5/18/2016

ഗൂഗിള്‍ ക്രോമില്‍ ഇനി ഫ്‌ളാഷ്‌ പ്രവര്‍ത്തിക്കില്ല

mathrubhumi.com


സ്വന്തം ലേഖകന്‍
വെബ്സൈറ്റുകളില്‍ അനിമേഷനുകളും ഗെയിമുകളും വീഡിയോയും ശബ്ദവുമെല്ലാം കേള്‍ക്കാന്‍ സഹായിക്കുന്ന സോഫ്റ്റ്വേര്‍ ആണ് ഫ്ളാഷ്. നമ്മള്‍ സന്ദര്‍ശിക്കുന്ന പല വെബ്സൈറ്റുകളിലും ഫ്‌ളാഷില്‍ പ്രവര്‍ത്തിക്കുന്ന ഇത്തരം ഉള്ളടക്കങ്ങള്‍ കാണാവുന്നതാണ്.
എന്നാല്‍ ഫ്ളാഷ് സോഫ്റ്റ്‌വേറിനെ ക്രോം ബ്രൗസറില്‍ ബ്ലോക്കുചെയ്യാനുള്ള നീക്കത്തിലാണ് ഗൂഗിള്‍. ഈ വര്‍ഷം അവസാനത്തോടെ അതുണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ക്രോമില്‍ നിന്ന് ഫ്‌ളാഷ് നീക്കം ചെയ്യപ്പെടും എന്നല്ല ഇതിനര്‍ഥം. ക്രോമില്‍ ഇനിയും  ഫ്‌ളാഷ് പ്രവര്‍ത്തിക്കും. എന്നാല്‍ അതിന് ഉപയോക്താവിന്റെ അനുവാദം വേണ്ടിവരും എന്നുമാത്രം. ഫ്ളാഷില്‍ പ്രവര്‍ത്തിക്കുന്ന വെബ്സൈറ്റുകള്‍ എല്ലാം തന്നെ ഗൂഗിള്‍ ക്രോമില്‍ ബ്ലോക്ക് ചെയ്യപ്പെടും. ഉപയോക്താക്കള്‍ക്ക് ഓരോ സൈറ്റിനും പ്രത്യേകമായി ഫ്ളാഷ് എനേബിള്‍ ചെയ്യാം.
ഇതിനായി ക്രോമില്‍ ഒരോ വെബ്സൈറ്റ് തുറക്കുമ്പോഴും ഫ്ളാഷ് എനേബിള്‍ ആക്കണോ എന്ന് ചോദിച്ച് പോപ് അപ്പ് വിന്‍ഡോ പ്രത്യക്ഷപ്പെടും. ഇത് തിരഞ്ഞെടുത്താല്‍ അത് ക്രോം ഓര്‍ത്തുവെക്കുകയും പിന്നീട് ആ വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കുമ്പോള്‍ ഫ്ളാഷ് താനെ എനേബിള്‍ ആവുകയും ചെയ്യും.
യുട്യൂബ്, ഫെയ്‌സ്ബുക്ക്, യാഹൂ, ട്വിച്ച്, ആമസോണ്‍ തുടങ്ങിയ ഫ്ളാഷ് ഉപയോഗിക്കുന്ന പത്ത് പ്രമുഖ സൈറ്റുകള്‍ക്ക് ഫ്ളാഷ് ബ്ലോക്ക് ചെയ്യുന്നതില്‍ നിന്നും ഗൂഗിള്‍ ഇളവ് നല്‍കിയിട്ടുണ്ട്.  പോപ് അപ്പ് വിന്‍ഡോ പ്രത്യക്ഷപ്പെടുന്നത് ഉപയോക്താക്കള്‍ക്ക് പ്രയാസമാകാതിരിക്കാനാണ് പ്രമുഖ സൈറ്റുകള്‍ക്ക് ഈ ഇളവ് നല്‍കിയിരിക്കുന്നത്.
എന്നാല്‍ ഒരു വര്‍ഷം മാത്രമേ ഈ ഇളവ് നിലനില്‍ക്കൂ. അതിനുശേഷം മറ്റ് വെബ്സൈറ്റുകളെ പോലെ ഈ പത്ത് സൈറ്റുകളിലും ഫ്ളാഷ് ബ്ലോക്ക് ചെയ്യപ്പെടും.
ഒരു വര്‍ഷം മുമ്പ് തന്നെ ഗൂഗിള്‍ ക്രോം ചെറിയതോതില്‍ ഫ്ളാഷ് പ്ലെയര്‍ ബ്ലോക്ക് ചെയ്തുതുടങ്ങിയിരുന്നു. അനാവശ്യവും അപകടകാരികളുമായ ഉള്ളടക്കങ്ങളെ തടയാന്‍ ഫ്ളാഷ് ബ്ലോക്ക് ചെയ്യപ്പെടുന്നതിലൂടെ സാധിക്കും. മാത്രവുമല്ല വെബ്ഡെവലപ്പര്‍മാരെ എച്ച്ടിഎംഎല്‍ 5 ലേക്ക് ( HTML5 ) മാറുന്നതിന് പ്രേരിപ്പിക്കാനും ഗൂഗിള്‍ ഇതിലൂടെ ലക്ഷ്യമിടുന്നു.

തിരഞ്ഞെടുപ്പ് ഫലത്തിന് മുമ്പ് ചരിത്രം കുറിച്ച് ഉമ്മന്‍ചാണ്ടി

mathrubhumi.com


തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റ ടേമില്‍ ഏറ്റവും കൂടുതല്‍ ദിവസം മുഖ്യമന്ത്രി പദത്തിലിരുന്ന റെക്കോര്‍ഡ് ഇനി ഉമ്മന്‍ചാണ്ടിക്കു സ്വന്തം. 1827 ദിവസമാണ് ഈ മന്ത്രി സഭയില്‍ മുഖ്യമന്ത്രി കസേരയില്‍ ഉമ്മന്‍ ചാണ്ടി പൂര്‍ത്തിയാക്കിയത്. 1822 ദിവസം മുഖ്യമന്ത്രിയായിരുന്ന പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്റെ റെക്കോര്‍ഡാണ് ഉമ്മന്‍ചാണ്ടി പഴങ്കഥയാക്കിയത്.
അടിയന്തിരാവസ്ഥ കാലത്ത് സി. അച്യുതമേനോന്‍ സര്‍ക്കാര്‍ ഇതിലേറെ ദിവസങ്ങള്‍ അധികാരത്തിലിരുന്നിട്ടുണ്ട്. തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്റെ കാലാവധി അഞ്ച് വര്‍ഷത്തില്‍ അവസാനിക്കുമെങ്കിലും അടിയന്തരാവസ്ഥ മൂലം തിരഞ്ഞെടുപ്പ് നടക്കാത്തതിനാല്‍ അച്യുതമേനോന്‍ മന്ത്രിസഭ അധികാരത്തില്‍ തുടരുകയായിരുന്നു. 1970-77 കാലഘട്ടത്തിലാണ് അച്യുതമേനോന്‍ മന്ത്രിസഭ അധികാരത്തിലിരുന്നത്.
അച്യുതമേനോനെ കൂടാതെ വി.എസ്. അച്യുതാനന്ദന്‍, കെ.കരുണാകരന്‍, എ.കെ. ആന്റണി, ഇ.കെ. നായനാര്‍ എന്നീ മുഖ്യമന്ത്രിമാര്‍ വിവിധ ഘട്ടങ്ങളിലായി 1827 ദിവസത്തില്‍ കൂടുതല്‍ മുഖ്യമന്ത്രി പദത്തിലിരിന്നിട്ടുണ്ട്. എന്നാല്‍ ഒരു ടേമില്‍ ആരും ഇത്രയും ദിവസങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടില്ല.
കേവലം നാല് പേരുടെ ഭൂരിപക്ഷവുമായാണ് (72-68) ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ 2011ല്‍ അധികാരത്തിലേറിയത്. പല രാഷ്ട്രീയ കരുനീക്കങ്ങളിലും മറുകണ്ടം ചാടലുകളിലും കക്ഷിനിലയില്‍ വ്യത്യാസങ്ങള്‍ ഉണ്ടായെങ്കിലും സര്‍ക്കാരിന്റെ അവസാന ദിനവും കക്ഷിനില 72-68 തന്നെയാണ്.
പ്രതിപക്ഷത്തിന്റെ നിരവധി ആരോപണങ്ങളെ അതിജീവിച്ചാണ് ഉമ്മന്‍ചാണ്ടി ഇത്തവണ 5 വര്‍ഷം പൂര്‍ത്തീകരിച്ചത്. ഇത്രയധികം ആരോപണങ്ങള്‍ നേരിട്ട മറ്റൊരു മുഖ്യമന്ത്രിയും കേരളത്തിന്റെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ല.

'അച്ഛാദിന്‍'- എത്തീ , നിങ്ങള്‍ക്ക് കിട്ടിയോ

mathrubhumi.com

'അച്ഛാദിന്‍'- 99 രൂപയ്‌ക്കൊരു സ്മാര്‍ട്ട്‌ഫോണ്‍

ബെംഗളൂരു:ഏറെ വിവാദമായ ഫ്രീഡം 251 നുശേഷം  99 രൂപയ്ക്ക് ലോകത്തെ ഏറ്റവും വിലകുറഞ്ഞ സമാര്‍ട്ട് ഫോണ്‍ നല്‍കുമെന്ന പുതിയ  അവകാശവാദവുമായി മറ്റൊരു കമ്പനി. ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന നമോടെല്‍ എന്ന മാര്‍ക്കറ്റിങ് കമ്പനിയാണ് 99 രൂപയ്ക്ക് സമാര്‍ട്ട് ഫോണ്‍ ഓഫറുമായി രംഗത്തെത്തിയിട്ടുള്ളത്.
അച്ഛാദിന്‍ എന്ന് പേരിട്ടിട്ടുള്ള ഫോണിന്  നാലിഞ്ച് ഡിസ്‌പ്ലേയും ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്പ് വേര്‍ഷനില്‍ 1.3  ഗിഗാഹെര്‍ട്സിന്റെ ക്വാഡ്കോര്‍ പ്രൊസസറും ഒരു ജി.ബി റാമുമാണ് ഉണ്ടാകുക എന്നാണ് കമ്പനി പ്രമോട്ടര്‍ മാധവ റെഡ്ഡി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്.
അച്ഛാദിന്‍ എന്ന പേര് നരേന്ദ്ര മോദിയുടെ അച്ഛാദിനില്‍ പ്രചോദനം ഉള്‍ക്കൊണ്ടാണ് ഇട്ടതെന്നാണ് റെഡ്ഡി പറയുന്നത്.എന്നാല്‍ മെയ് 17 മുതല്‍ 25 വരെ കമ്പനിയുടെ വെബ്‌സൈറ്റായ നമോടെല്‍ ഡോട്ട് കോമിലൂടെ ബുക്ക് ചെയ്യാനാകുന്നാണ് അദ്ദേഹം പറയുന്നതെങ്കിലും ഇപ്പോള്‍ വെബ്‌സൈറ്റ് തുറക്കാനാകുന്നില്ല.2999 രൂപയില്‍ നിന്ന് 99 ആയിട്ട് കുറച്ചാണ് നല്‍കുന്നെതെന്നാണ് വെബ്‌സൈറ്റില്‍ പറഞ്ഞിരുന്നത്.
7 കോടി ആള്‍ക്കാരാണ് റിംഗിങ് ബെല്‍സിന്റെ ഫ്രീഡം 251നു വേണ്ടി രജിസ്റ്റര്‍ ചെയ്തിരുന്നത്.വിവാദമായതോടെ  മുന്‍കൂറായി പണം നല്‍കിയവര്‍ക്ക് കമ്പനി പണം തിരിച്ച് നല്‍കുമെന്ന് പറഞ്ഞിരുന്നു.

5/13/2016

ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ പങ്കും കമ്മ്യൂണിസ്റ്റുകളുടെ വ്യാജ അവകാശവാദവും

കേരള നവോത്ഥാനം: ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ പങ്കും കമ്മ്യൂണിസ്റ്റുകളുടെ വ്യാജ അവകാശവാദവും

ജന്മഭൂമി
1866ല്‍ കേരളത്തിലെ ആദ്യത്തെ കര്‍ഷകത്തൊഴിലാളി സമരം. മൂക്കുത്തി സമരം, മാറുമറയ്ക്കല്‍ സമരം തുടങ്ങി കോളിളക്കം സൃഷ്ടിച്ച ഒട്ടേറെ നീക്കങ്ങളിലൂടെ മാറ്റത്തിന്റെ വിത്തുവിതച്ചതു ആറാട്ടുപുഴ വേലായുധ പണിക്കര് ആയിരുന്നു ചരിത്രത്തില്‍ ആദ്യമായി ഈഴവര്‍ക്കായി ഒരു കഥകളിയോഗം സ്ഥാപിച്ചതും അദേഹം ആയിരുന്നു.
1888 ല്‍ അരുവിപ്പുറം പ്രതിഷ്ഠ ഗുരുദേവന്‍ നടത്തി. (കേരളത്തിലെ പിന്നാക്ക ജനതയ്ക്ക് ഇശ്വര ആരാധന സാധ്യമാക്കിയ കോളിളക്കം സൃഷ്ടിച്ച ഒരു നവോഥാന പ്രവര്‍ത്തി). 1891ല്‍ മലയാളി മെമ്മോറിയല്‍ പ്രക്ഷോഭം. (ഇതിനു മുന്‍‌പന്തിയില്‍ ഡോക്ടര് പല്പു ഉണ്ടായിരുന്നു. ഇതിലുടെയാണ് കേരളത്തിലെ നായന്മാര്‍ വരെയുള്ളവര്‍ക്ക് ആദ്യമായി തിരുവിതാംകൂറില്‍ സര്‍ക്കാര്‍ ജോലി ലഭിച്ചത്).
1896 ല്‍ ഈഴവ മഹാജന സഭാ രൂപീകരണവും സെപ്റ്റംബര്‍ മൂന്നിനു ‘ഈഴവ മെമ്മോറിയല്‍ പ്രക്ഷോഭവും (ഡോ.പല്‍പ്പുവിന്റെ നേതൃത്വത്തില്‍) 1903ല്‍ ശ്രീനാരായണ ധര്‍മപരിപാലന യോഗം ഗുരുവും, ഡോ.പല്‍പ്പുവും ചേര്‍ന്ന് സ്ഥാപിച്ചു.
1904ല്‍ കുമാരനാശാന്‍ എസ്എന്‍ഡിപി യോഗത്തിന്റെ മുഖപത്രമായി ‘വിവേകോദയം’ മാസിക ആരംഭിച്ചു. (ഇതില്‍ എല്ലാ പിന്നാക്കകാരുടെയും ഉന്നമനത്തിനായി എസ്എന്‍ഡിപി യോഗ നേതാക്കന്മാര്‍ നിരന്തരം ലേഖനങ്ങള്‍ എഴുതി). ഗുരുവിന്റെ നിര്‍ദ്ദേശപ്രകാരം മതംമാറി ക്രിസ്ത്യാനികളായ ഈഴവര്‍ തിരിച്ചു വന്നതും പള്ളി പൊളിച്ച് അമ്പലം പണിഞ്ഞതുമായ സംഭവം എസ്എന്‍ഡിപിയുടെ ഔദ്യോഗിക മാസികയായിരുന്ന വിവേകോദയം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതേ കാര്യം സി‌എസ്‌ഐ ബിഷപ്പായിരുന്ന റൈറ്റ് റവ.ഡോ ജെ ഡബ്ലൂ ഗ്ലാഡ്സ്റ്റന്‍ രേഖപ്പെടുത്തുന്നു.
ആദ്യത്തെ തൊഴിലാളി സംഗമവും വ്യവസായ പ്രദര്‍ശനവും നടത്തിയതും എസ്എന്‍ഡിപി യോഗം തന്നെയാണ് ( കൊല്ലത്ത് നടന്ന രണ്ടാം വാര്‍ഷികയോഗത്തില്‍). 1909ല്‍ എസ്എന്‍ഡിപിയുടെ ശ്രമഫലമായി ഈഴവര്‍ക്കു മറ്റു പിന്നാക്കക്കാര്‍ക്കും തിരുവിതാംകൂര്‍ നിയമ നിര്‍മ്മാണ സഭയില്‍ പ്രാതിനിധ്യം ലഭിച്ചു. 1914 ല്‍ ദേശാഭിമാനി ആരംഭിച്ചത് ടി.കെ മാധവന്‍ (എസ്എന്‍ഡിപി യോഗത്തിന്റെ ശക്തനായ നേതാവ്).
1924 മാര്‍ച്ച് 30 ന് പ്രസിദ്ധമായ വൈക്കം സത്യാഗ്രഹത്തില്‍ മുന്‍ നിരയില് നിന്നത് എസ്എന്‍ഡിപിയോഗ നേതാക്കന്മാര്‍ പ്രത്യേകിച്ച് ടി.കെ മാധവന്‍ അമ്പലപ്പുഴ ക്ഷേത്രം അവര്‍ണ്ണര്‍ക്കായി തുറന്നു കൊടുത്തതിനു പിന്നിലും ടി.കെ. മാധവന്‍ ഉണ്ടായിരുന്നു.( ഇതില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ഗുരുവായൂര്‍ സത്യാഗ്രഹം നടന്നത്.)
1917 മേയ് 29ന് ഏതാനും ഈഴവരെയും പുലയരെയും ഒന്നിച്ചിരുത്തി മിശ്രഭോജനം നടത്തിയതു സഹോദരന് അയ്യപ്പന് എന്ന യോഗം പ്രവര്‍ത്തകന്‍. 1917ല്‍ തന്നെ അദ്ദേഹം സഹോദരസംഘം സ്ഥാപിച്ചു. മിശ്രവിവാഹവും മിശ്രഭോജനവും വഴി കേരള നവോദ്ധാനം ആയിരുന്നു ലക്ഷ്യം. 1919ല്‍ അദ്ദേഹം മട്ടാഞ്ചേരിയില്‍ നിന്ന് ‘സഹോദരന്‍’ പത്രം ആരംഭിച്ചു. ഈ പത്രം 1956 വരെ നിലനിന്നു. ഇക്കാലത്ത് തൊഴിലാളി പ്രസ്ഥാനത്തിലും സഹോദരന്‍ അയ്യപ്പന്‍ പ്രവര്‍ത്തിച്ചിരുന്നു.
മാര്‍ക്‌സിന്റെയും ലെനിനിന്റെയും മഹത്ത്വത്തെക്കുറിച്ചൊക്കെ കേരളത്തിലെ സാമാന്യജനങ്ങള്‍ ആദ്യം മനസ്സിലാക്കുന്നത് സഹോദരന്‍ അയ്യപ്പന്റെ എഴുത്തിലൂടെയും പ്രസംഗങ്ങളിലൂടെയുമാണ്.
കേരളത്തിലെ തൊഴിലാളിപ്രസ്ഥാനത്തിന്റെ ആദ്യത്തെ ആചാര്യന്മാരിലൊരാളാണ് അദ്ദേഹം. ഈ രാജ്യത്തെ യുക്തിവാദ പ്രസ്ഥാനത്തിന്റെ പ്രണേതാക്കളില്‍ പ്രധാനിയും യോഗം പ്രവര്‍ത്തകനായ അദ്ദേഹമായിരുന്നു. 1928ല്‍ ആരംഭിച്ച യുക്തിവാദി മാസികയുടെ ആദ്യ പത്രാധിപരും അദ്ദേഹം തന്നെയായിരുന്നു.

സ്വപ്നങ്ങളില്‍ മാത്രം കാണുന്നദൃശ്യം നിങ്ങള്‍ക്ക് നേരിട്ട് കാണാം

സ്വപ്നങ്ങളില്‍ മാത്രം കാണുന്നദൃശ്യം നിങ്ങള്‍ക്ക് നേരിട്ട് കാണാം അതും നമ്മുടെ തൃപ്പൂണിത്തുറ നടന്ന സംഭവം , ഇനി ഇങ്ങനെ ചിലപ്പോള്‍ ഈ ലോകത്ത് ആര്‍ക്കും  കാണാന്‍ കഴിയെണമെന്നില്ല

പാമ്പ് കടിച്ചാല്‍ എന്താണ് ചെയ്യേണ്ടത്

? heart emoticon
**********************************************************
പാമ്പ് കടിയെ കുറിച്ച് അറിഞ്ഞിരിക്കേണ്ട ചില വസ്തുതകള്‍
നമ്മുടെ ഇന്ത്യയില്‍ 290ല്‍പരം ഇനത്തില്‍ പെട്ട പാമ്പുകളുണ്ട് (90% ത്തോളം) വിഷമില്ലാത്തവ ആണ്,ആയതിനാല്‍ തന്നെ എല്ലാ പാമ്പ് കടിയും വിഷബാധ ഉണ്ടാക്കുന്നവ അല്ല.
വിഷമുള്ള പാമ്പ് കടിക്കുമ്പോള്‍ പോലും വിഷബാധ മാരകമായി ഉണ്ടാവണം എന്നില്ല.ഏകദേശം 50% ത്തോളം സന്ദര്‍ഭങ്ങളില്‍ മാത്രമായിരിക്കും കാര്യമായ വിഷബാധ ഉണ്ടാവുന്നത്.കാരണം കടിയ്ക്കുന്ന പാമ്പിന്റെ ഇച്ഛാനുസരണം ആയിരിക്കും ഉള്ളിലേക്ക് വിഷം കുത്തി വെക്കുന്നതിന്റെ തോത് നിശ്ചയിക്കപ്പെടുക.വിഷസഞ്ചിയില്‍ അധികം വിഷം ഇല്ലാത്ത അവസ്ഥയില്‍ വിഷം കുത്തി വെക്കാന്‍ പാകമായ രീതിയില്‍ പാമ്പ് കടിച്ചാല്‍ പോലും അധികം വിഷബാധ ഉണ്ടാവുന്നില്ല.ഒരു വിഷപ്പാമ്പ് കടിച്ചാല്‍ ഉടനെ മരണത്തെ മുന്നില്‍ കണ്ടു പരിഭ്രമിക്കേണ്ടതില്ല എന്ന് പ്രത്യേകം ഓര്‍ക്കുക.
പാമ്പ് കടിയേറ്റാല്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍/പ്രാഥമിക ശുശ്രൂഷ
ആന്റി സ്‌നേക്ക് വനം അഥവാ ആന്റിവനം (ASV) ആണ് പാമ്പുകടിക്കെതിരെയുള്ള പ്രതിവിധി. ഇവയുപയോഗിച്ചാണ് ആസ്പത്രികളില്‍ ചികിത്സ നടത്തുന്നത്.
HELPLINE: പാമ്പുകളുടെ ചിത്രം കൈയിലുണ്ടെങ്കില്‍ 09745003075, 09479954887, 0944892736, 09993116007, 09742921801, 09818062986, 09432917690 എന്നീ നമ്പറുകളില്‍ WHATSAPPചെയ്താല്‍ അവയേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ മറുപടിയായി ലഭിക്കും.snakeid@indiasnakes.org എന്ന ഇമെയിലിലിലും വിവരങ്ങള്‍ ലഭിക്കും. 09745003075 എന്ന നമ്പറില്‍ വിളിച്ചാല്‍ അര്‍ദ്ധരാത്രിയില്‍ പോലും വിശദവിവരങ്ങള്‍ ലഭിക്കും.
ആതുരശുശ്രൂഷാ കേന്ദ്രങ്ങളില്‍ ആന്റിവനം ക്ഷാമമുണ്ടെങ്കില്‍ savelives@indiasnakes.org എന്ന ഇമെയിലില്‍ അറിയിക്കാം. കുറഞ്ഞ വിലയില്‍ ആന്റിവനം കമ്പനികളില്‍ നിന്നും ഉടന്‍ ലഭ്യമാവും. പാമ്പുകടിയേറ്റാല്‍ ചെയ്യേണ്ട മുന്‍കരുതലുകളേക്കുറിച്ചും
ചെയ്യേണ്ട കാര്യങ്ങള്‍
വീണ്ടും ഒരിക്കല്‍ കൂടെ പാമ്പ് കടി ഏല്‍ക്കാതെ ഇരിക്കാന്‍ ശ്രദ്ധിക്കുക,സുരക്ഷിതമായ അകലം കാത്തു സൂക്ഷിക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്.
കടിയേറ്റാല്‍ പേടിക്കാതെ,പരിഭ്രമിക്കാതെ,അധികം ശരീരം അനക്കാതെ,സമചിത്തതയോടെ സാഹചര്യങ്ങളെ കൈകാര്യം ചെയ്യുക എന്നതാണ് തുടക്കത്തില്‍ ഏറ്റവും പ്രധാനം.കടിയേറ്റാല്‍ ഓടി രക്ഷപെടാന്‍ ശ്രമിക്കുന്നത്,പരിഭ്രമിക്കുന്നത് പോലെ ഉള്ള കാര്യങ്ങള്‍ കൂടുതല്‍ അപകടം വിളിച്ചു വരുത്തും.കാരണം അങ്ങനെ ഒക്കെ ഉള്ള അവസ്ഥയില്‍ ഹൃദയം കൂടുതല്‍ വേഗതയില്‍ മിടിക്കുകയും കൂടുതല്‍ രക്തചംക്രമണം നടക്കുകയും അതോടെ വിഷം ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് കൂടി വേഗത്തില്‍ പടരുകയും ആണ് ഉണ്ടാവുക.
രോഗിയെ കഴിയുന്നതും അനങ്ങാന്‍ അനുവദിക്കാതെ വേണം ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിക്കേണ്ടത്.കടിയേറ്റ ഭാഗം അനക്കാതെ വെയ്ക്കാനും ശ്രദ്ധിക്കുക.
കഴിയുന്നതും രോഗിയുടെ ശരീരം ചലിക്കാത്ത അവസ്ഥയില്‍ ആശുപത്രിയില്‍ എത്തിക്കാന്‍ ആണ് ശ്രമിക്കേണ്ടത് പ്രത്യേകിച്ചും കടിയേറ്റ കൈ കാലുകള്‍.കടിയേറ്റ ഭാഗം ഹൃദയത്തിന്റെ ലെവല്‍ നേക്കാള്‍ താഴ്ന്നു ഇരിക്കുന്ന രീതിയില്‍ പൊസിഷന്‍ ചെയ്യുന്നതാവും ഉത്തമം.കടി ഏറ്റത് കയ്യിലോ കാലിലോ ഒക്കെ ആണെങ്കില്‍ ഉയര്‍ത്തി പിടിക്കാതെ ശ്രദ്ധിക്കണം.
കടിച്ച പാമ്പിന്റെ പ്രത്യേകതകള്‍ കഴിയുമെങ്കില്‍ ഓര്‍മ്മയില്‍ സൂക്ഷികുന്നത് നന്നാവും അതല്ലാതെ പാമ്പിനെ പിടിക്കാന്‍ പോയി വീണ്ടും കടി വാങ്ങാന്‍ സാധ്യത ഉണ്ടാക്കുന്നതും, വിലയേറിയ സമയം കളയുന്നത് അബദ്ധം ആവും.മൊബൈല്‍ ഫോണ്‍ ക്യാമറകളുടെ ഈ യുഗത്തില്‍പാമ്പിന്റെ ഫോട്ടോ എടുക്കാന്‍ ശ്രമിക്കാവുന്നതാണ്(സുരക്തിതമായ അകലത്തില്‍ ആണെങ്കില്‍ മാത്രം).ഇതിന്റെ ഉദ്ദേശം കടിച്ച പാമ്പിനെ തിരിച്ചറിയുകയും അതിലൂടെ ഏതു തരം വിഷമാണ് ഉള്ളില്‍ എത്തിയത് എന്നും അറിഞ്ഞു മറു മരുന്ന് കൊടുക്കാന്‍ ആണ്.
ചെയ്യരുതാത്തവ
രോഗിക്ക് ഭക്ഷ്യവസ്തുക്കള്‍/ മരുന്നുകള്‍/ മദ്യം/ സിഗരറ്റ് ഇത്യാദി കൊടുക്കാതിരിക്കുക കാരണം ചില വസ്തുക്കള്‍ ഹൃദയമിടിപ്പ്‌ കൂട്ടുന്നു രക്ത ചംക്രമണം കൂടുതല്‍ വേഗത്തില്‍ ആക്കുന്നു.
പാമ്പ് കടിച്ച ഭാഗത്തു മുറിവുണ്ടാക്കി രക്തം ഒഴുക്കി കളയാന്‍ ശ്രമിക്കാന്‍ പാടില്ല.കാരണം ഇത് കൊണ്ട് കാര്യമായ ഗുണം ഇല്ല എന്നത് മാത്രം അല്ല ,വൈദ്യ പരിശീലനം നേടാത്ത ഒരു വ്യക്തി സംഭ്രമത്തോടെ ഇത്തരം ഒരു പ്രവര്‍ത്തി ചെയ്‌താല്‍ തൊലി,രക്തക്കുഴലുകള്‍,tendons,നാഡികള്‍ മറ്റു ശരീര ഭാഗങ്ങള്‍ എന്നിവ അപകടകരമായ രീതിയില്‍ മുറിയാം അത് കൂടുതല്‍ അപകടകരമായ സാഹചര്യം ക്ഷണിച്ചു വരുത്തും.
യാതൊരു കാരണവശാലും മുറിവില്‍ നിന്ന് രക്തം വാ കൊണ്ട് വലിച്ചു എടുത്തു തുപ്പിക്കളയാന്‍ ശ്രമിച്ചു കൂടാ.ഇങ്ങനെ ചെയുന്നതിന് കാര്യമായ ഫലം ഉണ്ടാക്കാന്‍ കഴിയില്ല മാത്രമല്ല ഇത് ചെയ്യുന്ന വ്യക്തിക്ക് കൂടെ വിഷബാധ ഏല്‍ക്കാന്‍ ഉള്ള സാധ്യത ഉണ്ട്.സക്ഷന്‍ പമ്പുകള്‍ പോലുള്ള ഉപകരണങ്ങള്‍ ഉപയോഗിക്കാം എന്നാല്‍ ഇതിനും നേരിയ ഫലമേ ഉള്ളൂ.
മുറിവിന് മുകളില്‍ തുണി/ചരട് എന്നിവ കെട്ടി രക്തചംക്രമണത്തിന്റെ തോത് കുറയ്ക്കുന്നതിന് അമിത പ്രാധാന്യം കൊടുക്കേണ്ടതില്ല/ഉപയോഗിക്കേണ്ടത് തന്നെ ഇല്ല എന്നാണു പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പലതും പറയുന്നത്.
അഥവാ അങ്ങനെ കെട്ടുമ്പോള്‍ പോലും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഉണ്ട്.
*കയ്യുടെയോ കാലിന്റെയോ പാദത്തിന് അടുത്തായി കടിയെല്‍ക്കുമ്പോള്‍ മുട്ടിനു മുകളില്‍ വെച്ച് വേണം കെട്ടാന്‍.കാരണം മുട്ടിനു താഴെ രണ്ടു അസ്ഥികള്‍ ഉണ്ട് ഈ അസ്ഥികള്‍ക്ക് ഇടയിലൂടെ രക്തക്കുഴലുകള്‍ സഞ്ചരിക്കുന്നുണ്ട് അതിനാല്‍ കെട്ടിയാലും രക്തചംക്രമണ തോത് അധികം കുറയ്ക്കാന്‍ കഴിയില്ലാ,എന്നാല്‍ മുട്ടിനു മുകളില്‍ കെട്ടുമ്പോള്‍ രക്തക്കുഴലിന് മുകളില്‍ നേരിട്ട് സമ്മര്‍ദം കൂടുതല്‍ ഫലപ്രദമായി കൊടുക്കാം.കെട്ടുമ്പോള്‍ അമിതമായി മുറുക്കി കെട്ടരുത്,ഒരു വിരല്‍ ഇട എങ്കിലും നില നിര്‍ത്തി വേണം മുറുക്കാന്‍.അമിതമായി മുറുക്കിയാല്‍ രക്ത ഓട്ടം തീരെ ഇല്ലാതായി ആ കൈകാലുകളുടെ പ്രവര്‍ത്തനത്തെ തന്നെ അത് സാരമായി ബാധിച്ചേക്കാം.
lymphatic system അഥവാ ലസിക വ്യവസ്ഥ വഴി വിഷം പടരുന്നത് തടയാന്‍ മുറിവിന് 3-4 ഇഞ്ച് മുകളില്‍ അധികം മുറുക്കാതെ കെട്ടാം എന്ന് ചില നിര്‍ദ്ദേശങ്ങളില്‍ പറയുന്നുണ്ട്.
രക്തം നിലയ്ക്കാതെ വരുന്നുണ്ടെങ്കില്‍ അധികം അമര്‍ത്താതെ വൃത്തി ഉള്ള തുണി കൊണ്ട് അയവുള്ള രീതിയില്‍ മുറിവ് മൂടി വെക്കാം.
ഐസ് മുറിവിനു മുകളില്‍ വെയ്ക്കാന്‍ പാടില്ല.
കൈ കാലുകളില്‍ ആണ് കടിയേറ്റത് എങ്കില്‍ മുറുകി കിടക്കുന്ന വസ്ത്രം,ആഭരണങ്ങള്‍,വാച്ച് പോലുള്ളവ ഊരി മാറ്റുക.പിന്നീട് നീര് വെച്ചാല്‍ ഇവ അവിടെ കുടുങ്ങി ബുദ്ധിമുട്ട് ഉണ്ടാക്കാന്‍ സാധ്യത ഉണ്ട്.
ഓര്‍മ്മയില്‍ സൂക്ഷിക്കേണ്ട ഏറ്റവും പ്രധാന കാര്യം എത്രയും പെട്ടന്ന് ശരിയായ ചികില്‍സ നല്‍കുന്നതിനാണ് പ്രാമുഖ്യം കൊടുക്കേണ്ടത്.
പാമ്പ് കടിയുടെ കാര്യത്തില്‍ ,അശാസ്ത്രീയ ചികില്‍സാ സങ്കേതങ്ങള്‍ തേടി പോയി വിലയേറിയ സമയം നഷ്ടപ്പെടുത്താതെ ഇരിക്കുന്നതായിരിക്കും ഉചിതം.
മാറുന്ന കാലഘട്ടത്തിൽ ആരോഗ്യത്തെ കുറിച്ചും അതുപോലെ ജീവിതത്തിൽഅറിഞ്ഞിരിക്കേണ്ടതുമായ എല്ലാ കാര്യങ്ങളെ കുറിച്ചും അറിയാന്‍ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു പേജിൽ ലൈക്‌ ചെയുക...- plez like n share this page...
https://www.facebook.com/ArogyamanuSambathu
please subscibe and promote our utube channel n show your support...videos will come soon...
login gmail account n click the below link and subscribe
https://www.youtube.com/channel/UC1rt_v7YwYkyQ5zDQsB9SZg

ആരും അറിയാത്ത 230 മാജിക്കുകള്‍

1. വ്യവസായസംരംഭം തുടങ്ങാന്‍ ഈടില്ലാത്ത വായ്പയുമായി മുദ്ര ബാങ്ക് യോജന
2. ഇന്ത്യയെ ആഗോളവ്യവസായിക ഉല്‍പാദനകേന്ദ്രമാക്കാന്‍ മേക്ക് ഇന്‍ ഇന്ത്യ പദ്ധതി
3. ജന്‍ധന്‍ യോജനയിലൂടെ എല്ലാവര്‍ക്കും ബാങ്ക് അക്കൗണ്ട്, ഇന്‍ഷുറന്‍സ് പരിരക്ഷ
4. ശുചിത്വമുള്ള രാഷ്ട്രം സൃഷ്ടിക്കാന്‍ സ്വച്ഛ് ഭാരത് അഭിയാന്‍
5. എല്ലാ സംസ്ഥാനങ്ങള്‍ക്കും ഇടംനല്‍കി നിതി ആയോഗ് സംവിധാനം
6. യുവജനങ്ങളുടെ തൊഴില്‍ വൈദഗ്ധ്യത്തിന് സ്‌കില്‍ ഇന്ത്യ പദ്ധതി
7. ഏഴു രോഗങ്ങളുടെ നിവാരണം ലക്ഷ്യമിട്ട് മിഷന്‍ ഇന്ദ്രധനുഷ്
8. 2022 ല്‍ എല്ലാവര്‍ക്കും പാര്‍പ്പിടം പദ്ധതിയിലൂടെ 20000000 വീടുകളുടെ നിര്‍മാണം
9. രാജ്യത്ത് 500 മാതൃകാ നഗരങ്ങളുടെ നിര്‍മാണം ലക്ഷ്യമിട്ട് അമൃത് പദ്ധതി
10. കര്‍ഷകര്‍ക്ക് കുറഞ്ഞ പ്രീമിയത്തോടെ പ്രധാനമന്ത്രി വിള ഇന്‍ഷുറന്‍സ് പദ്ധതി
11. തുറമുഖങ്ങള്‍ അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കാന്‍ സാഗര്‍മാത പദ്ധതി
12. സ്മാര്‍ട്ട് സിറ്റീസ് മിഷനിലൂടെ 100 ആധുനിക സ്മാര്‍ട്ട് സിറ്റികള്‍
13. ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയിലൂടെ രാജ്യമാകെ നെറ്റ് കണക്ടിവിക്ടിയിലേക്ക്
14. ലേലത്തിലൂടെ മാതൃകാപരമായ കല്‍ക്കരി, ടെലികോം സ്‌പെക്ട്രം വിതരണം
15. കള്ളപ്പണം തിരിച്ചുപിടിക്കാന്‍ സ്‌പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം രൂപീകരണം
16. കള്ളപ്പണ ഇടപാടുകള്‍ തടയാന്‍ കര്‍ശന ബ്ലാക്ക് മണി നിയമം പാസാക്കി
17. നീണ്ട കാത്തിരിപ്പിനൊടുവില്‍ സൈനികര്‍ക്ക് വണ്‍ റാങ്ക്, വണ്‍ പെന്‍ഷന്‍ പദ്ധതി
18. അഭ്യസ്തവിദ്യരായ യുവാക്കള്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്താന്‍ സേതു യോജന
19. യാത്രാസൗകര്യം വര്‍ധിപ്പിക്കാന്‍ ട്രെയിന്‍ ആധുനികവല്‍ക്കരണത്തിന് തുടക്കമായി
20. ഇന്ത്യയിലേക്ക് വിദേശനിക്ഷേപം ആകര്‍ഷിക്കുന്നതില്‍ വന്‍ മുന്നേറ്റം
21. പുത്തന്‍ വ്യവസായ സംരംഭം തുടങ്ങാന്‍ സഹായവുമായി സ്റ്റാര്‍ട്ട് അപ് ഇന്ത്യ പദ്ധതി
22. യുവാക്കള്‍ക്ക് നൈപുണ്യപരിശീലനം നല്‍കാന്‍ കൗശല്‍ വികാസ് യോജന
23. റയില്‍വേയുടെ അടിസ്ഥാന സൗകര്യവികസനത്തിന് വമ്പന്‍ പദ്ധതികള്‍ക്ക് തുടക്കം
24. യുവാക്കള്‍ക്ക് തൊഴില്‍ ലഭ്യമാക്കാന്‍ ദീന്‍ദയാല്‍ ഗ്രാമീണ്‍ കൗശല്യ യോജന
25. ലൈഫ് പദ്ധതിയിലൂടെ തൊഴിലുറപ്പ് പദ്ധതിയംഗങ്ങള്‍ക്ക് നൈപുണ്യവികസനം
26. അടിസ്ഥാനസൗകര്യവികസനത്തില്‍ വന്‍കുതിപ്പിന് സേതുഭാരതം പദ്ധതി
27. അടല്‍ പെന്‍ഷന്‍ യോജനയിലൂടെ സാധാരണ തൊഴിലാളികള്‍ക്കും പെന്‍ഷന്‍ ആനുകൂല്യം
28. സുരക്ഷാ ബീമ യോജനയിലൂടെ പ്രതിവര്‍ഷം 12 രൂപയ്ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ
29. ജീവന്‍ ജ്യോതി യോജനയിലൂടെ പ്രതിവര്‍ഷം 330 രൂപയ്ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ
30. കൃഷി അംബനി ബീമാ യോജന കര്‍ഷകര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ
31. പഹല്‍ യോജനയിലൂടെ നേരിട്ടുള്ള സബ്‌സിഡി തുക വിതരണത്തിന് കുറ്റമറ്റ സംവിധാനം
32. ഓട്ടോ ഡ്രൈവര്‍മാരുള്‍പ്പെടെയുള്ളവര്‍ക്ക് ഇഎസ്‌ഐ ആനുകൂല്യം ഏര്‍പ്പെടുത്തി
33. എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ടിന് കുറഞ്ഞ പെന്‍ഷന്‍ 1000 രൂപ
34. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് കൂടുതല്‍ വിഹിതം
35. ഇടനിലക്കാരെ ഒഴിവാക്കി തൊഴിലുറപ്പ് വേതനം നേരിട്ട് ബാങ്കിലൂടെയാക്കി
36. 60 വയസ് പൂര്‍ത്തിയായവര്‍ക്കു വരിഷ്ഠ പെന്‍ഷന്‍ പോളിസി
37. പെണ്‍കുട്ടികള്‍ക്കുള്ള ഭാവിനിക്ഷേപത്തിന് സുകന്യ സമൃദ്ധി യോജന
38. കുറഞ്ഞ വിലയ്ക്ക് മരുന്ന് ലഭ്യമാക്കാന്‍ പ്രധാനമന്ത്രി ജന്‍ഔഷധി യോജന
39. രാജ്യം കാത്തിരുന്ന ബുള്ളറ്റ് ട്രെയിന്‍ സ്വപ്നപദ്ധതിക്ക് തുടക്കം
40. എല്ലാ സംസ്ഥാനങ്ങളിലും എയിംസ് ആശുപത്രികള്‍ക്ക് തീരുമാനം
41. പ്രവാസിതൊഴിലാളികള്‍ക്കായി മഹാത്മാഗാന്ധി പ്രവാസി സുരക്ഷാ യോജന
42. നൈപുണ്യവികസനം വഴി തൊഴിലവസരം ഉറപ്പാക്കാന്‍ ഉഡാന്‍ പദ്ധതി
43. എല്ലാ സംസ്ഥാനങ്ങളിലും ഐഐടി തുടങ്ങാന്‍ തീരുമാനം
44. ദേശീയ പെന്‍ഷന്‍ പദ്ധതി നിക്ഷേപത്തിന് നികുതിയിളവ് അനുവദിച്ചു
45. എല്ലാ കൃഷിയിടങ്ങളിലും ജലം എത്തിക്കാന്‍ ലക്ഷ്യമിട്ട് കൃഷി ജലസേചന്‍ യോജന
46. ഭരണത്തില്‍ പൊതുജനങ്ങളുടെ ഇടപെടല്‍ സാധ്യമാക്കി മൈ ഗവ് പോര്‍ട്ടല്‍ സൗകര്യം
47. ബിസിനസ് സൗഹൃദ അന്തരീക്ഷമുറപ്പാക്കുന്ന നയപരിഷ്‌കാരങ്ങള്‍ ആവിഷ്‌കരിച്ചു
48. സ്വര്‍ണം നിക്ഷേപമായി സ്വീകരിക്കുന്ന ഗോള്‍ഡ് മോണിറ്ററൈസിംഗ് പദ്ധതിക്ക് തുടക്കം
49. എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് അംഗങ്ങള്‍ക്ക് ഭവനനിര്‍മാണ പദ്ധതിക്ക് നിര്‍ദേശം
50. ദേശീയ ഗ്രാമീണ ഭവന പദ്ധതിയിലൂടെ വീട് പണിയാന്‍ 1.50 ലക്ഷം രൂപ സഹായം
51. എല്ലാ ഗ്രാമങ്ങളിലും 1000 ദിനത്തിനുള്ളില്‍ വൈദ്യുതി എത്തിക്കാന്‍ ഗ്രാമജ്യോതി യോജന
52. മാതൃകാഗ്രാമങ്ങള്‍ സൃഷ്ടിക്കായി സംസദ് ആദര്‍ശ് ഗ്രാമയോജന
53. ചെറുകിട ഫാക്ടറികള്‍ക്കായി ശ്രം സുവിധ പോര്‍ട്ടല്‍ സൗകര്യം ഏര്‍പ്പെടുത്തി
54. പ്രധാനമന്ത്രി വിദ്യാലക്ഷ്മി പരിപാടിയിലൂടെ ദേശീയതല സ്‌കോളര്‍ഷിപ്പ് സഹായം
55. പിഎഫ് അക്കൗണ്ട് വിവരങ്ങള്‍ വരിക്കാരനിലേയ്ക്ക് നേരിട്ടെത്താന്‍ യുഎഎന്‍ സംവിധാനം
56. വിദ്യാര്‍ഥികള്‍ക്ക് അപ്രന്റിസ് അവസരം വ്യാപകമാക്കാന്‍ അപ്രന്റിസ് പ്രോത്സാഹന്‍ യോജന
57. തൊഴിലവസരങ്ങള്‍ ഏകോപിപ്പിക്കാന്‍ ദേശീയ കരിയര്‍ സര്‍വീസ് പോര്‍ട്ടല്‍ തുടങ്ങി
58. ലോകത്തേറ്റവും വലിയ ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ സംവിധാനം പ്രാബല്യത്തില്‍
59. സ്റ്റാര്‍ട്ട് അപ്പുകളെ പ്രോത്സാഹനത്തിന് അടല്‍ ഇന്നവേഷന്‍ മിഷന്‍
60. ജലക്ഷാമം പരിഹരിക്കാന്‍ അബ്ദുള്‍ കലാം വിഭാവനം ചെയ്ത നദീബന്ധന പദ്ധതി
61. ഗ്രാമങ്ങളില്‍ നഗരസൗകര്യം സൃഷ്ടിക്കാന്‍ ശ്യാമപ്രസാദ് മുഖര്‍ജി റൂര്‍ബന്‍ മിഷന്‍
62. ആദായനികുതി ഇളവുപരിധി വര്‍ധനയിലൂടെ കൂടുതല്‍ ആദായം
63. അഞ്ചു വര്‍ഷത്തിനകം എല്ലാ കുടുംബങ്ങളിലും ശുചിമുറികള്‍
64. പെണ്‍കുട്ടികളുടെ സുരക്ഷയ്ക്കായി ബേട്ടീ ബചാവോ, ബേട്ടീ പഠാവോ യോജന
65. കാര്‍ഷിക വാര്‍ത്തകള്‍ക്കും വിവരങ്ങള്‍ക്കുമായി കിസാന്‍ ടിവി ചാനല്‍
66. വിളവ് വര്‍ധിപ്പിക്കാന്‍ എല്ലാ കര്‍ഷകര്‍ക്കും സോയില്‍ ഹെല്‍ത്ത് കാര്‍ഡ്
67. ചരിത്രത്തിലാദ്യമായി കേന്ദ്രത്തില്‍ നിന്നു സംസ്ഥാനങ്ങള്‍ക്ക് 42 % പദ്ധതി വിഹിതം
68. രാജ്യത്തുടനീളം തപാല്‍ ഓഫിസുകളിലൂടെ ബാങ്കിങ് സേവനത്തിന് നടപടി
69. ആഭ്യന്തര വിനോദസഞ്ചാരത്തിനു പിന്‍ബലമേകാന്‍ സ്വദേശ് ദര്‍ശന്‍ പദ്ധതി
70. കുട്ടികള്‍ക്കിടയില്‍ ശുചിത്വബോധം വളര്‍ത്താന്‍ ബാല്‍ സ്വച്ഛതാ അഭിയാന്‍
71. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് കുറഞ്ഞ നിരക്കില്‍ സിമന്റ് ലഭ്യമാക്കാന്‍ ഇനാംപ്രോ
72. റോഡ് അപകടങ്ങളില്‍പ്പെടുന്നവര്‍ക്ക് കാഷ്‌ലെസ് ചികിത്സാസൗകര്യം
73. ദേശീയ പാതാ നിര്‍മാണം ചരിത്രത്തിലാദ്യമായി പ്രതിവര്‍ഷം 6000 കി.മീ. കടന്നു
74. വനിത, പട്ടികവിഭാഗ സ്റ്റാര്‍ട്ട് അപ് സംരംഭങ്ങള്‍ക്ക് സ്റ്റാന്‍ഡ് അപ് ഇന്ത്യ പദ്ധതി
75. ഭരണച്ചെലവ് കുറയ്ക്കാന്‍ എക്‌സ്‌പെന്‍ഡിചര്‍ മാനേജ്‌മെന്റ് കമ്മിഷന്‍
76. ഏറെക്കാലത്തെ ആവശ്യമായ ഗംഗാ നദീസംരക്ഷണത്തിന് നമാമി ഗംഗ പദ്ധതി
77. ന്യൂനപക്ഷ വിഭാഗങ്ങളുടെ പഠനത്തിനും സ്‌കില്‍ വൈദഗ്ധ്യത്തിനും ഉസ്താദ് സ്‌കീം
78. ടൂറിസം പ്രോല്‍സാഹിപ്പിക്കാന്‍ വിമാനത്താവളങ്ങളില്‍ ഇ–വിസ സൗകര്യം
79. ദേശീയ തല സ്‌പോര്‍ട്‌സ് അക്കാദമി, കായിക സര്‍വകലാശാലകള്‍ക്ക് തീരുമാനം
80. തീര്‍ഥാടന നഗരങ്ങള്‍ക്കായി ഹൃദയ്, പ്രസാദ് പദ്ധതികള്‍ക്ക് തുടക്കം
81. ഗുജറാത്ത് മുതല്‍ മിസോറം വരെ നീളുന്ന ഭാരത് മാല പാതാ രൂപീകരണം
82. വിനോദസഞ്ചാരകേന്ദ്രങ്ങളെ കോര്‍ത്തിണക്കി പ്രത്യേക പാതയ്ക്ക് തീരുമാനം
83. ഒളിംപിക് മെഡല്‍ ഉറപ്പാക്കാന്‍ കായികതാരങ്ങള്‍ക്ക് പ്രത്യേക സഹായവും പരിശീലനവും
84. എല്ലാവര്‍ക്കും ചികിത്സാസഹായം ഉറപ്പാക്കാന്‍ സാര്‍വത്രിക ആരോഗ്യ പദ്ധതി നിര്‍ദേശം
85. വിദേശത്തെ ഇന്ത്യന്‍ ഡോക്ടര്‍മാരുടെ സേവനത്തിനു സ്വാസ്ഥ് ഇന്ത്യ പോര്‍ട്ടല്‍
86. പ്രകൃതിദുരന്തം വഴിയുള്ള വിളനാശത്തിനു നഷ്ടപരിഹാരത്തുകയില്‍ 50 % വര്‍ധന
87. മണ്ണിന്റെ ഉല്‍പാദനക്ഷമത ഉയര്‍ത്താന്‍ നീം കോട്ടഡ് യൂറിയ പദ്ധതി
88. ബിഎസ്എന്‍എല്ലില്‍ രാജ്യത്തുടനീളം സമ്പൂര്‍ണ റോമിങ് സൗജന്യം
89. കൃഷി സഹായങ്ങള്‍ക്കായി ഫാം ക്രെഡിറ്റ് ലക്ഷ്യം 8.5 ലക്ഷം കോടിയായി ഉയര്‍ത്തി
90. കൂടുതല്‍ ജീവന്‍രക്ഷാ മരുന്നുകളെ വിലനിയന്ത്രണപട്ടികയില്‍ ഉള്‍പ്പെടുത്തി
91. കറന്‍സി നോട്ട് പേപ്പര്‍ ഉല്‍പാദനം സ്വദേശത്താക്കിയതിലൂടെ കോടികളുടെ ലാഭം
92. 15 മാസത്തിനുള്ളില്‍ അഞ്ച് ഐഐടികളും ആറ് ഐഐഎമ്മുകളും
93. അധ്യാപന വൈദഗ്ധ്യം മെച്ചപ്പെടുത്താന്‍ ദേശീയ ഇ–ലൈബ്രറി സംവിധാനം
94. പട്ടികവര്‍ഗക്കാരുടെ വികസനത്തിന് വനബന്ധു കല്യാണ്‍ യോജന
95. രാജ്യത്തെ 100 ജില്ലകളെ ബന്ധിപ്പിച്ച് അതിവേഗ ഹൈവേ പദ്ധതി
96. ഭിന്നശേഷിയുള്ളവരുടെ ക്ഷേമത്തിനായി സുഗമ്യ ഭാരത് അഭിയാന്‍
97. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ വികസനത്തിന് 53000 കോടി പാക്കേജ്
98. പ്രതിവര്‍ഷ വൈദ്യുതി ഉല്‍പാദനത്തില്‍ റെക്കോഡ് വര്‍ധന
99. ഭൂഗര്‍ഭ എണ്ണ ശേഖരണ പദ്ധതിയിലൂടെ വന്‍ കരുതല്‍ ശേഖരം
100. റോഡ് സുരക്ഷയ്ക്കായി കര്‍ശനവ്യവസ്ഥകളടങ്ങിയ നിയമനിര്‍മാണം
101. നികുതിവെട്ടിപ്പുകാര്‍ക്കെതിരെ ഫാസ്റ്റ് ട്രാക്ക് നിയമനടപടികള്‍ക്ക് തുടക്കമായി
102. പഞ്ചായത്തുകള്‍ക്കുള്ള കേന്ദ്ര ഫണ്ട് വിഹിതത്തില്‍ മൂന്നിരട്ടി വര്‍ധന
103. അക്കാദമിക് മേഖലയില്‍ കുതിച്ചുചാട്ടമൊരുക്കാന്‍ ഇ– ബസ്താ സൗകര്യം
104. തട്ടിപ്പും കമ്മിഷനും തടയാന്‍ വിദേശറിക്രൂട്ട്‌മെന്റ് സര്‍ക്കാര്‍ ഏജന്‍സി വഴിയാക്കി
105. കേന്ദ്ര സര്‍ക്കാരിലെ താഴ്ന്ന ജോലികള്‍ക്ക് ഇന്റര്‍വ്യൂ എന്ന കടമ്പ ഒഴിവാക്കി
106. കാര്‍ഷിക വിളകള്‍ക്ക് മികച്ച വില ലഭ്യമാക്കാന്‍ ഓണ്‍ലൈന്‍ ദേശീയ കൃഷിചന്ത
107. രാജ്യമൊട്ടാകെ ഇന്റര്‍നെറ്റ് ന്യൂട്രാലിറ്റിക്ക് (നെറ്റ് സമത്വം) അംഗീകാരം
108. സ്വര്‍ണസമ്പാദ്യം നിക്ഷേപം ആക്കാന്‍ സ്വര്‍ണാധിഷ്ഠിത കടപ്പത്ര പദ്ധതി
109. ദരിദ്രര്‍ക്ക് പാചകവാതകത്തിനായി സമ്പന്നര്‍ക്കുള്ള എല്‍പിജി സബ്‌സിഡി പിന്‍വലിച്ചു
110. സമഗ്ര മല്‍സ്യബന്ധന വികസനത്തിന് 3000 കോടിയുടെ പദ്ധതി
111. ഇഎസ്‌ഐയുള്ള വനിതാ ജീവനക്കാരുടെ പ്രസവാവധി കാലാവധി 26 ആഴ്ചയാക്കി
112. ധനഇടപാടുകള്‍ക്ക് പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കി കള്ളപ്പണം തടയാന്‍ നടപടി
113. അഞ്ചുകോടി കുടുംബങ്ങള്‍ക്ക് സൗജന്യ പാചകവാതകം ലഭ്യമാക്കാന്‍ ഉജ്വല്‍ യോജന
114. റബര്‍ കര്‍ഷകര്‍ക്ക് താങ്ങായി റബര്‍ വിലസ്ഥിരതാ ഫണ്ടിലേക്ക് കേന്ദ്രധനസഹായം
115. വിലവ്യതിയാന പ്രശ്‌നം തടയാന്‍ പയര്‍, പരിപ്പുവര്‍ഗങ്ങളുടെ വന്‍കരുതല്‍ ശേഖരം
116. ട്രെയിനുകളിലെ ശുചിത്വം ഉറപ്പാക്കാന്‍ ബയോടോയ്‌ലറ്റുകള്‍
117. പാത ഇരട്ടിക്കല്‍ ഉള്‍പ്പെടെ റയില്‍ അടിസ്ഥാനവികസനത്തിന് റെക്കോര്‍ഡ് വേഗം
118. രാജ്യാന്തര സൗരോര്‍ജകൂട്ടായ്മയ്ക്ക് ഗുഡ്ഗാവില്‍ പ്രവര്‍ത്തനകേന്ദ്രം തുടങ്ങി
119. ദേശീയ ഐക്യം ഊട്ടിയുറപ്പിക്കാന്‍ ഏക് ഭാരത്, ശ്രേഷ്ഠ് ഭാരത് പദ്ധതി
120. കയറ്റുമതിക്ക് പ്രോത്സാഹനമേകി എക്‌സ്‌പോര്‍ട്ട് ഇന്ററെസ്റ്റ് സബ്‌സിഡി
121. ദേശീയ പാതാ നിര്‍മാണ പ്രദേശങ്ങളില്‍ പൊതുജന സമ്പര്‍ക്ക ഓഫിസുകള്‍
122. ഗ്ലോബല്‍ ബാസ്‌കറ്റ് ഓഫ് ഗോള്‍ഡ് കോയിന്‍സ് & ബുള്ള്യന്‍സില്‍ ഇന്ത്യയും അംഗമായി
123. മുടങ്ങിപ്പോയ ദേശീയ പാതാനിര്‍മാണം പുനരുജ്ജീവിപ്പിക്കാന്‍ വായ്പാ സഹായം
124. ലൈറ്റ് ഹൗസുകള്‍ വിനോദസഞ്ചാര കേന്ദ്രങ്ങളാക്കാന്‍ തീരുമാനം
125. തൊഴിലുറപ്പ് പദ്ധതിക്കായി 10000 ബെയര്‍ഫുട് ടെക്‌നീഷ്യന്‍മാരെ നിയമിക്കുന്നു
126. യൂറിയ ഉപയോഗം കുറച്ച് ജൈവകൃഷിക്ക് പ്രോത്സാഹനം നല്‍കുന്ന പദ്ധതി
127. ഈടില്ലാതെ 7.5 ലക്ഷം വരെ വിദ്യാഭ്യാസ വായ്പക്ക് പുതിയ പദ്ധതി
128. യുഎഇയിലെ ഇന്ത്യക്കാരുടെ തൊഴില്‍ സാഹചര്യം മെച്ചപ്പെടുത്താന്‍ ഉഭയകക്ഷിധാരണ
129. ആറ് ദശാബ്ദമായുള്ള ഭീഷണിയും കലാപവും അവസാനിപ്പിച്ച് നാഗാ സമാധാന ഉടമ്പടി
130. ബംഗ്ലദേശുമായുള്ള പതിറ്റാണ്ടുകള്‍ നീണ്ട അതിര്‍ത്തി തര്‍ക്കത്തിന് ശാശ്വതപരിഹാരം
131. കൈത്തറി ഉല്‍പന്നങ്ങള്‍ക്ക് ആഗോളവിപണി കണ്ടെത്താന്‍ ഇന്ത്യ ഹാന്‍ഡ്‌ലൂം പദ്ധതി
132. ഇപിഎഫ് തുക ഇടിഎഫില്‍ നിക്ഷേപിച്ച് കൂടുതല്‍ ആദായത്തിന് പദ്ധതി
133. കേന്ദ്ര പെന്‍ഷന്‍ ഉപഭോക്താക്കള്‍ക്ക് ആശ്വാസമായി പെന്‍ഷന്‍ പുതുക്കല്‍
134. 40 കോടി പേര്‍ക്ക് തൊഴില്‍ നൈപുണ്യം ഉറപ്പാക്കി സ്‌കില്‍ഡ് ഡവലപ്‌മെന്റ് നയം
135. ദേശീയ തൊഴിലുറപ്പ് പദ്ധതിയിലേക്ക് കൃഷിയും മൃഗസംരക്ഷണവും ഉള്‍പ്പെടുത്തി
136. പാഠപുസ്തകം സൗജന്യമായി മൊബൈലില്‍ ലഭ്യമാക്കി ഇ– പാഠശാല യോജന
137. അങ്കണവാടി ജീവനക്കാര്‍ക്ക് പുതിയ കേന്ദ്ര െപന്‍ഷന്‍ പദ്ധതി
138. ട്രെയിന്‍ യാത്രക്കാര്‍ക്ക് തുണയാകാന്‍ വികല്‍പ് ടിക്കറ്റ് പദ്ധതി
139. പ്രോവിഡന്റ് ഫണ്ട് ഇന്‍ഷുറന്‍സ് തുക 3.6 ലക്ഷത്തില്‍ നിന്ന് 6 ലക്ഷമായി ഉയര്‍ത്തി
140. മുതിര്‍ന്ന പൗരന്‍മാര്‍ക്കായി വരിഷ്ഠ് പെന്‍ഷന്‍ യോജന
141. ആരോഗ്യത്തിന് ഹാനികരമായ ഔഷധചേരുവകള്‍ നിരോധിച്ചു
142. പൊതുജനപ്രാധാന്യമുള്ള ഗവേഷണങ്ങള്‍ക്ക് ഇംപ്രിന്റ് ഇന്ത്യ പദ്ധതി
143. എല്ലാ നിര്‍ധനകുടുംബങ്ങള്‍ക്കും ഒരു ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ്
144. ഭൂമിയില്ലാത്ത കര്‍ഷകരെ സഹായിക്കാന്‍ ഭൂമിഹീന്‍ കിസാന്‍ പദ്ധതി
145. ആറു കോടി കുടുംബങ്ങള്‍ക്കായി ഡിജിറ്റല്‍ ലിറ്ററസി സ്‌കീം
146. രാജ്യത്തുടനീളം ജില്ലാ ആശുപത്രികള്‍ തോറും ഡയാലിസിസ് സൗകര്യം
147. ഉന്നതപഠനരംഗത്ത് കൈത്താങ്ങായി ഉപരിപഠന ധനസഹായ ഏജന്‍സി
148. റയില്‍വേ പദ്ധതികള്‍ വേഗത്തിലാക്കാന്‍ ഇപിസി മാതൃക പ്രാബല്യത്തില്‍
149. പെന്‍ഷന്‍, പ്രോവിഡന്റ് ഫണ്ട് പദ്ധതികള്‍ക്ക് സേവനനികുതി ഇളവ്
150. പ്രധാനമന്ത്രി ഗ്രാമസഡക് യോജനയ്ക്ക് റെക്കോര്‍ഡ് വേഗം
151. വ്യവസായരംഗം മാറ്റിമറിക്കാന്‍ ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍ ഹൈവേ
152. ഗ്രാമപഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കും 80 ലക്ഷം, 21 കോടി ഗ്രാന്റ്
153. കാര്‍ഷിക ഉല്‍പന്ന വിപണനത്തിന് അംബേദ്കര്‍ ഇ– വിപണി
154. ക്ഷീരമേഖലയ്ക്ക് കരുത്തേകാന്‍ പുതിയ പദ്ധതികള്‍ തുടങ്ങി
155. ചെലവ് കുറഞ്ഞ വീടുകള്‍ക്ക് സേവനനികുതി ഇളവ് ഏര്‍പ്പെടുത്തി
156. ജൈവകൃഷി വ്യാപനത്തിനും മണ്ണ് സംരക്ഷണത്തിനും നൂതനപദ്ധതി
157. സംസ്ഥാനതലത്തില്‍ ഊര്‍ജമേഖല കാര്യക്ഷമമാക്കാന്‍ ഉദയ് യോജന
158. ഔദ്യോഗിക രേഖാസമര്‍പ്പണങ്ങള്‍ക്ക് സ്വയംസാക്ഷ്യപ്പെടുത്തല്‍ സൗകര്യം
159. എണ്ണകരുതല്‍ ശേഖരത്തിലും സമാഹരണത്തിലും കുതിച്ചുചാട്ടം
160. പയര്‍വര്‍ഗങ്ങളുടെ ക്ഷാമപരിഹാരത്തിന് വന്‍ കരുതല്‍ ശേഖരത്തിന് തുടക്കമിട്ടു
161. അര്‍ധസൈനിക വിഭാഗത്തില്‍ വനിതകള്‍ക്ക് സംവരണം ഏര്‍പ്പെടുത്തി
162. സര്‍വശിക്ഷാ അഭിയാന്‍ പുരോഗതി വിലയിരുത്താന്‍ ദൈനംദിന ഇ– അവലോകനം
163. ഷിപ്പിങ് മേഖലയില്‍ വന്‍കുതിപ്പ് ഉറപ്പാക്കി മാരിടൈം ഉച്ചകോടി ആദ്യമായി ഇന്ത്യയില്‍
164. പദ്ധതികളുടെ പുരോഗതി പ്രധാനമന്ത്രി നേരിട്ട് വിലയിരുത്തുന്ന പ്രഗതി പരിപാടി തുടങ്ങി
165. വിദേശ ഇന്ത്യക്കാരുടെ പ്രശ്‌നങ്ങളില്‍ സത്വര ഇടപെടലും നടപടിയും
166. ചരിത്രത്തില്‍ ആദ്യമായി അതിര്‍ത്തി കടന്നു ഭീകരരെ വധിച്ച സൈനിക നടപടി
167. നേപ്പാളിലും മാലിദ്വീപിലും സഹായമെത്തിച്ച് സ്തുത്യര്‍ഹ സേവനം
168. യെമന്‍, ഇറാഖ് പോര്‍മുഖങ്ങളില്‍ രാഷ്ട്രാഭിമാനമുയര്‍ത്തിയ രക്ഷാദൗത്യം
169. ദീര്‍ഘവീക്ഷണവും വികസനലക്ഷ്യവും പ്രതിഫലിച്ച, അഭിനന്ദനമേറ്റുവാങ്ങിയ ബജറ്റുകള്‍
170. ഇന്ത്യന്‍ റയില്‍വേയുടെ മുഖഛായ മാറ്റുന്നതിനായി സമഗ്ര നടപടികള്‍ക്കു തുടക്കം
171. 10 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ സൈനികര്‍ക്ക് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റിന് അനുമതി
172. കര്‍ഷക ക്ഷേമത്തിനായി കാലത്തിനു യോജിച്ച സുവിധ ആപ് സൗകര്യം
173. കര്‍ഷകര്‍ക്ക് ആശ്വാസമായി തോട്ടവിള വരുമാന ഇന്‍ഷുറന്‍സ് പദ്ധതി
174. ഓരോ പൗരന്റെയും സ്വകാര്യത ഉറപ്പാക്കുന്ന ആധാര്‍ ബില്‍ അവതരണം
175. രാജ്യത്ത് ഇലക്ട്രിക് വാഹന വിപ്ലവത്തിന് വിഭാവനം ചെയ്യുന്ന പദ്ധതി നിര്‍ദേശം
176. നഗരങ്ങളിലെ മലിനീകരണം തടയാന്‍ കര്‍ശന നിര്‍മാണ മാലിന്യ ചട്ടം
177. മൂന്ന് വര്‍ഷത്തിനകം ഒരു കോടി വീടുകള്‍ ലക്ഷ്യമിട്ട് പ്രധാനമന്ത്രി ഗ്രാമീണ ഭവനപദ്ധതി
178. പൊതുജനങ്ങളുടെ പരാതികളില്‍ 60 ദിവസത്തിനകം തീരുമാനത്തിന് വ്യവസ്ഥ
179. സാര്‍ക് രാജ്യങ്ങള്‍ക്കായി ഇന്ത്യയുടെ സമ്മാനമായി പൊതു ഉപഗ്രഹം
180. രാജ്യമാകെ വന്‍ വിലക്കിഴവില്‍ എല്‍ഇഡി ബള്‍ബ് വിതരണത്തിന് ഉജാല പദ്ധതി
181. കാര്‍ഷികവിപണിയുടെ കുതിപ്പിന് അഗ്രി ടെക് ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട്
182. വിനോദസഞ്ചാര മേഖലയ്ക്ക് ഉണര്‍വേകി ടൂറിസ്റ്റ് വിസ ഓണ്‍ അറൈവല്‍ സൗകര്യം
183. കേന്ദ്ര ഓഫിസുകളില്‍ കൃത്യനിര്‍വഹണം ഉറപ്പാക്കാന്‍ ബയോമെട്രിക് ഹാജര്‍ സംവിധാനം
184. തൊഴില്‍ പരിശീലന കോഴ്‌സുകള്‍ക്ക് അന്താരാഷ്ട്ര അംഗീകാരം നേടാന്‍ പദ്ധതി
185. ചരിത്രം കുറിച്ച് രാജ്യത്തിന്റെ ആദ്യ അര്‍ധാതിവേഗ ട്രെയിന്‍ സര്‍വീസ് (ഗതിമാന്‍)
186. വിദ്യാര്‍ഥികള്‍ക്ക് നേരിട്ട് അപേക്ഷാ സൗകര്യവുമായി ദേശീയ സ്‌കോളര്‍ഷിപ്പ് പോര്‍ട്ടല്‍
187. ദളിതര്‍ക്കും താഴ്ന്ന വരുമാനക്കാര്‍ക്കും ഐഐടികളില്‍ ഫീസില്ലാതെ പഠനം
188. ഇന്ത്യന്‍ നിയമവ്യവസ്ഥയ്ക്ക് വിധേയമല്ലാതെ പ്രവര്‍ത്തിക്കുന്ന എന്‍ജിഒകള്‍ക്ക് നിരോധനം
189. കേന്ദ്ര ജീവനക്കാര്‍ക്ക് സേവനകാലം നോക്കാതെ പെന്‍ഷന്‍ നല്‍കാന്‍ അനുമതി
190. മുന്‍ഗണനാ പദ്ധതികളുടെ പുരോഗതി നിരീക്ഷണത്തിന് ഇ– സമീക്ഷ സംവിധാനം
191. നുഴഞ്ഞുകയറ്റവുംകള്ളക്കടത്തും തടയാന്‍ അതിര്‍ത്തിയില്‍ പഞ്ചതലസുരക്ഷയ്ക്ക് അനുമതി
192. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ ഉന്നമനത്തിന് ഒട്ടേറെ പദ്ധതികള്‍
193. പൊതു– സ്വകാര്യ പങ്കാളിത്തത്തോടെ ഡയാലിസിസ് കേന്ദ്രങ്ങളുടെ ശൃംഖല
194. പൊതുജനാരോഗ്യ ബോധവല്‍ക്കരണത്തിന് സ്വസ്ഥ് ഭാരത് ആപ്
195. രക്തബാങ്കുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ ഇ– രക്തകോശ് പരിപാടി
196. പെട്രോളിയം ലഭ്യതയ്ക്ക് ഗള്‍ഫ് രാജ്യങ്ങളുമായി സഹകരണ കരാറുകള്‍
197. പൊതുമേഖലാ പുനരുജ്ജീവനത്തിന് കേന്ദ്ര ഇടപെടല്‍ (ഫാക്ടിന് 1000 കോടി)
198. ജീവനക്കാര്‍ക്ക് ആദായനികുതി ആനുകൂല്യം നേടാന്‍ മൂന്ന് പുതിയ പദ്ധതികള്‍
199. എറണാകുളം ഉള്‍പ്പെടെ രാജ്യത്തെ 100 റയില്‍വേ സ്റ്റേഷനുകളില്‍ വൈഫൈ സൗകര്യം
200. ചെറുനഗരങ്ങളിലേക്ക് പ്രാദേശിക വിമാന സര്‍വീസുകളുമായി പുത്തന്‍ വ്യോമനയം
201. ചെറുകിട വ്യവസായ സംരംഭകര്‍ക്ക് സഹായഹസ്തവുമായി ഉദ്യോഗ് ആധാര്‍
202. കേന്ദ്ര സര്‍ക്കാര്‍ സര്‍വീസുകളിലെ തൊഴിലവസരങ്ങളുടെ എണ്ണത്തില്‍ വന്‍വര്‍ധന
203. വനവല്‍ക്കരണത്തിനും ആദിവാസി –പിന്നാക്ക തൊഴിലവസര സൃഷ്ടിക്കും 40000 കോടി രൂപ
205. മധ്യേഷ്യന്‍– ഗള്‍ഫ് രാജ്യങ്ങളുമായുള്ള നയതന്ത്ര ബന്ധത്തില്‍ കൂടുതല്‍ ദൃഢത
206. കരാര്‍ തൊഴിലാളികളുടെ കുറഞ്ഞ വേതനം 10000 രൂപയാക്കി ഉയര്‍ത്തി
207. രാജ്യത്തെ സൗരോര്‍ജ ഉല്‍പാദനത്തില്‍ അഭൂതപൂര്‍വമായ കുതിച്ചുചാട്ടം
208. അഞ്ചു വര്‍ഷം കൊണ്ട് കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാന്‍ ലക്ഷ്യമിട്ട് സമഗ്ര പദ്ധതി
209. കര്‍ഷകര്‍ക്കായുള്ള യൂറിയ ഉല്പാദനത്തില്‍ വന്‍ വര്‍ധനവ്
210. ടോള്‍ ബൂത്തുകളിലൂടെയുള്ള ഇന്ധനനഷ്ടം പരിഹരിക്കാന്‍ സാങ്കേതിക സംവിധാനം
211. സംസ്ഥാനങ്ങളിലെ തീര്‍ഥാടന കേന്ദ്ര വികസനത്തിന് സ്വദേശി ദര്‍ശന്‍ പദ്ധതി
212. ഗൂഗിള്‍, ഫേസ്ബുക്ക്, മൈക്രോസോഫ്റ്റ് തുടങ്ങിയ ആഗോളകമ്പനികളുമായി സഹകരണം
213. സംസ്ഥാനങ്ങളിലെ കൊടുംവരള്‍ച്ച നേരിടാന്‍ റയില്‍വേ വഴി ജലവിതരണം
214. രാജ്യത്ത് ഹൈസ്പീഡ് റയില്‍ നെറ്റ്‌വര്‍ക്ക് ഒരുക്കാന്‍ ഡയമണ്‍ഡ് ക്വാഡ്രിലാറ്ററല്‍ പദ്ധതി
215. ഗ്രാമീണ ഭാരതത്തിന്റെ ഉന്നമനം ലക്ഷ്യമിട്ട് ഉന്നത് ഭാരത് അഭിയാന്‍
215. മൂലധന വിപണിയിലെ തട്ടിപ്പുകള്‍ തടയാന്‍ സെക്യൂരിറ്റീസ് ലോ ആക്ട്
216. 2020 ല്‍ രാജ്യത്ത് ക്ഷയരോഗ നിര്‍മാര്‍ജനം ലക്ഷ്യമിട്ട് ടിബി മിഷന്‍ 2020 പ്രോഗ്രാം
217. ജലഗതാഗതരംഗം മെച്ചപ്പെടുത്താന്‍ പുത്തന്‍ ദേശീയ ജലഗതാഗത നിയമം
218. എല്‍ഇഡി ഉപയോഗത്തിലൂടെ ഊര്‍ജസംരക്ഷണത്തിന് ഡെല്‍പ് പദ്ധതി
219. അധ്യാപക പരിശീലന സ്ഥാപനങ്ങളെ ഏകോപിപ്പിച്ച് പോര്‍ട്ടല്‍ തുടങ്ങാന്‍ തീരുമാനം
220. പെന്‍ഷന്‍ ലൈഫ് സര്‍ട്ടിഫിക്കറ്റുകള്‍ ഡിജിറ്റല്‍ രൂപത്തിലാക്കാന്‍ ജീവന്‍ പ്രമാണ്‍
221. ഇന്ധന ലഭ്യത ഉറപ്പാക്കാന്‍ ഭൂഗര്‍ഭ എണ്ണകരുതല്‍ ശേഖരത്തിന് നടപടിയായി
222. രാജ്യത്തെ തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനം വര്‍ധിപ്പിച്ചു
223. രാജ്യത്ത് കൂടുതല്‍ കാര്‍ഷിക, ഹോര്‍ട്ടികള്‍ച്ചര്‍ സര്‍വകലാശാലകള്‍
224. വ്യവസായ, വാണിജ്യ രംഗങ്ങളിലെ സത്വരപരാതിപരിഹാരത്തിന് ട്വിറ്റര്‍ സേവാ സര്‍വീസ്
225. സ്‌കൂള്‍ വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസനിലവാരം വിലയിരുത്താന്‍ ശാല ദര്‍പ്പണ്‍ പദ്ധതി
226. ജലദൗര്‍ലഭ്യ പരിഹാരത്തിന് കര്‍ശന നീര്‍ത്തട സംരക്ഷണ നിയമത്തിന് തീരുമാനം
227. കിഴക്കന്‍ രാഷ്ട്രങ്ങളുമായുള്ള നയതന്ത്ര ബന്ധത്തില്‍ കൂടുതല്‍ ദൃഢത
228. ശ്രീലങ്കയിലും ഇറാനിലും തുറമുഖ നിര്‍മാണത്തിന് മുന്‍കൈയെടുത്ത് തന്ത്രപ്രധാനനീക്കം
229. ആഫ്രിക്കന്‍ രാജ്യങ്ങളുടെ സാധ്യതകള്‍ ഉറപ്പിച്ച് ഡല്‍ഹിയില്‍ പ്രഥമ ആഫ്രിക്കന്‍ ഉച്ചകോടി
230. കാലങ്ങളായുള്ള ബിഹാറിന്റെ ശോച്യാവസ്ഥ പരിഹരിക്കാന്‍ 1.25 ലക്ഷം കോടി പാക്കേജ്

പുതിയ സുരക്ഷാ മാര്‍ഗ്ഗങ്ങളുമായി ആയിരം രൂപാ നോട്ടുകള്‍

mathrubhumi.com


മുംബൈ: പുതിയ സുരക്ഷാ സംവിധാനങ്ങള്‍ ഉള്‍പ്പെടുത്തി റിസര്‍വ്വ് ബാങ്ക് ആയിരം രൂപയുടെ നോട്ടുകള്‍ പുറത്തിറക്കുന്നു. നോട്ടിലെ നമ്പറിനോടൊപ്പം ഇംഗ്ലീഷ് അക്ഷരം 'ആര്‍' രേഖപ്പെടുത്തിയ നോട്ടുകളാണ് പുതിയതായി പുറത്തിറക്കുന്നത്. പുതിയ നോട്ടുകളിലെ രണ്ട് നമ്പര്‍ പാനലുകളിലും 'ആര്‍' രേഖപ്പെടുത്തിയിരിക്കും.
ഇടത്തുനിന്ന് വലത്തേയ്ക്ക് വലിപ്പം കൂടിവരുന്ന രീതിയില്‍ ക്രമീകരിച്ചിരിക്കുന്ന സീരിയല്‍ നമ്പര്‍, നോട്ടിന്റെ ഇരുവശങ്ങളിലുമുള്ള പ്രത്യേക വരകള്‍ (ബ്ലീഡ് ലൈന്‍), വലിപ്പം കൂടിയ തിരിച്ചറിയല്‍ അടയാളം തുടങ്ങിയ സുരക്ഷാ ക്രമീകരണങ്ങളും പുതിയ നോട്ടുകളില്‍ ഉണ്ടാകുമെന്ന് റിസര്‍വ്വ് ബാങ്ക് വ്യക്തമാക്കി.
നോട്ടിലുള്ള റിസര്‍വ്വ് ബാങ്ക് ഗവര്‍ണറുടെ ഒപ്പിനോടൊപ്പം '2016' എന്ന് രേഖപ്പെടുത്തിയിരിക്കും. റിസര്‍വ്വ് ബാങ്കിന്റെ മഹാത്മാഗാന്ധി സീരീസിലുള്ള നോട്ടുകളുടെ മാതൃകയില്‍ത്തന്നെയായിരിക്കും പുതിയ നോട്ടുകളും. റിസര്‍വ്വ് ബാങ്ക്‌ പുറത്തിറക്കിയ ബ്ലീഡ് ലൈനുകളും വലിപ്പം കൂടിയ തിരിച്ചറിയല്‍ അടയാളവും ഇല്ലാത്ത പഴയ നോട്ടുകളും ഉപയോഗത്തിലുണ്ടെന്ന് റിസര്‍വ്വ് ബാങ്ക് വ്യക്തമാക്കി.

രാജ്യത്തെ ആദ്യ സൗരോര്‍ജ തീവണ്ടി പരീക്ഷണ ഓട്ടം നടത്തി

mathrubhumi.com


ജോധ്പൂര്‍: സൗരോര്‍ജം ഉപയോഗപ്പെടുത്തുന്ന ഇന്ത്യയിലെ ആദ്യ തീവണ്ടിയുടെ പരീക്ഷണ ഓട്ടം രാജസ്ഥാനിലെ ജോധ്പൂരില്‍ നടന്നു. സൗരോര്‍ജം ഉപയോഗിച്ചാണ് തീവണ്ടിയിലെ ലൈറ്റും ഫാനുകളും പ്രവര്‍ത്തിക്കുന്നത്.
ഓരോ കോച്ചിന്റെയും മുകളില്‍ രണ്ട് നിരയായി സ്ഥാപിച്ചിട്ടുള്ള സോളാര്‍ പാനലുകളാണ് സൗരോര്‍ജം ലഭ്യമാക്കുന്നത്. പരീക്ഷണ ഓട്ടം വിജയകരമായിരുന്നുവെന്ന് റെയില്‍വെ അറിയിച്ചു.
എ.സി കോച്ചുകള്‍ ഒഴികെയുള്ളവയിലാണ് സോളാര്‍ പാനലുകള്‍ സ്ഥാപിച്ചിരിക്കുന്നത്. 40 ചതുരശ്ര മീറ്റര്‍ സ്ഥലമാണ് ഓരോ കോച്ചിന്റെയും മുകള്‍ഭാഗത്തുള്ളത്. 18 സോളാര്‍ പാനലുകള്‍ സ്ഥാപിക്കാന്‍ ഈ സ്ഥലം ധാരാളം.
ഇന്ത്യയിലെ ഭൂരിഭാഗം പ്രദേശത്തും സൂര്യപ്രകാശം നന്നായി ലഭിക്കുമെന്നതിനാല്‍ അനുകൂല സാഹചര്യം പരമാവധി പ്രയോജനപ്പെടുത്തുകയാണ് റെയില്‍വേയുടെ ലക്ഷ്യം.
train
ഇന്ത്യയിലെ ആദ്യ സൗരോര്‍ജ തീവണ്ടി. ഫോട്ടോ: എ.എന്‍.ഐ
ഒരുദിവസം 17 യൂണിറ്റ് വൈദ്യൂതി ഇത്തരത്തില്‍ ഉത്പാദിപ്പിക്കാനാകും. ഒരു യൂണിറ്റ് വൈദ്യുതിക്ക് 20 രൂപയാണ് റെയില്‍വേയ്ക്ക് ചിലവാകുക. 340 രൂപയാണ് ഇതുവഴി റെയില്‍വേയ്ക്ക് ഒരു കോച്ചില്‍ നിന്ന് ലാഭിക്കാനാകുക. ഒരുവര്‍ഷം ഒരു കോച്ചിനായി 1,24,100 രൂപ ലാഭിക്കാന്‍ സാധിക്കും.
ഒരു കോച്ചില്‍ സോളാര്‍ പാനല്‍ സ്ഥാപിക്കുന്നതിന് നാല് ലക്ഷത്തോളം രൂപയാകും എന്നാണ് കണക്കാക്കിയിരിക്കുന്നത്. സോളാര്‍ പാനലുകള്‍ ഊര്‍ജത്തിനായി ഉപയോഗിച്ചാല്‍ ഒരുവര്‍ഷം 90,000 ലിറ്റര്‍ ഡീസല്‍ ഉപഭോഗം കുറയ്ക്കാനാകും എന്നാണ് റെയില്‍വേയുടെ കണക്കുകൂട്ടല്‍.
ഇന്ധന ചിലവില്‍ വലിയ ലാഭമാണ് റെയില്‍വേയ്ക്ക് ഉണ്ടാവുക. വരുമാനത്തിന്റെ 22 ശതമാനമാണ് റെയില്‍വേ ഇന്ധനത്തിനായി ചിലവഴിക്കുന്നത്.

5/11/2016

ടയറിന്റെ കോഡ് ഭാഷ

manoramaonline.com


by ജീവൻ
വാഹനങ്ങളുടെ ടയറിൽ ഒരുപാടു കാര്യങ്ങൾ എഴുതിയിട്ടുണ്ട്. വലിയ വായനാശീലമൊന്നും ഇല്ലെങ്കിലും വാഹനശീലമുണ്ടെങ്കിൽ ടയറിലെ ചില കോഡുകൾ ശ്രദ്ധിക്കേണ്ടതാണ്. പരമാവധി എത്ര ലോഡ് താങ്ങുമെന്നും എത്ര വേഗം വരെ പോകാമെന്നുമൊക്കെ ആ കോഡുകൾ പറഞ്ഞുതരും. 175/70 R 13 82 T എന്ന രീതിയിലുള്ള കോഡിൽനിന്നാണു ടയറിന്റെ അടിസ്ഥാനവിവരങ്ങൾ വായിച്ചെടുക്കാനാവുക.
∙ വീതി– ടയർ സൈസ് എത്രയെന്ന വിവരമാണ് ആദ്യം. ആദ്യ സംഖ്യ (മേൽപ്പറഞ്ഞ ഉദാഹരണത്തിൽ 175) ടയറിന്റെ (തറയിൽ മുട്ടുന്ന ഭാഗത്തിന്റെ) വീതി എത്ര മില്ലിമീറ്റർ എന്നതാണ്.
∙ ഉയരം– രണ്ടാമത്തെ സംഖ്യ ആ വീതിയുടെ എത്ര ശതമാനമാണ് ടയറിന്റെ സൈഡ് ഭിത്തിയുടെ ഉയരം എന്നു സൂചിപ്പിക്കുന്നു. ഇവിടെ ഉദാഹരണത്തിൽ ടയറിന്റെ വശത്തിന് 175 മില്ലിമീറ്ററിന്റെ 70 ശതമാനമാണു ഉയരം (122.5 മില്ലിമീറ്റർ) എന്നു സൂചിപ്പിച്ചിരിക്കുന്നു. ഉയരവും വീതിയും തമ്മിലുള്ള അനുപാതം എന്ന നിലയിൽ പറയുന്നതിനാൽ ഇതിനെ ആസ്പെക്ട് റേഷ്യോ എന്നാണു വിളിക്കുക. റേഷ്യോ കുറഞ്ഞ ടയറുകൾ വളവുകളിലും മറ്റും കൂടുതൽ സ്ഥിരത നൽകും. അതേസമയം മോശം റോഡുകൾ മൂലമുള്ള നാശത്തിനു സാധ്യത കൂടുതലുമാണ്.
∙ കോഡിൽ അടുത്തത് ആർ എന്ന ഇംഗ്ലിഷ് അക്ഷരമാണ്. റേഡിയൽ ടയർ എന്ന സൂചനയാണിത്. ഇപ്പോൾ റേഡിയൽ അല്ലാത്ത കാർ ടയറുകൾ അപൂർവം. ക്രോസ് പ്ലൈ, ബയസ് എന്നീ നിർമാണ രീതികൾ മറ്റുതരം വാഹനങ്ങൾക്കുള്ള ടയറുകളിൽ ഇപ്പോഴും കാണാം.
∙ വീൽ സൈസ്– അടുത്ത സംഖ്യ ടയർ പിടിപ്പിക്കേണ്ടുന്ന വീലിന്റെ (റിമ്മിന്റെ) വ്യാസം (ഡയമീറ്റർ) എത്ര ഇഞ്ച് എന്നതിന്റെ സൂചനയാണ്. ഇവിടെ 13 എന്നു കാണുന്നതിനാൽ 13 ഇഞ്ച് വ്യാസമുള്ള വീൽ എന്നർഥം.
tyre-size-1
∙ ഭാരവാഹക ശേഷി– കോഡിൽ തുടർന്നുള്ള 82 എന്ന അക്കം ലോഡ് സൂചികയാണ്. ടയറിന് എത്ര ഭാരം വഹിക്കാനാകും എന്നറിയാം. സൂചികയിൽ 60 മുതൽ 110 വരെയാണുള്ളത്. 60 എന്നത് 250 കിലോഗ്രാമിനെയും 110 എന്നത് 1060 കിലോഗ്രാമിനെയും കുറിക്കുന്നു. കാറിനു നാലു ടയറുള്ളതിനാൽ ഇതിനെ നാലുകൊണ്ടു ഗുണിച്ചാൽ കാറിനും അതിലെ യാത്രക്കാർക്കുമെല്ലാം കൂടി എത്ര ഭാരം വരെയാകാം എന്നറിയാം.
∙ സ്പീഡ്– അടുത്ത ഇംഗ്ലിഷ് അക്ഷരം പരമാവധി എത്ര വേഗത്തിൽ വരെ പോകാൻ ഈ ടയർ ഉപയോഗിക്കാം എന്നതിന്റെ സൂചനയാണ്. എ മുതൽ വൈ വരെയാണു സൂചികയിലുള്ളത്. എ ഏറ്റവും കുറഞ്ഞ വേഗം (മണിക്കൂറിൽ 40 കിലോമീറ്റർ വരെ പരമാവധി വേഗം) സൂചിപ്പിക്കുമ്പോൾ ‘വൈ’ മണിക്കൂറിൽ 300 കിലോമീറ്റർ വരെ വേഗത്തിൽ പോകാവുന്ന ടയറാണ്. ചെറിയ ഹാച്ബാക് കാറുകൾക്കും സൂപ്പർ കാറുകൾക്കും ഒരേ സ്പീഡ് റേറ്റിങ് ഉള്ള ടയറുകളല്ലല്ലോ വേണ്ടത്.
ഇവിടെ ഉദാഹരണത്തിൽ ടി എന്നാണുള്ളത്– പരമാവധി 190 കിമീ വേഗം. ക്യു(160) മുതൽ എച്ച് (210) വരെയാണ് ഇന്ത്യയിലെ മിക്ക കാർ ടയറുകളുടെയും റേറ്റിങ്. വി(240) മുതൽ വൈ(300) വരെ റേറ്റിങ് ആണ് സൂപ്പർ കാറുകളുടെ ടയറിന്. പുതിയ ടയറിന്റെ റേറ്റിങ് ആണിതെന്നും പഴക്കം ചെന്ന ടയർ ഉപയോഗിച്ച് ഈ വേഗത്തിൽ ഓടുന്നത് അപകടമുണ്ടാക്കാം എന്നും വ്യക്തമാണല്ലോ. (സ്പീഡ് പട്ടികയിൽ ഒ, എക്സ് എന്നിവ ഇല്ല. എച്ച് വരുന്നത് യു, വി എന്നിവയുടെ ഇടയ്ക്ക്. ആർ 170 കിമീ, എസ് 180, ടി 190, യു 200, എച്ച് 210, ഡബ്ല്യു 270 കിമീ.)

5/08/2016

സ്നേഹത്തിന്റെ അമൃതവർഷം

localnews.manoramaonline.com


by സ്വന്തം ലേഖകൻ
തൃശൂർ ∙ പ്ലാസ്റ്റിക് ഷീറ്റിനു താഴെ മക്കളെയും കൂട്ടിപ്പിച്ചിരിക്കുന്ന അമ്മമാർക്ക് മാതാ അമൃതാന്ദമയിയുടെ അനുഗ്രഹമായി വീട്. അരിമ്പൂർ മനക്കൊടി മേനോത്തുപറമ്പിൽ ശങ്കരന്റെ ഭാര്യ മല്ലികയും മകൻ ആകാശും താമസിക്കുന്നതു പ്ലാസ്റ്റിക് ഷീറ്റുകൊണ്ടു ചുമരു നിർമിച്ച വീട്ടിലാണ്. കിടപ്പുരോഗിയായിരുന്ന ശങ്കരൻ ഒരാഴ്ച മുൻപു മരിച്ചു. ശങ്കരന്റെ ചികിത്സയ്ക്കുവേണ്ടി വൻ തുക കടത്തിലായ കുടുംബം മുന്നോട്ടുപോകാൻ വഴിയില്ലാതെ നിൽക്കുകയാണ്. കൂലിപ്പണിക്കു പോയാണു മല്ലിക കുടുംബം പുലർത്തുന്നത്. മഴക്കാലമെത്തിയാൽ കൂര വീഴുമെന്നു ഭയന്നിരിക്കുകയായിരുന്നു മല്ലിക. വീഴാത്തൊരു മേൽക്കൂരയുടെ കീഴെ ഉറങ്ങുക എന്നതായിരുന്നു ശങ്കരന്റെ സ്വപ്നം.
thrissur-home-cutting
ഒല്ലൂരിനടുത്തു വെട്ടുകാട് എളപ്പംകോട്ടയിൽ ഇറിഗേഷൻ കനാൽ പുറമ്പോക്കിൽ കൂരകെട്ടി താമസിക്കുന്ന തൈപ്പറമ്പിൽ ജോയിക്കും ഷീനയ്ക്കും പെൺകുട്ടികൾ നാലാണ്. ജോയി ഉത്സവപ്പറമ്പിൽ കച്ചവടം നടത്തും. ഷീന കൂലിപ്പണിക്കും പോകും. എന്നാൽ, നാലു പെൺമക്കളെ വീട്ടിൽ വിട്ടുപോകാൻ ഭയമായതിനാൽ ജോയി വീട്ടിലുള്ള ദിവസമെ ഷീന ജോലിക്കു പോകാറുള്ളൂ. പുറമ്പോക്കിലായതിനാൽ ഇവർക്കു പഞ്ചായത്തും വീട് നൽകിയില്ല.
മനോരമയിൽ ഇന്നലെ ഇവരുടെ വാർത്ത കണ്ട സ്വാമി അമൃതസ്വരൂപാനന്ദ ഇവരുടെ കാര്യം മാതാ അമൃതാനന്ദമയിയുടെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. ഇവർക്കു വീട് നൽകുമെന്നു മാതാ അമൃതാനന്ദമയി ‘മനോരമ’യെ അറിയിച്ചു. മഠത്തിന്റെ പ്രതിനിധികൾ വൈകാതെ ഇവരെ സന്ദർശിച്ച് വീട് വയ്ക്കാനുള്ള നടപടികൾ ചർച്ച ചെയ്യുമെന്നു സ്വാമി അമൃതസ്വരൂപാനന്ദ പറഞ്ഞു. മഠം നടത്തുന്ന സാമൂഹിക പ്രവർത്തനങ്ങളുടെ ഭാഗമാണിത്. 

5/06/2016

സൂര്യന്‍ അസ്തമിച്ചാല്‍ ജീവച്ഛവമാകുന്ന കുട്ടികള്‍ വൈദ്യശാസ്ത്രത്തിന് അത്ഭുതമാകുന്നു

mangalam.com


mangalam malayalam online newspaperഇസ്ലാമാബാദ്: സൂര്യന്‍ അസ്തമിച്ചാല്‍ ജീവച്ഛവമാകുന്ന കുട്ടികള്‍ വൈദ്യശാസ്ത്രത്തിന് അത്ഭുതമാകുന്നു. പാകിസ്താനിലെ ഖുതെ പ്രവിശ്യയിലാണ് സംഭവം. ഷോയിബ് അഹമ്മദ്, അബ്ദുള്‍ റാഷിദ് എന്നീ കുട്ടികളാണ് വൈദ്യശാസ്ത്രത്തിന് പോലും പിടികിട്ടാത്ത അത്ഭുത രോഗത്താല്‍ വലയുന്നത്. പകല്‍ സമയത്ത് മറ്റേതൊരു കുട്ടികളെയും പോലും സജീവമാണ് ഈ സഹോദരങ്ങള്‍.
എന്നാല്‍ സൂര്യന്‍ അസ്തമിച്ച് കഴിഞ്ഞാല്‍ ഇരുവരെയും തളര്‍ച്ച ബാധിക്കു. പിന്നീട് ഒരിഞ്ച് അനങ്ങാനോ സംസാരിക്കാനോ ഈ സഹോദരങ്ങള്‍ക്ക് സാധിക്കില്ല. ഒന്‍പതും പതിമൂന്നും വയസുള്ള സഹോദരങ്ങളുടെ ഏറ്റവും ഇളയ സഹോദരനായ ഒരു വയസുകാരന്‍ ഷൊയേബിനും ഇതേ അസുഖമുണ്ടെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. സോളാര്‍ കിഡ്‌സ് എന്നാണ് പാക് മാധ്യമങ്ങള്‍ ഈ കുട്ടികളെ വിശേഷിപ്പിക്കുന്നത്.
സൂര്യനസ്തമിച്ചാല്‍ കുട്ടികള്‍ ജീവച്ഛവമാകുന്നതിന്റെ കാരണം കണ്ടെത്താനാകാതെ വലയുകയാണ് പാകിസ്താനിലെ ഡോക്ടര്‍ സമൂഹം. കുട്ടികളുടെ അപുര്‍വ രോഗാവസ്ഥയുടെ കാരണം കണ്ടെത്താനായിട്ടില്ലെന്ന് പാകിസ്താന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ പ്രൊഫസര്‍ ജാവേദ് അക്രം പറഞ്ഞു. വിദഗ്ദ്ധ പരിശോധനകള്‍ക്കായി കുട്ടികളുടെ രക്തസാമ്പിള്‍ വിദേശ ലാബുകളിലേക്കും അയച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.
PLEASE NOTE

അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

വിന്‍ഡോസ് 10: സൗജന്യ അപ്ഡേഷന്‍ ജൂലായ് 29 വരെ മാത്രം

mathrubhumi.com


സ്വന്തം ലേഖകന്‍
വിന്‍ഡോസ് 10 വേര്‍ഷന്റെ സൗജന്യ അപ്ഡേഷനുള്ള അവസരം ജൂലായ് 29 ന് അവസാനിക്കും. പുറത്തിറങ്ങി ഒരുവര്‍ഷക്കാലം വിന്‍ഡോസ് 10 ലേക്ക് സൗജന്യമായി അപ്ഡേറ്റ് ചെയ്യാനുള്ള സൗകര്യമാണ് മൈക്രോസോഫ്റ്റ് അനുവദിച്ചിട്ടുള്ളത്. ആ കാലാവധി ജൂലായ് 29 ന് അവസാനിക്കും.
ഇതുപ്രകാരം ജൂലായ് 29 കഴിഞ്ഞാല്‍, വിന്‍ഡോസ് 10 ലേക്ക് മാറാന്‍ കുറഞ്ഞത് 8000 രൂപ ചെലവാക്കേണ്ടിവരും.
ഒരു വര്‍ഷം മുമ്പാണ് മൈക്രോസോഫ്റ്റ് വിന്‍ഡോസ് 10 പുറത്തിറക്കിയത്. ഇനി പുതിയൊരു വിന്‍ഡോസ് പതിപ്പ് ഉണ്ടാകില്ല എന്ന പ്രഖ്യാപനത്തോടെയാണ് വിന്‍ഡോസ് 10 അവതരിപ്പിച്ചത്. ഇതിനകം വിന്‍ഡോസ് 10 ന് 30 കോടി ഉപയോക്താക്കളുണ്ടെന്ന് മൈക്രോസോഫ്റ്റ് കണക്കാക്കുന്നു.
അവതരിപ്പിച്ച് ഒരു വര്‍ഷം കൊണ്ട് വിന്‍ഡോസ് 10 ന് ഏറ്റവും വലിയ ഓണ്‍ലൈന്‍ കമ്പ്യൂട്ടര്‍ സര്‍വ്വീസ് ആവാന്‍ സാധിച്ചുവെന്നും സ്‌കൂളുകള്‍ മുതല്‍ വന്‍കിട വ്യവസായ സ്ഥാപനങ്ങള്‍ വരെ അതിവേഗം അതിലേക്ക് മാറിക്കൊണ്ടിരിക്കുന്നതായും കമ്പനി ഔദ്യോഗിക ബ്ലോഗില്‍ അവകാശപ്പെടുന്നു.
പുതിയ വിന്‍ഡോസ് പതിപ്പ് ഇനി ഇല്ലാത്തതിനാല്‍, വിന്‍ഡോസ് 10 ന്റെ പുതിയ അപ്‌ഡേറ്റുകളാകും സമയാസമയങ്ങളില്‍ ഇനി ലഭ്യമാക്കുക. മൈക്രോസോഫ്റ്റ് വിന്‍ഡോസിന്റെ കാര്യത്തില്‍ പിന്തുടര്‍ന്ന് വന്ന നയത്തില്‍ വലിയൊരു മാറ്റമാണ് ഇതുവഴി കമ്പനി മേധാവി സത്യ നാദെല്ല വരുത്തിയത്.
പുതിയ കാലം ഡെസ്‌ക്‌ടോപ്പുകളുടെയോ ലാപ്‌ടോപ്പുകളുടെയോ അല്ലെന്നും, മൊബൈല്‍ ഉപകരണങ്ങളാണ് ഭാവിയെന്നും മനസിലാക്കിയുള്ള ഒരു തന്ത്രമാണ് വിന്‍ഡോസ് 10 ന്റെ കാര്യത്തില്‍ മൈക്രോസോഫ്റ്റ് സ്വീകരിച്ചിരിക്കുന്നത്. പരമ്പരാഗത കമ്പ്യൂട്ടറുകള്‍ക്കും ടച്ച്‌സ്‌ക്രീന്‍ ഉപകരണങ്ങള്‍ക്കും ഒരേപോലെ ഉപയോഗിക്കാന്‍ കഴിയും വിധമാണ് വിന്‍ഡോസ് 10 ഒഎസിന്റെ രൂപകല്‍പ്പന.
മാത്രമല്ല, ഇത്രകാലവും മൈക്രോസോഫ്റ്റ് കൊണ്ടുനടന്ന 'ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍' ബ്രൗറിനും വിന്‍ഡോസ് 10 ല്‍ കമ്പനി വിട നല്‍കി. പകരം 'എഡ്ജ്' എന്ന പുതിയ ബ്രൗസര്‍ ( Microsoft Edge ) അവതരിപ്പിച്ചു.
Satya Nadella, Microsoft
മൈക്രോസോഫ്റ്റ് മേധാവി സത്യ നാദെല്ല. ചിത്രം കടപ്പാട്:
2016 മാര്‍ച്ച് മാസത്തില്‍ മാത്രം ആളുകള്‍ ഏതാണ്ട് 6300 കോടി മിനിറ്റുകള്‍ മൈക്രോസോഫ്റ്റ് എഡ്ജ് ബ്രൗസര്‍ ഉപയോഗിച്ചു. ഗെയിമിങിന് വേണ്ടി മുമ്പത്തേക്കാള്‍ കൂടുതല്‍ ആളുകള്‍ വിന്‍ഡോസ് 10 ഉപയോഗിക്കുന്നു. ഫോട്ടോകള്‍, ഗ്രൂവ് മ്യൂസിക്, മൂവീസ് ആന്റ് ടിവി എന്നീ ആപ്ലിക്കേഷനുകള്‍ക്ക്  14 കോടിയിലധികം സ്ഥിരം ഉപയോക്താക്കളുണ്ടെന്നും വിന്‍ഡോസ് ബ്ലോഗ് പറയുന്നു.
വിന്‍ഡോസ് 10 നല്‍കി വരുന്ന സേവനങ്ങള്‍ മാസം തോറും മെച്ചപ്പെടുന്നുണ്ട്. ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് പുതിയ അപ്ഡേഷനുകള്‍ ഉണ്ടാകുമെന്ന് വിന്‍ഡോസ് ടീം അറിയിച്ചു. ഇങ്ങനെയുള്ള പുതിയ സേവനങ്ങളെല്ലാം ഉപയോക്താക്കള്‍ക്ക് സൗജന്യമായി ഉപയോഗിക്കാം.

ഭൂപടം തെറ്റിയാല്‍ നൂറു കോടി പിഴ

ഇന്ത്യയുടെ ഭൂപടം തെറ്റിച്ച് പ്രസിദ്ധീകരിക്കുന്നവർക്ക് ഏഴുവർഷം വരെ തടവു ശിക്ഷയും ഒരു കോടി മുതൽ നൂറുകോടി രൂപ വരെ പിഴയും വ്യവസ്ഥ ചെയ്യുന്ന ബില്ലിന്റെ കരട് കേന്ദ്രസർക്കാർ തയ്യാറാക്കി. ജമ്മു കാശ്‌മീരിനെ അധിനിവേശ കാശ്‌മീരിന്റെയും അരുണാചൽ പ്രദേശിനെ ചൈനയുടെയും ഭാഗമായി ചിത്രീകരിച്ച ഭൂപടങ്ങൾ ചില ഓൺലൈൻ സൈറ്റുകൾ പ്രസിദ്ധീകരിച്ച സാഹചര്യത്തിലാണ് കേന്ദ്രസർക്കാർ കർശന നിയമം ആവിഷ്‌കരിക്കുന്നത്.
സാറ്റലൈറ്റ്, ബലൂൺ, ആളില്ലാ വിമാനം തുടങ്ങിയവയുടെ സഹായത്തോടെ ചിത്രമെടുത്ത് ഭൂപടം ഉണ്ടാക്കുന്നവരെയാണ് നിയമം ലക്ഷ്യമിടുന്നത്. ഇങ്ങനെയുണ്ടാക്കുന്ന ഭൂപടങ്ങൾ പ്രസിദ്ധീകരിക്കാൻ ലൈസൻസ് നിർബന്ധമാക്കും. ഇതിനായി രൂപീകരിക്കുന്ന പ്രത്യേക അതോറിട്ടിക്ക് ഫീസടച്ച് അപേക്ഷിക്കണം. ഗൂഗിൾ അടക്കമുള്ള കമ്പനികൾക്ക് ഇതു ബാധകമാകുമെന്നും കരടിൽ പറയുന്നു. - See more at: http://news.keralakaumudi.com/beta/news.php?NewsId=TkRMSDAwMDgzNzc=&xP=RExZ&xDT=MjAxNi0wNS0wNiAwMDoxMDowMA==&xD=MQ==&cID=NA==#sthash.DuPl7Niv.dpuf

മോശം പ്രകടനം: 33 ഉദ്യോഗസ്ഥരെ കേന്ദ്ര റവന്യു വകുപ്പ് പുറത്താക്കി

mathrubhumi.com

ന്യൂഡല്‍ഹി:  മോശം പ്രകടനത്തെ തുടര്‍ന്ന് കേന്ദ്ര റവന്യൂ വകുപ്പിലെ 33 ഉദ്യാഗസ്ഥര്‍രോട് നേരത്തെ വിരമിക്കാന്‍ (പ്രിമച്വര്‍ റിട്ടയര്‍മെന്റ്) സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. മെച്ചപ്പെട്ട ഭരണനിര്‍വഹണം ഉറപ്പാക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി.
വകുപ്പുതല നടപടികളുടെ ഭാഗമായി കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ 72 പേരെ ജോലിയില്‍നിന്നു പുറത്താക്കിയിട്ടുണ്ട്. ഇതോടെ പുറത്താക്കപ്പെട്ട ഉദ്യോഗസ്ഥരുടെ എണ്ണം 105 ആയി. ഇവരെല്ലാവരും അമ്പതു വയസിനു മുകളില്‍ പ്രായമുള്ള ക്ലാസ് വണ്‍ ഉദ്യോഗസ്ഥരാണ്.
മോശം പ്രകടനം കാഴ്ച വയ്ക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ പ്രധാനമന്ത്രി വകുപ്പുതല സെക്രട്ടറിമാര്‍ക്ക് ജനവരിയില്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതനുസരിച്ച്  വിവിധമന്ത്രാലയങ്ങളില്‍നിന്ന് 122 ഡെപ്യൂട്ടി സെക്രട്ടറിതല ഉദ്യോഗസ്ഥരുടെ പട്ടിക തയാറാക്കിയിരുന്നു.
ഇതില്‍ 17 പേര്‍ പ്രതിരോധ വകുപ്പില്‍നിന്നുള്ളവരും ഉന്നത വിദ്യാഭ്യാസ വകുപ്പിലെ 13 പേരും ആരോഗ്യമന്ത്രാലയത്തില്‍നിന്ന് ഏഴുപേരും വാണിജ്യ മന്ത്രാലയത്തില്‍നിന്ന് ആറും നാഷണല്‍ ഇന്റലിജന്‍സ് ഗ്രിഡ്, നാഷണല്‍ സ്‌ക്രൂട്ടിനി കൗണ്‍സില്‍ എന്നിവിടങ്ങളില്‍നിന്ന് ഒന്നും വീതം ഉദ്യോഗസ്ഥരാണ് ഉള്‍പ്പെട്ടിട്ടുള്ളത്. 

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1