2/24/2016

ജോൺസൺ ആൻഡ് ജോൺസൺ കമ്പനിക്ക് 720 ലക്ഷം ഡോളർ പിഴ

കാൻസർ ബാധിച്ച് യുവതി മരിച്ച കേസ്; ജോൺസൺ ആൻഡ് ജോൺസൺ കമ്പനിക്ക് 720 ലക്ഷം ഡോളർ പിഴ


മിസൗറി ∙ ജോൺസൺ ആൻഡ് ജോൺസൺ ഉൽപന്നങ്ങൾ ഉപയോഗിച്ച യുവതി കാൻസർ ബാധിച്ച് മരിച്ചെന്ന കേസിൽ കമ്പനിക്ക് 720 ലക്ഷം ഡോളർ പിഴ കോടതി വിധിച്ചു. വർഷങ്ങളായി ജോൺസൺ ആൻഡ് ജോൺസൺ ഉപയോഗിച്ച ബർക്കിങ്ഹാം സ്വദേശിയായ ജാക്കി ഫോക്ക്സ് എന്ന യുവതിയാണ് മരിച്ചത്.
മരണകാരണം ജോൺസൺ ആൻഡ് ജോൺസൺന്റെ സ്ഥിരമായ ഉപയോഗമാണെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. ഇവർക്ക് അനുകൂലമായാണ് കോടതി വിധി വന്നിരിക്കുന്നത്. 720 ലക്ഷം ഡോളർ കമ്പനി പിഴയായി അടയ്ക്കുന്നതിനോടൊപ്പം 10 മില്യൺ ഡോളർ ഫോക്സിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നും കോടതി അനുശാസിച്ചു.
സമാനമായ പരാതികള്‍ കമ്പനിക്കെതിരെ ഇതിനുമുമ്പും ഉയര്‍ന്നിട്ടുണ്ടെങ്കിലും ആദ്യമായാണ് ഇത്രയും പ്രതികൂലമായ ഒരു വിധി അവര്‍ നേരിടുന്നത്. 1200 കേസുകളാണ് നിലവില്‍ ജോണ്‍സണ്‍ ആൻഡ് ജോൺസണ്‍ നേരിടുന്നത്. കമ്പനി ഉല്‍പ്പന്നങ്ങള്‍ തുടര്‍ച്ചയായി ഉപയോഗിക്കുന്നത് ക്യാന്‍സറിന് കാരണമാകുമെന്ന വസ്തുത മറച്ചുവച്ചു എന്നതാണ് കോടതിയുടെ പ്രധാന നിരീക്ഷണം.
മുപ്പതുവർഷമായി ജോൺസൺ ആൻഡ് ജോൺസണിന്റെ ഉപഭോക്താവായിരുന്നു ജാക്കി ഫോക്സ്. ഏതായാലും കോടതി വിധിക്കെതിരെ അപ്പീൽ പോകാനാണ് കമ്പനിയുടെ തീരുമാനം.

2/23/2016

ജസ്റ്റിസ് ദത്തു മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍

mathrubhumi.com

ജസ്റ്റിസ് ദത്തു മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍

Justice Dattuന്യൂഡല്‍ഹി: സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് എച്ച്.എല്‍ ദത്തു ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണാകും. അഞ്ച് വര്‍ഷമാണ് കാലാവധി.
പ്രധാനമന്ത്രി നരേന്ദ്രമോദി, ലോക്‌സഭാ സ്പീക്കര്‍ സുമിത്രാ മഹാജന്‍, ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്, രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദ്, രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ കുര്യന്‍ എന്നിവര്‍ അടങ്ങിയ സമിതിയുടേതാണ് തീരുമാനം.
ജസ്റ്റിസ് കെ.ജി ബാലകൃഷ്ണന്‍ വിരമിച്ചതിനെത്തുടര്‍ന്ന് എട്ടു മാസമായി മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ സ്ഥാനം. ഒഴിഞ്ഞ് കിടക്കുകയായിരുന്നു
കഴിഞ്ഞ ഡിസംബറിലാണ് ജസ്റ്റിസ് ദത്തു സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്തു നിന്ന് വിരമിച്ചത്. കര്‍ണാടക, ഛത്തീസ്ഗഡ്, കേരള ഹൈക്കോടതികളില്‍ സേവനമനുഷ്ടിച്ച ശേഷമാണ് അദ്ദേഹം 2014 സപ്തംബറില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസാകുന്നത്. കര്‍ണാടകത്തിലെ ചിക്കമംഗ്‌ളൂര്‍ സ്വദേശി

രാജീവ്ഗാന്ധി വധക്കേസ്: നളിനിക്ക് പരോള്‍ അനുവദിച്ചു

mathrubhumi.com

രാജീവ്ഗാന്ധി വധക്കേസ്: നളിനിക്ക് പരോള്‍ അനുവദിച്ചു

naliniചെന്നൈ: രാജീവ്ഗാന്ധി വധക്കേസില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന നളിനിക്ക് ജയില്‍ അധികൃതര്‍ പരോള്‍ അനുവദിച്ചു. പിതാവിന്റെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ രാവിലെ എട്ടുമുതല്‍ രാത്രി എട്ടുവരെയാണ് പരോള്‍. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി അവര്‍ നാളെ പുറത്തിറങ്ങിയേക്കും.
വെല്ലൂരിലെ വനിതാ ജയിലിലാണ് അവരെ പാര്‍പ്പിച്ചിട്ടുള്ളത്. 1991 ല്‍ അറസ്റ്റിലായ നളിനി വര്‍ഷങ്ങളായി ജയിലിലാണ്. 1991 മെയ് 21 നാണ് മുന്‍ പ്രധാനമന്ത്രി രാജീവ്ഗാന്ധി കൊല്ലപ്പെട്ടത്. കേസില്‍ 1998 ജനവരി 28 ന് വിചാരണ കോടതി നളിനി അടക്കമുള്ളവര്‍ക്ക് വധശിക്ഷ വിധിച്ചിരുന്നു. 2000 ഏപ്രിലില്‍ സംസ്ഥാന സര്‍ക്കാര്‍ വധശിക്ഷ ജീവപര്യന്തമായി കുറച്ചു.

നഴ്‌സിംഗ് റിക്രൂട്ട്‌മെന്‌റ് കേസിലെ പ്രധാന പ്രതി പിടിയില്‍

mathrubhumi.com

നഴ്‌സിംഗ് റിക്രൂട്ട്‌മെന്‌റ് കേസിലെ പ്രധാന പ്രതി പിടിയില്‍

നഴ്‌സിംഗ് റിക്രൂട്ട്‌മെന്‌റ് കേസിലെ പ്രധാന പ്രതി പിടിയില്‍. മാത്യു ഇന്റര്‍നാഷണല്‍ ഉടമ കെ.ജെ മാത്യുവാണ് അറസ്റ്റിലായത്. സി.ബി.ഐ.യാണ് മാത്യുവിനെ അറസ്റ്റ് ചെയ്തത്. തട്ടിപ്പ് കേസില്‍ കേരളത്തില്‍ നിന്നുള്ള പ്രധാന പ്രതിയാണ് മാത്യു. കൊച്ചിയിലുള്ള മാത്യു ഇന്റര്‍നാഷണല്‍, ജെ.കെ. ഇന്റര്‍നാഷണല്‍, ചങ്ങനാശ്ശേരിയിലുള്ള പാന്‍ ഏഷ്യ എന്നീ സ്ഥാപനങ്ങള്‍ക്കെതിരെയാണ് കേസ്.
ചട്ടങ്ങള്‍ ലംഘിച്ച് കേരളത്തില്‍ നിന്ന് നഴ്‌സുമാരെ റിക്രൂട്ട് ചെയ്തതിനും ഇതിന് വന്‍ തുക ഫീസ് വാങ്ങിയതിനുമാണ് സ്ഥാപനങ്ങള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കൊച്ചിയിലെ മാത്യു ഇന്റര്‍നാഷണല്‍ അനധികൃത റിക്രൂട്ട്‌മെന്റിലൂടെ പത്ത് കോടിയോളം രൂപയുണ്ടാക്കിയെന്നാണ് കണ്ടെത്തല്‍. കേസില്‍ രണ്ടാം പ്രതിയാണ് മാത്യു.

ജെ.എന്‍.യു വിദ്യാര്‍ഥികള്‍ കീഴടങ്ങണമെന്ന് കോടതി

mathrubhumi.com

ജെ.എന്‍.യു വിദ്യാര്‍ഥികള്‍ കീഴടങ്ങണമെന്ന് കോടതി

ന്യൂഡല്‍ഹി: ജെ.എന്‍.യു സര്‍വകലാശാലയില്‍ രാജ്യദ്രോഹക്കുറ്റം ആരോപിക്കപ്പെട്ട ഉമര്‍ ഖാലിദടക്കം അഞ്ച് വിദ്യാര്‍ഥികള്‍ കീഴടങ്ങി നിയമനടപടികള്‍ക്ക് വിധേയകരാകണമെന്ന് ഡല്‍ഹി ഹൈക്കോടതി. കീഴടങ്ങേണ്ട സ്ഥലവും സമയവും കോടതി നാളെ അറിയിക്കും.
കീഴടങ്ങാന്‍ സംരക്ഷണം ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.
ഉമര്‍ ഖാലിദ് കീഴടങ്ങാന്‍ സന്നദ്ധനായിരുന്നുവെന്നും എന്നാല്‍ ഉമര്‍ കീഴടങ്ങാന്‍ തിരഞ്ഞെടുത്ത സമയവും സ്ഥലവും പോലീസിന് സ്വീകാര്യമായിരുന്നില്ലെന്നും ഉമറിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
അതേ സമയം ജെ.എന്‍.യു ക്യാമ്പസില്‍ കയറി വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്യാന്‍ ഡല്‍ഹി പോലീസിന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഒരു അഭിഭാഷകന്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി.
കീഴടങ്ങില്ലെന്നും അറസ്റ്റ് വരിക്കാന്‍ തയ്യാറാണെന്നുമായിരുന്നു വിദ്യാര്‍ഥികള്‍ ഇന്നലെ അറിയിച്ചിരുന്നത്. കീഴടങ്ങണമെന്ന് ദില്ലി പോലീസ് കമ്മീഷണര്‍ ബി.എസ് ബസ്സി ആവശ്യപ്പെട്ടിരുന്നു. വിദ്യാര്‍ഥികള്‍ പറയുന്നത് അവര്‍ തെറ്റ് ചെയ്തിട്ടില്ലെന്നാണ്. നിയമനടപടികള്‍ക്ക് വിധേയമായിക്കൊണ്ട് അവര്‍ നിരപരാധിത്വം തെളിയിക്കട്ടെയെന്ന് ദില്ലി പോലീസ് കമ്മീഷണര്‍ ബി.എസ് ബസ്സി പറഞ്ഞു.
ഇതേത്തുടര്‍ന്നാണ് കീഴടങ്ങാന്‍ സംരക്ഷണം ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ ഹൈക്കോടതിയെ സമീപിച്ചത്.
കാമ്പസില്‍ സംഘടിപ്പിച്ച അഫ്സല്‍ ഗുരു അനുസ്മരണവുമായി ബന്ധപ്പെട്ട് ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചുവെന്ന ആരോപണത്തെ തുടര്‍ന്ന് ഉമര്‍ ഖാലിദ്, അനിര്‍ബന്‍, അശുതോഷ്, രാമനാഗ,അനന്ത് പ്രകാശ് തുടങ്ങിയ വിദ്യാര്‍ഥികള്‍ ഒളിവില്‍ പോവുകയായിരുന്നു. എന്നാല്‍ ഞായറാഴ്ച രാത്രി ഈ വിദ്യാര്‍ഥികള്‍ കാമ്പസിലെത്തി. ജനക്കൂട്ടത്തെ ഭയന്നാണ് ഒളിവില്‍ പോയതെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു.
തനിക്ക് പാകിസ്താന്‍ പാസ്പോര്‍ട്ടുണ്ട് തുടങ്ങിയ വിവരങ്ങള്‍ തെറ്റാണ്. ഒരു മുസ്ലീമാണെന്ന് പറയാന്‍ ഇപ്പോഴെനിക്ക് ഭയമുണ്ട്. താന്‍ ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചിട്ടില്ല. എതിര്‍ക്കുന്നവര്‍ നമ്മളെ ഭയക്കുന്നത് നമ്മള്‍ ചിന്തിക്കുന്നവരായതുകൊണ്ടാണ്.  കാമ്പസില്‍ സമരം ചെയ്യുന്ന വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്തുകൊണ്ട് ഉമര്‍ ഖാലിദ് പറഞ്ഞു.
ഞായറാഴ്ച രാത്രി കാമ്പസിലെത്തിയ വിദ്യാര്‍ഥികള്‍ പിറ്റേന്നു രാവിലെ ആറ് മണിയോടെ പോലീസില്‍ കീഴടങ്ങുമെന്നാണ് ആദ്യമറിയിച്ചിരുന്നത്. എന്നാല്‍ പിന്നീട് വിദ്യാര്‍ഥികള്‍ കീഴടങ്ങില്ലെന്നും അറസ്റ്റ് വരിക്കാന്‍ തയ്യാറാണെന്നും അറിയിച്ചു. കാമ്പസില്‍ പോലീസ് കയറുന്നതിനെ എതിര്‍ക്കില്ല. പക്ഷെ, അങ്ങിനെ സംഭവിച്ചാല്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്വം വൈസ് ചാന്‍സലര്‍ക്കായിരിക്കുമെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു. മറ്റ് വിദ്യാര്‍ഥികളുടെ മുന്നില്‍വെച്ച് പോലീസ് യൂണിഫോമില്‍ തങ്ങളെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവും വിദ്യാര്‍ഥികള്‍ മുന്നോട്ട് വച്ചിരുന്നു. 

ലക്ഷ്യം എല്ലാവർക്കും ഒപ്പം എല്ലാവരുടേയും വികസനം

marunadanmalayali.com

ലക്ഷ്യം എല്ലാവർക്കും ഒപ്പം എല്ലാവരുടേയും വികസനം; പാവങ്ങളുടേയും കർഷകരുടേയും ക്ഷേമത്തിന...

ലക്ഷ്യം എല്ലാവർക്കും ഒപ്പം എല്ലാവരുടേയും വികസനം; പാവങ്ങളുടേയും കർഷകരുടേയും ക്ഷേമത്തിനാണ് പ്രാമുഖ്യം; 2022 ഓടെ എല്ലാവർക്കും വീട്; പാർലമെന്റ് നടപടികൾ തടസപ്പെടുത്തരുത്; നയപ്രഖ്യാപനത്തിൽ രാഷ്ട്രപതി പറഞ്ഞത്

February 23, 2016 | 01:22 PM | Permalink


സ്വന്തം ലേഖകൻ

ന്യൂഡൽഹി: എല്ലാവർക്കും ഒപ്പം എല്ലാവരുടേയും വികസനം എന്നാണ് സർക്കാരിന്റെ മുദ്രാവാക്യമെന്ന് നയപ്രഖ്യാപന പ്രസംഗത്തിൽ രാഷ്ട്രപതി പ്രണബ് മുഖർജി വ്യക്തമാക്കി. യുവാക്കൾക്ക് തൊഴിൽ ഉറപ്പാക്കുന്നതിനാണ് സർക്കാരിന്റെ പരിഗണന. പാർലമെന്റ് ബജറ്റ് സമ്മേളനത്തിന് നയപ്രഖ്യാപന പ്രസംഗത്തോടെ തുടക്കമായി. പാർലമെന്റ് നടപടികൾ തടസപ്പെടുത്തരുതെന്നും നയപ്രസംഗത്തിന്റെ അവസാന ഭാഗത്ത് രാഷ്ട്രപതി ആവശ്യപ്പെട്ടു.
പാവങ്ങളുടേയും കർഷകരുടേയും ക്ഷേമത്തിനാണ് സർക്കാർ പ്രാമുഖ്യം നൽകുന്നത്. എല്ലാവർക്കും ബാങ്ക് അക്കൗണ്ട് തുടങ്ങുന്ന പദ്ധതി വൻവിജയമായി. ദളിതർക്ക് എതിരെയുള്ള അക്രമം തടയുന്നതിനുള്ള നിയമം ശക്തിപ്പെടുത്തിയെന്നും രാഷ്ട്രപതി പറഞ്ഞു. രാജ്യത്തെ ദരിദ്രർക്ക് ആശ്വാസം നൽകുന്ന പദ്ധതികൾ ആവിഷ്‌കരിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. യുവജനങ്ങളുടെയും കർഷകരുടെയും അഭിവയോധികിക്കും സർക്കാർ പ്രഥമ പരിഗണന നൽകും. യുവാക്കൾക്ക് പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കും. 2022 ഓടെ എല്ലാവർക്കും വീട് എന്ന ലക്ഷ്യത്തിലേക്കാണ് സർക്കാർ നീങ്ങുന്നത്. പാവപ്പെട്ടവർക്കാർ സർക്കാർ രണ്ടു കോടി വീടുകൾ നിർമ്മിക്കുമെന്നും 4,25,000 വീടുകൾക്ക് അനുമതി നൽകിയതായും രാഷ്ട്രപതി പറഞ്ഞു.
മേക്ക് ഇൻ ഇന്ത്യ, സ്‌കിൽ ഇന്ത്യ, സ്റ്റാർട്ട് അപ് ഇന്ത്യ, മുദ്ര പദ്ധതികൾ വഴി യുവാക്കൾക്ക് കൂടുതൽ തൊഴിൽ അവസരങ്ങൾ ഉണ്ടാക്കും. രാജ്യത്തിന്റെ ശുചിത്വം വളരെ പ്രധാനമാണ്. വിദ്യാഭ്യാസത്തിനൊപ്പം രാജ്യത്തിന്റെ ശുചിത്വവും വളരെ പ്രധാനമാണ്. ജൻധൻ യോജന പദ്ധതി വളരെ വിജയമായി. അടിസ്ഥാന സൗകര്യ വികസനത്തിനു സർക്കാർ ഊന്നൽ നൽകുമെന്നും 7,200 കിലോമീറ്റർ ഹൈവേ ഇതിന്റെ അടിസ്ഥാനത്തിൽ പൂർത്തിയാക്കിയെന്നും രാഷ്ട്രപതി പറഞ്ഞു. പാക്കിസ്ഥാനുമായി നല്ല ബന്ധമാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. ഇതിനായി ചർച്ചകൾ തുടരാനാണ് കേന്ദ്ര സർക്കാരിന്റെ തീരുമാനമെന്നും രാഷ്ട്രപതി വിശദീകരിച്ചു.
നയപ്രഖ്യാപന പ്രസംഗത്തിലെ പ്രധാന പരാമർശങ്ങൾ
  • 2022നകം എല്ലാവർക്കും വീട്
  • പാവപ്പെട്ടവർക്ക് 2 കോടി വീടുകൾ
  • 4,25,000 വീടുകൾക്ക് അനുമതി നൽകിക്കഴിഞ്ഞു.
  • ജൻധൻ യോജന വൻവിജയം
  • ദാരിദ്ര്യരേഖക്ക് താഴെയുള്ള 30 ലക്ഷം കുടുംബങ്ങൾക്ക് പാചകവാതക സബസിഡി അനുവദിച്ചു
  • 2 ലക്ഷം പേരാണ് പാചകവാതക സബ്‌സിഡി വേണ്ടെന്ന് വച്ചത്.
  • വികസനവും ദാരിദ്യനിർമ്മാർജനവും സർക്കാരിന്റെ ലക്ഷ്യം
  • രാജ്യപുരോഗതിക്ക് കർഷകരുടെ ഉന്നമനം പ്രധാനം
  • സാമൂഹ്യ സുരക്ഷ പ്രധാന പരിഗണന
  • 32000 കോടി ജൻധൻ യോജനയിലൂടെ നടപ്പാക്കി
  • 4 ലക്ഷം വീട് യാഥാർത്ഥ്യമാക്കി
  • ശുചിത്വവും ആരോഗ്യവുമുള്ള ഇന്ത്യ പടുത്തുയർക്കുകയാണ് ലക്ഷ്യം.
  • വിദ്യാസമ്പന്നമായ രാജ്യം ലക്ഷ്യം
  • ഭക്ഷ്യ സുരക്ഷക്ക് സർക്കാർ പ്രാമുഖ്യം നൽകുന്നു.
  • രണ്ടാം ഹരിതവിപ്ലവത്തിന് തുടക്കം കുറിക്കും
  • അഴിമതി ഇല്ലാതാക്കുന്നതിനുള്ള സാധ്യമായ നടപടികളെല്ലാം സ്വീകരിച്ചു.
  • സാമ്പത്തിക വികസനവും പരിസ്ഥിതി സംരക്ഷണവും ഒന്നിച്ചു കൊണ്ടുപോകാൻ സാധിക്കുമെന്നാണ് സർക്കാരിന്റെ വിശ്വാസം.
  • കഴിഞ്ഞ വർഷം 342 ക്യാമ്പുകളാണ് നടത്തിയത്.
  • അംഗപരിമിതികളുള്ള 1.7 ലക്ഷം ആളുകൾക്കിടയിൽ സുര്ക്ഷാഉപകരണങ്ങൾ വിതരണം ചെയ്തു.
  • 1957ലെ മൈൻസ് ആൻഡ് മിനറൽസ് ഡവലപ്പ്‌മെന്റ് റൈഗുലേഷൻസ് ആക്ടിൽ ഭേദഗതി വരുത്തി
  • സോളാർ ഊർജം ജനങ്ങളിലേക്കെത്തിച്ചു.
  • സുഗമ്യ ഭാരത് അഭിയാൻ ആരംഭിച്ചു.
  • തൊഴിലധിഷ്ഠിത വിദ്യാഭ്യാസം നടപ്പാക്കി. ഇതുവഴി 76 ലക്ഷം ആളുകൾക്ക് പരിശീലനം നൽകി
  • നയി മൻസിൽ സ്‌കീം വഴി 20,000 മദ്രസ കുട്ടികൾക്ക് സ്‌കിൽ ട്രെയിനിങ് നൽകി
  • വരാണസിയും ജയ്പൂരും യുനസ്‌കോയുടെ ക്രിയേറ്റീവ് സിറ്റി നെറ്റ് വർക്കിൽ ഭാഗഭാക്കാകുന്ന ആദ്യ രണ്ട് ഇന്ത്യൻ നഗരങ്ങളായി
  • ബഹിരാകാശരംഗത്ത് കൂടുതൽ ഉയർച്ച ഇന്ത്യ ഈ വർഷം കൈവരിക്കുമെന്ന് പ്രതീക്ഷ
  • കള്ളപ്പണത്തിനെതിരെ സർക്കാർ കൈക്കൊണ്ട നടപടികൾ ഫലപ്രാപ്തിയിലെത്തുന്നു
  • 7200 കിലോമീറ്റർ ഹൈവേയുടെ പണി പൂർത്തിയാക്കി
  • സായുധസേനക്ക് ലോകത്തിലെ തന്നെ ഏറ്റവും ആധുനിക യുദ്ധോപകരണങ്ങൾ ഉറപ്പാക്കും.

സുധീരന്‍ കൊടുങ്ങല്ലൂരില്‍ മത്സരിക്കും

mangalam.com

സുധീരന്‍ കൊടുങ്ങല്ലൂരില്‍ മത്സരിക്കും

2/21/2016

യുഎഇയിലെ ആലിപ്പഴത്തിനു (ഐസ് മഴ) പിന്നിൽ!!

PUTHIYA JANADHIPATHYAM .ഉണ്ണി കൊടുങ്ങല്ലൂര്‍

യുഎഇയിലെ ആലിപ്പഴത്തിനു (ഐസ് മഴ) പിന്നിൽ!!

ഖത്തറിലെ പുതിയ തൊഴിൽ നിയമം: പ്രാരംഭ നടപടികൾ തുടങ്ങി

PUTHIYA JANADHIPATHYAM .ഉണ്ണി കൊടുങ്ങല്ലൂര്‍
 marunadanmalayali.com

ഖത്തറിലെ പുതിയ തൊഴിൽ നിയമം: പ്രാരംഭ നടപടികൾ തുടങ്ങി;

ഡൗൺലോഡിങ്ങിനു സെക്കന്റുകൾ, റെക്കോർഡ് വേഗം!

puthiya manoramaonline.com

ഡൗൺലോഡിങ്ങിനു സെക്കന്റുകൾ, റെക്കോർഡ് വേഗം!

കാന്താരി കഷായം

Nirmala Pillai‎ to Krishi(Agriculture)
2 hrs ·
പാവലും പടവലവും പൂവിട്ടു തുടങ്ങിയോ..?എങ്കില്‍ തയ്യാറെടുപ്പു തുടങ്ങേണ്ടിയിരിക്കുന്നു.

2/19/2016

good night

good night

pachamulaku


പച്ചമുളക് വെറും പച്ചമുളകല്ല

കറികൾക്ക് സ്വാദുണ്ടാകണമെങ്കിൽ ഉപ്പും മുളകും എരിവും പുളിയുമെല്ലാം പാകമാകണം. എരിവില്ലാത്ത കറിയെക്കുറിച്ച് നമ്മൾ കേരളീയർക്ക് ചിന്തിക്കാൻ പോലുമാകില്ല. പച്ചമുളകിടാത്ത കറികൾ മലയാളികൾക്ക് അപൂർവമാണ്.. കറിക്കൾക്കെരിവും രുചിയും നൽകുന്ന പച്ചമുളകിന് ഔഷധ ഗുണങ്ങളേറെയുണ്ട്.
പച്ചമുളകിൽ ധാരാളം വൈറ്റമിൻ സി അടങ്ങിയിട്ടുണ്ട്. മറ്റു വൈറ്റമിനുകളെ ശരീരത്തിലേക്ക് ആഗീരണം ചെയ്യാനുള്ള കഴിവും ഇവയുടെ പ്രത്യേകതയാണ്. ശ്വാസോച്ഛ്വാസം സുഗമമാക്കാനും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും ഇവയ്ക്കു കഴിയും.
ആന്റി ഓക്സിഡൻറ്സും നാരുകളും ധാരാളം അടങ്ങിയിട്ടുള്ള ഇവ ദഹനപ്രക്രിയ സുഗമമാക്കുന്നു. മുഖത്തെ പാടുകളും മുഖക്കുരുവുമകറ്റാൻ ഇതിലടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡൻറ്സ് സഹായിക്കും. ചർമരോഗങ്ങളിൽ നിന്നു സംരക്ഷണം നൽകാനും ഇവയ്ക്കു കഴിയും.
പച്ചമുളക് ചേർത്ത രണ്ടു വിഭവങ്ങൾ പരിചയപ്പെടാം
കണ്ണുകളെയും ചർമത്തെയും സംരക്ഷിക്കാൻ ഇതിലടങ്ങിയിരിക്കുന്ന വൈറ്റമിൻ എ സഹായിക്കും. ഇതിലടങ്ങിയിരിക്കുന്ന വൈറ്റമിൻ ഇ ചർമം തിളങ്ങാൻ സഹായിക്കും. രക്കത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രിക്കാനും ഇവയ്ക്കു കഴിയും. സീറോ കലോറി ആണെന്നതാണ് ഇവയുടെ മറ്റൊരു പ്രത്യേകത.
പുരുഷൻമാരിൽ സാധാരണമായ പ്രോസ്റ്റേറ്റ് കാൻസറിനെ പ്രതിരോധിക്കാനും പച്ചമുളകിനു കഴിയും. ഇതിലടങ്ങിയിരിക്കുന്ന ക്യാപ്സേസിൻ ആണ് ക്യാൻസറിനെ പ്രതിരോധിക്കുന്നത്.
എരിവു കൂടിയ ഭക്ഷണം മൂഡു മാറ്റുമെന്ന തോന്നലുണ്ടെങ്കിൽ അത് വെറുതേയാണ്. ക്യാപ്സേസിൻ പുറന്തള്ളുന്ന നല്ല ഹോർമോണായ എൻഡോർഫിൻ തലച്ചോറിലെത്തി സന്തോഷവും ഉൻമേഷവും പ്രദാനം ചെയ്യുന്നു.
വിരശല്യത്തിൽ നിന്നു സംരക്ഷണം നൽകാനും വിവിധ തരത്തിലുള്ള അലർജികളിൽ നിന്നു ശരീരത്തെ സംരക്ഷിക്കാനും പച്ചമുളകിനു കഴിയും. ഇതിൽ ധാരാളം അയൺ അടങ്ങിയിട്ടുണ്ട്. അയണിന്റെ അപര്യാപ്തത മൂലമുള്ള രോഗങ്ങളെ പ്രതിരോധിക്കാനും പച്ചമുളകിനു കഴിയും.
പച്ചമുളകിനെ കറികളിൽ കാണുമ്പോൾ ഇനി ആരും കണ്ണുരുട്ടേണ്ട. ആളു നമ്മൾ കരുതുന്നതുപോലെ നിസാരനല്ലെന്ന് ഇപ്പോൾ മനസിലായില്ലേ? അൽപം എരിച്ചാലും വേണ്ടില്ല. ഇനി മുതൽ കണ്ണടച്ചു പച്ചമുളകും കഴിക്കാം.

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1