ധനകാര്യം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ധനകാര്യം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

6/15/2016

കേന്ദ്ര സർക്കാരിന്റെ പുതിയ വ്യോമയാന നയം

marunadanmalayali.com

ആഭ്യന്തര സർവീസിൽ ഒരു മണിക്കൂർ യാത്രയ്ക്കു പരമാവധി ഈടാക്കാവുന്നതു 2500 രൂപ; ബാഗേജ് നിര...

ആഭ്യന്തര സർവീസിൽ ഒരു മണിക്കൂർ യാത്രയ്ക്കു പരമാവധി ഈടാക്കാവുന്നതു 2500 രൂപ; ബാഗേജ് നിരക്കുകളിൽ ഇളവ്; രാജ്യാന്തര സർവീസ് ചട്ടത്തിലും മാറ്റം: കേന്ദ്ര സർക്കാരിന്റെ പുതിയ വ്യോമയാന നയം പ്രവാസികൾക്കും ആശ്വാസമേകും

June 15, 2016 | 07:36 PM | Permalink


സ്വന്തം ലേഖകൻ

ന്യൂഡൽഹി: ആകാശയാത്രയിൽ പുതു പാതകൾ വെട്ടിത്തുറന്നു സർക്കാരിന്റെ പുതിയ വ്യോമയാന നയം. വ്യോമയാന മേഖലയിൽ മാറ്റങ്ങൾക്ക് സാധ്യത തുറന്നാണു കേന്ദ്ര സർക്കാർ പുതിയ വ്യോമയാന നയം പ്രഖ്യാപിച്ചത്.
ആഭ്യന്തര സർവീസിൽ ഒരു മണിക്കൂർ യാത്രയ്ക്ക് പരമാവധി 2,500 രൂപ മാത്രമേ ഈടാക്കാവൂ എന്നതാണ് ഒരു വ്യവസ്ഥ. ബാഗേജ് നിരക്കുകളിൽ ഇളവിനു പുറമെ രാജ്യാന്തര സർവീസ് ചട്ടത്തിലും മാറ്റം വരും.
കേന്ദ്ര സർക്കാരിന്റെ പുതിയ വ്യോമയാന നയം പ്രവാസികൾക്കാകും ഏറെ ആശ്വാസമാകുക. ആഭ്യന്തര സർവീസ് നിരക്കു കുറയുന്നതിലൂടെ വിമാന യാത്രക്കാരുടെ എണ്ണം കൂട്ടാൻ കഴിയുമെന്ന് സർക്കാർ പ്രതീക്ഷിക്കുന്നു. രാജ്യത്തെ കൂടുതൽ നഗരങ്ങളെ ബന്ധിപ്പിച്ച് സർവ്വീസുകളുടെ എണ്ണം കൂട്ടും. ഇത്തരം പുതിയ റൂട്ടുകളിൽ ഹ്രസ്വദൂര സർവീസുകൾ നടത്തുന്നതു വഴി വിമാനക്കമ്പനികൾക്ക് നഷ്ടമുണ്ടാവുകയാണെങ്കിൽ അത് നികത്തുന്നതിന് കേന്ദ്ര സർക്കാർ പ്രത്യേക ഫണ്ട് നീക്കിവെക്കും. ആഭ്യന്തര സർവീസുകൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന സെസിലും മാറ്റം വരുത്തും.
ആഭ്യന്തര സർവ്വീസിലെ എണ്ണം കൂടുന്നതിലൂടെ 2022 ഓടെ പ്രതിവർഷം 30 കോടി ടിക്കറ്റുകൾ വിൽക്കാൻ കഴിയുമെന്നാണ് സർക്കാരിന്റെ കണക്കുകൂട്ടൽ. 2027 ആകുമ്പേഴേക്കും ഇത് 50 കോടിയായി ഉയർത്തുകയാണ് ലക്ഷ്യം. രാജ്യാന്തര ടിക്കറ്റുകളിൽ 2027 ആകുമ്പോഴേക്കും 20 കോടിയായി ഉയർത്താനും നയം ലക്ഷ്യമിടുന്നു. രാജ്യാന്തര സർവീസ് നടത്തുന്നതിനുള്ള 5/20 വ്യവസ്ഥകളിലും ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. അഞ്ച് വർഷം സർവീസ് നടത്തണമെന്നും 20 ഫ്ളൈറ്റുകളെങ്കിലും ഉണ്ടായിരിക്കണമെന്നുമുള്ള വ്യവസ്ഥയിലാണ് ഇളവ് വരുത്തിയിട്ടുള്ളത്. 20 ഫ്ളൈറ്റുകളിൽ കൂടുതലുള്ള കമ്പനികൾക്കോ, ആഭ്യന്തര സർവീസിന്റെ 20ശതമാനം ഉപയോഗപ്പെടുത്തുന്നതോ ആയ കമ്പനികൾക്ക് രാജ്യാന്തര സർവീസ് നടത്താമെന്ന് പുതിയ നയത്തിൽ വ്യക്തമാക്കുന്നു. എയർ ഏഷ്യ, എയർ വിസ്താര തുടങ്ങിയ പുതിയ കമ്പനികൾക്ക് രാജ്യാന്തര സർവീസ് നടത്താൻ സൗകര്യപ്പെടുന്നതാണ് ഈ ഭേദഗതി. എയർ കേരള എന്ന കേരളത്തിന്റെ സ്വന്തം വിമാന കമ്പനി യാഥാർഥ്യമാക്കാൻ സംസ്ഥാന സർക്കാർ ശ്രമിക്കുകയാണെങ്കിൽ രാജ്യാന്തര സർവീസ് നടത്തുന്നതിനുള്ള ഈ ഇളവിന്റെ പ്രയോജനം ലഭിച്ചേക്കും.
ടിക്കറ്റ് കാൻസലേഷൻ നിരക്ക് ഒരു കാരണവശാലും അടിസ്ഥാന നിരക്കിനേക്കാൾ കൂടുതലാകരുതെന്നു പുതിയ നയം അനുശാസിക്കുന്നു. റീഫണ്ട് നടപടിക്രമങ്ങൾക്കായി കമ്പനികൾ മറ്റ് അധിക നിരക്കുകൾ ഈടാക്കരുതെന്നും നയത്തിൽ വ്യക്തമാക്കുന്നു. വിമാനം റദ്ദാക്കപ്പെടുകയാണെങ്കിൽ യാത്രക്കാരിൽനിന്ന് ഈടാക്കിയ എല്ലാ നികുതി നിരക്കുകളും കമ്പനികൾ റീ ഫണ്ട് ചെയ്യണം. വിദേശ യാത്രകൾക്കുള്ള ബാഗേജ് നിരക്കിലും ഇളവുകളും പുതിയ വ്യവസ്ഥയും കൊണ്ടുവന്നിട്ടുണ്ട്. 15 കിലോയിൽ കൂടുതൽ വരുന്ന ബാഗേജുകൾക്ക് ഒരു കിലോയ്ക്ക് 100 രൂപയിൽ കൂടുതൽ ഈടാക്കരുത്. 20 കിലോവരെ ഈ നിരക്ക് തുടരണം. നിലവിൽ 15 കിലോയിൽ അധികം വരുന്ന ഓരോ കിലോയ്ക്കും 300 രൂപയായിരുന്നു ഈടാക്കുന്നത്. ഏയർ ഇന്ത്യയിൽ 23 കിലോ വരെ ഫ്രീ ബാഗേജ് സൗകര്യമുണ്ട്. എന്നാൽ, 20 കിലോയിൽ കൂടുതൽ വരുന്ന ബാഗേജുകൾക്ക് അധിക നിരക്ക് എത്രവേണമെന്ന് നിശ്ചയിക്കാനുള്ള അവകാശം കമ്പനികൾക്ക് വിട്ടുകൊടുത്തിട്ടുണ്ട്. ബുക്ക് ചെയ്ത വിമാനത്തിന്റെ യാത്ര തടസ്സപ്പെടുന്ന ഘട്ടത്തിൽ ഹോട്ടൽ ചെലവുകൾക്കായി സർക്കാർ 20,000 രൂപവരെ അനുവദിക്കും. വിമാനം റദ്ദാക്കുന്ന വിവരം രണ്ട് ആഴ്ച മുമ്പ് യാത്രക്കാരെ അറിയിക്കുകയാണെങ്കിൽ യാത്രക്കാർക്ക് നഷ്ടപരിഹാരം നൽകില്ല.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

6/14/2016

മരുന്നിനു 75 % വരെ വിലക്കുറവു അടുത്തുള്ള കട അറിയാന്‍


കേന്ദ്ര സർക്കാരിന്റെ ജന ഔഷധി സാധാരണക്കാരന് ആശ്വാസം; കേരളത്തിലെ ജന ഔഷധി ഷോപ്പുകളുടെ പട്ടിക കാണാം


കേന്ദ്ര സർക്കാരിന്റെ ജന ഔഷധി എന്ന മെഡിക്കൽ ഷോപ്പുകൾ ഇപ്പോള്‍ കേരളത്തിന്റെ എല്ലാ ഭാഗങ്ങളിലും പ്രവര്‍ത്തനം ആരംഭിച്ചു. സാധാരണ രോഗികള്‍ക്കു വലിയൊരു ആശ്വാസമാണ് ഈ സംഭ്രഭം. വളരെ തുച്ഛമായ വിലക്കാണ് നമുക്ക് ഇവിടെ നിന്ന് മരുന്നുകൾ ലഭിക്കുന്നത്‌. ശരാശരി 1350 രൂപ വില വരുന്ന ഒരു മാസത്തെ മരുന്നുകൾക്ക് ഇവിടെ വില ആകെ 320 രൂപയാണ്. ഇതുപോലുള്ള ആനുകൂല്യം കിട്ടുന്ന ഷോപ്പുകളിൽ നിന്ന് വാങ്ങാൻ ശ്രമിച്ചാല്‍ സാധാരണക്കാരായ ജനങ്ങള്‍ക്ക്‌ വളരെ വലിയ ആശ്വാസമാകും ഈ പദ്ധതി.
ഈ പദ്ധതിയില്‍ തുടങ്ങിയിട്ടുള്ള മരുന്നുഷോപ്പുകളുടെ വിലാസം ഇവയാണ്.
1. കോഴിക്കോട്
ജന ഔഷധി സ്റ്റോര്‍
കെ. എം. സി. ടി മെഡിക്കല്‍ കോളേജ് ഫാര്‍മസി, പി ഒ
മനശ്ശേരി, മുക്കം , കോഴിക്കോട് , കേരള- 673602
2.തൃശൂര്‍
ജന ഔഷധി സ്റ്റോര്‍
റൂം നമ്പര്‍ – 19/44/6, ഗ്രൗണ്ട് ഫ്ലോര്‍
സെന്‍റര്‍ പോയിന്റ്‌, തൃശൂര്‍, കേരള – 680004
3. കൊല്ലം
ജന ഔഷധി സ്റ്റോര്‍
ആയൂര്‍ , കൊല്ലം , കേരള – 691533
4.അങ്കമാലി
ജന ഔഷധി സ്റ്റോര്‍
ഡോര്‍ നമ്പര്‍ : V/478/G/5
കെ. പി. ബി. എസ് പ്രൈം ട്രേഡ് സെന്‍റര്‍, അങ്കമാലി,
കേരള – 683572
5. എറണാകുളം
ജന ഔഷധി സ്റ്റോര്‍
35/1015 C3, വി. എം ടവേര്‍സ്,
ആക്സിസ് ബാങ്കിന് എതിര്‍വശം,
എം. കെ കെ നായര്‍ റോഡ്‌, പാലാരിവട്ടം
എറണാകുളം, കേരള – 682025
6. തൃശൂര്‍
ജന ഔഷധി സ്റ്റോര്‍
ജയശ്രീ കാസ്റ്റില്‍, 27/7/B2,
കരുണാകരന്‍ നമ്പ്യാര്‍ റോഡ്‌ ,
അശ്വനി ജംക്ഷന്‍, തൃശൂര്‍
കേരള – 680020
7. തൃശൂര്‍
ജന ഔഷധി സ്റ്റോര്‍
ഷിഫാസ്, ശ്രിങ്കപുരം,
കൊടുങ്ങല്ലൂര്‍, തൃശൂര്‍
കേരള – 680664
8. എറണാകുളം
ജന ഔഷധി സ്റ്റോര്‍
ഡോര്‍ നമ്പര്‍. 44/488/ B2, പെന്റ ടവര്‍,
കലൂര്‍, എറണാകുളം
കേരള – 682017
9. കൊല്ലം
ജന ഔഷധി സ്റ്റോര്‍
മയ്യനാട് റോഡ്‌ കൊട്ടിയം പി. ഒ, കൊല്ലം,
കേരള – 691571
10. മഞ്ചേരി
ജന ഔഷധി സ്റ്റോര്‍
20/2625 F,
മെയിന്‍ ഗേറ്റ് മെഡിക്കല്‍ കോളേജിനു എതിര്‍വശം,
മഞ്ചേരി , കേരള – 676121
11. തൃശൂര്‍
ജന ഔഷധി സ്റ്റോര്‍
10/789/5,
ന്യു നമ്പര്‍: 16/880, മണ്ണുത്തി പി. ഒ,
തൃശൂര്‍, കേരള – 680651
12. തിരുവനന്തപുരം
ജന ഔഷധി സ്റ്റോര്‍
NMC 11/484E, പാര്‍ക്ക്‌ വ്യൂ ബില്‍ഡിംഗ്‌ ,
നെയ്യാറ്റിന്‍കര പി. ഒ, തിരുവനന്തപുരം
കേരള – 695121
13. എറണാകുളം
ജന ഔഷധി സ്റ്റോര്‍
ഡോര്‍ നമ്പര്‍: 8/262 A1,
നോര്‍ത്ത് പറവൂര്‍ മുനിസിപ്പാലിറ്റി,
നോര്‍ത്ത് പറവൂര്‍, എറണാകുളം
കേരള – 683513
14. പെരിന്തല്‍മണ്ണ
ജന ഔഷധി സ്റ്റോര്‍
ജില്ലാ സര്‍ക്കാര്‍ ആശുപത്രി , ഹൗസിംഗ് ബോര്‍ഡ്‌ കോളനി റോഡ്‌,
പെരിന്തല്‍മണ്ണ, കേരള – 679322
15. തിരുവനന്തപുരം
ജന ഔഷധി സ്റ്റോര്‍
മിസ്പ , പണ്ടാരവിള, പൊഴിയൂര്‍ പി. ഒ, തിരുവനന്തപുരം
കേരള – 695513

ഓരോ പഞ്ചായത്തിലും ഹെലിപാഡുകൾ


രാജ്യത്തിന് പുതിയ മുഖം നൽകാൻ കേന്ദ്രത്തിന്റെ 'സ്വപ്നം 2035'


ന്യൂഡൽഹി ∙ ഓരോ പഞ്ചായത്തിലും ഹെലിപാഡുകൾ, ഓരോ ജില്ലയിലും മൾട്ടി സ്പെഷ്യൽറ്റി ആശുപത്രിയും എയർ ആംബുലൻസ് സൗകര്യവും, ഇന്ത്യ വികസിപ്പിച്ച വിമാനങ്ങളിൽ‌ കുറഞ്ഞ ചെലവിൽ യാത്ര – സ്വപ്നമല്ല, 2035ൽ ഇതെല്ലാം യാഥാർഥ്യമാക്കുമെന്നു കേന്ദ്രസർക്കാർ. സാങ്കേതിക വിദ്യയുടെ കൈപിടിച്ച്, ഇന്ത്യക്കാരുടെ സ്വപ്നങ്ങൾ അടുത്ത രണ്ടു പതിറ്റാണ്ടിനുള്ളിൽ യാഥാർഥ്യമാകുമെന്നു കേന്ദ്ര ശാസ്ത്ര–സാങ്കേതിക മന്ത്രാലയമാണു പ്രതീക്ഷിക്കുന്നത്.
മന്ത്രാലയത്തിനു കീഴിലുള്ള ടെക്നോളജി ഇൻഫർമേഷൻ ഫോർകാസ്റ്റിങ് ആൻഡ് അസസ്മെന്റ് കൗൺസിലാണു (ടിഫാക്) ജനജീവിതം 2035ൽ എങ്ങനെയാകുമെന്നു പ്രവചിക്കുന്നത്. ഡോ. അനിൽ കകോദ്കറാണു ടിഫാകിന്റെ അധ്യക്ഷൻ. സാങ്കേതികവിദ്യ പ്രായോഗിക തലത്തിൽ ഉപയോഗിക്കുന്നതിലൂടെയാണു പുതിയ സംവിധാനങ്ങൾ സാധ്യമാകുന്നത്. അനുബന്ധമായി ‘ടെക്നോളജി വിഷൻ 2035’ എന്ന റിപ്പോർട്ടും പുറത്തിറക്കിയിട്ടുണ്ട്.
റിപ്പോർട്ടിൽ പറയുന്നത്:
∙ ഇന്ത്യക്കാർ 2035ൽ സമ്പൂർണ സാക്ഷരത നേടും. അക്ഷരജ്ഞാനം മാത്രമല്ല, ഇലക്ട്രോണിക് ഉപകരണങ്ങളിലും മറ്റു യന്ത്രസംവിധാനങ്ങളിലും സാക്ഷരരാകും.
∙ പിഴവുകളില്ലാത്തതും അതിവേഗത്തിലുമുള്ള കുറ്റാന്വേഷണവും നീതിനിർവഹണവും സാധ്യമാകും.
∙ ബുദ്ധിമുട്ടുള്ള സ്ഥലങ്ങളിൽ ഉൾപ്പെടെ എല്ലാ വീടുകളിലും ശുദ്ധജലം ലഭ്യമാകും.
∙ ഗ്രാമപഞ്ചായത്തുകളിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളും ആധുനിക സൗകര്യങ്ങളോടെ ജില്ലാ തലത്തിലെ ആശുപത്രികളും വികസിപ്പിക്കും. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ വിദഗ്ധ സഹായം ലഭ്യമാക്കും. അടിയന്തര സാഹചര്യങ്ങളിൽ രോഗികളെ ഹെലികോപ്റ്ററിൽ എത്തിക്കാനാണു ഹെലിപാഡുകൾ നിർമിക്കുന്നത്. അപകടം നടന്ന് ഒരു മണിക്കൂറിനുള്ളിൽ വിദഗ്ധ വൈദ്യസേവനം ലഭ്യമാക്കും.
∙ എല്ലാ കാലാവസ്ഥയെയും അതിജീവിക്കുന്ന റോഡുകൾ എല്ലാ പഞ്ചായത്തുകളിലും നിർമിക്കും. വീട്ടിൽ നിന്നു പരമാവധി ഒരു കിലോമീറ്റർ ദൂരത്തിൽ പൊതുഗതാഗത സംവിധാനം ലഭ്യമാകും.
∙ കാലാവസ്ഥാ വ്യതിയാനത്തെയും ദുരന്തങ്ങളെയും അതിജീവിക്കുന്ന വീടുകൾ നിർമിക്കും.
∙ നഗര അടിസ്ഥാന സകൗര്യ വികസനപദ്ധതി അടുത്ത 20 വർഷത്തിൽ വിപുലപ്പെടുത്തും.
∙ നിലവിലെ കൃഷിരീതി അടിമുടി പരിഷ്കരിക്കും. വെർട്ടിക്കൽ ഫാമിങ് വ്യാപകമാക്കും.
∙ വൈദ്യുതി ഉൽപാദനം 1000 ഗിഗാവാട്ടാകും (10 ലക്ഷം മെഗാവാട്ട്). എല്ലാ വീടുകളിലും വൈദ്യുതി.
∙ ചേരികളുടെ നാടെന്ന ഇന്ത്യയുടെ ദുഷ്പേര് ഇല്ലാതാക്കും.

6/10/2016

ഓണമിന്നല്ലെങ്കിലും ഇനിയെനിക്കെന്നും പൊന്നോണം


കാഞ്ഞിരത്തിന്‍ കുരുവിനൊക്കെ മധുരം ഇന്ന് മധുരം 
കാരിരുമ്പിന്‍ കൊളുത്തുകളിന്നു മൃദുലം ഇന്ന് മൃദുലം 
കാട്ടുപൂവിന്‍ ചെണ്ടിനൊക്കെ സുഗന്ധം ഇന്ന് സുഗന്ധം 
കാത്തിരിക്കും നിമിഷമെല്ലാം ആനന്ദം ഇന്ന് ആനന്ദം 
അറിഞ്ഞ വാര്‍ത്തകള്‍ നിറഞ്ഞത്‌ മനം നിറഞ്ഞത്‌
അറിയാത്തവാര്‍ത്തകള്‍ തേനൂറും വാര്‍ത്തകള്‍ ആണെനിക്ക്‌ ഇന്ന് തേനൂറും വാര്‍ത്തകള്‍ ആണെനിക്ക്‌
കണ്ട നേരമെന്റെ നാട് സ്വര്‍ഗമാകും ഇന്നെന്റെ നാട് സ്വര്‍ഗമാകും
ഉണ്ടനേരമെന്റെ വീട് കൊട്ടാരമാകും ഇന്നെന്റെ വീട് രാജ കൊട്ടാരമാകും
തൊട്ടനേരമെന്റെ ഭാര്യ എന്താകും എല്ലാമാകും ഇന്നെല്ലാമാകും
കവിളത്തൊരു നുള്ള് കൊടുത്തനേരം എന്റെ മകന്‍ രാജകുമാരനാകും ഇന്ന് രാജകുമാരനാകും
ഓണമിന്നല്ലെങ്കിലും ഇനിയെനിക്കെന്നും പൊന്നോണം ഇനിയെനിക്കെന്നും പൊന്നോണം
നാട്ടിലെത്തും പ്രവാസിഞാന്‍ വെറും പ്രവാസി ഞാന്‍
ഓരോശരാശരി മലയാളി പ്രവാസിയുടെയും ഉള്ളിലെ
പൊള്ളുന്നമോഹങ്ങള്‍ ആണീ മോഹങ്ങള്‍ ഒക്കെയുംമോഹങ്ങളായെങ്കിലും നില്‍ക്കണേ എന്ന്മോഹിക്കുന്നതൊരു വ്യാമോഹമാണോ?

6/09/2016

ഗിന്നസ് ബുക്കിൽ കയറിയ ക്യൂ

മൂന്ന് കിലോമീറ്ററിൽ അധികം നീളമുള്ള ക്യൂ, 1527 കാറുകള്‍, ആയിരക്കണക്കിന് ആളുകൾ... ഒരു നഗരത്തെ നിശ്ചലമാക്കിയ ഗതാഗതക്കുരുക്കാണ് ഇത് എന്ന് കരുതിയാൽ തെറ്റി. ഗിന്നസ് ബുക്കിൽ ഇടം പിടിച്ച നീണ്ട ക്യൂവാണിത്. ലോകത്തിലെ ഫോർഡ് വാഹനങ്ങളുടെ നീണ്ട ക്യൂ (Longest Queue of Ford Vehicles in the World) എന്നാണ് ഇതിനെ ഗിന്നസ് ബുക്ക് അധികൃതർ വിശേഷിപ്പിച്ചത്.
2300 ഫോർഡ് വാഹനങ്ങൾ പങ്കെടുത്ത ഈ ക്യൂവിന് ഏകദേശം 20 കിലോമീറ്ററോളം നീളമുണ്ടായിരിന്നു. എന്നാൽ ഗിന്നസ് റെക്കോർഡ് അധികൃതർ ലൈറ്റ് വെയിറ്റ് വാഹനങ്ങളെ മാത്രം പരിഗണിച്ചതിനാൽ 1527 വാഹനത്തിലും 3.2 കിലോമീറ്ററിലും റെക്കോർഡ് ഒതുങ്ങി. 2014-ൽ യുഎസ്എയിലെ ഫോർഡ് ഉടമസ്ഥർ സ്ഥാപിച്ച 829 വാഹനങ്ങൾ എന്ന റെക്കോർഡ് ഭേദിക്കാനാണു ബൾഗേറിയയിലെ ഫോർഡ് ഉടമകൾ അണിചേർന്നത്.
ഇതിനായി ബള്‍ഗേറിയയിലെ ഓരു ഹൈവേയിലേക്ക് മറ്റു വാഹനങ്ങളുടെ പ്രവേശനം തടയുകയും ചെയ്തു. 2009ൽ 1450 മിനി കാറുകളും, 2006-ൽ 500ഓളം വരുന്ന ഫിയറ്റ് കാറുകളും 2008-ൽ 2325 പോർഷെ കാറുകളും റെക്കോർഡിന് അർഹരായിരുന്നു. കൂടാതെ 332 പ്രിയസ് ബ്രിഡ് വാഹനങ്ങളെ മാത്രം അണിനിരത്തി ടൊയോട്ടയും ലോക റെക്കോർഡ് സൃഷ്ടിച്ചിരുന്നു.  

ഒരു വയസ്സുകാരിയുടെ ജീവന്‍ രക്ഷിക്കാന്‍ സഹായിച്ച് ഐഫോണ്‍ സിരി താരമായി

സുഖം പ്രാപിച്ച ശേഷം ജിയാന വീട്ടില്‍. ചിത്രം: സെവന്‍ ന്യൂസ്.
സുഖം പ്രാപിച്ച ശേഷം ജിയാന വീട്ടില്‍. ചിത്രം: സെവന്‍ ന്യൂസ്.


ഒരു വയസ്സുകാരി ജിയാനയുടെ ജീവന്‍ രക്ഷിക്കാനാണ് അമ്മ ഗ്ലേസിയെ ഐഫോണിലെ വെര്‍ച്വര്‍ സഹായിയായ സിരി തുണച്ചത്‌
June 8, 2016, 08:47 AM IST
ക്വീന്‍സ്‌ലന്‍ഡ് (ഓസ്‌ട്രേലിയ): ഒരു വയസ്സുകാരി ജിയാനയുടെ ശ്വാസം നിന്നുപോയപ്പോള്‍ അമ്മ സ്‌റ്റേയ്‌സിയുടെ കൈവിറച്ചു. കുഞ്ഞിന്റെ റൂമിലേക്ക് ഓടിയെത്തി ലൈറ്റുകള്‍ ഓണാക്കുമ്പോള്‍ സ്‌റ്റേയ്‌സിയുടെ കയ്യില്‍ നിന്ന് ഐഫോണ്‍ താഴെവീണു.
ഫോണെടുക്കാന്‍ മുതിരാതെ കുഞ്ഞിന്റെ നെഞ്ചിലമര്‍ത്തി ശ്വാസം വീണ്ടുകിട്ടാന്‍ സഹായിക്കുമ്പോള്‍ (സിപിആര്‍ നല്‍കുമ്പോള്‍) സ്‌റ്റേയ്‌സി അലറി... 'ഹേയ് സിരി, കോള്‍ ദി ആംബുലന്‍സ്'.
സ്‌റ്റേയ്‌സിയുടെ നിര്‍ദേശം സ്വീകരിച്ച ഐഫോണിലെ സിരി ഉടന്‍ ആംബുലന്‍സ് സേവനവുമായി ബന്ധപ്പെട്ടു. ആംബുലന്‍സ് എത്തുമ്പോഴേക്കും സിപിആറിന്റെ സഹായത്തോടെ ജിയാന വീണ്ടും ശ്വസിച്ചുതുടങ്ങിയിരുന്നു.
ആംബുലന്‍സ് വിളിക്കാനായി സമയം പാഴാക്കാതെ ജിയാനയ്ക്ക് സിപിആര്‍ കൊടുക്കാന്‍ കഴിഞ്ഞതും ഉടന്‍ തന്നെ ആസ്പത്രിയില്‍ എത്തിക്കാനായതുമാണ് തങ്ങളുടെ കുഞ്ഞിന്റെ ജീവന്‍ തിരികെ നല്‍കിയതെന്ന് സ്‌റ്റേയ്‌സിയും ഭര്‍ത്താവ് ഗ്ലീസണും പറയുന്നു.
ഫോണ്‍ കയ്യിലുണ്ടായിരുന്നെങ്കിലും അപ്പോഴത്തെ അവസ്ഥയില്‍ അടിയന്തര സഹായ നമ്പര്‍ ഡയല്‍ ചെയ്യാന്‍ തനിയ്ക്കാകുമായിരുന്നോ എന്ന് സംശയമായിരുന്നെന്നും സ്‌റ്റേയ്‌സി കൂട്ടിച്ചേര്‍ക്കുന്നു.

സ്‌റ്റേയ്‌സി മകള്‍ക്കൊപ്പം. ചിത്രം: സെവന്‍ ന്യൂസ്.
നെഞ്ചിലെ അണുബാധയും ബ്രോങ്കൈറ്റിസും മൂലം ബുദ്ധിമുട്ടിയിരുന്ന ജിയാന ഇപ്പോള്‍ പൂര്‍ണമായും സുഖം പ്രാപിച്ചു കഴിഞ്ഞു.
കഴിഞ്ഞ മാര്‍ച്ചിലാണ് സംഭവം ഉണ്ടായത്. എന്നാല്‍ നന്ദി അറിയിക്കാന്‍ സ്‌റ്റേയ്‌സി ഗ്ലീസണ്‍ ആപ്പിളുമായി ബന്ധപ്പെട്ടതോടെയാണ് സംഭവം പുറത്തായത്. സോഷ്യല്‍ മീഡിയയിലും ഓസ്‌ട്രേലിയന്‍ മാധ്യമങ്ങളിലും വാര്‍ത്ത വൈറലാണ് ഇപ്പോള്‍.
ഐഫോണിലെ ഇന്റലിജന്റ് പേഴ്‌സണല്‍ അസിസ്റ്റന്റ് ടൂളാണ് സിരി. കോള്‍ ചെയ്യാനും മറുപടി സന്ദേശം അയയ്ക്കാനുമെല്ലാം ലളിതമായ നിര്‍ദേശങ്ങള്‍ കൊണ്ട് സിരിയിലൂടെ സാധിക്കും.
ഈ വര്‍ഷമാദ്യം മാത്രമാണ് ഞാന്‍ ഫോണ്‍ വാങ്ങിയതെന്നും ഭര്‍ത്താവിനെ വിളിക്കാനും മറ്റും വെറുതേ സിരി ഉപയോഗിച്ചു നോക്കാറുണ്ടായിരുന്നു -സ്‌റ്റേയ്‌സി പറയുന്നു.
രസകരമായ ഒരു സിശേഷത എന്നതിലുപരി ഇതിന് പ്രാധാന്യമൊന്നും നല്‍കിയിരുന്നില്ലെന്നും എന്നാല്‍ അടിയന്തര ഘട്ടത്തില്‍ മകളുടെ ജീവന്‍ രക്ഷിക്കാന്‍ സിരി ഉപകാരപ്പെടുകയായിരുന്നെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.

കാലാവസ്ഥ പ്രവചിക്കാന്‍ ഇന്ത്യ സൂപ്പര്‍ കംപ്യൂട്ടര്‍ വാങ്ങുന്നു


കാലാവസ്ഥ പ്രവചിക്കാന്‍ ഇന്ത്യ സൂപ്പര്‍ കംപ്യൂട്ടര്‍ വാങ്ങുന്നു



പുതിയ സൂപ്പര്‍ കംപ്യൂട്ടര്‍ നിലവിലുള്ളതിനേക്കാള്‍ പത്ത് മടങ്ങ് വേഗത്തില്‍ പ്രവര്‍ത്തിക്കും.
June 9, 2016, 07:49 AM IST
ന്യൂഡല്‍ഹി:  കാലാവസ്ഥ പ്രവചനം കൃത്യതയാക്കാന്‍ കോടികള്‍ ചിലവഴിച്ച് ഇന്ത്യ സൂപ്പര്‍ കംപ്യൂട്ടര്‍ വാങ്ങുന്നു. ആറ് കോടി ഡോളര്‍ ( ഏകദേശം 400 കോടി ഇന്ത്യന്‍ രൂപ) മുടക്കിയാണ് സൂപ്പര്‍കംപ്യൂട്ടര്‍ വാങ്ങുന്നത്. കാലവര്‍ഷം രൂപപ്പെടുന്നതിന്റെ ത്രിമാന രൂപങ്ങള്‍ സൃഷ്ടിച്ചാണ് കംപ്യൂട്ടര്‍ കാലാവസ്ഥാ പ്രവചനം നടത്തുന്നത്. ടെക്‌നോളജി ഭീമന്‍ ഐ.ബി.എമ്മിന്റെ കംപ്യൂട്ടറാണ് നിലവില്‍ ഉപയോഗിക്കുന്നത്.
പുതിയ കംപ്യൂട്ടര്‍ ആരില്‍നിന്നാണ് വാങ്ങുക എന്നകാര്യം വെളിപ്പെടുത്താന്‍ കാലാവസ്ഥാ നിരീക്ഷണ വകുപ്പ് വിസമ്മതിച്ചു. പുതിയ സൂപ്പര്‍ കംപ്യൂട്ടര്‍  നിലവിലുള്ളതിനേക്കാള്‍ പത്ത് മടങ്ങ് വേഗത്തില്‍ പ്രവര്‍ത്തിക്കും. പുതിയ സംവിധാനം അടുത്ത വര്‍ഷം മുതല്‍ പ്രവര്‍ത്തനക്ഷമമാകും.
രാജ്യത്തെ കര്‍ഷകര്‍ക്ക് സഹായകമാകുന്നതാണ് പുതിയ നടപടി. കാര്‍ഷികോത്പാദനം 15 ശതമാനം വര്‍ധിപ്പിക്കാന്‍ കാലാവസ്ഥ കൃത്യമായി പ്രവചിക്കുന്നത കൊണ്ട് സാധിക്കും. കാലവര്‍ഷത്തെ അടിസ്ഥാനമാക്കിയാണ് രാജ്യത്ത് കൃഷി നടത്തുന്നത്. ഇത് കൃത്യമാകുന്നത് കര്‍ഷകര്‍ക്ക് പ്രയോജനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ന്യൂ ജെൻ samsung സ്മാർട്ട്‌ ഫോണുകളിലെ ചതിക്കുഴികൾ

Electronicskeralam Cochin
ന്യൂ ജെൻ samsung സ്മാർട്ട്‌ ഫോണുകളിലെ ചതിക്കുഴികൾ
സ്മാർട്ട്‌ ഫോണുകൾ വാങ്ങുംബോൾ സാധാരണയായി നമ്മൾ പല ഘടകങ്ങളും പരിഗണിക്കറുണ്ട്‌..വലിപ്പം,കാമറ ക്ലാരിറ്റി.RAM,ROM തുടങ്ങിയവ..എന്നാൽ നമ്മളിൽ പലരും നോക്കാൻ മറക്കുന്ന ഒരു കാര്യമാണു ഫോണിന്റെ മെയിന്റെനൻസ്‌ കോസ്റ്റ്‌..ഇത്‌ മുതലെടുത്ത്‌ കൊണ്ടാണു ന്യൂ ജെൻ ഫോണുകൾ ഉപഭോക്‌താക്കളെ കൊള്ളയടിക്കുന്നത്‌..new gen LED displayഫോണുകളായ j1 ace,j2,j5,j7,e5,e7,A3,a5തുടങ്ങിയ ഫോണുകൾ റിപ്പയർ ചെയ്യേണ്ടി വന്നാൽ ഫോണിന്റെ ഡിസ്പ്പ്ലേ ബാക്ക് കവറുമായി പശാവച്ചു ഒട്ടിച്ചിരിക്കുന്നത് പൊളിച്ചു വേണം ഫോൺ അഴിക്കാൻ.ഇങ്ങനെ പശ ഇളക്കുമ്പോള്‍ പൊട്ടിക്കുന്ന display പുതിയത്‌ ഘടിപ്പിക്കാൻ ഫോൺ ന്റെ വിലയുടെ 80% ഓളം ചിലവ്‌ വരും..ഉദാഹരണമായി ഒരാൾ 6000 രൂപക്ക്‌ ഒരു j1 ace വാങ്ങി പിറ്റേ ദിവസം അൽപം മഴ നനഞ്ഞാൽ ഫോൺ അഴിച്ച്‌ ക്ലീൻ ചെയണമെങ്കിൽ 4800 രൂപ വില വരുന്ന disply പൊട്ടിക്കേണ്ടി വരുന്നു..അതായത്‌ ഒരു മിനിമം റിപ്പയറിനു പോലും ഫോണിന്റെ വിലയുടെ 80% ചിലവാക്കേണ്ടി വരുന്നു.എന്നാൽ ഇതേ Range ഇൽ ഉള്ള ലെനോവോ,ഹുവായ്‌,എച്ച്‌ റ്റി സി എന്നീ ഫോണുകൾ റിപ്പയർ ചെയ്യാൻ display അഴിക്കേണ്ട ആവശ്യം വരുന്നില്ലെന്നത്‌ ശ്രദ്ധേയമാണു ..
Use and throw away കൾച്ചർ പ്രോൽസാഹിപ്പിക്കുന്ന സാംസങ്ങിന്റെ നടപടി വളരെ നീചമാണ്.
മാർക്കറ്റിലെ ഏറ്റവും വലിയ MOBILE ആയ i-phone 6plus പോലും ഈ ഒപ്ഷൻ സീകരിക്കുന്നില്ല എന്നതാണ് മറ്റൊരു പ്രത്യേകത
samsang കമ്പനിയുടെ ഇങ്ങനെയുള്ള മൊബൈൽ ഫോണുകൾ വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ ആ ഫോണ്‍ എങ്ങനെ തുറക്കും എന്നുള്ള വീഡിയോ യൂ ട്യൂബില്‍ കണ്ടതിനു ശേഷം മാത്രം വാങ്ങുക.ഇല്ലെങ്കില്‍ പണി കിട്ടും.J2 തുറക്കുന്ന വീഡിയോ കണ്ടു നോക്കൂ..ഭീകരം .https://youtu.be/IcT-A4MegIA

6/08/2016

മോടിജിക്ക് കത്തയച്ചു; ആറു വയസ്സുകാരിക്ക്‌ സൗജന്യ ഹൃദയശസ്‌ത്രക്രിയ മോഡി മാജിക്

mangalam.com

പ്രധാനമന്ത്രിക്ക്‌ കത്തയച്ചു; ആറു വയസ്സുകാരിക്ക്‌ സൗജന്യ ഹൃദയശസ്‌ത്രക്രിയ


mangalam malayalam online newspaperപൂനെ: നരേന്ദ്രമോഡിക്ക്‌ കത്തയച്ചതിനെ തുടര്‍ന്ന്‌ പൂനെയിലെ ഹൃദ്‌രോഗിയായ ആറു വയസ്സുകാരിക്ക്‌ പുനര്‍ജന്മം. ഹൃദയത്തില്‍ ദ്വാരമുള്ള അവസ്‌ഥയില്‍ ചികിത്സിക്കാന്‍ മാര്‍ഗ്ഗമില്ലാതെ കഷ്‌ടപ്പെട്ട വൈശാലി യാദവ്‌ എന്ന കൊച്ചു പെണ്‍കുട്ടിക്ക്‌ പ്രധാനമന്ത്രിയുടെ ഇടപെടലില്‍ സൗജന്യ ശസ്‌ത്രക്രിയ നടക്കുകയായിരുന്നു. തന്റെ അവസ്‌ഥ കാണിച്ച്‌ സ്‌കൂള്‍ ഐഡി കാര്‍ഡ്‌ കൂടി വെച്ച്‌ വൈശാലി അയച്ച കത്തിന്‌ അഞ്ചു ദിവസത്തിനുള്ളില്‍ പ്രതികരണം ഉണ്ടായി.
റൂബിഹാള്‍ ക്‌ളിനിക്കില്‍ വൈശാലിക്ക്‌ സൗജന്യ ശസ്‌ത്രക്രിയ നടക്കുകയായിരുന്നു. പെണ്‍കുട്ടി അയച്ച കത്തു കിട്ടിയ പ്രധാനമന്ത്രി നടപടിയെടുക്കാന്‍ ജില്ലാ കളക്‌ടര്‍ക്ക്‌ കത്തയയ്‌ക്കുകയും കളക്‌ടര്‍ സൗരഭ്‌ റാവു പൂനെയിലെ മുഴുവന്‍ ആശുപത്രിയിലെ പ്രതിനിധികളുടേയും യോഗം വിളിക്കുകയും റൂബിഹാള്‍ ക്‌ളിനിക്ക്‌ പെണ്‍കുട്ടിയുടെ ശസ്‌ത്രക്രിയ സൗജന്യമായി നടത്താന്‍ സമ്മതിക്കുകയുമായിരുന്നു. ബിപിഎല്‍ വിഭാഗത്തില്‍ പെടുന്ന ഫര്‍സുംഗിയിലെ പ്രാണ്ഡ്യ ശിശു വിഹാര്‍ സ്‌കൂളില്‍ ഒന്നാം ക്‌ളാസ്സില്‍ പഠിക്കുന്ന വൈശാലിക്ക്‌ പൂനെയിലെ വമ്പന്‍ ആശുപത്രികളില്‍ ശസ്‌ത്രക്രിയ സാധ്യമാകുമായിരുന്നില്ല.
അമ്മാവനും പെയ്‌ന്റിംഗ്‌ ജീവനക്കാരനുമായ പ്രതാപ്‌ യാദവിനൊപ്പം കഴിയുന്ന വൈശാലിയ്‌ക്ക് മരുന്നു വാങ്ങാന്‍ മാത്രം പ്രതിദിനം 90 രൂപ വേണം. കളിക്കോപ്പുകളും സൈക്കിളും വരെ വിറ്റായിരുന്നു പ്രതാപ്‌ യാദവ്‌ ഇത്‌ കണ്ടെത്തിയിരുന്നത്‌. ഇതേ തുടര്‍ന്നായിരുന്നു പെണ്‍കുട്ടി പ്രധാനമന്ത്രിക്ക്‌ എഴുതിയത്‌.
പണം കണ്ടെത്താന്‍ അമ്മാന്‍ വിഷമിക്കുന്നത്‌ കണ്ടപ്പോഴാണ്‌ മോഡിയെ ടെലിവിഷനില്‍ കണ്ടത്‌. അപ്പോള്‍ തന്നെ പ്രധാനമന്ത്രിക്ക്‌ എഴുതാന്‍ തീരുമാനിച്ചു. ബുക്കില്‍ നിന്നും പേജ്‌ വലിച്ചുകീറിയാണ്‌ എല്ലാം മോഡിക്കെഴുതിയതെന്നും വൈശാലി പറഞ്ഞു. പ്രതികരണം ഉണ്ടാകുമെന്ന്‌ പോലും കരുതിയിരുന്നില്ല. ശരിയായ ഒരു വിലാസം പോലും ഇല്ലാത്തതിനാലാണ്‌ സ്‌കൂളിന്റെ ഐഡി കാര്‍ഡ്‌ വെച്ച്‌ കത്തെഴുതി പോസ്‌റ്റ് ചെയ്‌തതെന്ന്‌ യാദവ്‌ പറഞ്ഞു. അഞ്ചു ദിവസം കഴിഞ്ഞപ്പോള്‍ ഏതാനും പോര്‍ വൈശാലിയെയും തന്നെയും കാണാന്‍ സ്‌കൂളിലെത്തി. പെട്ടെന്ന്‌ തന്നെ കളക്‌ടര്‍ യോഗം വിളിച്ചുകൂട്ടിയെന്നും യാദവ്‌ പറഞ്ഞു.
കത്ത്‌ ചര്‍ച്ചയയാതോടെ റൂബി ക്‌ളിനിക്ക്‌ എല്ലാം സൗജന്യമായി നടത്താന്‍ തയ്യാറാകുക ആയിരുന്നു. എല്ലാവരെയും ഞെട്ടിച്ചുകൊണ്ട്‌ മെയ്‌ 25 നാണ്‌ പെണ്‍കുട്ടിക്ക്‌ ചികിത്സ ഉറപ്പാക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട്‌ മോഡിയുടെ കത്ത്‌ വന്നത്‌. പെണ്‍കുട്ടിയുടെ കത്തും ഇതിലുണ്ടായിരുന്നു. കത്തില്‍ ബന്ധപ്പെടാന്‍ വിലാസമോ മാതാപിതാക്കളുടെ നമ്പരോ ഇല്ലാതിരുന്നതിനാലാണ്‌ അധികൃതര്‍ ഐഡി കാര്‍ഡ്‌ തപ്പി സ്‌കൂളില്‍ ചെന്നത്‌. ഒമ്പതു ദിവസത്തിനുള്ളില്‍ റൂബി ഹാള്‍ ക്‌ളിനിക്ക്‌ രോഗിയെ കണ്ടെത്തുകയും ശസ്‌ത്രക്രിയ നടത്തുഷയും ചെയ്‌തു. കഴിഞ്ഞ വര്‍ഷം 100 ശിശുശസ്‌ത്രക്രിയകളാണ്‌ റൂബിഹാള്‍ ചെയ്‌തത്‌്.
നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.
PLEASE NOTE

അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

6/07/2016

മിസൈല്‍ സാങ്കേതിക നിയന്ത്രണ സംഘത്തില്‍ ഇന്ത്യക്ക് അംഗത്വം


മിസൈല്‍ സാങ്കേതിക നിയന്ത്രണ സംഘത്തില്‍ ഇന്ത്യക്ക് അംഗത്വം


അംഗരാജ്യങ്ങള്‍ക്ക് സംഘടനയിലേക്കുള്ള ഇന്ത്യയുടെ പ്രവേശനത്തെ എതിര്‍ക്കാന്‍ തിങ്കളാഴ്ച്ച വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്
June 7, 2016, 07:56 PM IST
ന്യൂഡല്‍ഹി: മിസൈല്‍ വിരുദ്ധ നിലപാടുകളെ പിന്തുണയ്ക്കുന്ന രാജ്യങ്ങളുടെ കൂട്ടായ്മയായ മിസൈല്‍ സാങ്കേതിക നിയന്ത്രണ സംഘത്തില്‍(മിസൈല്‍ ടെക്‌നോളജി കണ്‍ട്രോള്‍ റെജിം -എംടിസിആര്‍) ഇന്ത്യയും അംഗമാകുന്നു.
അംഗരാജ്യങ്ങള്‍ക്ക് സംഘടനയിലേക്കുള്ള ഇന്ത്യയുടെ പ്രവേശനത്തെ എതിര്‍ക്കാന്‍ തിങ്കളാഴ്ച വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്. ഇതവസാനിച്ചതോടെ ഇന്ത്യക്ക് സംഘത്തില്‍ അംഗത്വം ലഭിക്കുമെന്ന് ഉറപ്പായി.
കഴിഞ്ഞ വര്‍ഷമാണ് സംഘടനയിലേക്കുള്ള അംഗത്വത്തിന് ഇന്ത്യ അപേക്ഷിച്ചത്.  എന്നാല്‍ എംടിസിആറിലെ ചില അംഗരാഷ്ട്രങ്ങള്‍ ഇന്ത്യയുടെ അംഗത്വത്തെ ശക്തമായി എതിര്‍ത്തിരുന്നു. കൂട്ടായ്മയില്‍ നിലവില്‍ 34 അംഗരാജ്യങ്ങളാണ് ഉള്ളത്.
അമേരിക്കന്‍ പ്രസിഡന്റ് ഒബാമയുടെ ശക്തമായ പിന്തുണ എതിര്‍പ്പുകളെ മറികടക്കാന്‍ ഇന്ത്യക്ക് തുണയാവുകയായിരുന്നെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അമേരിക്കന്‍ സന്ദര്‍ശനത്തിലുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിജയമാണിതെന്നാണ് നയതന്ത്ര വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
ദിവസങ്ങള്‍ക്ക് മുമ്പ് ബാലിസ്റ്റിക് മിസൈലുകള്‍ക്കെതിരെയുള്ള ഹേഗ് കോഡ് ഓഫ് കണ്ടക്റ്റില്‍ അംഗമാവുകയാണെന്ന് ഇന്ത്യ പ്രഖ്യാപിച്ചിരുന്നു. എംസിടിആര്‍ അംഗത്വത്തിനുള്ള പ്രധാന കടമ്പകളില്‍ ഒന്നാണിത്. അംഗരാഷ്ട്രങ്ങളുടെ എതിര്‍പ്പുകളെ മറികടക്കാന്‍ ഇന്ത്യക്ക് ഇതും തുണയായി.
ആണവ വിതരണക്കാരുടെ സംഘടന ഉള്‍പ്പെടെയുള്ള കൂട്ടായ്മകളിലേക്കും ഇന്ത്യക്ക് അമേരിക്ക പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

മാതൃകയാക്കാം ഈ കൂട്ടുകാരെ, അധ്യാപകന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറൽ!

manoramaonline.com

by സ്വന്തം ലേഖകൻ
ആലപ്പുഴ എഴുപുന്നയിലെ സെന്റ് റാഫേൽസ് ഹയർ സെക്കന്ററി അധ്യാപകൻ ജോൺ ഡിറ്റോയുടെ ഫേസ് ബുക്ക് പോസ്റ്റ് വൈറലാകുന്നു. സൊറിയാസിസ് ബാധിച്ച കുട്ടിയെയും സുഹൃത്തിനേയും കുറിച്ചുള്ള കുറിപ്പാണ് വായനക്കാരുടെ മനസിൽ തീരാവേദനയാകുന്നത്. സൊറിയാസിസ് ബാധിച്ച ചിഞ്ചു ആന്റണി എന്ന കുട്ടിയേയും അവളെ സഹായിക്കുന്ന രേഷ്മ എന്ന സുഹൃത്തിനെയും കുറിച്ചാണ് സ്കൂളിലെ അധ്യാപകൻ ഫേസ് ബുക്കിൽ കുറിച്ചിരിക്കുന്നത്.
ഇത് ചിഞ്ചു ആന്റണിയും രേഷ്മ നായരും. എഴുപുന്ന സെന്റ് റാഫേൽസ് ഹയർ സെക്കന്ററി സ്കൂളിൽ പത്താം ക്ലാസ്സിലെ
എന്റെ പ്രിയ വിദ്യാർത്ഥിനികൾ ...
ചിഞ്ചുവിന് ചെറുപ്പം മുതൽ സൊറിയാസിസ് എന്ന ത്വക് രോഗമുണ്ട്. സാമ്പത്തിക പരാധീനതയുള്ള കുടുംബമാണ് ചിഞ്ചുവിന്റേത്. വിദഗ്ദ്ധ ചികിത്സ നൽകിയാൽ ഈ അസുഖം ഭേദപ്പെടും. FBയിലുള്ള
മെഡിക്കൽ രംഗത്തുള്ളവരും ചാരിറ്റി മനസ്സുള്ളവരും ചിഞ്ചുവിന് ഉചിതമായ ചികിത്സാ നിർദ്ദേശങ്ങൾ നൽകണമെന്ന് അഭ്യർത്ഥിക്കുന്നു. കോട്ടയം മെഡിക്കൽ കോളജിൽ രണ്ടു മാസം ചികിൽസിച്ച് മുഖത്തെ കുറെയൊക്കെ ഭേദമായിരുന്നു.
ചിഞ്ചുവിന്റെ കൈ കോർത്തു് പിടിച്ചിരിക്കുന്ന രേഷ്മ നായർ എന്ന കുട്ടിയെക്കുറിച്ചു കൂ'ടി നിങ്ങളറിയണം.
ചിഞ്ചുവിന്റെയൊപ്പം ഒരു സഹായിയായി
നിഴൽ പോലെ എപ്പോഴും രേഷ്മയുണ്ടാവും.
ഒന്നിച്ചേഭക്ഷണം കഴിക്കൂ ..
ചേർത്തു പിടിച്ചേ നടക്കൂ..
ഒറ്റപ്പെട്ടു പോകാമായിരുന്ന ചിഞ്ചുവിനെ നിർമ്മല സ്നേഹം കൊണ്ട് വാരിപ്പിടിച്ചിരിക്കുന്ന രേഷ്മക്കുട്ടി..
അവൾ മതഗ്രന്ഥങ്ങൾ വായിച്ചിട്ടില്ല.
തത്വചിന്ത അറിയില്ല.
സനാതനമൂല്യ പ്രഭാഷണങ്ങൾ കേട്ടിട്ടില്ല.
ഏങ്കിലും സഹജീവി സ്റ്റേഹത്തിന്റെ ,
സൗഹാർദ്ദത്തിന്റെ നിറവ്
രേഷ്മയിൽ ഞാൻ കണ്ടു.
രേഷ്മയുടെ തലയിൽ കൈവച്ച് ഞാനനുഗ്രഹിച്ചു.
മോൾക്ക് നന്മകൾ മാത്രമേ വരൂ ..
അപ്പോൾ ഹൃദയം തുടിച്ചതും
എന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പിയതും എന്തുകൊണ്ടായിരിക്കാം?
അപ്പോഴും അവൾ അതിലെന്തൽ ഭുതമെന്ന മട്ടിൽ നിന്നു.
ചിഞ്ചുവിന്റേയും രേഷ്മയുടെയും അദ്ധ്യാപകനാകാൻ കഴിഞ്ഞത്
എന്റെ ഭാഗ്യം!
പത്താം ക്ലാസ്സുകഴിഞ്ഞ് രേഷ്മയും ചിഞ്ചുവും പിരിയും..
അതിനു മുമ്പ് ചിഞ്ചുവിനെ
മിടുക്കിയാക്കി മാറ്റണം..
ചിഞ്ചുവിന്റെ അസുഖം മാറില്ലേ സർ?
രേഷ്മ നായരുടെ ഈ ചോദ്യം ഞാനും നിങ്ങളോടു ചോദിക്കുന്നു. 

sakhakkale munnottu 2008ലെ മുംബൈ ഭീകരാക്രമണം: പാക്കിസ്ഥാന് പങ്കുണ്ടെന്ന് വെളിപ്പെടുത്തി ചൈന



ഹോങ്കോങ് ∙ മുംബൈ ഭീകരാക്രമണത്തിൽ പാക്കിസ്ഥാനു പങ്കുണ്ടായിരുന്നുവെന്നു ചൈനയുടെ വെളിപ്പെടുത്തൽ. ഭീകരാക്രമണത്തിനു നേതൃത്വം നൽകിയത് പാക്കിസ്ഥാനാണെന്ന് ആദ്യമായാണ് ചൈന സമ്മതിക്കുന്നത്. ചൈനീസ് ടെലിവിഷൻ ചാനലായ സിസിടിവി 9 അടുത്തിടെ പ്രക്ഷേപണം ചെയ്ത ഡോക്യുമെന്ററിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ലോകത്തെ ഞെട്ടിച്ച മുംബൈ ഭീകരാക്രമണത്തെക്കുറിച്ചും അതിൽ ഭീകര സംഘടനയായ ലഷ്കറെ തയിബയുടെയും പാക്കിസ്ഥാന്റെയും പങ്കിനെക്കുറിച്ചും വ്യക്തമാക്കുന്നതായിരുന്നു ഡോക്യുമെന്ററി.
പാക്കിസ്ഥാനുമായി അടുത്ത ബന്ധം പുലർത്തുന്ന ചൈന ഇത്തരമൊരു ഡോക്യുമെന്റി സംപ്രേക്ഷണം ചെയ്തതിനു പിന്നിലെ ഉദ്ദേശ ശുദ്ധിയെക്കുറിച്ച് ലോകരാജ്യങ്ങൾക്ക് ചില സംശയങ്ങളുമുണ്ട്. എന്നാൽ ഭീകരപ്രവർത്തനങ്ങളിൽ പാക്കിസ്ഥാനെ എപ്പോഴും പിന്തുണയ്ക്കുന്നത് രാജ്യത്തിന്റെ യശസ്സിനെ ബാധിക്കുമെന്നു ചൈന തിരിച്ചറിഞ്ഞതായാണ് ചില വൃത്തങ്ങളിൽനിന്നും ലഭിക്കുന്ന സൂചന.
2008 ലാണ് രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണമുണ്ടായത്. വിദേശികളടക്കം 160 ലധികം പേർ ആക്രമണത്തിൽ കൊല്ലപ്പെടുകയും മുന്നൂറിലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.

റെഡി ഗോ പുറത്തിറങ്ങി, വില 2.38 ലക്ഷം


റെഡി ഗോ പുറത്തിറങ്ങി, വില 2.38 ലക്ഷം


ജാപ്പനീസ് വാഹന നിർമാതാക്കളായ നിസ്സാൻ മോട്ടോർ കമ്പനിയുടെ ബജറ്റ് ബ്രാൻഡായ ഡാറ്റ്സൻ ശ്രേണിയിലെ മൂന്നാമതു മോഡൽ 'റെഡിഗോ' പുറത്തിറങ്ങി, വില 2.38 ലക്ഷം മുതൽ 3.34 ലക്ഷം രൂപ വരെ. ഡി, എ, ടി, ടി ഓപ്ഷണൽ, എസ് എന്നിങ്ങനെ അഞ്ചു വകഭേദങ്ങളിലായാണ് റെഡി ഗോ ലഭ്യമാകുന്നത്. ഡൽഹിയിൽ നടന്ന ചടങ്ങിൽ നിസാൻ മോട്ടോഴ്സ് എംഡി അരുൺ മൽഹോത്രയാണ് വാഹനത്തിന്റെ വില പ്രഖ്യപിച്ചത്. നേരത്തെ ഡൽഹിയിൽ നടന്ന ചടങ്ങിലാണ് റെഡിഗോ അവതരിപ്പിച്ചിരുന്നെങ്കിലും വില പ്രഖ്യാപിച്ചിരുന്നില്ല. റെനോ ക്വിഡ് നിർമിച്ചിരിക്കുന്ന അതേ പ്ലാറ്റ്ഫോമിൽ തന്നെ നിർമിച്ച കാറാണ് റെഡിഗോ.

റെഡിഗോയും പ്രധാന എതിരാളികളും, താരതമ്യം
സ്പോർട്ടിയായ രൂപമാണ് റെഡി ഗോയുടെ പ്രധാന സവിശേഷത. 185 എംഎം ആണ് ഗ്രൗണ്ട് ക്ലിയറൻസ്. മൂന്നു സിലിണ്ടർ, 8 ലിറ്റർ എൻജിനുള്ള കാറിൽ 5 സ്പീഡ് മാന്യുവൽ ട്രാൻസ്മിഷൻ ആണ് ഉപയോഗിച്ചിരിക്കുന്നത്.  പരമാവധി 54 പി എസ് കരുത്തും 72 എൻ എം ടോർക്കും സൃഷ്ടിക്കാനാവും  ഈ എൻജിന് . ലീറ്ററിന് 25 കിലോമീറ്ററാണു കാറിനു നിർമാതാക്കൾ വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത. യുവാക്കളെ ആകർഷിക്കാനായി ലൈം ഗ്രീൻ, റെ‍ഡ് നിറങ്ങളിലാണ് റെഡിഗോ വിപണിയിലെത്തിയിരിക്കുന്നത്. മികച്ച ലെഗ് സ്പേസ്, ഗ്രൗണ്ട് ക്ലിയറൻസ് എന്നിവ റെഡിഗോയുടെ പ്രത്യേകതകളാണ്.
‘ഐ ടു’ എന്ന കോഡ്നാമത്തിൽ വികസിപ്പിച്ച ചെറുകാറാണ് റെഡിഗോ. നിലവിൽ ‘ഗോ’, ‘ഗോ പ്ലസ്’ എന്നീ മോഡലുകളാണു ഡാറ്റ്സൻ ശ്രേണിയിലുള്ളത്. ഫ്രഞ്ച് പങ്കാളിയായ റെനോയ്ക്ക് തകർപ്പൻ വിജയം സമ്മാനിച്ച എൻട്രി ലവൽ ഹാച്ച്ബാക്കായ ‘ക്വിഡി’ന്റെ പ്ലാറ്റ്ഫോമിലാണു ഡാറ്റ്സൻ ‘റെഡിഗൊ’യും പിറവിയെടുക്കുന്നത്. ഇന്ത്യയിൽ ‘ക്വിഡി’നു പുറമെ മാരുതി സുസുക്കി ‘ഓൾട്ടോ’, ഹ്യുണ്ടേയ് ‘ഇയോൺ’ തുടങ്ങിയവയോടാകും ‘റെഡിഗോ’യുടെ പോരാട്ടം.
ഡൽഹി എക്സ്ഷോറൂം വില
ഡി- 2.38 ലക്ഷം
എ- 2.82 ലക്ഷം
ടി-  3.09 ലക്ഷം
ടി(ഓപ്ഷണൽ)- 3.19 ലക്ഷം
എസ്- 3.34 ലക്ഷം

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1