4/06/2016

സ്റ്റാന്‍ഡ് അപ്പ് ഇന്ത്യ പദ്ധതി ദളിതര്‍ക്കും വനിതകള്‍ക്കുമായി: മോദി

janmabhumidaily.com

ജന്മഭൂമി
3ന്യൂദല്‍ഹി: അഭിമാന പദ്ധതിയായ സ്റ്റാന്‍ഡ് അപ്പ് ഇന്ത്യ രാജ്യത്തെ ദളിതര്‍ക്കും വനിതകള്‍ക്കുമായാണ് ആരംഭിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. പട്ടികജാതി-പട്ടികവര്‍ഗ്ഗക്കാര്‍ക്കും വനിതകള്‍ക്കും വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കാന്‍ പദ്ധതി സഹായിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഉത്തര്‍പ്രദേശിലെ നോയിഡയില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി സ്റ്റാന്‍ഡ് അപ്പ് ഇന്ത്യ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.
പദ്ധതി അനുസരിച്ച് 10 ലക്ഷം രൂപ മുതല്‍ ഒരു കോടി രൂപവരെ പട്ടികജാതി-പട്ടികവര്‍ഗ്ഗ-വനിതാ സംരംഭകര്‍ക്ക് വായ്പാ തുക ലഭ്യമാക്കുമെന്ന് മോദി പറഞ്ഞു. രാജ്യത്തെ 1.25 ലക്ഷം ബാങ്കുകള്‍ വഴി 1.25 ലക്ഷം യുവാക്കള്‍ക്ക് വായ്പാ തുക ലഭിക്കും. എല്ലാ ബാങ്ക് ബ്രാഞ്ചുകളും ഒരു വനിതയ്ക്കും ഒരു ദളിതനും ഒരു പട്ടികവര്‍ഗ്ഗക്കാരനും പുതിയ സംരംഭകത്വം ആരംഭിക്കുന്നതിന് നിര്‍ബന്ധമായും വായ്പ നല്‍കണമെന്നും മോദി പറഞ്ഞു.
തൊഴിലന്വേഷകരെ തൊഴില്‍ ദായകരാക്കി മാറ്റുകയാണ് സ്റ്റാന്റ് അപ്പ് ഇന്ത്യ പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ദളിത്-പട്ടികവര്‍ഗ്ഗ ജനവിഭാഗങ്ങളുടെ ജീവിതനിലവാരം മാറ്റുന്ന പദ്ധതിയാണിത്. സാധാരണക്കാര്‍ക്ക് സ്വന്തം കാലില്‍ നിന്നു ജീവിക്കാന്‍ പദ്ധതി സഹായിക്കും. ചെറുകിട വ്യവസായ വികസന ബാങ്ക് 10,000 കോടി രൂപയും നാഷണല്‍ ക്രെഡിറ്റ് ഗ്യാരന്റി ട്രസ്റ്റി കമ്പനി ലിമിറ്റഡ് 5,000 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.
ജഗ്ജീവന്‍ റാമിന്റെ മരണവാര്‍ഷിക ദിനമായ ഇന്നലെ നടന്ന ചടങ്ങില്‍ ദളിതനെന്ന പശ്ചാത്തലം ഒരിക്കലും അദ്ദേഹത്തിന് തടസ്സമായില്ലെന്ന് മോദി പറഞ്ഞു. ഉദ്ഘാടന ചടങ്ങിന് മുന്നോടിയായി മുദ്രായോജനയില്‍ പെടുത്തി 5,100 ഇറിക്ഷകള്‍ പ്രധാനമന്ത്രി വിതരണം ചെയ്തു. റിക്ഷാ ഡ്രൈവര്‍മാരുമായി മോദി അഭിമുഖസംഭാഷണവും നടത്തി. കൗശല വികസന കേന്ദ്രത്തിന്റെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിച്ചു.
Related News from Archive
Editor's Pick

ഉടന്‍ വരും സാംസങിന്റെ മടങ്ങും സ്മാര്‍ട്‌ഫോണ്‍


foldable smartphone, Samsung


mathrubhumi.com
സ്വന്തം ലേഖകന്‍
സ്മാര്‍ട്‌ഫോണുകളുടെ അദ്ഭുതങ്ങള്‍ക്ക് അറുതിയായോ? ലോകമെങ്ങുമുള്ള വിപണികള്‍ നല്‍കുന്ന സൂചന അതാണ്. പത്തുവര്‍ഷത്തെ വന്‍വളര്‍ച്ചയ്ക്ക് ശേഷം സ്മാര്‍ട്‌ഫോണ്‍ വില്‍പ്പനയുടെ ഗ്രാഫ് പതിയെ താഴോട്ടു നീങ്ങിത്തുടങ്ങിയിരിക്കുന്നു. മുന്‍നിര കമ്പനികളുടെ ഫ് ളാഗ്ഷിപ്പ് ഫോണുകള്‍ക്ക് പഴയ തോതിലുള്ള സ്വീകാര്യത ലഭിക്കുന്നില്ല. തൊട്ടുമുമ്പിറങ്ങിയ മോഡലില്‍ നിന്ന് കാര്യമായ വ്യത്യാസങ്ങളൊന്നും പുതിയ ഫോണിനില്ല എന്നത് കൊണ്ടാണിത്.
ഇന്ത്യയും ചൈനയും പോലുള്ള വികസ്വര വിപണികളിലല്ലാതെ സ്മാര്‍ട്‌ഫോണുകളോട് വലിയ ആവേശമൊന്നുമില്ല എവിടെയും. ഐഫോണിന്റെ പുതിയ വെര്‍ഷന്‍ ഇറങ്ങുന്നതിന്റെ തലേന്ന് രാത്രി മുതല്‍ ആപ്പിള്‍ സ്‌റ്റോറിന് മുന്നില്‍ ആളുകള്‍ ക്യൂ നിന്ന കാലമൊക്കെ പഴങ്കഥയായി. കൈയിലുളള ഫോണ്‍ മാറ്റി പുതിയത് വാങ്ങാന്‍ വികസിതരാജ്യങ്ങളിലെ ഭൂരിഭാഗം പേര്‍ക്കും താത്പര്യമില്ല.
കൈവെള്ളയിലൊതുങ്ങേണ്ട സ്മാര്‍ട്‌ഫോണിനുള്ളില്‍ പറ്റാവുന്നിടത്തോളം ടെക്‌നോളജിയും സാങ്കേതികസൗകര്യങ്ങളും കുത്തിക്കയറ്റിക്കഴിഞ്ഞു. 'മേക്കപ്പിനൊക്കെ ഒരു പരിധിയില്ലേ' എന്ന് സിനിമയില്‍ ചോദിച്ചതുപോലെ ഇന്നൊവേഷനൊക്കെ ഒരു പരിധിയില്ലേ എന്നാകും സ്മാര്‍ട്‌ഫോണ്‍ കമ്പനികളുടെ ആര്‍ ആന്‍ഡ് ഡി വിഭാഗത്തിലെ എഞ്ചിനിയര്‍മാര്‍ ഇപ്പോള്‍ ചോദിക്കുന്നത്.
സ്മാര്‍ട്‌ഫോണിന്റെ പരിധിയും പരിമിതികളും മറികടക്കാന്‍ പുത്തനൊരു സൂത്രം കണ്ടുപിടിക്കുന്നതിന്റെ തിരക്കിലാണ് സാംസങ് ഇപ്പോള്‍. കൊറിയന്‍ ടെക്‌നോളജി വെബ്‌സൈറ്റായ ഇ.ടി. ന്യൂസിന്റെ എക്‌സ്‌ക്ലുസീവ് സ്‌റ്റോറി വിശ്വസിക്കാമെങ്കില്‍ മടക്കിവെക്കാവുന്ന സ്മാര്‍ട്‌ഫോണ്‍ കമ്പനി ഉടന്‍തന്നെ വില്പനയ്‌ക്കെത്തിക്കും.
ഓ, ഇതിലെന്താണിത്ര പുതുമ എന്ന് പഴയ ഫ് ളിപ് ഓപ്പണ്‍ മോഡല്‍ ഫീച്ചര്‍ ഫോണുകള്‍ കണ്ടിട്ടുള്ള പഴമക്കാര്‍ ചോദിച്ചേക്കും. സ്‌ക്രീനിന്റെയും കീപാഡിന്റെയും നടുവിലൂടെ മുറിയുന്ന പഴയ മോഡലല്ല സ്‌ക്രീന്‍ തന്നെ പകുതിയായി മുറിയുന്ന ഹൈ-ടെക് ഫ് ളിപ് മോഡലാണ് സാംസങ് അവതരിപ്പിക്കാനൊരുങ്ങുന്നത്.
കാഴ്ചയില്‍ അഞ്ചിഞ്ച് വലിപ്പമുള്ള ഡിവൈസായിരിക്കും സാംസങിന്റെ പുതിയ ഫ് ളിപ് ഫോണ്‍ എന്നാണ് റിപ്പോര്‍ട്ട്. പുസ്തകം പോലെ ഈ ഫോണ്‍ തുറക്കുമ്പോള്‍ ഉള്ളില്‍ ഏഴിഞ്ച് വലിപ്പമുള്ള വലിയ സ്‌ക്രീന്‍ വിരിഞ്ഞുവരും.
സ്മാര്‍ട്‌ഫോണിനുള്ളില്‍ ടാബ്‌ലറ്റ് കമ്പ്യൂട്ടറിന്റെ സൗകര്യങ്ങളൊരുക്കുന്ന ഈ ഫോണിന് 'സ്മാര്‍ട്‌ലെറ്റ്' എന്നാണേ്രത സാംസങ് ഇപ്പോഴിട്ടിരിക്കുന്ന പേര്. ഈ ഫോണ്‍ നിര്‍മാണ പ്രോജക്ടിന് 'ഫോള്‍ഡബിള്‍ വാലി' എന്നും പേര് നല്‍കിയിട്ടുണ്ട്.
മടക്കാവുന്ന തരത്തിലുള്ള പ്ലാസ്റ്റിക് സ്‌ക്രീനുകളാകും ഫോണിലുണ്ടാകുക. സ്‌നാപ്ഡ്രാഗണ്‍ 820 പ്രൊസസര്‍, മൂന്ന് ജിബി റാം, മൈക്രോ എസ്ഡി കാര്‍ഡ്‌സ്ലോട്ട്, ഊരിയെടുക്കാനാവാത്ത ബാറ്ററി... ഇറങ്ങാന്‍ പോകുന്ന മടങ്ങുംഫോണിന്റെ സാങ്കേതികവിവരങ്ങളും ഇ.ടി. ന്യൂസിന്റെ വാര്‍ത്തയിലുണ്ട്. 2017 ജനവരിയോടെ ഈ ഫോണ്‍ വില്പനയ്‌ക്കെത്തുമെന്നും ഇ.ടി. ന്യൂസ് ഉറപ്പിച്ചു പറയുന്നു.
മടങ്ങുംഫോണിനെക്കുറിച്ചുള്ള ഊഹാപോഹങ്ങളോട് പ്രതികരിക്കാന്‍ സാംസങ് തയ്യാറായിട്ടില്ല. എന്നാല്‍ ചുരുട്ടാനും മടക്കാനും കഴിയുന്ന ഡിസ്‌പ്ലേകള്‍ വികസിപ്പിച്ചെടുക്കാന്‍ കമ്പനി ഏറെക്കാലമായി ശ്രമം നടത്തിവരുകയാണ് എന്ന കാര്യം എല്ലാവര്‍ക്കുമറിയാം. 2013ലെ കണ്‍സ്യൂമര്‍ ഇലക്‌ട്രോണിക്‌സ് ഷോയില്‍ ഇത്തരമൊരു ഡിസ്‌പ്ലേയുടെ പ്രോട്ടോടൈപ്പ് സാംസങ് അവതരിപ്പിച്ചതുമാണ്.
ഉത്സാഹം കെട്ടുപോയ സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍ പുതിയ ആവേശം നിറയ്ക്കാന്‍ സാംസങിന്റെ മടങ്ങുംഫോണിന് സാധിക്കുമോ എന്നാണിനി അറിയേണ്ടത്.

ചിക്കനിൽ നിന്നും കാൻസർ

ചിക്കനിൽ നിന്നും കാൻസർ

ചിക്കൻ പ്രേമികൾ സൂക്ഷിക്കുക, ചിക്കൻ പ്രേമം നിങ്ങളെ കൊണ്ടെത്തിക്കുന്നത് ഒരു പക്ഷേ കാൻസറിലേക്കാകാം. ഇറച്ചി കോഴികൾക്ക് നൽകുന്ന തീറ്റയിൽ ചേർക്കുന്ന ആർസനിക് എന്ന രാസവസ്തുവാണ് കാൻസറിലേക്കു നയിക്കുന്നത്. കോഴിയുടെ ഭാരം കൂട്ടാനും ഇറച്ചിയുടെ കളറു കൂട്ടാനുമാണ് ആർസനിക് കോഴികൾക്ക് നൽകുന്നത്. ആർസനിക് ചേർന്ന ചിക്കന് ഇളം പിങ്ക് നിറമായിരിക്കും. അമേരിക്കയിൽ വിൽപന നടത്തുന്ന ചിക്കനിൽ ആർസനിക്ക് അടങ്ങിയിട്ടുണ്ടെന്ന് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ) സാക്ഷ്യപ്പെടുത്തുന്നു.
പരിശോധയനയ്ക്കായി എടുത്ത ചിക്കനിൽ പകുതിയിലും കരളിൽ ആർസനിക് എന്ന വിഷവസ്തു കണ്ടെത്തിയാതായും എഫ്ഡിഎ പറയുന്നു. ഈ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ ആർസനിക് ഡ്രഗ് ആയ റൊക്സാർസോണിന്റെ ഉൽപാദനം നിർത്തി വയ്ക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
ചെറിയ അളവിൽ ആർസനിക് ആടങ്ങിയ ചിക്കൻ കഴിക്കുന്നത് പ്രശ്നമാകില്ല. എന്നിരുന്നാലും കാൻസർ സാധ്യത വർധിപ്പിക്കുന്ന ഒന്നാണ് ഈ ആർസനിക് എന്നും എഫ്ഡിഎ റിപ്പോർട്ടിൽ പറയുന്നു. മനുഷ്യന്റെ ആരോഗ്യത്തെ നശിപ്പിക്കാൻ ആർസനിക്കിന് സാധിക്കും. മാത്രമല്ല കൊച്ചു കുട്ടികളിൽ ന്യൂറോ സംബന്ധമായ പ്രശ്നങ്ങളുമുണ്ടാകാം. മെർക്കുറിയെക്കാൾ നാലിരട്ടി അപകടകരമാണത്രേ ഈ ആർസനിക്.
പല തരത്തിലുള്ള ചർമരോഗങ്ങളിലേക്കും ഇവ വഴിവയ്ക്കുന്നുണ്ട്. ചർമത്തിലെ കോശങ്ങൾക്കുണ്ടാകുന്ന മാറ്റം കാരണം കാൻസറിന് കാരണമാകുന്ന കാർസിനോമ ടിഷ്യു ശരീരത്തിൽ പ്രവേശിക്കാനും ലങ്സ്, കിഡ്നി, ബ്ലാഡർ, ലിവർ കാൻസറുകൾക്കുള്ള സാധ്യതയുമുണ്ട്.
അമേരിക്കൻ മെഡിക്കൽ അസോസിയേഷൻ ജേണലിൽ പ്രസിദ്ധപ്പെടുത്തിയ ഒരു പഠനത്തിൽ പറയുന്നത് ആർസനിക് ചേർത്തു വരുന്ന അരിയുടെ ഉയർന്ന ഉപയോഗം സെല്ലുലാർ ചെയ്ഞ്ചസ് ഉണ്ടാക്കുകയും ഇത് കാൻസറിലേക്കു നയിക്കുകയും ചെയ്യുന്നുണ്ടെന്നാണ്.
എന്തായാലും ചിക്കൻ കഴിക്കുന്നതിനു മുൻപ് ഒന്നുകൂടി ചിന്തിക്കുന്നത് നന്നായിരിക്കും.
Read ബ്രോയിലർ ചിക്കനും ഹോർമോണും
പല തരത്തിലുള്ള ചർമരോഗങ്ങളിലേക്കും ഇവ വഴിവയ്ക്കുന്നുണ്ട്. ചർമത്തിലെ കോശങ്ങൾക്കുണ്ടാകുന്ന മാറ്റം കാരണം കാൻസറിന് കാരണമാകുന്ന കാർസിനോമ ടിഷ്യു ശരീരത്തിൽ പ്രവേശിക്കാനും ലങ്സ്, കിഡ്നി, ബ്ലാഡർ, ലിവർ കാൻസറുകൾക്കുള്ള സാധ്യതയുമുണ്ട്.
അമേരിക്കൻ മെഡിക്കൽ അസോസിയേഷൻ ജേണലിൽ പ്രസിദ്ധപ്പെടുത്തിയ ഒരു പഠനത്തിൽ പറയുന്നത് ആർസനിക് ചേർത്തു വരുന്ന അരിയുടെ ഉയർന്ന ഉപയോഗം സെല്ലുലാർ ചെയ്ഞ്ചസ് ഉണ്ടാക്കുകയും ഇത് കാൻസറിലേക്കു നയിക്കുകയും ചെയ്യുന്നുണ്ടെന്നാണ്.
എന്തായാലും ചിക്കൻ കഴിക്കുന്നതിനു മുൻപ് ഒന്നുകൂടി ചിന്തിക്കുന്നത് നന്നായിരിക്കും.

4/05/2016

6. കല്ലുരുക്കി

ഇന്ന് പരിചയപ്പെടുത്തുന്ന വംശനാശം നേരിടുന്ന സസ്യം
6. കല്ലുരുക്കി Scoparia dulcis
കേരളത്തിൽ പരക്കെ കാണപ്പെടുന്ന ഒരു ഔഷധസസ്യം ആണ്‌ കല്ലുരുക്കി. വൃക്കയിലെ കല്ലിനുള്ള ഔഷധമായതു കൊണ്ടാണ് ഇതിന് ഈ പേരു വന്നത്. ഇതിന്റെ ശാസ്ത്രീയനാമം Scoparia dulcis എന്നാണ്‌. ഈ സസ്യം Scrophulariaceae സസ്യകുടുംബത്തിൽ പെടുന്നു. മലയാളത്തിൽ മീനാംഗണി, സന്യാസിപ്പച്ച, ഋഷിഭക്ഷ എന്നീ പേരുകളിൽ അറിയപ്പെടുന്ന ഈ സസ്യത്തിന്റെ സംസ്കൃതനാമം ആസ്മാഗ്നി എന്നാണ്‌, ഏകദേശം 30 സെന്റീമീറ്റർ പൊക്കത്തിൽ വളരുന്ന ഒരു വാർഷിക സസ്യമാണ്‌ കല്ലുരുക്കി. ചെറിയ ഇലകൾ പച്ചനിറമുള്ള തണ്ടിന്റെ ചുറ്റുപാടും കാണപ്പെടുന്നു. തണ്ടുകൾ പച്ചനിറത്തിൽ ശാഖകളായി വളരുന്നു. ചെറിയ വെളുത്ത പൂക്കളാണ്‌ ഇതിനുള്ളത്. വിത്തുകൾ തൊങ്ങലുകൾ പോലെ പച്ചനിറത്തിൽ കാണപ്പെടുന്നു. സമൂലമായിട്ടാണ്‌ കല്ലുരുക്കി ഔഷധങ്ങളിൽ ഉപയോഗിക്കുന്നത്, കഫം, പിത്തം, പനി, മുറിവ്, ത്വക്ക് രോഗങ്ങൾ, മൂത്രത്തിലെ കല്ല് തുടങ്ങിയവയ്ക്ക് ഔഷധമായി ഉപയോഗിക്കുന്നു
ഈ ചെടിക്ക് പ്രാദേശികമായി പല പേരുകള്‍ കാണും അത്തരത്തില്‍ നിങ്ങള്‍ക്ക് അറിയുന്ന നാട്ടുപേരുകള്‍ ഇവിടെ പോസ്റ്റ് ചെയ്യുമല്ലോ
കേരളത്തില്‍ പരക്കെ കണ്ടിരുന്നു എന്നത് ഇന്ന് തിരുത്തി പറയേണ്ടി വരും കാരണം ഇപ്പോള്‍ അധികമൊന്നും കാണുന്നില്ല പാടത്തും തോട്ടുവക്കിലും അങ്ങിങ്ങായി കാണാറുണ്ട് എങ്കിലും പഴയപോലെ ഇതിനെ കാണാറില്ല.

എന്നെ നടൂ, അതിജീവനത്തിനായ് ഒരു കൈ സഹായം
വംശ നാശം നേരിട്ടുകൊണ്ടിരിക്കുന്ന വിവിധ സസ്യങ്ങൾ
ഒരു പരിചയപ്പെടൽ ആണ് ഈ പോസ്റ്റ്‌.
നമ്മുടെ ചുറ്റുവട്ടത്ത് ഉണ്ടെങ്കിൽ ഒരു ശ്രദ്ധ കൊടുക്കൽ, ചിലപ്പോള്‍ നിങ്ങൾ ചെയ്യുന്നത് ആ വംശം നിലനിൽ ക്കുകയാകും അത്രയെങ്കിലും നമുക്ക് ചെയ്യാൻ ആയെങ്കിലോ. ഒപ്പം അതിനെ പറ്റി കൂടുതൽ അറിയുന്നവർ അക്കാര്യം പങ്കു വെക്കുക. ഇല്ലാതാക്കാൻ നമുക്കാകും സൃഷ്ടിക്കാൻ നമുക്കാകില്ല എന്ന സത്യം തിരിച്ചറിയുക.
പിറന്നാൾ മരം ഗ്രൂപ്പിന്റെ ഈ കാമ്പയ്നിൽ എല്ലാവരെയും ഉൾപ്പെടുത്തുന്നു, ഓരോരുത്തര്ക്കും അവർക്കാവുന്നത് ചെയ്യുക ഒരു ചെടിയെ എങ്കിലും നമുക്ക് ബാക്കി വെക്കാം
വംശനാശ ഭീഷണി നേരിടുന്ന സസ്യങ്ങള്‍ പരിചയപ്പെടുത്തുന്ന Birthday Tree Group ലേക്ക് സ്വാഗതം
https://www.facebook.com/groups/392095784310531/
Faisal Bava's photo.
Faisal Bava's photo.
Faisal Bava's photo.
Faisal Bava's photo.
Faisal Bava's photo.
          എല്ലാവരും കൃഷി ചെയ്യുക വിഷം ഉപേക്ഷിക്കുക

+3

7. ചെന്തുരുണി.

Faisal Bava to Krishi(Agriculture)
5 hrs ·
ഇന്ന് പരിചയപ്പെടുത്തുന്ന വംശനാശം നേരിടുന്ന സസ്യം
7. ചെന്തുരുണി. ഗ്ലൂട്ടാ ട്രാവൻകോറിക്ക (Gluta travancorica)
അഗസ്ത്യകൂടത്തിലും വിശിഷ്യാ കൊല്ലം ജില്ലയിലെ തെന്മലയിൽ മാത്രം കാണപ്പെടുന്ന ഒരിനം മരമാണ് ചെന്തുരുണി. ഗ്ലൂട്ടാ ട്രാവൻകോറിക്ക (Gluta travancorica) എന്നാണ് ഇതിന്റെ ശാസ്ത്രീയനാമം. കട്ടിയേറിയ തോലും ചുവന്ന നിറത്തിലുള്ള കറയും ഇതിന്റെ പ്രത്യേകതയാണ്. ചുവന്ന നിറത്തിലുള്ള കറ വരുന്നതിനാലാണ് ഇതിന് ചെന്തുരുണി എന്ന പേര് ലഭിച്ചതെന്നു കരുതപ്പെടുന്നു. 35 മീറ്ററോളം ഉയരം വയ്ക്കുന്ന ഒരു വന്മരമാണിത്. പശ്ചിമഘട്ടത്തിലെ ഒരു തദ്ദേശവൃക്ഷമാണ് ചെന്തുരുണി. തടി ഫർണിച്ചറിന് ഉപയോഗിക്കാൻ നല്ലതാണ്. മരത്തിന്റെ പേരിൽ നിന്നുമാണ് ചെന്തുരുണി വന്യജീവി സങ്കേതം എന്ന പേര് ലഭിച്ചത്
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: സസ്യം
(unranked): പുഷ്പിക്കുന്ന സസ്യങ്ങൾ
(unranked): യൂഡികോട്സ്
(unranked): റോസിഡ്സ്
നിര: Sapindales
കുടുംബം: അനാക്കാർഡിയേസീ
ജനുസ്സ്: Gluta
വർഗ്ഗം: G. travancorica
ശാസ്ത്രീയ നാമം
Gluta travancorica
“എന്നെ നടൂ, അതിജീവനത്തിനായ് ഒരു കൈ സഹായം
വംശ നാശം നേരിട്ടുകൊണ്ടിരിക്കുന്ന വിവിധ സസ്യങ്ങൾ
ഒരു പരിചയപ്പെടൽ ആണ് ഈ പോസ്റ്റ്‌.
നമ്മുടെ ചുറ്റുവട്ടത്ത് ഉണ്ടെങ്കിൽ ഒരു ശ്രദ്ധ കൊടുക്കൽ, ചിലപ്പോള്‍ നിങ്ങൾ ചെയ്യുന്നത് ആ വംശം നിലനിൽ ക്കുകയാകും അത്രയെങ്കിലും നമുക്ക് ചെയ്യാൻ ആയെങ്കിലോ. ഒപ്പം അതിനെ പറ്റി കൂടുതൽ അറിയുന്നവർ അക്കാര്യം പങ്കു വെക്കുക. ഇല്ലാതാക്കാൻ നമുക്കാകും സൃഷ്ടിക്കാൻ നമുക്കാകില്ല എന്ന സത്യം തിരിച്ചറിയുക.
പിറന്നാൾ മരം ഗ്രൂപ്പിന്റെ ഈ കാമ്പയ്നിൽ എല്ലാവരെയും ഉൾപ്പെടുത്തുന്നു, ഓരോരുത്തര്ക്കും അവർക്കാവുന്നത് ചെയ്യുക ഒരു ചെടിയെ എങ്കിലും നമുക്ക് ബാക്കി വെക്കാം
വംശനാശ ഭീഷണി നേരിടുന്ന സസ്യങ്ങള്‍ പരിചയപ്പെടുത്തുന്ന Birthday Tree Group ലേക്ക് സ്വാഗതം
https://www.facebook.com/groups/392095784310531/

Faisal Bava's photo.  Faisal Bava's photo.Faisal Bava's photo.


                                                                                                                                                                  എല്ലാവരും കൃഷി ചെയ്യുക വിഷം ഉപേക്ഷിക്കുക

4/03/2016

സൗദി രാജാവിന് മോദിയുടെ സമ്മാനം കൊടുങ്ങല്ലൂരിലെ ചേരമാൻ പള്ളിയുടെ സ്വർണ മാതൃക

manoramaonline.com

by സ്വന്തം ലേഖകൻ
റിയാദ് ∙ സൗദി അറേബ്യയിൽ ദ്വിദിന സന്ദർശനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി സൗദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവിന് സമ്മാനമായി നൽകിയത് തൃശൂരിലെ കൊടുങ്ങല്ലൂരിൽ സ്ഥിതിചെയ്യുന്ന ചേരമാൻ ജുമാ മസ്ജിദിന്റെ സ്വർണ മാതൃക. പ്രധാനമന്ത്രിയുടെ ഒാഫീസ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
എഡി 629 ൽ അറബ് വ്യാപാരികൾ സ്ഥാപിച്ചതാണ് ചേരമാൻ പള്ളിയെന്നാണ് ചരിത്രം. ഇന്ത്യയിൽ അറബ് വ്യാപാരികൾ സ്ഥാപിച്ച ആദ്യ പള്ളിയാണെന്നും കരുതുന്നു. ഇക്കാര്യങ്ങളും പള്ളിയുടെ ചരിത്രവും പിഎംഒ ട്വിറ്ററിലൂട വിശദീകരിക്കുന്നുണ്ട്.
പുരാതന കാലത്തും ഇന്ത്യയും സൗദി അറേബ്യയും തമ്മിൽ ശക്തമായ വ്യാപര ബന്ധം ഉണ്ടായിരുന്നുവെന്ന് തെളിയിക്കുന്നതിന്റെ ഉദാഹരണമാണ് ചേരമാൻ ജുമാ മസ്ജിദ്. എല്ലാ മതത്തിൽപ്പെട്ട ആളുകളും ഇവിടെയുള്ള വിളക്കിൽ എണ്ണ നൽകുന്നുവെന്നും ട്വീറ്റിൽ പറയുന്നു.
ശനിയാഴ്ചയാണ് രണ്ടു ദിവസത്തെ സന്ദർശനത്തിനായി മോദി സൗദിയിൽ എത്തിയത്. ഊഷ്മള വരവേൽപ്പാണ് മോദിക്ക് ലഭിച്ചത്. ഭീകരവിരുദ്ധ പോരാട്ടം, സുരക്ഷാ – സൈനിക സഹകരണം, നിക്ഷേപം, പ്രവാസിക്ഷേമം തുടങ്ങിയ മേഖലകളിലെ സഹകരണവുമായി ബന്ധപ്പെട്ട് സൗദി രാജാവുമായി മോദി ചർച്ച നടത്തി.

4/02/2016

ഇന്ത്യക്കെതിരെ തകര്‍പ്പന്‍ ജയം; വിന്‍ഡീസ് ഫൈനലില്‍

mathrubhumi.com


മുംബൈ: ലോക ട്വന്റി-20 സെമിയില്‍ ഇന്ത്യക്കെതിരെ വെസ്റ്റിന്‍ഡീസിന് തകര്‍പ്പന്‍ ജയം. ഇന്ത്യ ഉയര്‍ത്തിയ 193 റണ്‍സ് വിജയലക്ഷ്യം കരീബിയക്കാര്‍ രണ്ട് പന്ത് ശേഷിക്കേ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. ഏപ്രില്‍ മൂന്നിന് നടക്കുന്ന ഫൈനലില്‍ വിന്‍ഡീസ് ഇംഗ്ലണ്ടിനെ നേരിടും. സ്‌കോര്‍: ഇന്ത്യ- 192/2 (20 ഓവര്‍); വെസ്റ്റിന്‍ഡീസ്- 196/3 (19.4 ഓവര്‍).
തുടക്കത്തിലേ ഗെയ്‌ലിനെയും (5) സാമുവല്‍സിനെയും (8) നഷ്ടമായ വിന്‍ഡീസിനെ ലന്‍ഡല്‍ സിമ്മണ്‍സ് (51 പന്തില്‍ 83*), ജോണ്‍സണ്‍ ചാള്‍സ് (36 പന്തില്‍ 52), ആന്ദ്രെ റസല്‍ (20 പന്തില്‍ 43*) എന്നിവരുടെ ഇന്നിങ്‌സാണ് വിജയത്തിലെത്തിച്ചത്. മൂന്നാം വിക്കറ്റില്‍ ചാള്‍സ്-സിമ്മണ്‍സ് സഖ്യം 10.1 ഓവറില്‍ 97 റണ്‍സും അപരാജിതമായ നാലാം വിക്കറ്റില്‍ സിമ്മണ്‍സ്-റസല്‍ സഖ്യം 6.3 ഓവറില്‍ 80 റണ്‍സുമെടുത്തു.
സിമ്മണ്‍സാണ് വിന്‍ഡീസിന്റെ വിജയശില്‍പി. 51 പന്തില്‍ 7 ബൗണ്ടറികളും 5 സിക്‌സുകളും ഉള്‍പ്പെടുന്നതാണ് സിമ്മണ്‍സിന്റെ ഇന്നിങ്‌സ്. 20 പന്തില്‍ 43 റണ്‍സെടുത്ത റസല്‍ മൂന്ന് ബൗണ്ടറിയും നാല് സിക്‌സുമടിച്ചു. അര്‍ധസെഞ്ച്വറി നേടിയ ചാള്‍സ് 7 ബൗണ്ടറിയും രണ്ട് സിക്‌സും നേടി. നെഹ്‌റയും കോലിയും ബുംറയും ഇന്ത്യക്കായി ഓരോ വിക്കറ്റ് വീഴ്ത്തി.
നേരത്തേ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് മൂന്ന് അര്‍ധസെഞ്ച്വറി കൂട്ടുകെട്ടുകളാണ് കരുത്തായത്. ധവാനെ പുറത്തിരുത്തി രഹാനെയെ ഇറക്കാനുള്ള ധോനിയുടെ തീരുമാനം ഫലം കണ്ടു. ആദ്യ വിക്കറ്റില്‍ രോഹിത്-രഹാനെ സഖ്യം 7.2 ഓവറില്‍ 62 റണ്‍സെടുത്തു. തകര്‍ത്തടിച്ച രോഹിതാണ് (31 പന്തില്‍ 43) ആദ്യം പുറത്തായത്. രോഹിത് മൂന്ന് സിക്‌സും മൂന്ന് ഫോറുമടിച്ചു.
രണ്ടാം വിക്കറ്റില്‍ കോലിക്കൊപ്പം രഹാനെ 8.1 ഓവറില്‍ 66 റണ്‍സ് ചേര്‍ത്തു. 16-ാം ഓവറില്‍ റസ്സലിനെ സിക്‌സര്‍ പറത്താനുള്ള ശ്രമത്തില്‍ ബ്രാവോ പിടിച്ച് പുറത്താവുമ്പോള്‍ രഹാനെ 35 പന്തില്‍ രണ്ട് ബൗണ്ടറി ഉള്‍പ്പെടെ 40 റണ്‍സെടുത്തിരുന്നു.
പിന്നീടെത്തിയ ധോനിയെ (9 പന്തില്‍ 15) കൂട്ടുപിടിച്ച് കോലി തകര്‍ത്തടിച്ചപ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ 190 കടന്നു. അവസാന 27 പന്തില്‍ സഖ്യം 64 റണ്‍സെടുത്തു. 47 പന്തില്‍ 89 റണ്‍സെടുത്ത കോലി ടൂര്‍ണമെന്റില്‍ തന്റെ മൂന്നാം അര്‍ധസെഞ്ച്വറിയാണ് ഇന്ന് നേടിയത്. മൂന്നും അപരാജിത ഇന്നിങ്‌സുകളായിരുന്നു. 11 ബൗണ്ടറികളും ഒരു സിക്‌സും ഇന്ത്യന്‍ ഉപനായകന്റെ ബാറ്റില്‍ നിന്ന് പിറന്നു. റസലിനും ബദ്രിക്കുമാണ് വിക്കറ്റുകള്‍ ലഭിച്ചത്.

അഷ്ടപദിയും അറബ് സംഗീതവും ഒരു പോലെ വഴങ്ങും; ഷാർജാ ടിവിയുടെ റിയാലിറ്റി ഷോയിൽ അവസാന റൗണ്ടിലെത്തിയ അറബിയല്ലാത്ത ഏക പെൺകുട്ടി; അറബി സംഗീത റിയാലിറ്റിഷോയിൽ മലയാളിയായ മീനാക്ഷി താരമായത് പ്രതിഭയുടെ മികവിൽ

marunadanmalayali.com

April 02, 2016 | 08:44 AM | Permalink


മറുനാടൻ മലയാളി ബ്യൂറോ

ദുബായ്: ഷാർജ ടിവിയുടെ അറബി സംഗീത റിയാലിറ്റിഷോയിൽ മലയാളി പെൺകുട്ടിക്ക് കിരീടം. മത്സരത്തിൽ പങ്കെടുത്ത അറബിയല്ലാത്ത ഏക കുട്ടിയായ മീനാക്ഷിയാണ് അപൂർവ്വ അംഗീകാരം നേടിയത്.
എറണാകുളം സ്വദേശിയുടെ മകൾ മീനാക്ഷി എന്ന ഏഴാം കഌസ്സുകാരിയാണ്. ഫൈനലിൽ ഷാർജ ഭരണാധികാരി ഷെയ്ഖ് ഡോ: സുൽത്താൻ ബിൻ മുഹമ്മദിൽ നിന്നും മീനാക്ഷി ഉപഹാരവും വിജയകിരീടവും സ്വീകരിച്ചു. സമ്മാനത്തുക പുറത്തുവിട്ടിട്ടില്ല. അറബി സംഗീതാലാപാന മികവ് ആയിരുന്നു മീനാക്ഷിയെ വിജയിയാക്കിയത്.
ഷാർജ ജെംസ് മില്ലനിയം സ്‌കൂളിലെ ഏഴാം കഌസ്സുകാരിയായ മീനാക്ഷി അറബ് സംഗീത പരിപാടിയായ മുൻഷിദ് ഷാർജയുടെ എട്ടാം സീസണിലാണ് വിജയം കുറിച്ചത്. ഷാർജാ ടിവി കുട്ടികൾക്കായി ഒരുക്കിയ സംഗീത റിയാലിറ്റി ഷോയായിരുന്നു ഇത്. 91 രാജ്യങ്ങളിൽ നിന്നായി 1,14,251 പേർ മീനാക്ഷിക്ക് വോട്ട് ചെയ്തു. ഫൈനലിൽ എത്തിയ അറബ് വംശജരായ ഏഴുപേരെ മറികടന്നായിരുന്നു മലയാളികുട്ടിയുടെ നേട്ടം.
മുൻഷിദ് ഷാർജ'(ഷാർജയിലെ ഗായകൻ) എന്ന പേരിൽ ഷാർജയിലെയും വടക്കൻ എമിറേറ്റുകളിലെയും സ്‌കൂൾ വിദ്യാർത്ഥികൾക്ക് വേണ്ടി നടത്തിയ റിയാലിറ്റി ഷോയിൽ ആദ്യ റൗണ്ടുകളിൽ 400 പേരാണ് പങ്കെടുത്തത്. അവസാന റൗണ്ടിലേക്ക് മീനാക്ഷിയടക്കം എട്ട് കൊച്ചുഗായകർ തെരഞ്ഞെടുക്കപ്പെട്ടു. ആലാപന മികവ് കൂടാതെ, പ്രേക്ഷകരുടെ വോട്ടിന്റെ അടിസ്ഥാനത്തിലുമാണ് ജേതാവിനെ നിശ്ചയിച്ചത്. പ്രേക്ഷകരുടെ വോട്ടുകൾ ഏറെയും നേടിയാണ് മീനാക്ഷി ഒന്നാമത് എത്തിയത്.
യുവ ഇംഗ്ലീഷ് ഗായകൻ ഹാരിസ് ജെയുടെ റസൂലല്ലാഹ്, മാസിഡോണിയൻ ഗായകൻ മെസൂത് കുർതിസിന്റെ മൗലായ സല്ലി, സ്വീഡിഷ് ഗായകൻ മഹിർ സെയിനിന്റെ ഫോർഗീവ് മി എന്നീ ഗാനങ്ങളിൽ നിന്നുള്ള പ്രധാന ഭാഗങ്ങൾ കോർത്തിണക്കിയാണ് മീനാക്ഷി ഫൈനൽ റൗണ്ടിലെ നാല് മിനിറ്റ് ഗാനം ആലപിച്ചത്. ശബ്ദസൗകുമാര്യം കൊണ്ടും അക്ഷരസ്ഫുടത കൊണ്ടും ആലാപന മികവുകൊണ്ടും ഷോയിലെ വിധികർത്താക്കളായ പ്രശസ്ത അറബിക് സംഗീതജ്ഞർ അഹമ്മദ് അൽ മൻസൂരി, അബ്ദുല്ല ഷെഹി, അലി നഖ് വി എന്നിവരുടെയും സംഗീത പ്രേമികളുടെയും മനം കവർന്നു ഈ 13 വയസുകാരി. വളരെ മികച്ച രീതിയിൽ പാടിയ മീനാക്ഷിയെ ഷെയ്ഖ് ഡോ.സുൽത്താൻ പ്രത്യേകമായി അഭിനന്ദിച്ചു.

അറബിഗാനങ്ങളിൽ അസാധാരണ മികവ് തെളിയിച്ചാണ് മീനാക്ഷി ഫൈനലിൽ എത്തിയത്. അഞ്ചു വർഷമായി സംഗീതം പഠിക്കുന്നുണ്ട് മീനാക്ഷി. അങ്കമാലിയിൽ താമസിക്കുന്ന പെരുമ്പാവൂർ സ്വദേശി ജയകുമാറിന്റെയും ആയുർവേദ ഡോക്ടർ രേഖയുടെയും മകളാണ് മീനാക്ഷി. യുഎഇയിൽ എഞ്ചിനീയറാണ് ജയകുമാർ. സഹോദരി കല്യാണി. അമ്മയിൽ നിന്നാണ് മീനാക്ഷി സംഗീതത്തിന്റെ ആദ്യപാഠം നുകർന്നത്. കഴിഞ്ഞ അഞ്ച് വർഷമായി അബുദാബിയിലെ ദിവ്യ വിമലിന്റെ കീഴിൽ സംഗീതം അഭ്യസിക്കുന്നു.
ക്ഷേത്രസംഗീതമായ അഷ്ടപദി(സോപാന സംഗീതം) ആലപിക്കുന്ന യുഎഇയിലെ അപൂർവം ഗായകരിലൊരാളും. തന്റെ വിജയത്തിനായി പ്രാർത്ഥിക്കുകയും വോട്ട് ചെയ്യുകയും ചെയ്ത എല്ലാവർക്കും മീനാക്ഷിയും കുടുംബവും നന്ദി പറഞ്ഞു.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മറുനാടൻ മലയാളിയുടേതല്ല. സോഷ്യല്‍ നെറ്റവര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ

ബൂമർ എത്തി: കുതിരാനിൽ നിർമാണം ഇനി വേഗത്തിൽ

localnews.manoramaonline.com


by സ്വന്തം ലേഖകൻ
കുതിരാൻ ∙മണ്ണുത്തി–വടക്കഞ്ചേരി ആറുവരിപ്പാതയിൽ കുതിരാനിൽ തുരങ്കം നിർമിക്കുന്നതിനായുള്ള ബൂമർ യന്ത്രം എത്തി. ആന്ധ്രപ്രദേശിലെ മദനംപള്ളിയിൽനിന്നാണ് കാംറോക്ക് എന്ന യന്ത്രം ഇന്നലെ രാവിലെ ഇരുമ്പുപാലത്ത് എത്തിയത്. കുതിരാനിൽ മല തുരന്ന് 915 മീറ്റർ ദൂരത്തിലാണ് ഇരട്ടക്കുഴൽ തുരങ്കം നിർമിക്കുന്നത്. 14 മീറ്റർ വീതിയിലും 10 മീറ്റർ ഉയരത്തിലുമായാണ് പ്രധാനപാതയ്ക്ക് സമാന്തരമായി തുരങ്കം നിർമിക്കുന്നത്. പാറകളിൽ ദ്വാരം ഉണ്ടാക്കി അതിൽ വെടിമരുന്ന് നിറച്ച് സ്ഫോടനം നടത്തുന്നതിനാണ് ബൂമർ യന്ത്രം ഉപയോഗിക്കുന്നത്. രണ്ടു മണിക്കൂറിനുള്ളിൽ നാല് മീറ്റർ ആഴമുള്ള 90 ദ്വാരം വരെഉണ്ടാക്കി മരുന്നു നിറയ്ക്കാൻ ബൂമറിന് കഴിയും.
കട്ടികുറഞ്ഞ പാറയുടെ ഭാഗത്തും മണ്ണ് കൂടുതലുള്ള ഭാഗത്തും സ്റ്റീൽ പാളികൾ സ്ഥാപിച്ചാണ് സ്ഫോടനം നടത്തുക. തുരങ്കത്തിലെ ആർച്ച് ആകൃതിയുള്ള ഭാഗത്താണ് ആദ്യമായി ജോലികൾ ആരംഭിക്കുക. തുരങ്കം ആരംഭിക്കുന്ന ഇരുമ്പുപാലത്ത് ഗുഹാമുഖം ആരംഭിക്കുന്ന ഭാഗത്ത് കല്ല് പൊട്ടിച്ചു നീക്കുന്ന ജോലിയും മണ്ണ് നീക്കുന്ന ജോലിയും തുടരുകയാണ്. 15 ദിവസംകൂടി കല്ലു പൊട്ടിക്കൽ നടത്തിയ ശേഷമേ തുരങ്കം നിർമിച്ചു തുടങ്ങാനാവൂ.
ഒരു ദിവസം ഒരു ടണലിൽ നാലു മീറ്റർ ദൂരം തുരന്നെടുക്കും. പാറയിൽ മരുന്ന് വച്ച് സ്ഫോടനം നടത്തിയതിന് ശേഷം കല്ലുകളും മറ്റും നീക്കും. അടുത്തമാസം ഒരു ബൂമർ കൂടി സ്ഥലത്തെത്തും. ഇതോടെ മഴക്കാലത്തും മുടക്കമില്ലാതെ ജോലികൾ തുടരാനാവും. 90 കോടി രൂപ ചെലവിൽമുംബൈ പ്രഗതി എൻജിനീയറിങ് ആൻഡ് റയിൽ പ്രൊജക്ട് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് തുരങ്കത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നത്. മുംബൈ–പുണെ എക്സ്പ്രസ് വേയിലും കൊങ്കൺ റയിൽവേയിലും കമ്പനിയുടെ നേതൃത്വത്തിൽ തുരങ്ക നിർമാണം നടത്തിയിട്ടുണ്ട്.

വിദ്യാഭ്യാസത്തേക്കാള്‍ പ്രധാനം വിവാഹമാണെന്ന് ഇടുക്കി ബിഷപ്പ്; പ്രസ്താവന വിവാദമായി

mangalam.com


mangalam malayalam online newspaperകൊച്ചി: വിദ്യാഭ്യാസത്തേക്കാള്‍ പ്രധാനം വിവാഹമാണെന്ന ഇടുക്കി ബിഷപ്പ് മാര്‍ ആനിക്കുഴിക്കാട്ടിലിന്റെ പ്രസ്താവന വിവാദമായി. വിവാഹ ദൈവവിളി വിലമതിക്കപ്പെടട്ടെ എന്ന പേരില്‍ പുറപ്പെടുവിച്ച ഇടയലേഖനത്തിലാണ് ബിഷപ്പ് നിലപാട് വ്യക്തമാക്കിയത്. വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി വിവാഹം ഇപേക്ഷിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഇടയലേഖനം.
പഠിച്ച് ജോലിയും പദവിയും എല്ലാം നേടിയ ശേഷം വിവാഹം കഴിച്ചാല്‍ മതിയെന്ന പുതിയ തലമുറയുടെ കാഴ്ചപ്പാട് ശരിയല്ല. വിവാഹത്തോടെ സമ്പത്തും ജോലിയും ഇല്ലാതാകുന്നില്ല. വിവാഹം തുടര്‍ പഠനത്തിന് തടസമാകുന്നില്ല. പുതിയ മാധ്യമ സംസ്‌കാരം വിവാഹത്തെക്കുറിച്ച് വികലമായ കാഴ്ചപ്പാടുകളാണ ചെറുപ്പക്കാരിലേക്ക് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കഴിയുന്നത്ര കാലം ജീവിതം ആസ്വദിച്ച ശേഷം വിവാഹം മതിയെന്ന കാഴ്ചപ്പാട് അധാര്‍മിക പ്രവര്‍ത്തികള്‍ വര്‍ധിപ്പിക്കുമെന്നും ഇടുക്കി ബിഷപ്പ് കൂട്ടിച്ചേര്‍ത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

ഇവനാണ്‌ കള്ളന്‍, പെരുംങ്കള്ളന്‍; ജില്ല ജഡ്‌ജിയായി ജോലി നോക്കിയ ഈ കള്ളന്റെ കഥകേട്ടാല്‍ നിങ്ങള്‍ക്കും മോഷ്‌ടിക്കാന്‍ തോന്നും...

mangalam.com


mangalam malayalam online newspaperസ്വയം വിശേഷിപ്പിക്കുന്നത്‌ നട്‌വര്‍ലാല്‍ ജൂനിയര്‍, പോലിസുകാര്‍ വിളിക്കുന്നത്‌ ഇന്ത്യന്‍ ചാള്‍സ്‌ ശോഭരാജ്‌. വയസ്‌ 75. ഈ അടുത്ത ദിവസങ്ങളിലാണ്‌ അവസാനമായി അറസ്‌റ്റിലായത്‌. ഇതിനോടകം തന്നെ കാണക്കില്ലത്ത വാഹനങ്ങള്‍ മോഷ്‌ടിച്ചു കഴിഞ്ഞു. വെറും ഒരു കള്ളനാണെന്ന്‌ പറഞ്ഞ്‌ തള്ളികളയാന്‍ വരട്ടെ. ആള്‍ അത്ര ചില്ലറക്കാരനല്ല. 1960 ലാണ്‌ മോഷണം തുടങ്ങിയത്‌. 4 വര്‍ഷങ്ങള്‍ക്ക്‌ ശേഷം വ്യാജ രേഖയുണ്ടാക്കി റെയില്‍വേയില്‍ സ്‌റ്റേഷന്‍ മാസ്‌റ്ററായി ജോലി സ്വന്തമാക്കി. ഇവിടെ 10 വര്‍ഷം ജോലി ചെയ്‌തു. ഒരു വാഹന മേഷണത്തില്‍ പിടിക്കപ്പെട്ടതോടെ വീണ്ടും പഴയ പണിയിലേയ്‌ക്ക് തിരിച്ചുപോയി. ഇവിടം കൊണ്ടും തീരുന്നില്ല ഈ പെരുംങ്കള്ളന്റെ കഥ.
ആര്‍.ടി.ഒ. ഓഫിസില്‍ വ്യാജരേഖ ചമച്ച്‌ ഗുമസ്‌തനായി ജോലി ചെയ്‌തു. പിന്നിട്‌് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഉണ്ടാക്കി ജില്ല ജഡ്‌ജിയായി. മോഷ്‌ടിച്ചാ രേഖകള്‍ കൊണ്ടാണ്‌ ജഡ്‌ജിയാകുന്നത്‌. 10 മാസത്തോളം ജില്ല ജഡ്‌ജിയായി ജോലി ചെയ്‌തു ഈ കള്ളന്‍. ഈ സമയം നിരവതി ക്രിമിനലുകളെ വെറുതെ വിട്ടു. ഇടയ്‌ക്ക് അഭിഭഷകനായി ജോലി ചെയ്‌തു. അതെ കോടതി വളപ്പില്‍ നിന്നും കാര്‍ മോഷ്‌ടിച്ചു. ജഡ്‌ജിയായി പിടിക്കപ്പെട്ടു ശിക്ഷ കാലവധി കഴിഞ്ഞു പുറത്തു വന്നപ്പോള്‍ ഹരിയാന ട്രാന്‍സ്‌പോര്‍ട്ട്‌ വകുപ്പില്‍ ക്ലര്‍ക്കായി. അതും വ്യാജരേഖകള്‍ ഉപയോഗിച്ചായിരുന്നു.
പിന്നിട്‌ വ്യാജ ഡ്രൈയിവിങ്ങ്‌ ലൈസന്‍സ്‌ ഉണ്ടാക്കി വിറ്റു. അതും പിടിക്കപ്പെട്ടു. അതിനിടയില്‍ നാല്‌ ഡിപ്ലോമകളാണ്‌ ഈ വിരുതന്‍ സ്വന്തമാക്കിയത്‌. നിയമ ബിരുദം എടുത്തു. പല കോടതികളിലും അഭിഭാഷകനായി ജോലി നോക്കി. അവിടെനിന്നു തന്നെ മോഷണവും നടത്തി.
മോഷണം തുടങ്ങി 40 വര്‍ഷത്തിനിടയില്‍ അറസ്‌റ്റിലായത്‌ 95 തവണ. നാല്‌ സംസ്‌ഥാനങ്ങളിലായി 125 കേസുകള്‍. ഇപ്പോള്‍ ജോലിയില്‍ സഹായിക്കാന്‍ വളര്‍ത്തു പുത്രനും കൂട്ടിനുണ്ട്‌. ഈ അറസ്‌റ്റുകൊണ്ട്‌ ഒന്നും കക്ഷി പണി നിര്‍ത്താന്‍ സാധ്യതയില്ല. കാരണം ഇങ്ങനെ എത്രയോ അറസ്‌റ്റുകള്‍ കഴിഞ്ഞു പോയിരിക്കുന്നു. ഒന്നു പറയാന്‍ വിട്ടുപോയി കള്ളന്റെ യഥാര്‍ഥ പേര്‌ നധി റാം മിത്തല്‍. മിത്തലില്‍ നിന്ന്‌ ഈ 75-ാം വയസിലും ഇനിയും പലതും പ്രതിക്ഷിക്കാനുണ്ട്‌.
നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

എന്‍.ഐ.ടി പ്രവേശനം: പ്ലസ്ടു മാര്‍ക്കിന് ഇനി 'വില'യില്ല

mathrubhumi.com


ന്യൂഡല്‍ഹി:  എന്‍.ഐ.ടി പ്രവേശനത്തിന് പ്ലസ് ടൂവിന് കിട്ടുന്ന മാര്‍ക്കിന്റെ 40% വെയിറ്റേജ് നല്‍കുന്ന നിബന്ധന വേണ്ടെന്ന് വയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം.  നിലവില്‍ രാജ്യത്തെ 31 എന്‍.ഐടികളിലും പ്രവേശനം നേടുന്നതിന് ജോയിന്റ് എന്‍ട്രന്‍സ് പരീക്ഷ(ജെ.ഇ.ഇ)യില്‍ 60% വെയിറ്റേജ് മാര്‍ക്കും പ്ലസ്ടു മാര്‍ക്കിന്റെ 40 ശതമാനം വെയിറ്റേജുമാണ് കണക്കാക്കിയിരുന്നത്. ഇതില്‍  ഭേദഗതി വരുത്താനാണ് കേന്ദ്ര മാനവവിഭവശേഷി വകുപ്പിന്റെ തീരുമാനം. തീരുമാനം നടപ്പാക്കിക്കൊണ്ടുള്ള നോട്ടിഫിക്കേഷന്‍ ഉടന്‍ പുറത്തിറങ്ങുമെന്നാണ് വിവരം. 2017ല്‍ തീരുമാനം നടപ്പാക്കാനാണ് മന്ത്രി സ്മൃതി ഇറാനിയുടെ അധ്യക്ഷതയില്‍ കൂടിയ എന്‍.ഐ.ടി കൗണ്സിലിന്റെ തീരുമാനം
ഇനി മുതല്‍ പ്രവേശനത്തിനായി ഐ.ഐ.ടികള്‍ തുടരുന്ന രീതിയാകും എന്‍.ഐ.ടികളും പിന്തുടരുക. ജോയിന്റ് എന്‍ട്രന്‍സ് പരീക്ഷയില്‍(ജെ.ഇ.ഇ) നിശ്ചിത ശതമാനം മാര്‍ക്ക് നേടുന്നവര്‍ക്കാണ് ഐ.ഐ.ടികളില്‍ പ്രവേശനം. ഇതേരീതി അനുവര്‍ത്തിക്കാനാണ് എന്‍.ഐ.ടി കൗണ്‍സിലിന്റെ തീരുമാനം. രണ്ട് എന്‍ട്രന്‍സുകളാണ് ജെ.ഇ.ഇക്കുള്ളത്. ജെ.ഇ.ഇ മെയിന്‍, ജെ.ഇ.ഇ അഡ്വാന്‍സ് എന്നിങ്ങനെ. ഇതില്‍ ജെ.ഇ.ഇ. മെയിനില്‍ നിശ്ചിത ശതമാനം മാര്‍ക്ക് നേടുന്നവര്‍ക്കായിരിക്കും ജെ.ഇ.ഇ. അഡ്വാന്‍സ് എഴുതാന്‍ സാധിക്കുക. ഈ കടമ്പയും കടക്കുന്നവരില്‍നിന്ന് തയ്യാറാക്കുന്ന റാങ്ക് പട്ടികയില്‍നിന്നാണ് പ്രവേശനം നടത്തുക.
യു.പി.എ. സര്‍ക്കാരിന്റെ കാലത്താണ് ഇതുസംബന്ധിച്ച തീരുമാനങ്ങള്‍ എടുക്കുന്നതിനായി പ്രത്യേക സമിതിയെ നിയോഗിച്ചത്. സമിതിയുടെ ശുപാര്‍ശകള്‍ പ്രകാരം ഈ വര്‍ഷം മുതല്‍ ഇത് നടപ്പാക്കേണ്ടതായിരുന്നു. കഴിഞ്ഞ ഒക്ടോബറില്‍ ഇതിനായി കൂടിയ എന്‍.ഐ.ടി. കൗണ്‍സിലില്‍ അധ്യക്ഷയായ  മന്ത്രി സ്മൃതി ഇറാനി പരിഷ്‌കാരത്തിന് അനുമതി നല്‍കിയില്ല. പകരം അടുത്ത വര്‍ഷം മുതല്‍ പുതിയ രീതിയില്‍ പ്രവേശനം നടത്താമെന്നാണ് മന്ത്രി നിലപാടെടുത്തത്. മാത്രമല്ല എന്‍ട്രന്‍സ് പരീക്ഷകള്‍ക്കായി തയ്യാറെടുക്കുന്ന വിദ്യാര്‍ഥികള്‍ കൂടുതലായി കോച്ചിങ് സെന്ററുകളെ ആശ്രയിക്കുന്നത് ഒഴിവാക്കാനായി പ്ലസ്ടു സിലബസ് അനുസരിച്ച് ചോദ്യങ്ങള്‍ കൊണ്ടുവരാനും  എന്‍.ഐ.ടി കൗണ്‍സില്‍ തീരുമാനിച്ചിട്ടുണ്ട്.

വേഗത്തില്‍ ഓടാന്‍ റയില്‍വേയുടെ 'ഗതിമാന്‍'

mathrubhumi.com


ആഗ്ര: ഇന്ത്യന്‍ റയില്‍വേയുടെ വേഗത്തിന്റെ രാജാവാകാന്‍ ഗതിമാന്‍ എക്‌സ്പ്രസ് ചൊവ്വാഴ്ചമുതല്‍ ഓടിത്തുടങ്ങും.
റയില്‍വേ മന്ത്രി സുരേഷ് പ്രഭു ഉദ്ഘാടനം ചെയ്യുന്ന ഗതിമാന്‍ ഡല്‍ഹിയിലെ ഹസ്രത്ത് നിസാമുദീന്‍ മുതല്‍ ആഗ്ര വരെയാണ് ഉദ്ഘാടനയാത്ര നടത്തുകയന്ന് ഡിവിഷണല്‍ മാനേജരുടെ ഓഫീസ് അറിയിച്ചു.
റയില്‍വേ മന്ത്രി തന്റെ ഓഫീസില്‍ നിന്ന് റിമോര്‍ട്ട് കണ്‍ട്രോളിലൂടെ രാവിലെ പത്ത് മണിക്ക് ആദ്യ യാത്ര ഉദ്ഘാടനം ചെയ്യും.
പ്രത്യേകമായി തയ്യാറാക്കിയ കോച്ചുകളാണ് ട്രെയിനിലുള്ളത്. സൗജന്യ വൈ ഫൈ സംവിധാനം, ഓട്ടോമാറ്റിക് ഡോറുകള്‍, സഹായത്തിനായി ഹോസ്റ്റസുമാര്‍ എന്നിവയുമുള്ള ഗതിമാനില്‍ പന്ത്രണ്ട് എ.സി കോച്ചുകളുണ്ടാകും.
ടിക്കറ്റ് നിരക്ക് ശദാബ്ദിയേക്കാള്‍ കൂടുതലാണ്. വെള്ളിയാഴ്ച ഒഴികെ ആഴ്ചയില്‍ ആറ് ദിവസം ട്രെയിന്‍ യാത്ര നടത്തും. നൂറ് മിനുട്ടാണ് യാത്രാ സമയം. മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗത്തിലോടുന്ന ഇന്ത്യയിലെ ആദ്യത്തെ ട്രെയിനായിരിക്കും ഇത്.
ശക്തിയേറിയ അടിയന്തിരബ്രേക്കിങ് സംവിധാനം, സ്വയം പ്രവര്‍ത്തിക്കുന്ന ഫയര്‍ അലാം, ജി.പി.എസ് സംവിധാനം, ടെലവിഷന്‍ എന്നിവയൊക്കെ ഗതിമാനിലുണ്ടാകും. ഭക്ഷണത്തിന്റെ കാര്യത്തിലും ഉന്നതനിലവാരം പുലര്‍ത്തും ഇന്ത്യന്‍-പാശ്ചാത്യഭക്ഷണങ്ങളില്‍ നിന്ന് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാനുമാകും. 200 കിലോമീറ്റര്‍ ദൂരം താണ്ടാന്‍ ശതാബ്ദി 120 മിനിറ്റ് എടുക്കുമ്പോള്‍ ഗതിമാന്‍ 105 മിനിറ്റ് മാത്രമാണെടുക്കുക.

4/01/2016

വീയെസ്സിന്റെ സ്ഥാനാര്‍ഥിത്വം പിന്‍വലിച്ചു ( ചൂടുള്ള വാര്‍ത്ത )

എന്ന് നിങ്ങള്‍ക്ക് തോന്നിയെങ്കില്‍ കഷ്ടം  ഇന്ന് ഏപ്രില്‍ ഒന്നല്ലേ നമ്മള്‍ ഫൂളല്ലേ

ഇന്റര്‍നെറ്റ്‌ കണക്ഷന്‍ ഉള്ള ലാപ്ടോപ് Wifi-Hotspot ആക്കാന്‍ ഒരു എളുപ്പ വഴി


windows-8-wifi-hotspot ആദ്യം തന്നെ നിങ്ങളുടെ ലാപ്ടോപ്പില്‍ Command Prompt -Administrator മോഡില്‍ തുറക്കുക.
ഇതിനായി Command Prompt ഐക്കണില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് Run as administrator ക്ലിക്ക് ചെയ്യുക
ഇപ്പോള്‍ ഓപ്പണ്‍ ആയ വിന്‍ഡോയില്‍ താഴെ പറയുന്ന Commands ക്രമപ്രകാരം ടൈപ്പ് ചെയ്ത് Enter ചെയ്യുക
netsh wlan show drivers
ഇപ്പോള്‍ നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഉള്ള wireless network ലിസ്റ്റും Properties ഉം കാണാം …
netsh wlan set hostednetwork mode=allow
ഇപ്പോള്‍ നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഉള്ള Wifi Network Shared ആയി …..
netsh wlan set hostednetwork ssid=<name>
നിങ്ങളുടെ Wifi Network ന് ഒരു പേര് കൊടുക്കുക ….
netsh wlan set hostednetwork key=<password>
നിങ്ങളുടെ Wifi Network ന് ഒരു പാസ്സ്‌വേഡ്‌  കൊടുക്കുക ….
netsh wlan start hostednetwork
ഇപ്പോള്‍ നിങ്ങളുടെ Wifi Active ആയി….

ഇനി Network സ്റ്റോപ്പ്‌ ചെയ്യണമെങ്കില്‍ താഴെ കാണുന്ന കമാന്‍ഡ് ടൈപ്പ് ചെയ്യുക
netsh wlan stop hostednetwork എന്നിട്ട് Enter കീ പ്രസ്‌ ചെയ്യുക ….
ഇപ്പോള്‍ നിങ്ങളുടെ Wifi നെറ്റ്‌വര്‍ക്ക് STOP ആയിക്കയിഞ്ഞു

Post Your Valuable Comments Below

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1