സ്പോര്‍ട്സ് എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
സ്പോര്‍ട്സ് എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

6/14/2016

മരുന്നിനു 75 % വരെ വിലക്കുറവു അടുത്തുള്ള കട അറിയാന്‍


കേന്ദ്ര സർക്കാരിന്റെ ജന ഔഷധി സാധാരണക്കാരന് ആശ്വാസം; കേരളത്തിലെ ജന ഔഷധി ഷോപ്പുകളുടെ പട്ടിക കാണാം


കേന്ദ്ര സർക്കാരിന്റെ ജന ഔഷധി എന്ന മെഡിക്കൽ ഷോപ്പുകൾ ഇപ്പോള്‍ കേരളത്തിന്റെ എല്ലാ ഭാഗങ്ങളിലും പ്രവര്‍ത്തനം ആരംഭിച്ചു. സാധാരണ രോഗികള്‍ക്കു വലിയൊരു ആശ്വാസമാണ് ഈ സംഭ്രഭം. വളരെ തുച്ഛമായ വിലക്കാണ് നമുക്ക് ഇവിടെ നിന്ന് മരുന്നുകൾ ലഭിക്കുന്നത്‌. ശരാശരി 1350 രൂപ വില വരുന്ന ഒരു മാസത്തെ മരുന്നുകൾക്ക് ഇവിടെ വില ആകെ 320 രൂപയാണ്. ഇതുപോലുള്ള ആനുകൂല്യം കിട്ടുന്ന ഷോപ്പുകളിൽ നിന്ന് വാങ്ങാൻ ശ്രമിച്ചാല്‍ സാധാരണക്കാരായ ജനങ്ങള്‍ക്ക്‌ വളരെ വലിയ ആശ്വാസമാകും ഈ പദ്ധതി.
ഈ പദ്ധതിയില്‍ തുടങ്ങിയിട്ടുള്ള മരുന്നുഷോപ്പുകളുടെ വിലാസം ഇവയാണ്.
1. കോഴിക്കോട്
ജന ഔഷധി സ്റ്റോര്‍
കെ. എം. സി. ടി മെഡിക്കല്‍ കോളേജ് ഫാര്‍മസി, പി ഒ
മനശ്ശേരി, മുക്കം , കോഴിക്കോട് , കേരള- 673602
2.തൃശൂര്‍
ജന ഔഷധി സ്റ്റോര്‍
റൂം നമ്പര്‍ – 19/44/6, ഗ്രൗണ്ട് ഫ്ലോര്‍
സെന്‍റര്‍ പോയിന്റ്‌, തൃശൂര്‍, കേരള – 680004
3. കൊല്ലം
ജന ഔഷധി സ്റ്റോര്‍
ആയൂര്‍ , കൊല്ലം , കേരള – 691533
4.അങ്കമാലി
ജന ഔഷധി സ്റ്റോര്‍
ഡോര്‍ നമ്പര്‍ : V/478/G/5
കെ. പി. ബി. എസ് പ്രൈം ട്രേഡ് സെന്‍റര്‍, അങ്കമാലി,
കേരള – 683572
5. എറണാകുളം
ജന ഔഷധി സ്റ്റോര്‍
35/1015 C3, വി. എം ടവേര്‍സ്,
ആക്സിസ് ബാങ്കിന് എതിര്‍വശം,
എം. കെ കെ നായര്‍ റോഡ്‌, പാലാരിവട്ടം
എറണാകുളം, കേരള – 682025
6. തൃശൂര്‍
ജന ഔഷധി സ്റ്റോര്‍
ജയശ്രീ കാസ്റ്റില്‍, 27/7/B2,
കരുണാകരന്‍ നമ്പ്യാര്‍ റോഡ്‌ ,
അശ്വനി ജംക്ഷന്‍, തൃശൂര്‍
കേരള – 680020
7. തൃശൂര്‍
ജന ഔഷധി സ്റ്റോര്‍
ഷിഫാസ്, ശ്രിങ്കപുരം,
കൊടുങ്ങല്ലൂര്‍, തൃശൂര്‍
കേരള – 680664
8. എറണാകുളം
ജന ഔഷധി സ്റ്റോര്‍
ഡോര്‍ നമ്പര്‍. 44/488/ B2, പെന്റ ടവര്‍,
കലൂര്‍, എറണാകുളം
കേരള – 682017
9. കൊല്ലം
ജന ഔഷധി സ്റ്റോര്‍
മയ്യനാട് റോഡ്‌ കൊട്ടിയം പി. ഒ, കൊല്ലം,
കേരള – 691571
10. മഞ്ചേരി
ജന ഔഷധി സ്റ്റോര്‍
20/2625 F,
മെയിന്‍ ഗേറ്റ് മെഡിക്കല്‍ കോളേജിനു എതിര്‍വശം,
മഞ്ചേരി , കേരള – 676121
11. തൃശൂര്‍
ജന ഔഷധി സ്റ്റോര്‍
10/789/5,
ന്യു നമ്പര്‍: 16/880, മണ്ണുത്തി പി. ഒ,
തൃശൂര്‍, കേരള – 680651
12. തിരുവനന്തപുരം
ജന ഔഷധി സ്റ്റോര്‍
NMC 11/484E, പാര്‍ക്ക്‌ വ്യൂ ബില്‍ഡിംഗ്‌ ,
നെയ്യാറ്റിന്‍കര പി. ഒ, തിരുവനന്തപുരം
കേരള – 695121
13. എറണാകുളം
ജന ഔഷധി സ്റ്റോര്‍
ഡോര്‍ നമ്പര്‍: 8/262 A1,
നോര്‍ത്ത് പറവൂര്‍ മുനിസിപ്പാലിറ്റി,
നോര്‍ത്ത് പറവൂര്‍, എറണാകുളം
കേരള – 683513
14. പെരിന്തല്‍മണ്ണ
ജന ഔഷധി സ്റ്റോര്‍
ജില്ലാ സര്‍ക്കാര്‍ ആശുപത്രി , ഹൗസിംഗ് ബോര്‍ഡ്‌ കോളനി റോഡ്‌,
പെരിന്തല്‍മണ്ണ, കേരള – 679322
15. തിരുവനന്തപുരം
ജന ഔഷധി സ്റ്റോര്‍
മിസ്പ , പണ്ടാരവിള, പൊഴിയൂര്‍ പി. ഒ, തിരുവനന്തപുരം
കേരള – 695513

5/27/2016

അധികാരമോഹം ആരെയും പ്രധികാരി ആക്കും


സത്യപ്രതിജ്ഞക്കിടെ കുറിപ്പ് നൽകിയ സംഭവം വിഎസിന് നാണക്കേടായി മാറി; മുമ്പ് പാർട്ടി വാഗ്ദാനം ചെയ്തപ്പോൾ മിണ്ടാതിരുന്ന വി എസ് അധികാര മോഹിയെന്ന് തെളിഞ്ഞതായി ആരോപണം; മനം മടുത്ത വി എസ് പദവി സ്വീകരിക്കില്ലെന്ന് റിപ്പോർട്ടുകൾ


ന്യൂഡൽഹി: മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാതിരുന്നതിന്റെ പിണക്കത്തിലാണ് വി എസ് അച്യുതാനന്ദൻ എന്ന കാര്യം എല്ലാവർക്കും അറിവുള്ളതാണ്. വിഎസിനെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായി ചില പദവികൾ പാർട്ടി നേതൃത്വം വാഗ്ദാനം ചെയ്യുകയുമുണ്ടായി. എന്നാൽ അന്ന് ഇത് നിരസിച്ച വി എസ് വീണ്ടും അധികാര പദവിക്കായി കുറിപ്പ് നൽകിയത് അദ്ദേഹത്തിന് തന്നെ തിരിച്ചടിയായി. പിണറായി വിജയൻ സത്യപ്രതിജ്ഞ ചെയ്യുന്നതിനിടെ തന്റെ കൈയിൽ ലഭിച്ച കുറിപ്പ് വി എസ് സീതാറാം യെച്ചൂരിക്ക് നൽകുകയായിരുന്നു. ഇക്കാര്യം ജനറൽ സെക്രട്ടറിയും സ്ഥിരീകരിച്ചതോടെ വിഎസിന് നാണക്കേടായി മാറി. ഇതോടെ അധികാര മോഹിയാണ് വി എസ് എന്ന പ്രതീതി പൊതുവിൽ ഉയരുകയും ചെയ്തു. സംഭവം വിവാദമായതോടെ വി എസ് ഇനി സർക്കാർ നൽകുന്ന പദവി വേണ്ടെന്ന് വെക്കുമെന്നാണ് സൂചന.
അധികാര പദവി ആവശ്യപ്പെട്ട് വി എസ് നൽകിയ കുറിപ്പ് 29 നു ചേരുന്ന പി.ബിയും പരിഗണിക്കും. ഇതോടെ ഇത് വിവാദങ്ങൾക്കും ഇടയാക്കിയേക്കും. എൽഡിഎഫ് മന്ത്രിസഭയുടെ ഉപദേശകസ്ഥാനം ക്യാബിനറ്റ് പദവിയോടെ വേണമെന്നും എൽ.ഡി.എഫ്. അധ്യക്ഷസ്ഥാനവും സിപിഐ(എം). സംസ്ഥാന സെക്രട്ടറിയേറ്റിൽ അംഗത്വവും വേണമെന്നുമുള്ള ആവശ്യമാണ് കുറിപ്പിൽ. വി.എസിന്റെ പഴ്സണൽ സ്റ്റാഫാണ് കുറിപ്പ് വി.എസിന് നൽകിയതെന്നും അദ്ദേഹം അത് തനിക്ക് കൈമാറുകയായിരുന്നുവെന്നും യെച്ചൂരി പറഞ്ഞു. വി.എസിന്റെ മകൻ അരുൺകുമാറാണ് കുറിപ്പ് തയാറാക്കിയതെന്നാണു പാർട്ടി കേന്ദ്രങ്ങളിൽനിന്നുള്ള സൂചന.
സംസ്ഥാന സെക്രട്ടേറിയറ്റിലെ അംഗത്വമൊഴികെ കുറിപ്പിലെ മറ്റ് ആവശ്യങ്ങൾ സിപിഐ(എം). കേന്ദ്രനേതൃത്വം അനുരഞ്ജനത്തിന്റെ ഭാഗമായി വി.എസിനു നൽകാമെന്നു നേരത്തേ തന്നെ അറിയിച്ചതാണ്. എന്നാൽ താൻ അധികാരമോഹിയല്ലെന്നു പ്രഖ്യാപിച്ച് സമ്മതം മൂളാൻ അന്ന് വി എസ്. തയാറായില്ല. എന്നാൽ പുതിയ സാഹചര്യത്തിൽ കുറിപ്പ് വിവാദമായതോടെ വി.എസിനുള്ള മേൽക്കൈ നഷ്ടമായെന്നും സൂചനകളുണ്ട്. അതുകൊണ്ട് ആവശ്യങ്ങൾ എളുപ്പത്തിൽ അംഗീകരിക്കാനുള്ള സാധ്യത മങ്ങുകയാണെന്നും വിലയിരുത്തലുണ്ട്. വി.എസിനുള്ള പദവി പി.ബി. യോഗത്തിൽ തീരുമാനമായാൽ തന്നെ സംസ്ഥാന മന്ത്രിസഭ അംഗീകാരം നൽകേണ്ടതുമുണ്ട്. ഇതേപ്പറ്റി വി എസ്. പ്രതികരിച്ചിട്ടില്ല.
അതേസമയം വിഎസിന് കാബിനറ്റ് റാങ്കോടെ സർക്കാരിന്റെ ഉപദേശകനായി ആനൂകൂല്യങ്ങൾ പറ്റണമെങ്കിൽ ഇനി നിയമ ഭേദഗതിയെന്ന കടമ്പ കൂടി കടക്കണം. നിയമസഭാ സാമാജികനെന്ന നിലയിൽ കൈപ്പറ്റുന്ന ശമ്പളത്തിനു പുറമെ മറ്റേതെങ്കിലും സർക്കാർ പദവികളിൽ പ്രതിഫലത്തോടെ പ്രവർത്തിക്കുന്നതിനുള്ള തടസ്സം നീക്കാനാണു നിയമ ഭേദഗതി വേണ്ടിവരിക.
ആദ്യ സമ്മേളനത്തിൽ തന്നെ ഭേദഗതി അവതരിപ്പിച്ചു പാസാക്കാനാകുമെങ്കിലും നിയമന തീരുമാനം ഇനിയുമുണ്ടാകാത്തതിനാൽ നിയമ ഭേദഗതിക്കുള്ള തയ്യാറെടുപ്പുകളും വൈകും. ഓർഡിനൻസ് ഇറക്കുകയാണു മറ്റൊരു മാർഗം. മന്ത്രിമാർ, സ്പീക്കർ, ഡപ്യൂട്ടി സ്പീക്കർ, പ്രതിപക്ഷ നേതാവ്, ചീഫ് വിപ് തുടങ്ങിയവർക്കാണ് എംഎൽഎ എന്ന നിലയിൽ വാങ്ങുന്നതിനു പുറമെയുള്ള ആനുകൂല്യങ്ങൾ കൈപ്പറ്റാൻ നിയമപ്രകാരം അർഹതയുള്ളത്. ഔദ്യോഗിക വസതി, പഴ്‌സനൽ സ്റ്റാഫ്, കാബിനറ്റ് റാങ്കിൽ ശമ്പളം എന്നിവ വേണ്ടെന്നുവച്ചു പദവി മാത്രമാണു സ്വീകരിക്കുന്നതെങ്കിൽ വിഎസിനായി ചട്ടം ഭേദഗതി ചെയ്യേണ്ട ആവശ്യമില്ല.
ചുരുക്കൽ വിവാദങ്ങൾക്ക് ഇടനൽകുന്നതാണ് വിഎസിന്റെ പദവി. അതുകൊണ്ട് തന്നെ ഇപ്പോഴത്തെ കുറിപ്പ് കൈമാറൽ വിവാദം രാഷ്ട്രീയമായി വി.എസിനേറ്റ തിരിച്ചടിയാണ് താനും. വി.എസിന് പുതിയ പദവി നൽകുന്ന കാര്യം ഞായറാഴ്ച ഡൽഹിയിൽ ചേരുന്ന പാർട്ടി പോളിറ്റ് ബ്യൂറോ യോഗം ചർച്ച ചെയ്യുമെന്നറിയുന്നു. ആ ചർച്ചയുടെ അടിസ്ഥാനത്തിൽ മന്ത്രിസഭ ആലോചിച്ചാകും പുതിയ പദവി
ഫോട്ടോഗ്രഫർ മുന്നിൽ നിന്നെടുത്തതാണ് ഈ ചിത്രം. വലുതാക്കിയെടുത്തപ്പോൾ മഷിയിലെ എഴുത്ത് തെളിഞ്ഞു. പക്ഷേ കടലാസിന്റെ പിറകിലൂടെ ആയതിനാൽ തലതിരിഞ്ഞാണ് അക്ഷരങ്ങൾ കാണുന്നത്
ഫോട്ടോഗ്രഫർ മുന്നിൽ നിന്നെടുത്തതാണ് ഈ ചിത്രം. വലുതാക്കിയെടുത്തപ്പോൾ മഷിയിലെ എഴുത്ത് തെളിഞ്ഞു. പക്ഷേ കടലാസിന്റെ പിറകിലൂടെ ആയതിനാൽ തലതിരിഞ്ഞാണ് അക്ഷരങ്ങൾ കാണുന്നത്

ആ ചിത്രം കിട്ടിയതിങ്ങനെ; വി.എസ് കുറിപ്പിന്റെ ചുരുൾ നിവരുന്നു


ചർച്ചയായി, ചരിത്രമായ ആ ചിത്രമെടുത്തതിനെകുറിച്ച് മലയാള മനോരമ ചീഫ് ഫൊട്ടോഗ്രഫർ മനോജ് ചേമഞ്ചേരി എഴുതുന്നു..പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്നു. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപിണറായി വിജയനു ശേഷം ഓരോരുത്തരായി  വേദിയിൽ ഗവർണർ പി. സദാശിവത്തിനരികിലെത്തി പ്രതിജ്ഞ ചൊല്ലുന്നു.
ഇങ്ങുതാഴെ സദസിന്റെ മുൻനിരയിൽ രാഷ്ട്രീയത്തിലെ ശ്രദ്ധാകേന്ദ്രങ്ങളും സിപിഎം മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട്, ഇപ്പോഴത്തെ ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി, മുൻ മുഖ്യമന്ത്രിമാരായ വി.എസ്. അച്യുതാനന്ദൻ, ഉമ്മൻ ചാണ്ടി, മുൻ പ്രധാനമന്ത്രി ദേവെ ഗൗഡ  തുടങ്ങിയവർ ചടങ്ങ് വീക്ഷിച്ചുകൊണ്ടിരിക്കുന്നു.

വായിച്ചെടുക്കുന്നതിനായി പടം കംപ്യൂട്ടർ സഹായത്തോടെ മറിച്ചെടുത്തപ്പോൾ അക്ഷരം വ്യക്തമായി. ചിത്രമായി.
വേദിയിലെ സത്യപ്രതിജ്ഞയുടെ പടങ്ങളെടുക്കുന്നതിനിടയിലും താഴെ സദസിന്റെ മുൻനിരയിൽ ഇടയ്ക്കിടെ ശ്രദ്ധിക്കാതിരിക്കാനാവില്ല.  കാരണം, അതുവരെ പരസ്പരം ആരോപണങ്ങളുന്നയിച്ചു തിരഞ്ഞെടുപ്പിനെ നേരിട്ട രണ്ടു മുൻ മുഖ്യമന്ത്രിമാർ അടുത്തടുത്ത് ഇരിക്കുന്നു. കൂടെ സിപിഎമ്മിന്റെ രണ്ടു ദേശീയ നേതാക്കളും.അതിനിടയിൽ സി. രവീന്ദ്രനാഥിനെ സത്യപ്രതിജ്ഞയ്ക്കായി വിളിക്കുന്നു. അതിന്റെ കുറച്ചു പടമെടുത്തു വീണ്ടും ശ്രദ്ധ സദസിലേക്ക്.  പ്രകാശ് കാരാട്ടും യച്ചൂരിയും സംസാരിച്ചു ചിരിച്ചുകൊണ്ടിരിക്കുന്നു. വിഎസും ഉമ്മൻ ചാണ്ടിയും ഗൗരവത്തിൽ തന്നെ. അതിനിടയിലാണ് ഒരാളെത്തി വിഎസിന്റെ ചെവിയിൽ എന്തോ പറഞ്ഞത്. അതിനുശേഷം അദ്ദേഹത്തിന്റെ കൈകളിൽ മടക്കിയ ഒരു കടലാസ് ഏൽപ്പിക്കുന്നു.

മന്ത്രിയായി സി. രവീന്ദ്രനാഥ് സത്യപ്രതിജ്ഞ ചെയ്യുന്നതിനിടയിൽ സദസിലേയ്ക്ക് ക്യാമറ തിരിച്ച് എടുത്ത ചില ചിത്രങ്ങളിലൂടെയാണ് ആ കുറിപ്പിന്റെ കഥ തെളിഞ്ഞത്.
വി.എസ്. അതെടുത്തു വായിക്കുമ്പോഴാണ്  അദ്ദേഹത്തിന് ആരോ കൊടുത്തുവിട്ട കുറിപ്പാണെന്ന് എനിക്കു മനസ്സിലായത്. അപ്പോഴും അതിന്റെ പ്രാധാന്യം  എത്രയുണ്ടെന്നു കണക്കുകൂട്ടാനാവില്ലായിരുന്നു. വി.എസ് വായിക്കുമ്പോൾ സീതാറാം യച്ചൂരിയും കടലാസിലേക്കു നോക്കുന്നുണ്ടായിരുന്നു.അതിനിടയിലാണ് ഒരു കാര്യം ശ്രദ്ധയിൽപ്പെട്ടത്. കുറിപ്പ് വായിച്ചശേഷം വി.എസ്., യച്ചൂരിയെ ഒന്നു നോക്കി. ആ നോട്ടത്തിൽ എല്ലാമുണ്ടായിരുന്നു. അതായിരുന്നു ഈ സംഭവങ്ങൾക്കിടയിലെ ഏറ്റവും നല്ല  ദൃശ്യവും എനിക്കു കുറിപ്പിലെന്തെന്നു സംശയം തോന്നാനുള്ള കാരണവും. പക്ഷേ, ആ നോട്ടം പകർത്താനുള്ള  ശ്രമം പാളി. മുന്നിൽ ആളു കയറിയതോടെ അതു നഷ്ടമായി. പിന്നെ കുറിപ്പ് മടക്കി വി.എസ്. സ്വന്തം പോക്കറ്റിലിടുന്ന ദൃശ്യമാണ് എനിക്കു കിട്ടിയത്. അതിലാവട്ടെ, യച്ചൂരി കുറിപ്പൊന്നും കാണാത്തപോലെ ഇപ്പുറത്തും. അപ്പോഴേക്കും സി. രവീന്ദ്രനാഥിന്റെ സത്യപ്രതിജ്ഞ കഴിഞ്ഞിരുന്നു.
ചടങ്ങിനു ശേഷം കത്തിലെ ഉള്ളടക്കമെന്തന്നറിയാനുള്ള കൗതുകവുമായി ഓഫിസിലെത്തി. കത്തിലെ ഉള്ളടക്കം കടലാസിന്റെ പിറകിലൂടെ വായിക്കാൻ കഴിയുമോ എന്നുള്ള സംശയം കുറേനേരത്തേക്കുണ്ടായിരുന്നു.പ്രധാനപ്പെട്ട മറ്റു ചിത്രങ്ങൾ കൊടുക്കാനുണ്ടെന്ന വേവലാതിക്കിടയിലും  അതൊന്നു നോക്കാനായി മനസ്സ് പറഞ്ഞു. കുറിപ്പ് വായിക്കുന്ന ആദ്യചിത്രം നോക്കി; വലുതാക്കിയിട്ടും അക്ഷരങ്ങൾ തെളിയുന്നില്ല. പിന്നെ അടുത്തതും വായിക്കുന്നതിൽ അവസാനത്തേതുമായ ചിത്രം......ഫോട്ടോ വിഎസിനു മുന്നിൽ നിന്നെടുത്തതിനാൽ കടലാസിലെ അക്ഷരങ്ങൾ പിറകിൽ നിന്ന് നിഴൽ പോലെയേ കാണാനാവുമായിരുന്നുള്ളു. 

വായിച്ച ശേഷം കുറിപ്പ് പോക്കറ്റിലിടുന്ന വി.എസ്. ഞാനൊന്നുമറിഞ്ഞില്ലേ എന്ന മട്ടിൽ യച്ചൂരി
അതുകൊണ്ടുതന്നെ തലതിരിഞ്ഞതും അവ്യക്തവുമായിരുന്നു.കംപ്യൂട്ടർ സഹായത്തോടെ ചിത്രം തിരിച്ചിട്ടു. അപ്പോഴാണു കുറിപ്പിലെ ഉള്ളടക്കങ്ങൾ കുറെയൊക്കെ വായിച്ചെടുക്കാനായത്.അക്ഷരങ്ങൾ തെളിഞ്ഞതോടെയാണ് അതിന്റെ ഗൗരവവും മനസ്സിലായത്.  അപ്പോഴും മനസ്സിൽ ഒരു സംശയം ബാക്കിയായിരുന്നു. വി.എസിന് ഈ കുറിപ്പ് ആരെങ്കിലും നൽകിയതാണോ, അതോ അദ്ദേഹം ആർക്കെങ്കിലും കൊടുക്കാനായി തയാറാക്കിയതാണോ? അറിയില്ലായിരുന്നു...
© Copyright 2016 Manoramaonline. All rights reserved.നിശ്ചയിക്കുക.

കുറിപ്പ്‌ വി.എസ്‌. തന്നതെന്ന്‌ യെച്ചൂരി; 'ക്യാബിനറ്റ്‌ പദവി, അധ്യക്ഷസ്‌ഥാനം'കുറിപ്പ്‌ വഴി വി.എസിനു മാനഹാനി

ന്യൂഡല്‍ഹി:പുതിയ സര്‍ക്കാരില്‍ അധികാര പദവി ആവശ്യപ്പെട്ട്‌ വി.എസ്‌. അച്യുതാനന്ദന്‍ കുറിപ്പ്‌ നല്‍കിയതായി സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി സ്‌ഥിരീകരിച്ചു. തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ നടന്ന ഇടതു സര്‍ക്കാരിന്റെ സത്യപ്രതിജ്‌ഞാ ചടങ്ങിനിടെയാണു വി.എസ്‌. യെച്ചൂരിക്കു കുറിപ്പ്‌ കൈമാറിയത്‌. കുറിപ്പ്‌ അന്നുതന്നെ ചര്‍ച്ചയായിരുന്നെങ്കിലും യെച്ചൂരി പാര്‍ട്ടി തീരുമാനം വി.എസിനെ അറിയിച്ചതാണെന്നാണു കരുതിയിരുന്നത്‌. എന്നാല്‍ വി.എസ്‌. തനിക്കാണു കുറിപ്പ്‌ കൈമാറിയതെന്ന്‌ യെച്ചൂരി തന്നെ വ്യക്‌തമാക്കിയത്‌ വി.എസിനു തിരിച്ചടിയായി. 29 നു ചേരുന്ന പി.ബിയില്‍ കുറിപ്പ്‌ വിവാദമാകുമെന്നും സൂചനയുണ്ട്‌.
എല്‍.ഡി.എഫ്‌. മന്ത്രിസഭയുടെ ഉപദേശകസ്‌ഥാനം ക്യാബിനറ്റ്‌ പദവിയോടെ വേണമെന്നും എല്‍.ഡി.എഫ്‌. അധ്യക്ഷസ്‌ഥാനവും സി.പി.എം. സംസ്‌ഥാന സെക്രട്ടറിയേറ്റില്‍ അംഗത്വവും വേണമെന്നുമുള്ള ആവശ്യമാണ്‌ കുറിപ്പില്‍. വി.എസിന്റെ പഴ്‌സണല്‍ സ്‌റ്റാഫാണ്‌ കുറിപ്പ്‌ വി.എസിന്‌ നല്‍കിയതെന്നും അദ്ദേഹം അത്‌ തനിക്ക്‌ കൈമാറുകയായിരുന്നുവെന്നും യെച്ചൂരി പറഞ്ഞു. വി.എസിന്റെ മകന്‍ അരുണ്‍കുമാറാണ്‌ കുറിപ്പ്‌ തയാറാക്കിയതെന്നാണു പാര്‍ട്ടി കേന്ദ്രങ്ങളില്‍നിന്നുള്ള സൂചന.
സംസ്‌ഥാന സെക്രട്ടേറിയറ്റിലെ അംഗത്വമൊഴികെ കുറിപ്പിലെ മറ്റ്‌ ആവശ്യങ്ങള്‍ സി.പി.എം. കേന്ദ്രനേതൃത്വം അനുരഞ്‌ജനത്തിന്റെ ഭാഗമായി വി.എസിനു നല്‍കാമെന്നു നേരത്തേ തന്നെ അറിയിച്ചതാണ്‌. എന്നാല്‍ താന്‍ അധികാരമോഹിയല്ലെന്നു പ്രഖ്യാപിച്ച്‌ സമ്മതം മൂളാന്‍ അന്ന്‌ വി.എസ്‌. തയാറായില്ല. എന്നാല്‍ പുതിയ സാഹചര്യത്തില്‍ കുറിപ്പ്‌ വിവാദമായതോടെ വി.എസിനുള്ള മേല്‍ക്കൈ നഷ്‌ടമായെന്നും സൂചനകളുണ്ട്‌. അതുകൊണ്ട്‌ ആവശ്യങ്ങള്‍ എളുപ്പത്തില്‍ അംഗീകരിക്കാനുള്ള സാധ്യത മങ്ങുകയാണെന്നും വിലയിരുത്തലുണ്ട്‌.
വി.എസിനുള്ള പദവി പി.ബി. യോഗത്തില്‍ തീരുമാനമായാല്‍ തന്നെ സംസ്‌ഥാന മന്ത്രിസഭ അംഗീകാരം നല്‍കേണ്ടതുമുണ്ട്‌. ഇതേപ്പറ്റി വി.എസ്‌. പ്രതികരിച്ചിട്ടില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

സാധിക്കുന്നത്‌ വരെ മാത്രമേ അസാധ്യം നിലനില്‍ക്കുകയുള്ളൂ

തീരെ കഴിവു കുറഞ്ഞ ഒരാളായിട്ടണോ നിങ്ങൾ സ്വയം കരുതുന്നത്? നിങ്ങളെക്കുറിച്ച് സ്വയം പുലർത്തുന്ന ഈ ചിന്തയാണ് നിങ്ങളുടെ പുരോഗതിക്ക് തടസ്സമായി നില്ക്കുന്നത്.
സ്വന്തം ശരീരഭാരത്തെക്കാൾ പതിന്മടങ്ങ് ഭാരമുള്ള ഒരു വസ്തു - ഇലയോ കമ്പോ മറ്റോ - ഉറുമ്പ്‌ പൊക്കിക്കൊണ്ടു പോകുന്നത് കണ്ടിട്ടില്ലേ?എങ്ങനെയാണ് ഉറുമ്പ് ഇത് സാധിക്കുന്നത്? കമ്പോ ഇലയോ പൊക്കിക്കൊണ്ടു പോകേണ്ടത് ഉറുമ്പിനെ സംബന്ധിച്ചിടത്തോളം അതിജീവനത്തിനു അത്യന്താപേക്ഷിതമാണ്. അതിനാൽ എത്ര സാഹസപ്പെട്ടും ഉറുമ്പ്‌ അത് ചെയ്യുന്നു. അതുപോലെ ജീവിതവിജയത്തിനു സഹായിക്കുന്ന ലക്ഷ്യം നേടണമെന്ന് നിങ്ങൾ തീരുമാനിച്ചുറപ്പിച്ചു കഴിഞ്ഞാൽ മനസ് അതിനുള്ള മാർഗ്ഗങ്ങൾ സ്വയം കണ്ടുപിടിച്ചുകൊള്ളും. താഴെപ്പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക.
1. നിങ്ങളുടെ ഉപബോധമനസിനുള്ളിൽ അറിവുകളുടെ ഒരു അമൂല്യ നിധി ശേഖരം സ്ഥിതി ചെയ്യുന്നു. എല്ലാ പ്രശ്നങ്ങൾക്കും ഉത്തരം കാണാൻ ആ നിധിശേഖരത്തിലേക്ക് നോക്കിയാൽ മതി. പക്ഷേ എത്ര പേർ അങ്ങനെ ചെയ്യുന്നു?
2. എല്ലാക്കാലത്തും മഹാന്മാരായിട്ടുള്ളവർ തങ്ങളുടെ ഉപബോധമനസ്സിനുള്ള കഴിവുകൾ തൊട്ടുണർത്തുവാനും തുറന്നു വിടാനും കഴിഞ്ഞവരാണ്.
3. പ്രശ്നപരിഹാരത്തിന് ഉപബോധ മനസ്സിന് നിങ്ങളെ സഹായിക്കുവാൻ കഴിയും. ഉദാഹരണത്തിന് ‘എനിക്ക് നാളെ രാവിലെ 6 മണിക്ക് എഴുന്നേൽക്കണം’ എന്ന് ഉപബോധമനസ്സിനെ ധരിപ്പിച്ചു കിടന്നുറങ്ങി നോക്കൂ. കൃത്യസമയത്ത് ഉപബോധ മനസ് നിങ്ങളെ ഉണർത്തിയിരിക്കും.
4. ഉപബോധമനസ് നിങ്ങളുടെ ആരോഗ്യം സംരക്ഷിക്കുകയും രോഗാവസ്ഥയിൽ നിങ്ങളെ സുഖപ്പെടുത്തുകയും ചെയ്യും. എന്നും ഉറങ്ങാൻ പോകുമ്പോൾ പൂർണ ആരോഗ്യവാനാകുന്നത് സങ്കല്പിക്കു. ഒരു വിശ്വസ്തദാസനെപ്പോലെ ഉപബോധമനസ് അത് യാഥാർത്ഥ്യമാക്കിത്തരും.
5. ഓരോ ചിന്തയും നിങ്ങളുടെ ജീവിതത്തിന്‍റെ ഓരോ നിമിഷത്തെയും ക്രമപ്പെടുത്തുന്ന ശക്തി സ്രോതസ്സാണ്. അത് പരമാവധി പ്രയോജനപ്പെടുത്തുക.
Mind Mastery Workshop | Thrissur | Trivandrum | Ernakulam | Calicut
info@lifelinemindcare.org | www.lifelinemindcare.org | +91 8129702213

4/22/2016

ഭാരതത്തിന്റെ ദീപ ജിംനാസ്ട്ടിക്കില്‍ ഒളിമ്പിക്സിലേക്ക്... ആശംസകള്‍

ഭാരതത്തിന്റെ ദീപ ജിംനാസ്ട്ടിക്കില്‍ ഒളിമ്പിക്സിലേക്ക്  പ്രവേശനം കിട്ടാന്‍ ഇടയാക്കിയ ആ ഒരു STEP കണ്ടാല്‍ അറിയാം സ്വര്‍ണം ഇത്തവണ ഭാരതത്തിന്‌ ആണെന്ന് . ആശംസകള്‍

4/18/2016

പ്രതീക്ഷയുടെ ഇന്ത്യ

mathrubhumi.com


സജ്ന ആലുങ്ങൽ
dipa karmarkar
16 വര്‍ഷങ്ങള്‍ക്ക് മുമ്പ്, ത്രിപുരയുടെ ജിംനാസ്റ്റിക്സ് പരിശീലകന്‍ ബിശേശ്വര്‍ നന്തി ആറു വയസ്സുകാരിയായ ദീപയെ സായി സെന്ററില്‍ നിന്നും കണ്ടെത്തുമ്പോള്‍ തന്നെ അദ്ദേഹത്തിന് ഉറപ്പുണ്ടായിരുന്നു...അവള്‍ ലോകമറിയുന്ന ഒരു താരമാകുമെന്ന്...ഒളിംപിക്‌സിലേക്ക് യോഗ്യത നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമാകുന്നതിന് മുന്‍പേ ഈ ത്രിപുരക്കാരി  വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. ഓരോ ടൂര്‍ണമെന്റ് തീരുമ്പോഴും ദീപയിലൂടെ ഇന്ത്യയുടെ ജിംനാസ്റ്റിക്സ് ചരിത്രം മാറ്റി എഴുതപ്പെട്ടുകൊണ്ടേയിരുന്നു.
ഗ്ലാസ്‌ഗോ ഗെയിംസില്‍ വെങ്കല മെഡല്‍ നേടിയ ദീപ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മെഡല്‍ നേടുന്ന ആദ്യ വനിതാ ജിംനാസ്റ്റിക്സ് താരമായി. ഹിരോഷിമ വേദിയായ ഏഷ്യന്‍ ഗെയിംസിലും ദീപ മെഡല്‍നേട്ടം ആവര്‍ത്തിച്ചു. ജിംനാസ്റ്റിക്സിൽ അധികമൊന്നും പാരമ്പര്യം പറയാനില്ലാത്ത ഇന്ത്യയില്‍ നിന്നും വന്ന ദീപ, ജിംനാസ്റ്റിക്സിന്റെ പതിനെട്ടടവും പഠിച്ച ചൈനീസ് താരങ്ങളോടാണ് അന്ന് മത്സരിച്ചത്. ഹിരോഷിമയിലെ നേട്ടം വളരെ സന്തോഷമുള്ളതാണെന്നും ചൈനീസ് താരങ്ങളുടെ വെല്ലുവിളി അതിജീവിക്കാനായത് കരിയറിലെ നിര്‍ണായക നേട്ടമാണെന്നുമായിരുന്നു അന്ന് മത്സരശേഷം ദീപ പ്രതികരിച്ചത്.
എന്റെ അടുത്ത് വരുമ്പോള്‍ പരന്ന പാദമുള്ള കുട്ടിയായിരുന്നു ദീപ. ആ പാദവുമായി അവള്‍ക്കൊരിക്കലും ജിംനാസ്റ്റിക്സിൽ നേട്ടങ്ങളുണ്ടാക്കാനാകുമായിരുന്നില്ല. ജിംനാസ്റ്റിക്സിലെ സ്പ്രിങ് ബോര്‍ഡ് ജമ്പിനായി അവളുടെ പാദങ്ങള്‍ക്ക് ആകൃതി വരുത്താന്‍ വളരെയധികം പരിശ്രമിച്ചതായും ബിശേശ്വര്‍ നന്ദി ഓര്‍ത്തെടുക്കുന്നു.
dipa karmarkar
അന്ന് ബിശേശ്വര്‍ തന്റെ പാദങ്ങള്‍ ശരിയാക്കിയശേഷമാണ് ജിംനാസ്റ്റിക്സിന്റെ ഉയരങ്ങളിലേക്ക് താന്‍ പറയ്ക്കാന്‍ തുടങ്ങിയതെന്നും ദീപ പറയുന്നു. കരിയറിന്റെ തുടക്കകാലത്ത് ദീപയ്ക്ക് ജിംനാസ്റ്റിക്സിനോട് ഒട്ടും താത്പര്യമുണ്ടായിരുന്നില്ല. സായിയില്‍ പരിശീലകനായ അച്ഛന്റെ നിര്‍ബന്ധം മൂലമാണ് ദീപ പരിശീലനത്തിന് പോയത്. എന്നാല്‍ 2007ല്‍ ജൂനിയര്‍ നാഷണല്‍സില്‍ വിജയിയായതോടെ ജിംനാസ്റ്റിക്സിനോട് ദീപയ്ക്ക് ഇഷ്ടം തോന്നിത്തുടങ്ങി.
2010ലെ ഡല്‍ഹി കോമണ്‍വെല്‍ത്ത് ഗെയിംസിലുള്ള ഇന്ത്യന്‍ ടീമില്‍ ഇടം പിടിച്ചതാണ് ദീപയുടെ കരിയറില്‍ നിര്‍ണായകമായത്. അന്ന് ചരിത്രത്തിലാദ്യമായി ഗെയിംസില്‍ ജിംനാസ്റ്റിക്സിൽ മെഡല്‍ നേടിയ ആശിഷ് കുമാറിന്റെ പ്രകടനം കണ്ണടയ്ക്കാതെയാണ് ദീപ കണ്ടത്. അന്ന് അവള്‍ മനസ്സില്‍ ഉറപ്പിച്ചിതാണ് ഒരു ഗെയിംസ് മെഡല്‍. കൃത്യം നാല് വര്‍ഷങ്ങള്‍ക്ക് ശേഷം  ഗ്ലാസ്‌ഗോയില്‍ മെഡല്‍ നേടി അവള്‍ ആ വാക്ക് പാലിച്ചു. റിയോ ഒളിമ്പിക്‌സിലേക്ക് യോഗ്യത നേടിയതും ഈ വേദിയില്‍ വെച്ചു തന്നെയെന്നത് തികച്ചും യാദൃശ്ചികമാണ്.

22കാരിയായ ദീപ ജിംനാസ്റ്റിക്സിലെ മുതിര്‍ന്ന താരമാണ്. പതിനഞ്ചും പതിനാറും വയസ്സുള്ള താരങ്ങളോട് മത്സരിക്കുന്നത് ദീപയെ ബാധിക്കുന്ന കാര്യമല്ല. ''39 വയസ്സുള്ളപ്പോള്‍ കരിയറിലെ മികച്ച പോയിന്റ് നേടിയവരെ എനിക്ക് പരിചയമുണ്ട്. അത് കൊണ്ട് തന്നെ എന്റെ വയസ്സ് ഒരു പ്രശ്‌നമല്ല. അഞ്ച്, ആറ് വര്‍ഷം ഇനിയും ജിംനാസ്റ്റിക്സിൽ തുടരാം-ദീപ ആത്മവിശ്വാസത്തോടെ തന്നെ പറയുന്നു.
''അതിതീവ്രമായ ആഗ്രഹമുണ്ടെങ്കില്‍ നമുക്ക് എന്ത് നേട്ടങ്ങളും സ്വന്തമാക്കാനാകും. ദീപ അത്തരത്തില്‍ ചിന്തിക്കുന്നവളാണ്. നിങ്ങള്‍ എന്ത്  വേണമെങ്കിലും എന്നോട് ചെയ്യാൻ പറഞ്ഞോളൂ, ഞാന്‍ ഒരിക്കലും പറ്റില്ല എന്ന് പറയില്ല..ഇതൊരിക്കല്‍ അവളെന്നോട് പറഞ്ഞതാണ്. ആ വാക്ക് അവള്‍ പാലിക്കാറുമുണ്ട്. ദേഷ്യം പിടിച്ചിരിക്കുന്ന സമയമൊഴികെ''...ബിശ്വേശര്‍ ചിരിച്ചുകൊണ്ട് പറയുന്നു.
ബിശേശ്വറിന്റെ അഭിപ്രായത്തോട് ഒട്ടും വിയോജിപ്പില്ല ദീപയ്ക്ക്. പരിശീലനത്തില്‍ അലംഭാവം കാണിക്കുമ്പോള്‍ ബിശേശ്വര്‍ തന്നെ ചീത്ത പറയാറുണ്ട്. അപ്പോള്‍ ഞാന്‍ ദേഷ്യപ്പെട്ടിരിയ്ക്കും. ബിശേശ്വറാണ് തന്റെ അച്ഛനും അമ്മയും. സ്വന്തം അച്ഛനോടും അമ്മയോടും ഞാന്‍ ദേഷ്യം പിടിക്കാറില്ല. എന്നാല്‍ ബിശേശ്വറിന്റെ അടുത്ത് എനിക്ക് അതിനുള്ള സ്വാതന്ത്ര്യമുണ്ട്. ദീപയ്ക്ക് പരിശീലകനെ കുറിച്ച് പറയാന്‍ ഏറെയുണ്ട്.
dipa karmarkar
ഇന്ത്യയില്‍ അപരിചിതമായ കായിക ഇനങ്ങളില്‍ ഒന്നാണ് ജിംനാസ്റ്റിക്സും. ആശിഷിനെയും ദീപയെപ്പോലെയുമുള്ള താരങ്ങളുണ്ടാകുമ്പോൾ മാത്രമേ ഇത്തരം കായിക ഇനങ്ങള്‍ ഇന്ത്യയില്‍ അറിയപ്പെടുകയുള്ളൂ. അതുകൊണ്ടു തന്നെ ജിംനാസ്റ്റിക്സിന് ഏറെ കടമ്പകള്‍ കടയ്ക്കാനുണ്ടെന്നും 58കാരനായ ബിശ്വേശര്‍ പറയുന്നു. ഓരോരുത്തരും അവരവരുടെ പരിശീലനത്തിനുള്ള മാര്‍ഗം കണ്ടെത്തുകയാണ് ചെയ്യുന്നത്. ഫെഡറേഷനുമായി ഒരുപാട് അഭിപ്രായ വ്യത്യാസങ്ങളുണ്ട്. പരിശീലനത്തിനാവശ്യമായ ഉപകരണങ്ങളില്ലാത്തതിനാല്‍ എട്ട് മാസത്തെ പരിശീലനം ദീപയ്ക്ക് നഷ്ടപ്പെട്ടതിന്റെ രോഷവും ബിശ്വേശര്‍ മറച്ചു വെയ്ക്കുന്നില്ല. ജൂണില്‍ ആരംഭിച്ച സായിയുടെ രണ്ട് മാസത്തെ പരിശീലനം കൊണ്ട് മാത്രമാണ് ദീപയ്ക്ക് ഹിരോഷിമയില്‍ മെഡല്‍ നേടാനായതെന്നും ബിശേശ്വര്‍ പറയുന്നു.
ഗ്ലാസ്‌ഗോയ്ക്ക് മുന്‍പ് ആര്‍ക്കും ജിംനാസ്റ്റിക്‌സ്‌ എന്താണെന്ന് പോലും അറിയുമായിരുന്നില്ല. ആരോ ഒരാള്‍ മെഡല്‍ നേടിയിട്ടുണ്ടെന്ന് ഇപ്പോള്‍ എല്ലാവര്‍ക്കുമറിയാം. പക്ഷേ പലര്‍ക്കും തന്റെ പേരറിയില്ല. ദീപ കര്‍മാകറെന്ന ജിംനാസ്റ്റിക്സ്  താരമുണ്ടെന്ന് എല്ലാവരും പതുക്കെ പതുക്കെ മനസ്സിലാക്കിത്തടങ്ങും...ദീപ പ്രതീക്ഷ കൈവിടുന്നില്ല..മെയ്വഴക്കത്തോടെ വായുവില്‍ നൃത്തമാടി ഒരു ഒളിംപിക്‌സ് മെഡലുമായി താന്‍ റിയോയില്‍ നിന്നു മടങ്ങുമെന്ന പ്രതീക്ഷ...

4/15/2016

അസ്ലന്‍ഷാ ഹോക്കി: മലേഷ്യയെ തകര്‍ത്ത് ഇന്ത്യ ഫൈനലില്‍

mathrubhumi.com


ക്വലാലംപൂര്‍: മലേഷ്യയില്‍ നടക്കുന്ന സുല്‍ത്താന്‍ അസ്ലന്‍ഷാ ഹോക്കി ടൂര്‍ണമെന്റില്‍ ഇന്ത്യ ഫൈനലില്‍. ആതിഥേയരായ മലേഷ്യയെ ഒന്നിനെതിരെ ആറു ഗോളുകള്‍ക്ക് തകര്‍ത്താണ് ഇന്ത്യ ഫൈനല്‍ ഉറപ്പിച്ചത്.
ഓസ്‌ട്രേലിയയാണ് ഫൈനലില്‍ ഇന്ത്യയുടെ എതിരാളികള്‍. ഫൈനല്‍ പ്രവേശത്തോടെ ഇന്ത്യ വെള്ളി ഉറപ്പാക്കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇന്ത്യ വെങ്കലം സ്വന്തമാക്കിയിരുന്നു.
ഇന്ന് നടന്ന മത്സരത്തില്‍ രമണ്‍ദീപ് സിങ് (25', 39') ഇന്ത്യക്കായി രണ്ട് ഗോളുകള്‍ നേടി. നിക്കിന്‍ തിമ്മയ്യ (മൂന്നാം മിനിറ്റ്), ഹര്‍ജീത് സിങ് (ഏഴാം മിനിറ്റ്), ഡാനിഷ് മുജ്തബ (27'), തല്‍വീന്ദര്‍ സിങ് (50') എന്നിവരാണ് ഇന്ത്യയുടെ മറ്റ് സ്‌കോറര്‍മാര്‍.
46-ാം മിനിറ്റില്‍ ഷഹ്‌രില്‍ സാബാഹ് ആണ് മലേഷ്യയുടെ ആശ്വാസ ഗോള്‍ കണ്ടെത്തിയത്.

4/12/2016

അസ്ലന്‍ഷാ ഹോക്കി: ഇന്ത്യ പാകിസ്താനെ 5-1ന് തകര്‍ത്തു

mathrubhumi.com


ക്വലാലംപൂര്‍: മലേഷ്യയില്‍ നടക്കുന്ന സുല്‍ത്താന്‍ അസ്ലന്‍ഷാ ഹോക്കിയില്‍ ഇന്ത്യക്ക് വമ്പന്‍ ജയം. ടൂര്‍ണമെന്റില്‍ ഇന്ന് നടന്ന മത്സരത്തില്‍ പാകിസ്താനെ ഇന്ത്യ ഒന്നിനെതിരെ അഞ്ചു ഗോളുകള്‍ക്ക് തകര്‍ത്തു.
ജയത്തോടെ രണ്ടാംസ്ഥാനത്തേക്ക് മുന്നേറിയ ഇന്ത്യ മെഡല്‍ പ്രതീക്ഷ സജീവമാക്കിയിട്ടുണ്ട്. കഴിഞ്ഞ തവണ ഇന്ത്യക്ക് വെങ്കലം ലഭിച്ചിരുന്നു.
അസ്ലന്‍ഷാ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മന്‍പ്രീത് സിങ്ങിന്റെ ഗോളിലൂടെ ഇന്ത്യ തന്നയാണ് ആദ്യം സ്‌കോര്‍ ചെയ്തത്. എന്നാല്‍ മന്‍പ്രീത് നാലാം മിനിറ്റില്‍ നേടിയ ഗോളിന് ഏഴാം മിനിറ്റില്‍ ക്യാപ്റ്റന്‍ മുഹമ്മദ് ഇര്‍ഫാന്റെ ഗോളിലൂടെ പാകിസ്താന്‍ മറുപടി നല്‍കി.
പോയന്റ് നില
(ടീം, മത്സരം, പോയന്റ്
എന്ന ക്രമത്തില്‍)

ഓസ്‌ട്രേലിയ: 4-12
ഇന്ത്യ: 4-9
ന്യൂസിലന്‍ഡ്: 5-8
കാനഡ: 4-4
മലേഷ്യ: 3-4
പാകിസ്താന്‍: 4-3
ജപ്പാന്‍: 4-0
എന്നാല്‍ പാകിസ്താന്റെ ആശ്വാസം ഏറെ നീണ്ടില്ല. പത്താം മിനിറ്റില്‍ തന്നെ അടുത്ത ഗോള്‍ നേടി എസ് വി സുനില്‍ ഇന്ത്യയെ വീണ്ടും മുന്നിലെത്തിച്ചു. 41-ാം മിനിറ്റില്‍ തന്റെ രണ്ടാം ഗോള്‍ നേടി സുനില്‍ വീണ്ടും ലീഡുയര്‍ത്തി. 3-1ന്റെ ലീഡുമായാണ് ഇന്ത്യ പകുതി സമയത്തിന് പിരിഞ്ഞത്.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ഇന്ത്യ രണ്ട് ഗോളുകള്‍ കൂടി നേടി പാക് പതനം പൂര്‍ത്തിയാക്കി. 50-ാം മിനിറ്റില്‍ തല്‍വീന്ദര്‍ സിങും 54-ാം മിനിറ്റില്‍ രൂപീന്ദര്‍ സിങുമാണ് ഇന്ത്യക്കായി സ്‌കോര്‍ ചെയ്തത്.
നാലു കളികളില്‍ മൂന്ന് ജയത്തോടെ ഇന്ത്യക്ക് ഇപ്പോള്‍ ഒമ്പത് പോയന്റുണ്ട്. നാലു കളികളിലും ജയിച്ച ഓസ്‌ട്രേലിയയാണ് (12 പോയന്റ്) പട്ടികയില്‍ ഒന്നാമത്. ആദ്യ രണ്ടു ടീമുകളാണ് ഫൈനലില്‍ എത്തുക. ആദ്യ ഘട്ടത്തില്‍ ഒരു ടീമിന് ആറു കളികളുണ്ട്.
അഞ്ചു കളികളില്‍ 8 പോയന്റുമായി ന്യൂസിലന്‍ഡാണ് മൂന്നാമത്. നാളെ ന്യൂസിലന്‍ഡുമായാണ് ഇന്ത്യയുടെ അടുത്ത മത്സരം. ഈ മത്സരത്തില്‍ ജയിച്ചാല്‍ ഇന്ത്യക്ക് ഫൈനല്‍ ഉറപ്പിക്കാം. ഇതുകൂടാതെ മലേഷ്യയുമായി ഒരു കളികൂടി ഇന്ത്യക്ക് ബാക്കിയുണ്ട്.
കാനഡ, മലേഷ്യ ടീമുകളാണ് നാലും അഞ്ചും സ്ഥാനങ്ങളില്‍. നാലു കളികളില്‍ മൂന്ന് പോയന്റ് മാത്രമുള്ള പാകിസ്താന്‍ ആറാമതാണ്. ഒരു കളിയും ജയിക്കാത്ത ജപ്പാന്‍ അവസാന സ്ഥാനത്തുണ്ട്.

4/02/2016

ഇന്ത്യക്കെതിരെ തകര്‍പ്പന്‍ ജയം; വിന്‍ഡീസ് ഫൈനലില്‍

mathrubhumi.com


മുംബൈ: ലോക ട്വന്റി-20 സെമിയില്‍ ഇന്ത്യക്കെതിരെ വെസ്റ്റിന്‍ഡീസിന് തകര്‍പ്പന്‍ ജയം. ഇന്ത്യ ഉയര്‍ത്തിയ 193 റണ്‍സ് വിജയലക്ഷ്യം കരീബിയക്കാര്‍ രണ്ട് പന്ത് ശേഷിക്കേ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. ഏപ്രില്‍ മൂന്നിന് നടക്കുന്ന ഫൈനലില്‍ വിന്‍ഡീസ് ഇംഗ്ലണ്ടിനെ നേരിടും. സ്‌കോര്‍: ഇന്ത്യ- 192/2 (20 ഓവര്‍); വെസ്റ്റിന്‍ഡീസ്- 196/3 (19.4 ഓവര്‍).
തുടക്കത്തിലേ ഗെയ്‌ലിനെയും (5) സാമുവല്‍സിനെയും (8) നഷ്ടമായ വിന്‍ഡീസിനെ ലന്‍ഡല്‍ സിമ്മണ്‍സ് (51 പന്തില്‍ 83*), ജോണ്‍സണ്‍ ചാള്‍സ് (36 പന്തില്‍ 52), ആന്ദ്രെ റസല്‍ (20 പന്തില്‍ 43*) എന്നിവരുടെ ഇന്നിങ്‌സാണ് വിജയത്തിലെത്തിച്ചത്. മൂന്നാം വിക്കറ്റില്‍ ചാള്‍സ്-സിമ്മണ്‍സ് സഖ്യം 10.1 ഓവറില്‍ 97 റണ്‍സും അപരാജിതമായ നാലാം വിക്കറ്റില്‍ സിമ്മണ്‍സ്-റസല്‍ സഖ്യം 6.3 ഓവറില്‍ 80 റണ്‍സുമെടുത്തു.
സിമ്മണ്‍സാണ് വിന്‍ഡീസിന്റെ വിജയശില്‍പി. 51 പന്തില്‍ 7 ബൗണ്ടറികളും 5 സിക്‌സുകളും ഉള്‍പ്പെടുന്നതാണ് സിമ്മണ്‍സിന്റെ ഇന്നിങ്‌സ്. 20 പന്തില്‍ 43 റണ്‍സെടുത്ത റസല്‍ മൂന്ന് ബൗണ്ടറിയും നാല് സിക്‌സുമടിച്ചു. അര്‍ധസെഞ്ച്വറി നേടിയ ചാള്‍സ് 7 ബൗണ്ടറിയും രണ്ട് സിക്‌സും നേടി. നെഹ്‌റയും കോലിയും ബുംറയും ഇന്ത്യക്കായി ഓരോ വിക്കറ്റ് വീഴ്ത്തി.
നേരത്തേ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് മൂന്ന് അര്‍ധസെഞ്ച്വറി കൂട്ടുകെട്ടുകളാണ് കരുത്തായത്. ധവാനെ പുറത്തിരുത്തി രഹാനെയെ ഇറക്കാനുള്ള ധോനിയുടെ തീരുമാനം ഫലം കണ്ടു. ആദ്യ വിക്കറ്റില്‍ രോഹിത്-രഹാനെ സഖ്യം 7.2 ഓവറില്‍ 62 റണ്‍സെടുത്തു. തകര്‍ത്തടിച്ച രോഹിതാണ് (31 പന്തില്‍ 43) ആദ്യം പുറത്തായത്. രോഹിത് മൂന്ന് സിക്‌സും മൂന്ന് ഫോറുമടിച്ചു.
രണ്ടാം വിക്കറ്റില്‍ കോലിക്കൊപ്പം രഹാനെ 8.1 ഓവറില്‍ 66 റണ്‍സ് ചേര്‍ത്തു. 16-ാം ഓവറില്‍ റസ്സലിനെ സിക്‌സര്‍ പറത്താനുള്ള ശ്രമത്തില്‍ ബ്രാവോ പിടിച്ച് പുറത്താവുമ്പോള്‍ രഹാനെ 35 പന്തില്‍ രണ്ട് ബൗണ്ടറി ഉള്‍പ്പെടെ 40 റണ്‍സെടുത്തിരുന്നു.
പിന്നീടെത്തിയ ധോനിയെ (9 പന്തില്‍ 15) കൂട്ടുപിടിച്ച് കോലി തകര്‍ത്തടിച്ചപ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ 190 കടന്നു. അവസാന 27 പന്തില്‍ സഖ്യം 64 റണ്‍സെടുത്തു. 47 പന്തില്‍ 89 റണ്‍സെടുത്ത കോലി ടൂര്‍ണമെന്റില്‍ തന്റെ മൂന്നാം അര്‍ധസെഞ്ച്വറിയാണ് ഇന്ന് നേടിയത്. മൂന്നും അപരാജിത ഇന്നിങ്‌സുകളായിരുന്നു. 11 ബൗണ്ടറികളും ഒരു സിക്‌സും ഇന്ത്യന്‍ ഉപനായകന്റെ ബാറ്റില്‍ നിന്ന് പിറന്നു. റസലിനും ബദ്രിക്കുമാണ് വിക്കറ്റുകള്‍ ലഭിച്ചത്.

3/28/2016

ഫുട്‌ബോള്‍ ലോകത്തെ അമ്പരപ്പിച്ച് ലോംഫോയുടെ 'ബെക്കാം ഗോള്‍'

mathrubhumi.com

ഗ്രൗണ്ടിന്റെ പകുതിയ്ക്കിപ്പുറത്തു നിന്ന് എതിരാളിയുടെ കാലില്‍ നിന്ന് റാഞ്ചിയ പന്ത് ലോംഫോ നിമിഷാര്‍ധം കൊണ്ട് എതിര്‍ പോസ്റ്റിലേക്ക് തൊടുത്തു. വെടിയുണ്ട പോലെ പാഞ്ഞ പന്ത് മുന്നോട്ട് കയറിനിന്ന ഗോള്‍ കീപ്പറെ കാഴ്ചക്കാരനാക്കി പന്ത് കൃത്യമായി വലയില്‍! കളിക്കാരും കണ്ടുനിന്നവരും സ്തബ്ധര്‍.
ആഫ്രിക്ക കപ്പ് ഓഫ് നേഷന്‍സ് ക്വാളിഫയറില്‍ കഴിഞ്ഞ ദിവസം നടന്ന ദക്ഷിണാഫ്രിക്ക-കാമറൂണ്‍ മത്സരത്തിലാണ് ഈ വണ്ടര്‍ ഗോള്‍ പിറന്നത്. ദക്ഷിണാഫ്രിക്കന്‍ താരം ലോംഫെ കെക്കാനയുടെ (Hlompho Kekana) കാലില്‍ നിന്നാണ് ഫുട്‌ബോള്‍ ലോകത്തെ അദ്ഭുതപ്പെടുത്തിയ ഗോള്‍ പിറന്നത്.
എഴുപത് വാരയിലേറെ അകലെ നിന്നാണ് ലിംഫോ ഷോട്ട തൊടുത്തത്. മുപ്പതുകാരനായ ലിംഫോയുടെ മൂന്നാം അന്താരാഷ്ട്ര ഗോളായിരുന്നു ഇത്.
1996ല്‍ വിമ്പിള്‍ഡണെതിരെ ഇംഗ്ലീഷ് സൂപ്പര്‍താരം ഡേവിഡ് ബെക്കാം ഹാഫ് ലൈനിന് ഇപ്പുറത്തു നിന്ന് നേടിയ ഗോളിനോടാണ് ലോംഫെയുടെ ഗോള്‍ ഉപമിക്കപ്പെടുന്നത്. വര്‍ഷത്തെ മികച്ച ഗോളുകളുടെ പട്ടികയില്‍ ലിംഫോയുടെ ഗോള്‍ ഇടംപിടിക്കുമെന്ന് ഫുട്‌ബോള്‍ വിദഗ്ധര്‍ ഉറപ്പുപറയുന്നു.
വണ്ടര്‍ ഗോള്‍ നേടിയെങ്കിലും നേടിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാന്‍ ലിംഫോയ്ക്കായില്ല. ആദ്യ പകുതിയില്‍ 1-1 എന്ന സ്‌കോറിനാണ് മത്സരം അവസാനിച്ചത്. 49-ാം മിനിറ്റില്‍ ലിംഫോയുടെ ഗോളോടെ 2-1ന് മുന്നിലെത്തിയെങ്കിലും കാമറൂണ്‍ തിരിച്ചടിച്ചതോടെ മത്സരം 2-2ന് സമനിലയിലാവുകയായിരുന്നു.

3/27/2016

വിന്‍ഡീസിനെ വിറപ്പിച്ച് വീഴ്ത്തി അഫ്ഗാന്റെ ചുണക്കുട്ടികള്‍

athrubhumi.com

നാഗ്പൂര്‍: വിന്‍ഡീസിനെതിരെ അട്ടിമറി വിജയവുമായി അഫ്ഗാനിസ്ഥാന് ലോക ട്വന്റി-20യില്‍ നിന്ന് വിട. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത് 123 റണ്‍സിലൊതുങ്ങിയെങ്കിലും വിന്‍ഡീസിനെ നിശ്ചിത 20 ഓവറില്‍ 117 റണ്‍സിലൊതുക്കിയാണ് അഫ്ഗാന്‍ ആറ് റണ്‍സിന്റെ വിജയമാഘോഷിച്ചത്. സ്‌കോര്‍: അഫ്ഗാനിസ്ഥാന്‍- 123/7 (20 ഓവര്‍); വെസ്റ്റിന്‍ഡീസ്- 117/8 (20 ഓവര്‍).
ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക ടീമുകള്‍ക്കെതിരെ തുടര്‍ച്ചയായ ജയങ്ങളുമായി സെമി ഉറപ്പിച്ച വെസ്റ്റിന്‍ഡീസിന്റെ അജയ്യരായി മുന്നേറാമെന്ന പ്രതീക്ഷ പൊലിഞ്ഞപ്പോള്‍ ടൂര്‍ണമെന്റിലുടനീളം ഉജ്ജ്വല പ്രകടനം കാഴ്ചവെച്ച അഫ്ഗാന്‍ അര്‍ഹിച്ച ജയമായി ഇത്.
ഉദ്വേഗം നിറഞ്ഞുനിന്ന മത്സരത്തിനൊടുവിലാണ് അഫ്ഗാന്‍ ശക്തരായ വിന്‍ഡീസിനെ അട്ടിമറിച്ചത്. അവസാന ഓവറില്‍ 10 റണ്‍സ് വേണ്ടിയിരുന്ന വിന്‍ഡീസിനെ ഒതുക്കിയത് സ്പിന്നര്‍ മുഹമ്മദ് നബിയാണ്.
Afg
കൂറ്റനടികളുമായി നിന്ന ബ്രാത്ത്വെയ്റ്റിന് ആദ്യ രണ്ട് പന്തിലും റണ്‍സൊന്നുമെടുക്കാന്‍ കഴിഞ്ഞില്ല. ഫുള്‍ടോസായ മൂന്നാം പന്ത് ബ്രാത്ത്വെയ്റ്റ് ഉയര്‍ത്തി അടിച്ചെങ്കിലും ബൗണ്ടറിയില്‍ ഒരു മനോഹര ഡൈവിങ് ക്യാച്ചിലൂടെ നജീബുളള കൈപിടിയിലൊതുക്കി. പിന്നീടെറിഞ്ഞ മൂന്ന് പന്തുകളില്‍ നിന്ന് മൂന്ന് റണ്‍സ് മാത്രം വിട്ടുകൊടുത്ത് നബി ടീമിന് ത്രസിപ്പിക്കുന്ന ജയം സമ്മാനിക്കുകയായിരുന്നു.
നേരത്തേ, സ്പിന്നിനെ തുണയ്ക്കുന്ന പിച്ചില്‍ രണ്ട് സ്പെഷിലിസ്റ്റ് സ്പിന്നര്‍മാരുമായിറങ്ങിയ വിന്‍ഡീസ്, അഫ്ഗാന്‍ ബാറ്റ്സ്മാന്‍മാരെ വെളളം കുടിപ്പിച്ചു. മത്സരത്തിലെ രണ്ടാം ഓവറിലെ അവസാന പന്തില്‍ ഓപ്പണര്‍ ഉസ്മാന്‍ ഘാനിയുടെ (4) വിക്കറ്റ് നേടി സാമുവല്‍ ബദ്രി അഫ്ഗാന് ആദ്യ പ്രഹരമേല്‍പ്പിച്ചു.
മൂന്നാമനായെത്തിയ ക്യാപ്റ്റന്‍ അസ്ഗര്‍ സ്റ്റാന്‍സ്‌ക്സായിയും (16) ഓപ്പണര്‍ മുഹമ്മദ് ഷഹസാദും (24) ചേര്‍ന്ന് അഫ്ഗാന്‍ സ്‌കോര്‍ മുന്നോട്ട് ചലിപ്പിച്ചു. എന്നാല്‍ ആറാം ഓവറിലെ അവസാന പന്തില്‍ ഷഹസാദിന്റെ വിക്കറ്റ് സ്വന്തമാക്കി ബദ്രി അഫ്ഗാന്‍ സ്‌കോറിങ്ങിന് കടിഞ്ഞാണിട്ടു.
Najibullah Zadran
പിന്നീട് വന്നവരെല്ലാം വിന്‍ഡീസ് ബൗളിങ്ങിന് മുന്‍പില്‍ അടിയറവു പറഞ്ഞെങ്കിലും ആറാമനായിറങ്ങിയ നജീബുള്ളാ സദ്രാന്റെ ഒറ്റയാള്‍ പോരാട്ടമാണ് അഫ്ഗാന്‍ സ്‌കോര്‍ 120 കടത്തിയത്. 40 പന്തില്‍ നിന്ന് നാല് ഫോറുകളും ഒരു സിക്സറുമുള്‍പ്പടെ പുറത്താകാതെ 48 റണ്‍സാണ് നജീബുളള സദ്രാന്‍ നേടിയത്.
വിന്‍ഡീസ് ബൗളര്‍മാരില്‍ സാമുവല്‍ ബദ്രി നാല് ഓവറില്‍ 14 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ അന്‍ഡ്രേ റസല്‍ രണ്ട് വിക്കറ്റും സുലൈമാന്‍ ബെന്‍ ഡാരന്‍സമി എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റിന്‍ഡീസിന്റെയും തുടക്കം തകര്‍ച്ചയോടെയായിരുന്നു 38 റണ്‍സ് നേടുന്നതിനിടെ മൂന്ന് വിന്‍ഡീസ് ബാറ്റ്‌സ്മാന്‍മാരെ അഫ്ഗാന്‍ ബൗളര്‍മാരെ കൂടാരം കയറ്റി.
Afg
നാലാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ബ്രാവോ-രാംദിന്‍ കൂട്ടുക്കെട്ട് വിന്‍ഡീസിനെ അനായാസ വിജയത്തിലേക്ക് നയിക്കുമെന്ന് തോന്നിപ്പിച്ചു. എന്നാല്‍ 14-ാം ഓവര്‍ എറിയാനെത്തിയ മുഹമ്മദ് നബി ഡ്വയ്ന്‍ ബ്രാവോയെ(28) വിക്കറ്റിന് മുമ്പില്‍ കുടുക്കി അഫ്ഗാനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു.
10 റണ്‍സ് കൂടെ കൂട്ടിച്ചേര്‍ക്കുന്നതിനിടയില്‍ രാംദിനെ (18) കൂടെ നഷ്ടമായത് വിന്‍ഡീസിന് ഇരട്ട പ്രഹരമായി. പിന്നീടെത്തിയ അന്‍ഡ്രേ റസല്‍ അനാവശ്യ റണ്ണിന്‌ ശ്രമിച്ച് റണ്‍ ഔട്ടായതും വിന്‍ഡീസിന് തിരിച്ചടിയായി.
അഫ്ഗാന്‍ ബൗളിങ് നിരയില്‍ റാഷിദ് ഖാന്‍ മുഹമ്മദ് നബി എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും അമീര്‍ ഹംസ ഹമീദ് ഹസന്‍ ഗുല്‍ബാദിന്‍ നയ്ബ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.

അനായാസം കോലി; ഓസീസിനെ തകര്‍ത്ത് ഇന്ത്യ സെമിയില്‍

mathrubhumi.com


മൊഹാലി: ചേസിങ്ങില്‍ തന്നെ വെല്ലാന്‍ ആരുമില്ലെന്ന് കോലി ഒരിക്കല്‍ കൂടി തെളിയിച്ചു. പുറത്താകാതെ 51 പന്തില്‍ 82 റണ്‍സെടുത്ത കോലിയുടെ മികവില്‍ ഇന്ത്യ ഓസീസിനെതിരെ ആറ് വിക്കറ്റ് ജയമാഘോഷിച്ചു. ഫിനിഷിങ്ങില്‍ തന്നെ കഴിഞ്ഞേ ആരുമുള്ളൂ എന്നു പ്രഖ്യാപിച്ച് 19-ാം ഓവറിലെ ആദ്യ പന്ത് ബൗണ്ടറി പായിച്ച് ക്യാപ്റ്റന്‍ ധോനിയാണ് ഇന്ത്യയുടെ വിജയറണ്‍ കണ്ടെത്തിയത്. സ്‌കോര്‍: ഓസ്‌ട്രേലിയ- 160/ (20 ഓവര്‍); ഇന്ത്യ- 161/4 (19.1 ഓവര്‍).
ജയത്തോടെ ഇന്ത്യ ഗ്രൂപ്പില്‍ നിന്ന് ന്യൂസിലന്‍ഡിനൊപ്പം സെമി ബെര്‍ത്ത് ഉറപ്പിച്ചു. വെസ്റ്റിന്‍ഡീസുമായി 31ന് മുംബൈയിലാണ് ഇന്ത്യയുടെ മത്സരം. തോല്‍വിയോടെ ഓസീസ് ടൂറണമെന്റില്‍ നിന്ന് പുറത്തായി. 30ന് നടക്കുന്ന ആദ്യ സെമിയില്‍ ന്യൂസിലന്‍ഡ് ഇംഗ്ലണ്ടിനെ നേരിടും. ഡല്‍ഹിയിലാണ് മത്സരം.
ഓസീസ് ഉയര്‍ത്തിയ 161 റണ്‍സ് മറികടന്ന ഇന്ത്യയുടെ പ്രകടനത്തെ ക്ലാസ്സിക് റണ്‍ ചേസ് എന്നു മാത്രമേ വിശേഷിപ്പിക്കാനാകൂ. സാവധാനം മുന്നേറിയ ഇന്ത്യ അവസാന ഓവറുകളില്‍ ഇരട്ടി റണ്‍ വേണ്ടിയിരുന്നയിടത്തു നിന്നാണ് ആറ് വിക്കറ്റുകള്‍ അവശേഷിക്കേ വിജയത്തിലെത്തിയത്.
virat
സാവധാനം തുടങ്ങുകയും റണ്‍റേറ്റ് ഉയര്‍ത്തേണ്ട സമയത്ത് കൃത്യമായി സ്‌കോര്‍ ചെയ്യുകയും ചെയ്ത ഇന്ത്യന്‍ ഉപനായകന്‍ വിരാട് കോലിയുടെ ഇന്നിങ്‌സ് തന്നെയാണ് മത്സര ഫലത്തെ നിര്‍ണയിച്ചത്. അവസാന 30 പന്തില്‍ 59 റണ്‍സ് വേണ്ടിയിരുന്ന ഇന്ത്യ 25 പന്തില്‍ തന്നെ ഇത്രയും റണ്‍സ് ചേര്‍ത്തത് കോലിയുടെ മികവിലാണ്.
പതിനാറാം ഓവറില്‍ 12 റണ്‍സും പതിനേഴാം ഓവറില്‍ എട്ട് റണ്‍സും നേടിയ ഇന്ത്യയുടെ വിധി നിര്‍ണയിച്ചത് ഫോക്ക്‌നര്‍ എറിഞ്ഞ പതിനെട്ടാം ഓവറാണ്. ഫീല്‍ഡര്‍മാരെ ഔട്ട ഫീല്‍ഡിലേക്ക് നീക്കി ബൗണ്ടറികള്‍ തടയാനുള്ള ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്തിന്റെ എല്ലാ ശ്രമങ്ങളെയും നിഷ്പ്രഭമാക്കി കോലി ഓവറിലെ ആദ്യ രണ്ടു പന്തുകളില്‍ ഫോറും മൂന്നാം പന്തില്‍ സിക്‌സും മനടിയപ്പോള്‍ ഓസീസ് ഫീല്‍ഡര്‍മാര്‍ കാഴ്ചക്കാരായി. ഈ ഓവറില്‍ പിറന്നത് 19 റണ്‍സാണ്.
തൊട്ടടുത്ത കോള്‍ട്ടര്‍ നെയ്‌ലിന്റെ ഓവറിലെ ആദ്യ പന്തില്‍ റണ്ണെടുക്കാതിരുന്ന കോലി പിന്നീട് തുടര്‍ച്ചയായ മൂന്ന് ബൗണ്ടറികള്‍ നേടി. അഞ്ചാം പന്തില്‍ റണ്ണൊന്നും പിറന്നില്ലെങ്കിലും ആറാം പന്ത് വീണ്ടും അതിര്‍ത്തിവരയെ ചുംബിച്ചു. ഓവറില്‍ പിറന്നത് 16 റണ്‍സ്. അവസാന ഓവറിലെ ആദ്യ പന്ത് നേരിടാനെത്തിയ ധോനിക്ക് മത്സരം അവസാനിപ്പിക്കേണ്ട ചുമതല മാത്രമേ ഉണ്ടായിരുന്നുള്ളൂ.
Kohli
9 ബൗണ്ടറികളും രണ്ടു സിക്‌സുകളും അടിച്ച കോലി 17-ാം ഓവറില്‍ അര്‍ധസെഞ്ച്വറി പിന്നിടുമ്പോള്‍ നേടിയിരുന്നത് വെറും മൂന്ന് ബൗണ്ടറികളും ഒരു സിക്‌സും മാത്രമാണ്. 39 പന്തില്‍ അര്‍ധസെഞ്ച്വറി പിന്നിട്ട കോലി പിന്നീട് നേരിട്ട 12 പന്തില്‍ ആറ് ഫോറും ഒരു സിക്‌സുമുള്‍പ്പെടെ 32 റണ്‍സെടുത്തു.
ശര്‍മ (17 പന്തില്‍ 12), ധവാന്‍ (12 പന്തില്‍ 13), റെയ്‌ന (9 പന്തില്‍ 13) എന്നിവരെ 49 റണ്‍സെടുക്കുന്നതിനിടെ നഷ്ടമായ ശേഷം കോലി-യുവരാജ് സഖ്യമാണ് മധ്യ ഓവറുകളില്‍ ഇന്ത്യയെ മുന്നോട്ടുനയിച്ചത്. നാലാം വിക്കറ്റില്‍ ഇവര്‍ 6.2 ഓവറില്‍ 45 റണ്‍സ് ചേര്‍ത്തു. കണങ്കാലിലെ പരിക്ക് യുവരാജിനെ വലച്ചപ്പോള്‍ ഇന്ത്യന്‍ സ്‌കോറിനെയും അത് ബാധിച്ചു. 14-ാം ഓവറിന്റെ അവസാന പന്തില്‍ യുവരാജ് (18 പന്തില്‍ 21) പുറത്താകുമ്പോള്‍ ഇന്ത്യക്ക് വേണ്ടിയിരുന്നത് 36 പന്തില്‍ 67 റണ്‍സ്.
എന്നാല്‍ കോലിക്കൊപ്പം ധോനി ചേര്‍ന്നതോടെ സ്‌കോര്‍ ബോര്‍ഡ് ചലിച്ചുതുടങ്ങി. വിക്കറ്റിനിടയിലെ ഓട്ടത്തില്‍ ശ്രദ്ധകേന്ദ്രീകരിച്ച സഖ്യം സിംഗിളുകള്‍ ഡബിളുകളാക്കി ഓസീസ് ഫീല്‍ഡര്‍മാരില്‍ സമ്മര്‍ദ്ദം കൂട്ടി. ഒടുവില്‍ 18-19 ഓവറുകളില്‍ കോലിയുടെ ബാറ്റ് തീ തുപ്പിയപ്പോള്‍ കംഗാരുക്കള്‍ ഒരിക്കലും മറക്കാത്ത ഒരു തോല്‍വി ബാക്കിയായി.
image
നേരത്തേ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസീസിന് ഓപ്പണര്‍മാരായ ഉസ്മാന്‍ ഖവാജയും (16 പന്തില്‍ 26) ആരോണ്‍ ഫിഞ്ചും (34 പന്തില്‍ 43) സ്വപ്‌നതുല്യമായ തുടക്കമാണ് നല്‍കിയത്. നാലോവറില്‍ സഖ്യം സ്‌കോര്‍ 50 കടത്തി. എന്നാല്‍ പിന്നീട് മികച്ച രീതിയില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ പിച്ചിന്റെ 'മെല്ലെപ്പോക്ക്' സ്വഭാവം കണ്ടറിഞ്ഞ് പന്തെറിഞ്ഞതോടെ ഓസീസ് സ്‌കോറിങ് വേഗം കുറയുകയായിരുന്നു.
അഞ്ചാം ഓവറില്‍ ഖവാജയെ വീഴ്ത്തി നെഹ്‌റ ഇന്ത്യക്ക് ആദ്യ ബ്രേക്ക് നല്‍കിയപ്പോള്‍ എട്ടാം ഓവറില്‍ വാര്‍ണറെ (9 പന്തില്‍ 15) മടക്കി അശ്വിന്‍ മത്സരം ഇന്ത്യയുടെ വരുതിയിലാക്കി. ടൂര്‍ണമെന്റില്‍ ആദ്യമായി പന്തെറിയാനെത്തിയ യുവരാജ് തന്റെ ആദ്യ പന്തില്‍ തന്നെ ക്യാപ്റ്റന്‍ സ്മിത്തിനെ (6 പന്തില്‍ 2) ധോനിയുടെ കൈയ്യിലെത്തിച്ചതോടെ ഓസീസ് പൂര്‍ണമായും പ്രതിരോധത്തിലായി.
മാക്‌സ്‌വെല്ലും (28 പന്തില്‍ 31) വാട്‌സണും (16 പന്തില്‍ 18*) മധ്യ ഓവറുകളില്‍ വിക്കറ്റ് കാത്തെങ്കിലും സ്‌കോറിങ് വേഗം നിലനിര്‍ത്താന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ അനുവദിച്ചില്ല. അവസാന രണ്ടു പന്തുകളില്‍ ഫോറും സിക്‌സുമടിച്ച പീറ്റര്‍ നെവിലാണ് (2 പന്തില്‍ 10) ഓസീസ് സ്‌കോര്‍ 160ല്‍ എത്തിച്ചത്. ഫോക്‌നറാണ് (10 പന്തില്‍ 10) പുറത്തായ മറ്റൊരു ബാറ്റ്‌സ്മാന്‍. ഇന്ത്യക്കായി ഹാര്‍ദിക് പാണ്ഡ്യ രണ്ടും നെഹ്‌റ, അശ്വിന്‍, യുവരാജ്, ബുംറ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

3/25/2016

ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ച് വിൻഡീസ് ലോകകപ്പ് സെമിയിൽ

manoramaonline.com


by സ്വന്തം ലേഖകൻ
നാഗ്പൂർ ∙ അവസാന ഒാവർ വരെ നീണ്ടു നിന്ന ആവേശത്തിനൊടുവിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൽസരത്തിൽ വിൻഡീസിന് മൂന്നു വിക്കറ്റ് ജയം. ജയത്തോടെ വിൻഡീസ് ലോകകപ്പ് സെമിഫൈനലിൽ പ്രവേശിച്ചു. 44 റൺസെടുത്ത സാമുവൽസും 32 റൺസെടുത്ത ജോൺസൺ ചാൾസുമാണ് വിൻഡീസ് നിരയിൽ തിളങ്ങിയത്. ദക്ഷിണാഫ്രിക്കയ്ക്കായി ഇമ്രാൻ താഹിർ രണ്ടു വിക്കറ്റ് വീഴ്ത്തി. സ്കോർ: ദക്ഷിണാഫ്രിക്ക 122–8 (20 ഒാവർ), വെസ്റ്റ്ഇൻഡീസ്: 123–7 (19.4).
Chris-Gayle
ചെറിയ വിജയലക്ഷ്യവുമായി ബാറ്റുവീശിയ വിൻഡീസിന് സൂപ്പർ താരം ക്രിസ് ഗെയിലിനെ ആദ്യ ഒാവറിൽ തന്നെ നഷ്ടമായി. പിന്നീട് ക്രീസിലെത്തിയ ഫ്ലച്ചറും ചാൾസും ഭേദപ്പെട്ട പ്രകടനം നടത്തി. വിൻഡീസ് താളം കണ്ടെത്തുന്നതിനിടെ ദക്ഷിണാഫ്രിക്ക ചില ഗംഭീര നീക്കങ്ങളിലൂടെ മൽസരം അനുകൂലമാക്കാൻ ശ്രമിച്ചു. ഫ്ലച്ചറിനെ പുറത്താക്കിയ റൂസോയുടെ റൺഔട്ട് അത്തരമൊരു മനോഹര നീക്കമായിരുന്നു. പിന്നീട് 17–ാം ഒാവറിൽ ഇമ്രാൻ താഹിർ തുടർച്ചയായി രണ്ടു വിക്കറ്റുകൾ വീഴ്ത്തി വിൻഡീസിനെ സമ്മർദത്തിലാക്കി. പക്ഷേ, രണ്ടുപന്ത് ശേഷിക്കെ വിൻഡീസ് ജയം സ്വന്തമാക്കുകയായിരുന്നു.
de-Kock
ടോസ് നേടി ഫീൽഡിങ് തിരഞ്ഞെടുത്ത വിൻഡീസ് ക്യാപ്റ്റന്റെ തീരുമാനം ശരിവയ്ക്കുന്നതായിരുന്നു ടീമിന്റെ പ്രകടനം. ആദ്യ ഒാവറിൽ തന്നെ ഹാഷിം അംല റൺ ഔട്ടായി. രണ്ടാം ഒാവറിൽ സ്കോർ 13 ആയപ്പോൾ ഡുപ്ലെസിസും വീണു. പിന്നീടങ്ങോട്ട് കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീണു. റൺസ് വിട്ടുകൊടുക്കാൻ പിശുക്ക് കാണിച്ച് വിൻഡീസ് ബോളർമാർ പന്തെറിഞ്ഞു. ഇതോടെ വിൻഡീസ് സ്കോർ 122 റൺസിൽ അവസാനിച്ചു.
47 റൺസെടുത്ത ഡികോക്കാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറർ. 28 റൺസെടുത്ത വെയ്സും പിടിച്ചു നിന്നു. പേരുകേട്ട ദക്ഷിണാഫ്രിക്കൻ ബാറ്റിങ് നിരയ്ക്ക് കൂടുതലൊന്നും ചെയ്യാനുണ്ടായിരുന്നില്ല. വിൻഡീസിനായി ആന്ദ്ര റസൽ, ക്രിസ് ഗെയിൽ, ബ്രാവോ എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

3/24/2016

അടിച്ചു കളിച്ചു നിന്നവരെ പിടിച്ചു പൊടിച്ചു വിട്ട ഭാരത ടീം

ലോകം എന്ന് അവസാനിച്ചാലും അന്ന് വരെ ഈ കളി ഏതു കളികളിലും ഒന്നാമത് ആയിരിക്കും . അടിച്ചു കളിച്ചു നിന്നവരെ പിടിച്ചു പൊടിച്ചു വിട്ട ഭാരത ടീമിന്‍റെ ആ ആത്മദാഹം വേറെ എവിടെയും കാണില്ല . കാരണം ഭാരതം പഴയതായിരിക്കാം പക്ഷെ ഭാരതീയര്‍ പുതിയതാണ്

3/22/2016

പാകിസ്താനെയും വീഴ്ത്തി ന്യൂസിലന്‍ഡ് സെമിയില്‍

mathrubhumi.com


മൊഹാലി: തുടര്‍ച്ചയായ മൂന്നാം ജയത്തോടെ കിവീസ് ലോക ട്വന്റി-20യില്‍ സെമി ബെര്‍ത്ത് ഉറപ്പിക്കുന്ന ആദ്യ ടീമായി. ഇന്ന് നടന്ന മത്സരത്തില്‍ പാകിസ്താനെ 22 റണ്‍സിന് തറപറ്റിച്ചാണ് കിവികള്‍ സെമിയില്‍ പ്രവേശിച്ചത്.
ആദ്യം ബാറ്റ് ചെയ്ത കിവികള്‍ നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സെടുത്തപ്പോള്‍ പാകിസ്താന് അഞ്ച് വിക്കറ്റിന് 158 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ഇതോടെ ജമൂന്നില്‍ രണ്ട് മത്സരങ്ങള്‍ തോറ്റ പാകിസ്താന്റെ സെമി സാധ്യത മങ്ങി.
180 റണ്‍സ് വിജയലക്ഷ്യം തോടിയിറങ്ങിയ പാകിസ്താന് ഓപ്പണര്‍മാരായ ഷര്‍ജീല്‍ ഖാനും (25 പന്തില്‍ 47) അഹ്മദ് ഷെഹ്‌സാദും (32 പന്തില്‍ 30) മികച്ച തുടക്കമാണ് നല്‍കിയത്. ആദ്യ വിക്കറ്റില്‍ ഇവര്‍ 5.3 ഓവറില്‍ 65 റണ്‍സ് ചേര്‍ത്തു.
എന്നാല്‍ ഇടക്കിടെ വിക്കറ്റുകള്‍ വീണതോടെ പാകിസ്താന്റെ റണ്ണൊഴുക്ക് കുറഞ്ഞു. ന്യൂസിലന്‍ഡ് ബൗളര്‍മാരും അവസരത്തിനൊത്തുയര്‍ന്നതോടെ പാക് സ്‌കോര്‍ 158ല്‍ ഒതുങ്ങി.
ഉമര്‍ അക്മലും(26 പന്തില്‍ 24) ഷാഹിദ് അഫ്രീദിയും (9 പന്തില്‍ 19) നന്നായി തുടങ്ങിയെങ്കിലും പിടിച്ചുനില്‍ക്കാനായില്ല. കളിയവസാനിക്കുമ്പോള്‍ ഷുഐബ് മാലികും (13 പന്തില്‍ 15) സര്‍ഫ്രാസ് അഹ്മുമായിരുന്നു (8 പന്തില്‍ 10) ക്രീസില്‍. ഖാലിദ് ലത്തീഫാണ് (3) പുറത്തായ മറ്റൊരു പാക് ബാറ്റ്‌സ്മാന്‍.

3/19/2016

മഴനിയമം: ഇന്ത്യക്കെതിരെ പാക് വനിതകള്‍ക്ക് രണ്ട് റണ്‍സ് ജയം

mathrubhumi.com


ഡല്‍ഹി: ലോക വനിതാ ട്വന്റി-20യില്‍ മഴ മുടക്കിയ മത്സരത്തില്‍ ഇന്ത്യക്കെതിരെ പാകിസ്താന് രണ്ട് റണ്‍സ് ജയം. മത്സരം ആവേശകരമായ അന്ത്യത്തിലേക്ക് നീങ്ങവേയാണ് കളി മുടക്കി മഴയെത്തിയത്. മത്സരത്തിന്റെ തുടക്കം മുതല്‍ ആധിപത്യം പുലര്‍ത്തിയ പാകിസ്താനെതിരെ ഒരോവറില്‍ കളി തിരിച്ച് ഇന്ത്യ തിരിച്ചടിച്ച ഉടനെ നിര്‍ഭാഗ്യത്തിന്റെ രൂപത്തില്‍ മഴയെത്തുകയായിരുന്നു. സ്‌കോര്‍: ഇന്ത്യ: 96/7 (20 ഓവര്‍); പാകിസ്താന്‍- 77/6 (16 ഓവര്‍).
ടോസ് മുതല്‍ ഒരു ഘട്ടത്തിലും ഇന്ന് കാര്യങ്ങള്‍ ഇന്ത്യക്ക് അനുകൂലമായിരുന്നില്ല. ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 96 റണ്‍സിലൊതുങ്ങി. 15 ഓവറില്‍ നാല് വിക്കറ്റിന് 74 റണ്‍സെന്ന ശക്തമായിരുന്ന നിലയിലായിരുന്ന പാകിസ്താനെ 16-ാം ഓവറില്‍ രണ്ട് റണ്ണൗട്ടുകളിലൂടെ പ്രതിരോധത്തിലാക്കിയെങ്കിലും മഴ വില്ലനാവുകയും ചെയ്തു.
സിദ്ര അമീന്‍ (26 പന്തില്‍ 26), നാഹിദ ഖാന്‍ (15 പന്തില്‍ 14), ഇറാം ജാവേദ് (14 പന്തില്‍ 10) എന്നിവരാണ് പാക് സ്‌കോറിലേക്ക് കാര്യമായ സംഭാവന നല്‍കിയവര്‍. മുനീബ അലിയും (16 പന്തില്‍ 12) റണ്ണൊന്നുമെടുക്കാതെ നിദ ദറുമായിരുന്നു  മഴയെത്തുമ്പോള്‍ ക്രീസില്‍.
പാകിസ്താന് 16 ഓവറില്‍ മഴ നിയമപ്രകാരം വേണ്ടിയിരുന്നത് 75 റണ്‍സായിരുന്നു. മത്സരം ഉപേക്ഷിച്ചതോടെ അവര്‍ രണ്ട് റണ്‍സിന് ജയിക്കുകയായിരുന്നു.
Cric
നേരത്തേ ആദ്യ ഇന്നിങ്‌സില്‍ ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 96 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ടോസ് നേടി ഫീല്‍ഡിങ് തിരഞ്ഞെടുത്ത ക്യാപ്റ്റന്‍ സനാ മിറിന്റെ തീരുമാനത്തെ ന്യായീകരിക്കുന്ന പ്രകടനമാണ് പാക് വനിതകള്‍ പുറത്തെടുത്തത്.
ന്യൂബോളെടുത്ത അനാം അമീനും അസ്മാവിയ ഇഖ്ബാലും റണ്‍ വിട്ടുകൊടുക്കുന്നതില്‍ പിശുക്ക് കാട്ടിയപ്പോള്‍ ഇന്ത്യ സമ്മര്‍ദ്ദത്തിലായി. ഓപ്പണര്‍ വനിതയെ അനാമും പിന്നാലെയെത്തിയ സ്മൃതി മന്ദനയെ അസ്മാവിയയും പുറത്താക്കിയതോടെ ഇന്ത്യ പൂര്‍ണമായും പ്രതിരോധത്തിലായി.
3.3 ഓവറില്‍ രണ്ട് വിക്കറ്റിന് അഞ്ച് റണ്‍സ് എന്ന നിലയില്‍ തകര്‍ന്ന ഇന്ത്യക്ക് രണ്ടക്കം കടക്കാന്‍ ഏഴാം ഓവര്‍ വരെ കാത്തിരിക്കേണ്ടിവന്നു. പിന്നീട് ക്യാപ്റ്റന്‍ മിതാലി രാജും (35 പന്തില്‍ 16) ഹര്‍മന്‍പ്രീത് കൗറും (29 പന്തില്‍ 16) രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചെങ്കിലും 12-ാം ഓവറില്‍ മിതാലിയെ മടക്കി നിദ ദര്‍ ഇന്ത്യക്ക് വീണ്ടും തിരിച്ചടി നല്‍കി. അധികം വൈകാതെ സാദിയ യൂസഫിന് ഇരയായി കൗറും മടങ്ങി.
അവസാന ഘട്ടത്തില്‍ വേദ കൃഷ്ണമൂര്‍ത്തി (19 പന്തില്‍ 24), ജൂലാന്‍ ഗോസ്വാമി (14 പന്തില്‍ 14), ശിഖ പാണ്ഡെ (7 പന്തില്‍ 10*) എന്നിവരുടെ ബാറ്റിങ്ങാണ് ടീമിന് നൂറിനടുത്തുള്ള സ്‌കോര്‍ സമ്മാനിച്ചത്. അനുജ പാട്ടീലാണ് (3) പുറത്തായ മറ്റൊരു ഇന്ത്യന്‍ താരം.
Mithali Raj
പാകിസ്താനായി നാലോവറില്‍ ഒമ്പത് റണ്‍സ് വഴങ്ങിയും അസ്മാവിയ ഇഖ്ബാല്‍ 13 റണ്‍സിനും ഓരോ വിക്കറ്റ് വീഴ്ത്തി. ക്യാപ്റ്റന്‍ സനാ മിര്‍ നാലോവറില്‍ 14 റണ്‍സിന് ഒരു വിക്കറ്റ് നേടി. സാദിയയും നിദയും ഓരോ വിക്കറ്റ് പങ്കിട്ടപ്പോള്‍ രണ്ടു പേര്‍ റണ്ണൗട്ടാവുകയായിരുന്നു.

കോഹ്‌ലി കാത്തു; പാക്കിസ്ഥാനെ ആറു വിക്കറ്റിന് തകർത്ത് ടീം ഇന്ത്യ

manoramaonline.com
CRICKET CURRENT MATCHES SCORES SCHEDULE ARCHIVE PICTURE GALLERY IND vs PAK...

Read more at: http://www.manoramaonline.com/content/mm/ml/cricket-live.html

CRICKET CURRENT MATCHES SCORES SCHEDULE ARCHIVE PICTURE GALLERY IND vs PAK...

Read more at: http://www.manoramaonline.com/content/mm/ml/cricket-live.html
by സ്വന്തം ലേഖകൻ
കൊൽക്കത്ത∙ ഒടുവിൽ കൊൽക്കത്തയിലും ഇന്ത്യ പാക്കിസ്ഥാനെ തോൽപ്പിച്ചു. ലോകകപ്പിൽ പാക്കിസ്ഥാനെതിരെ അജയ്യരെന്ന പേരും കാത്തു. എല്ലാറ്റിനും ഇന്ത്യ കടപ്പെട്ടിരിക്കുന്നത് ഉപനായകൻ വിരാട് കോഹ്‌ലിയോട്. മഴമൂലം 18 ഓവറാക്കി ചുരുക്കിയ മൽസരത്തിൽ ഇന്ത്യയുടെ വിജയം ആറു വിക്കറ്റിന്. 119 റൺസ് വിജയലക്ഷ്യവുമായിറങ്ങി 23 റൺസിനിടെ മൂന്നു വിക്കറ്റ് നഷ്ടപ്പെട്ട് സമ്മർദ്ദത്തിലായ ഇന്ത്യയെ രക്ഷിച്ചത് ഉപനായകൻ വിരാട് കോഹ്‌ലിയുടെ (37 പന്തിൽ 55) സെഞ്ചുറിയോളം പോന്നൊരു അർധസെഞ്ചുറി. സമ്മർദ്ദഘട്ടത്തിൽ യുവരാജ് സിങ്ങുമൊത്ത് (23 പന്തിൽ 24) കോഹ്‌ലി കൂട്ടിച്ചേർത്ത 61 റൺസാണ് ഇന്ത്യൻ വിജയത്തിന് അടിത്തറയിട്ടത്.
ഇതോടെ രണ്ട് മൽസരങ്ങളിൽ നിന്ന് രണ്ടു പോയിന്റുമായി ഇന്ത്യ പോയിന്റ് പട്ടികയിൽ മൂന്നാമതെത്തി. പാക്കിസ്ഥാനും രണ്ടു പോയിന്റാണെങ്കിലും റൺറേറ്റിൽ അവർ രണ്ടാം സ്ഥാനത്തെത്തി. രണ്ട് കളികളും വിജയിച്ച് ന്യൂസീലൻഡാണ് ഗ്രൂപ്പിൽ ഒന്നാമത്. സ്കോർ: പാക്കിസ്ഥാൻ 18 ഓവറിൽ അഞ്ചിന് 118. ഇന്ത്യ 15.5 ഓവറിൽ നാലിന് 119.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാൻ നിശ്ചിത 18 ഓവറിൽ അഞ്ചു വിക്കറ്റിന് 118 റൺസെടുത്തു. 16 പന്തിൽ മൂന്നു ബൗണ്ടറിയും ഒരു സിക്സുമുൾപ്പെടെ 26 റൺസെടുത്ത ശുഐബ് മാലിക്കാണ് പാക്കിസ്ഥാന്റെ ടോപ്സ്കോറർ. നാലാം വിക്കറ്റിൽ ഉമർ അക്മലിനൊപ്പം മാലിക്ക് കൂട്ടിച്ചേർത്ത 41 റൺസാണ് പാക്കിസ്ഥാന് പൊരുതാവുന്ന സ്കോർ നൽകിയത്. ഇന്ത്യയ്ക്കായി നെഹ്റ, ബുംമ്ര, ജഡേജ, പാണ്ഡ്യ, റെയ്ന എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.
Sachin-Tendulkar-Sunil-Gavaഇന്ത്യ-പാക്ക് മൽസരത്തിന് മുന്നോടിയായി മുൻ താരങ്ങളെ ആദരിക്കുന്ന ചടങ്ങിൽ സച്ചിൻ തെൻഡുൽക്കർ, സുനൽ ഗാവാസ്കർ, ഇമ്രാൻ ഖാൻ, വസിം അക്രം, വഖാർ യൂനിസ് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി തുടങ്ങിവർ.
മഴമൂലം വൈകിത്തുടങ്ങിയ മൽസരത്തിൽ ഇന്ത്യ ഫീൽഡിങ്ങ് തിരഞ്ഞെടുക്കുകയായിരുന്നു. മഴപെയ്ത് കുതിർന്ന പിച്ചിൽ കരുതലോടെയായിരുന്നു പാക്കിസ്ഥാന്റെ തുടക്കം. ആദ്യ വിക്കറ്റ് നഷ്ടമായത് എട്ടാം ഓവറിലാണെങ്കിലും അപ്പോൾ സ്കോർബോർഡിലുണ്ടായിരുന്നത് 38 റൺസ് മാത്രം. 24 പന്തിൽ 17 റൺെസടുത്ത ഷർജീൽ ഖാനെ മടക്കി സുരേഷ് റെയ്നയാണ് ഇന്ത്യ കാത്തിരുന്ന വിക്കറ്റ് സമ്മാനിച്ചത്. അഹമ്മദ് ഷെഹ്സാദ് (28 പന്തിൽ 25), ശാഹിദ് അഫ്രീദി (14 പന്തിൽ എട്ട്), ഉമർ അക്മൽ (16 പന്തിൽ 22) എന്നിവരാണ് പുറത്തായ മറ്റു ബാറ്റ്സ്മാൻമാർ. സർഫ്രാസ് അഹമ്മദ് എട്ടു റൺസോടെയും മുഹമ്മദ് ഹഫീസ് അഞ്ചു റൺസോടെയും പുറത്താകാതെ നിന്നു.
കഴിഞ്ഞ മൽസരത്തിലിറങ്ങിയ അതേ ടീമുമായാണ് ഇന്ത്യയിറങ്ങുന്നത്. ഇരുടീമുകൾ‌ക്കും അനുകൂലമായ ചരിത്രഘടകങ്ങളുണ്ടെന്നതാണ് ഇന്നത്തെ മൽസരത്തിന്റെ പ്രത്യേകത. ലോകകപ്പിൽ ഇന്ത്യ ഇതുവരെ പാക്കിസ്ഥാനോട് തോറ്റിട്ടില്ല. അതേസമയം, ഇന്നത്തെ മൽസരം നടക്കുന്ന കൊൽക്കത്തയിൽ ഇന്ത്യയ്ക്ക് പാക്കിസ്ഥാനെ തോൽപ്പിക്കാനുമായിട്ടില്ല.

യോഗേശ്വറിന് ഒളിംപിക് യോഗ്യത

mathrubhumi.com


അസ്താന: ഇന്ത്യയുടെ യോഗേശ്വര്‍ ദത്ത് ഒളിംപിക്‌സിന് യോഗ്യത നേടി. ഏഷ്യന്‍ ഒളിംപിക് യോഗ്യതാ മത്സരത്തിന്റെ ഫൈനല്‍ റൗണ്ടില്‍ പ്രവേശിച്ചാണ് ലണ്ടന്‍ ഒളിംപിക്‌സിലെ വെങ്കല മെഡല്‍ ജേതാവ് കൂടിയായ യോഗേശ്വര്‍ റിയോ ഡി ജനീറോയിലേയ്ക്കുള്ള ടിക്കറ്റ് സ്വന്തമാക്കിയത്.
65 കിലോഗ്രാം ഭാര വിഭാഗത്തില്‍ സെമിഫൈനലില്‍ ദക്ഷിണ കൊറിയയുടെ ലീ സ്യുങ്-ചുല്ലിനെയാണ് യോഗേശ്വര്‍ പരാജയപ്പെടുത്തിയത് (7-2). നേരത്തെ യോഗ്യതാ റൗണ്ടില്‍ ഉത്തര കൊറിയയുടെ കിം ജു-സോങ്ങിനെയും (8-1) ക്വാര്‍ട്ടറില്‍ വിയറ്റ്‌നാമിന്റെ ക്യാന്‍ ദിന്‍ എന്‍ഗ്യുയെന്നിനെയുമാണ് യോഗേശ്വര്‍ മലര്‍ത്തിയടിച്ചത് (12-2).
റിയോ ഒളിംപിക്‌സിന് യോഗ്യത നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ ഗുസ്തിതാരമാണ് യോഗേശ്വര്‍. നര്‍സിങ് യാദവ് നേരത്തെ യോഗ്യത നേടിയിരുന്നു.

3/18/2016

റൺമഴയിൽ നനഞ്ഞ് വാങ്കഡെ; ദക്ഷിണാഫ്രിക്കയുടെ റൺമല (230) കടന്ന് ഇംഗ്ലണ്ട്

manoramaonline.com


by സ്വന്തം ലേഖകൻ
മുംബൈ∙ ആകെ എറിഞ്ഞ ഓവറുകൾ 39.4. പിറന്നത് 459 റൺസ്! റണ്ണുകളുടെ പെരുംമഴ പെയ്ത വാങ്കഡെയിലെ പിച്ചിൽ അവസാന ചിരി ഇംഗ്ലണ്ടിന്. അതാകട്ടെ ഒരു ഒന്നൊന്നര ചിരിയുമായി. റണ്ണൊഴുക്കുകൊണ്ട് അത്ഭുതപ്പെടുത്തിയ മൽസരം അവസാനിക്കുമ്പോൾ സ്കോർ ഇങ്ങനെ: ദക്ഷിണാഫ്രിക്ക 20 ഓവറിൽ നാലിന് 229. ഇംഗ്ലണ്ട് 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 230. ഇംഗ്ലീഷ് വിജയം രണ്ട് വിക്കറ്റിന്.
ദക്ഷിണാഫ്രിക്കയ്ക്കായി ഓപ്പണർമാരായ ഹാഷിം അംല (31 പന്തിൽ 58), ക്വിന്റൺ ഡികോക്ക് (24 പന്തിൽ 52), ഡുമിനി (28 പന്തിൽ 54) എന്നിവർ അർധസെഞ്ചുറി നേടിയപ്പോൾ ഇംഗ്ലണ്ട് താരങ്ങൾ നേടിയത് ഒരേയൊരു അർധസെഞ്ചുറി മാത്രം. അതാകട്ടെ, ജോ റൂട്ടിന്റെ (44 പന്തിൽ 83) പേരിൽ. ദക്ഷിണാഫ്രിക്കയുടെ വൻ സ്കോറിനെ ടീം മികവിൽ മറികടക്കുകയായിരുന്നു ഇംഗ്ലണ്ട്. ട്വന്റി20യിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ റൺസ് പിന്തുടരലാണ് ഇന്നത്തേത്. ലോകകപ്പിലെ ഏറ്റവും ഉയർന്നതും. മുൻപ് ദക്ഷിണാഫ്രിക്ക തന്നെ ഉയർത്തിയ 232 റൺസ് വിജയലക്ഷ്യം 236 റൺസെടുത്ത് വെസ്റ്റ് ഇൻഡീസ് മറികടന്നിട്ടുണ്ട്.
മികച്ച ഇന്നിങ്സിലൂടെ ഇംഗ്ലണ്ടിനെ വിജയതീരമെത്തിച്ച ജോ റൂട്ട് 19-ാം ഓവറിന്റെ രണ്ടാം പന്തിൽ മടങ്ങിയെങ്കിലും മോയിൻ അലിയും കൈൽ ആബട്ടും ചേർന്ന് അവരെ വിജയത്തിലെത്തിച്ചു. അവസാന ഓവറിന്റെ സമ്മർദ്ദം താങ്ങാനാകാതെ രണ്ടു വിക്കറ്റുകൾ നഷ്ടപ്പെടുത്തിയെങ്കിലും ഒടുവിൽ അർഹിച്ച വിജയം അവർ നേടിയെടുത്തു. മോയിൻ അലി എട്ടു റൺസോടെ പുറത്താകാതെ നിന്നു.
Duminy
അസാധ്യമെന്നു കരുതിയ സ്കോ‍ർ ലക്ഷ്യമാക്കി ബാറ്റെടുത്ത ഇംഗ്ലണ്ടിന് ഓപ്പണർമാരായ ജേസൺ റോയിയും അലക്സ് ഹെയ്‌ൽസും ചേർന്ന് നൽകിയത് സ്ഫോടനാത്മക തുടക്കം. 3.5 ഓവറിൽ ദക്ഷിണാഫ്രിക്ക 50 റൺസ് കടന്നപ്പോൾ 2.5 ഓവറിൽത്തന്നെ ഇംഗ്ലണ്ട് 50 കടന്നു. ദക്ഷിണാഫ്രിക്ക എട്ട് ഓവറിൽ 100 കടന്നപ്പോൾ ഇംഗ്ലണ്ടിന് മൂന്നു പന്തു കുറച്ചേ അതിന് വേണ്ടിവന്നുള്ളൂ.
16 പന്തിൽ 47 റൺസെടുത്ത ജേസൺ റോയി ആയിരുന്നു കൂടുതൽ ആക്രമണകാരി. ഏഴു പന്തു മാത്രം നേരിട്ട അലക്സ് ഹെയ്‌ൽസ് നാലു ബൗണ്ടറികളോടെ 17 റൺസ് നേടി മടങ്ങി. 2.3 ഓവറിൽ ഇരുവരും ചേർന്ന് നേടിയത് 48 റൺസ്. പിന്നാലെ എത്തിയവരെല്ലാം തങ്ങളുടേതായ രീതിയിൽ മികച്ച സംഭാവനകൾ നൽകി. ബെൻ സ്റ്റോക്സ് (ഒൻപത് പന്തിൽ 15), ഇയാൻ മോർഗൻ (15 പന്തിൽ 12), ജോസ് ബട്‌ലർ (14 പന്തിൽ 21), ക്രിസ് ജോർദാൻ (5) എന്നിവരെല്ലാം ചേർന്ന് ഇംഗ്ലണ്ടിനെ ദക്ഷിണാഫ്രിക്ക ഉയർത്തിയ റൺമല കടത്തി.
Jason-Roy-plays
ദക്ഷിണാഫ്രിക്കൻ നിരയിൽ ഏറ്റവും കുറച്ച് തല്ലു വാങ്ങിയത് ഇമ്രാൻ താഹിർ; നാല് ഓവറിൽ 28. ബാക്കിയെല്ലാവരും ഓവറിൽ 10 റൺസിലേറെ വഴങ്ങി. കൈൽ ആബട്ട് നാല് ഓവറിൽ 40, റബഡ നാല് ഓവറിൽ 48, സ്റ്റെയിൻ രണ്ട് ഓവറിൽ 35 എന്നിങ്ങനെയായിരുന്നു ദക്ഷിണാഫ്രിക്കൻ ബോളർമാരുടെ പ്രകടനം.
നേരത്തെ, ടോസ് നേടിയ ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്കയെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. ഓപ്പണർമാരായ അംല-ഡികോക്ക് സഖ്യം ദക്ഷിണാഫ്രിക്കയ്ക്ക് നൽകിയത് തകർപ്പൻ തുടക്കം. ആദ്യ വിക്കറ്റിൽ ഇരുവരും ചേർന്ന് കൂട്ടിച്ചേർത്തത് 96 റൺസ്. അതും വെറും 43 പന്തിൽ. 23 പന്തില്‍ തന്നെ ദക്ഷിണാഫ്രിക്ക 50 റൺസ് പിന്നിട്ടു. 100 കടന്നത് എട്ട് ഓവറിൽ.
എട്ടാം ഓവറിന്റെ ആദ്യ പന്തിൽ ഡികോക്ക് മടങ്ങി. മോയിൻ അലിയുടെ പന്തിൽ അലക്സ് ഹെയിൽസ് ക്യാച്ചെടുത്ത് പുറത്താക്കുമ്പോൾ ഡികോക്കിന്റെ സമ്പാദ്യം 31 പന്തിൽ ഏഴു ബൗണ്ടറികളും മൂന്നു സിക്സുമുൾപ്പെടെ 52 റൺസ്. ഡിവില്ലിയേഴ്സ് എട്ടു പന്തിൽ രണ്ട് സിക്സുൾപ്പെടെ 16 റൺസെടുത്ത് പെട്ടെന്ന് പുറത്തായി. തളരാതെ പൊരുതിയ അംല (31 പന്തിൽ ഏഴു ബൗണ്ടറിയും മൂന്നു സിക്സുമുൾപ്പെടെ 58), ഫാഫ് ഡുപ്ലേസി (17 പന്തിൽ 17), ജെ.പി. ഡുമിനി (28 പന്തിൽ പുറത്താകാതെ 54), ഡേവിഡ് മില്ലർ (12 പന്തിൽ പുറത്താകാതെ 28) എന്നിവർ ചേർന്ന് ദക്ഷിണാഫ്രിക്കൻ സ്കോർ 229ൽ എത്തിച്ചു. ഈ ലോകകപ്പിൽ ഇതുവരെയുള്ള ഏറ്റവും ഉയർന്ന സ്കോർ.

ആവേശത്തിനൊടുവില്‍ ന്യൂസിലന്‍ഡിന് ജയം

mathrubhumi.com


ധര്‍മശാല:  അവസാന ഓവര്‍ വരെ ആവേശം നിറഞ്ഞുനിന്ന മത്സരത്തില്‍ ഓസീസിനെ എട്ട് റണ്‍സിന് തകര്‍ത്ത് ന്യൂസിലന്‍ഡ് ട്വന്റി-20 ലോകകപ്പില്‍ തങ്ങളുടെ രണ്ടാം ജയം സ്വന്തമാക്കി. ടോസ് ന്യൂസിലന്‍ഡിനായിരുന്നു. ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണ് ബാറ്റിങ് തിരഞ്ഞെടുക്കുന്നതിന് ഒരു സംശയവുമില്ലായിരുന്നു.
ക്യാപ്റ്റന്റെ തീരുമാനം ശരിവെക്കും പോലെയായിരുന്നു ന്യൂസിലന്‍ഡ് ഓപ്പണര്‍മാര്‍ ബാറ്റിങ് ആരംഭിച്ചത്. ആദ്യ 7 ഓവറില്‍ 61 റണ്‍സ് നേടാന്‍ ഓപ്പണ്‍മാരായ മാര്‍ട്ടിന്‍ ഗുപ്ടിലിനും(39)  ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണും (24) സാധിച്ചു. എന്നാല്‍ സ്പിനര്‍മാര്‍ പന്തെറിയാനെത്തിയതോടെ കളി മാറി. പിന്നീട് റണ്‍സ് നേടാന്‍ ന്യൂസിലന്‍ഡ് ബാറ്റ്‌സ്മാന്‍മാര്‍ ബുദ്ധിമുട്ടി.
അവസാന ഓവറുകളില്‍ കോളിന്‍ മണ്‍റോയും(23), ലൂക്ക് റോഞ്ചിയും നടത്തിയ ചെറുത്ത് നില്‍പ്പാണ് സ്‌കോര്‍ 142 ല്‍ എത്തിച്ചത്.
ഓസീസിനായി മാക്‌സ്‌വെലും ഫോക്‌നറും രണ്ട് വിക്കറ്റ് വീതം നേടിയപ്പോള്‍ വാട്‌സണ്‍, മിച്ചല്‍ മാര്‍ഷ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയയ്ക്കും തകര്‍പ്പന്‍ തുടക്കമാണ് ഓപ്പണര്‍മാരായ ഉസ്മാന്‍ ഖവാജയും ഷെയ്ന്‍ വാട്‌സനും ന്ല്‍കിയത്. 5 ഓവറില്‍ 44 റണ്‍സാണ് ഓപ്പണര്‍മാര്‍ അടിച്ചു കൂട്ടിയത്.
സ്‌കോര്‍ 51 എത്തിയപ്പോഴേക്കും ഓസീസിന് രണ്ട് വിക്കറ്റ് നഷ്ടമായെങ്കിലും ഒരറ്റത്ത് മികച്ച ഫോമില്‍ കളിച്ചു കൊണ്ട് നിന്ന ഉസ്മാന്‍ ഖവാജ ഓസീസിനെ വിജയത്തിലേക്കെത്തിക്കുമെന്ന് തോന്നി. എന്നാല്‍ അനാവിശ്യ റണ്ണിനോടി ഖവാജ വിക്കറ്റ് വലിച്ചെറിഞ്ഞു.
പിന്നീടെത്തിയ മാക്‌സ്‌വെലും (22) മിച്ചല്‍ മാര്‍ഷും(24) ജയത്തിനായി പരിശ്രമിച്ചെങ്കിലും ന്യൂസിലന്‍ഡ് സ്പിനര്‍മാരുടെ മികച്ച ബൗളിങ്ങിന് മുന്നില്‍ റണ്‍സ് നേടാന്‍ ബുദ്ധിമുട്ടി.
കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീണതും ഓസീസിന് തിരിച്ചടിയായി. അവസാന ഓവറില്‍ ഓസീസിന് ജയ്ക്കാന്‍ 19 റണ്‍സ് വേണ്ടിയിരുന്നു. എന്നാല്‍ ആദ്യ പന്തില്‍ തന്നെ അപകടക്കാരിയായ ഫോക്‌നറിനെ ആദ്യ പന്തില്‍ തന്നെ പുറത്താക്കി അന്‍ഡേഴ്‌സണ്‍ ഓസീസ് പ്രതീക്ഷകള്‍ക്ക് മേല്‍ തിരശീലയിട്ടു.
മൂന്നാം പന്തില്‍ ഓസീസ് കീപ്പര്‍ പീറ്റര്‍ നെവില്‍ സിക്‌സറിനു പറത്തി മത്സരം വീണ്ടും ആവേശമാക്കിയെങ്കിലും അവസാന ഓവറിലെ അഞ്ചാമത്തെ പന്തില്‍ കോട്ടര്‍നെയിലിനെ ബൗള്‍ഡാക്കി അന്‍ഡേഴ്‌സണ്‍ ഓസീസിന്റെ പെട്ടിയില്‍ അവസാനത്തെ ആണിയും തറച്ചു.
ന്യൂസിലന്‍ഡിനു വേണ്ടി മെക്ലനഗന്‍ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ സാന്തര്‍, അന്‍ഡേഴ്‌സണ്‍ എന്നിവര്‍ രണ്ട് വിക്കറ്റും സോധി ഒരു വിക്കറ്റും നേടി
സ്‌കോര്‍: ന്യൂസിലന്‍ഡ്        142-8 (20ഓവര്‍)              

           ഓസ്‌ട്രേലിയ   134-9 (20ഓവര്‍)

3/17/2016

ട്വന്റി 20 ലോകകപ്പ്‌ : പാട്ടുംപാടി പാകിസ്‌താന്‍

mangalam.com


mangalam malayalam online newspaperകൊല്‍ക്കത്ത: ഇതാ യഥാര്‍ത്ഥ പാകിസ്‌താന്‍. ഏഷ്യാ കപ്പില്‍ ചാമ്പലായ പാക്‌ പട ചാരത്തില്‍ നിന്ന്‌ ഉയിര്‍ത്തെഴുന്നേറ്റു വരുന്നു.
ട്വന്റി 20 ലോകകപ്പ്‌ ക്രിക്കറ്റില്‍ ഇന്നലെ ബദ്ധവൈരികളായ ബംഗ്ലാദേശിനെ 52 റണ്‍സിന്‌ ആധികാരികമായി തോല്‍പിച്ച്‌ എതിരാളികള്‍ക്ക്‌ മുന്നറിയിപ്പു നല്‍കിയിരിക്കുകയാണ്‌ ഷാഹിദ്‌ അഫ്രീദിയും സംഘവും.
ബാറ്റിങ്‌ വിരുന്ന കണ്ട മത്സരത്തില്‍ കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സിനെ ത്രസിപ്പിച്ച്‌ ആദ്യം ബാറ്റു ചെയ്‌ത പാകിസ്‌താന്‍ നിശ്‌ചിത 20 ഓവറില്‍ 201 റണ്‍സാണ്‌ അടിച്ചു കൂട്ടിയത്‌. ഇതു പിന്തുടര്‍ന്ന ബംഗ്ലാദേശികളുടെ പോരാട്ടം ആറിന്‌ 146-ല്‍ അവസാനിച്ചു.
19 പന്തില്‍ നിന്നു നാലുവീതം ബൗണ്ടറികളും സിക്‌സറുകളും പായിച്ച്‌ 49 റണ്‍സ്‌ നേടുകയും നാലോവറില്‍ 27 റണ്‍സ്‌ വഴങ്ങി രണ്ടു നിര്‍ണായക വിക്കറ്റ്‌ വീഴ്‌ത്തുകയും ചെയ്‌ത നായകന്‍ ഷാഹിദ്‌ അഫ്രീദിയാണ്‌ പാകിസ്‌താന്റെ ഹീറോ. അഫ്രീദി തന്നെയാണ്‌ കളിയിലെ കേമനും.
ബംഗ്ലാദേശ്‌ നിരയില്‍ 40 പന്തില്‍ നിന്ന്‌ 50 റണ്‍സ്‌ നേടി പുറത്താകാതെ നിന്ന മധ്യനിര ബാറ്റ്‌സ്മാന്‍ ഷാക്കീബ്‌ അല്‍ ഹസനാണ്‌ തിളങ്ങിയത്‌. ഷാക്കീബിനു പുറമേ 25 റണ്‍സിന്‌ നേടിയ സാബിര്‍ റഹ്‌മാനും 24 റണ്‍സ്‌ നേടിയ തമീം ഇഖ്‌ബാലിനും മാത്രമേ പിടിച്ചു നില്‍ക്കാനായുള്ളു. അഫ്രീദിക്കു പുറമേ പാകിസ്‌താനു വേണ്ടി മുഹമ്മദ്‌ ആമിറും രണ്ടു വിക്കറ്റ്‌ വീഴ്‌ത്തി ബൗളിങ്ങില്‍ തിളങ്ങി.
നേരത്തെ ടോസ്‌ നേടി ബാറ്റിങ്‌ തെരഞ്ഞെടുത്തപാകിസ്‌താന്റെ വഴിക്കായിരുന്നു കാര്യങ്ങളെല്ലാം. സ്‌കോര്‍ 26-ല്‍ നില്‍ക്കെ ഓപ്പണര്‍ ഷാര്‍ജില്‍ ഖാനെ(18) നഷ്‌ടമായെങ്കിലും രണ്ടാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന അഹമ്മദ്‌ ഷെഹ്‌സാദും മുഹമ്മദ്‌ ഹഫീസും ചേര്‍ന്ന്‌ അവരെ മികച്ച സ്‌കോറിലേക്കു നയിച്ചു.
ഷെഹ്‌സാദ്‌ 39 പന്തില്‍ 52 റണ്‍സ്‌ നേടിയപ്പോള്‍ ഹഫീസ്‌ 42 പന്തില്‍ 64 റണ്‍സ്‌ നേടി ടോപ്‌സ്കോററായി. 13.5 ഓവറില്‍ ഷെഹ്‌സാദ്‌ പുറത്തായ ശേഷം എത്തിയ അഫ്രീദിയാണ്‌ പാക്‌ സ്‌കോറിന്‌ ശരവേഗം നല്‍കിയത്‌. ബംഗ്ലാ ബൗളിങ്ങിനെ പിച്ചിച്ചീന്തിയ അഫ്രീദി തന്റെ ഇന്ത്യ അനുകൂല പ്രസ്‌താവനയെ വിമര്‍ശിച്ചവരുടെ നാവടപ്പിച്ച മറുപടിയാണ്‌ നല്‍കിയത്‌. ബംഗ്ലാദേശിനായി അറാഫാത്ത്‌ സണ്ണി രണ്ടു വിക്കറ്റ്‌ വീഴ്‌ത്തി.
സ്‌കോര്‍ബോര്‍ഡ്‌
പാകിസ്‌താന്‍ ബാറ്റിങ്‌:- ഷാര്‍ജീല്‍ ഖാന്‍ ബി അരാഫത്ത്‌ സണ്ണി 18, അഹമ്മദ്‌ ഷെഹ്‌സാദ്‌ സി മഹ്‌മദുള്ള ബി സാബിര്‍ റഹ്‌മാന്‍ 52, മുഹമ്മദ്‌ ഹഫീസ്‌ സി സൗമ്യ സര്‍ക്കാര്‍ ബി അരാഫത്ത്‌ സണ്ണി 64, ഷാഹിദ്‌ അഫ്രീദി സി മഹ്‌മദുള്ള ബി തസ്‌കിന്‍ അഹമ്മദ്‌ 49, ഉമര്‍ അക്‌മല്‍ സി ഷാക്കീബ്‌ അല്‍ ഹസന്‍ ബി തസ്‌കിന്‍ അഹമ്മദ്‌ 0, ഷുഐബ്‌ മാലിക്ക്‌ നോട്ടൗട്ട്‌ 15, ഇമാദ്‌ വസീം നോട്ടൗട്ട്‌ 0, എക്‌സ്ട്രാസ്‌ 3.
ആകെ 20 ഓവറില്‍ അഞ്ചിന്‌ 201.
വിക്കറ്റ്‌ വീഴ്‌ച:- 1-26, 2-121, 3-163, 4-175, 5-198.
ബൗളിങ്‌:- തസ്‌കിന്‍ അഹമ്മദ്‌ 4-0-32-2, അല്‍ അമീന്‍ ഹൊസൈന്‍ 3-0-43-0, അരാഫത്ത്‌ സണ്ണി 4-0-34-2, ഷാക്കീബ്‌ അല്‍ ഹസന്‍ 4-0-39-0, മഷ്‌റഫെ മൊര്‍ത്താസ 3-0-41-0, സാബിര്‍ റഹ്‌മാന്‍ 2-0-11-1.
ബംഗ്ലാദേശ്‌ ബാറ്റിങ്‌:- തമീം ഇഖ്‌ബാല്‍ സി ഇമാദ്‌ വസീം ബി അഫ്രീദി 24, സൗമ്യ സര്‍ക്കാര്‍ ബി മുഹമ്മദ്‌ ആമിര്‍ 0, സാബിര്‍ റഹ്‌മാന്‍ ബി അഫ്രീദി 25, ഷാക്കീബ്‌ അല്‍ ഹസന്‍ നോട്ടൗട്ട്‌ 50, മഹ്‌മദുള്ള സി ഷര്‍ജീന്‍ ഖാന്‍ ബി ഇമാദ്‌ വസീം 4, മുഷ്‌ഫിക്കര്‍ റഹീം സി സര്‍ഫ്രാസ്‌ അഹമ്മദ്‌ ബി മുഹമ്മദ്‌ ആമിര്‍ 18, മുഹമ്മദ്‌ മിഥുന്‍ സി മുഹമ്മദ്‌ ആമിര്‍ ബി മുഹമ്മദ്‌ ഇര്‍ഫാന്‍ 2, മഷ്‌റഫെ മൊര്‍ത്താസ നോട്ടൗട്ട്‌ 15, എക്‌സ്ട്രാസ്‌ 8.
ആകെ 20 ഓവറില്‍ ആറിന്‌ 146.
വിക്കറ്റ്‌ വീഴ്‌ച:- 1-1, 2-44, 3-58, 4-71, 5-110, 6-117.
ബൗളിങ്‌:- മുഹമ്മദ്‌ ആമിര്‍ 4-0-27-2, മുഹമ്മദ്‌ ഇര്‍ഫാന്‍ 4-0-30-1, വഹാബ്‌ റിയാസ്‌ 4-0-31-0, ഷാഹിദ്‌ അഫ്രീദി 4-0-27-2, ഷുഐബ്‌ മാലിക്‌ 2-0-14-0, ഇമാദ്‌ വസീം 2-0-13-1

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1