരാശരി മലയാളി പ്രവാസിയുടെയും ഉള്ളിലെ
പൊള്ളുന്നമോഹങ്ങള്‍ ആണീ മോഹങ്ങള്‍ ഒക്കെയുംമോഹങ്ങളായെങ്കിലും നില്‍ക്കണേ എന്ന്മോഹിക്കുന്നതൊരു വ്യാമോഹമാണോ?

6/09/2016

ഫെയ്‌സ് ബുക്ക്‌ ഉപയോഗിക്കുന്നവർ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ

ഇഷ്ടപ്പെടാത്ത പോസ്റ്റുകളും നിങ്ങൾക്കെതിരെയുള്ള വാർത്തകളും നിങ്ങളുടെ വാളിൽ വരാതിരിക്കാൻ എന്തുചെയ്യണം? വഴിപോക്കർ നിങ്ങളുടെ പോസ്റ്റിന് കീഴെ കമന്റ് ഇടുന്നതും ലിങ്കുകൾ പോസ്റ്റ് ചെയ്യുന്നതും ഒഴിവാക്കുന്നത് എങ്ങനെ? ഫെയ്‌സ് ബുക്ക്‌ ഉപയോഗിക്കുന്നവർ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ

വാർത്ത വായിക്കുന്ന നിങ്ങൾക്ക് ഫേസ്‌ബുക്ക് അക്കൗണ്ട് ഉണ്ടാകുമെന്ന് ഉറപ്പ്. ഫേസ്‌ബുക്ക് ഇല്ലാത്തവരെ കണ്ടെത്താൻ തന്നെ പ്രയാസം. നിത്യജീവിതത്തിന്റെ അനിവാര്യ ഭാഗമായിട്ടും ഈ ഫേസ്‌ബുക്കിനെ പേടിക്കാതിരിക്കാൻ വയ്യ. ആർക്കും ആർക്കെതിരെയും എന്തും എഴുതാം എന്നും അത് ആരും ഷെയർ ചെയ്യുമെന്നതും തന്നെയാണ് ഇതിന്റെ ഏറ്റവും വലിയ ദുരന്തം. കഴിഞ്ഞ ദിവസം ജിഷയെ കൊന്നയാൾ എന്ന നിലയിൽ പ്രചരിച്ച തുണിക്കടയിലെ സെയിൽസ്മാനായ തസ്ലിക് എന്ന ചെറുപ്പക്കാരന്റെ ജീവിത കഥ മാത്രം മതി ഉദാഹരണമായി. ആ പോസ്റ്റ് ഷെയർ ചെയ്ത് എത്താത്ത ഏതെങ്കിലും ഒരാളുണ്ടോ? ഫേസ്‌ബുക്കിലെ വ്യാജ പ്രചരണങ്ങൾ വഴി ആത്മഹത്യ ചെയ്ത എത്രയോ പെൺകുട്ടികൾ ഉണ്ട്.
ഫേസ്‌ബുക്ക് ഉപയോഗിക്കുന്ന മിക്കവർക്കും പോസ്റ്റ് ചെയ്യാനും, ഷെയർ ചെയ്യാനും, ലൈക്ക് ചെയ്യാനും മാത്രമെ അറിയാവു എന്നതാണ് സത്യം. ടാഗിങ്ങിനുപയോഗിക്കുന്ന വൈറസുകൾ ഉണ്ടാക്കുന്ന തലവേദന ചില്ലറയല്ല. നിങ്ങൾ ഇഷ്ടപ്പെടാത്ത വാർത്തകളും പോസ്റ്റുകളും ഒരു പക്ഷേ നിങ്ങൾക്കെതിരെയുള്ള പോസ്റ്റുകൾ പോലും നിങ്ങളുടെ വാളിൽ പ്രത്യക്ഷപ്പെടുകയും അവ നിങ്ങളുടെ മാനം കെടുത്തുകയും ചെയ്യുന്ന അനേകം സംഭവങ്ങൾ ഉണ്ട്. മറ്റുള്ളവരുടെ പോസ്റ്റ് നിങ്ങളുടെ വാളിൽ പ്രത്യക്ഷപ്പെടുക, നിങ്ങളുടെ പോസ്റ്റിന് കമന്റ് ഇടുക, തുടങ്ങിയ അനേകം പ്രശ്‌നങ്ങൾക്ക് വളരെ ലളിതമായ പരിഹാരം ഉണ്ട് എന്നതാണ് സത്യം. അത്തരം കാര്യങ്ങളെക്കുറിച്ച് ഒരു വിലയിരുത്തലാണ് ഈ ലേഖനം.
നിങ്ങളുടെ വാളിൽ മറ്റുള്ളവരുടെ പോസ്റ്റുകൾ
മിക്ക ഫേസ്‌ബുക്ക് ഉപയോക്താക്കൾക്കും പ്രധാന തലേവദനയാണിത്. നിങ്ങൾക്കിഷ്ടമില്ലാത്ത പോസ്റ്റുകളും വാർത്തകളും ചിത്രങ്ങളുമെല്ലാം നി്ങ്ങളുടെ ഫേസ്‌ബുക്ക് വോളിൽ വന്നുനിറയുന്നു. നിങ്ങൾപോലുമറിയാതെയാവും ഇത് സംഭവിക്കുക. ആർക്കും പോസ്റ്റിടാൻ നിങ്ങളുടെ ഫേസ്‌ബുക്ക് വോൾ തുറന്നുവച്ചിരിക്കുയാണെന്നർത്ഥം. നിങ്ങളെപ്പറ്റി ആരെങ്കിലും എന്തെങ്കിലും കുറ്റങ്ങളും കുറവുകളുമെല്ലാമെഴുതി നിങ്ങളുടെ വോളിൽ പോസ്റ്റുചെയ്യുന്നത് ഒന്നാലോചിച്ചു നോക്കൂ. നിങ്ങളുടെ വോൾ സന്ദർശിക്കുന്ന നിങ്ങളുടെ അടുത്ത സുഹൃത്തുക്കളോ ബന്ധുക്കളോ ഇത്തരം പോസ്റ്റുകളോ, അല്ലെങ്കിൽ അശ്‌ളീല ചിത്രങ്ങളോ നിങ്ങളുടെ വോളിൽ കണ്ടാലുണ്ടാവുന്ന മാനക്കേട് ചില്ലറയാവില്ല. മതിലിൽ 'സ്റ്റിക് നോ ബിൽസ്' എന്ന് എഴുതിവയ്ക്കുന്നതുപോലെ നിങ്ങളുടെ വോളിൽ എന്തുവരണമെന്ന് തീരുമാനിക്കുകയാണ് ഇതിനുള്ള പോംവഴി.
ചില കാര്യങ്ങൾ പ്രാഥമികമായി ചെയ്യണം. നിങ്ങളുടെ കോൺടാക്റ്റ് ലിസ്റ്റിൽ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും ആരെന്ന് ആദ്യം മാർക്കുചെയ്യുക. ക്‌ളോസ് ഫ്രണ്ട്‌സ്, ഫാമിലി എന്നിങ്ങനെയുള്ള വിഭാഗത്തിൽ ഏറ്റവും അടുപ്പമുള്ളവരെ മാത്രം ഉൾപ്പെടുത്തുക. പ്രവർത്തനമേഖല, ഓഫീസ് , സ്‌കൂൾ തുടങ്ങി വിവിധ കാറ്റഗറികളിൽ മറ്റുള്ളവരെ വേർതിരിച്ച് ഉൾപ്പെടുത്താനും ഇവിടെ സൗകര്യമുണ്ട്. ഇത്തരത്തിൽ കോൺടാക്ട് ലിസ്റ്റിലുള്ളവരെ ക്രമീകരിച്ചാൽ ഇവരിലാർക്കൊക്കെ, എങ്ങനെയൊക്കെ നിങ്ങളുടെ വാളിൽ പോസ്റ്റുചെയ്യാമെന്നും കമന്റുചെയ്യാമെന്നുമെല്ലാം നിങ്ങൾക്കു കൃത്യമായി എളുപ്പം നിയന്ത്രിക്കാം. നിങ്ങളുടെ ഫേസ്‌ബുക്ക് അക്കൗണ്ടിനെ നിയന്ത്രിക്കുന്നത് സെറ്റിങ്‌സിലൂടെയാണ്. ഇതിൽ വരുത്തുന്ന ക്രമീകരണങ്ങളിലൂടെ നിങ്ങളുടെ വോളിലേക്കുള്ള കടന്നുകയറ്റക്കാരെ വോളിനു പുറത്തുതടഞ്ഞുനിർത്താം. സെറ്റിങ്‌സിൽ സെക്യൂരിറ്റി (സുരക്ഷ), പ്രൈവസി (സ്വകാര്യത), ടൈംലൈൻ ആൻഡ് ടാഗിങ്, ബ്‌ളോക്കിങ് എന്നിവ പ്രധാനമാണ്. ഇവയുടെ ക്രമീകരണം ഇങ്ങനെ.
അക്കൗണ്ട് സുരക്ഷ: മറ്റൊരാൾ നിങ്ങളുടെ അക്കൗണ്ടിൽ നുഴഞ്ഞുകയറി നിങ്ങളുടെ പേരിൽ എന്തെങ്കിലും ആപൽക്കരമായ പോസ്റ്റിട്ടാൽ അതിന്റെ ഉത്തരവാദിത്തം നിങ്ങൾക്കായിരിക്കും എന്നോർക്കുക. ഫേസ്‌ബുക്ക് അക്കൗണ്ടിൽ ലോഗിൻ ചെയ്തു കയറിയ ശേഷം മുകളിൽ വലത്തേയറ്റത്ത് താഴോട്ടുള്ള ആരോമാർക്കിൽ കഌക്ക് ചെയ്ത് സെറ്റിങ്‌സിലെത്താം. ഇടതുവശത്ത് ജനറൽ, സെക്യൂരിറ്റി, പ്രൈവസി, ടൈംലൈൻ ആൻഡ് ടാഗിങ്ങ്, ബ്‌ളോക്കിങ്, ലാംഗ്വേജ് എന്നിങ്ങനെയാണ് വിവിധ മെനു. ഇവയിൽ ഓരോന്നിലായി കളിക്ക് ചെയ്യുമ്പോൾ വലതുവശത്ത് ഓരോന്നിന്റെയും സെറ്റിങ്‌സ് വരും. അവയിൽ നമ്മുടെ ആവശ്യാനുസരണം മാറ്റംവരുത്തി അക്കൗണ്ടിന്റെ സുരക്ഷ വർദ്ധിപ്പിക്കാം.
തുറന്നുവരുന്ന വിൻഡോയിൽ ഇടതുവശത്ത് ആദ്യം ജനറൽ സെറ്റിങ്‌സ് കാണാം. ഇതിൽ നിങ്ങളുടെ വ്യക്തിവിവരങ്ങൾ, പാസ്‌വേഡ് തുടങ്ങിയവയാണുള്ളത്. പാസ് വേഡ് ആറുമാസത്തിലൊരിക്കലെങ്കിലും മാറ്റുന്നത് സുരക്ഷ കൂട്ടും. രണ്ടാമതായി വരുന്നതാണ് സെക്യൂരിറ്റി അഥവാ സുരക്ഷാ സെറ്റിങ്‌സ്. അക്കൗണ്ടിൽ ലോഗിൻ ചെയ്യപ്പെടുമ്പോഴെല്ലാം നിങ്ങൾക്ക് മെസേജ് ലഭിക്കുന്നതിനുള്ള ലോഗിൻ അലെർട്ട്‌സ്, ഫേസ്‌ബുക്ക് ആപ് ഉപയോഗിക്കുമ്പോൾ സ്വീകരിക്കേണ്ട സുരക്ഷാ മാർഗങ്ങൾ എന്നിവ ഇവിടെ ക്രമീകരിക്കാം. ഇതുൾപ്പെടെ അക്കൗണ്ടിൽ പ്രശ്‌നമുണ്ടായാൽ സുഹൃത്തുക്കൾ വഴി അത് പരിഹരിക്കാൻ ട്രസ്റ്റഡ് കോൺടാക്ട്‌സ്, അക്കൗണ്ട് ഡീ ആക്റ്റിവേറ്റ് ചെയ്യാനുള്ള സൗകര്യം എന്നിവയും ഈ മെനുവിലുണ്ട്.
വഴിപോക്കരെ പടിക്കുപുറത്തു നിർത്താൻ
മറ്റുള്ളവരുടെ കാര്യങ്ങൾ ഒളിഞ്ഞുനോക്കുന്നതും അതിൽ ഇടപെടുന്നതുമെല്ലാം പലർക്കും ഒരു രസമാണ്. ഇതുതന്നെയാണ് ഫേസ്‌ബുക്കിലും സംഭവിക്കുന്നത്. നിങ്ങളുടെ സ്വകാര്യതകളിലേക്ക് അങ്ങനെ പലരും ഇടക്കിടെ നുഴഞ്ഞുകയറും. നിങ്ങളുടെ വോളിൽ പോസ്റ്റിടും. നിങ്ങളെ ഒന്നു 'ചൊറിയും'. ഇത്തരം ശല്യക്കാരെ പടിക്കുപുറത്തുനിർത്താനും നിങ്ങളുടെ സ്വകാര്യത ഉറപ്പാക്കാനുമാണ് പ്രൈവസി സെറ്റിങ്‌സിലെ ക്രമീകരണങ്ങൾ.
പ്രൈവസി: നിങ്ങളുടെ വോൾ ആർക്കെല്ലാം കാണാം, ആർക്കെല്ലാം അവിടെ പോസ്റ്റിടാം, നിങ്ങൾ ടാഗ് ചെയ്യപ്പെടുന്ന പോസ്റ്റുകൾ നിങ്ങളുടെ വോളിലെത്തുന്നത് എങ്ങനെ തടയാം തുടങ്ങിയവ പ്രൈവസി സെറ്റിങ്‌സിൽ ഇഷ്ടാനുസരണം നിയന്ത്രിക്കാം. നിങ്ങളുടെ പ്രൊഫൈൽ വാളിലോ ടൈംലൈനിലോ ഷെയർചെയ്യുന്ന പോസ്റ്റുകൾ, നിങ്ങളുടെ പോസ്റ്റുകൾ, സുഹൃത്തുക്കളുടെ വിവരങ്ങൾ തുടങ്ങിയവ ആരെല്ലാം കാണണമെന്ന് തീരുമാനിക്കാം. ആർക്കെല്ലാം നിങ്ങളുടെ വ്യക്തിവിവരങ്ങൾ കാണുകയോ ഉപയോഗിക്കുകയോ ചെയ്യാമെന്നതും നിയന്ത്രിക്കാം. ഹൂ കാൻ സീ മൈ സ്റ്റഫ്, ഹൂ കാൻ കോൺടാക്ട് മീ, ഹൂ കാൻ ലുക് മീ അപ് എന്നിവയിൽ വേണ്ട മാറ്റങ്ങൾ വരുത്തുക. പബഌക് എന്നതൊഴിവാക്കി നിങ്ങൾക്കുമാത്രമോ, അല്ലെങ്കിൽ പരമാവധി നിങ്ങളുടെ ക്‌ളോസ് ഫ്രണ്ട്‌സിനും ഫാമിലിക്കും മാത്രമായോ ഈ അനുവാദങ്ങൾ പരിമിതപ്പെടുത്തുകയാകും ഉചിതം.
ഇമേജ് 3
ടൈംലൈൻ ആൻഡ് ടാഗിങ്ങ്: മൂന്നാമത്തെ മെനു ടൈംലൈനിനെപ്പറ്റിയും ടാഗിങ്ങിനെ പറ്റിയുമാണ്. നിങ്ങുടെ ടൈംലൈനിൽ ആർക്കെല്ലാം പോസ്റ്റുകളും കമന്റുകളും ചേർക്കാം, ടൈംലൈനിലെ പോസ്റ്റുകളുംമറ്റും ആർക്കെല്ലാം കാണാം. നിങ്ങൾ ടാഗ് ചെയ്യപ്പെടുന്നത് എങ്ങനെ മാനേജ് ചെയ്യാം എന്നീ മൂന്ന് ഉപമെനുക്കൾ ഇവിടെയുണ്ട് ഇവയോരോന്നും ശ്രദ്ധാപൂർവം സെറ്റ് ചെയ്യുക.
മറ്റൊരാൾക്ക് നിങ്ങളെ അവരുടെ പോസ്റ്റുമായി ബന്ധപ്പെടുത്താനുള്ള അവസരമാണ് ടാഗിങ്ങ്്. ഹാഷ് (#) ചിഹ്നം ചേർത്തശേഷം ഒരു ഫേസ്‌ബുക്ക് അക്കൗണ്ടിന്റെ പേരോ നിങ്ങൾ ചർച്ചചെയ്യാൻ ഉദ്ദേശിക്കുന്ന വിഷയമോ എഴുതുന്നതിനെയാണ് ടാഗിങ് എന്നു പറയുന്നത്. നിങ്ങൾക്കിഷ്ടമില്ലാത്ത ഒരു കാര്യത്തോട് നിങ്ങളുടെ പേര് ചേർത്തുവയ്്ക്കാൻ മറ്റൊരാൾക്ക് ഇതിലൂടെ അവസരം ലഭിക്കും. അങ്ങനെ നിങ്ങളുടെ പേര് അല്ലെങ്കിൽ അക്കൗണ്ട് ടാഗ് ചെയ്യപ്പെട്ട ഒരു പോസ്റ്റ് അതോടെ നിങ്ങളുടെ ടൈംലൈനിലും നിങ്ങളറിയാതെ തന്നെ സ്ഥാനംപിടിക്കും. ഇത് നിങ്ങൾക്കും താൽപര്യമുള്ള വിഷയമാണെന്ന മട്ടിൽ മറ്റുള്ളരും കാണാനിടവരും.
ഈ സാഹചര്യമൊഴിവാക്കാൻ നിങ്ങൾക്കും നിങ്ങളുടെ ആത്മമിത്രങ്ങൾക്കും (ക്‌ളോസ് ഫ്രണ്ട്‌സ്) മാത്രമായി നിങ്ങളെ ടാഗ് ചെയ്യാനുള്ള അവസരം പരിമിതപ്പെടുത്തുക. എങ്കിൽ ഇവർക്കല്ലാതെ മറ്റാർക്കും നിങ്ങളുടെ ടൈംലൈനിൽ പോസ്റ്റുകളിടാൻ അവസരമുണ്ടാകില്ല. ഇങ്ങനെ ചെയ്യുന്നതിന് ചെറിയൊരു ന്യൂനതയുണ്ട്. നിങ്ങൾക്ക് ഗുണകരമായ അല്ലെങ്കിൽ നിങ്ങളെപ്പറ്റി മറ്റുള്ളവർ അറിയേണ്ട നല്ലകാര്യങ്ങൾ പറയാനുദ്ദേശിക്കുന്നവർക്ക് അതിനുള്ള അവസരം നഷ്ടമാകുമെന്നതാണത്. ഇതിനായി നിങ്ങൾ കണ്ടതിനു ശേഷം പോസ്റ്റുകൾ ടൈംലൈനിൽ പ്രസിദ്ധീകരിക്കാനും അവസരമുണ്ട്. ഇത് ഉപയോഗപ്പെടുത്തുകയാകും ഉചിതം.
നിങ്ങളുടെ ടൈംലൈനിൽ വരുന്ന എന്തെല്ലാം മറ്റുള്ളവർക്ക് കാണാമെന്നും ഇവിടെ തീരുമാനിക്കാം. നിങ്ങളെ ടാഗ് ചെയ്ത പോസ്റ്റുകൾ, നിങ്ങളുടെ ടൈംലൈനിൽ മറ്റുള്ളവർ ഇട്ട പോസ്റ്റുകൾ എന്നിവ ആർക്കെല്ലാം കാണാമെന്നതും നിങ്ങൾക്കിവിടെ സെറ്റിങ്‌സ് എഡിറ്റുചെയ്ത് വേണ്ട മാറ്റങ്ങൾ വരുത്തി തീരുമാനിക്കാം. നിങ്ങളുടെ പോസ്റ്റിൽ മറ്റുള്ളവർക്ക് ടാഗുകൾ ചേർക്കാനുള്ള അവസരം നൽകുന്ന കാര്യത്തിലും ഒരു പോസ്റ്റിൽ നിങ്ങൾ ടാഗ് ചെയ്യപ്പെട്ടാൽ അത് ആർക്കെല്ലാം കാണാനാകണം എന്ന കാര്യത്തിലുമെല്ലാം ആവശ്യമുള്ള നിയന്ത്രണങ്ങൾ കൊണ്ടുവരാനാകും.
നിങ്ങളുടേതിന് സാദൃശ്യമുള്ള ചിത്രങ്ങളും മറ്റും അപ്‌ലോഡ് ചെയ്യപ്പെട്ടാൽ അതിൽ നിങ്ങളുടെ ടാഗ് ആരെല്ലാം കാണണമെന്ന കാര്യത്തിലും തീരുമാനമെടുക്കാം. ടാഗ് ചെയ്യാനുള്ള സ്വാതന്ത്ര്യം നിങ്ങൾക്കും നിങ്ങളുടെ അടുത്ത സുഹൃത്തുക്കൾക്കും മാത്രമായി പരിമിതപ്പെടുത്തുകയാകും ഉചിതം. അങ്ങനെ നിങ്ങളുടെ പേർ ദുരുപയോഗം ചെയ്യപ്പെടുന്നതും നിങ്ങൾക്ക് അപകീർത്തികരമോ ഇഷ്ടമില്ലാത്തതോ ആയ ചിത്രങ്ങളും പോസ്റ്റുകളും നിങ്ങളുടെ ടൈംലൈനിൽ എത്തുന്നത് തടയാനാകും.
ബ്‌ളോക്കിങ്: നിങ്ങളുടെ സ്വകാര്യതയിലേക്ക് കടന്നുകയറുന്നവരെയോ നിങ്ങളുടെ വ്യക്തിവിവരങ്ങൾ ചോർത്താൻ ശ്രമിക്കുന്നവരെയൊ ശല്യക്കാരായ ചാറ്റിംഗുകാരെയോ എല്ലാം ആവശ്യാനുസരണം നിരോധിക്കാനുള്ള പ്രധാന മേഖലയാണിത്. അറിയാതെ ഒരാളുടെ ഫ്രണ്ട്‌സ് റിക്വസ്റ്റ് സ്വീകരിച്ചുപോയെങ്കിൽ അയാളെ ഒഴിവാക്കാനും നിങ്ങളുടെ പോസ്റ്റുകളും വ്യക്തിവിവരങ്ങളും അയാളിൽ നിന്ന് മറച്ചുവയ്ക്കാനും കഴിയും. ചില സുഹൃത്തുക്കൾക്ക് മാത്രമായി നിയന്ത്രണമേർപ്പെടുത്താനും ഇവിടെ അവസരമുണ്ട്. നിരന്തരം നിങ്ങളുടെ വാളിൽ വരുന്ന പേജുകളുടെ പോസ്റ്റുകൾ, ആപ്‌സ്, ക്ഷണക്കത്തുകൾ തുടങ്ങി എല്ലാം ആവശ്യാനുസരണം നിയന്ത്രിക്കാം.
ലോഗൗട്ട് ചെയ്യാൻ മറക്കരുത്; പാസ് വേഡ് ഇടയ്ക്കിടെ മാറ്റാനും
ഫേസ്‌ബുക്ക് ഉപയോഗംകഴിഞ്ഞാൽ ലോഗോഫ് ചെയ്തുവെന്ന് ഉറപ്പാക്കുക. നിങ്ങളുടെ സ്വന്തം കമ്പ്യൂട്ടറായാലും ഇത് അക്കൗണ്ട് സുരക്ഷയെ സംബന്ധിച്ച് പ്രധാനമാണ്. പേഴ്‌സണൽ കമ്പ്യൂട്ടറുകളിൽ സാധാരണയായി നാമെല്ലാവരും ലോഗിൻ ചെയ്യൽ എളുപ്പമാക്കാൻ പാസ്‌വേഡ് ശേഖരിച്ചു വയ്ക്കാറുണ്ട്. അങ്ങനെയെങ്കിൽ നല്ലൊരു പാസ്‌വേഡ് മാനേജർ സോഫ്റ്റ്‌വേർ ഉപയോഗിക്കുകയും പാസ്‌വേഡുകൾ ഒരു മാസ്റ്റർ പാസ്‌വേഡ് കൊണ്ട് സുരക്ഷിതമാക്കുകയും വേണം. ഫേസ്‌ബുക്ക് /ഈമെയിൽ പാസ്‌വേഡുകൾ ഒന്നുതന്നെ ഉപയോഗിക്കുന്നത് ഇത് ഹാക്കർമാരുടെ ജോലി എളുപ്പമാക്കും അതിനാൽ ചുരുങ്ങിയത് നിങ്ങളുടെ ഫേസ്‌ബുക്ക് അക്കൗണ്ടിനും അക്കൗണ്ടുമായി ബന്ധപ്പെട്ട ഈ മെയിലിനും വ്യത്യസ്തവും സങ്കീർണവുമായ പാസ്‌വേഡുകൾ ഉപയോഗിക്കുക.
ഫേസ്‌ബുക്ക് അക്കൗണ്ടിനു കൊടുക്കുന്ന അതേ ശ്രദ്ധയും കരുതലും ഫേസ്‌ബുക്കുമായി ബന്ധപ്പെട്ട ഈമെയിൽ അക്കൗണ്ടിനും നൽകണമെന്ന് ചുരുക്കം. ഈമെയിൽ ഹാക്കിങ് തടയാൻ അക്കൗണ്ട് മൊബൈൽ ഫോണുമായി ബന്ധപ്പെടുത്തുന്ന ടു സ്റ്റെപ്പ് ഓതന്റിക്കേഷൻ നിർബന്ധമായും ആക്ടിവേറ്റ് ചെയ്യാനും ശ്രദ്ധിക്കുക. ഇടയ്ക്കിടെ പാസ്‌വേഡ് മാറ്റുന്നതും പ്രധാനമാണ്. ഫെയ്‌സ് ബുക്കിലെ പ്രൊഫൈൽ സെറ്റിങ്ങ്സ്സിൽ മാറ്റം വരുത്താതെയുള്ള ഉപയോഗം, നിങ്ങളുടെ ഫേസ് ബുക്ക് വിവരങ്ങൾ, ചിത്രങ്ങൾ, തുടങ്ങിയവ അപരിചിതരായ ആൾക്കാർ കാണാൻ ഇടയാകും. പബ്ലിക് ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്യപ്പെടുന്ന പോസ്റ്റുകളിൽ അനുചിതമായവ ഷെയറും ലൈക്കും ചെയ്യാതിരിക്കുക,
വ്യക്തിപരമായി പരിചയമില്ലാത്തവരുടെ ഫേസ് ബുക്കിലൂടെയുള്ള ക്ഷണം ഒഴിവാക്കുക. അങ്ങനെയുള്ള സാഹചര്യങ്ങളിൽ പേഴ്‌സണൽ മെസ്സേജലൂടെ ആളെ തിരിച്ചറിഞ്ഞ ശേഷം മാത്രം വേണമെങ്കിൽ പ്രതികരിക്കാം. ഫേസ്‌ബുക്കിലുടെ മതസ്പർദ്ധ വളർത്തുന്നതോ, വ്യക്തിപരമായി അധിഷേപിക്കുന്നതോ ആയ തരത്തിലുള്ള വാർത്തകൾ പ്രചരിപ്പിക്കുന്നതും ദേശദ്രോഹപരമായ കാര്യങ്ങൾ ഷെയർചെയ്യുന്നതും സ്വന്തമായി പോസ്റ്റു ചെയ്യുന്നതും കമന്റിടുന്നതുമെല്ലാം കുറ്റകരമാണെന്നറിയുക.
പോസ്റ്റിങ് നടത്തുമ്പോൾ ചില കരുതലുകളും മര്യാദകളും
ഒരു സുഹൃത്തിനോട് മാത്രമായി സ്വകാര്യമായി പറയേണ്ടകാര്യങ്ങൾ ഫേസ്‌ബുക്കിന്റെ വാളിൽ ഒരിക്കലും പോസ്റ്റ് ചെയ്യരുത്. വാളിൽ പോസ്റ്റുചെയ്താൽ അത് രണ്ടുപേരുടേയും പൊതു സുഹൃത്തുക്കളും ഇരുവരുടേയും മറ്റു സുഹൃത്തുക്കളും കാണുമെന്നറിയുക. ഒരു സുഹൃത്തിനോടു മാത്രം പറയേണ്ടത് അയാൾക്കുമാത്രമായി ഫേസ്‌ബുക്ക് മെസേജിംഗിലൂടെ നൽകുകയാണുചിതം.
രജിസ്റ്റർ ചെയ്യുമ്പോഴും ഉപയോഗിക്കുമ്പോഴും
ഫേസ്‌ബുക്ക് അക്കൗണ്ട് തുടങ്ങുമ്പോൾ മുതൽ ശ്രദ്ധവേണം. രജിസ്റ്റർ ചെയ്യുമ്പോൾ നിങ്ങളുടെ യഥാർത്ഥ പേര് നൽകുക. പ്രൊഫൈൽ ചിത്രമായി നിങ്ങളുടെ തന്നെ ചിത്രം ഉപയോഗിക്കുക. ഇത് നിങ്ങളുടെ സുഹൃത്തുക്കളെ കണ്ടെത്തുന്നതിനു സഹായിക്കും. നിങ്ങൾ ഫ്രണ്ട് റിക്വസ്റ്റ് അയക്കുന്നതിനു മുൻപ് അവരുടെ പ്രൊഫൈൽ വിവരങ്ങൾ വ്യക്തമായി മനസിലാക്കിയ ശേഷമേ റിക്വസ്റ്റ് അയയ്ക്കുകയോ, സ്വീകരിക്കുകയോ ചെയ്യാവൂ. വളരെയധികം വ്യാജപ്രൊഫൈൽ ഉള്ള ഒരു മേഖലയാണ് ഫേസ്‌ബുക്ക്.
പലപ്പോഴും പ്രൊഫൈൽ വിവരങ്ങൾ യഥാർത്ഥമാവണമെന്നില്ല. ഫെയ്‌സ് ബുക്കിൽ സൂക്ഷിക്കുന്ന നിങ്ങളുടെ ആൽബത്തിലുള്ള ഫോട്ടോകൾ നിങ്ങൾക്കോ, നിങ്ങളുടെ സുഹൃത്തുക്കൾക്കോ മാത്രം കാണാവുന്ന തരത്തിൽ സെറ്റിങ്ങ്സ്സിൽ മാറ്റം വരുത്തുക. പബ്ലിക്, ഫ്രെണ്ട്‌സ് ഓഫ് ഫ്രണ്ട്‌സ് എന്നീ ഭാഗങ്ങളിൽ വ്യക്തിപരമായ ഫോട്ടോകളോ പോസ്റ്റുകളോ ഇടാതിരിക്കുക. അപരിചിതരിൽ നിന്നുള്ള ഫ്രണ്ട്‌സ് റിക്വസ്റ്റ്കൾ പ്രത്യേകിച്ചും, ഫോട്ടോ ഉപയോഗിക്കാത്ത പ്രൊഫൈൽ ഉള്ളവ നിർബന്ധമായും ഒഴിവാക്കുക. വ്യാജന്മാരാണെന്നു തോന്നിയാൽ കുറച്ച് പഴയ പോസ്റ്റുകൾ പരിശോധിച്ചാൽത്തന്നെ മനസ്സിലാകും. നിങ്ങളുടെ പ്രൊഫൈലിൽ ചേർത്തിട്ടുള്ള വിവരങ്ങൾ അപരിചിതരുമായി പങ്കുവയ്ക്കുന്നത് ഒഴിവാക്കണം.
ഗ്രൂപ്പുകൾ ഉണ്ടാക്കുമ്പോൾ കഴിയുന്നതും അടുത്ത സുഹൃത്തുക്കളെയും അറിയാവുന്നവരയൂം മാത്രം ഉൾപ്പെടുത്തുക. ഭീഷണികൾ, അനുചിതമായ പോസ്റ്റുകൾ മുതലായവ ശ്രദ്ധയിൽപ്പെട്ടാൽ ബന്ധപ്പെട്ട അധികാരികളെ അറിയിക്കാം.
പ്രത്യേകം ശ്രദ്ധിക്കേണ്ടത്: സൈബർ ലോകത്ത് പ്രവേശിക്കുന്നത് ഒരു പ്രായപരിധിയുമുണ്ട്. ഫേസ്‌ബുക്കിന്റെ കാര്യത്തിലും ഇക്കാര്യമുണ്ട്. 13 വയസ് പൂർത്തിയായ കുട്ടികൾക്ക് രക്ഷിതാക്കളുടെ നിയന്ത്രണത്തോടെ മാത്രമേ ഫേസ്‌ബുക്കിൽ അക്കൗണ്ട് തുറക്കാൻ സാധിക്കുകയുള്ളൂ. പ്രായത്തിൽ തെറ്റായി കാണിച്ചു കൊണ്ട് അക്കൗണ്ട് തുറക്കാൻ സാധിക്കുമെങ്കിലും വേരിഫിക്കേഷനുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പിന്നീട് ഉണ്ടാകുകയും ചെയ്യും.

നിങ്ങളുടെ കൈയിൽ ചന്ദ്രക്കലയുണ്ടോ?

Half Moon On The Palms
Half Moon On The Palms

നിങ്ങളുടെ കൈയിൽ ചന്ദ്രക്കലയുണ്ടോ?

ഹസ്തരേഖാശാസ്ത്രം പറയുന്നു നിങ്ങളുടെ ജീവിതം നിങ്ങളുടെ കൈകളിലാണെന്ന്. കൈരേഖകളിൽ നോക്കി കല്യാണം,ഭാവി,വിദേശത്ത് പോകാൻ സാധ്യതയുണ്ടോ എന്നീകാര്യങ്ങളൊക്കെ മനസിലാക്കുന്നവരുണ്ട്.
ഹൃദയരേഖ ചന്ദ്രക്കലയുടെ രൂപത്തിലാണോ?
കൈകൾ രണ്ടും ചേർത്തു പിടിച്ചു നോക്കുമ്പോൾ ഹൃദയരേഖകൾ അർദ്ധചന്ദ്രാകൃതിയിലാണോ? ഉറച്ച വ്യക്തിത്വത്തിന് ഉടമകളാണ് നിങ്ങൾ, സ്വന്തം അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്നവരുമാണ്. ആകർഷകമായ വ്യക്തിത്വം ആയിരിക്കും നിങ്ങൾക്ക്. വിദേശത്ത് ജോലിയുള്ളവരെയോ ബാല്യകാല സുഹൃത്തുക്കളെയോ വിവാഹം കഴിക്കും. ഒരുപാട് സ്നേഹം ഉള്ളവരാണിവർ പക്ഷെ പുറമെ കാണിക്കില്ല. ഏത് പ്രശ്നത്തിനും ഇവർക്ക് പരിഹാരം ഉണ്ട്. ഏതു സാഹചര്യവുമായി പെട്ടെന്ന് പൊരുത്തപ്പെടാൻ ഇവർക്ക് സാധിക്കും.
ഹൃദയരേഖകൾ നേർരേഖകളാണോ?
Straight line
കൈകൾ ചേർത്തു പിടിക്കുമ്പോൾ ഹൃദയരേഖകൾ നേർരേഖയിലാണോ? വളരെ ശാന്തരാണ് ഇവർ. കാര്യങ്ങൾ ധൃതിപിടിച്ച് ഇവർ ചെയ്യില്ല.
ഹൃദയരേഖകൾ ചേരുന്നില്ലേ...?
Abrupt line on your palms
ഇരുകൈകളിലേയും ഹൃദയരേഖകൾ കൈകൾ ചേർത്ത് വയ്ക്കുമ്പോൾ ചേരുന്നില്ലേ? മറ്റുള്ളവർ എന്ത് പറയും എന്ന് ഇവർ ഒരിക്കലും ചിന്തിക്കാറില്ല. പ്രായത്തിൽ മുതിർന്നവരോട് കൂട്ടുകൂടാനാണിവർ‌ക്ക് താത്പര്യം. വിവാഹക്കാര്യത്തിലും പ്രായവ്യത്യാസം കൂടുന്നതാണ് ഇവർക്ക് ഇഷ്ടം.

ഗിന്നസ് ബുക്കിൽ കയറിയ ക്യൂ

മൂന്ന് കിലോമീറ്ററിൽ അധികം നീളമുള്ള ക്യൂ, 1527 കാറുകള്‍, ആയിരക്കണക്കിന് ആളുകൾ... ഒരു നഗരത്തെ നിശ്ചലമാക്കിയ ഗതാഗതക്കുരുക്കാണ് ഇത് എന്ന് കരുതിയാൽ തെറ്റി. ഗിന്നസ് ബുക്കിൽ ഇടം പിടിച്ച നീണ്ട ക്യൂവാണിത്. ലോകത്തിലെ ഫോർഡ് വാഹനങ്ങളുടെ നീണ്ട ക്യൂ (Longest Queue of Ford Vehicles in the World) എന്നാണ് ഇതിനെ ഗിന്നസ് ബുക്ക് അധികൃതർ വിശേഷിപ്പിച്ചത്.
2300 ഫോർഡ് വാഹനങ്ങൾ പങ്കെടുത്ത ഈ ക്യൂവിന് ഏകദേശം 20 കിലോമീറ്ററോളം നീളമുണ്ടായിരിന്നു. എന്നാൽ ഗിന്നസ് റെക്കോർഡ് അധികൃതർ ലൈറ്റ് വെയിറ്റ് വാഹനങ്ങളെ മാത്രം പരിഗണിച്ചതിനാൽ 1527 വാഹനത്തിലും 3.2 കിലോമീറ്ററിലും റെക്കോർഡ് ഒതുങ്ങി. 2014-ൽ യുഎസ്എയിലെ ഫോർഡ് ഉടമസ്ഥർ സ്ഥാപിച്ച 829 വാഹനങ്ങൾ എന്ന റെക്കോർഡ് ഭേദിക്കാനാണു ബൾഗേറിയയിലെ ഫോർഡ് ഉടമകൾ അണിചേർന്നത്.
ഇതിനായി ബള്‍ഗേറിയയിലെ ഓരു ഹൈവേയിലേക്ക് മറ്റു വാഹനങ്ങളുടെ പ്രവേശനം തടയുകയും ചെയ്തു. 2009ൽ 1450 മിനി കാറുകളും, 2006-ൽ 500ഓളം വരുന്ന ഫിയറ്റ് കാറുകളും 2008-ൽ 2325 പോർഷെ കാറുകളും റെക്കോർഡിന് അർഹരായിരുന്നു. കൂടാതെ 332 പ്രിയസ് ബ്രിഡ് വാഹനങ്ങളെ മാത്രം അണിനിരത്തി ടൊയോട്ടയും ലോക റെക്കോർഡ് സൃഷ്ടിച്ചിരുന്നു.  

ന്യൂ ജെൻ samsung സ്മാർട്ട്‌ ഫോണുകളിലെ ചതിക്കുഴികൾ

Electronicskeralam Cochin
ന്യൂ ജെൻ samsung സ്മാർട്ട്‌ ഫോണുകളിലെ ചതിക്കുഴികൾ
സ്മാർട്ട്‌ ഫോണുകൾ വാങ്ങുംബോൾ സാധാരണയായി നമ്മൾ പല ഘടകങ്ങളും പരിഗണിക്കറുണ്ട്‌..വലിപ്പം,കാമറ ക്ലാരിറ്റി.RAM,ROM തുടങ്ങിയവ..എന്നാൽ നമ്മളിൽ പലരും നോക്കാൻ മറക്കുന്ന ഒരു കാര്യമാണു ഫോണിന്റെ മെയിന്റെനൻസ്‌ കോസ്റ്റ്‌..ഇത്‌ മുതലെടുത്ത്‌ കൊണ്ടാണു ന്യൂ ജെൻ ഫോണുകൾ ഉപഭോക്‌താക്കളെ കൊള്ളയടിക്കുന്നത്‌..new gen LED displayഫോണുകളായ j1 ace,j2,j5,j7,e5,e7,A3,a5തുടങ്ങിയ ഫോണുകൾ റിപ്പയർ ചെയ്യേണ്ടി വന്നാൽ ഫോണിന്റെ ഡിസ്പ്പ്ലേ ബാക്ക് കവറുമായി പശാവച്ചു ഒട്ടിച്ചിരിക്കുന്നത് പൊളിച്ചു വേണം ഫോൺ അഴിക്കാൻ.ഇങ്ങനെ പശ ഇളക്കുമ്പോള്‍ പൊട്ടിക്കുന്ന display പുതിയത്‌ ഘടിപ്പിക്കാൻ ഫോൺ ന്റെ വിലയുടെ 80% ഓളം ചിലവ്‌ വരും..ഉദാഹരണമായി ഒരാൾ 6000 രൂപക്ക്‌ ഒരു j1 ace വാങ്ങി പിറ്റേ ദിവസം അൽപം മഴ നനഞ്ഞാൽ ഫോൺ അഴിച്ച്‌ ക്ലീൻ ചെയണമെങ്കിൽ 4800 രൂപ വില വരുന്ന disply പൊട്ടിക്കേണ്ടി വരുന്നു..അതായത്‌ ഒരു മിനിമം റിപ്പയറിനു പോലും ഫോണിന്റെ വിലയുടെ 80% ചിലവാക്കേണ്ടി വരുന്നു.എന്നാൽ ഇതേ Range ഇൽ ഉള്ള ലെനോവോ,ഹുവായ്‌,എച്ച്‌ റ്റി സി എന്നീ ഫോണുകൾ റിപ്പയർ ചെയ്യാൻ display അഴിക്കേണ്ട ആവശ്യം വരുന്നില്ലെന്നത്‌ ശ്രദ്ധേയമാണു ..
Use and throw away കൾച്ചർ പ്രോൽസാഹിപ്പിക്കുന്ന സാംസങ്ങിന്റെ നടപടി വളരെ നീചമാണ്.
മാർക്കറ്റിലെ ഏറ്റവും വലിയ MOBILE ആയ i-phone 6plus പോലും ഈ ഒപ്ഷൻ സീകരിക്കുന്നില്ല എന്നതാണ് മറ്റൊരു പ്രത്യേകത
samsang കമ്പനിയുടെ ഇങ്ങനെയുള്ള മൊബൈൽ ഫോണുകൾ വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ ആ ഫോണ്‍ എങ്ങനെ തുറക്കും എന്നുള്ള വീഡിയോ യൂ ട്യൂബില്‍ കണ്ടതിനു ശേഷം മാത്രം വാങ്ങുക.ഇല്ലെങ്കില്‍ പണി കിട്ടും.J2 തുറക്കുന്ന വീഡിയോ കണ്ടു നോക്കൂ..ഭീകരം .https://youtu.be/IcT-A4MegIA

6/07/2016

thripura


ത്രിപുരയില്‍ ആറ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ തൃണമൂലിലേക്ക്; രാജിക്കത്ത് നല്‍കി

സുധീപ് റോയ് ബര്‍മന്‍, ആശിശ് കുമാര്‍ സാഹ, ദിലീപ് സര്‍ക്കാര്‍, പരന്‍ജിത് സിംഗ് റോയ്, ദിബാ ചന്ദ്ര ഹര്‍ഗ്വാള്‍, ബിശ്വ ബന്ധു സെന്‍ എന്നിവരാണ് പാര്‍ട്ടി വിട്ടത്.
June 7, 2016, 07:49 PM IST
അഗര്‍ത്തല: കോണ്‍ഗ്രസിലെ ആറ് എം.എല്‍.എ മാര്‍ പാര്‍ട്ടി വിട്ട് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. പാര്‍ട്ടി വിട്ട എംഎല്‍എമാര്‍ സ്പീക്കര്‍ രാമേന്ദ്രചന്ദ്ര ദേബ്‌നാധിന് രാജിക്കത്ത് കൈമാറി. എംഎല്‍എമാരുമായി ചര്‍ച്ച നടത്തുകയും കത്ത് സൂക്ഷമപരിശോധനക്ക് വിധേയമാക്കിയിട്ട് അന്തിമ തീരുമാനം അറിയിക്കുമെന്ന് സ്പീക്കര്‍ പറഞ്ഞു.
സുധീപ് റോയ് ബര്‍മന്‍, ആശിശ് കുമാര്‍ സാഹ, ദിലീപ് സര്‍ക്കാര്‍, പരന്‍ജിത് സിംഗ് റോയ്, ദിബാ ചന്ദ്ര ഹര്‍ഗ്വാള്‍, ബിശ്വ ബന്ധു സെന്‍ എന്നിവരാണ് പാര്‍ട്ടി വിട്ടത്. ഇവരില്‍ പരന്‍ജിത് സിങിന്റെയും ദിലീപ് സര്‍ക്കാരിന്റെയും അസാന്നിദ്ധ്യത്തിലായിരുന്നു സ്പീക്കര്‍ക്ക് കൈമാറിയത്.
സ്പീക്കര്‍ രാജി സ്വീകരിച്ചാല്‍ 60 അംഗ ത്രിപുര നിയമസഭയില്‍ കോണ്‍ഗ്രസിന്റെ അംഗബലം മൂന്നായി ചുരുങ്ങും. തൃണമൂലിന് നിലവില്‍ അംഗങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഭരണകക്ഷിയായ സിപിഎമ്മിന് 50 അംഗങ്ങളുള്ള ത്രിപുര നിയമസഭയില്‍ ആറംഗങ്ങളെ ലഭിച്ചാല്‍ തൃണമൂല്‍ മുഖ്യപ്രതിപക്ഷമാകും.
എംഎല്‍എമാര്‍ സ്പീക്കര്‍ക്ക് കൈമാറിയ രാജിക്കത്ത്

അമ്മയും മകളും മത്സരിച്ചു പഠിച്ചു; ഒടുവില്‍ മകളേക്കാള്‍ മാര്‍ക്ക് നേടി വീട്ടമ്മ


അമ്മയും മകളും മത്സരിച്ചു പഠിച്ചു; ഒടുവില്‍ മകളേക്കാള്‍ മാര്‍ക്ക് നേടി വീട്ടമ്മ

അമ്മ അയലത്തെ വീടുകളില്‍ ജോലിക്ക് പോയിട്ടായിരുന്നു സ്മൃതിയടക്കം മൂന്ന് പെണ്‍മക്കളടങ്ങുന്ന കുടുംബം കഴിഞ്ഞത്. ഇതിനിടയ്‌ക്ക് പഠനം കൂടി പൂര്‍ത്തിയാക്കുക എന്നത് സ്മൃതിയടെ സ്വപ്‌നം മാത്രമായി അവശേഷിക്കുകയും ചെയ്തു.
June 7, 2016, 06:30 PM IST
"വൈകുന്നേരം ചായക്കടയും അടച്ച് വീട്ടിലെത്തിയതിന് ശേഷമായിരുന്നു ഞങ്ങളുടെ പഠനം. മത്സരിച്ച് പഠിച്ചു, പലപ്പോഴും രാത്രി ഏറെ വൈകും വരെ. ഒടുവില്‍ മകളോടൊപ്പം എനിക്കും ഹയര്‍സെക്കന്‍ഡറിക്ക് അര്‍ഹത നേടാനായി." ത്രിപുരക്കാരി സ്മൃതി ഭാനിയുടെ വാക്കുകളില്‍ സന്തോഷക്കണ്ണീര്‍. ഇരുപത് വര്‍ഷത്തെ കാത്തിരിപ്പിന് ഫലം കണ്ടതിന്റെ ആശ്വാസം.
ത്രിപുര അഗര്‍ത്തലയിലെ ബിഷല്‍ഗ്രാഫ് ഗ്രാമത്തിലെ 38 കാരിയായ വീട്ടമ്മയാണ് പത്താം ക്ലാസിന് തുല്യമായ ത്രിപുര സര്‍ക്കാരിന്റെ മധ്യമിക് പരീക്ഷ മകള്‍ സാഗരികയ്‌ക്കൊപ്പം എഴുതി പാസായത്. മകളേക്കാള്‍ മാര്‍ക്ക് നേടുകയും ചെയ്തു. 255 മാര്‍ക്കാണ് സ്മൃതി ഭാനിക്ക് മധ്യമിക് പരീക്ഷയില്‍ നേടിയത്. മകള്‍ക്ക് 238 മാര്‍ക്ക് ലഭിക്കുകയും ചെയ്തു. കുട്ടിക്കാലത്തുതന്നെ അച്ഛനെ നഷ്ടപ്പെട്ട സ്മൃതിക്ക് പട്ടിണിയും സാമ്പത്തിക ബുദ്ധിമുട്ടും  കൊണ്ടായിരുന്നു വിദ്യാഭ്യാസം ഉപേക്ഷിക്കേണ്ടി വന്നത്.
സ്മൃതിയടക്കം മുന്ന് പെണ്‍മക്കളടങ്ങുന്ന കുടുംബം കഴിഞ്ഞു പോന്നിരുന്നത് അമ്മ അയലത്തെ വീടുകളില്‍ ജോലിക്ക് പോയിട്ടായിരുന്നു. ഇതിനിടയ്‌ക്ക് പഠനം കൂടി പൂര്‍ത്തിയാക്കുക എന്നത്  സ്വപ്‌നം മാത്രമായി അവശേഷിക്കുകയും ചെയ്തു. പക്ഷെ കല്ല്യാണം കഴിഞ്ഞിട്ടും വിദ്യാഭ്യാസം നേടിയെടുക്കണം എന്ന അടങ്ങാത്ത ആഗ്രഹം തന്നെയാണ് മധ്യമിക് പരീക്ഷ എഴുതാന്‍ പ്രേരിപ്പിച്ചതെന്നും സ്മൃതി പറയുന്നു. തന്റെ ആഗ്രഹത്തിന് മകളടക്കമുള്ളവരുടെ പിന്തുണയും ലഭിച്ചു.
കഴിഞ്ഞ ഇരുപത് വര്‍ഷക്കാലവും പരീക്ഷ എഴുതാന്‍ ശ്രമിച്ചുവെങ്കിലും സാമ്പത്തിക ബുദ്ധമിട്ട് അതിന് വിലങ്ങുതടിയാവുകയായിരുന്നുവെന്ന് സ്മൃതി പറയുന്നു. പഴയ സിലബസ്  പൂര്‍ണമായും മാറിയതോടെ പാസാവുകയെന്നത് എളുപ്പ ജോലിയായിരുന്നില്ലെന്നും സ്മൃതി പറയുന്നുണ്ട്. പക്ഷെ ഭര്‍ത്താവിന്റെയും മകളുടെയും സുഹൃത്തുക്കളുടെയുമെല്ലാം അകമഴിഞ്ഞ പിന്തുണ വലിയ സഹായമാവുകയായിരുന്നു.
ചെറിയ ചായക്കച്ചവടം കൊണ്ട് ജീവിതം മുന്നോട്ടുകൊണ്ടുപോവുന്ന സ്മൃതി ഹയര്‍ സെക്കന്‍ഡറി കൂടി പൂര്‍ത്തിയാക്കി ഒരു ബിരുദധാരിയെങ്കിലും ആവണമെന്ന ആഗ്രഹവുമായി മുന്നോട്ട് പോവുകയാണ്.

മാതൃകയാക്കാം ഈ കൂട്ടുകാരെ, അധ്യാപകന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറൽ!

manoramaonline.com

by സ്വന്തം ലേഖകൻ
ആലപ്പുഴ എഴുപുന്നയിലെ സെന്റ് റാഫേൽസ് ഹയർ സെക്കന്ററി അധ്യാപകൻ ജോൺ ഡിറ്റോയുടെ ഫേസ് ബുക്ക് പോസ്റ്റ് വൈറലാകുന്നു. സൊറിയാസിസ് ബാധിച്ച കുട്ടിയെയും സുഹൃത്തിനേയും കുറിച്ചുള്ള കുറിപ്പാണ് വായനക്കാരുടെ മനസിൽ തീരാവേദനയാകുന്നത്. സൊറിയാസിസ് ബാധിച്ച ചിഞ്ചു ആന്റണി എന്ന കുട്ടിയേയും അവളെ സഹായിക്കുന്ന രേഷ്മ എന്ന സുഹൃത്തിനെയും കുറിച്ചാണ് സ്കൂളിലെ അധ്യാപകൻ ഫേസ് ബുക്കിൽ കുറിച്ചിരിക്കുന്നത്.
ഇത് ചിഞ്ചു ആന്റണിയും രേഷ്മ നായരും. എഴുപുന്ന സെന്റ് റാഫേൽസ് ഹയർ സെക്കന്ററി സ്കൂളിൽ പത്താം ക്ലാസ്സിലെ
എന്റെ പ്രിയ വിദ്യാർത്ഥിനികൾ ...
ചിഞ്ചുവിന് ചെറുപ്പം മുതൽ സൊറിയാസിസ് എന്ന ത്വക് രോഗമുണ്ട്. സാമ്പത്തിക പരാധീനതയുള്ള കുടുംബമാണ് ചിഞ്ചുവിന്റേത്. വിദഗ്ദ്ധ ചികിത്സ നൽകിയാൽ ഈ അസുഖം ഭേദപ്പെടും. FBയിലുള്ള
മെഡിക്കൽ രംഗത്തുള്ളവരും ചാരിറ്റി മനസ്സുള്ളവരും ചിഞ്ചുവിന് ഉചിതമായ ചികിത്സാ നിർദ്ദേശങ്ങൾ നൽകണമെന്ന് അഭ്യർത്ഥിക്കുന്നു. കോട്ടയം മെഡിക്കൽ കോളജിൽ രണ്ടു മാസം ചികിൽസിച്ച് മുഖത്തെ കുറെയൊക്കെ ഭേദമായിരുന്നു.
ചിഞ്ചുവിന്റെ കൈ കോർത്തു് പിടിച്ചിരിക്കുന്ന രേഷ്മ നായർ എന്ന കുട്ടിയെക്കുറിച്ചു കൂ'ടി നിങ്ങളറിയണം.
ചിഞ്ചുവിന്റെയൊപ്പം ഒരു സഹായിയായി
നിഴൽ പോലെ എപ്പോഴും രേഷ്മയുണ്ടാവും.
ഒന്നിച്ചേഭക്ഷണം കഴിക്കൂ ..
ചേർത്തു പിടിച്ചേ നടക്കൂ..
ഒറ്റപ്പെട്ടു പോകാമായിരുന്ന ചിഞ്ചുവിനെ നിർമ്മല സ്നേഹം കൊണ്ട് വാരിപ്പിടിച്ചിരിക്കുന്ന രേഷ്മക്കുട്ടി..
അവൾ മതഗ്രന്ഥങ്ങൾ വായിച്ചിട്ടില്ല.
തത്വചിന്ത അറിയില്ല.
സനാതനമൂല്യ പ്രഭാഷണങ്ങൾ കേട്ടിട്ടില്ല.
ഏങ്കിലും സഹജീവി സ്റ്റേഹത്തിന്റെ ,
സൗഹാർദ്ദത്തിന്റെ നിറവ്
രേഷ്മയിൽ ഞാൻ കണ്ടു.
രേഷ്മയുടെ തലയിൽ കൈവച്ച് ഞാനനുഗ്രഹിച്ചു.
മോൾക്ക് നന്മകൾ മാത്രമേ വരൂ ..
അപ്പോൾ ഹൃദയം തുടിച്ചതും
എന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പിയതും എന്തുകൊണ്ടായിരിക്കാം?
അപ്പോഴും അവൾ അതിലെന്തൽ ഭുതമെന്ന മട്ടിൽ നിന്നു.
ചിഞ്ചുവിന്റേയും രേഷ്മയുടെയും അദ്ധ്യാപകനാകാൻ കഴിഞ്ഞത്
എന്റെ ഭാഗ്യം!
പത്താം ക്ലാസ്സുകഴിഞ്ഞ് രേഷ്മയും ചിഞ്ചുവും പിരിയും..
അതിനു മുമ്പ് ചിഞ്ചുവിനെ
മിടുക്കിയാക്കി മാറ്റണം..
ചിഞ്ചുവിന്റെ അസുഖം മാറില്ലേ സർ?
രേഷ്മ നായരുടെ ഈ ചോദ്യം ഞാനും നിങ്ങളോടു ചോദിക്കുന്നു. 

sakhakkale munnottu 2008ലെ മുംബൈ ഭീകരാക്രമണം: പാക്കിസ്ഥാന് പങ്കുണ്ടെന്ന് വെളിപ്പെടുത്തി ചൈന



ഹോങ്കോങ് ∙ മുംബൈ ഭീകരാക്രമണത്തിൽ പാക്കിസ്ഥാനു പങ്കുണ്ടായിരുന്നുവെന്നു ചൈനയുടെ വെളിപ്പെടുത്തൽ. ഭീകരാക്രമണത്തിനു നേതൃത്വം നൽകിയത് പാക്കിസ്ഥാനാണെന്ന് ആദ്യമായാണ് ചൈന സമ്മതിക്കുന്നത്. ചൈനീസ് ടെലിവിഷൻ ചാനലായ സിസിടിവി 9 അടുത്തിടെ പ്രക്ഷേപണം ചെയ്ത ഡോക്യുമെന്ററിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ലോകത്തെ ഞെട്ടിച്ച മുംബൈ ഭീകരാക്രമണത്തെക്കുറിച്ചും അതിൽ ഭീകര സംഘടനയായ ലഷ്കറെ തയിബയുടെയും പാക്കിസ്ഥാന്റെയും പങ്കിനെക്കുറിച്ചും വ്യക്തമാക്കുന്നതായിരുന്നു ഡോക്യുമെന്ററി.
പാക്കിസ്ഥാനുമായി അടുത്ത ബന്ധം പുലർത്തുന്ന ചൈന ഇത്തരമൊരു ഡോക്യുമെന്റി സംപ്രേക്ഷണം ചെയ്തതിനു പിന്നിലെ ഉദ്ദേശ ശുദ്ധിയെക്കുറിച്ച് ലോകരാജ്യങ്ങൾക്ക് ചില സംശയങ്ങളുമുണ്ട്. എന്നാൽ ഭീകരപ്രവർത്തനങ്ങളിൽ പാക്കിസ്ഥാനെ എപ്പോഴും പിന്തുണയ്ക്കുന്നത് രാജ്യത്തിന്റെ യശസ്സിനെ ബാധിക്കുമെന്നു ചൈന തിരിച്ചറിഞ്ഞതായാണ് ചില വൃത്തങ്ങളിൽനിന്നും ലഭിക്കുന്ന സൂചന.
2008 ലാണ് രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണമുണ്ടായത്. വിദേശികളടക്കം 160 ലധികം പേർ ആക്രമണത്തിൽ കൊല്ലപ്പെടുകയും മുന്നൂറിലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.

റെഡി ഗോ പുറത്തിറങ്ങി, വില 2.38 ലക്ഷം


റെഡി ഗോ പുറത്തിറങ്ങി, വില 2.38 ലക്ഷം


ജാപ്പനീസ് വാഹന നിർമാതാക്കളായ നിസ്സാൻ മോട്ടോർ കമ്പനിയുടെ ബജറ്റ് ബ്രാൻഡായ ഡാറ്റ്സൻ ശ്രേണിയിലെ മൂന്നാമതു മോഡൽ 'റെഡിഗോ' പുറത്തിറങ്ങി, വില 2.38 ലക്ഷം മുതൽ 3.34 ലക്ഷം രൂപ വരെ. ഡി, എ, ടി, ടി ഓപ്ഷണൽ, എസ് എന്നിങ്ങനെ അഞ്ചു വകഭേദങ്ങളിലായാണ് റെഡി ഗോ ലഭ്യമാകുന്നത്. ഡൽഹിയിൽ നടന്ന ചടങ്ങിൽ നിസാൻ മോട്ടോഴ്സ് എംഡി അരുൺ മൽഹോത്രയാണ് വാഹനത്തിന്റെ വില പ്രഖ്യപിച്ചത്. നേരത്തെ ഡൽഹിയിൽ നടന്ന ചടങ്ങിലാണ് റെഡിഗോ അവതരിപ്പിച്ചിരുന്നെങ്കിലും വില പ്രഖ്യാപിച്ചിരുന്നില്ല. റെനോ ക്വിഡ് നിർമിച്ചിരിക്കുന്ന അതേ പ്ലാറ്റ്ഫോമിൽ തന്നെ നിർമിച്ച കാറാണ് റെഡിഗോ.

റെഡിഗോയും പ്രധാന എതിരാളികളും, താരതമ്യം
സ്പോർട്ടിയായ രൂപമാണ് റെഡി ഗോയുടെ പ്രധാന സവിശേഷത. 185 എംഎം ആണ് ഗ്രൗണ്ട് ക്ലിയറൻസ്. മൂന്നു സിലിണ്ടർ, 8 ലിറ്റർ എൻജിനുള്ള കാറിൽ 5 സ്പീഡ് മാന്യുവൽ ട്രാൻസ്മിഷൻ ആണ് ഉപയോഗിച്ചിരിക്കുന്നത്.  പരമാവധി 54 പി എസ് കരുത്തും 72 എൻ എം ടോർക്കും സൃഷ്ടിക്കാനാവും  ഈ എൻജിന് . ലീറ്ററിന് 25 കിലോമീറ്ററാണു കാറിനു നിർമാതാക്കൾ വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത. യുവാക്കളെ ആകർഷിക്കാനായി ലൈം ഗ്രീൻ, റെ‍ഡ് നിറങ്ങളിലാണ് റെഡിഗോ വിപണിയിലെത്തിയിരിക്കുന്നത്. മികച്ച ലെഗ് സ്പേസ്, ഗ്രൗണ്ട് ക്ലിയറൻസ് എന്നിവ റെഡിഗോയുടെ പ്രത്യേകതകളാണ്.
‘ഐ ടു’ എന്ന കോഡ്നാമത്തിൽ വികസിപ്പിച്ച ചെറുകാറാണ് റെഡിഗോ. നിലവിൽ ‘ഗോ’, ‘ഗോ പ്ലസ്’ എന്നീ മോഡലുകളാണു ഡാറ്റ്സൻ ശ്രേണിയിലുള്ളത്. ഫ്രഞ്ച് പങ്കാളിയായ റെനോയ്ക്ക് തകർപ്പൻ വിജയം സമ്മാനിച്ച എൻട്രി ലവൽ ഹാച്ച്ബാക്കായ ‘ക്വിഡി’ന്റെ പ്ലാറ്റ്ഫോമിലാണു ഡാറ്റ്സൻ ‘റെഡിഗൊ’യും പിറവിയെടുക്കുന്നത്. ഇന്ത്യയിൽ ‘ക്വിഡി’നു പുറമെ മാരുതി സുസുക്കി ‘ഓൾട്ടോ’, ഹ്യുണ്ടേയ് ‘ഇയോൺ’ തുടങ്ങിയവയോടാകും ‘റെഡിഗോ’യുടെ പോരാട്ടം.
ഡൽഹി എക്സ്ഷോറൂം വില
ഡി- 2.38 ലക്ഷം
എ- 2.82 ലക്ഷം
ടി-  3.09 ലക്ഷം
ടി(ഓപ്ഷണൽ)- 3.19 ലക്ഷം
എസ്- 3.34 ലക്ഷം

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1