4/08/2016

ഈ ഗതിമാന്‍ അത്ഭുതമാണ്, അകത്തും പുറത്തും

janmabhumidaily.com

ജന്മഭൂമി
ഭാരതത്തിന്റെ അതിവേഗ ട്രെയിനിന്റെ ആദ്യയാത്രയില്‍ സഞ്ചരിച്ച ഷാബു പ്രസാദ് അനുഭവം എഴുതുന്നു...
5ഇത് ഗതിമാന്‍ എക്‌സ്പ്രസ്സ്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച, ഏപ്രില്‍ അഞ്ചിന് ഉദ്ഘാടനം ചെയ്യപ്പെട്ട, ഭാരതത്തിലെ ഏറ്റവും വേഗതയേറിയ ട്രെയിന്‍. മീറ്റര്‍ ഗേജുകളില്‍ കിതച്ചോടിയ പഴയ കല്‍ക്കരി വണ്ടികളില്‍ നിന്ന്, മണിക്കൂറില്‍ 160 കിലോമീറ്ററെന്ന ഈ മിന്നല്‍ വേഗത്തിലേക്കുള്ള 160 വര്‍ഷങ്ങളുടെ ദൂരം ഇതിഹാസ സമാനമാണ്. ഒരു കൊല്ലം 800 കോടിയിലധികം ജനങ്ങളെ വഹിക്കുന്ന ഭാരത റെയില്‍വേയുടെ, ബുള്ളറ്റ് ട്രെയിന്‍ എന്ന സ്വപ്‌നത്തിലേക്കുള്ള ഒരു വലിയ ചുവടുവെയ്പ്പ് കൂടിയാണു ഈ ട്രെയിന്‍.
2014 ല്‍, നരേന്ദ്ര മോദി അധികാരത്തില്‍ വന്നതിനു തൊട്ടുപിന്നാലെയാണ് ദില്ലി-ആഗ്ര റൂട്ടില്‍, മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗതയില്‍ ഗതിമാന്‍ എക്‌സ്പ്രസ്സ് പ്രഖ്യാപിച്ചത്. പ്രഖ്യാപനങ്ങളും വാഗ്ദാനങ്ങളും ഏറെക്കണ്ട നമ്മള്‍ ഇതും നടക്കാത്ത സുന്ദരസ്വപ്‌നങ്ങളുടെ പട്ടികയില്‍ പെടുത്തി തള്ളി. എന്നാല്‍ ട്രാക്ക്, അതിവേഗതക്ക് പറ്റിയ കോച്ചുകള്‍, എഞ്ചിന്‍, മറ്റ് സൗകര്യങ്ങള്‍ അങ്ങനെ നൂറുനൂറു തടസ്സങ്ങള്‍ പിന്നിട്ട് ഒരു കൊല്ലത്തിനകം ട്രെയിന്‍ വിജയകരമായ ട്രയല്‍ റണ്‍ നടത്തി….
സേഫ്റ്റി കമ്മീഷണറുടെ നിര്‍ദ്ദേശ പ്രകാരം വേഗത 160 കിലോമീറ്ററില്‍ നിജപ്പെടുത്തി.
നമുക്ക് പരിചയമില്ലാത്ത അതിശയകരമായ സൗകര്യങ്ങളാണിതില്‍. പൂര്‍ണ്ണമായി എയര്‍ കണ്ടീഷന്‍ ചെയ്ത പന്ത്രണ്ട് കോച്ചുകള്‍. ജിപിഎസ് അനൗണ്‍സ്‌മെന്റ്. ചാനല്‍ മ്യൂസിക്. ഒരോ സീറ്റിലും പത്രം. സേവനത്തിനു റെയില്‍ ഹോസ്റ്റസ്സുകള്‍. ഭാരതത്തിലെ വിവിധ രുചിക്കൂട്ടുകള്‍ നിറഞ്ഞ ഭക്ഷണം.
സൗജന്യ വൈഫൈ. ഈ അതിവേഗ ട്രെയിന് വേണ്ടി ചില സിഗ്‌നല്‍ സംവിധാനം നവീകരിച്ചു. പാളങ്ങള്‍ മാറ്റി സ്ഥാപിച്ചു. രണ്ടരക്കോടി രൂപ വിലയുള്ള കോച്ചുകളുടെ നിര്‍മ്മാണത്തിനു പ്രത്യേക യൂണിറ്റ് തന്നെയുണ്ടാക്കി. ഈ മിന്നല്‍ വേഗതയിലും, കുലുക്കമോ ശബ്ദമോ അധികമില്ലാത്ത വിധമുള്ള അതിനൂതനമായ സാങ്കേതിക വിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. ഇതെല്ലാം ഇനി സാധാരണ കോച്ചുകളുടെ നിര്‍മ്മാണത്തിനും ഉപയോഗിക്കാം. ഇപ്പോള്‍, ദല്‍ഹി-ആഗ്ര റൂട്ടില്‍ ഓടിത്തുടങ്ങിയ ഗതിമാന്‍, ഇനി വലിയ താമസമില്ലാതെ ദല്‍ഹി-കാണ്‍പൂര്‍, ദല്‍ഹി-ചണ്ഡീഗഢ്, മുംബൈ-ഗോവ, ചെന്നൈ ബെംഗളൂരു എന്നീ റൂട്ടുകളിലും കൂകിപ്പായാന്‍ തുടങ്ങും. അങ്ങനെ ഭാരത റെയില്‍വേയുടെ ആധുനികതയുടേയും പുരോഗതിയുടേയും പുതിയ പ്രതീക്ഷകള്‍ കൂടിയാണ് ഇപ്പോള്‍, ഗതിമാനിലൂടെ ഫഌാഗ് ഓഫ് ചെയ്യപ്പെട്ടത്.
നാനൂറു കിലോമീറ്ററിലധികം വേഗതയുള്ള ട്രെയിനുകള്‍ ചീറിപ്പായുന്ന യൂറോപ്പിനോടും ജപ്പാനോടുമൊക്കെ താരതമ്യം ചെയ്യുമ്പോള്‍, നമുക്ക് ഇനിയും ഒരുപാട് മുന്നേറാനുണ്ട്. സമീപഭാവിയില്‍ അത് നടക്കുകയും ചെയ്യും. പക്ഷേ, ചില കാര്യങ്ങളില്‍ ഭാരത റെയില്‍വേ ഏതു താരതമ്യങ്ങള്‍ക്കും അതീതമാണ്. ചില കണക്കുകള്‍ ശ്രദ്ധിക്കൂ:
ഭാരത റെയില്‍വേയുടെ പാളങ്ങളുടെ നീളം 1,50,000 കിലോമീറ്ററാണ്, ഒരു വര്‍ഷം വഹിക്കുന്നത് 1058 മില്യന്‍ ടണ്‍ ചരക്കുകളാണ്, ഒരു വര്‍ഷം യാത്ര ചെയ്യുന്നവരുടെ എണ്ണം 817 കോടിയാണ് -ലോകജനസംഖ്യയേക്കാള്‍ അധികം.
മുംബൈ സബര്‍ബന്‍ റെയില്‍വേയിലെ ഒരു ദിവസത്തെ യാത്രക്കാരുടെ എണ്ണം, ന്യൂസിലാണ്ടിലെ ജനസംഖ്യയേക്കാള്‍ അധികമാണ്. ലോകത്തിലെ എറ്റവും വലിയ തൊഴില്‍ ദാതാക്കളില്‍ ഒന്നാണ് ഭാരത റെയില്‍വെ.
ഇവയൊക്കെ ലോകത്തൊരു രാജ്യത്തിനും, ഒരിക്കലും ഭേദിക്കാനാകാത്ത റെക്കോര്‍ഡുകളാണ്.
പതിവ് പോലെ, ബുള്ളറ്റ് ട്രെയിന്‍ കൊണ്ട് പട്ടിണി മാറുമോ, ഇത് പണക്കാര്‍ക്ക് വേണ്ടി മാത്രമുള്ളതല്ലേ…. എന്നൊക്കെ പറഞ്ഞ് മനുഷ്യാവകാശത്തിന്റെ ചില സ്ഥിരം മൊത്തക്കച്ചവടക്കാര്‍ ഇവിടയും കറങ്ങി നടക്കുന്നുണ്ട്.
കമ്പ്യൂട്ടര്‍ കൊണ്ട് പട്ടിണി മാറുമോ, ചൊവ്വയിലേക്ക് റോക്കറ്റയച്ചാല്‍ പട്ടിണി മാറുമോ, കൊങ്കണ്‍ റെയില്‍ കൊണ്ട് പട്ടിണി മാറുമോ, എക്‌സ്പ്രസ് ഹൈവേ കൊണ്ട് പട്ടിണി മാറുമോ എന്നൊക്കെ പതിറ്റാണ്ടുകളായി ചോദിച്ച് കൊണ്ടിരിക്കുന്നവരോട് ഒറ്റ ഉത്തരമെയുള്ളൂ. മാറും, തീര്‍ച്ചയായും മാറും.
ആയിരക്കണക്കിന് എക്‌സ്പ്രസ് ഹൈവേകള്‍ ഉണ്ടായപ്പോള്‍, നിര്‍മ്മാണമേഖലയിലുണ്ടായ കുതിപ്പ് പതിനായിരങ്ങളുടെ പട്ടിണി മാറ്റി. വിദേശ ഉപഗ്രഹങ്ങള്‍ വരെ നാം വിക്ഷേപിക്കാന്‍ തുടങ്ങിയപ്പോള്‍, ഐഎസ്ആര്‍ഒയുമായി ബന്ധപ്പെട്ട ആയിരക്കണക്കിന് വ്യവസായങ്ങളും അവിടുത്തെ ജോലിക്കാരുടെ കുടുംബങ്ങളും ഉയര്‍ന്ന ജീവിതനിലവാരം കൈവരിച്ചു.
ഒന്നരലക്ഷത്തിലധികം കിലോമീറ്ററും, പതിനയ്യായിരത്തിലധികം വണ്ടികളുമായി, ആധുനികതയുടെ ചൂളംവിളികള്‍ ഇപ്പോള്‍ കൂകിപ്പായുന്നത് ജനകോടികളുടെ ഹൃദയത്തിലൂടെയാണ.്.
Related News from Archive
Editor's Pick

വിദേശ യാത്രക്കാർക്ക് ഏറെ പ്രയോജനങ്ങളുമായി ബാഗേജ് ചട്ടങ്ങളിൽ വന്‍ മോഡി മാജിക്ക്

manoramaonline.com

by കെ. ജയപ്രകാശ്ബാബു
വിദേശത്തു നിന്നു നാട്ടിലെത്തുന്നവർക്കു കസ്റ്റംസ് തീരുവ അടയ്ക്കാതെ എന്തൊക്കെ കൊണ്ടുവരാം? ഏതൊക്കെ സാധനങ്ങൾക്കു തീരുവ ഇളവു ലഭിക്കും? ഇതിനുള്ള മാനദണ്ഡങ്ങൾ എന്തൊക്കെയാണ്? തീരുവ ഇളവുകളെയും നിയന്ത്രണങ്ങളെയും കുറിച്ചു പ്രവാസികൾക്കും വിദേശയാത്രികർക്കും സംശയങ്ങൾ ഏറെയാണ്. വിമാനത്താവളങ്ങളിൽ യാത്രക്കാർ ചൂഷണത്തിനു വിധേയരാവുകയും അർഹമായ ആനുകൂല്യം നിഷേധിക്കപ്പെടുകയും ചെയ്ത സംഭവങ്ങൾ ഒട്ടേറെയുണ്ട്.
ആനുകൂല്യങ്ങളെക്കുറിച്ചും നിയന്ത്രണങ്ങളെക്കുറിച്ചും യാത്രക്കാർക്ക് അറിവുണ്ടെങ്കിൽ ഇത്തരം സംഭവങ്ങൾ ഒരു പരിധി വരെ ഒഴിവാക്കാം. എൽസിഡി, എൽഇഡി ടിവി കൊണ്ടുവരുന്നതിനെ പറ്റിയാണു പ്രവാസികളുടെ പ്രധാന സംശയം. ഇവ കൊണ്ടുവരുന്നതിൽ നിയമ തടസ്സമില്ല. പക്ഷേ, വിലയുടെ 36.5% കസ്റ്റംസ് തീരുവ അടയ്ക്കേണ്ടി വരും. യാത്രക്കാർക്കു കൂടുതൽ പ്രയോജനം ലഭിക്കുന്ന തരത്തിൽ ബാഗേജ് ചട്ടങ്ങളിൽ ഈയിടെ ഒട്ടേറെ മാറ്റങ്ങൾ കേന്ദ്രസർക്കാർ വരുത്തിയിട്ടുണ്ട്.
LP-ORNAMENTS-DC
ഇവ ഈ മാസം ഒന്നിനു നിലവിൽ വന്നു. ആനുകൂല്യങ്ങൾ രണ്ടു വിഭാഗങ്ങളിലായാണു ക്രമീകരിച്ചിരിക്കുന്നത് – യാത്രക്കാർ ഒപ്പം കരുതുന്ന ബാഗേജുകൾക്കും ട്രാൻസ്ഫർ ഓഫ് റസിഡൻസ് പദ്ധതിയിൽ നാട്ടിലെത്തിക്കാവുന്ന അൺ അക്കംപനീഡ് ബാഗേജുകൾക്കും.
പൊതുവായി ശ്രദ്ധിക്കേണ്ടവ
∙ രണ്ടു വയസ്സിനു താഴെയുള്ളവർക്ക് അവരുടെ സ്വന്തം ഉപയോഗത്തിനുള്ള സാധനങ്ങൾക്കു മാത്രമേ തീരുവ ഇളവു ലഭിക്കൂ.
∙ തീരുവ ഇളവുകൾ രണ്ടു വയസ്സിനു മുകളിലുള്ളവർക്കു മാത്രം.
∙ യാത്രയിൽ ഒപ്പം കരുതുന്ന ബാഗേജുകൾക്കുള്ള പരമാവധി തീരുവ ഇളവ് 50,000 രൂപ.
∙ തീരുവ അടയ്ക്കേണ്ട സാധനങ്ങൾ കയ്യിലില്ലെന്നു ബോധ്യമുള്ളവർക്കു കസ്റ്റംസിന്റെ ഗ്രീൻ ചാനൽ ഉപയോഗിക്കാം.
∙ കൊണ്ടുവരുന്ന സാധനങ്ങൾ എല്ലാം കസ്റ്റംസിനെ അറിയിച്ചിരിക്കണമെന്നായിരുന്നു നേരത്തേയുണ്ടായിരുന്ന നിബന്ധന. ഇപ്പോൾ, തീരുവ ഇളവു പരിധിക്കു പുറത്തുള്ള സാധനങ്ങൾ ഉണ്ടെങ്കിൽ മാത്രം കസ്റ്റംസിനെ അറിയിച്ചാൽ മതി.
∙ തീരുവ ഇളവുകൾ യാത്രക്കാർ പരസ്പരം വച്ചുമാറാനോ ഒരുമിച്ചു കണക്കാക്കാനോ അനുവദിക്കില്ല.
LP-SCOTCH-DC
∙ വിദേശത്തു പോകുമ്പോൾ ധരിച്ച അതേ ആഭരണങ്ങൾക്കു തിരിച്ചു വരുമ്പോൾ തീരുവ അടയ്ക്കേണ്ടതില്ല. ഇതിന്, വിദേശത്തു പോകുമ്പോൾ തന്നെ വിമാനത്താവളത്തിലെ കസ്റ്റംസ് ഓഫിസറുടെ എക്സ്പോർട്ട് സർട്ടിഫിക്കറ്റ് വാങ്ങി സൂക്ഷിക്കുകയും തിരിച്ചു വരുമ്പോൾ ഹാജരാക്കുകയും വേണം.
യാത്രയിൽ ഒപ്പം കരുതുന്ന ബാഗേജുകൾക്കുള്ള തീരുവ സൗജന്യങ്ങൾ
∙ നേപ്പാൾ, മ്യാൻമർ, ഭൂട്ടാൻ എന്നിവിടങ്ങളിൽ നിന്നൊഴികെയുള്ള രാജ്യങ്ങളിൽ നിന്നു വരുന്ന ഇന്ത്യക്കാർക്ക് അര ലക്ഷം രൂപ വരെയുള്ള സാധനങ്ങൾക്കു തീരുവ വേണ്ട.
∙ നേപ്പാൾ, മ്യാൻമർ, ഭൂട്ടാൻ എന്നിവിടങ്ങളിൽ നിന്നു വരുന്ന ഇന്ത്യക്കാർക്ക് ആകാശമാർഗമാണു യാത്രയെങ്കിൽ 15,000 രൂപ വരെ വിലയുള്ള സാധനങ്ങൾക്കു തീരുവ വേണ്ട.
ഇതിനു പുറമേ, ഏതു രാജ്യത്തു നിന്ന് വരുന്നയാൾക്കും നിബന്ധനയ്ക്ക് വിധേയമായി തീരുവ പൂർണമായി ഒഴിവുള്ള സാധനങ്ങൾ: (അക്കംപനീഡ് ബാഗേജിന് മാത്രമാണ് ഈ ഇളവുകൾ ലഭിക്കുക.)
∙ പതിനെട്ടിൽ കൂടുതൽ പ്രായമുള്ളവർക്ക് ഒരു ലാപ്ടോപ്.
∙ രണ്ടു ലീറ്റർ മദ്യം അല്ലെങ്കിൽ വൈൻ.
∙ 100 സിഗരറ്റ് അല്ലെങ്കിൽ 25 ചുരുട്ട് അല്ലെങ്കിൽ 125 ഗ്രാം പുകയില.
currency-rupees
∙ ഒരു വർഷത്തിൽ അധികം വിദേശത്തു കഴിഞ്ഞവർക്കു നിശ്ചിത അളവിൽ സ്വർണാഭരണം.
∙ തീരുവ ഇളവു പരിധിക്കു പുറത്തുള്ള സാധനങ്ങൾക്ക് 36.05% തീരുവ ചുമത്തും. ഇതു വിദേശ കറൻസിയിലാണ് അടയ്ക്കേണ്ടത്. എന്നാൽ, 25,000 രൂപ വരെയാണെങ്കിൽ ഇന്ത്യൻ കറൻസിയിൽ അടയ്ക്കാൻ അനുവാദമുണ്ട്. ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ അനുവദനീയമല്ല.
ട്രാൻസ്ഫർ ഓഫ് റസിഡൻസ് (ടിആർ), അൺ അക്കംപനീഡ് ബാഗേജ് (യുബി)
വിദേശത്തു ജോലി ചെയ്യുന്ന ഇന്ത്യക്കാർ, അവർക്കൊപ്പം താമസിക്കുന്ന കുടുംബാംഗങ്ങൾ എന്നിവർ നിശ്ചിത കാലത്തിനു ശേഷം നാട്ടിലേക്കു വരുമ്പോൾ മുഴുവൻ ബാഗേജുകളും യാത്രയിൽ ഒപ്പം കൊണ്ടുവരണമെന്നില്ല. ഇവ കാർഗോ കോംപ്ലക്സിലെ അൺ അക്കംപനീഡ് ബാഗേജ് കേന്ദ്രങ്ങളിലൂടെ നാട്ടിലെത്തിക്കാം. ഇവയാണ് അൺ അക്കംപനീഡ് ബാഗേജുകൾ (യുബി). ട്രാൻസ്ഫർ ഓഫ് റസി‍ഡൻസ് അഥവാ ടിആർ പദ്ധതി പ്രകാരം അൺ അക്കംപനീഡ് ബാഗേജുകൾക്കു തീരുവ ഇളവുകളുണ്ട്.
ഈ ബാഗേജുകൾ കടൽ, വായു മാർഗങ്ങളിലൂടെ അയയ്ക്കാം. കേരളത്തിൽ കൊച്ചിയിൽ കടൽമാർഗവും കോഴിക്കോട്, തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിൽ വിമാനമാർഗവും അൺ അക്കംപനീഡ് ബാഗേജുകൾ അയയ്ക്കാം.
trivandrum-airport
യാത്രക്കാരൻ നാട്ടിലെത്തിയ ശേഷമാണെങ്കിൽ ഒരു മാസത്തിനകം വിദേശത്തു നിന്ന് ബാഗേജ് അയച്ചിരിക്കണം. യാത്രക്കാരൻ നാട്ടിലേക്കു വരുന്നതിനു മുൻപ് ആണെങ്കിൽ യാത്രാ തീയതിക്കു തൊട്ടു മുൻപുള്ള രണ്ടു മാസത്തിനകം ഇന്ത്യയിലേക്ക് അയച്ചിരിക്കണം. ഈ സമയപരിധിയിൽ ഇളവു നൽകാൻ കസ്റ്റംസ് ഡപ്യൂട്ടി കമ്മിഷണർക്കും അസി. കമ്മിഷണർക്കും അധികാരമുണ്ട്.
തീരുവ നിയന്ത്രണമുള്ള സാധനങ്ങളും അളവും
∙ രണ്ടു ലീറ്ററിലധികം മദ്യം, വൈൻ
∙ ഫ്ലാറ്റ് പാനൽ എൽസിഡി, എൽഇഡി,  പ്ലാസ്മ ടിവി
∙ 100ൽ ഏറെ സിഗരറ്റുകൾ, 25ൽ ഏറെ ചുരുട്ടുകൾ, 125 ഗ്രാമിൽ ഏറെ പുകയില
അധികമായാൽ അടയ്ക്കേണ്ട തീരുവ
∙ രണ്ടു ലീറ്ററിലധികം ബീയർ: 103%
∙ രണ്ടു ലീറ്ററിലധികം വിദേശമദ്യം, വൈൻ: 154.5%
∙ ഫ്ലാറ്റ് പാനൽ എൽസിഡി, എൽഇഡി, പ്ലാസ്മ ടിവി: 36.5%
∙ നൂറിലേറെ സിഗരറ്റുകൾ, 25ൽ ഏറെ ചുരുട്ടുകൾ, 125 ഗ്രാമിൽ ഏറെ പുകയില: 103%
പരാതികൾ നൽകാം
കോഴിക്കോട് ഡപ്യൂട്ടി/ അസി. കമ്മിഷണർ, കോഴിക്കോട് വിമാനത്താവളം: 0483 2713398
അഡീ. കമ്മിഷണർ, സെൻട്രൽ എക്സൈസ് ആൻഡ് കസ്റ്റംസ്, കോഴിക്കോട്: 0495 2727895.
ജോയിന്റ് കമ്മിഷണർ, സെൻട്രൽ എക്സൈസ് ആൻഡ് കസ്റ്റംസ്, കോഴിക്കോട്: 0495 2727896.
കൊച്ചി വിമാനത്താവളം: ഡപ്യൂട്ടി കമ്മിഷണർ, എയർ കസ്റ്റംസ്, നെടുമ്പാശേരി: 0484 2610078.
എയർ കാർഗോ: അസി. കമ്മിഷണർ, എയർ കാർഗോ കോംപ്ലക്സ്, നെടുമ്പാശേരി: 0484 2610099.
തുറമുഖം: അസി. കമ്മിഷണർ, അൺ അക്കംപനീഡ് ബാഗേജ് കേന്ദ്രം, കസ്റ്റം ഹൗസ്, വില്ലിങ്‍ഡൻ ഐലൻഡ്, കൊച്ചി: 0484 2669030.
തിരുവനന്തപുരം ഡപ്യൂട്ടി കമ്മിഷണർ, കസ്റ്റംസ്, തിരുവനന്തപുരം വിമാനത്താവളം: 09496521002, 0471 250800. ഇ മെയിൽ – dcaptvm@gmail.com
സ്വർണം: വ്യക്തമായ വിവരം നൽകണം
∙ കുറഞ്ഞത് ആറു മാസം വിദേശത്തു താമസിച്ചവർക്ക്, ആഭരണരൂപത്തിലോ അല്ലാതെയോ ഒരു കിലോ വരെ സ്വർണമോ പത്തു കിലോ വരെ വെള്ളിയോ 10.3% തീരുവ അടച്ചു കൊണ്ടുവരാം. തീരുവ, വിദേശ കറൻസിയിൽ തന്നെ അടയ്ക്കണം.
∙ ഒരു വർ‍ഷത്തിലധികം വിദേശത്തു താമസിച്ച ഇന്ത്യൻ വനിതയ്ക്ക് 40 ഗ്രാം വരെ സ്വർണാഭരണവും (പരമാവധി വില ഒരു ലക്ഷം രൂപ) ഇന്ത്യൻ പുരുഷന് 20 ഗ്രാം വരെ സ്വർണാഭരണവും (പരമാവധി അര ലക്ഷം രൂപ) തീരുവയടയ്ക്കാതെ കൊണ്ടുവരാം. ഇളവു പരിധിക്കപ്പുറത്ത് ആഭരണരൂപത്തിലോ അല്ലാതെയോ സ്വർണമുണ്ടെങ്കിൽ 10.3% തീരുവ അടയ്ക്കണം.
∙ ആറു മാസത്തിൽ താഴെ വിദേശത്തു കഴിഞ്ഞവർക്കു സ്വർണമോ വെള്ളിയോ കൊണ്ടുവരാൻ അനുവാദമില്ല.
കയ്യിൽ വയ്ക്കാവുന്ന കറൻസി
∙ ഇന്ത്യയിൽ നിന്നു പുറത്തേക്ക് പോകുമ്പോൾ 25,000 രൂപ വരെ കയ്യിൽ വയ്ക്കാം.
∙ ഇന്ത്യയിൽ താമസിക്കുന്നവർ വിദേശ സന്ദർശനത്തിനു പോയി മടങ്ങുമ്പോൾ 25,000 രൂപ വരെ കയ്യിൽ വയ്ക്കാം.
∙ വിദേശത്തു നിന്ന് ഇന്ത്യയിലേക്ക് എത്ര അളവിലും വിദേശ കറൻസി കൊണ്ടുവരാം.
∙ 5000 യുഎസ് ഡോളറിൽ കൂടുതൽ കൊണ്ടുവരുന്നവർ കസ്റ്റംസിനെ അറിയിച്ചു സർട്ടിഫിക്കറ്റ് വാങ്ങണം. വിദേശ കറൻസി, ട്രാവലേഴ്സ് ചെക്ക്, ബാങ്ക് നോട്ടുകൾ തുടങ്ങിയവയെല്ലാം ചേർത്ത് 10,000 യുഎസ് ഡോളറിൽ കൂടുതൽ വിദേശനാണ്യം കയ്യിലുള്ളവരും കസ്റ്റംസിനെ അറിയിച്ചു സർട്ടിഫിക്കറ്റ് വാങ്ങണം.
∙  അംഗീകൃത ഏജൻസിയിൽ നിന്നു വാങ്ങിയതാണെന്ന രേഖ ഹാജരാക്കിയാൽ, എത്ര തുകയ്ക്കുള്ള വിദേശനാണ്യവും ഇന്ത്യക്കാർക്കു വിദേശത്തേക്ക് കൊണ്ടുപോകാം.

ഐ.ഐ.ടി വിദ്യാര്‍ത്ഥികള്‍ക്ക് പലിശ രഹിത വായ്പ

ഐ.ഐ.ടി വിദ്യാര്‍ത്ഥികള്‍ക്ക് പലിശ രഹിത വായ്പ നിര്‍ദ്ദേശം ഐ.ഐ.ടി കൗണ്‍സില്‍ പരിഗണിക്കും. ഐ.ഐ.ടി കൗണ്‍സിലിന്റെ ചെയര്‍മാന്‍ എന്ന നിലക്ക് മാനവവിഭവശേഷി മന്...
mathrubhumi.com

ഐ.ഐ.ടി വിദ്യാര്‍ത്ഥികള്‍ക്ക് പലിശ രഹിത വായ്പ

ന്യൂഡല്‍ഹി: ഐ.ഐ.ടി വിദ്യാര്‍ത്ഥികള്‍ക്ക് ഇനി ഫീസടക്കാനുള്ള തുക പലിശ രഹിത വായ്പയായി ലഭിക്കും. കേന്ദ്രസര്‍ക്കാരിന്റെ വിദ്യാലക്ഷ്മി പദ്ധതി അനുസരിച്ച് വായ്പ അനുവദിക്കാന്‍ കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം നിര്‍ദേശം വെച്ചു.
നിര്‍ദ്ദേശം ഐ.ഐ.ടി കൗണ്‍സില്‍ പരിഗണിക്കും. ഐ.ഐ.ടി കൗണ്‍സിലിന്റെ ചെയര്‍മാന്‍ എന്ന നിലക്ക് മാനവവിഭവശേഷി മന്ത്രിയായിരിക്കും ഇതു സംബന്ധിച്ച് തീരുമാനമെടുക്കുക.
ജെ.ഇ.ഇ പരീക്ഷക്ക് വിദ്യാര്‍ത്ഥികളുടെ പന്ത്രണ്ടാം ക്ലാസിലെ പ്രകടനം തന്നെയായിരിക്കും തുടര്‍ന്നും മാനദണ്ഡമാവുക. പരീക്ഷക്ക് യോഗ്യത നേടണമെങ്കില്‍ പന്ത്രാണ്ടാം ക്ലാസില്‍ കുറഞ്ഞത് 75 ശതമാനം മാര്‍ക്കെങ്കിലും നേടിയിരിക്കണം. പട്ടികജാതി, പട്ടിക വര്‍ഗ വിഭാഗക്കാര്‍ക്ക് 65 ശതമാനം മാര്‍ക്ക് നേടിയാല്‍ മതിയാവും.

മണ്ണുത്തി – വടക്കഞ്ചേരി ആറുവരിപ്പാത അതിവേഗം

localnews.manoramaonline.com

by സ്വന്തം ലേഖകൻ
കുതിരാൻ ∙ 30 കിലോ മീറ്റർ ദൂരത്തിൽ നിർമിക്കുന്ന മണ്ണുത്തി–വടക്കഞ്ചേരി ആറുവരിപ്പാതയിൽ ആറു കിലോ മീറ്റർ ദൂരത്തേക്കുള്ള ടാറിങ് പൂർത്തിയായി. ഈ ഭാഗത്തു വാഹനങ്ങൾ കടത്തിവിട്ടു തുടങ്ങി. ആറാംകല്ല് മുതൽ മുടിക്കോട് വരെയും വാണിയമ്പാറ കൊമ്പഴയിലും മണ്ണുത്തിയിലും നീലിപ്പാറയിലുമായാണ് സർവീസ് റോഡ് ഉൾപ്പെടെ നിർമാണം അവസാനഘട്ടത്തിലെത്തിയത്. നിലവിൽ ഗതാഗതത്തിന് ഉപയോഗിക്കുന്ന മണ്ണുത്തി –വടക്കഞ്ചേരി ദേശീയപാത ഏഴു മീറ്റർ വീതിയിലാണ് ടാറിങ് നടത്തിയിട്ടുള്ളത്. ഈ പാത പൊളിച്ചു നീക്കി പുതിയ പാത നിർമിക്കുന്ന ജോലിയും ആരംഭിച്ചു.
കുതിരാനിൽ നിന്നു തുരങ്കപാത ആരംഭിക്കുന്ന ഭാഗംകുതിരാനിൽ നിന്നു തുരങ്കപാത ആരംഭിക്കുന്ന ഭാഗം
**ആറുവരിപ്പാതയല്ല, ‌ പത്തുവരിപ്പാത ** ആറുവരിപ്പാതയിൽ രണ്ട് വരി വീതമുള്ള രണ്ട് സർവീസ് റോഡ് കൂടി പൂർത്തിയാകുന്നതോടെ പാത തത്വത്തിൽ പത്തുവരിപ്പാതയാകും. 6.3 മുതൽ 7.5 മീറ്റർ വരെ വീതിയിലാണ് സർവീസ് റോഡ് നിർമിക്കുന്നത്. രണ്ടു ഭാഗത്തുമുള്ള സർവീസ് റോഡുകൾക്കു 15 മീറ്ററും ആറുവരിപ്പാതയ്ക്ക് 21 മീറ്ററും വീതിയുണ്ടാവും.തേനിടുക്ക് മുതൽ നീലിപ്പാറ വരെയുള്ള ഭാഗത്തൊഴികെയുള്ള സ്ഥലത്തെല്ലാം സർവീസ് റോ‍ഡുണ്ടാകും അതുകൊണ്ടുതന്നെ 30 കിലോമീറ്ററിൽ ഇരുപതു കിലോമീറ്റർ‌ ഭാഗവും പത്തുവരിപ്പാതയാകും. ആറുവരിപ്പാതയുടെ നിർമാണത്തിനൊപ്പം കാൽ നടയാത്രക്കാർക്ക് സഞ്ചരിക്കുന്നതിനുള്ള പാതയും നിര്‍മിക്കും
തുരങ്കനിർമാണം ഉടൻ ഇരുമ്പുപാലം മുതൽ വഴുക്കുംപാറ നരികിടന്ന പാലം വരെയുള്ള 915 മീറ്റർ കുതിരാൻ മല തുരന്നു നിർമിക്കുന്ന ഇരട്ടക്കുഴൽ തുരങ്കപാതയുടെ നിർമാണം രണ്ടാഴ്ചയ്ക്കുള്ളിൽ ആരംഭിക്കും. തുരങ്കം നിർമിക്കുന്നതിനുള്ള ബൂമർ യന്ത്രം കഴിഞ്ഞദിവസം ഇരുമ്പുപാലത്തെത്തി. നിർദ്ദിഷ്ട തുരങ്കത്തിന്റെ ഗുഹാമുഖത്തു നിന്ന് മണ്ണു നീക്കുന്ന ജോലി പുരോഗമിക്കുകയാണ്. കുതിരാനിൽ കടുപ്പമുള്ള പാറകളുണ്ടെന്നു പഠനത്തിൽ കണ്ടെത്തിയതിനെ തുടർന്നു കുതിരാനിലെ കാടുകൾക്കും കുന്നിനും കോട്ടം വരാതെയാണു തുരങ്കപാത നിർമിക്കുന്നത്.രണ്ടു ബൂമർ യന്ത്രങ്ങളുടെ സഹായത്തോടെ ഒരു ദിവസം ഒരുഭാഗത്ത് നാലു മീറ്റർ വരെ പാറപൊട്ടിച്ച് നീക്കാൻ സാധിക്കും. മഴക്കാലത്തും പാതയുടെ നിർമാണം മുടങ്ങില്ല. തുരങ്കത്തിനോട് ചേർന്ന് മണലി പുഴയ്ക്ക് കുറുകെ നിർമിക്കുന്ന പാലത്തിന്റെ നിർമാണത്തിനുള്ള അടിത്തൂണുകളിൽ നിർമാണം ഭൂരിപക്ഷവും നിർമിച്ചു കഴിഞ്ഞു.
മേൽപ്പാലം നിർമാണം മണ്ണുത്തിയിലും വടക്കഞ്ചേരിയിലുമാണു പാതയിൽ മേൽപ്പാലങ്ങൾ നിർമിക്കുന്നത്. മണ്ണുത്തിയിൽ നിലവിലുള്ള റോഡിനു നടുവിൽ പാലത്തിനായുള്ള അടിത്തൂണുകളുടെ നിർമാണം ആരംഭിച്ചു. അടിത്തൂണുകളോടൊപ്പം തൂണുകളിൽ ഉറപ്പിക്കാനുള്ള ഗർഡറുകളുടെ നിർമാണവും പൂർത്തിയാകുന്നു. വടക്കഞ്ചേരി തങ്കം ജംക‍്ഷനിൽ നിർമിക്കുന്ന മേൽപ്പാലത്തിനായുള്ള പൈലിങ് ഉടൻ ആരംഭിക്കും. പാതയുടെ നിർമാണത്തിന്റെ ഭാഗമായുള്ള പാറപൊട്ടിക്കൽ എഴുപതു ശതമാനം സ്ഥലങ്ങളിലും പൂർത്തിയായി. വശങ്ങളിലെ അഴുക്കുചാൽ നിർമാണവും കലുങ്ക് നിർമാണവും പുരോഗമിക്കുകയാണ്.
മേൽപ്പാലത്തിനായുള്ള അടിത്തൂൺ നിർമാണംമേൽപ്പാലത്തിനായുള്ള അടിത്തൂൺ നിർമാണം

മെയ്ക്ക് ഇന്‍ ഇന്ത്യ: ചൈനയുടെ കുത്തകയും ഇന്ത്യ തകര്‍ക്കും

mathrubhumi.com


ന്യൂഡല്‍ഹി:  ചൈനയില്‍നിന്നുള്ള ഇലക്ട്രോണക് ഘടകങ്ങളുടെ ഇറക്കുമതി കുറയ്ക്കുന്നതിന് പദ്ധതി ആവിഷ്‌കരിക്കുന്നു.
ഇതിനുവേണ്ടി നികുതി ആനുകൂല്യങ്ങള്‍ ഉള്‍പ്പടെയുള്ള നിര്‍ദേശങ്ങള്‍ നീതി ആയോഗ് സര്‍ക്കാരിന് സമര്‍പ്പിച്ചു.
വന്‍കിട നിക്ഷേപകര്‍ക്ക് നികുതി ആനുകൂല്യം നല്‍കുന്നതുള്‍പ്പടെയുള്ള നിര്‍ദേശങ്ങളാണ് മുന്നോട്ടുവെച്ചിട്ടുള്ളത്. ഉത്പന്നങ്ങളുടെ നിര്‍മാണത്തിന് പ്രത്യേക വ്യവസായ മേഖല രൂപവല്‍ക്കരിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.
20,000 തൊഴിലവസരങ്ങളെങ്കിലും സൃഷ്ടിക്കുന്ന സംരംഭങ്ങള്‍ കെട്ടിപ്പടുക്കുന്നവര്‍ക്ക് 10 വര്‍ഷത്തെ നികുതി ആനുകൂല്യം നല്‍കണം. ഇവര്‍ 100 കോടി ഡോളറെങ്കിലും നിക്ഷേപിക്കാന്‍ തയ്യാറുള്ളവരുമാകണം.
സാഗര്‍മാല പദ്ധതിയില്‍പ്പെടുത്തിയാണ് പ്രത്യേക ഇക്കണോമിക് സോണ്‍ ശുപാര്‍ശ ചെയ്തിട്ടുള്ളത്. 200 മുതല്‍ 250 കിലോമീറ്റര്‍വരെ വിസ്തൃതിയിലായിരിക്കണം പ്രത്യേക കോസ്റ്റല്‍ സോണ്‍ ഉണ്ടാക്കേണ്ടതെന്നും നിര്‍ദേശത്തില്‍ പറയുന്നു.
വന്‍തോതില്‍ നിക്ഷേപം ആകര്‍ഷിച്ച് രാജ്യത്ത് ഇലക്ട്രോണിക് ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നതോടൊപ്പം തൊഴില്‍മേഖല ശക്തിപ്പെടുത്തുകയെന്നതും പദ്ധതിക്ക് പിന്നില്‍ ലക്ഷ്യമിടുന്നുണ്ട്. 

ഇന്ത്യയില്‍ വാട്‌സ്ആപ്പ് നിരോധിക്കു

mathrubhumi.com

ശിഹാബുദ്ദീന്‍ തങ്ങള്‍
Watsapp
ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന മെസേജിങ് ആപ്ലിക്കേഷനായ വാട്‌സ്ആപ്പ് ഇന്ത്യയില്‍ നിരോധിക്കപ്പെടുമോ..? വാട്‌സ്ആപ്പ് കഴിഞ്ഞ ദിവസം അവതരിപ്പിച്ച മെസേജ് എന്‍ക്രിപ്ഷന്‍ സവിശേഷത പുതിയ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. ഉയര്‍ന്ന തലത്തിലുള്ള എന്‍ക്രിപ്ഷന്‍ ഇന്ത്യയില്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും അനുവദനീയമല്ലെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ഉപയോക്താക്കളുടെ സന്ദേശങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായാണ് വാട്‌സ്ആപ്പ് എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ അവതരിപ്പിച്ചിരിക്കുന്നത്. സവിശേഷത വാട്‌സ്ആപ്പ് സന്ദേശങ്ങളുടെ സ്വകാര്യതയും സുരക്ഷയും നൂറ് ശതമാനവും ഉറപ്പുവരുത്തുന്നതാണെന്ന് കമ്പനി അവകാശപ്പെടുന്നു.
എന്‍ക്രിപ്റ്റ് ചെയ്ത വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ അയക്കുന്ന ആളിനും ലഭിക്കുന്ന ആളിനും മാത്രമേ കാണാനാകൂ. ഗ്രൂപ്പ് ചാറ്റിലും സവിശേഷത ലഭിക്കും. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ 100 കോടിയിലേറെ വരുന്ന വാട്‌സ്ആപ്പ് ഉപയോക്താക്കള്‍ക്ക് ആപ്ലിക്കേഷന്‍ അപ്‌ഡേഷനില്‍ പുതിയ സവിശേഷത ലഭ്യമാണ്.
ഉപയോക്താക്കള്‍ അയക്കുന്ന സന്ദേശങ്ങള്‍ തങ്ങള്‍ക്ക് പോലും ഒരുവിധത്തിലും വായിക്കാനാകില്ലെന്ന് വാട്‌സ്ആപ്പ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അടിയന്തര ഘട്ടങ്ങളില്‍ പോലും സര്‍ക്കാരുകള്‍ക്കോ കോടതിക്കോ പോലും വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ ലഭ്യമാകില്ല. ഹാക്കര്‍മാരില്‍ നിന്നും സൈബര്‍ ആക്രമണങ്ങളില്‍ നിന്നും ഉപയോക്താവിന് സംരക്ഷണം നല്‍കുന്നു എന്നതാണ് സവിശേഷതയുടെ മെച്ചം. എന്നാല്‍ ഇത് രാജ്യസുരക്ഷയ്ക്ക് ഭീഷണിയാകുമെന്ന അഭിപ്രായവും ഉയര്‍ത്തുന്നുണ്ട്.
Image
ടെലികമ്മ്യൂണിക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് 2007-ല്‍ അവതരിപ്പിച്ച ലൈസന്‍സ് എഗ്രിമെന്റ് ഫോര്‍ പ്രൊവിഷന്‍ ഓഫ് ഇന്റനെറ്റ് സര്‍വീസസ് പ്രകാരം ഇന്ത്യയില്‍ സ്വകാര്യാവശ്യത്തിന് മുന്‍കൂര്‍ അനുമതിയില്ലാതെ 40-ബിറ്റിന് മുകളിലുള്ള എന്‍ക്രിപ്ഷന്‍ അനുവദനീയമല്ല. എന്നാല്‍ വാട്‌സ്ആപ്പ് നിലവില്‍ അവതരിപ്പിച്ചിരിക്കുന്നത് 256-ബിറ്റ് എന്‍ക്രിപ്ഷനാണ്.
മുന്‍കൂര്‍ അനുമതി ലഭിച്ചാല്‍ 40-ബിറ്റിന് മുകളിലുള്ള എന്‍ക്രിപ്ഷന്‍ ഉപയോഗിക്കാമെങ്കിലും വാട്‌സ്ആപ്പ് എന്‍ക്രിപ്ഷനില്‍ ഇത് പ്രായോഗികമല്ല. കാരണം മുന്‍കൂര്‍ അനുമതി ലഭിക്കണമെങ്കില്‍ സന്ദേശങ്ങള്‍ വായിക്കാനുള്ള ഡീക്രിപ്ഷന്‍ കീ സര്‍ക്കാരിന് കൈമാറേണ്ടതുണ്ട്. വാട്‌സ്ആപ്പ് അവകാശപ്പെടുന്നതനുസരിച്ച് ഇത്തരമൊരു കീ കമ്പനിയുടെ കൈയില്‍ പോലുമില്ല.
അതേസമയം, ഇന്റര്‍നെറ്റ് സര്‍വീസ് ദാതാക്കള്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങളിലാണ് 40-ബിറ്റ് എന്‍ക്രിപ്ഷനേ പാടുള്ളൂ എന്ന നിര്‍ദേശമുള്ളത്. ഇന്റര്‍നെറ്റ് സേവന ദാതാവല്ലാത്തതിനാല്‍ വാട്‌സ്ആപ്പിന് ഈ മാര്‍ഗനിര്‍ദേശം നേരിട്ട് ബാധകമാകില്ല. നിലവില്‍ ഇന്ത്യയില്‍ സേവനം തുടരാന്‍ കമ്പനിക്ക് ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പിന്റെ ലൈസന്‍സും ആവശ്യമില്ല. എന്നാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ എന്തു നിലപാടാകും സ്വീകരിക്കുക എന്ന കാര്യം ഇതുവരെ വ്യക്തമായിട്ടില്ല.
നിലവില്‍ അമേരിക്കന്‍ സര്‍ക്കാരും ടെക് കമ്പനികളും തമ്മിലുള്ള അഭിപ്രായ വ്യത്യാസമാണ് വാട്ട്‌സ്ആപ്പിനെ എന്‍ക്രിപ്റ്റഡ് സന്ദേശങ്ങളിലേക്ക് നയിച്ചിരിക്കുന്നത് എന്നതാണ് മറ്റൊരു വസ്തുത. ടെക് കമ്പനികള്‍ വ്യക്തി സ്വകാര്യതയ്ക്കും സൈബര്‍ സുരക്ഷയ്ക്കും വേണ്ടി വാദിക്കുമ്പോള്‍ സര്‍ക്കാര്‍ അവശ്യഘട്ടങ്ങളില്‍ വിവരങ്ങള്‍ ശേഖരിക്കേണ്ടതിന്റെ ആവശ്യകതയിലേക്ക് വിരല്‍ചൂണ്ടുന്നു. ഇംഗ്ലണ്ട് ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലും സര്‍ക്കാരും ടെക് കമ്പനികളും തമ്മില്‍ ഇത്തരത്തില്‍ അഭിപ്രായ അനൈക്യം നിലനില്‍ക്കുന്നുണ്ട്.

104 ആന്‍ഡ്രോയ്ഡ് ആപ്പുകളില്‍ വൈറസ് ബാധ; ലക്ഷങ്ങള്‍ ഭീഷണിയില്‍

mathrubhumi.com

ഗൂഗിള്‍ പ്ലേ സ്റ്റോറിലെ 104 ആന്‍ഡ്രോയ്ഡ് ആപ്പുകളില്‍ അപകടകാരിയായ ട്രോജന്‍ വൈറസ് ഉള്ളതായി റഷ്യന്‍ വിദഗ്ധരുടെ കണ്ടെത്തല്‍. ലക്ഷക്കണക്കിന് ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്ക് ഭീഷണിയുയര്‍ത്തുതാണ് ഈ വിവരം.
Android.Spy.277.origin എന്ന വൈറസാണ് ആന്‍ഡ്രോയ്ഡ് ആപ്പുകളില്‍ ഉള്ളതായി കണ്ടെത്തിയത്. റഷ്യയിലെ ആന്റിവൈറസ് സ്ഥാപനമായ 'ഡോ വെബ്ബ്' ( Dr Web ) ആണ് ഈ വൈറസ് ബാധ കണ്ടെത്തിയത്.
വൈറസ് ബാധിച്ച ആപ്പുകള്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് 32 ലക്ഷം തവണ ഡൗണ്‍ലോഡ് ചെയ്യപ്പെട്ടതായാണ് വിവരം. ലക്ഷക്കണക്കിന് ഫോണുകളില്‍ ഈ വൈറസ് കടന്നുകൂടിയിരിക്കാമെന്ന് ഇത് സൂചിപ്പിക്കുന്നു.
സ്മാര്‍ട്ട്‌ഫോണുകളിലെ സ്വകാര്യവിവരങ്ങള്‍ ചോര്‍ത്താനും, പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കാനും ശേഷിയുള്ള അപകടകാരിയാണ് ഈ ട്രോജന്‍ വൈറസെന്ന് ഡോ വെബ്ബ് പറയുന്നു. ഗെയിമുകള്‍, മെസേജിങ് സര്‍വീസുകള്‍, ഇമേജ് എഡിറ്റിങ് ആപ്‌സ്, വീഡിയോ പ്ലെയറുകള്‍, വെയ്റ്റ് ലോസ് കലോറി കൗണ്ടേഴ്‌സ്, ഇന്ററാക്ടീവ് സ്മാര്‍ട്ട്‌ഫോണ്‍ വാള്‍പേപ്പര്‍ ആപ്പുകള്‍ എന്നിവയൊക്കെ ഉള്‍പ്പെട്ട ജനപ്രിയ ആപ്പുകളിലാണ് വൈറസുള്ളതായി കണ്ടെത്തിയത്.
വൈറസ് ബാധിച്ച ആപ്പ് ഡൗണ്‍ലോഡ് ചെയ്താല്‍ ആപ്പ് ഉദ്ദേശിച്ച രീതിയില്‍ ഫോണില്‍ പ്രവര്‍ത്തിക്കില്ല. പകരം അതിലെ വൈറസ്, സ്മാര്‍ട്ട്‌ഫോണിലുള്ള സ്വകാര്യവിവരങ്ങള്‍ ശേഖരിച്ച് ഹാക്കറുടെ കമാണ്ട് ആന്‍ഡ് കണ്‍ട്രോള്‍ സെര്‍വറിലേക്ക് അയയ്ക്കും.
ഫോണിന്റെ ഐഎംഇഐ കോഡ്, യൂസര്‍ എവിടെയാണെന്നുള്ള വിവരം, യൂസറുടെ ജീമെയില്‍ അഡ്രസ്സ്, ഫോണ്‍ നമ്പര്‍, യൂസറുടെ ഗൂഗിള്‍ ക്ലൗഡ് മെസേജിങ് ഐഡി തുടങ്ങിയവയൊക്കെ ഇങ്ങനെ ചോര്‍ത്തപ്പെടുന്ന വിവരങ്ങളില്‍ പെടുന്നു.
വൈറസ് ബാധിച്ച ആപ്പുകള്‍ ഓരോ തവണ തുറക്കുമ്പോഴും ഇത്തരം വിവരങ്ങള്‍ വൈറസ് ഹാക്കറുടെ സെര്‍വറിലേക്ക് അയയ്ക്കും. അപ്പോള്‍ പോപ്പപ്പ് ആഡുകള്‍ ഫോണിന്റെ നോട്ടിഫിക്കേഷന്‍ ബാറില്‍ കാട്ടാനോ, അല്ലെങ്കില്‍ അവയുടെ ഷോട്ട്കട്ടുകള്‍ സ്മാര്‍ട്ട്‌ഫോണിന്റെ ഹോംസ്‌ക്രീനില്‍ സ്ഥാപിക്കാനോ ഉള്ള നിര്‍ദേശം ഹാക്കറുടെ സെര്‍വറില്‍ നിന്ന് വൈറസിന് ലഭിക്കും. വൈറസ് അതിന്‍ പ്രകാരം പ്രവര്‍ത്തിക്കും.
ആപ്പുകളിലെ വൈറസ് ബാധയുടെ വിവരം ഡോ വെബ്ബ് ഗൂഗിളിനെ അറിയിച്ചിട്ടുണ്ട്. ഗൂഗിള്‍ ഇതിന് ഉടന്‍ പരിഹാരം കാണുമെന്നാണ് പ്രതീക്ഷ.
Android.Spy.277.origin ബാധിച്ചിട്ടുണ്ടെന്ന് ഡോ വെബ്ബ് കണ്ടെത്തിയ ആന്‍ഡ്രോയ്ഡ് ആപ്പുകളുടെ പട്ടികയാണ് ചുവടെ.
com.true.icaller
com.appstorenew.topappvn
com.easyandroid.free.ios6
com.entertainmentphotoedior.photoeffect
lockscreenios8.loveslockios.com.myapplication
com.livewallpaper.christmaswallpaper
com.entertainment.drumsetpro
com.entertainment.nocrop.nocropvideo
com.entertainment.fastandslowmotionvideotool
com.sticker.wangcats
com.chuthuphap.xinchu2016
smartapps.cameraselfie.camerachristmas
com.ultils.scanwifi
com.entertainmenttrinhduyet.coccocnhanhnhat
com.entertainment.malmath.apps.mm
com.newyear2016.framestickertet
com.entertainment.audio.crossdjfree
com.igallery.styleiphone
com.crazystudio.mms7.imessager
smartapps.music.nhactet
com.styleios.phonebookios9
com.battery.repairbattery
com.golauncher.ip
com.photo.entertainment.blurphotoeffect.photoeffect
com.irec.recoder
com.Jewel.pro2016
com.tones.ip.ring
com.entertainment.phone.speedbooster
com.noelphoto.stickerchristmas2016
smartapps.smstet.tinnhantet2016
com.styleios9.lockscreenchristmas2016
com.stickerphoto.catwangs
com.ultils.frontcamera
com.phaotet.phaono2
com.video.videoplayer
com.entertainment.mypianophone.pianomagic
com.entertainment.vhscamcorder
com.o2yc.xmas
smartapps.musictet.nhacxuan
com.inote.iphones6
christmas.dhbkhn.smartapps.christmas
com.bobby.carrothd
om.entertainment.camera.fisheyepro
com.entertainment.simplemind
com.icall.phonebook.io
com.entertainment.photo.photoeditoreffect
com.editphoto.makecdcover
com.tv.ontivivideo
smartapps.giaixam.gieoquedaunam
com.ultils.frontcamera
com.applock.lockscreenos9v4
com.beauty.camera.os
com.igallery.iphotos
com.calculator.dailycalories
com.os7.launcher.theme
com.trong.duoihinhbatchu.chucmungnammoi
com.apppro.phonebookios9
com.icamera.phone6s.os
com.entertainment.video.reversevideo
com.entertainment.photoeditor.photoeffect
com.appvv.meme
com.newyear.haitetnew
com.classic.redballhd
com.entertainmentmusic.musicplayer.styleiphoneios
com.camera.ios8.style
com.countdown.countdownnewyear2016
com.photographic.iphonecamera
com.contactstyle.phonebookstyleofios9
com.entertainment.blurphotobackground.photoeffect.cameraeditor.photoeffect
com.color.christmas.xmas
com.bottle.picinpiccamera
com.entertainment.videocollagemaker
com.wallpaper.wallpaperxmasandnewyear2016
com.ultils.lockapp.smslock
com.apppro.phonebookios9
com.entertainment.myguitar.guitarpro
com.sticker.stickerframetet2016
com.bd.android.kmlauncher
com.entertainment.batterysaver.batterydoctor
com.trong.jumpy.gamehaynhatquadat
com.entertainmentphotocollageeditor
smartapps.smsgiangsinh.christmas2016
smartapps.musicchristmas.christmasmusichot
com.golauncher.ip
com.applock.lockscreenos9v4
com.imessenger.ios
com.livewall.paper.xmas
com.main.windows.wlauncher.os.wp
com.entertainmentlaunchpad.launchpadultimate
com.fsoft.matchespuzzle
com.entertainment.photodat.image.imageblur
com.videoeditor.instashot
com.entertainment.hi.controls
com.icontrol.style.os
smartapps.zing.video.hot
com.photo.entertainment.photoblur.forinstasquare
com.entertainment.livewallpaperchristmas
com.entertainment.tivionline
com.iphoto.os
com.tool.batterychecker
com.photo.multiphotoblur
smartapps.nhactet.nhacdjtet
com.runliketroll.troll
com.jinx.metalslug.contra

4/07/2016

നിയമസഭാ തെരഞ്ഞെടുപ്പിലെ കൊട്ടിക്കലാശം റോഡിലും നാൽക്കവലയിലും ആക്കാൻ സാധിക്കില്ല; അങ്ങനെ ചെയ്താൽ സ്ഥാനാർത്ഥികൾക്ക് അയോഗ്യത വരെ വന്നേക്കും;

marunadanmalayali.com


 പാതയോരങ്ങളിൽ പൊതുയോഗങ്ങൾ പാടില്ലെന്ന കോടതി വിധി കർശനമായി നടപ്പാക്കണമെന്ന് ഇലക്ഷൻ കമ്മീഷനോട് ഹൈക്കോടതി: രാഷ്ട്രീയപാർട്ടികൾക്ക് കനത്ത ആഘാതം

April 07, 2016 | 08:01 PM | Permalink


മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: റോഡരികിലും പാതയോരങ്ങളും നാൽക്കവലകളിലും പൊതുയോഗങ്ങൾ നടത്തി ഗതാഗത തടസം ഉണ്ടാക്കുന്ന വിധത്തിൽ തിരഞ്ഞെടുപ്പ് പ്രചരണം നടത്തുന്ന രീതിക്ക് തടയിട്ട് ഹൈക്കോടതിയും ഇലക്ഷൻ കമ്മീഷനും. പാതയോരങ്ങളിലും നാൽക്കവലകളിലും പൊതുയോഗങ്ങൾ തടഞ്ഞുകൊണ്ടുള്ള നിയമം കർശനമാക്കി ഈ നിയമസഭാ തിരഞ്ഞെടുപ്പിലും നടപ്പിലാക്കണമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനോട് കേരള ഹൈക്കോടതി നിർദേശിച്ചു. കോട്ടയത്തെ സെന്റർ ഫോർ കൺസ്യൂമർ എഡ്യൂക്കേഷന് ചെയർമാൻ കെ സി ചാക്കോ സമർപ്പിച്ച ഹർജിയിലാണ് അതിനിർണ്ണായകമായ ഈ ഉത്തരവ് ഉണ്ടായത്. ഇതോടെ തെരഞ്ഞെടുപ്പിലെ മിക്ക രാഷ്ട്രീയ പാർട്ടികൾക്കും ഇനി തെരഞ്ഞെടുപ്പ് പൊതുയോഗങ്ങൾ നടത്തുന്നതിനും മറ്റും പ്രത്യേകം വേദികൾ തേടേണ്ടി വരും. രാഷ്ട്രീയക്കാരെ സംബന്ധിച്ചടത്തോളം കനത്ത ആഘാതമാണിത്.
റോഡരികിലും നാൽക്കവലകളിലും നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണങ്ങളുടെ ഭാഗമായുള്ള പൊതുയോഗങ്ങൾ സംഘടിപ്പിച്ചാൽ അത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാർഗ്ഗനിർദേശങ്ങളുടെ ലംഘനമാകുമെന്നാണ് ഹൈക്കോടി ചൂണ്ടിക്കാട്ടിയത്. ഇത്തരം സംഭവങ്ങൾ ഉണ്ടായാൽ തെരഞ്ഞെടുപ്പ് കമ്മീഷന് സ്ഥാനാർത്ഥികളെ അയോഗ്യരാക്കാൻ പോലും അധികാരമുണ്ടാകുമെന്നും കോടതി ചൂണ്ടിക്കാട്ടി. പാതയോരങ്ങളിലും റോഡുകളും റാലികൾ പാടില്ല എന്ന സുപ്രീംകോടതി വിധി നിരന്തരമായി ലംഘിക്കപ്പെടുന്ന കാര്യം ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി സമർപ്പിക്കപ്പെട്ടത്.
ഹർജിയിൽ വാദം കേട്ട ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് നിർണ്ണായകമായ ഉത്തരവ് പുറപ്പെടുവിച്ചത്. ചൊവ്വാഴ്‌ച്ച കേസ് പരിഗണിച്ചപ്പോൾ തെരഞ്ഞെടുപ്പ് കമ്മീഷനോട് ഇത് സംബന്ധിച്ച സത്യവാങ്മൂലം സമർപ്പിക്കാൻ ആവശ്യപ്പെട്ടിരുന്നു. ഇത് പ്രകാരം ഇന്ന് കോടതി കേസ് പരിഗണിച്ചപ്പോൾ സത്യവാങ്മൂലം കോടതി മുമ്പാകെ സമർപ്പിക്കപ്പെട്ടു. പാതയോരത്തെ പൊതുയോഗ നിരോധനവുമായി ബന്ധപ്പെട്ട ഇപ്പോൾ നിലവിലുള്ള എല്ലാ വിധികളും പാലിക്കപ്പെടുന്നുണ്ട് എന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ഉറപ്പു വരുത്തുമെന്ന് ചീഫ് ജസ്റ്റിസ് അശോക് ഭൂഷൻ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. നിയമങ്ങൾ പാലിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനും കോടതിയിൽ ഉറപ്പു നൽകി.
അഡ്വ. ജോൺസൺ മനയാനി, അഡ്വ. ജീവൻ മാത്യു മനയനാനി എന്നിവർ മുഖേനയാണ് ഹർജി സമർപ്പിക്കപ്പെട്ടത്. ആറ് വർഷം നീണ്ട നിയമയുദ്ധത്തിന് ഒടുവിലാണ് അതി നിർണ്ണായകമായ വിധി ഉണ്ടായിരിക്കുന്നത്. 2010ൽ ജസ്റ്റിസ് സിഎൻ രാമചന്ദ്രൻ നായർ അടങ്ങുന്ന ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് പാതയോരങ്ങളിൽ പൊതുയോഗങ്ങൾ നിരോധിച്ച വിധി പുറപ്പെടുവിച്ചത്. തുടർന്ന് ഈ കോടതി വിധി സുപ്രീം കോടതി ശരിവെക്കുകയും ഉണ്ടായി. ഈ ഉത്തരവിനെതിരെ രാഷ്ട്രീയക്കാർ തന്നെ എതിർപ്പുയർത്തിയതിനെ തുടർന്ന് വിധിയെ മറികടക്കാൻ സംസ്ഥാന നിയമസഭ നിയമനിർമ്മാണം നടത്തുകയുമുണ്ടായി. എന്നാൽ, ഈ നിയമ നിർമ്മാണത്തെ ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പാതയോരങ്ങളിൽ മീറ്റിങ് നടത്താം എന്ന നിയമം അസാധുവാക്കിയിരുന്നു.
എന്നാൽ, ഈ വിധി നിലനിൽക്കേ തന്നെ രാഷ്ട്രീയക്കാർ പലപ്പോഴും തെരഞ്ഞെടുപ്പ് വേളയിൽ പാതയോരങ്ങളും നാൽക്കവലകളിലും പൊതുയോഗങ്ങൽ നടത്തിപ്പോന്നു. ഇപ്പോൾ ഇക്കാര്യത്തിൽ കർശന തീരുമാനം കൈക്കൊള്ളണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് ഹൈക്കോടതി നിർദേശിച്ചതോടെ ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ കൊട്ടിക്കലാശം നടുറോഡിൽ ആക്കാൻ സാധിക്കില്ലെന്നത് ഉറപ്പായി. ഇതോടെ തെരഞ്ഞെടുപ്പിന് പൊതുയോഗം സംഘടിപ്പിക്കാൻ മറ്റ് വേദികൾ തേടേണ്ടി വരും. ഗ്രൗണ്ടുകളോ മറ്റ് വേദികളോടെ സ്ഥാനാർത്ഥികൾക്ക് കണ്ടെത്തേണ്ടി വരും.
വോട്ടഭ്യർത്ഥിച്ചു കൊണ്ട് റോഡരികിൽ ഫ്‌ളാക്‌സുകൾ സ്ഥാപിക്കുന്നത് കർശനമായ തടയണമെന്ന് ഹൈക്കോടതി അടുത്തിടെ ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് നിർണ്ണായകമായി ഈ കോടതി വിധിയും ഉണ്ടായിരിക്കുന്നത്. മുൻകാലങ്ങളിൽ കേരള ഹൈക്കോടതിയിൽ നിന്നും അടക്കം പാതയോരങ്ങളിൽ യോഗം സംഘടിപ്പിക്കുന്നതിന് നിരോധനമുള്ള കാര്യം ചൂണ്ടിക്കാട്ടിയാണ് ഇലക്ഷൻ കമ്മീഷന് പരാതി നൽകിയിരുന്നത്. ഇലക്ഷൻ കമ്മീഷൻ കൂടാതെ കേരളാ ചീഫ് സെക്രട്ടറി, ട്രാൻസ് പോർട്ട് കമ്മീഷർ, തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, നാഷണൽ ഹൈവേസ് അതോരിറ്റി ഓഫ് ഇന്ത്യ എന്നിവരെ എതിർ കക്ഷികളാക്കിയുമായിരുന്നു ഹർജി.
സെന്റർ ഫോർ കൺസ്യൂമർ എഡ്യൂക്കേഷന്റെ ഇടപെടലിനെ തുടർന്നാണ് നേരത്തെ റോഡിന്റെ 50 മീറ്റർ ദൂരപരിധിയിൽ ഫ്‌ളാ്‌സ് നിരോധിച്ചു കൊണ്ടുള്ള ഉത്തരവു കർശനമായി നടപ്പിലാക്കണമെന്ന് നിർദ്ദേശിച്ചത്. നിലവിലുള്ള നിയമത്തിന് അനുകൂലമായേ കമ്മീഷൻ നിലപാട് എടുക്കൂ എന്നാണു സൂചന. അങ്ങനെയാണെങ്കിലും റോഡിൽ നിന്ന് 50 മീറ്റർ അകലെ ഫ്‌ളാ്‌സ് വയ്ക്കുന്നതു തെരഞ്ഞെടുപ്പു പെരുമാറ്റ ചട്ടലംഘനമായി മാറും.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മറുനാടൻ മലയാളിയുടേതല്ല. സോഷ്യല്‍ നെറ്റവര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ

പച്ചത്തക്കാളികൊണ്ട് വെരിക്കോസ് വെയിന്‍ പൂര്‍ണമായും മാറ്റാം

പച്ചത്തക്കാളികൊണ്ട് വെരിക്കോസ് വെയിന്‍ പൂര്‍ണമായും മാറ്റാം heart emoticon
***********************************************************************************
ആര്‍ക്കും വരാവുന്ന ഒരു ആരോഗ്യപ്രശ്‌നമാണ് വെരിക്കോസ് വെയിന്‍. ശരീരഭാഗങ്ങളില്‍ ഞരമ്പുകള്‍ ചുരുണ്ടുകുടുന്ന ഈ പ്രശ്‌നം വലിയ ബുദ്ധമുട്ട് നമ്മിലുണ്ടാക്കുന്നു. ഏറെ വേദനയുണ്ടാക്കുന്നതും മറ്റ് ആസ്വാസ്ഥ്യങ്ങളും പരമ്പരാഗത മാര്‍ഗ്ഗങ്ങളുപയോഗിച്ച് ഭേദപ്പെടുത്താന്‍ ഏറെ പ്രയാസകരവുമാണ്. പ്രകൃതിദത്തമായ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുകയാണ് ഇതിന് മികച്ച പോംവഴി.
നമുക്ക് ഏറെ സുപരിചിതവും സുലഭവുമായ തക്കാളി ഉപയോഗിച്ച് വെരിക്കോസ് വെയിന്‍ പ്രശ്‌നം ഫലപ്രദമായി പരിഹരിക്കാനാകും എന്ന് നിങ്ങള്‍ക്കറിയാമോ. ഈ രോഗത്തെ ഭേദമാക്കാനുള്ള നിരവധി മൂലികകള്‍ തക്കാളിയില്‍ അടങ്ങിയിട്ടുണ്ടെന്നാണ് വിദഗ്ദാഭിപ്രായം.
വെരിക്കോസ് വെയിന്റെ ഭാഗമായുണ്ടാകുന്ന വേദനയകറ്റാന്‍ തക്കാളിയില്‍ അടങ്ങിയിരിക്കുന്ന അസെറ്റൈല്‍സാലിസിലിക് ആസിഡിന് സാധിക്കും. ഒപ്പം രക്തം കട്ടപിടിക്കാതിരിക്കാന്‍ സഹായിക്കുന്ന ആന്റികോഗുലന്റ് ആയി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. രക്തക്കുഴലുകളെ ഭിത്തികളെ ശക്തിപ്പെടുത്താന്‍ സഹായിക്കുന്ന ഫ്‌ലാവ്‌നോയിഡുകളും തക്കാളിയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്.
ഇവിടെയിതാ വെരിക്കോസ് വെയിന്‍ ഭേദമാക്കാന്‍ നിങ്ങള്‍ക്ക് വീട്ടിലിരുന്ന് തന്നെ ചെയ്യാവുന്ന പ്രകൃതി ദത്തമായ വഴികള്‍.
വെരിക്കോസ് വെയിനിന് പച്ചത്തക്കാളി ഉപയോഗിക്കുന്ന വിധം
വെരിക്കോസ് വെയിന്‍ ചികിത്സിക്കാന്‍ പച്ചത്തക്കാളി ഉപയോഗിക്കുന്നത് തനി നാടന്‍ ചികിത്സയാണ്. അത് ഏറെ ഫലപ്രദവും അതിവേഗമുള്ള രോഗശാന്തിയും ലഭിക്കുന്നു. താഴെ പറയുന്ന കാര്യങ്ങള്‍ ഒന്നു ചെയ്തു നോക്കുക
1. രണ്ടോ മൂന്നോ തക്കാളികള്‍ എടുക്കുക, കഴുകിയതിന് ശേഷം വൃത്താകൃതിയില്‍ അരിയുക.
2. വെരിക്കോസ് വെയിനിന്റെ ചുരുളുകള്‍ കാണുന്നിടത്ത് ഈ തക്കാളി കഷ്ണങ്ങള്‍ വെച്ച് ഒരു ബാന്‍ഡേജ് വെച്ച് അവിടെ കെട്ടിവെക്കുക.
3. ചര്‍മ്മത്തില്‍ തരിപ്പ് അനുഭവപ്പെടുന്നത് വരെ ബാന്‍ഡേജ് ഇങ്ങനെ കെട്ടിവെക്കുക.
4. തരിപ്പ് കൂടിയ അളവിലാവുമ്പോള്‍ പെട്ടെന്ന് തന്നെ തക്കാളി കഷ്ണങ്ങള്‍ കെട്ടഴിച്ച് മാറ്റാം.
5. തണുത്ത വെള്ളം ഉപയോഗിച്ച് ആ ഭാഗം കഴുകുക.
6. ഒരു ദിവസം അഞ്ച് തവണ ഈ രീതി ആവര്‍ത്തിക്കുക. വെരിക്കോസ് വെയിന്‍ മാറുന്നത് വരെ ഇത് തുടരാം.
രണ്ടാഴ്ച്ചയ്ക്കുള്ളില്‍ തന്നെ പച്ചത്തക്കാളി ഉപയോഗിച്ചുകൊണ്ടുള്ള വെരിക്കോസ് വെയിന്‍ ചികിത്സയ്ക്ക് ഫലം കണാം. ഞരമ്പ് ചുരുണ്ടുകൂടിയ അടയാളങ്ങള്‍ ചര്‍മ്മത്തില്‍ നിന്നും മാറിയിട്ടുണ്ടാകും. അതുപോലെ തന്നെ വെരിക്കോസ് വെയിനിന്റെ വേദനയുള്‍പ്പടേയുള്ള മറ്റ് ലക്ഷണങ്ങളും ഇല്ലാതാവും.
പച്ചത്തക്കാളി മാത്രമല്ല ചുവന്ന തക്കാളി കഷ്ണങ്ങള്‍ ഉപയോഗിച്ചും സമാനമായ ചികിത്സ നടത്താവുന്നതാണ്.
ബാന്‍ഡേജ് ഉപയോഗിച്ച് തക്കാളികഷ്ണങ്ങള്‍ മൂന്നോ നാലോ മണിക്കൂറുകള്‍ വെരിക്കോസ് വെയിന്‍ ഉള്ള ഭാഗത്ത് കെട്ടിവെക്കുക.
പിന്നീട് ഇത് അഴിച്ച് കഴഞ്ഞ്, തണുത്ത വെള്ളം ഉപയോഗിച്ച് കഴുകുക.
നല്ല ഫ്രഷ് തക്കാളി ഉപയോഗിക്കുന്നതും കഴിയുന്നതും രാത്രിയില്‍ കെട്ടിവെക്കുന്നതും നല്ലതാണ്.
ഒരോ ദിവസവും മൂന്നോ നാലോ തവണ ഇങ്ങനെ ചെയ്യാം. രണ്ടാഴ്ച്ചയ്ക്കുള്ളില്‍ ഫലം ഉണ്ടാവുകയും ചെയ്യും.
എങ്കില്‍ പിന്നെ എന്തിനാണ് മടിക്കുന്നത്, തക്കാളിയുടെ ആരോഗ്യഗുണങ്ങള്‍ ഒന്നു പ്രയോഗിച്ച് നോക്കൂ…
മാറുന്ന കാലഘട്ടത്തിൽ ആരോഗ്യത്തെ കുറിച്ചും അതുപോലെ ജീവിതത്തിൽഅറിഞ്ഞിരിക്കേണ്ടതുമായ എല്ലാ കാര്യങ്ങളെ കുറിച്ചും അറിയാന്‍ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു പേജിൽ ലൈക്‌ ചെയുക...- plez like n share this page...
https://www.facebook.com/ArogyamanuSambathu
please subscibe and promote our utube channel n show your support...videos will come soon...
login gmail account n click the below link and subscribe
https://www.youtube.com/channel/UC1rt_v7YwYkyQ5zDQsB9SZg

4/06/2016

നോൺ-ക്രീമിലെയർ സർട്ടിഫിക്കറ്റ്; കേന്ദ്രസർക്കാർ വ്യവസ്ഥകൾ ഉദാരമാക്കും

janamtv.com

Posted BY Admin

UPSC-logo1
ന്യൂഡൽഹി: ഒ.ബി.സി. വിഭാഗങ്ങൾക്കായുള്ള വിവിധ സർക്കാർ വിഭാഗങ്ങളിന്മേലുള്ള സംവരണത്തിനാവശ്യമായ നോൺ-ക്രീമിലെയർ സർട്ടിഫിക്കറ്റ് വ്യവസ്ഥകൾ ഉദാരമാക്കാൻ കേന്ദ്രസർക്കാർ ആലോചിക്കുന്നു. ഇനി മുതൽ, സ്വയം സാക്ഷ്യപ്പെടുത്തിയ നോൺ-ക്രീമിലെയർ സർട്ടിഫിക്കറ്റിന്റെ പകർപ്പു മാത്രം ഹാജരാക്കിയാൽ മതിയെന്നാണ് തീരുമാനം. ഇതു വഴി ആനുകൂല്യങ്ങൾക്കായി നിരവധി സർക്കാർ വകുപ്പുകളിൽ കയറിയിറങ്ങുകയും, നിസ്സാര കാരണങ്ങളിന്മേൽ ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യം അപേക്ഷകർക്ക് ഒഴിവാകുകയാണ്.
വിവിധ കേന്ദ്രസർക്കാർ വകുപ്പുകളിലേയ്ക്കുള്ള നിയമനത്തിന്, ഒ ബി സി സംവരണം ലഭ്യമാകുവാൻ, നോൺ-ക്രീമിലെയർ സർട്ടിഫിക്കറ്റ് ആവശ്യമാണ്. ഇതു സംബന്ധിച്ച് കേന്ദ്ര സാമൂഹ്യനീതി മന്ത്രാലയം, ഉന്നതവിദ്യാഭ്യാസ വകുപ്പ്, യു.പി.എസ്.സി. തുടങ്ങിയ വിവിധ വകുപ്പുകളുടെ വിദഗ്ധോപദേശം തേടിയിരുന്നു. കേന്ദ്ര പിന്നാക്ക വിഭാഗ കമ്മീഷന്റെയും വിദഗ്ധോപദേശം പരിഗണിച്ചു കൊണ്ടാണ് പുതിയ നിയമം പ്രാബല്യത്തിൽ വരുന്നത്.

ചുടുവാതം | ഉപ്പൂറ്റി വിണ്ടുകീറല്‍

Suresh Anthavasi posted in 2 groups.
313 | ചുടുവാതം | ഉപ്പൂറ്റി വിണ്ടുകീറല്‍
കശുമാവിന്‍റെ ഇല വെന്ത വെള്ളത്തില്‍ കാല്‍പ്പാദം നന്നായി കഴുകുക. ശേഷം തേന്‍മെഴുക് വെളിച്ചെണ്ണയില്‍ നന്നായി മിശ്രണം ചെയ്തുണ്ടാക്കിയ ലേപം പുരട്ടുക.
https://urmponline.wordpress.com/20…/…/05/313-dg-rheumatism/
313 | ചുടുവാതം | ഉപ്പൂറ്റി വിണ്ടുകീറല്‍
https://www.facebook.com/URMPOnline/photos/a.531712856964947.1073741828.531322080337358/765003480302549/?type=3&theater
കശുമാവിന്‍റെ ഇല വെന്ത വെള്ളത്തില്‍ കാല്‍പ്പാദം നന്നായി കഴുകുക. ശേഷം തേന്‍മെഴുക് വെളിച്ചെണ്ണയില്‍ നന്നായി മിശ്രണം ചെയ്തുണ്ടാക്കിയ ലേപം പുരട്ടുക.
https://urmponline.wordpress.com/20…/…/05/313-

പ്രമേഹത്തെ തുരത്താൻ ചക്ക കഴിക്കാം

manoramaonline.com


by പി. കിഷോർ
ചക്കപ്പുഴുക്കോ, ഛായ്...എന്നു കരുതിയിരുന്നവരൊക്കെ പ്രമേഹം വന്നപ്പോൾ ചക്കയിലേക്കു തിരിയുകയാണ്. ഫൈവ് സ്റ്റാർ ഹോട്ടലുകളിൽ പോലും ചക്കവിഭവങ്ങൾ മെനുവിൽ ഉൾപ്പെടുത്തുന്നു. പാവങ്ങൾക്കു പണ്ടേ ചക്ക രഹസ്യം അറിയാമായിരുന്നു. ചോറിനോ, കഞ്ഞിക്കോ, ചപ്പാത്തിക്കോ പകരം ചക്കപ്പുഴുക്കു കഴിച്ചാൽ രക്തത്തിൽ പഞ്ചസാരയുടെ അളവു കൂടില്ല. ഗുളികയും വേണ്ട ഇൻസുലിനും വേണ്ട. പാവങ്ങളുടെ പഴയ മുറിവൈദ്യത്തിന് ഇപ്പോൾ രാജ്യാന്തര അംഗീകാരമായിരിക്കുകയാണ്.
സിഡ്നി സർവകലാശാലയിലെ ഗ്ലൈസിമിക് ഇൻഡെക്സ് ഗവേഷണ വിഭാഗം പരീക്ഷണാടിസ്ഥാനത്തിൽ ചക്ക നൽകിയവർക്ക് കലോറി ഊർജവും ഗ്ലൈസിമിക് ലോഡും ചോറിനെക്കാളും ഗോതമ്പിനെക്കാളും തീരെ കുറവാണെന്നു കണ്ടെത്തിയിരിക്കുന്നു. കഴിക്കുന്ന ഭക്ഷണത്തിന്റെ അളവിന് അനുസൃതമായി രക്തത്തിലെ പഞ്ചസാര എത്ര വർധിക്കുന്നു എന്നതിന്റെ സൂചകമാണു ഗ്ലൈസിമിക് ലോഡ്. പരീക്ഷണത്തിനു വിധേയരായവർ ഒരു കപ്പ് ചക്ക കഴിച്ചപ്പോൾ ഗ്ലൈസിമിക് ലോഡ് 17 മാത്രം. ചോറിന് 29, ഗോതമ്പിന് 27 എന്നിങ്ങനെയാണ് ഇതേ അളവിൽ കഴിക്കുമ്പോൾ ഗ്ലൈസിമിക് ലോഡ്.
ചക്ക എന്ന സൂപ്പർ ഫ്രൂട്ട്
ഊർജത്തിന്റെ അളവ് ചോറിൽ 185 കാലറി, രണ്ട് റോട്ടിയിൽ 238.8 കാലറി, ചക്കയിൽ 115 കാലറി മാത്രം. അന്നജം ചോറിൽ 41 ഗ്രാം, റോട്ടിയിൽ 45.6 ഗ്രാം, ചക്കയിൽ 27.3 ഗ്രാം മാത്രം. പച്ച ചക്ക ഉണക്കി ഉണ്ടാക്കുന്ന ജാക്ക്ഫ്രൂട്ട്365 എന്ന ഉൽപന്നം പൊടിച്ച് കഞ്ഞി പോലെയാക്കി കൊടുത്താണു സിഡ്നി സർവകലാശാല ഗവേഷണം നടത്തിയത്.
പഴുത്ത ചക്കയല്ല, പച്ച ചക്കയാണ് കഴിക്കുന്നതെന്നു പ്രത്യേകം ശ്രദ്ധിക്കുക. പ്രമേഹ രോഗികൾ ചക്ക കഴിക്കരുതെന്നു പറയാറുണ്ട്. പക്ഷേ പഴുത്ത ചക്കയാണു കഴിക്കരുതാത്തത്. പച്ച ചക്ക കൊണ്ടുള്ള പുഴുക്ക് കഴിക്കാം. പച്ച ചക്കയിൽ പഴുത്തതിന്റെ അഞ്ചിലൊന്ന് പഞ്ചസാര മാത്രമേയുള്ളുവെന്നതാണു കാരണം.
ചക്കയുടെ ഗുണങ്ങൾ അതുകൊണ്ടൊന്നും തീരുന്നില്ല. ചക്കയിൽ ഫൈബർ (നാരുകൾ) ധാരാളമുള്ളതിനാൽ സുഖശോധനയുണ്ടാകും. കുടലിന് ഉത്തമം. വീട്ടിൽ പ്ലാവുണ്ടെങ്കിൽ ആയുസ് പത്തു വയസ്സ് കൂടുമെന്ന ചൊല്ലിന് ഇതും കാരണമാണ്. ചക്കപ്പുഴുക്കു കഴിക്കുന്നതിനാൽ പ്രമേഹം കൂടുന്ന പ്രശ്നമില്ല, കുടൽ എപ്പോഴും കഴുകി വൃത്തിയാക്കിയതു പോലെ ഇരിക്കുന്നതിനാൽ കുടൽ സംബന്ധമായ അസുഖങ്ങൾ വരില്ല. മറ്റു പഴങ്ങളേക്കാൾ അസിഡിറ്റിയും തീരെ കുറവ്.
ചക്ക കൊണ്ടുള്ള വ്യത്യസ്തമായ രണ്ടു വിഭവങ്ങൾ പരിചയപ്പെടാം
ചക്ക മാഹാത്മ്യത്തിന് ശാസ്ത്രീയ അടിത്തറ ഉണ്ടാക്കിയത് മൈക്രോസോഫ്റ്റിലെ മുൻ എക്സിക്യൂട്ടീവ് ഡയറക്ടർ ജയിംസ് ജോസഫാണ്. കെഎസ്ഐഡിസിയിൽ നിന്നു വായ്പയെടുത്ത് ഓസ്ട്രേലിയയിലെ സിഡ്നി സർവകലാശാലയുടെ ഗവേഷണത്തിനായി ഉപയോഗിക്കുകയായിരുന്നു. വിവിധ ഭക്ഷണ പദാർഥങ്ങൾ കഴിക്കുമ്പോൾ രക്തത്തിൽ പഞ്ചസാരയുടെ അളവ് എത്ര കണ്ട് വർധിക്കുന്നു എന്നതിന്റെ സൂചികയായ ഗ്ലൈസിമിക് ഇൻഡെക്സ് പഠനത്തിൽ ലോകത്തു തന്നെ ഒന്നാം സ്ഥാനമാണ് സിഡ്നി സർവകലാശാലയ്ക്കുള്ളത്. അവരുടെ പഠന റിപ്പോർട്ട് പച്ച ചക്ക കഴിച്ചാൽ പ്രമേഹം നിയന്ത്രിക്കാമെന്നതിന് ആധികാരികത നൽകുകയാണ്.
പച്ച ചക്കയിൽ അന്നജത്തിന്റെ അളവ് കുറവാണെങ്കിലും നാരുകളും ജലാംശവും കൂടുതലായതിനാൽ വയർ നിറയും, വിശപ്പുമാറും. പക്ഷേ പ്രോട്ടീനിന്റെ അളവും കുറവാണ്. അതിനാൽ ചക്കപ്പുഴുക്കു കഴിക്കുന്നത് മീൻകറിയുടെയോ, ഇറച്ചിക്കറിയുടെയോ കൂടെയാകുന്നതാണു മെച്ചം. സസ്യാഹാരികൾ പ്രോട്ടീൻ ധാരാളമുള്ള കടലക്കറിയോ, പയറോ, പരിപ്പുകറിയോ ചക്കപ്പുഴുക്കിന്റെ കൂടെ കഴിക്കുക. കൂടെയുള്ള കറികൾ ദിവസവും മാറാമെന്നതിനാൽ ചക്ക ബോറടിക്കില്ല.
ചോറോ, ചപ്പാത്തിയോ, ദോശയോ പോലെ പ്രധാന ഭക്ഷണത്തിനു പകരമായിട്ടാണു ചക്കപ്പുഴുക്കു കഴിക്കേണ്ടതെന്നു പ്രത്യേകം ശ്രദ്ധിക്കുക. ചോറിന്റെ കൂടെ ഉപദംശമായിട്ടല്ല. ദിവസം ഒരു നേരം കഴിച്ചാൽ തന്നെ രക്തത്തിലെ പഞ്ചസാരയുടെ അളവിൽ കുറവു വരുമെന്നതിനാൽ പ്രമേഹത്തിന്റെ മരുന്നുകളോ, ഇൻസുലിനോ എടുക്കുന്നവർ ഡോക്ടറെ അറിയിക്കേണ്ടതാണ്. ചക്കയുടെ കൂടെ മരുന്നോ ഇൻസുലിനോ ചേർന്നു ഷുഗർ അളവ് തീരെ കുറഞ്ഞു ഹൈപ്പോഗ്ലൈസീമിയ വരാതിരിക്കാനാണിത്.
പരീക്ഷണാർഥം ചക്കപ്പുഴുക്കു കഴിച്ചവർക്കെല്ലാം ഷുഗർ കുറയുകയും അതിനാൽ മരുന്നുകളോ ഇൻസുലിനോ കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. ചെലവും അതനുസരിച്ചു കുറയുന്നു. പൂർണമായും നിയന്ത്രണവിധേയമായവരേറെ. പറമ്പിലുള്ള ഭക്ഷണം ഉപേക്ഷിച്ചിട്ടാണ് മറ്റു വിഭവങ്ങൾ കഴിച്ചു മലയാളികൾ പ്രമേഹം വരുത്തി വയ്ക്കുന്നതെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. പ്രമേഹം വന്നവർക്കും പറമ്പിലെ ചക്കയുടെ പുഴുക്ക് മതി, വിലയേറിയ മരുന്നുകളും ഇൻസുലിനും ഒഴിവാക്കാം. കിലോ അഞ്ചു രൂപ മാത്രമാണു ചക്കയ്ക്ക്.
കേരളത്തിൽ വർഷം 600 കോടിയുടെ ചക്ക ഉണ്ടാകുന്നുവെന്നാണ് ഏകദേശ കണക്ക്. അതു മുഴുവൻ പ്രയോജനപ്പെടുത്തിയാൽ കേരളത്തിന്റെ പഞ്ചാരപ്രശ്നത്തിനു പരിഹാരമാവും. ചക്ക കർഷകനു വിലയും കിട്ടും. ഇടിച്ചക്കയും കടച്ചക്കയും മറ്റും കറിക്കുമാത്രമായി ഉപയോഗിക്കുന്നതിനാൽ ഇതിൽ ഉൾപ്പെടുന്നില്ല. പുഴുക്ക് ഉണ്ടാക്കാൻ കഴിയുന്ന വരിക്കച്ചക്കയോ, കൂഴച്ചക്കയോ ഏതു

വാട്ട്സാപ്പില്‍ പുതിയ സുരക്ഷാ സംവിധാനം

manoramaonline.com

by മാക്സിൻ ഫ്രാൻസിസ്
പുതിയ എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ (രഹസ്യകോഡുകൾ) വാട്ട്സാപ് നടപ്പിലാക്കി. പുതിയ അപ്ഡേഷനോടു കൂടി അയക്കുന്നവർക്കും സ്വീകരിക്കുന്നവർക്കുമൊഴികെ മറ്റാർക്കും (വാട്ട്സാപ് കമ്പനി ഉൾപ്പെടെ) സന്ദേശങ്ങൾ വായിക്കുവാനോ മനസിലാക്കുവാനോ സാധിക്കില്ല. നിലവിൽ ടെക് കമ്പനികൾക്കും അമേരിക്കൻ സർക്കാരിനുമിടയിൽ നടക്കുന്ന ശീതയുദ്ധത്തിന് മറുപടിയായാണ് വാട്ട്സാപ് എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ പ്രാവർത്തികമാക്കിയതെന്ന് കരുതപ്പെടുന്നു
ഉപയോക്താക്കളുടെ സന്ദേശങ്ങൾ ടാപ് ചെയ്യുന്നത് - അത് നിയമം പാലിക്കുന്നതിനായാൽ പോലും, സ്വകാര്യതയ്ക്കെതിരാണെന്ന നിലപാടിലാണ് ടെക് കമ്പനികൾ. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനു നിയമങ്ങൾ പാലിക്കേണ്ടതുണ്ട്. എന്നാൽ നിയമം പാലിക്കുന്നതിനായി സന്ദേശങ്ങൾ ചോർത്തുന്നതും ഉപയോക്താക്കളുടെ വിവരങ്ങൾ ശേഖരിക്കുന്നതും വ്യക്തിഗത സുരക്ഷയ്ക്കെതിരാണ്. ഇത് സൈബർ ക്രിമിനലുകളും ഹാക്കർമാരും ഉപയോക്താക്കളുടെ വിവരങ്ങൾ സ്വന്തമാക്കുന്നതിനും ദുരുപയോഗം ചെയ്യുന്നതിനും കാരണമായേക്കുമെന്ന് വാട്ട്സാപ് വെളിപ്പെടുത്തുന്നു.
ഉപയോക്താക്കളുടെ വ്യക്തിഗത സുരക്ഷയും സ്വകാര്യതയും സംരക്ഷിക്കുന്നതിനൊപ്പം എൻക്രിപ്ഷനുമായി ബന്ധപ്പെട്ട് കമ്പനിയുടെ മേലുണ്ടാകുന്ന അമിത സമ്മർദ്ദം ഇതിലൂടെ മറികടക്കാനാകുമെന്നും വാട്ട്സാപ് കണക്കുകൂട്ടുന്നു. ശക്തമായ എൻക്രിപ്ഷൻ സർക്കാരിനും ടെക് കമ്പനികൾക്കുമിടയിലുള്ള തുറന്ന പോരിനു വഴിതെളിച്ചിരുന്നു. യുകെയിൽ ഇത്തരത്തിൽ സർക്കാരുമായി സഹകരിക്കാത്ത കമ്പനികളെ വിലക്കണമെന്നുവരെ രാഷ്ട്രീയനേതാക്കൾ ആവശ്യപ്പെടുകയുണ്ടായി.
എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ സ്വീകരിക്കുന്നതിലൂടെ സർക്കാരുകൾക്ക് കമ്പനിയോട് ഉപയോക്താക്കളുടെ സന്ദേശങ്ങൾ നൽകുന്നതിന് സമ്മർദ്ദം ചെലുത്താനാകില്ല. ഇനി ഉപയോക്താക്കളുടെ സന്ദേശങ്ങൾ സർക്കാരിനു നൽകാൻ കമ്പനി തീരുമാനിച്ചാലും സാധിക്കില്ലെന്നതാണ് ഈ അപ്ഡേഷന്റെ ഏറ്റവും വലിയ പ്രത്യേകതയെന്ന് കമ്പനി ചൂണ്ടിക്കാണിക്കുന്നു. സെക്യൂരിറ്റി ടെക്നോളജി ഉപയോഗിച്ചാണ് ഏറ്റവും പുതിയ അപ്‍ഡേറ്റ് പ്രവർത്തിക്കുന്നത്. ഇതു മൂലം ഒരു ഡിവൈസിൽ നിന്നും മറ്റൊരു ഡിവൈസിലേക്ക് അയയ്ക്കുന്ന സന്ദേശം ടാപ് ചെയ്യാനാകില്ല.
ഉപയോക്താക്കളുടെ സ്വകാര്യ സന്ദേശങ്ങൾക്കും എല്ലാവിധ ആശയവിനിമയത്തിനും പരിപൂർണ സുരക്ഷ ഉറപ്പാക്കുന്നതിനായി രൂപംകൊടുത്തതാണു പുതിയ അപ്ഡേഷനെന്ന് വാട്ട്സാപ് ഔദ്യോഗിക ബ്ലോഗിലൂടെ വെളിപ്പെടുത്തി. പുതിയ അപ്ഡേറ്റഡ് ആപ്പ് ഉപയോഗിക്കുന്നവര്‍ അയക്കുന്ന സന്ദേശങ്ങൾ, ചിത്രങ്ങൾ, വിഡിയോകൾ, ഫയലുകൾ, വോയിസ് മെസേജുകൾ എന്നിവ ഡിഫോൾട്ടായി എൻഡ്-ടു-എൻഡ് എൻക്രിപ്റ്റഡ് ആയിരിക്കുമെന്നാണ് വാട്ട്സാപ് തങ്ങളുടെ ഔദ്യോഗിക ബ്ലോഗിൽ കുറിച്ചിരിക്കുന്നത്. ഗ്രൂപ് സന്ദേശങ്ങൾക്കും ഇതു ബാധകമായിരിക്കും.
ഉപയോക്താക്കൾ സുഹൃത്തുക്കൾക്കോ ഗ്രൂപ്പിനോ അയയ്ക്കുന്ന സന്ദേശങ്ങൾ സൈബർ ക്രിമിനലുകൾ, ഹാക്കർമാർ, എന്തിന് വാട്ട്സാപ് കമ്പനിക്കോ വായിക്കാനോ മനസിലാക്കാനോ സാധിക്കില്ല. ഈ പുതിയ ഫീച്ചർ എല്ലാ സന്ദേശങ്ങളും തികച്ചും വ്യക്തിഗതമാക്കുന്നുവെന്നും നേരിട്ടു സംസാരിക്കുന്ന അനുഭവം പ്രദാനം ചെയ്യുമെന്നും വാട്ട്സാപ് കൂട്ടിച്ചേർക്കുന്നു.
end-to-end-encryption1
വാട്ട്സാപ് സന്ദേശങ്ങൾ പരസ്യത്തിനായി ഉപയോഗിക്കില്ലെന്ന ഉറപ്പും പുതിയ ഫീച്ചർ നൽകുന്നു. അതേ സമയം ഉപയോക്താക്കളുടെ സ്വഭാവം മനസിലാക്കുന്നതിന് ചില വിവരങ്ങൾ വാട്ട്സാപ് ശേഖരിക്കുന്നുണ്ട്. എൻഡ്-ടു-എൻക്രിപ്ഷൻ മറ്റു ചാറ്റ് പ്ലാറ്റ്ഫോമുകളും ഉടൻ സ്വീകരിക്കുമെന്ന് കരുതുന്നതായി വാട്ട്സാപ് വെളിപ്പെടുത്തുന്നു.

അതിവേഗ ട്രെയിന്‍ 'ഗതിമാന്‍ ഫ്ലാഗ് ഓഫ് ചെയ്തു

janmabhumidaily.com


ജന്മഭൂമി
8ന്യൂദല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാരിന്റെ സ്വപ്‌നസാക്ഷാത്ക്കാരമായി ഭാരതത്തിന്റെ റെയില്‍വെ ചരിത്രത്തില്‍ വിപ്ലവം കുറിച്ചുകൊണ്ട് ആധുനിക സൗകര്യങ്ങളോടെ ആദ്യത്തെ സെമി ഹൈ സ്പീഡ് ട്രെയിന്‍ ഗതിമാന്‍ എക്‌സ്പ്രസ് ഫ്ലാഗ് ഓഫ് ചെയ്തു.
മണിക്കൂറില്‍ 160 കിലോ മീറ്റര്‍ സ്പീഡിലുള്ള അതിവേഗ ട്രെയിനായ ഗതിമാന്‍ എക്‌സ്പ്രസിന്റെ യാത്രയ്ക്ക് തുടക്കം കുറിച്ച് ഇന്നലെ രാവിലെ റെയില്‍വേ മന്ത്രി സുരേഷ് പ്രഭു പച്ചക്കൊടി വീശി. ദല്‍ഹി ഹസ്രത്ത് നിസാമുദിന്‍ മുതല്‍ ആഗ്ര കന്റോണ്‍മെന്റ് സ്റ്റേഷന്‍ വരെയാണ് ഗതിമാന്‍ സര്‍വ്വീസ് നടത്തുക. വെള്ളിയാഴ്ച ഒഴികെയുള്ള ആഴ്ചയിലെ ആറുദിവസവും സര്‍വ്വീസ് നടത്തും.
ഭാരതത്തിന്റെ അതിവേഗ റെയില്‍ ഗതാഗത രംഗത്ത് പുതിയ യുഗത്തിനാണ് തുടക്കം കുറിച്ചിരിക്കുന്നതെന്ന് റെയില്‍വേ വ്യക്തമാക്കി.
അതിവേഗ ചരക്ക്, പാസഞ്ചര്‍ ട്രെയിനുകളുടെ വേഗത വര്‍ദ്ധിപ്പിക്കുന്ന കാര്യം റെയില്‍ ബജറ്റില്‍ വ്യക്തമാക്കിയിരുന്നു. ഗതിമാന്‍ എക്‌സ്പ്രസില്‍ രണ്ട് എസി എക്‌സിക്യൂട്ടീവ് ചെയര്‍ കാറുകളും എട്ട് എസി ചെയര്‍കാര്‍ കോച്ചുകളുമുണ്ടാകും. എസി എക്‌സിക്യൂട്ടീവ് ചെയര്‍കാറില്‍ സീറ്റിന് 1500 രൂപയും എസി കോച്ചില്‍ സീറ്റിന് 750 രൂപയുമാണ് ടിക്കറ്റ് നിരക്ക്.
100 മിനുട്ടാണ് യാത്രാസമയം. മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗത്തിലോടുന്ന ഭാരതത്തിലെ ആദ്യത്തെ ട്രെയിനായിരിക്കും ഇത്. ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ (ഐആര്‍സിടിസി) ഭക്ഷണം തയ്യാറാക്കുന്നത്. വിമാനയാത്രയുടെ സൗകര്യം പകര്‍ന്നുകൊണ്ട് ട്രെയിന്‍ ഹോസ്റ്റസുമാരായിരിക്കും ഭക്ഷണവും വെള്ളവും വിതരണം ചെയ്യുക. ഭാരത ഭക്ഷണവും കോണ്ടിനന്റല്‍ വിഭവങ്ങള്‍ ഉള്‍പ്പടെ ഉന്നത നിലവാരത്തിലുള്ള വിവധതരത്തിലുള്ള ഭക്ഷണവും ലഭിക്കും.
ശക്തിയേറിയ അടിയന്തിര ബ്രേക്കിങ് സംവിധാനം, സ്വയം പ്രവര്‍ത്തിക്കുന്ന ഫയര്‍ അലാം, ജിപിഎസ് സംവിധാനം, ടെലിവിഷന്‍ എന്നിവയൊക്കെ ഗതിമാനിലുണ്ടാകും. വിമാനയാത്രയോടും വിദേശരാജ്യങ്ങളിലെ ഹൈക്ലാസ് ട്രെയിന്‍ യാത്രയോട് കിടപിടിക്കുന്ന സൗകര്യങ്ങളാണ് ഗതിമാനിലുള്ളത്.
വൈ ഫൈ സംവിധാനത്തിലൂടെ സൗജന്യമായി വിനോദ വീഡിയോകള്‍ ടാബിലും സ്മാര്‍ട്ട് ഫോണിലും യാത്രക്കാര്‍ക്ക് ലഭിക്കും. കപൂര്‍ത്തലയിലെ കോച്ച് ഫാക്ടറിയില്‍ നിര്‍മ്മിച്ച ഉന്നത നിലവാരമുള്ള പ്രത്യേക കോച്ചുകളാണ് ട്രെയിനിലുള്ളത്.
ബയോ ടോയ്‌ലറ്റ് സംവിധാനമാണ് ട്രെയിനിലുള്ളത്. 5500 എച്ച്പിയുടെ വാപ് 5 ഇലക്ട്രിക്കല്‍ എഞ്ചിനാണ് ട്രെയിന്റെ പ്രത്യേകത.
ദല്‍ഹി ഹസ്രത്ത് നിസാമുദിനില്‍ നിന്നും രാവിലെ 8.10ന് പുറപ്പെട്ട് 9.50ന് ആഗ്ര കന്റോണ്‍മെന്റ് സ്റ്റേഷനിലെത്തും. തിരിച്ച് വൈകിട്ട് 5.50ന് ആഗ്രയില്‍ നിന്നും പുറപ്പെട്ട് 7.30ന് നിസാമുദിനില്‍ എത്തും.
ഭാവിയില്‍ കാണ്‍പൂര്‍-ദല്‍ഹി, ചണ്ഡിഗഡ്-ദല്‍ഹി, ഹൈദരാബാദ്-ചെന്നൈ, നാഗപൂര്‍-ബിലാസ്പൂര്‍, ഗോവ-മുംബൈ, നാഗപൂര്‍-സെക്കന്തരാബാദ് തുടങ്ങി ഒമ്പത് റൂട്ടുകളില്‍ കൂടി ഇത്തരത്തിലുള്ള ട്രെയിന്‍ സര്‍വ്വീസുകള്‍ ആരംഭിക്കുവാന്‍ റെയില്‍വേയ്ക്ക് പദ്ധതിയുണ്ട്.
Related News from Archive
Editor's Pick

ഭവന, വാഹന വായ്പ്പാ പലിശ കുറയും

janmabhumidaily.com

ജന്മഭൂമി
2മുംബയ്: ജനങ്ങള്‍ക്ക് ഏറെ സഹായകരമായി, ബാങ്കുകള്‍ക്ക് ആര്‍ബിഐ നല്‍കുന്ന വായ്പ്പയുടെ (റിപോ) പലിശ 25 പോയന്റ് (0.25 ശതമാനം)കുറച്ചു. ഇതോടെ പലിശ 6.75 ശതമാനത്തില്‍ നിന്ന് 6.5 ശതമാനമായി. 2011 ജനുവരിക്കുശേഷം ഇതാദ്യമായാണ് വായ്പ്പയ്ക്ക് ഇത്രയേറെ പലിശ കുറയുന്നത്. നരേന്ദ്ര മോദി സര്‍ക്കാര്‍ വന്ന് സമ്പദ് വ്യവസ്ഥ മെച്ചപ്പെട്ടതോടെ കഴിഞ്ഞ സാമ്പത്തിക വര്‍ഷം ആര്‍ബിഐ നാലു തവണയായി പലിശ നിരക്ക് 1.25 ശതമാനം കുറച്ചിരുന്നു. ഇപ്പോള്‍ 0.25 ശതമാനവും. പതിനഞ്ചു മാസം കൊണ്ട് പലിശയില്‍ മൊത്തം 1.50 ശതമാനമാണ് കുറവു വന്നത്.
ഇതിന്റെ ഫലമായി വീടു നിര്‍മ്മിക്കാനും ചെറുകിട വാണിജ്യവ്യവസായ സംരംഭങ്ങള്‍ തുടങ്ങാനും വിദ്യാഭ്യാസത്തിനും വാഹനങ്ങള്‍ വാങ്ങാനും മറ്റുമെടുക്കുന്ന വായ്പ്പയുടെ പലിശ ഇനി ബാങ്കുകളും കുറയ്ക്കും. ഇത് ലക്ഷക്കണക്കിനാള്‍ക്കാര്‍ക്ക് ഗുണകരമാകും.
2016-2017സാമ്പത്തിക വര്‍ഷത്തെ ആദ്യ വായ്പ്പാ നയത്തിലാണ് റിപോ നിരക്ക് വെട്ടിക്കുറച്ചത്. നാണയപ്പെരുപ്പം കുറഞ്ഞുവരുന്നതും സാമ്പത്തിക വളര്‍ച്ച ശക്തമായി തുടരുന്നതുമാണ് പലിശ കുറയ്ക്കാന്‍ ആര്‍ബിഐയെ പ്രേരിപ്പിച്ചത്.
ബാങ്കുകളില്‍ നിന്ന് ആര്‍ബിഐ എടുക്കുന്ന വായ്പ്പയുടെ (റിവേഴ്‌സ് റിപ്പോ) പലിശ ആറു ശതമാനമാക്കി. പതിവു പോലെ മഴ ലഭിച്ചാല്‍, രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച 7.6 ശതമാനമാകുമെന്ന് ആര്‍ബിഐ പുതിയ വായ്പ്പാ നയത്തില്‍ വ്യക്തമാക്കുന്നു. നാണയപ്പെരുപ്പം ഒന്നു മുതല്‍ ഒന്നര ശതമാനം വരെയായി പിടിച്ചു നിര്‍ത്താന്‍ കഴിയുമെന്നും ആര്‍ബിഐ പറയുന്നു.
സാമ്പത്തിക നയസമിതി രൂപീകരിക്കാന്‍ വേണ്ടി ആര്‍ബിഐ നിയമം ഭേദഗതി ചെയ്യാനുള്ള കേന്ദ്ര പദ്ധതിയെ ആര്‍ബിഐ ഗവര്‍ണ്ണര്‍ രഘുറാം രാജന്‍ സ്വാഗതം ചെയ്തു. ഇത് ആര്‍ബിഐ നയം കൂടുതല്‍ വിശ്വസനീയമാക്കും.
വായ്പ്പാ നയം പ്രഖ്യാപിക്കുന്ന പത്രസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. സാമ്പത്തിക സുസ്ഥിരത ഇനിയും നാണയപ്പെരുപ്പം കുറയ്ക്കും. എന്നാല്‍ ഏഴാമത് ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നത് നാണയപ്പെരുപ്പത്തില്‍( വിലക്കയറ്റം) ചില്ലറ പ്രത്യാഘാതം ഉണ്ടാക്കും. അദ്ദേഹം വിലയിരുത്തി.
ആര്‍ബിഐ പലിശ കുറച്ച പശ്ചാത്തലത്തില്‍ ബാങ്കുകള്‍ ജനങ്ങള്‍ക്ക് നല്‍കുന്ന ഭവന, വാഹന, വ്യവസായ, വിദ്യാഭ്യാസ, വ്യക്തിഗതവായ്പകളുടെ പലിശയും കുറയ്ക്കും. ഇത് മാസ അടവിലും കുറവ് വരുത്തും. വായ്പ്പകള്‍ എടുത്തിട്ടുള്ളവര്‍ക്ക് വലിയ ആശ്വാസമാകും ഇത്.
നാണയപ്പെരുപ്പം കുറയുകയും മൊത്തം ചെലവ് കുറഞ്ഞുവരികയും ചെയ്യുന്ന സാഹചര്യത്തില്‍ ആര്‍ബിഐ പലിശ നിരക്ക് കുറയ്ക്കുമെന്ന് നേരത്തെ തന്നെ പ്രതീക്ഷിച്ചിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ആര്‍ബിഐ നാലു തവണയായി പലിശ നിരക്ക് 1.25 ശതമാനം കുറച്ചിരുന്നു. എന്നാല്‍ ഇതിന് അനുസൃതമായി ബാങ്കുകള്‍ വായ്പ്പകളുടെ പലിശ കുറച്ചിരുന്നില്ല. ഇനി അത് കഴിയില്ല. ബാങ്കുകളും പലിശ കുറയ്ക്കണമെന്ന് ആര്‍ബിഐ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഭാരതം തിളങ്ങുന്ന രാജ്യം: ഐഎംഎഫ്
ന്യൂയോര്‍ക്ക്: ഭാരതത്തെ പ്രശംസിച്ച് വീണ്ടും ഐഎംഎഫ് മേധാവി. ശക്തമായ സാമ്പത്തിക വളര്‍ച്ചയും വരുമാന വര്‍ദ്ധനയും ഉള്ള ഭാരതം ആഗോള സമ്പദ്‌വ്യവസ്ഥയില്‍ തിളക്കമാര്‍ന്ന കേന്ദ്രമാണ്. ഐഎംഎഫ് മേധാവി ക്രിസ്‌റ്റൈന്‍ ലെഗാര്‍ഡ് പറഞ്ഞു. ആറുമാസം കൊണ്ട് ആഗോള സമ്പദ് വ്യവസ്ഥ കൂടുതല്‍ ദുര്‍ബലമായി. ചൈനയുടെ വളര്‍ച്ചയും മന്ദഗതിയിലായി. എന്നാല്‍ ഭാരതം ഇതിനിടയിലും തിളക്കമുള്ള സ്ഥലമാണ്. അവര്‍ പറഞ്ഞു. ഭാരതം സബ്‌സിഡിച്ചെലവ് കുറച്ചു. അങ്ങനെ ലാഭിച്ച പണം അവര്‍ക്ക് അടിസ്ഥാന സൗകര്യ വികസനത്തിന് ഉപയോഗിക്കാം. അവര്‍ തുടര്‍ന്നു.
Related News from Archive
Editor's Pick

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1